Love for Unexpected💜: ഭാഗം 63

love for unexpected

രചന: Ansiya shery

 ദീർഘ നേരത്തിന് ശേഷം അവളിൽ നിന്നും അകന്നു മാറിയവൻ നെറ്റിയിൽ നെറ്റി മുട്ടിച്ചു നിന്നു... നിഹ തളർന്നവന്റെ നെഞ്ചിലേക്ക് വീണതും അവൻ ചിരിയോടെ അവളെ ചേർത്ത് പിടിച്ചു.... "സംസാരത്തിൽ മാത്രമേ നിനക്ക് സ്റ്റാമിന ഉള്ളൂ അല്ലെടി... ഒരു ഉമ്മ തന്നപ്പോഴേക്കും തളർന്നു പോയി..." കളിയാക്കി അവൻ പറഞ്ഞതും അവനിൽ നിന്നും വിട്ടു മാറിയവൾ ഇച്ചുവിനെ പിറകിലേക്ക് തള്ളി... "സ്റ്റാമിന ഇല്ലാത്തത് നിങ്ങൾക്കാ.." കണ്ണുരുട്ടി പറഞ്ഞവൾ ബെഡ്‌ഡിൽ ചെന്ന് പുതപ്പ് തലയിലൂടെ ഇട്ടതും ഇച്ചുവിന്റെ മുഖത്ത് ചിരി വിരിഞ്ഞു... അതേ ചിരിയോടെ മറു സൈഡിൽ ചെന്ന് കിടന്നു... അവൾക്കരികിലേക്ക് നീങ്ങി കിടന്നവൻ വയറിലൂടെ കൈ ചുറ്റിയിട്ടും അവളിൽ എതിർപ്പൊന്നും ഇല്ലെന്ന് കണ്ട് അടുത്തേക്ക് വലിച്ചു.... തലയിൽ നിന്നും പുതപ്പ് എടുത്തു മാറ്റിയവൻ അവളെ തനിക്ക് നേരെ തിരിച്ചതും ഒന്ന് പിടഞ്ഞു കൊണ്ട് നിഹ അവന്റെ വയറിലൂടെ കൈ ചുറ്റി... അവളുടെ നെറ്റിയിലും കഴുത്തിലും പൊടിഞ്ഞ വിയർപ്പ് കണങ്ങൾ കാണ്കെ ഇച്ചുവിന്റെ ചൊടികൾ വിടർന്നു... അവളിൽ നിന്നെന്തെങ്കിലും എതിർപ്പ് പ്രകടമാകും മുന്നേ കഴുത്തിലേക്കവൻ മുഖം പൂഴ്ത്തിയതും നിഹയുടെ മിഴികൾ അടഞ്ഞു....

കഴുത്തിൽ പൊടിഞ്ഞ വിയർപ്പിനെ നാവിനാൽ തഴുകിയവൻ അവിടം നുണഞ്ഞെടുത്തതും നിഹയവനെ തന്നിലേക്ക് ചേർത്ത് പിടിച്ചു... ഇച്ചുവിന്റെ അധരങ്ങൾ നിഹയുടെ കഴുത്തൊന്നാകെ ഓടിയലഞ്ഞു... തൊണ്ടക്കുഴിയിൽ ദന്തമമർത്തിയവൻ താഴേക്കിറങ്ങിയതും നിഹ കണ്ണ് തുറന്നു... ഉയർന്നു താഴുന്ന അവളുടെ മാറിലവന്റെ മിഴികൾ പതിഞ്ഞതും മുഖമുയർത്തി നിഹയെ നോക്കി... അവളുടെ നോട്ടം തന്നിൽ തന്നെയാണെന്ന് കണ്ടവൻ ഒന്ന് ഉയർന്നു വന്ന് ആ അധരത്തിൽ അമർത്തി ചുംബിച്ചു... ശേഷം അവളെ തന്നോട് ചേർത്ത് പിടിച്ച് നേരെ കിടന്നു... "എന്റെ പ്രണയം നിന്നിലേക്കൊഴുകാൻ ഉള്ള സമയം ആയിട്ടില്ല... അത് വരെ എന്റെ പൊണ്ടാട്ടി ഒന്ന് വിശ്രമിച്ചോ...ഇനി വിശ്രമമില്ലാത്ത നാളുകളായിരിക്കും നിനക്ക്.." നിഹയവനെ നോക്കി കണ്ണ് കൂർപ്പിച്ച് നെഞ്ചിൽ മെല്ലെ കുത്തി... പെട്ടെന്ന് തന്നെ എന്തോ ഓർത്ത പോലെ തല ഉയർത്തി അവനെ നോക്കി... "മനു...?" "അവനെ അവന്റെ വീട്ടിൽ സേഫ് ആയി എത്തിച്ചിട്ടുണ്ട്... നീ കിടക്കാൻ നോക്ക്.."

