Love for Unexpected💜: ഭാഗം 64

love for unexpected

രചന: Ansiya shery

  "നിനക്കീ സെറ്റിന്റിയടിക്കുന്ന നേരം കൊണ്ട് ഒന്ന് റൊമാന്റിക് ആയിക്കൂടെ എന്റെ ഭാര്യേ..." ഇച്ചു പറഞ്ഞത് കേട്ട് നിഹയവനെ കണ്ണുരുട്ടി നോക്കി... പിന്നെ അവന്റെ നെഞ്ചിൽ മെല്ലെ ഇടിച്ചു... "എന്റുമ്മാനെ കാണാൻ എങ്ങനെ ഉണ്ടായിരുന്നു ഇച്ചൂ..." "നിന്റുമ്മാനെ പോലെ..." "പോ... അല്ലേലും നിനക്ക് എല്ലാം തമാശയാ...."ഇടർച്ചയോടെ അവന്റെ നെഞ്ചിൽ കുത്തി പറഞ്ഞു കൊണ്ട് അവൾ തിരിഞ്ഞു കിടന്നതും ഇച്ചു അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു.... "അയ്യേ... അപ്പോഴേക്കും എന്റെ പെണ്ണ് കരയാണോ..?നിന്റെ ഉമ്മ സുന്ദരി യായിരുന്നു... നിന്റെ ഉമ്മാനെ പോലെ തന്നെയാ നീയും..." "ശെരിക്കും..!" വിടർന്ന മിഴികളോടെ തിരിഞ്ഞവനെ നോക്കി ചോദിച്ചതും ചിരിയോടെ തലകുലുക്കിയവൻ അവളുടെ നെറുകയിൽ ചുംബിച്ചു.... നെറ്റിയിൽ നിന്നും അധരം നാസികത്തുമ്പിലെത്തിയതും അവൻ മെല്ലെ അവിടെയൊന്ന് കടിച്ചു... "സ്....." പിടഞ്ഞു കൊണ്ടവൾ അവന്റെ കയ്യിൽ പിടി മുറുക്കി... നാസികത്തുമ്പിൽ നിന്നും താഴേക്ക് ഇറങ്ങിയവൻ അവളുടെ അധരത്തോട് അധരം ചേർത്തതും നിഹയുടെ മിഴികൾ അടഞ്ഞു.... രുചിച്ചിട്ടും മതിയാവാത്ത ലഹരിയായി അവൻ അവളുടെ അധരങ്ങളെ തോന്നി...

ചുണ്ടിനാൽ അവളുടെ കീഴ്ചുണ്ട് മെല്ലെ നുണഞ്ഞെടുത്തവൻ അവിടെ പല്ലമർത്തി.... നിഹയൊന്ന് പിടഞ്ഞു കൊണ്ട് മിഴികൾ ഇറുകെ ചിമ്മി അവനെ തന്നിലേക്ക് ചേർത്ത് പിടിച്ച് അധരത്തിലേക്ക് ആഴ്ന്നിറങ്ങി.... ദീർഘ നേരം നീണ്ടു നിന്ന ചുംബനം..! അകന്നു മാറാൻ താല്പര്യമില്ലാതിരുന്നിട്ടും ഇച്ചു അവളിൽ നിന്നും വിട്ടു നിന്നു.... *** "കാനന ചായയിൽ ആടു മേയ്ക്കാൻ ഞാൻ നിന്നെയും കൊണ്ട് പോകട്ടേ മറിയാമ്മേ...." "പ്പ്ഫാ..."അപ്പുറത്ത് നിന്നും ആട്ട് കിട്ടിയ നിർവൃതിയിൽ ഫോൺ കട്ട് ചെയ്ത് കൊണ്ട് ആഷി അടുത്ത് നിൽക്കുന്ന ആദിയെ നോക്കി ഇളിച്ചു.... ദാരിദ്ര്യം എന്ന നിലക്ക് അവൾ കൈ മലർത്തിയതും അവൻ പുച്ഛിച്ചു കാണിച്ചു... "അവിടെ നിന്ന് ഡാൻസ് കളിക്കാതെ വന്ന് വണ്ടിയിൽ കേർ പിള്ളേരേ..." അകത്തേക്ക് വന്ന് ഉപ്പുപ്പ പറഞ്ഞതും ആഷി പുറത്തേക്ക് ഓടി ഡ്രൈവിംഗ് സീറ്റിൽ കയറി... ബാക്കി എല്ലാവരും വന്നിരുന്നതും കയ്യിലിരുന്ന കൂളിംഗ് ഗ്ലാസ് മുഖത്തേക്ക് വച്ചവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു... "നിന്നെ കൊണ്ട് പോകാൻ നിന്റിക്ക ദാ വരുന്നു മുത്തേ..." _____ "ആ ഇങ്ങോട്ട് വരട്ടെ... അടിച്ച് ചെപ്പ പൊളിക്കും ഞാനവന്റെ.." ക്ലാസ്സ്‌ കഴിഞ്ഞിറങ്ങുന്നതിനിടെ മുഷ്ടി ചുരുട്ടി മറിയു പറഞ്ഞതും നിഹ അവളെ നോക്കി...

