Love for Unexpected💜: ഭാഗം 67

love for unexpected

രചന: Ansiya shery

"ഞാ.. ഞാൻ മനപ്പൂർവം അല്ല അങ്ങനെയൊക്കെ പറഞ്ഞത്.. പണ്ട് ഒരിക്കൽ ജാസിം എന്നെ ഇത് പോലെ..." ബാക്കി പറയാതെ അവളൊന്ന് നിർത്തി... "പെട്ടെന്ന് അങ്ങനെയൊക്കെ ഇന്നലെ നടന്നപ്പോൾ പെട്ടെന്ന് എന്റെ മുന്നിൽ നിൽക്കുന്നത് അവനാണെന്ന് ഓർത്ത് പോയി...അപ്പോഴത്തെ പേടിയിലാ ഞാൻ അങ്ങനെയൊക്കെ പറഞ്ഞത്.. അല്ലാതെ.." അവൾ വേഗം വാ പൊത്തിപ്പിടിച്ച് അവനിൽ നിന്നും തിരിഞ്ഞു കിടന്നു... ഇച്ചുവാകെ വല്ലാതായി... അവൾ പറഞ്ഞതൊക്കെ തെറ്റ് തന്നെയാണ്.. പക്ഷെ അവളുടെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ സമ്മതമില്ലാതെ ചുംബിച്ചതും തെറ്റല്ലേ... രണ്ട് പേരുടെയും അടുത്ത് തെറ്റുണ്ട്..! മിഴികളൊന്ന് ഇറുകെ അടച്ചു തുറന്നവൻ തിരിഞ്ഞ് നിഹയുടെ വയറിൽ കൈ വെക്കാൻ തുനിഞ്ഞു... പെട്ടെന്ന് അവളിന്നലെ പറഞ്ഞതൊക്കെ ഓർക്കേ ആ കൈകൾ പിൻ വലിച്ചു.... "കുഞ്ഞീ....." അവന്റെ വിളി കേട്ടതും മിഴികൾ തുടച്ചു കൊണ്ട് നിഹ തിരിഞ്ഞു നോക്കി... "സോറി....." "വേണ്ട... സോറി പറയേണ്ടത് ഞാനാ... അറിഞ്ഞോണ്ട് അല്ലെങ്കിലും ഞാനിന്നലെ പറഞ്ഞതൊക്കെയും തെറ്റാ.. പെട്ടെന്ന് എനിക്ക് എന്താ പറ്റിയതെന്ന് എ.. എനിക്ക് പോലും അറിയില്ല..."

പറഞ്ഞ് തീർന്നപ്പോഴേക്കും അവൾ കരഞ്ഞു പോയിരുന്നു... അവന്റെ കൈകൾ അറിയാതെ അവളെ ചുറ്റിപ്പിടിച്ചു.... "കരയാതെ പെണ്ണേ... ഇത്രയേ ഉള്ളൂ നീ... കഴിഞ്ഞതൊക്കെ കഴിഞ്ഞു... ഇന്നലെ നീ വേണ്ടെന്ന് പറഞ്ഞിട്ടും ഞാൻ നിർത്തിയില്ലല്ലോ.. അപ്പോ എന്റെ കയ്യിലും തെറ്റുണ്ട്... അത് കൊണ്ട് ഇനി മോങ്ങല്ലേ..." അവളുടെ മിഴികൾ തുടച്ചു കൊടുത്ത് കൊണ്ട് അവൻ പറഞ്ഞതും അവൾ തല ഉയർത്തി അവനെ നോക്കി.... "എനിക്കൊരുമ്മ തരോ..?"അവളുടെ ചോദ്യം കേട്ടതും തലയാട്ടിയവൻ അവളുട നെറുകയിൽ ചുംബിച്ചു.... "അവിടെയല്ല ഇവിടെ..?"എന്നും പറഞ്ഞവൾ ചുണ്ടിൽ തൊട്ട് കാണിച്ചതും അവനൊന്ന് പകച്ചു... "കുഞ്ഞീ... അത്...." "പ്ലീസ്.... ഞാനിന്നലെ പറഞ്ഞത് അങ്ങനെയൊന്നും വിചാരിച്ചിട്ടല്ല... അതിനിനി എന്നോട് പഴയ പോലെ പെരുമാറാതെ ഇരിക്കല്ലേ..." അവന്റെ ഉള്ള് കലങ്ങി... മെല്ലെ മുഖം താഴ്ത്തിയവൻ അവളുടെ അധരത്തിലേക്ക് തന്റെ അധരം ചേർത്തു..