അവളെ ചേർത്ത് പിടിച്ചവൻ കണ്ണടച്ച് പറഞ്ഞതും അവനോട് ചേർന്ന് കിടന്ന് അവളും കണ്ണടച്ചു... *** "🎶Vaseegara en nenjinikaa.. Un pon madiyil thoonkinaal pothumadhe.. Kanam.. En kannuranga... Un janmankalil...🎶" "ഡീ...." പിറകിൽ നിന്നും അലർച്ച കേട്ടതും ഒരു ഞെട്ടലോടെ കയ്യിലിരുന്ന ഫോൺ നിലത്തേക്ക് വീണു... മെല്ലെ തിരിഞ്ഞു നോക്കിയതും കലി തുള്ളി നിൽക്കുന്ന ഉമ്മയെ കണ്ട് മറിയു ഒന്ന് ചിരിക്കാൻ ശ്രമിച്ചു... "ആ അടുപ്പത്തുള്ള മീൻ ഒന്ന് നോക്കാൻ പറഞ്ഞിട്ടല്ലേടീ ഞാൻ പോയത്..അവളുടെ ഒരു ടിക്ടോക്ക്.." "ടിക്ടോക്ക് അല്ല ഉമ്മാ.. ഇൻസ്റ്റായിലെ റീൽസാ..." "പ്പ്ഹാ.. എന്നെ പഠിപ്പിക്കാൻ ആയോടീ നീ..."ന്നും പറഞ് ഉമ്മ നിഹയുടെ കയ്യിനിട്ട് ഒരു അടി കൊടുത്തതും അവൾ ഒറ്റ ഓട്ടം ആയിരുന്നു.... "പടച്ചോനേ... എത്ര നല്ല ഫോൺ ആയിരുന്നു ഇത്... ടാ പാച്ചു... നിന്റെ ഫോൺ എന്തിനാടാ ഈ കുരിപ്പിന് കൊടുത്തത്..." ഉമ്മയുടെ അലർച്ച കേട്ടതും ശാലുവുവുമായി റൊമാൻസ് കളിച്ചു കൊണ്ടിരിക്കുവായിരുന്ന പാച്ചു ഓടി ഉമ്മാക്ക് അടുത്തേക്ക് ചെന്നു...

