Love for Unexpected💜: ഭാഗം 66

love for unexpected

രചന: Ansiya shery

"നിഹൂ എണീക്ക്... ഡീ നിഹൂ...." മറിയുന്റെ വിളി കേൾക്കെ നിഹ കണ്ണുകൾ വലിച്ചു തുറന്നു. തലക്ക് വല്ലാത്ത ഭാരം പോലെ തോന്നിയതും തലക്ക് കൈ കൊടുത്തവൾ ബെഡ്‌ഡിലേക്ക് തന്നെ കിടന്നു. "നിഹൂ.. എടീ... എന്ത് ഉറക്കമാ ഇത്..." മറിയുന്റെ വിളി കേട്ട് വീണ്ടും കണ്ണുകൾ തുറക്കാൻ ശ്രമിച്ചെങ്കിലും അവൾക്ക് സാധിക്കുന്നില്ലായിരുന്നു. "ഈ പെണ്ണിത്... "എന്നും പറഞ് മറിയു അവളുടെ കവിളിൽ കൈ വെച്ചതും ഞെട്ടി കൈ പിറകോട്ട് വലിച്ചു. "റബ്ബേ... പനിക്കുന്നുണ്ടല്ലോ..ഉമ്മാ.." വെപ്രാളത്തോടെ അവൾ പുറത്തേക്ക് ഓടി. താഴേക്ക് ചെന്നതും അതെ സമയം തന്നെയാണ് ഇച്ചുവും അകത്തേക്ക് വന്നത്. "ഉമ്മാ...." "എന്താടീ കിടന്ന് ഒച്ച വെക്കുന്നെ.. ആ ഇച്ചു നീ വന്നോ. ഇന്നലെ എവിടെ ആയിരുന്നെടാ നീ..."ദേഷ്യത്തോടെ ഉമ്മ ചോദിച്ചതും അവൻ പരുങ്ങി... "അത്...." "അതൊക്കെ പിന്നെ ചോദിക്കാം ഉമ്മാ.. ഇപ്പോ വേഗം വാ.. നിഹു വിളിച്ചിട്ട് എഴുനേൽക്കുന്നില്ല.. അതുമല്ല അവളുട ദേഹം ചുട്ട് പൊള്ളുന്നും ഉണ്ട്...."

കേട്ടതും ഇച്ചു ഞെട്ടിക്കൊണ്ട് മുകളിലേക്ക് ഓടി.. അവന്റെ ഹൃദയം വല്ലാതെ പിടയുന്നുണ്ടായിരുന്നു.. ഇന്നലെ അങ്ങനെയൊക്കെ സംഭവിച്ചത് കൊണ്ടാണോ അവൾക്ക് ഇങ്ങനെ എന്ന് അവൻ ഭയന്നു... മുറിയിലേക്ക് ഓടിക്കയറിയവൻ ബെഡ്‌ഡിൽ കിടക്കുന്നവൾക്കരികിലേക്ക് പാഞ്ഞു ചെന്നു... നെറ്റിയിലായി കൈ വെച്ചു നോക്കിയതും അവിടുത്തെ ചൂടറിഞ്ഞവൻ കൈ പിറകോട്ട് വലിച്ചു... വേഗം ഫാൻ ഓഫ്‌ ആക്കിയവൻ അവൾക്കടുത്ത് ചെന്നിരുന്നവൻ.... "കുഞ്ഞീ.... കണ്ണ് തുറക്കെടാ..." അപ്പോഴേക്കും ഉമ്മയും മറിയുവും അങ്ങോട്ട് എത്തിയിരുന്നു... ഇച്ചുവിന്റെ വിളി കേട്ട് നിഹ മെല്ലെ കണ്ണുകൾ തുറക്കാൻ ശ്രമിച്ചു.. പക്ഷെ സാധിക്കുന്നില്ലായിരുന്നു... അവളിൽ നിന്ന് ഇപ്പോഴും പ്രതികരണം ഇല്ലെന്ന് കണ്ട് ഇച്ചു അവളെ എടുത്ത് പുറത്തേക്കോടി... **** "പേടിക്കാൻ ഒന്നുമില്ല.. ഷീ ഈസ് ഫൈൻ.. ആളെന്തോ കണ്ട് പേടിച്ചതാണ്.. അപ്പോ പേടിച്ചതാ.. ബോധം തെളിഞ്ഞിട്ടില്ല.. എന്തായാലും മുറിയിലേക്ക് മാറ്റാം.."

