Love for Unexpected💜: ഭാഗം 65

love for unexpected

രചന: Ansiya shery

ഒരു മൂളിപ്പാട്ടും പാടി കുളിച്ചതിന് ശേഷം ഡ്രസ്സ്‌ ഇടാൻ നിൽകുമ്പോഴാണ് പറ്റിയ അമളി നിഹക്ക് മനസ്സിലായത്... "പടച്ചോനേ...ഡ്രസ്സ് എടുക്കാൻ മറന്നല്ലോ..?" ആംഗറിൽ കിടന്ന ടർക്കി എടുത്ത് കൊണ്ട് അവൾ മാറോട് ചേർത്ത് കെട്ടി.. കയ്യിലിരുന്ന തോർത്ത് തലയിൽ ചുറ്റി വെച്ചു കൊണ്ട് അവൾ ചുമരോട് ചാരി നഖം കടിച്ചു.... "ഇനിപ്പോ എന്താ ചെയ്യാ റബ്ബേ..." ഉയർന്നു വരുന്ന ഹൃദയമിടിപ്പിനെ അടക്കി നിർത്താൻ കഴിയാതെ നിഹ ബാത്‌റൂമിൽ അങ്ങുമിങ്ങും നടക്കാൻ തുടങ്ങി...പെട്ടെന്നെന്തോ ഓർത്ത പോലെ അവൾ ഓടിച്ചെന്ന് ഡോറിനോട് ചെവി ചേർത്ത് നിന്നു... അകത്ത് നിന്നും ശബ്ദമൊന്നും കേൾക്കാഞ്ഞത് കണ്ടപ്പോൾ ഇച്ചു അവിടെ ഇല്ലെന്ന് അവൾക്ക് മനസ്സിലായി..മെല്ലെ ലോക്ക് തുറന്നവൾ പുറത്തേക്ക് നോക്കിയതും ഇച്ചു അവിടെ ഇല്ലെന്ന് കണ്ടപ്പോൾ ആശ്വാസത്തോടെ അവൾ പുറത്തേക്കിറങ്ങി... രണ്ടടി മുന്നോട്ട് വെച്ചതും പെട്ടെന്ന് താൻ വായുവിൽ ഉയരുന്നതറിഞ്ഞ നിഹ ഞെട്ടി നോക്കിയതും ഇച്ചുവിന്റെ നെഞ്ചോട് അവൾ ചേർന്ന് കഴിഞ്ഞിരുന്നു...

അവളെന്തെങ്കിലും ചെയ്യും മുന്നേ ഇച്ചു നടന്ന് ബെഡ്‌ഡിനരികിൽ എത്തി അവളെ ബെഡിലേക്കിട്ട് അവൾക്ക് മുകളിൽ കിടന്നതും അവൾ ഉമിനീരിറക്കി അവനെ നോക്കി... "നിന്നോട് ഞാൻ നല്ല രീതിയിൽ പറഞ്ഞതല്ലേ കുഞ്ഞീ ഒരു ഉമ്മ തരാൻ.. അത് തന്നതും ഇല്ല.. എന്നിട്ടവൾ കവിളിലും കടിച്ച് പോയേക്കുന്നു.." കവിളിൽ തഴുകിയവൻ പറഞ്ഞതും അവൾ അവനെ തന്നെ നോക്കി കിടന്നു... "അതിന് നിനക്ക് പണിഷ്മെന്റ് ഉണ്ട്.." "എന്ത്‌ പണിഷ്മെന്റ്.." അവളെ നോക്കി ഒന്ന് ചിരിച്ചവൻ പെട്ടെന്ന് മുഖം താഴ്ത്തി അവളുടെ കഴുത്തിൽ മുഖം അമർത്തി.. അവിടെ നാവിനാൽ തഴുകിയവൻ താഴേക്കിറങ്ങിയതും നിഹയുടെ കണ്ണുകൾ മിഴിഞ്ഞു... "ഇച്ചുക്കാ....." അവളുടെ വിളി കേട്ടതും ഇച്ചു തല ഉയർത്തി അവളെ നോക്കി... "നിനക്കുള്ള പണിഷ്മെന്റ് ഇനിയാണ്.."ന്ന് പറഞ്ഞവൻ പെട്ടെന്ന് താഴ്ന്ന് ഉയർന്ന് മിടിക്കുന്ന അവളുടെ മാറിലേക്ക് മുഖം ചേർത്തതും അവളുടെ കണ്ണുകൾ പിടഞ്ഞു...