"എന്താ ഉമ്മാ...?"എന്നും ചോദിച്ച് നിലത്തേക്ക് നോക്കിയതും ബാറ്ററിയും കൂടും ഫോണും വേറെ വേറെയായി കിടക്കുന്ന തന്റെ ഫോൺ കണ്ടവൻ ഞെട്ടി...! "പടച്ചോനേ.. ന്റെ ഫോൺ...😲" "അവൾക്കെന്തിനാ പൊന്ന് മോൻ ഫോൺ കൊടുത്തത്... ഇനി നിലത്ത് നിന്നും പെറുക്കി എടുത്തേക്ക്..." പല്ല് കടിച്ചു കൊണ്ട് ചവിട്ടിത്തുള്ളി ഉമ്മ പോയതും പാച്ചു നിലത്തേക്ക് ഇരുന്നു... "പാച്ചുക്കാ... ഉമ്മ പോയോ..?" പെട്ടെന്നടുത്തേക്ക് വന്ന് മറിയു ചോദിച്ചതും അവൻ ഫോണിലേക്കും അവളെയും മാറി മാറി നോക്കി... ആ നോട്ടത്തിലെന്തോ പന്തി കേട് തോന്നിയവൾ നിലത്തേക്ക് നോക്കിയതും അവന്റെ ഫോൺ കണ്ട് ഞെട്ടി ഒറ്റ തിരിഞ്ഞോട്ടമായിരുന്നു...! ___ മുറിയിൽ നിന്ന് ഇറങ്ങി വരികയായിരുന്ന നിഹക്ക് മുന്നിൽ മറിയു ഓട്ടത്തിൻ സ്റ്റോപ്പ് ഇട്ടതും നിഹയവളെ അടിമുടി നോക്കി..... "എന്ത് ഒപ്പിച്ചിട്ടാണ് പൊന്ന് മോൾടെ വരവ്...?🤨"നിഹയുടെ തോളിലൂടെ കയ്യിട്ട് മറിയുനെ നോക്കി പിരികമുയർത്തി ഇച്ചു ചോദിച്ചതും അവളൊന്ന് ഇളിച്ചു കാണിച്ചു....

"അത് പിന്നെ കുറേ ദിവസം ആയി ഒന്ന് റീൽ ചെയ്തിട്ട്.. അപ്പോ പാച്ചുക്കാടെ ഫോണ് ഒന്ന് ചെയ്യാൻ വേണ്ടി എടുത്തതായിരുന്നു.. ഇടക്ക് ഉമ്മ വന്ന് ചീത്ത പറഞ്ഞപ്പോൾ കയ്യിന്ന് വീണു പോയി.. അത്രേ ഉണ്ടായുള്ളൂ..." മൂക്ക് ചീറ്റി അവൾ പറഞ്ഞതും ഇച്ചു അവളെയും നിഹയേയും മാറി മാറി നോക്കി....! "എന്നെ എന്തിനാ നോക്കണേ.. അവളല്ലേ ചെയ്തത്..?"ചുണ്ട് കോട്ടി ക്കൊണ്ട് നിഹ പറഞ്ഞതും ഇച്ചു മറു കൈ കൊണ്ട് അവളുടെ ഇടുപ്പിൽ ഒന്ന് പിച്ചി... "സ്....." "എന്താ നിഹൂ...."മറിയുന്റെ ചോദ്യം കേട്ടതും അവൾ പല്ല് കടിച്ച് കൊണ്ട് ഇച്ചുവിനെ നോക്കി... അവിടെ ഞാനൊന്നും അറിഞ്ഞില്ലേ രാമ നാരായണാ എന്ന ഭാവം.... "ഒന്നുമില്ല...." അവനെ ഒന്ന് കണ്ണുരുട്ടി നോക്കിക്കൊണ്ടവൾ അകന്നു മാറി താഴേക്ക് പോയതും മറിയു ഇച്ചൂനെ അടിമുടി നോക്കി... "ഞാനൊന്നും അറിയുന്നില്ലെന്ന് ഇച്ചുക്ക വിചാരിക്കണ്ട..." പുച്ഛിച്ചവൾ പറഞ്ഞതും ഇച്ചു ഞെട്ടി അവളെ നോക്കി.... "നിഹൂനെ പിച്ചിയത് ഞാൻ കണ്ടു..