ഡോക്ടറുടെ മറുപടി കേട്ടാണ് ഇച്ചുവിന് സമാധാനമായത്... പടച്ചവനോട് നന്ദി പറഞ്ഞവൻ അടുത്തുള്ള ചെയറിലേക്കിരുന്നു... ചിന്തയിൽ മുഴുവൻ അവളോട് ഇന്നലെ പറഞ്ഞ കാര്യങ്ങൾ മാത്രമായിരുന്നു... ഇന്നലെ തന്റെ പെരുമാറ്റം അവളെ അത്രയേറെ ഭയപ്പെടുത്തിയിരുന്നു എന്നോർത്തപ്പോൾ അവന്റെ മിഴികൾ നിറഞ്ഞു.... ___ "ഒരു ദിവസം മാത്രം എനിക്ക് നിന്നെ വേണം നിഹാ...." കാതിൽ ആ വാക്കുകൾ മുഴങ്ങി കേട്ടതും നിഹ ഞെട്ടി കണ്ണ് തുറന്നു.. നെറ്റിയിലൂടെ ഒഴുകിയ വിയർപ്പ് അവളിലെ ഭയം എടുത്ത് കാണിക്കുന്നുണ്ടായിരുന്നു... എഴുനേൽക്കാൻ ആയി ശ്രമിച്ചപ്പോഴാണ് കയ്യിൽ ട്രിപ്പ് ഇട്ടിരിക്കുന്നത് അവൾ കണ്ടത്.... ചുറ്റും നോക്കിയതും തന്റെ കാലിന് ചുവട്ടിൽ ബെഡ്‌ഡിൽ മുഖം ചേർത്ത് ഇരിക്കുന്ന ഇച്ചുവിനെ കണ്ട് അവളുടെ മിഴികൾ വിടർന്നു...

അവനെ കണ്ട ആവേശത്തിൽ കയ്യിലെ ട്രിപ്പ് മറന്ന് ചാടി എഴുനേൽക്കാൻ ശ്രമിച്ചതും വേദന കൊണ്ടവൾ അലറി.... "ആഹ്....." "കുഞ്ഞീ...."ഞെട്ടലോടെ ചാടി എഴുനേറ്റു കൊണ്ട് ഇച്ചു അവളെ നോക്കി... "എന്താടാ പറ്റിയേ... വേദന എടുക്കുന്നുണ്ടോ..?"വെപ്രാളത്തോടെയുള്ള അവന്റെ ചോദ്യം കേട്ട് അവളുടെ മിഴികൾ നിറഞ്ഞു.... "എന്താടാ എന്താ പറ്റിയേ... എവിടെയാ വേദനിക്കുന്നേ..."അവളുടെ നിറഞ്ഞ മിഴികൾ കണ്ട് അവന്റെ മിഴികളും നിറഞ്ഞിരുന്നു.... കൈകൾ കൊണ്ട് അടുത്തിരിക്കാൻ അവൾ കാണിച്ചതും ചെയർ അവൾക്കടുത്തേക്ക് ഇട്ടവൻ അതിലിരുന്നു... "ന്നേ... ന്നേ ഒന്ന് കെട്ടിപ്പിടിക്കോ..?"വിതുമ്പലോടെ അവൾ ചോദിച്ചതും മറുത്തൊന്നും പറയാതെ അവനവളെ കെട്ടിപ്പിടിച്ചു... "സോറി....."രണ്ട് പേരും ഒരുമിച്ച് പറഞ്ഞതും മിഴികൾ വീണ്ടും ഈറനണിഞ്ഞു... "ഞാ... ഞാൻ...ഇച്ചുക്കാനോട് അല്ല...." അവളെന്തോ പറയാൻ നിന്നതും ചുണ്ടിൽ വിരൽ വെച്ചു തടഞ്ഞവൻ വേണ്ടെന്ന് തലയാട്ടി... "പറയാനുള്ളതെല്ലാം വീട്ടിൽ ചെന്നിട്ട് നമുക്ക് പറഞ്ഞ് തീർക്കാം.. ഇപ്പോ നീ കിടക്കാൻ നോക്ക്.. ക്ഷീണം കാണും.." "വേറാരും വന്നില്ലേ..?"