അവന്റെ ചുണ്ടുകൾ മാറിൻ മുകളിലായുള്ള ടർക്കിയിൽ പതിഞ്ഞതും നിഹ ഞെട്ടി... "ഇച്ചു വേണ്ടാ...." അവളെ ഒന്ന് നോക്കിയതിന് ശേഷം പല്ല് കൊണ്ട് അവൻ ടർക്കിയിലെ കെട്ടഴിച്ചതും അവന്റെ നിശ്വാസം മാറിൽ പതിഞ്ഞ നിഹ ഒന്ന് ഉയർന്നു... പല്ലിനാൽ തന്നെ അവൻ ടർക്കി മെല്ലെ താഴേക്ക് താഴ്ത്തിയതും അവൾ പെട്ടെന്നവനെ തള്ളി മാറ്റാൻ ശ്രമിച്ചു.. പക്ഷെ അതിന് സമ്മതിക്കാതെ ഇച്ചു അവളുടെ ഇരു കൈകളെയും ബെഡ്‌ഡിൽ തന്റെ കൈകളോട് ചേർത്ത് പിടിച്ചതും അവളുടെ മുഖത്ത് ദയനീയത നിറഞ്ഞു... മാറിന്റ പകുതിയോളം ടർക്കി താഴ്ത്തിയവൻ അവിടെ മുഖമമർത്തിയതും നിഹയുടെ കണ്ണുകൾ പിടഞ്ഞു...അവിടെ അധരങ്ങൾ അമർത്തിയ ശേഷം നാവിനാൽ അവൻ തഴുകിയതും നിഹയുടെ കണ്ണുകൾ നിറഞ്ഞു...മെല്ലെ അവിടെ ദന്തങ്ങൾ അമർത്തിയതും നിഹയുടെ തേങ്ങൽ ഉച്ചത്തിലായി....! ഞെട്ടി മുഖമുയർത്തി നോക്കിയ ഇച്ചു നിറഞ്ഞ മിഴികളോടെ കിടക്കുന്നവളെ കണ്ട് ഞെട്ടി അവളിൽ നിന്നും അകന്നു മാറി എഴുന്നേറ്റു...

ചാടി എഴുനേറ്റ് കൊണ്ട് നിഹ അഴിഞ്ഞു വീണ ടർക്കി മാറോട് ചേർത്ത് ചുറ്റിക്കൊണ്ട് ബെഡ്‌ഡിൽ നിന്നും ചാടി എഴുന്നേറ്റു.... "കുഞ്ഞീ...."ബാത്‌റൂമിലേക്ക് ഓടാൻ നിന്നവളുടെ കയ്യിൽ പിടിച്ച് ഇച്ചു ദയനീയമായി പറഞ്ഞതും അവളവന്റെ കയ്യിൽ നിന്നും കൈ വലിക്കാൻ ശ്രമിച്ചു... അതിന് സാധ്യമല്ലെന്ന് കണ്ടതും തിരിഞ്ഞവൾ നിറഞ്ഞ മിഴികളോടെ അവനെ നോക്കി... "വിടെന്നെ...." "സോറി കുഞ്ഞീ... ഞാ.. ഞാൻ നിനക്ക്.."ബാക്കി പറയാൻ അനുവദിക്കാതെ അവൾ പെട്ടെന്ന് കയ്യുയർത്തി തടഞ്ഞതും ഇച്ചു നിർത്തി അവളെ നോക്കി... "എനിക്കൊന്നും കേൾക്കണ്ട.. എന്റെ ശരീരമായിരുന്നു വേണ്ടിയിരുന്നതെന്ന് അറിഞ്ഞില്ല..എന്റെ സമ്മതമില്ലാതെയാ ഇന്ന് നിങ്ങളെന്നെ സ്പർശിച്ചത്.. തനിക്ക് വേണ്ടത് കാമം തീർക്കാൻ ഒരു ശരീരം അല്ലേ... അതിന് ഞാൻ എന്റെ ക്ലാസ്സ്‌ കഴിഞ്ഞിട്ട് കിടന്നു തരണ്ട്.. അത് മതി..." "കുഞ്ഞീ....." ഒരു അലർച്ചയോടെ ഇച്ചുവിന്റെ കൈകൾ അവളുടെ കവിളിൽ പതിഞ്ഞതും നിഹ ഞെട്ടി അവനെ നോക്കി...