സ്വന്തം അനിയത്തീടെ മുന്നിൽ വെച്ച്..ഛെ..." "എന്തോന്ന് ഛെ... ഞാനെന്റെ പെണ്ണിനെ അല്ലേ നുള്ളിയത്..അല്ലാതെ അയലത്തെ വീട്ടിലെ പെണ്ണിനെ അല്ലല്ലോ.." "അപ്പോ ഇച്ചുക്കാക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നല്ലേ...എന്നാലും രാധികേച്ചിയെ ഇച്ചുക്ക ആ കണ്ണിലൂടെ കാണാൻ പാടില്ലായിരുന്നു.." പിറു പിറുത്തവൾ അവിടുന്ന് പോയതും ഇച്ചു പല്ല് കടിച്ചു.... "ഇതിനെ കെട്ടിച്ച് വിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..." **** "ഉമ്മാ... ഞാനൊന്ന് രാധികേച്ചീടെ അടുത്ത് പോയിട്ട് വരാട്ടോ..." പിറകിലൂടെ ഉമ്മാനെ ചുറ്റിപ്പിടിച്ച് കവിളിൽ ചുംബിച്ച് നിഹ പറഞ്ഞതും അവർ തലയാട്ടി അവളുടെ കവിളിൽ തഴുകി.... മൂളിപ്പാട്ടും പാടി അടുക്കളയിൽ നിന്നും അകത്തേക്ക് നടന്നവൾ പുറത്തേക്ക് പോകാൻ ഒരുങ്ങിയതും പിറകിൽ നിന്നും ഇച്ചുവിന്റെ ഉപ്പയുടെ വിളി കേട്ട് പെട്ടെന്ന് നിന്നു... "നീ എവിടെപ്പോകുവാ...?" തിരിഞ്ഞവൾ നോക്കിയതും തന്നെ നോക്കി നിൽക്കുന്ന രണ്ടുപ്പമാരെയും കണ്ട് ഒന്നിളിച്ചു കാണിച്ചു... "അത് ഇച്ചുപ്പാ... ഞാനൊന്ന് മനുവിനെ കാണാൻ..." "ഇച്ചുപ്പയോ..?" അയാൾ ഞെട്ടി അടുത്ത് നിൽക്കുന്ന നിഹയുടെ ഉപ്പാനെ നോക്കി... "അത് പിന്നെ... രണ്ട് പേരെയും ഉപ്പാ എന്ന് വിളിച്ചാൽ രണ്ടാളും വിളി കേൾക്കും..

ഇതാകുമ്പോ വിളിക്കുന്ന എനിക്കും കേൾക്കുന്ന നിങ്ങൾക്കും മാറിപ്പോകില്ല.. എങ്ങനുണ്ട് എന്റെ ഐഡിയ..." "നന്നായിരിക്കുന്നു...ഇതിനെ ഒക്കെ സഹിക്കുന്ന ഞങ്ങൾക്ക് നീ അവാർഡ് തരണം ട്ടോ ജലീലേ..." "ഇച്ചുപ്പാ...."ചിണുങ്ങിക്കൊണ്ട് നിഹ വിളിച്ചതും അയാൾ അവളെ നോക്കി കണ്ണ് ചിമ്മി കാണിച്ചു.... "വേഗം പോയി വന്നേക്കണം..അവന്റെ കയ്യീന്ന് വെറുതെ വാങ്ങിക്കൂട്ടണ്ട..." "അവനാര്...ഗുണ്ടയോ..?" പുച്ഛിച്ചു പറഞ്ഞു കൊണ്ട് മുഖം തിരിച്ചതും സ്റ്റെപ്പിറങ്ങി യൂണിഫോമിൽ വരുന്ന ഇച്ചുവിനെ കണ്ട് ഞെട്ടിക്കൊണ്ട് പുറത്തേക്ക് ഒറ്റ ഓട്ടം ആയിരുന്നു.... അവളുടെ ഓട്ടം കണ്ട് രണ്ട് പേരും ഇച്ചുവിനെ നോക്കി... ശേഷം പരസ്പരം നോക്കി ഒന്ന് ചിരിച്ചു.... സ്റ്റെപ്പിറങ്ങി താഴേക്ക് വന്ന ഇച്ചു തന്നെ നോക്കി ചിരിക്കുന്ന രണ്ട് ഉപ്പമാരെയും കണ്ട് കാര്യം മനസ്സിലാകാതെ വാ പൊളിച്ചു... "ഇതെന്ത് പറ്റി നിങ്ങൾക്ക് രണ്ട് പേർക്കും..?" തലയിലിരുന്ന തൊപ്പി നേരെയൊതുക്കി വെച്ചവൻ ഇടം കണ്ണിട്ട് ചുറ്റും നോക്കി ചോദിച്ചതും അവന്റെ ഉപ്പ ഒന്ന് ചുമച്ചു...