"വന്നിരുന്നു.. അവരെയൊക്കെ വീട്ടിലേക്ക് തന്നെ പറഞ്ഞയച്ചു. എന്റെ ഭാര്യയേ നോക്കാൻ ഞാൻ തന്നെ ഒരാള് ധാരാളമാ...." കുസൃതി ചിരിയോടെ അവൻ പറഞ്ഞതിന് തിരിച്ച് ഒന്ന് ചിരിച്ചെന്ന് വരുത്തിയവൾ കണ്ണടച്ചു... മരുന്നിന്റെ എഫക്ട് കാരണം അവളുടെ മിഴികൾ പതിയേ അടഞ്ഞു.. ___ നിഹക്ക് ഒരു കുഴപ്പവും ഇല്ലെന്ന് അറിഞ്ഞപ്പോഴാണ് എല്ലാവർക്കും ആശ്വാസം ആയത്.... ഹാളിൽ ഇരിക്കുന്ന ആഷിക്കരികിലേക്ക് മറിയു ചെന്നിരുന്നതും അവൻ ഞെട്ടി അവളെ നോക്കി... അവളൊന്ന് ഇളിച്ചു കാണിച്ചതും അവൻ വീണ്ടും ഞെട്ടി... "ആഷിക്കാ..."എന്ന അവളുടെ വിളി കേട്ട് അവന്റെ കണ്ണുകൾ മിഴിഞ്ഞു.... "എന്താ വിളിച്ചേ...?" "ആഷിക്ക എന്ന്... എനിക്കൊരു സഹായം ചെയ്ത് തരോ..?" ഓഹ്.. അപ്പോ അതിനാണ് അവളുടെ ഈ സോപ്പിങ്.... പിറു പിറുത്തു കൊണ്ട് ആഷി എന്താ എന്ന് അവളെ നോക്കി ചോദിച്ചു.... "അതില്ലേ നമുക്ക് രണ്ട് പേർക്കും കൂടെ ഒരു റീൽ ചെയ്താലോ..😁" "എന്ത്...?" "റീലേ... പ്ലീസ് നല്ല കുട്ടി അല്ലേ...?" അവളുടെ കെഞ്ചിയുള്ള പറച്ചിൽ കേട്ട് അവൻ തലയാട്ടി.... അവന്റെ സമ്മതം കിട്ടിയതും മറിയു വേഗം ഫോണിൽ ഇൻസ്റ്റാ ഓപ്പൺ ആക്കി...

"പാട്ട് സ്വപ്നക്കൂടിലെ ഇഷ്ടമല്ലടാ ആണ്... ബോയ്ടെ സൗണ്ട് വരുമ്പോ ഇങ്ങളും പെണ്ണിന്റെ സൗണ്ട് വരുമ്പോ ഞാനും പാടും... ഒപ്പം അങ്ങോട്ടും ഇങ്ങോട്ടും തല്ലും കൂടണം..സെറ്റല്ലേ..." മറിയു പറഞ്ഞതിനൊക്കെ ആഷി ശെരിയെന്ന് തലയാട്ടി.... ഫോൺ ടേബിളിൽ വെച്ചു കൊണ്ട് അവൾ വേഗം അവനടുത്തേക്ക് ചെന്നിരുന്നു.... "അപ്പോ റെഡി...വണ്.. റ്റൂ.. ത്രീ.. സ്റ്റാർട്ട്‌..." 💜💜💜💜💜 ഇച്ചുവും നിഹയും വീട്ടിലെത്തിയപ്പോൾ വാതിൽ തുറന്നിട്ടിരിക്കുന്നത് കണ്ട് പരസ്പരം നോക്കി അകത്തേക്ക് നടന്നു... ഹാളിലെത്തിയതും അവിടുത്തെ കാഴ്ച കണ്ട് രണ്ടും പകപ്പോടെ നിന്നു... നിലത്ത് വീണു കിടക്കുന്ന ആഷിക്ക് മുകളിൽ കയറി നിന്ന് മുടി പിടിച്ച് വലിക്കുന്ന മറിയുവും അവളെ തള്ളി മാറ്റാൻ ശ്രമിക്കുന്ന ആഷിയും... ഈ കാഴ്ചയൊക്കെ കണ്ട് വായും പൊളിച്ചു നിൽക്കുന്ന വീട്ടിലുള്ളവരും... "നിന്നോടല്ലേടാ പറഞ്ഞത് എനിക്കിഷ്ടമല്ലടാ എന്ന്.. പിന്നെയും എന്തിനാ ഇഷ്ടമാണ് എന്ന് പറയുന്നത്..." മറിയു അവന്റെ കഴുത്തിൻ പിടിച്ചതും പാച്ചു വന്നവളെ പിടിച്ചു മാറ്റി...

