Love for Unexpected💜: ഭാഗം 69

love for unexpected

രചന: Ansiya shery

"ഇച്ചൂ...." "മ്മ്... എന്താ..?" "ഇനിയും കുറേ ഉണ്ടോ പോകാൻ.. എനിക്ക് വിശക്കുന്നു.." വയറിൽ കയ്യമർത്തി അവൻ പറഞ്ഞതും അവൻ ചുറ്റും നോക്കി... "ഇപ്പോ എത്തും... നീ വാ...അടുത്ത് വല്ല തട്ടു കടയും ഉണ്ടാകും.." മുന്നോട്ട് നടന്നവർ ഒരു തട്ട് കട കണ്ടതും വേഗത്തിൽ അതിനടുത്തേക്ക് നടന്നു... "നിനക്കെന്താ വേണ്ടേ..?" "എന്തായാലും കുഴപ്പമില്ല.. വിശപ്പ് അടങ്ങിയാൽ മതി.." അടുത്തുള്ള ബെഞ്ചിലേക്കിരുന്നവൾ പറഞ്ഞത് കേട്ട് ഒരു ചിരിയോടെ ഇച്ചു അവളെ നോക്കി.... "ചേട്ടാ രണ്ട് പ്ളേറ്റ് ദോശ.. കൂടെ ചട്ട്ണിയും.." ഭക്ഷണം വാങ്ങിയവൻ അവൾക്കടുത്ത് ബെഞ്ചിൽ വന്നിരുന്നു.. അവന്റെ കയ്യിൽ നിന്നും പ്ളേറ്റ് വാങ്ങിയവൾ വേഗത്തിൽ കഴിക്കാൻ തുടങ്ങിയതും ഇച്ചു വാ തുറന്നവളെ നോക്കി... "മെല്ലെ കഴിക്ക് പെണ്ണേ.. തരിപ്പിൽ പോവും.." "ഞഞ്ഞഞ.. അത്ര പെട്ടെന്നൊന്നും എനിക്ക്..."ബാക്കി പറയാതെ അവൾ പെട്ടെന്ന് കുരച്ചു കൊണ്ട് പ്ളേറ്റ് അവന്റെ കയ്യിൽ കൊടുത്ത് ചാടി എഴുനേറ്റു... "ചേട്ടാ കുറച്ച് വെള്ളം.." പറഞ്ഞിട്ടവൾ വീണ്ടും കുരക്കാൻ തുടങ്ങിയതും പ്ളേറ്റ് ബെഞ്ചിൽ വെച്ചെഴുന്നേറ്റ് ഇച്ചു അവളുടെ തലയിൽ കൊട്ടി.... "ദാ മോളേ വെള്ളം..." നിഹ വേഗം വെള്ളം വാങ്ങി കുടിക്കാൻ തുടങ്ങി...

തരിപ്പിൽ കയറി കണ്ണൊക്കെ നിറഞ്ഞിരിക്കുന്നത് കണ്ട് ഇച്ചുവിന് ചിരി വന്നു.... ഏകദേശം മാറിയതും ഗ്ലാസ്‌ തിരികെ കൊടുത്തവൾ കഴിക്കാൻ നിൽക്കുമ്പോഴാണ് അടുത്ത് നിന്ന് ചിരിക്കുന്ന ഇച്ചുവിനെ കണ്ടത്... "എന്താ..?" "ഒന്നുല്ലേ...നേരത്തെ ഒരാൾ എന്തൊക്കെയോ പറഞ്ഞിരുന്നു.. അതോർത്ത് ചിരിച്ചതാ.." കളിയാക്കി അവൻ പറഞ്ഞത് കേട്ട് മുഖം വീർപ്പിച്ചവൾ അവന്റെ വയറ്റിനിട്ട് ഒരു കുത്ത് കൊടുത്തു... "ഔച്ച്... നിനക്ക് ആരാടീ വയറിൻ അടിക്കാൻ അധികാരം തന്നത്.." ചിരിച്ചു നിൽക്കുന്ന കടക്കാരനെ നോക്കി ഇളിച്ചവൻ നിഹയെ പല്ല് കടിച്ചു നോക്കി... "നിന്റെ പെണ്ണുമ്പിള്ള..." "അത് നീ തന്നെയല്ലേ..?" അവനെ തറപ്പിച്ചു നോക്കിയവൾ ബെഞ്ചിൽ ചെന്നിരുന്ന് കഴിക്കാൻ തുടങ്ങി... കഴിക്കുന്നതിനിടയിലും കടക്കാരൻ ചേട്ടനെ നോക്കി അവൾ എന്തൊക്കയോ ചോദിക്കാൻ തുടങ്ങി.... ഭക്ഷണം കഴിച്ചു കഴിഞ്ഞതിൻ ശേഷം രണ്ട് പേരും അവിടുന്ന് നടന്നു... "ഇനിയെങ്ങോട്ടാ... നമുക്ക് ഒരു വണ്ടി വിളിച്ച് പോയാൽ പോരായിരുന്നോ..?"