"നിന്നോടുള്ള ഇഷ്ടം കൊണ്ടല്ലേടീ.." "ഇഷ്ടം.. എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട...പെണ്ണിന്റെ സൗന്ദര്യവും നോക്കി നടക്കുന്ന അവനെ ഞാൻ എന്ത് വിശ്വസിച്ചാ പ്രേമിക്കേണ്ടത്.. നാളെ ഒരു ദിവസം എനിക്കെന്തെങ്കിലും പറ്റിയാൽ അവനെന്നെ ഉപേക്ഷിച്ചു പോകില്ലെന്ന് ഉറപ്പ് പറയാൻ പറ്റോ..?എന്നും കാണാം വഴിയിൽ ഇളിച്ചു കൊണ്ട് നില്കുന്നത്.." മുന്നിലെന്തോ തടസ്സം പോലെ തോന്നിയതും മുഖം ഉയർത്തി നോക്കിയ മറിയു മുന്നിൽ കയ്യും കെട്ടി നില്കുന്നവനെ കണ്ട് മുഷ്ടി ചുരുട്ടി... "മുന്നീന്ന് മാറെഡാ...." "ഡാ എന്നോ...നിഹ നീ ഇവളോട് പറഞ്ഞു കൊടുത്തിട്ടില്ലേ.. കെട്ടാൻ പോകുന്നവനെ ഡാ എന്ന് വിളിക്കാൻ പാടില്ല...." "അത് കെട്ടാൻ പോകുന്നവനെ.. അതിന് നീ ഇവളെ കെട്ടാൻ പോകുന്നില്ലല്ലോ.." കൈകൾ മാറിൽ കെട്ടി അവനെ നോക്കി നിഹ പറഞ്ഞതും മറിയു അവളെ ഞെട്ടലോടെ നോക്കി...ഇത്രയും നേരം അവനെ സപ്പോർട്ട് ചെയ്ത കുട്ടിയാണേ... "അത് നിങ്ങളങ്ങ് തീരുമാനിച്ചാൽ മതിയോ.. അവൾ ആരെയെങ്കിലും കെട്ടുന്നുണ്ടെങ്കിൽ അതെന്നെ ആയിരിക്കും.." "എന്ത് നടക്കാത്ത മനോഹരമായ സ്വപ്നം.."കോട്ടു വായിട്ട് കാണിച്ച് അവൾ പറഞ്ഞതും അവൻ ദേഷ്യത്തോടെ നിഹയെ നോക്കി...