"എന്താ ഇതൊക്കെ..."ഒറ്റ അലർച്ചയായിരുന്നു ഇച്ചു.... അപ്പോഴാണ് എല്ലാവരും അവരെ രണ്ട് പേരെയും കാണുന്നത്... "നിങ്ങൾ വന്നോ... എങ്ങനെയുണ്ട് മോളേ... മാറിയില്ലേ..." എല്ലാവരും നിഹയെ കണ്ട് അടുത്തേക്ക് വന്നപ്പോൾ തല്ല് കൂടിയ രണ്ടെണ്ണത്തെ കുറിച്ചും മറന്നിരുന്നു.... "കുറച്ചെങ്കിലും ഉളുപ്പ്... "രണ്ടിനെയും നോക്കി പല്ല് കടിച്ച് ഇച്ചു പറഞ്ഞതും ആഷിയും മറിയുവും പരസ്പരം നോക്കി പുച്ഛിച്ചു....! -------- കണ്ണിന് മുകളിൽ കയ്യും വെച്ച് കിടക്കുന്ന ഇച്ചുവിനെ കണ്ടാണ് നിഹ ബാത്‌റൂമിൽ നിന്നിറങ്ങിയത്.... "ഇച്ചുക്കാ... "അവളുടെ വിളി കേട്ടതും കൈ മാറ്റിയവൻ മെല്ലെ ഒന്ന് ചിരിച്ചു കൊണ്ട് എഴുന്നേറ്റിരുന്നു.... അവൾക്കെന്തോ വല്ലാത്ത സങ്കടം തോന്നി.. ഒരു ദിവസം കൊണ്ട് തന്നെ പഴയ ഇച്ചുവിൽ നിന്നും അവനൊരുപാട് മാറിയത് പോലെ.... നിറഞ്ഞ മിഴികൾ തുടച്ചു കൊണ്ട് അവൾ ബെഡ്‌ഡിന്റെ മറുവശത്ത് ചെന്നിരുന്നു....

"നീ കിടന്നോ...ലൈറ്റ് ഓഫ്‌ ആകട്ടെ..."അവന്റെ ചോദ്യം കേട്ട് മറുപടിയായി തലയാട്ടിയതും ലൈറ്റ് ഓഫ് ആക്കിക്കൊണ്ട് ഇച്ചു കിടന്നു.... നിഹയുടെ മിഴികൾ വീണ്ടും നിറഞ്ഞു... അവന്റെ പെരുമാറ്റം വല്ലാതെ നോവിക്കുന്ന പോലെ.... അവൻ കിടക്കുന്ന ഭാഗത്തേക്ക് അവൾ നോക്കി... സീറോ ബൾബിന്റെ വെട്ടത്തിൽ കാണാം.. കണ്ണിലിപ്പോഴും കൈകൾ വെച്ചു കിടക്കുകയാണ്.... അവൾ മെല്ലെ നീങ്ങി അവനരികിലേക്ക് കിടന്ന് വയറിലൂടെ കൈ ചുറ്റി... ഇച്ചു ഞെട്ടി അവളെ നോക്കിയതും അവളും തല ഉയർത്തി അവനെ നോക്കി.... "എന്തേ പേടിയുണ്ടോ..?" മറുപടിയായി അവൾ ഇല്ലെന്ന് തലയാട്ടി... "എനിക്കൊരു കാര്യം പറയാനുണ്ട്..."അവനോട് ചേർന്ന് കിടന്നവൾ പറഞ്ഞതും കേൾക്കാനായി അവൻ കാതോർത്തു.........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story