ഒരു ഞെട്ടലോടെ അവൻ അവരെ നോക്കി ഒന്ന് ചിരിച്ചു... "നിഹ മോളേ ആണ് തിരയുന്നത് എങ്കിൽ അവൾ പോയി..." "എവിടേക്ക്..?"അവന്റെ നെറ്റി ചുളിഞ്ഞു... "രാധികയുടെ അടുത്തേക്ക് പോയതാ.. ഇന്നലെ ഒരു സമാധാനം ഇല്ലായിരുന്നല്ലോ അവൾക്ക്... ഞാനും വിചാരിച്ചു മനുവിനെ ഒന്ന് കണ്ട് സംസാരിച്ചോട്ടേ എന്ന്.. നീ ഇനി അതിന് നേരേ ചാടാൻ നിക്കണ്ട..." കയ്യിൽ ചായയുമായി വന്ന് ഉമ്മ പറഞ്ഞതും അവൻ ചമ്മലോടെ മൂന്ന് പേരെയും നോക്കി... രാവിലെ തന്നെ ചെക്കൻ നാണം കെട്ടു...🤭 ___ "എന്നാലും നീ ഞങ്ങളെ വല്ലാതെ ടെൻഷൻ അടിപ്പിച്ചല്ലോ മനുട്ടാ..." ചുണ്ട് പിളർത്തി മനുവിനടുത്തിരുന്ന് നിഹ പറഞ്ഞതും അവൻ അവളെ നോക്കി ഇളിച്ചു.... "അപ്പോ എന്നെ സ്നേഹിക്കാനും ആളുണ്ടായിരുന്നല്ലേ..?"പറഞ്ഞു കൊണ്ടവൻ നേരേ നോക്കിയത് വാതിലിനരികെ നിൽക്കുന്ന രാധികയെ ആണ്... അവരവനെ തറപ്പിച്ചു നോക്കിയതും അവൻ തല താഴ്ത്തി.... നിഹ അത് കണ്ട് ചിരിച്ചു കൊണ്ട് അവന്റെ തലയിൽ തലോടി.... "നീ കണ്ടില്ലേ നിഹാ അവൻ പറയുന്നത്... എന്ന് ഇവിടെ വന്നോ അന്ന് മുതലേ പറയാൻ തുടങ്ങിയതാണ് അവനിങ്ങനെ... പ്രസവിച്ചില്ല എന്നല്ലേ ഒള്ളു... അവനെന്റെ മോൻ തന്നെയാ..."

