Love for Unexpected💜: ഭാഗം 62

love for unexpected

രചന: Ansiya shery

 ഒരാഴ്ചക്ക് ശേഷം... മുകളിൽ എന്തൊക്കെയോ പൊട്ടി വീഴുന്ന ശബ്ദം കേട്ടതും മറിയു ചെവിപൊത്തിക്കൊണ്ട് അടുത്ത് നിൽക്കുന്ന പാച്ചുവിനെ നോക്കി... "ഇവനിതെന്തിന്റെ കേടാടീ...?" പാച്ചുവിന്റെ ചോദ്യം കേട്ടതും അവൾ ഇളിച്ചു കാണിച്ചു... "ഒരാഴ്ച കഴിഞ്ഞ് വരാം എന്ന് പറഞ് പോയ നിഹ വരാത്തതിലുള്ള ദേഷ്യം തീർക്കുവാ.." "അവൻ വട്ടാ... അതിനൊക്കെ എന്നെ കണ്ട് പഠിക്കണം.."പുച്ഛിച്ചു പറഞ്ഞു കൊണ്ട് തിരിഞ്ഞതും കയ്യും കെട്ടി നിൽക്കുന്ന ഷാലുവിനെ കണ്ട് പാച്ചു ഞെട്ടി... "കേട്ടില്ലേ... ഇത്താ...ഇങ്ങൾ ഇവിടുന്ന് പോയാൽ പാച്ചുക്കാക്ക് സന്തോഷം ആണെന്ന് അല്ലേ ആ പറഞ്ഞതിന്റെ അർത്ഥം.." "ഒറ്റി...😬"പല്ല് കടിച്ചവൻ മറിയുനെ നോക്കിയതിൻ ശേഷം ഷാലുവിനെ നോക്കി ഇളിച്ചു... "ഇവൾ വെറുതെ പറയുവാ ഷാലു... നിന്നെ പിരിഞ് ഒരു ദിവസം.. അതെനിക്ക് ഉപ്പില്ലാത്ത കഞ്ഞി പോലെയാ..🥲" അവനെ ഒന്ന് തുറുക്കനെ നോക്കിയിട്ട് ഷാലു ചവിട്ടിത്തുള്ളി അടുക്കളയിലേക്ക് പോയതും പാച്ചു പല്ല് കടിച്ച് മറിയുനെ നോക്കി... "ആരാന്റെ ചോറിൽ കയ്യിടാൻ നാണമില്ലെടീ നിനക്ക്...?" "അതിന് ചോറെവിടെ..?"ന്ന മറിയുന്റെ ചോദ്യം കേട്ടതും ഒന്നുമില്ലെന്ന് തൊഴുതു കാണിച്ചവൻ അവിടുന്ന് പോയി... ****