നിറഞ്ഞു ചുവന്ന കണ്ണുകളോടെ വിറച്ചു നില്കുന്നവനെ കണ്ടതും അവളിൽ ഒരു ഞെട്ടൽ വിരിഞ്ഞു... "അതേടീ പുല്ലേ.. എനിക്ക് വേണ്ടത് നിന്റെ ശരീരം ആയിരുന്നു.. അത് തരാത്തത് കൊണ്ട് ബലമായി എടുക്കാൻ ശ്രമിച്ചു...ഒ.. ഒരിക്കലും നിനക്ക് നേരേ കയ്യുയർത്തില്ലെന്ന് ഞാൻ തീരുമാനിച്ചതായിരുന്നു..പക്ഷെ നീയായിട്ട് അത് മാറ്റിത്തന്നു..." അത്രയും പറഞ്ഞവൻ പുറത്തേക്ക് പാഞ്ഞു പോയതും നിഹ തരിച്ചതേ നിൽപ്പ് നിന്നു.... പറഞ്ഞ വാക്കുകളെല്ലാം ഒന്നൂടെ ഓർത്തു നോക്കിയതും താൻ തളർന്നു പോകുന്ന പോലെ അവൾക്ക് തോന്നി.. ഈ നിമിഷം ഭൂമി പിളർന്ന് താഴേക്ക് പോയെങ്കിൽ എന്ന് വരെ അവൾ ആഗ്രഹിച്ചു പോയി...! അപ്പോഴത്തെ ഭയത്താൽ അവനോട് പറഞ്ഞു പോയതാണ്..മനസ്സിൽ ഒരിക്കൽ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് പറഞ്ഞത്... പറഞ്ഞു പോയ വാക്കുകൾ ഒരിക്കലും തിരിച്ചെടുക്കാൻ സാധിക്കില്ല..അതത്ര മേൽ മൂർച്ചയേറിയത് ആണെങ്കിൽ കേട്ട ആൾ ഒരിക്കലും അത് മറക്കുകയുമില്ല..💔 അവൾ പെട്ടെന്ന് അലമാര തുറന്ന് ഡ്രെസ്സും എടുത്ത് ബാത്‌റൂമിലേക്ക് ഓടി.. ഡോറടച്ച് അതിന്മേൽ ചാരി നിന്നവൾ പൊട്ടിക്കരഞ്ഞു... "അറിയാതെ പറഞ്ഞു പോയതാണ് റബ്ബേ..

ഒരിക്കലും ഇച്ചുവിനെ കുറിച്ച് ഞാനങ്ങനെ ചിന്തിച്ചിട്ടില്ല.. എ.. എന്നോട് അവൻ ക്ഷമിക്കുമോ..." മിഴികളിൽ നിന്നും ഒഴുകിയ കണ്ണീർ കവിളിൽ പതിഞ്ഞതും അവളൊന്ന് എരിവ് വലിച്ചു... കൈകൾ അറിയാതെ കവിളിലക്കുയർന്നു.... 💔💔💔💔💔 മുറിയിൽ നിന്നും ഇറങ്ങിയ ഇച്ചു നേരേ താഴേക്ക് ആയിരുന്നു ചെന്നത്... ഹാളിൽ ഇരിക്കുവായിരുന്ന പാച്ചുവും ആഷിയും അവന്റെ വരവ് കണ്ട് ഞെട്ടി ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു.... "ഇച്ചൂ.. നിനക്കെന്താടാ പറ്റിയേ..?"പാച്ചു മുന്നിലേക്ക് വന്ന് ചോദിച്ചതും അവനെ പിറകിലേക്ക് തള്ളി മാറ്റി ഇച്ചു പുറത്തേക്ക് പാഞ്ഞിരുന്നു... "ഇവനെന്താ പറ്റിയേ..?"പാച്ചുവിനെ താങ്ങിപ്പിടിച്ച് ആഷി ചോദിച്ചു... "അ... അറിയില്ല..പക്ഷെ ഞാനിത് വരെ കണ്ടിട്ടില്ല.. അവനിൽ ഇങ്ങനെ ഒരു ഭാവം.." പറയുമ്പോൾ പാച്ചുവിൽ പേടി നിറഞ്ഞിരുന്നു... അവിടെ നിന്നും ഇറങ്ങിയ ഇച്ചു നേരേ കാറും എടുത്ത് എങ്ങോട്ടെന്നില്ലാതെ പായിച്ചു... ഉള്ളിലെ ദേഷ്യവും സങ്കടവും മുഴുവൻ ഡ്രൈവിങ്ങിൽ തീർത്തു കൊണ്ട് അവൻ സ്പീഡിൽ പായിച്ചു.... നിമിഷങ്ങൾക്കകം കാർ നിർത്തിയവൻ സ്റ്റിയറിങ്ങിൽ ചാരി പൊട്ടിക്കരഞ്ഞു... ____