നിഹയുടെ മിഴികൾ അടഞ്ഞു... രണ്ട് പേരുടെയും മിഴികൾ നിറഞ്ഞൊഴുകി... നിഹയുടെ കൈകളവന്റെ ഷർട്ടിൽ മുറുകി... അവളുടെ അധരത്തിലേക്ക് ആഴ്ന്നിറങ്ങിയവൻ തന്നിലേക്ക് അവളെ ചേർത്ത് പിടിച്ചു.... ദീർഘ നേരത്തിന് ശേഷം അകന്നു മാറിയവൻ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു...! *** രാവിലെ കണ്ണ് തുറന്ന ഇച്ചു തന്നോട് ചേർന്ന് കിടക്കുന്നവളെ മിഴി വെട്ടാതെ നോക്കി.... എന്തോ അവന്റെ മനസ്സ് ശാന്തമായിരുന്നു... അവളെ തന്നിൽ നിന്നും അകറ്റി മാറ്റി എഴുനേൽക്കാൻ ശ്രമിച്ചതും അവൾ അവന്റെ ഷർട്ടിൽ നിന്നും പിടി വിട്ടില്ല.... "എന്നെ വിട്ടിട്ട് പോവല്ലേ ഇച്ചു...ഞാൻ.. അ.. അറിയാതെ പറഞ്ഞു പോയതാ.. പ്ലീസ്.. ഇച്ചു... എന്നെ വിട്ടിട്ട് പോകല്ലേ..." അവനിലെ പിടി മുറുക്കിക്കൊണ്ട് ഉറക്കത്തിൽ വിറയലോടെ പറയുന്നവളെ കണ്ട് അവന്റെ ഉള്ളൊന്ന് പിടഞ്ഞു... നേരത്തെ പോലെ തന്നെയവൻ കിടന്നതും അവൾ വീണ്ടും അവനിലേക്ക് ചേർന്നു.... "കുഞ്ഞീ....." കവിളിൽ തലോടി അവൻ വിളിച്ചതും ഒന്ന് ചിണുങ്ങിക്കൊണ്ടവൾ അവനിലേക്ക് ചേർന്നു കിടന്നു.... "കുഞ്ഞീ... ഡാ.. എഴുന്നേറ്റെ.. എന്തുറക്കമാ ഇത്....നിസ്കരിക്കണ്ടേ നമുക്ക്...."

നിഹ മെല്ലെ കണ്ണുകൾ തുറന്നു കൊണ്ട് അവനെ നോക്കി.... "എന്താ ഇച്ചു...." "എഴുന്നേൽക്ക്.. നിസ്കരിക്കണ്ടേ... സാധാരണ വിളിക്കാതെ തന്നെ നീ എഴുനേൽക്കുന്നത് ആണല്ലോ..ഇന്നെന്ത് പറ്റി..?" അവന്റെ ചോദ്യത്തിന് അവളുടെ പക്കൽ മറുപടി ഉണ്ടായിരുന്നില്ല.... ------ "ഇന്ന് പോണോ മോളെ... അസുഖം മുഴുവൻ മാറിയിട്ട് പോരേ..." കോളേജിലേക്ക് ഇറങ്ങാൻ നില്കുന്നതിനിടെ ഉമ്മ ചോദിച്ചതും ഞാൻ ഉമ്മയെ നോക്കി... "പോണം ഉമ്മാ.. എക്സാം അടുക്കാറായി... ഇപ്പോ തന്നെ ഒരുപാട് ക്ലാസ്സ്‌ മിസ്സ്‌ ആണ്.. എനിക്കൊരു കുഴപ്പവും ഇല്ല...." "ശ്രദ്ധിച്ചു പോണേ..."മറുപടിയായി തലയാട്ടിക്കൊണ്ട് മറിയുന്റെ കൂടെ പുറത്തേക്കിറങ്ങി.... "പോകാം...." മുറ്റത്ത് തന്നെ ജീപ്പിൽ ഇരിക്കുന്ന ഇച്ചുവിനെ കണ്ടപ്പോൾ ഞങ്ങൾ പരസ്പരം നോക്കി.... "എന്ത് നോക്കി നില്ക്കാ രണ്ടാളും.. വന്ന് കയർ...പിന്നെ ലേറ്റ് ആയാൽ എന്നെ പറയരുത്..." രണ്ട് പേരും ഉമ്മാനോട് സലാം പറഞ് വേഗം ജീപ്പിന്റെ പിറകിലേക്ക് കയറി...