"ആരെ കണ്ടാടീ നീയൊക്കെ ഈ നെഗളിക്കുന്നത്..." "അത് നിന്നോട് പറയേണ്ട കാര്യമില്ല നിഷാൽ..." "ആ പോലീസിന്റെ ഭർത്താവും പെങ്ങളും ആയത് കൊണ്ടാണ് നിന്റെയൊക്കെ ഈ നെഗളിപ്പ് എന്നെനിക്കറിയാം..എനിക്ക് അവനെ ഒരു പേടിയും ഇല്ല.. ഈ നിഷാൽ ഒന്ന് ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് നേടിയെടുത്തിരിക്കും..നിന്നെയും ഇവളെയും എന്റെ കൂടെ ഒരുമിച്ച് കിടത്താൻ പറ്റുമെങ്കിൽ അതും ഞാ..." പറഞ്ഞു പൂർത്തിയാക്കും മുന്നേ അവന്റെ കവിളിൽ നിഹയുടെ കൈകൾ പതിഞ്ഞിരുന്നു... കൈകളൊന്ന് കുടഞ്ഞവൾ അവനെ തറപ്പിച്ചു നോക്കിയതും മറിയു നീട്ടി ഒരു വിസലടിച്ചു.... "വായിൽ തോന്നിയത് വിളിച്ച് പറയുമ്പോ കയ്യും കെട്ടി നോക്കി നിൽക്കാൻ പറ്റില്ല.. ഇനിയും ഇമ്മാതിരി സംസാരവുമായി വന്നാൽ നിന്റെ മർമ്മ സ്ഥാനത്ത് ആയിരിക്കും എന്റെ ചവിട്ട് കിട്ടുന്നത്.." ഒരു വാണിങ് എന്ന പോലെ ചൂണ്ടു വിരൽ ഉയർത്തി പറഞ്ഞവൾ മറിയുന്റെ കയ്യും പിടിച്ച് അവനെ മറി കടന്ന് മുന്നോട്ട് നടന്നു.... "അയ്ശ്.. ഒരു ബിജിഎം കൂടെ വേണമായിരുന്നു..."ബസ് സ്റ്റോപ്പിൽ എത്തിയതും മറിയു പറഞ്ഞത് കേട്ട് നിഹയവളെ അടിമുടി നോക്കി...

"ആ ലാസ്റ്റ് ഡയലോഗ് എനിക്കങ്ങ് ഇഷ്ടായി..എന്നാലും നിനക്ക് ഇത്ര ഒക്കെ ധൈര്യം ഉണ്ടായിരുന്നല്ലേ..." "പിന്നല്ല നിന്നെപ്പോലെയാണോ ഞാൻ..😎" "കുറേ നാളായി അവൻ പിറകെ നടക്കാൻ തുടങ്ങിയിട്ട്.. കോഴികളെ പിന്നെയും സഹിക്കാം... പക്ഷെ ഇത് പോലെ ഞരമ്പ് ഇളകിയവരെ സഹിക്കാൻ പണിയാ.." പെട്ടെന്ന് മുന്നിലേക്ക് ഒരു പോലീസ് ജീപ്പ് വന്ന് നിന്നതും നിഹയും മറിയുവും പരസ്പരം നോക്കി... "വന്ന് കയറ്..." മുൻ സീറ്റിലിരുന്ന് ഇച്ചു പറഞ്ഞതും ചുറ്റുമുള്ള എല്ലാവരും അവരെ നോക്കി.... "അയ്യോ ഞങ്ങൾ വരില്ല...ഞങ്ങളൊരു തെറ്റും ചെയ്തിട്ടില്ല സാറേ.." കൈ കൂപ്പി മറിയു പറഞ്ഞതും ഇച്ചു ഒറ്റ അലർച്ചയായിരുന്നു.. രണ്ടും ഓടിപ്പാഞ് ബാക്കിൽ കയറി ഇരുന്നതും രാഹുൽ ജീപ്പ് സ്റ്റാർട്ട്‌ ചെയ്തു... "അതേ രാഹുലേട്ടാ.. ഞങ്ങളൊരു തെറ്റും ചെയ്തിട്ടില്ല.. ഇറക്കി വിടാൻ പറ..." രാഹുലിനെ തോണ്ടി നിഹ പറഞ്ഞതും അവൻ ചിരിച്ചു കൊണ്ട് ഇച്ചുവിനെ നോക്കി... തിരിഞ്ഞ് നിഹയെ നോക്കി മീശ പിരിച്ചു കൊണ്ട് ഇച്ചു വീട്ടിൽ എത്തട്ടെ എന്ന് ആംഗ്യം കാണിച്ചതും അവൾ പുച്ഛിച്ചു കാണിച്ചു.... വീടിലെത്തിയതും മറിയുവും നിഹയും ചാടി ഇറങ്ങി അകത്തേക്ക് നടന്നതും മുറ്റത്ത് കിടക്കുന്ന കാർ കണ്ട് അവിടെ തന്നെ നിന്ന് പരസ്പരം നോക്കി...