രാത്രി പത്ത് കഴിഞ്ഞിട്ടും ഇച്ചുവിനെ കാണാത്തത് കണ്ടപ്പോൾ നിഹയാകെ ഭയന്നിരുന്നു.. അവളുടെ വീർത്ത കവിളും മുഖത്തെ വിഷമവും കണ്ട് എല്ലാവരും എന്താണെന്ന് ചോദിച്ചെങ്കിലും അവളെല്ലാത്തിൽ നിന്നും എങ്ങനെയൊക്കെയോ ഒഴിഞ്ഞു മാറി... എങ്കിലും പാച്ചുവിന് മാത്രം എന്തൊക്കെയോ സംശയങ്ങൾ തോന്നിയിരുന്നു... കാരണം ഇച്ചുവിന്റെയും അവളുടെയും ഭാവമാറ്റം തന്നെ...! പുറത്തേക്ക് കണ്ണ് നട്ട് വാതിലിൽ ചാരി നിൽക്കുന്നവൾക്കടുത്ത് ചെന്ന് പാച്ചു അവളെ വിളിച്ചതും ഞെട്ടിയ നിഹ മിഴികൾ തുടച്ചു കൊണ്ട് അവനെ നോക്കി.... അവന്റെ മുഖത്തെ ഗൗരവ ഭാവം കണ്ടതും അറിയാതെ അവളുടെ മുഖം താഴ്ന്നു.... "പറ... എന്താണ് കാര്യം..?"എന്ന അവന്റെ ചോദ്യം കേട്ടതും പെട്ടന്നവൾ പൊട്ടിക്കരഞ്ഞു കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.. ആദ്യമൊന്ന് പതറിയ പാച്ചു പിന്നെ വാത്സല്യത്തോടെ അവളുടെ തലയിൽ തലോടി.... "പറ മോളേ... എന്താ കാര്യം.. നീയും ഇച്ചുവും തമ്മിലെന്താ പ്രശ്നം..? അവൻ ഇവിടുന്ന് പോയത് നല്ല ദേഷ്യത്തിലാണ്.. ഞാനിത് വരെ അവനെ ഇങ്ങനെ ഒരു ഭാവത്തിൽ കണ്ടിട്ടില്ല.. ദേഷ്യപ്പെടാറുണ്ട് അവൻ.. പക്ഷെ ആ ദേഷ്യത്തെ നിയന്ത്രിക്കാനും അവൻ സാധിക്കാറുണ്ട്..

പക്ഷെ, ഇന്നവൻ അതിന് പറ്റിയിട്ടില്ല.. എന്താ കാരണം..?" "അത് പിന്നെ... ഞങ്ങൾക്കിടയിൽ ചെറിയൊരു പിണക്കം.. അതിന്റെ പേരിൽ വഴക്കിട്ടതാ.. വേറൊന്നും ഇല്ല.. ഇക്ക പോയി കിടന്നോ.." അവനിൽ നിന്നും അകന്നു മാറി അവൾ പറഞ്ഞു നിർത്തി.. അല്ലാതെ എന്ത് പറയാൻ... സ്വന്തം അനിയനെ കുറിച്ച് പറഞ്ഞതൊക്കെ എങ്ങനെ പറയും..! പാച്ചു ഒന്ന് അമർത്തി മൂളിക്കൊണ്ട് അവളുടെ തലയിൽ തഴുകി അകത്തേക്ക് പോയി.. ഹാളിൽ നിൽക്കുന്ന ഉമ്മയെ കണ്ടതും അവനൊന്ന് പുഞ്ചിരിച്ചു... "അവൾ എന്താ പറഞ്ഞേ..?" "അവര് തമ്മിലെന്തോ വഴക്ക് ഉണ്ടായി.. അതിന്റെ ദേഷ്യത്തിൽ പോയതാ.. അവര് തമ്മിലുള്ള പിണക്കം അവര് തന്നെ തീർക്കട്ടെ..." "ഹാ അതാ നല്ലത്.. നമ്മൾ ഇടപെട്ടാൽ അത് കൂടത്തേ ഉള്ളൂ... നീ പോയി കിടന്നോ.." **** തലയിൽ ആരോ തഴുകുന്ന പോലെ തോന്നിയതും നിഹ കണ്ണുകൾ തുറന്നു നോക്കി.... മുന്നിൽ നിൽക്കുന്ന ഉപ്പയെ കണ്ടതും അവൾ ഞെട്ടലോടെ എഴുനേറ്റു..എപ്പോഴാണ് ഉറങ്ങിപ്പോയത്.. ഇച്ചു വന്നില്ലേ...? ചുറ്റും നോക്കിയതും അവൻ വന്നില്ലെന്ന് കണ്ടപ്പോൾ അവൾക്കാകെ സങ്കടം വന്നു... "നീയെന്താ മോളേ ഇവിടെ ഇരുന്നുറങ്ങുന്നേ.. വല്ല കള്ളന്മാരും വന്നാൽ... അതുമല്ല തണുപ്പ് പിടിക്കും.. അവൻ വന്നോളും.. നീ അകത്ത് വന്ന് കിടക്ക്..." എതിർത്ത് പറയാതെ അവൾ ഒന്നൂടെ പുറത്തേക്ക് നോക്കിക്കൊണ്ട് അകത്തേക്ക് നടന്നു........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story