"എന്റെ ബലമായ സംശയം ഇങ്ങേര് നമ്മളെ കള്ളന്മാരെ പോലെയാ കാണുന്നതെന്ന് തോന്നുന്നു..." അടക്കിപ്പിടിച്ചു കൊണ്ട് മറിയു പറഞ്ഞതും നിഹ ഇച്ചുവിനെ നോക്കി... കോളേജിൻ മുന്നിലെത്തിയതും ചാടിയിറങ്ങിയ രണ്ടും കുറച്ചു മുന്നിൽ ബൈക്കിൽ ഇരിക്കുന്ന നിഷാലിനെ കണ്ടതും പകച്ചു കൊണ്ട് പരസ്പരം നോക്കി...! "എടി പെട്ടു എന്നാ തോന്നുന്നത്..?" വിറയലോടെ പറഞ്ഞ് കൊണ്ട് നിഹ തിരിഞ്ഞു നോക്കിയതും സംശയത്തോടെ അടുത്തേക്ക് വരുന്ന ഇച്ചുവിനെ കണ്ട് വേഗം മുഖം തിരിച്ചു... "ഇതെന്താ ഇവിടെ നില്കുന്നെ.. ക്ലാസ്സിന് പോകുന്നില്ലേ രണ്ടും.." "അ... അത് പിന്നെ... ഞങ്ങൾ പോട്ടേ.. എന്നിട്ട് ഇച്ചുക്ക പോയാൽ മതി..." അതും പറഞ് മറിയു നിഹയുടെ കയ്യും പിടിച്ച് മുന്നോട്ട് നടന്നതും ഇച്ചു പെട്ടെന്ന് നിഹയുടെ കയ്യിൽ പിടിത്തമിട്ടു... "എന്താ കാര്യം പറഞ്ഞിട്ട് പോയാൽ മതി.. അവനാരാ...?" നിഷാലിനെ ചൂണ്ടി ഗൗരവത്തോടെ അവൻ ചോദിച്ചതും രണ്ട് പേരും ഞെട്ടി... "അ.. ആവോ... ഞങ്ങൾക്കറിയില്ല.."

"പോലീസിനോടും വക്കീലിനോടും കള്ളം പറയാൻ പാടില്ല മറിയു..."ന്ന് ഇച്ചു പറഞ്ഞത് കേട്ട് മറിയു ഒന്ന് ഇളിച്ചു കാണിച്ചു കൊണ്ട് അവനുമായി നടന്നതൊക്കെ പറഞ്ഞു കൊടുത്തു.... "എന്നിട്ട് എന്നോട് ഇതൊന്നും പറയാഞ്ഞതെന്താ..?" ദേഷ്യത്തിൽ അവൻ ചോദിച്ചതും രണ്ടും പരുങ്ങി... "അത് പിന്നെ... ഞങ്ങൾ തന്നെ പ്രശ്നം സോൾവ് ആക്കിയപ്പോ പറയേണ്ടെന്ന് തോന്നി..."എന്ന് നിഹ പറഞ്ഞതും ഇച്ചു അവളെ കൂർപ്പിച്ചു നോക്കിക്കൊണ്ട് മെല്ലെ അവളുടെ ചെവിക്കരികിലേക്ക് മുഖം താഴ്ത്തി... "അപ്പോ പഴയ നിഹ നിന്നിൽ നിന്ന് വിട്ട് പോയിട്ടില്ലല്ലേ...?" കുസൃതി ചിരിയോടെ അവൻ ചോദിച്ചത് കേട്ട് നിഹയൊന്ന് പതറി... "നടു റോട്ടിൽ നിന്ന് റൊമാൻസ് കളിക്കാൻ നാണമില്ലേ നിങ്ങൾക്ക്..?" ന്ന മറിയുന്റെ ചോദ്യം കേട്ടാണ് ഇച്ചു അവളിൽ നിന്നും അകന്നു മാറിയത്... "രണ്ടും ക്ലാസ്സിൽ പോകാൻ നോക്ക്.. അവനൊന്നും ഇനി ചെയ്യത്തില്ല.. ഇനി ചെയ്താൽ വേണ്ടത് ഞാൻ കൊടുത്തോളാം...."

