Love for Unexpected💜: ഭാഗം 68

love for unexpected

രചന: Ansiya shery

 "എങ്ങോട്ടാ പോകുന്നേ..?" അവന്റെ കൂടെ കാറിലേക്ക് കയറവേ നിഹ ചോദിച്ചത് കേട്ട് ഇച്ചു അവളെ നോക്കി... "It's a surprise.." ഒറ്റക്കണ്ണടിച്ചു കാണിച്ചവൻ പറഞ്ഞതും നിഹയുടെ നെറ്റി ചുളിഞ്ഞു..എങ്കിലൊയും കൂടുതൽ ചോദ്യത്തിന് നിൽക്കാതെ അവൾ സീറ്റിലേക്ക് ഇരുന്നു... മുന്നോട്ട് പോകുന്നതിന് അനുസരിച്ച് ഇച്ചുവിന്റെ ചുണ്ടിൽ വിരിയുന്ന പുഞ്ചിരി കണ്ട് നിഹക്കാകെ സംശയമായി... കുറച്ചു നേരത്തിൻ ശേഷം അവൻ വണ്ടി നിർത്തിയതും നിഹയുടെ മിഴികൾ പുറത്തേക്ക് പാഞ്ഞു... "ഇറങ്ങ്...." ഒരു ഞെട്ടലോടെ അവനെ നോക്കിയതിന് ശേഷം നിഹ പുറത്തേക്കിറങ്ങി... അവൾക്കാകെ അമ്പരപ്പായിരുന്നു...! ആദ്യമായി തങ്ങളിവിടെ ബസ് ഇറങ്ങിയപ്പോൾ ഉള്ള ബസ് സ്റ്റാൻഡ്... "ഇതെന്താ ഇച്ചു ഇവിടെ..?" അവളുടെ ചോദ്യത്തിൻ മറുപടി നൽകാതെ അവൻ ഫോണെടുത്ത് ആർക്കോ വിളിക്കുന്നത് കണ്ട് അവൾ ചുറ്റും നോക്കി... കാൾ കട്ട് ചെയ്തവൻ നിഹയെ നോക്കിയതും ചുറ്റും നോക്കി നില്കുന്നത് കണ്ട് ഒരു ചിരിയോടെ അടുത്തേക്ക് ചെന്ന് കയ്യിൽ പിടിച്ചു....

നിഹ അവന്റെ മുഖത്തേക്ക് നോക്കിയതും ഇച്ചു അവളെ കൂട്ടി മുന്നോട്ട് നടന്നിരുന്നു.... അവിടെ നിർത്തിയിട്ടിരിക്കുന്ന ഒരു ബസ്സിലേക്ക് അവൻ അവളെ കൂട്ടി കയറി... "ഇരിക്ക്...നിനക്ക് സൈഡല്ലേ ഇഷ്ടം..."ഒഴിഞ്ഞ രണ്ട് ഇരിപ്പിടം കാണിച്ചവൻ പറഞ്ഞതും അവളവനെ നോക്കി സൈഡ് സീറ്റിലേക്കിരുന്നു... അവൻ അടുത്തും... "എന്താ ഇച്ചു ഇതൊക്കെ..?" "എന്ത്..?"ചുണ്ടിൽ വിരിഞ്ഞ ചിരിയെ ഒളിപ്പിച്ചു വെച്ചവൻ പിരികമുയർത്തി... "ദേ കളിക്കല്ലേ ഇച്ചു... എന്തിനാ ഇപ്പൊ ഞമ്മൾ എറണാകുളത്തേക്ക് പോകുന്നത്..." "പറയില്ല... അത് സർപ്രൈസാ.."ഒറ്റ കണ്ണടച്ച് കാണിച്ചവൻ പറഞ്ഞതും നിഹ പിറു പിറുത്തു കൊണ്ട് പുറത്തേക്ക് നോക്കി ഇരുന്നു... "ഡോ... തന്റെ പേരെന്താ..?" അവളുടെ തോളിൽ തോണ്ടി അവൻ ചോദിച്ചതും നിഹ അവനെ സംശയത്തോടെ നോക്കി... "ഇങ്ങനല്ലേ പണ്ട് നീ എന്നോട് ചോദിച്ചിരുന്നത്.."കള്ളച്ചിരിയോടെ അവൻ ചോദിച്ചതും അവളുടെ ഓർമ്മ അന്നത്തെ ദിവസത്തിലേക്ക് പോയി..