"തെണ്ടി.. ചെറ്റ.. കൊരങ്ങി... ഒന്ന് ഫോണെടുത്താൽ എന്താ ഇവൾക്ക്... ഒരാഴ്ച എന്ന് പറഞ്ഞു പോയിട്ട് ഇപ്പോ വരുന്നില്ലെന്ന്..." പിറു പിറുത്തു കൊണ്ട് ഇച്ചു മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി... പെട്ടെന്നെന്തോ ഓർത്ത പോലെ മേശ തുറന്ന് കാറിന്റെ കീയും ഫോണും എടുത്തവൻ വേഗം താഴേക്കിറങ്ങി... ആരെയും നോക്കാതെ പുറത്തേക്കിറങ്ങാൻ നിന്നതും പിറകിൽ നിന്നും ഉമ്മയുടെ വിളി കേട്ടവൻ പെട്ടെന്ന് നിന്നു... "നീ എങ്ങോട്ടാടാ ഓടിപ്പാഞ്ഞു പോകുന്നത്...?" "ഒരു ഫ്രണ്ടിനെ കാണാനാ ഉമ്മാ..." മറ്റെന്തെങ്കിലും ചോദ്യം വരും മുന്നേ അവൻ വേഗം പുറത്തേക്കിറങ്ങി... 💜💜💜💜 ഹാളിലിരുന്ന് ടീവി കാണുന്നതിന് ഇടയിൽ കോളിങ്ങ് ബെല്ലടിക്കുന്ന ശബ്ദം കേട്ടതും ടീവി ഓഫ്‌ ചെയ്തിട്ട് നിഹ ഇരുന്നിടത്ത് നിന്നും എഴുനേറ്റു... "ആരാ എന്ന് നോക്ക് മോളേ..." അകത്ത് നിന്നും ഉപ്പ പറഞ്ഞത് കേട്ടതും അവൾ വാതിലിനരികിലേക്ക് നടന്നു.... ഒരയഞ്ഞ മട്ടിൽ അവൾ വാതിൽ തുറന്നതും പുറത്ത് നിൽക്കുന്ന ഇച്ചുവിനെ കണ്ട് പെട്ടെന്ന് ഞെട്ടിത്തരിച്ചു..... "ആരാ മോളേ...?" അങ്ങോട്ട് കടന്ന് വന്ന് ഉപ്പ ചോദിച്ചതും നിഹയെ ഒന്ന് തുറുക്കനെ നോക്കിയതിന് ശേഷം അവളെ തട്ടി മാറ്റി ഇച്ചു അകത്തേക്ക് കയറി....

"ആഹാ.. ആരിത്... ഇച്ചുവോ... വാ അകത്തേക്കിരിക്ക്.. മോളേ..ജ്യൂസ് എടുത്തിട്ട് വാ...." പെട്ടെന്ന് ഞെട്ടിക്കൊണ്ട് നിഹ ഉപ്പയെ നോക്കി തലയാട്ടിയതിന് ശേഷം ഇച്ചുവിനെ നോക്കി.. അവൻ തന്നെ കണ്ണുരുട്ടി നോക്കുന്നത് കണ്ടതും വേഗം അടുക്കളയിലേക്ക് പാഞ്ഞു.... ജ്യൂസ് എടുത്ത് ഹാളിലേക്ക് ചെന്നതും ഉപ്പയും അവനും ഇരുന്ന് സംസാരിക്കുന്നത് കണ്ട് ജ്യൂസ് അവൻ നേരെ നീട്ടി..... "പോയി ഡ്രസ്സ്‌ മാറ്റി വാ മോളേ..." "എന്തിനാ ഉപ്പാ...?"ഒരു ഞെട്ടലോടെ ഉപ്പയെ നോക്കിയതിൻ ശേഷം അവൾ ഇച്ചുവിനെ നോക്കിയതും അവൻ പുച്ഛിച്ചു.... "ഇന്നല്ലേ നീ വീട്ടിലേക്ക് പോകുന്നത്... ഞാൻ മറന്നതാ... ഇച്ചു നിന്നെ കൂട്ടാൻ വന്നതാ...." "കുറച്ചു ദിവസം കഴിഞ്ഞ് പോകാം ഉപ്പാ..." "ഇത്രയും ദിവസം ഇവിടെ തന്നെ ആയിരുന്നില്ലേ... അവരൊക്കെ മോളേ കാത്തിരിക്കുവായിരിക്കും.." "അതുപ്പാനെ ഒറ്റക്കാക്കിയിട്ട്.." "അതിനെ കുറിച്ചോർത്ത് നീ പേടിക്കണ്ട.."പെട്ടെന്ന് ഇച്ചു പറഞ്ഞതും അവൾ അവനെ നോക്കി.. "നമ്മുടെ കൂടെ ഉപ്പയും ഉണ്ടാകും.."