പറഞ്ഞു കഴിയുമ്പോഴേക്കും അവരുടെ തൊണ്ട ഇടറിയിരുന്നു... "അമ്മേ...."തേങ്ങാലോടെ മനു അവരെ വിളിച്ചതും രാധിക പാഞ്ഞു വന്ന് അവനെ ചേർത്ത് പിടിച്ച് ചുംബിച്ചു.... "ഇനി അങ്ങനെ ഒന്നും പറയല്ലേടാ... എനിക്ക്.. എനിക്ക് സഹിക്കില്ല.. നീ എന്റെ കുഞ് തന്നെയാ..." നിഹയുടെ മിഴികൾ നിറഞ്ഞു.. അവൾ മെല്ലെ ഇരുന്നിടത്ത് നിന്നും എഴുനേറ്റ് പുറത്തേക്ക് നടന്നു.... ജാനി മോളേ കളിപ്പിച്ചിരിക്കുന്ന ശിവനെ കണ്ടതും അവളുടെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു... ശിവനിൽ തന്റുപ്പയേയും ജാനി മോളിൽ തന്നേയും അവൾ കണ്ടു... അറിയാതെ മിഴികൾ വീണ്ടും നിറഞ്ഞൊഴുകി... അവ തുടച്ചു മാറ്റിയവൾ അവരെ തന്നെ നോക്കി നിന്നു..... 💜💜💜💜 "ഇച്ചുവിൻ എങ്ങനെയാ ഉപ്പാനെ പരിചയം..?" രാത്രി ഇച്ചുവിന്റെ നെഞ്ചോട് ചേർന്ന് കിടക്കുമ്പോൾ നിഹ ചോദിച്ചതും കണ്ണ് തുറന്നവൻ അവളെ നോക്കി ചിരിച്ചു.. "ഇക്കാനെ പോലെ തന്നെ എന്റുപ്പയും പണ്ട് ഒരു വാദ്യാര് ആയിരുന്നെടീ...ഓരോ സ്ഥലത്ത് നിന്നും ഇടയ്ക്കിടെ ഉപ്പാക്ക് ട്രാൻസ്ഫർ കിട്ടാറുണ്ടായിരുന്നു... അങ്ങനെ നിങ്ങടെ നാട്ടിലേക്കും കിട്ടി... നിങ്ങടെ വീടിന് അടുത്ത് തന്നെ ആയിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്..

അന്ന് പരിചയപ്പെട്ടതാണ് നിന്റുപ്പാനെ.. അന്ന് നീ നിന്റുമ്മാന്റെ വയറ്റിൽ ആയിരുന്നു.. ഞാൻ ചെറിയതായിരുന്നു... എന്നാലും ചിലതൊക്കെ ഓർമ്മ ഉണ്ട്...ഒരു വർഷമേ അവിടെ നിന്നിട്ടുള്ളു... അന്ന് നിന്റെ വീട്ടിലേക്ക് വന്നപ്പോൾ ആദ്യം എനിക്ക് മനസ്സിലായിരുന്നില്ല.. പിന്നെ അങ്കിളിനെ കണ്ടപ്പോഴാണ് എല്ലാം ഓർമ്മ വന്നത്... അങ്കിളിന്റെ പിന്നാലെ തന്നെ ആയിരുന്നു ഞാൻ പിന്നീട് മുഴുവൻ..." "അ... അപ്പോ ഇച്ചുക്ക എന്റുമ്മാനെ കണ്ടിട്ടുണ്ടല്ലേ.. എനിക്കതിൻ ഭാഗ്യം ഇല്ലാതായി പോയി..." പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവൾ തേങ്ങിപ്പോയിരുന്നു.... അവനവളെ ചേർത്ത് പിടിച്ച് പുറത്തൂടെ തലോടി കൊടുത്തു.... "നീ ആകെ മാറിട്ടോ കുഞ്ഞീ...പണ്ട് എന്റെ നേരേ ചാടാൻ വരുന്നവൾ ആയിരുന്നു.. എന്നാ ഇന്ന് ഏത് നേരവും മോങ്ങിക്കൊണ്ടിരിക്കാനേ നിനക്ക് നേരമുള്ളൂ..." അവൻ പറഞ്ഞത് കേട്ട് കരച്ചിൽ നിർത്തി നിഹയവനെ തല ഉയർത്തി നോക്കി പുഞ്ചിരിച്ചു.... "അന്നൊക്കെ എനിക്ക് സ്വന്തമെന്ന് പറയാനോ സ്നേഹിക്കാനോ ആരുമുണ്ടായിരുന്നില്ല.. അത് കൊണ്ട് തന്നെ എന്ത് സംഭവിച്ചാലും ഞാനത് കാര്യമാക്കില്ലായിരുന്നു.. പക്ഷെ, ഇന്നങ്ങനെയല്ല... എനിക്ക് സ്വന്തമെന്ന് പറയാനും സ്നേഹിക്കാനും ഒരുപാട് പേരുണ്ട്..." ........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story