ചെവിയിൽ ഹെഡ് സെറ്റും വെച്ചിരുന്ന ഇവനോട്‌ ആദ്യം ചോദിച്ച ചോദ്യം... മറുപടിയൊന്നും പറയാതെ അവൾ പുറത്തേക്ക് തന്നെ നോട്ടമിട്ടതും അവൻ വീണ്ടും തോണ്ടി... "എന്താ..?😡"തിരിഞ്ഞവൾ അവനെ ദേഷിച്ചു... "കലിപ്പിലാണല്ലെ... നീ എത്രയൊക്കെ കലിപ്പിട്ടിട്ടും കാര്യമില്ല.. സർപ്രൈസ് ആണെന്ന് പറഞ്ഞില്ലേ.. അതിനി അവിടെ ചെല്ലുമ്പോ അറിയാം.." അവളുടെ മുഖം വീണ്ടും കനത്തു.. അവനെ തുറിച്ചു നോക്കിയതിൻ ശേഷം അവൾ മുഖം തിരിച്ചു... ഇച്ചു ചുറ്റും നോക്കി.. ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടതും നിഹയുടെ തല പിടിച്ച് ചെരിച്ചു കൊണ്ട് അധരങ്ങൾ കവർന്നു... നിഹ തരിച്ച് ഒന്ന് പ്രതികരിക്കാൻ പോലും കഴിയാതെ ഇരുന്നു... അധരങ്ങളെ മെല്ലെ നുണഞ്ഞു കടിച്ചു വിട്ടവൻ അകന്നു മാറി അവളെ നോക്കി.. കണ്ണും മിഴിച്ച് പകച്ചിരിക്കുന്നവളെ ചിരിയോടെ നോക്കിയവൻ ചുണ്ട് തുടച്ചു... അവന്റെ പെട്ടെന്നുള്ള കിസ്സിൽ നിഹയുടെ ഹാങ്ങോവർ മാറിയിരുന്നില്ല.. ഏതോ ലോകത്തെന്ന പോലെ ഇരിക്കുന്നവളുടെ തലക്കിട്ട് ഇച്ചു ഒരു കൊട്ട് കൊടുത്തതും അവൾ ഞെട്ടി അവനെ നോക്കി... "മിഴിച്ചിരിക്കാതെ നേരേ ഇരിക്ക് പെണ്ണേ.."കള്ളച്ചിരിയോടെ അവൻ പറഞ്ഞത് കേട്ട് അവൾ അവനെ നോക്കി...

പെട്ടെന്ന് എന്തോ ഓർത്ത പോലെ ചുറ്റും നോക്കി... "അയ്യേ...!!"ഞെട്ടിത്തരിച്ചു കൊണ്ടവൾ മുഖം പൊത്തി... "എന്താടീ...?" "നീയെന്ത് പണിയാ കാണിച്ചേ ഇച്ചു.. അയ്യേ... ആരെങ്കിലും ഒക്കെ കണ്ടിട്ടുകാമോ.. ഈ ബസ്സിൽ വെച്ചൊക്കെയാണോ ഇങ്ങനെ ചെയ്യുന്നത്..." പതുങ്ങിയ സ്വരത്തിൽ അവനെ നോക്കി ചോദിച്ചതും ഇച്ചു പുരികമുയർത്തി.. "എങ്ങനെയൊക്കെ..?" "അ... അത്.. പിന്നെ.. ഇങ്ങനെ.. നീ ഇപ്പോ ചെയ്തത്..."അവൾ പരുങ്ങി.. "ഞാനെന്ത് ചെയ്തൂന്നാ നീ പറയണേ..പറ പെണ്ണേ.."കള്ളച്ചിരിയോടെ അവൻ ചോദിച്ചതും കണ്ണുരുട്ടി നോക്കിയവൾ മുഖം വെട്ടിച്ചു.... ____ ദേഹത്തെന്തോ ഭാരം അനുഭവപ്പെട്ടപ്പോഴാണ് ഞാൻ കണ്ണ് തുറന്നത്.. എപ്പോഴാണ് ഉറങ്ങിപ്പോയതെന്ന് അറിയില്ല... പെട്ടെന്ന് ദേഹത്തെന്തോ ഭാരം പോലെ തോന്നിയതും തല ചെരിച്ചു നോക്കിയ ഞാൻ ഞെട്ടി...എന്നെ ചുറ്റിപ്പിടിച്ച് മാറിൽ തല വെച്ച് കിടക്കുവാണ് ഇച്ചു...! ഞാൻ ഞെട്ടലോടെ ചുറ്റും നോക്കി..ആരും ഞങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന് അറിഞ്ഞപ്പോഴാണ് സമാധാനമായത്...