"അയ്യോ അത് വേണ്ട മോനെ.. ഞാൻ ഇവിടെ നിന്നോളാം..." "അങ്കിളിനെ ഇവിടെ തനിച്ചു നിർത്താൻ ഞങ്ങൾക്ക് സാധിക്കില്ല...ഞങ്ങടെ കൂടെ ഞങ്ങടെ വീട്ടിൽ ഇനി അങ്കിൾ താമസിച്ചാൽ മതി..." അയാളെന്തോ പറയാൻ നിന്നതും ഇച്ചു തടഞ്ഞിരുന്നു.... **** രാത്രി കിടക്കാൻ വിരിപ്പ വിരിക്കും നേരം പിറകിലൂടെ ഇച്ചു നിഹയെ കെട്ടിപ്പിടിച്ചതും അവൾ ഞെട്ടി... കയ്യിലിരുന്ന പുതപ്പ് നിലത്തേക്ക് വീണതും ഇച്ചു അവളെ പിടിച്ച് തനിക്ക് നേരെ നിർത്തി.... "എ... എന്താ...?" അവന്റെ നോട്ടം കാണെ ഉമിനീരിറക്കി അവൾ ചോദിച്ചതും അവളുടെ അരയിലൂടെ കയ്യിട്ടവൻ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു.... "നീ ഇപ്പോ ഹാപ്പി അല്ലേ കുഞ്ഞീ...?"ഇച്ചുവിന്റെ സ്വരം കാതിൽ പതിഞ്ഞതും അവൾ പിടച്ചിലോടെ അവന്റെ മുഖത്തേക്ക് നോക്കി.... "പറ കുഞ്ഞീ... ഇനിയും എന്തെങ്കിലും നിനക്കുള്ളിൽ ഒളിഞ്ഞു കിടപ്പുണ്ടോ..? ഞാനറിയാത്തത്..." അവൻ പറഞ്ഞു നിർത്തിയതും അവൾ പെട്ടെന്ന് ഇല്ലെന്ന് തലയാട്ടി.... "ഞാനിപ്പോ ഹാപ്പിയാണ് ഇച്ചു... പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറം.. ഇങ്ങനെയൊരു കുടുംബത്തെ എനിക്ക് കിട്ടിയതിൽ... എന്റെ ഉപ്പാനെ തിരിച്ചു കിട്ടിയതിൽ...

എല്ലാം കൊണ്ടും ഞാൻ ഹാപ്പിയാണ് ഇച്ചു...ഇതിന് എങ്ങനെ നന്ദി....." പെട്ടെന്നവന്റെ അരയിലുള്ള പിടിത്തം മുറുകിയതും പറയാൻ വന്നത് നിർത്തിയവൾ അവനെ നോക്കി.... "എനിക്ക് നിന്റെ നന്ദി വേണ്ട..." "പിന്നെ..?" അവന്റെ നോട്ടം അവളുടെ അധരത്തിൽ പതിഞ്ഞതും നിഹയൊന്ന് ഞെട്ടി... "അത് വേ....."പറഞ്ഞു പൂർത്തിയാക്കും മുന്നേ അവന്റെ അധരങ്ങൾ അവളുടെ അധരങ്ങളെ കവർന്നിരുന്നു.. നിഹയുടെ മിഴികൾ വിടർന്നു.... പിടച്ചിലോടെ അവളവന്റെ തോളിൽ പിടി മുറുക്കി.... വേഗതയില്ലാതെ അവളുടെ അധരങ്ങളെ അവൻ നുണഞ്ഞെടുത്തു...മേൽ ചുണ്ടും കീഴ് ചുണ്ടും ചുണ്ടിനാൽ അവൻ കടിച്ചെടുത്തതും അവളിൽ നിന്നും ഒരു സീൽക്കാരം ഉയർന്നു... പെട്ടെന്ന് അവന്റെ നാവ് അവളുടെ നാവുമായി അവൻ ബന്ധിച്ചു....നിഹയുടെ മിഴികൾ മെല്ലെ അടഞ്ഞു... ഇച്ചുവിന്റെ കൈകൾ അവളുടെ ടോപ്പിലൂടെ നഗ്നമായ വയറിൽ പതിഞ്ഞതും നിഹയുടെ ശ്വാസമിടിപ്പ് ഉയർന്നു.... നാവിനാൽ അവളുടെ ദന്തങ്ങളെ തഴുകിയവൻ അധരത്തെ അധരവുമായി ബന്ധിച്ചു..............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story