"ഇതാരാപ്പോ.. നിനക്കുള്ള കെണി വല്ലതും ആയിരുക്കുമോ..?" മറിയുനെ നോക്കി നിഹ ചോദിച്ചതും അവൾ ആ എന്ന് കൈ മലർത്തി... രണ്ട് പേരും ചെരുപ്പഴിച്ച് അകത്തേക്ക് നടന്നതും അവിടെ ഇരിക്കുന്നവരെ കണ്ട് ഞെട്ടലോടെ അടുത്തേക്ക് പാഞ്ഞു... "ഉപ്പുപ്പാ..." "ഉമ്മുമ്മാ..." "ആഹാ മക്കൾ വന്നോ.. ഇച്ചു നീയും ഉണ്ടായിരുന്നോ ഇവരുടെ കൂടെ..." നിഹയുടെ കവിളിൽ തഴുകി പിറകിലേക്ക് നോക്കി ഉമ്മുമ്മ ചോദിച്ചതും നിഹ തിരിഞ്ഞവനെ നോക്കി ചുണ്ട് കോട്ടി... "നിങ്ങളെപ്പോഴാ വന്നത്..." "ഇപ്പോ വന്നേ ഉള്ളൂ.. കുറച്ചു ദിവസം നിങ്ങടെ കൂടെ നിൽക്കാം എന്ന് കരുതി.." "അത് നന്നായി... "അതും പറഞ്ഞവൻ നിഹയെ നോക്കി മുകളിലേക്കു വരാൻ ആംഗ്യം കാണിച്ചതും അവളത് കാണാത്ത മട്ടേ ഉമ്മുമ്മയെ നോക്കി... "വേറാരും വന്നില്ലേ ഉമ്മുമ്മാ.." "ഞാനും ഇങ്ങേരും ആഷിയും ആദിയും മാത്രമേ ഉള്ളൂ... വീട് എപ്പോഴും പൂട്ടി വരാൻ പറ്റില്ലല്ലോ.. അത് കൊണ്ട് വേറാരും വന്നില്ല... മോളെന്നാ പോയി കുളിച്ചോ.." തലയാട്ടിയവൾ മുകളിലേക്ക് നടന്നു... മുറിയിലേക്ക് കയറിയതും പെട്ടെന്ന് ഇച്ചു അവളെ പിടിച്ചുയർത്തി ടേബിളിലേക്ക് ഇരുത്തി...അത് പ്രതീക്ഷിച്ചത് ആയത് കൊണ്ട് തന്നെ ഒരു കൂസലുമില്ലാതെ നിഹയവനെ നോക്കി കൈ കെട്ടി ഇരുന്നു...

"നിനക്കെന്താടീ പേടിയില്ലേ..?" മീശ പിരിച്ച് പിരികമുയർത്തി അവൻ ചോദിച്ചതും... "എന്തിന്..?"എന്നവൾ തിരിച്ച് ചോദിച്ചത് കേട്ട് ഇച്ചുവിന്റെ കണ്ണ് മിഴിഞ്ഞു... എങ്കിലും അവയെ പുറമേ പ്രകടിപ്പിക്കാതെ തിരിഞ്ഞ് ഡോറിന്റെ കുറ്റിയിട്ടു വന്നതും അവളവന്റെ ചെയ്തികൾ വീക്ഷിച്ച് കാലിൽ കാലും കയറ്റി ഇരുന്നു... "എന്ത്രെടാ...?"പുച്ഛത്തോടെ അവനെ നോക്കി ചുണ്ട് കോട്ടി ചോദിച്ചതും പല്ല് കടിച്ചു കൊണ്ട് ഇച്ചു അവൾക്കരികിലേക്ക് നടന്നു... "ഞാൻ പെട്ടെന്ന് വലിച്ചിട്ടും നീ പേടിച്ചില്ലേടീ..." "ചെറിയ കാര്യത്തിനൊക്കെ ഭയക്കാൻ എനിക്ക് വട്ടല്ലേ..." "ദേ ഒരു എട്ടുകാലി.."അവൾക്ക് പിറകിലെ ചുമരിലേക്ക് വിരൽ ചൂണ്ടി ഇച്ചു പറഞ്ഞതും നിഹ പെട്ടെന്ന് അലറിക്കൊണ്ട് അവന്റെ ദേഹത്തേക്ക് ചാടി... "അയ്യോ ഇച്ചുക്കാ അതിനെ കൊല്ല്.. ആഹ്...നിക്ക് പേടിയാ..." അവന്റെ ദേഹത്ത് അള്ളിപ്പിടിച്ച് കഴുത്തിൽ മുഖം പൂഴ്ത്തി നിഹ പറഞ്ഞതും ബാലൻസ് ചെയ്ത് നിന്ന് അവളെ പിടിച്ച് അവൻ പൊട്ടിച്ചിരിച്ചു... "ഹ.. ഹ... ഇത്ര ഉള്ളൂ നീ...ഈ ഇസാനോടാ നിന്റെ കളി..." പുച്ഛിച്ചവൻ പറഞ്ഞതും കഴുത്തിൽ നിന്നും മുഖമുയർത്തി നിഹ അവന്റെ മുഖത്തേക്ക് നോക്കി... "അപ്പോ എട്ടുകാലി ഇല്ലേ..?"