ഗൗരവത്തോടെ പറഞ്ഞവൻ തിരിഞ്ഞ് നടന്ന് ജീപ്പിലേക്ക് കയറിയതും രണ്ട് പേരും കോളേജിലേക്ക് നടന്നു.... ജീപ്പ് മുന്നോട്ട് എടുത്തവൻ നിഷാലിൻ മുന്നിൽ നിർത്തി അവനെ നോക്കി... "നിനക്കുള്ളത് അവൾ തന്നത് കൊണ്ട് മാത്രം ഞാൻ വെറുതെ വിടുന്നു.. ഇനി പ്രതികാരം എന്ന് പറഞ് അവരെ ഉപദ്രവിക്കാൻ ശ്രമിച്ചാൽ ഈ ഇസാനെ നീ ശെരിക്കറിയും.." മീശ പിരിച്ച് കലിപ്പിച്ച് പറഞ്ഞവൻ വണ്ടി മുന്നോട്ട് എടുത്ത് പോയതും കവിളിൽ കൈ വെച്ചു കൊണ്ട് നിഷാൽ നീട്ടി ശ്വാസം വലിച്ചു...! *** ക്ലാസ്സ്‌ കഴിഞ് നിഹയും മറിയുവും വീട്ടിലെത്തിയപ്പോൾ ഹാളിൽ തന്നെ എല്ലാവരും ഇരിക്കുന്നതാണ് കണ്ടത്.... "എന്താ ഇവിടെ ഒരു സമ്മേളനം..?"ന്ന് ചോദിച്ച് മറിയു എല്ലാവരുടെ മുഖത്തേക്കും നോക്കി.... "ഞങ്ങൾ കല്യാണത്തെ കുറിച്ച് ചർച്ച ചെയ്യുകയായിരുന്നു..." "ആരുടെ കല്യാണം..?" "വേറെ ആരുടെ... ആഷി മോന്റെ..."എന്ന് ഉമ്മ പറഞ്ഞതും മറിയു ഞെട്ടി ആഷിയെ നോക്കി.... അവനവളെ ഒരു തവണ പോലും നോക്കിയതേ ഇല്ലായിരുന്നു....

"ഇച്ചുവിന്റെ പ്രായം തന്നെയല്ലേ അവനും.. ഇനിയും വൈകിപ്പിച്ചൂട.. ഒരു ജോലിയും ആയല്ലോ..." എന്ന് ഉപ്പുപ്പ പറഞ്ഞതും നിഹ മറിയുനെ നോക്കി.... "പെണ്ണ് ആരാ..?" "ആദി മോൾടെ ഫ്രണ്ടാ... ആ കൊച്ചിൻ ഇവനെ ഇഷ്ടമായിരുന്നത്രെ... ഇപ്പോഴാ ഞങ്ങളോട് പറഞ്ഞത്... ഇവനോട് ചോദിച്ചപ്പോൾ ഇവനും സമ്മതം.. അതാ പിന്നെ വേഗം നടത്താൻ തീരുമാനിച്ചത്..." ഉമ്മുമ്മ പറഞ്ഞത് കേട്ട് മറിയുന്റെ കണ്ണുകൾ നിറഞ്ഞു.... അവൾ പെട്ടെന്ന് അകത്തേക്ക് ഓടിപ്പോയതും നിഹ ദയനീയമായി ആഷിയെ നോക്കി.... അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചതും തിരികെ ചിരിച്ചെന്ന് വരുത്തിയവൾ അകത്തേക്ക് നടന്നു...... റൂമിലേക്ക് കയറിയതും ബെഡ്‌ഡിൽ കമിഴ്ന്നു കിടക്കുന്നവളെ കണ്ട് ഡോറടച്ചു കൊണ്ട് അവൾ അടുത്തേക്ക് ചെന്നു..... കരച്ചിലിന്റെ ചീളുകൾ പുറത്തേക്ക് ഉയർന്നു കേൾക്കാൻ തുടങ്ങിയതും നിഹ പുതപ്പ് അവളുടെ തലയിലൂടെ ഇട്ടു.... "എന്താടീ പട്ടി നിനക്ക് വേണ്ടത്...."ചാടി എഴുനേറ്റ് കൊണ്ട് മറിയു അലറിയതും നിഹ അവളെ വാ പൊളിച്ചു നോക്കി....