അവനെ അകറ്റി മാറ്റാൻ വേണ്ടി കൈകൾ ഉയർത്തിയതും പെട്ടെന്നെന്തോ ഓർത്ത പോലെ ആ കൈ താഴ്ത്തി.... ഉറക്കം കളയണ്ട... തല താഴ്ത്തി ഞാനവന്റെ മുഖത്തേക്ക് നോക്കി.. ഉറങ്ങുമ്പോൾ വല്ലാത്ത നിഷ്കളങ്കതയുണ്ട് അവന്റെ മുഖത്ത്... കാറ്റിൽ നെറ്റിയിലേക്ക് വീണ് പാറിക്കളിക്കുന്ന മുടിയിഴികളെ ഞാൻ കൈകൾ കൊണ്ട് കോടി യൊതുക്കി... ഉറക്കത്തിൽ ആണെങ്കിൽ പോലും ചെക്കന്റെ ചുണ്ടിൽ ഒരു പുഞ്ചിരിയുണ്ട്.. വല്ലാത്ത മൊഞ്ചാണ് പഹയൻ... എന്തോ ഉൾപ്രേരണയാൽ മെല്ലെ മുഖം താഴ്ത്തി ഞാനവന്റെ ചുണ്ടിൽ അമർത്തി മുത്തി...ബോധം വന്നതും വേഗം അകന്നു മാറാൻ തുടങ്ങിയതും അതിന് മുന്നേ ഇടുപ്പിലെ പിടി മുറുക്കിയവൻ ചുണ്ടുകൾ കവർന്നിരുന്നു... മിഴിഞ്ഞ കണ്ണുകളോടെ അവനെ നോക്കിയതും കണ്ണും തുറന്ന് ഇരിക്കുന്നത് കണ്ടപ്പോഴാണ് അമളി മനസ്സിലായത്...

അകന്നു മാറാതെ ഞാനവനിലേക്ക് ഒന്നൂടെ ചേർന്നിരുന്നു.. ഒരു കൈ ഇടുപ്പിലും മറു കൈ എന്റെ പിൻ കഴുത്തിലും വെച്ചവൻ അവനിലേക്കെന്നെ അടുപ്പിച്ചു.... പെട്ടെന്നെന്തോ ശബ്ദം കേട്ടതും ഞെട്ടലോടെ അവനെ തട്ടിമാറ്റി ഞാൻ നേരെയിരുന്നു.... ഇറങ്ങാനുള്ള സ്ഥലം ആയതാണ്.. ഞങ്ങൾ വേഗം ബസ്സിൽ നിന്നും പുറത്തേക്കിറങ്ങി... *** കയ്യിലെ വാച്ച് ഒന്ന് ഉയർത്തി നോക്കി.. സമയം 2 കഴിഞ്ഞു... നിഹയുടെ കയ്യിൽ പിടിച്ചവൻ മുന്നോട്ട് നടന്നു... "നമ്മെളെങ്ങോട്ടാ ഇനി പോകുന്നെ ഇച്ചൂ..? തണുത്തിട്ട് വയ്യ.." കൈകൾ കൂട്ടിത്തിരുമ്മി നിഹ ചോദിച്ചതും കൈകളിലെ പിടി വിട്ടവൻ തോളിലൂടെ കയ്യിട്ട് നടന്നു... സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ നിഹയുടെ മിഴികൾ അത്ഭുതത്തോടെ ചുറ്റും പാഞ്ഞു... "എന്ത് രസമാണല്ലേ ഇച്ചു ഇവിടെയൊക്കെ കാണാൻ.. എന്റെ എത്ര വലിയ ആഗ്രഹം ആയിരുന്നെന്ന് അറിയോ രാത്രി ഇത് പോലെ റോട്ടിലൂടെ നടക്കുക എന്നുള്ളത്..."