സംശയത്തോടെ ചോദിച്ചതും ഇല്ലെന്ന് അവൻ തലയാട്ടിയത് കണ്ട് അവളുടെ മുഖം ചുവന്നു... അവനെന്തെങ്കിലും ചെയ്യുന്നതിന് മുന്നേ മുഖം താഴ്ത്തിക്കൊണ്ട് അവൾ അവന്റെ കഴുത്തിൽ കടിച്ചു... "ആഹ്... ന്റുമ്മാ..." അലറിക്കൊണ്ടവൻ അവളെ പിടിച്ച് തള്ളിയതും നിഹ നേരേ തറയിലേക്ക് വീണു... ഊരയും ഉഴിഞ് പല്ല് കടിച്ച് അവനെ നോക്കിയതും കഴുത്തിൽ കൈ വെച്ച് കണ്ണടച്ച് നില്കുന്നത് കണ്ട് വേദന മറന്ന് ചാടി എഴുനേറ്റു... "എന്ത്രെടാ...നിഹയോട് കളിച്ചാൽ ഇങ്ങനിരിക്കും...എന്റെ ധൈര്യത്തെയാ നീ ചോദ്യം ചെയ്തത്.. ഇനി അങ്ങനെ ചെയ്യാൻ തോന്നുമ്പോ ഈ സിമ്പൽ ഓർത്താൽ മതി...😏" അപ്പോഴും അവൻ മിഴികൾ തുറക്കുന്നില്ലെന്ന് കണ്ട് പുറത്തേക്ക് പോകാൻ ഒരുങ്ങിയതും പെട്ടെന്നാണ് വായുവിൽ ഉയർന്നതിനൊപ്പം ബെഡ്‌ഡിൽ ചെന്ന് വീണത്.... 💜💜💜💜💜 ഇവിടിപ്പോ എന്താ നടന്നേ എന്ന് റിവൈന്റ് അടിച്ച് നോക്കുമ്പോഴാ ദേഹത്തെന്തോ ഭാരം പോലെ തോന്നിയത്... മുന്നിലേക്ക് നോക്കിയതും എനിക്ക് മുകളിൽ കൈ കുത്തി കിടക്കുന്ന ഇച്ചുവിനെ കണ്ട് കണ്ണ് മിഴിച്ചു.... ഇപ്പോഴാ കാര്യം മനസ്സിലായത്.. ഞാൻ പുറത്തേക്ക് പോകാൻ നിന്നപ്പോ പിടിച്ച് പൊക്കിയതാ.. കള്ള ബടുവ... "എന്ത്രെടാ... ഇനിയും വേണോ നിനക്ക്..?" "മ്മ്.. വേണം..."ന്ന് അവൻ പറഞ്ഞതും ഞാൻ ഞെട്ടി... ഇതിങ്ങനെ അല്ലല്ലോ വരേണ്ടത് എന്നും ചിന്തിച്ച് നോക്കിയതും എന്നെ തന്നെ കള്ളച്ചിരിയോടെ നോക്കുന്ന അവനെ കണ്ട് ഉമിനീരിറക്കി... ജാങ്കോ... നീയറിഞ്ഞാ ഞാൻ പെട്ടു...