"ഇത് നല്ല കൂത്ത്... നീ മോങ്ങുന്നത് ആരും കേൾക്കണ്ട എന്ന് വിചാരിച്ചല്ലേ ഞാൻ പുതപ്പിട്ടത്..." മറുപടിയായി ഒന്ന് തറപ്പിച്ചു നോക്കിക്കൊണ്ട് മറിയു ബെഡ്‌ഡിൽ എഴുനേറ്റിരുന്നു... "നീ എന്തിനാടീ മോങ്ങുന്നത്... ആഷിക്ക പിറകെ വന്നപ്പോഴൊക്കെ നീ തന്നെയല്ലേ ആട്ടി അയച്ചത്... എന്നിട്ട് നഷ്ടപ്പെട്ടപ്പോഴാ അവളുടെ മോങ്ങൽ...ഇഷ്ടം ഉണ്ടേൽ ഒളിപ്പിച്ചു വെക്കരുത്.. പറയണം..." "അതിന് എനിക്ക് അവനെ ഇഷ്ടമാണെന്ന് ആര് പറഞ്ഞു... ഞാൻ മറ്റെന്തൊക്കെയോ ആലോചിച്ച് കരഞ്ഞതാ... അല്ലാതെ എനിക്കവനെ ഇഷ്ടമല്ല...." വെപ്രാളത്തോടെ പറഞ്ഞു കൊണ്ട് അവൾ ബാത്‌റൂമിലേക്ക് പോയതും നിഹ നിരാശയോടെ അവിടിരുന്നു.... ______ വന്നവരെല്ലാം തറവാട്ടിലേക്ക് തന്നെ തിരിച്ചു പോയി....ഇപ്പോ പഴയ പോലെ തന്നെ..... എങ്കിലും മറിയുന്റെ മുഖം മാത്രം പലപ്പോഴും വാടിയിരുന്നു....