മിഴികൾ വിടർത്തി നിഹ പറഞ്ഞത് കേട്ട് ഇച്ചു അവളെ ചിരിയോടെ നോക്കി കൈകളിൽ കൈ കോർത്തു... "ഇപ്പോ നടന്നില്ലേ...?സന്തോഷമായോ..?" "മ്മ്...ഒരുപാട്...പറഞ്ഞറിയിക്കാൻ പറ്റില്ല..ഒത്തിരി നന്ദിയുണ്ട്..." പെട്ടെന്ന് ഇച്ചു അവളിലെ കൈ വിട്ടതും നിഹ നടത്തം നിർത്തി അവനെ നോക്കി... "എന്താ..?" "ഒരു നന്ദി കൊണ്ട് നീയെന്നെ അപരിചിതൻ ആക്കുവാണോ..?" പരിഭവത്തോടെ പറയുന്നവനെ കാണെ നിഹക്ക് ചിരി വന്നു... "പറഞ്ഞത് തിരിച്ചെടുത്തു.. എനിക്ക് ഒത്തിരി സന്തോഷമായി..ഒരുപാട് പെൺകുട്ടികളുടെ ഉള്ളിലും ഈ ആഗ്രഹം ഉണ്ടാകും.. തനിയേ ആരെയും ഭയക്കാതെ രാത്രി നടക്കുക..." മാനത്തേക്ക് മിഴികൾ നട്ടവൾ പറഞ്ഞത് കേട്ടവൻ നടത്തം നിർത്തി... "എന്നാ നടന്നോ..?" "എന്ത്..?"നിഹയുടെ നെറ്റി ചുളിഞ്ഞു... "നീ തനിയേ നടന്നോ എന്ന്.. പേടിക്കണ്ട.. പിറകെ ഞാനും ഉണ്ടാകും.." അവളുടെ മിഴികൾ വിടർന്നു... അവനിലെ കൈ വിട്ടവൾ കയ്യും വീശി ആ റോട്ടിലൂടെ നടന്നു... വാഹനങ്ങൾ അധികമൊന്നും പോകുന്നുണ്ടായിരുന്നില്ല...

സന്തോഷം കൊണ്ട് നിഹയുടെ കണ്ണുകൾ നിറഞ്ഞു... ചാടിയും ഓടിയും നടന്നും കൂകിയും അവൾ തന്റെ സന്തോഷം പ്രകടിപ്പിച്ചു... കുറച്ചു കഴിഞ്ഞതും നടത്തം നിർത്തിയവൾ തിരിഞ്ഞു നോക്കി... തന്റെ പിറകെ കുറച്ചകലെയായി നടന്ന് വരുന്ന ഇച്ചുവിനെ കണ്ടതും അവളവന്റെ അടുത്തേക്ക് പാഞ്ഞു ചെന്നു.... എന്തെങ്കിലും ചെയ്യും മുന്നേ അവന്റെ ദേഹത്തേക്ക് ചാടിയവൾ കഴുത്തിലൂടെ ചുറ്റിപ്പിടിച്ചു... ഒന്ന് പകച്ച ഇച്ചു അവളുടെ അരയിൽ പിടി മുറുക്കി... "കുഞ്ഞീ...." "ഐ ലൗ യൂ ഇച്ചു... ഐ ലൗ യൂ സോ മച്ച്... എനിക്ക് ഒരുപാട് സന്തോഷമായി..." പറഞ്ഞു തീർത്തപ്പോഴേക്കും അവൾ കരഞ്ഞു പോയിരുന്നു... അവളെ നിലത്തേക്ക് നിർത്തിയവൻ ആ മുഖം കയ്യിലെടുത്തു... "മോങ്ങാൻ ആണെങ്കിൽ എന്തിനാടീ കൊരങ്ങീ എന്റെ കൂടെ വന്നത്..." മറുപടിയായി അവളവനെ കൂർപ്പിച്ചു നോക്കി വയറിലിടിച്ചു..

"ആഹ്....എനിക്ക് വേദനിച്ചു.." "ഞഞ്ഞായി.. എന്നെ കൊരങ്ങി എന്ന് വിളിച്ചിട്ടല്ലേ..."പുച്ഛിച്ചവൾ പറഞ്ഞതും ഇച്ചു ഇളിച്ചു കാണിച്ചു.... "ഇച്ചൂ.. നിനക്കറിയോ... ഒരുപാട് കഥകളിൽ വായിച്ചിട്ടുണ്ട്.. നട്ടപ്പാതിരക്ക് സ്നേഹിക്കുന്നവന്റെ കൂടെ കറങ്ങി നടക്കുന്ന നായികയെ കുറിച്ച്... അന്നൊക്കെ അത് വെറും സങ്കൽപം മാത്രമായിരിക്കും എന്നാ കരുതിയത്.. പക്ഷെ, ആ ചിന്ത നീ തെറ്റിച്ചു.. ഞാൻ വായിച്ചതിലും കൂടുതൽ എനിക്ക് കിട്ടി.. ഐ ലൗ യൂ സോ മച്ച് ഇച്ചൂ..." "ഐ ലൗ യൂ മാത്രം ഒള്ളു..?"മീശ പിരിച്ചവൻ ചോദിച്ചത് കേട്ട് ചുറ്റും നോക്കിയതിന് ശേഷം നിഹ അവനെ കൂർപ്പിച്ചു നോക്കി...ശേഷം കൈകളിൽ കൈ ചേർത്ത് നടന്നു..........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story