"അങ്ങനെ അല്ല വേണ്ടാ എന്ന് പറ ഇച്ചൂ... അപ്പോഴേ കറക്റ്റ് ആകൂ..😁" "അല്ലല്ലോ വേണം.. അപ്പോഴേ കറക്റ്റ് ആകൂ..." അതും പറഞ്ഞവൻ പെട്ടെന്ന് എന്നെയും കൊണ്ട് തിരിഞ്ഞു... ഇപ്പോ ഞാനവന്റെ മുകളിലും അവനെന്റെ താഴെയും... കിട്ടിയ അവസരത്തിൻ അവന്റെ ദേഹത്ത് നിന്ന് എഴുന്നേൽക്കാൻ തുനിഞ്ഞതും ചെക്കൻ വീണ്ടും എന്നെ കൊണ്ട് മറിഞ്ഞു... ഇപ്പോ പഴയത് പോലെ തന്നെ... ഞാനവന്റെ താഴെയും അവനെന്റെ മുകളിലും... കഴുത്തിൽ മെല്ലെ തടവി അവൻ എന്നെ നോക്കിയതും മിഴികൾ അറിയാതെ അവിടേക്ക് നീണ്ടു...അവിടെ പതിഞ്ഞു കിടക്കുന്ന എന്റെ പല്ലിന്റെ അടയാളം കണ്ടതും അവനെ നോക്കി ഉമിനീരിറക്കി... "എനിക്ക് പേടിയുണ്ട് ഇച്ചു... ഞാൻ ഇനി ഒന്നും ചെയ്യില്ല..."ദയനീയമായി പറഞ്ഞു നിർത്തിയിട്ടും ചെക്കൻ ഒരു കുലുക്കവും ഇല്ല.... "നിനക്കൊരു അവസരം തരാം..." "എന്ത്....?" "ദേ.. നീ കടിച്ച ഇടത്ത് ഒരു ചുംബനം തരണം.. എന്നാൽ ഞാൻ നിന്നെ വെറുതെ വിടാം.. ഇല്ലെങ്കിൽ...."ന്നും പറഞ്ഞവൻ മീശ പിരിച്ചതും ഞാൻ ഞെട്ടി... ഏത് നേരത്താണാവോ കടിക്കാൻ തോന്നിയത്.... "അപ്പോ എന്താ തീരുമാനം.. ഉമ്മ തരുന്നോ... അതോ..."ന്നും പറഞ് മാറിലേക്ക് കൈ വെച്ചതും ഞാൻ ഞെട്ടി...

"ഞാ... ഞാൻ ഉമ്മ തരാം..."ന്ന് പറഞ്ഞതും അവൻ പെട്ടെന്ന് കൈകൾ മാറ്റി എന്നിൽ നിന്നും എഴുനേറ്റു മാറി... ആ തക്കത്തിൻ എഴുനേറ്റ് ഓടാൻ ശ്രമിച്ചെങ്കിലും അതിൻ മുന്നേ എന്നെ പിടിച്ച് അവന്റെ മടിയിലേക്കിരുത്തി ലോക്ക് ആക്കിയിരുന്നു.... "അത്ര പെട്ടെന്ന് പോകാൻ പറ്റില്ല മോളേ.. വേഗം തന്നോ.." എന്റെ അരയിലൂടെ ചുറ്റിപ്പിടിച്ച് അടുത്തേക്ക് വലിച്ചവൻ പറഞ്ഞതും ഞാൻ ദയനീയമായി അവനെ നോക്കി... "എ... എനിക്ക് അറിയില്ല ഇച്ചു..." "ഒരുമ്മ തരാനോ.. എന്നാ വേണ്ട... നീ നേരത്തെ ചെയ്ത പോലെ ഞാൻ നിന്നെ അങ്ങ് കടിച്ചേക്കാം..." "വേണ്ട.." "എന്നാ ഇക്കാടെ കുട്ടി വേഗം തായോ.." ഇക്ക അല്ല കൊരങ്ങൻ....പിറു പിറുത്തു കൊണ്ട് ഞാൻ നിഷ്കു ഭാവത്തിൽ നിന്നു... "നിനക്ക് തരാൻ ബുദ്ധിമുട്ട് ആണേൽ ഞാൻ തരാം.."എന്നും പറഞ്ഞവൻ എന്നിലേക്ക് മുഖം കൊണ്ട് വന്നതും ഞാൻ ഇരു വശത്തേക്കും തല ചലിപ്പിച്ച് വേണ്ടെന്ന് തലയാട്ടി.... "ഞാൻ തരാം....കണ്ണടക്ക്..." ഒരു ഉമ്മയല്ലേ... ഒരു കടി ഇങ്ങോട്ട് കിട്ടുന്നതിലും നല്ലത് ഒരുമ്മ അങ്ങോട്ട് കൊടുക്കുന്നതല്ലേ...ഒന്നുമില്ലെങ്കിലും എന്റെ ഭർത്താവ് അല്ലേ.... ഒരു പുഞ്ചിരിയോടെ അവന്റെ കഴുത്തിലൂടെ കയ്യിട്ട് ഞാൻ മുഖത്തേക്ക് നോക്കി...