പഴയ പോലെ അവളൊന്നിലും ആക്റ്റീവ് അല്ലാത്തത് നിഹയെ വേദനിപ്പിച്ചു..... ഓരോന്ന് ഓർത്ത്‌ മുറിയിലേക്ക് കയറിയതും കണ്ണാടിയിൽ നോക്കി മുടി ചീകുന്ന ഇച്ചുവിനെ കണ്ട് നിഹയുടെ നെറ്റി ചുളിഞ്ഞു..... "ഈ പാതിരാത്രി നീയെവിടെ പോകുവാ..?" അവളുടെ ചോദ്യത്തിൻ മറുപടിയായി സൈറ്റടിച്ചു കാണിച്ചു കൊണ്ടവൻ ടേബിളിലിരുന്ന കവർ എടുത്ത് അവൾക്ക് നേരെ നീട്ടി..... "ഇതെന്താ...?" "തുറന്നു നോക്ക്...." സംശയത്തോടെ നിഹയത് തുറന്നു നോക്കിയതും പർപ്പിൾ നിറത്തിലുള്ള സാരി കണ്ട് വാ പൊളിച്ച് ഇച്ചുവിനെ നോക്കി.... "ഇതിട്ടിട്ട് വാ...." "ങേ...."അവൻ പറഞ്ഞത് കേട്ട് നിഹ കണ്ണ് മിഴിച്ചു.... "മിഴിച്ചിരിക്കാതെ ഇട്ടിട്ട് വാടി..." "നിനക്കെന്താ വട്ടായോ ഇച്ചു...ഞാൻ സാരിയൊന്നും ഇടാറില്ലെന്ന് നിനക്കറിയില്ലേ...നമ്മുടെ കല്യാണത്തിന് പോലും ഞാൻ ധരിച്ചിട്ടില്ല...എന്നിട്ടാ...." കിതച്ചു കൊണ്ട് അവൾ പറഞ്ഞതും ഇച്ചു അവളെ അടിമുടി നോക്കി.... "ഇന്നെന്തായാലും ഇതിട്ടേ പറ്റു... പ്ലീസ് കുഞ്ഞീ..."കെഞ്ചിക്കൊണ്ട് അവൻ പറഞ്ഞത് കേട്ടപ്പോൾ അവളൊന്ന് ശങ്കിച്ചു.... "ഞാൻ ഇടാം ഇച്ചു... പക്ഷെ സാരി ഉടുക്കാൻ എനിക്കറിയില്ലല്ലോ.." "അതിനല്ലേ ഞാൻ...?" "നിനക്കറിയോ..?

"വിടർന്ന മിഴികളോടെ അവൾ ചോദിച്ചതും അവൻ കള്ളചിരിയോടെ അതേയെന്ന് തലയാട്ടി... "എന്നാ ഞാനിപ്പോ വരാവേ..."എന്നും പറഞ് ഡ്രെസ്സും കൊണ്ടവൾ ബാത്‌റൂമിലേക്ക് കയറിയതും ഒരു ചിരിയോടെ ഇച്ചു ബെഡ്‌ഡിലേക്കിരുന്ന് ഫോണിൽ സാരി ഉടുക്കുന്നത് നോക്കാൻ തുടങ്ങി.... ബാത്രൂം തുറക്കുന്ന ശബ്ദം കേട്ടതും തല ഉയർത്തി നോക്കിയ അവൻ പകച്ചു... ഒരു ബ്ലൗസും പാവാടയും മാത്രമാണ് അവളുടെ വേഷം... കയ്യിൽ സാരി പിടിച്ചിട്ടുണ്ട്... നഗ്നമായ അവളുടെ വയർ കാണുന്തോറും അവനിൽ മറ്റെന്തൊക്കെയോ വികാരം നിറഞ്ഞു... ഒരു ഞെട്ടലോടെ മിഴികൾ മാറ്റിയവൻ ബെഡ്‌ഡിൽ നിന്നും എഴുനേറ്റു.... "ദാ ഇച്ചു... ഉടുത്ത് താ..."അവൻ നേരേ സാരി നീട്ടി ആകാംക്ഷയോടെ പറയുന്നവളെ കണ്ടപ്പോൾ അവനൊന്ന് ചിരിച്ചു കൊണ്ട് അത് വാങ്ങി.... ഫോണിൽ കണ്ടപോലെ ഓർത്തെടുത്ത് അവൻ അവൾക്ക് ചുറ്റി കൊടുത്തു.. ഇടക്ക് മറന്നു പോയതെല്ലാം ഫോണിൽ നോക്കിയവൻ മനസ്സിലാക്കി.... അവസാനം ഞൊറി ഉടുത്തതിന് ശേഷം അരയിലേക്ക് തിരുകിയതും രണ്ട് പേരുടെ ഉള്ളിലും ഒരു മിന്നൽ പാഞ്ഞു.... അപ്പോഴാണ് നിഹക്ക് സത്യത്തിൽ ബോധം വന്നത്.... അവന്റെ മുന്നിൽ ഇത്രയും നേരം നിന്ന കോലം ഓർക്കെ അവളുടെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി.... ഇച്ചു പെട്ടെന്ന് എഴുനേറ്റ് മാറിയപ്പോഴാണ് അവൾക്ക് ആശ്വാസം ആയത്..........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story