"തായോ..." "കണ്ണടക്ക് ഇച്ചു..." "നിനക്കെന്നെ പറ്റിച്ചിട്ട് പോകാൻ അല്ലേ...അത് വേണ്ട..." "നീ ഇങ്ങനെ ലോക്ക് ആക്കിയിരിക്കുമ്പോ ഞാൻ എങ്ങനെ പോകാനാ..."ന്ന് പറഞ് ചുണ്ട് പിളർത്തിയതും അവൻ അത് ശെരിയാണെന്ന നിലക്ക് തലയാട്ടിക്കൊണ്ട് കണ്ണടച്ചു... ______ മുറിയിലേക്ക് ചെന്ന മറിയു ബെഡ്‌ഡിൽ ഇരുന്ന് ഫോണിൽ തോണ്ടുന്ന ആദിയേയും ആഷിയേയും കണ്ട് ഞെട്ടി.... എങ്കിലും ആ ഞെട്ടൽ പുറമെ പ്രകടിപ്പിക്കാതെ അവർക്കടുത്തേക്ക് ചെന്നു.... "ഹേയ് ആദി...."ന്ന് അവൾ വിളിച്ചതും രണ്ട് പേരും മുഖമുയർത്തി നോക്കി... മറിയുനെ കണ്ട് ആഷിയുടെ മിഴികൾ വിടർന്നെങ്കിലും മറിയു അവനെ നോക്കിയത് പോലുമില്ല.... ആദിയോട് ഓരോ വിശേഷങ്ങൾ ചോദിക്കുമ്പോഴും തന്നെ നോക്കുന്നില്ലെന്ന് കണ്ട് ആഷിക്ക് അടിമുടി തരിച്ചു കയറി....

"ഞാനെന്നാൽ കുളിച്ചിട്ട് വരാടീ... നീ ഇരിക്ക്.."ന്നും പറഞ് തിരിഞ്ഞവൾ ആഷിയെ നോക്കി പുച്ഛിച്ച് ഡ്രെസ്സും എടുത്ത് ബാത്‌റൂമിലേക്ക് പോയതും ആദി അവനെ നോക്കി ആക്കിച്ചിരിച്ചു... "നിന്റെ ഈ പുച്ഛനോട്ടം ഒരു റൊമാന്റിക് നോട്ടം ആക്കി എടുക്കും ഞാൻ.." "സ്വപ്നത്തിൽ അല്ലെ..?"ന്ന് കളിയാക്കി ആദി ചോദിച്ചതും അവളെ നോക്കി പുച്ഛിച്ചവൻ പുറത്തേക്ക് പോയി.... **** "നീ തരുന്നോ ഇല്ലയോ..?" മിഴികൾ തുറക്കാതെ തന്നെ ഇച്ചു ചോദിച്ചത് കേട്ട് നിഹയൊന്ന് നീട്ടി ശ്വാസം വലിച്ചു വിട്ടു... "ഞാൻ തരാം..."ന്നും പറഞ്ഞവൾ അവനിലേക്ക് മുഖം കൊണ്ട് വന്ന് കവിളിൽ ആഞ്ഞു കടിച്ചു... പെട്ടെന്നുണ്ടായ നീക്കത്തിൽ ഞെട്ടി ഇച്ചു കൈകൾ അവളിൽ നിന്നും അയച്ചതും നിഹ അവനെ തള്ളിമാറ്റി ബാത്‌റൂമിലേക്ക് ഓടി.... "ഡീ......"പുറത്ത് നിന്നും അവന്റെ അലർച്ച കേട്ടതും ഡോറിൽ ചാരി നിന്നവൾ കിതച്ചു...........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story