"അങ്ങനെ പോയിരുന്നേൽ ഇന്ന് നിനക്കിത്ര എൻജോയ് ചെയ്യാൻ പറ്റുമായിരുന്നോ..?" അത് ശെരിയാണെന്ന് നിഹക്കും തോന്നി.. മറുപടിയായി ഇല്ലെന്ന് തലയാട്ടിയവൾ ചിരിയോടെ അവന്റെ കയ്യിലൂടെ കയ്യിട്ട് തോളിൽ തല വെച്ച് നടന്നു.... പെട്ടെന്ന് ഇച്ചു നടത്തം നിർത്തിയത് കണ്ട് നിഹ അവനെ നോക്കി... "വാ എത്തി..." അതും പറഞ്ഞവൻ അവളുടെ കയ്യിൽ പിടിച്ച് ആ ഗേറ്റ് തുറന്നു... നിഹ അവിടെ മൊത്തം ഒന്ന് കണ്ണോടിച്ചു... ഒരു ചെറിയ വാർപ്പ് വീട്... മുറ്റം നിറയെ ചെടികളും മരങ്ങളും ഉണ്ട്... അതെല്ലാം കൗതുകത്തോടെ വീക്ഷിച്ചവൾ അവന്റെ കൂടെ നടന്നു...കയ്യിലെ കീ ഉപയോഗിച്ച് ഡോർ തുറന്നവൻ നിഹയെ കൂട്ടി അകത്തേക്ക് കയറി.... "ഇതാരുടെ വീടാ..." "ഞാനിവിടെ ഉണ്ടായിരുന്നപ്പോൾ നിന്നിരുന്ന വീടാ..." ഹാളിലെ ലൈറ്റ് ഓൺ ചെയ്യുന്നതിനിടെ അവൻ പറഞ്ഞു... "എന്തായാലും നല്ല ഭംഗിയുണ്ട് വീട് കാണാൻ..." ഒന്ന് ചിരിച്ചിട്ടവൻ അടുത്തു കണ്ട മുറിയുടെ ഡോർ തുറന്നു... "വാ... അതും പറഞ്ഞവളുടെ കയ്യിൽ പിടിച്ചവൻ അകത്തേക്ക് നടന്നു...

ലൈറ്റ് ഇട്ടവൻ ബെഡ്‌ഡിൽ ചെന്നിരുന്നതും നിഹ ആ മുറി ഒന്നാകെ നോക്കി... "ഇവിടെ ആൾ താമസം ഉണ്ടായിരുന്നോ..?" "ഹേയ്... ഇല്ല... ഞാൻ വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ക്ളീൻ ചെയ്തിട്ടതാ.. നിനക്ക് വാഷ് റൂമിൽ പോകാനുണ്ടെങ്കിൽ അതാണ്..." ബാത്‌റൂമിലേക്ക് വിരൽ ചൂണ്ടിയവൻ പറഞ്ഞതും അവൾ തലയാട്ടി... "ഡ്രസ്സ്‌...?" "ഡ്രസ്സെന്തിനാ..നീ ഇപ്പോ ഇട്ടിട്ടില്ലേ..?" "അതല്ല... എനിക്ക് കുളിക്കണം ആയിരുന്നു.. നമ്മൾ ഒരുപാട് യാത്ര ചെയ്തതല്ലേ.. ഭയങ്കര ചൂട്..." അവനൊന്ന് തല ചൊറിഞ്ഞു കൊണ്ട് ഇളിച്ചു കാണിച്ചു... "ഇവിടെ ആരുടേയും ഡ്രസ്സ്‌ ഇല്ല...ഞാൻ എടുത്തിട്ടും ഇല്ല...തൽക്കാലം നീ ഇപ്പോ കുളിക്കണ്ട..അല്ലെങ്കിൽ പിന്നെ ഏത് നേരവും കുളിച്ചിട്ടല്ലേ..." മറുപടിയായി അവൾ അവനെ തറപ്പിച്ചു നോക്കി ബാത്‌റൂമിലേക്ക് കയറി... **** "എന്നാലും അവരിതെങ്ങോട്ടാ പോയത്.. ഇക്കയായ എന്നോടെങ്കിലും ഒന്ന് പറഞ്ഞൂടായിരുന്നോ അവൻ.."

മുഖം വീർപ്പിച്ചു കൊണ്ട് ഹാളിലേക്ക് വന്ന പാച്ചു എന്തോ ഓർത്ത് നിറഞ്ഞ മിഴികളോടെ ഇരിക്കുന്ന മറിയുനെ കണ്ട് ഞെട്ടി....അവന്റെ ഹൃദയമൊന്ന് പിടഞ്ഞു... "മോളേ... എന്താടാ പറ്റിയേ.. എന്തിനാ കരയുന്നെ..?" വെപ്രാളത്തോടെ അടുത്തേക്ക് ചെന്നവൻ ചോദിച്ചതും മറിയു ഞെട്ടലോടെ അവനെ നോക്കി.. പിന്നെ വേഗം മിഴികൾ തുടച്ചു... "ഞാ... ഞാൻ കരഞ്ഞില്ലല്ലോ.." "ദേ മറിയു.. ഞാനേ നിന്റെ വല്ലിക്കയാ.. അത് നീ മറക്കണ്ട.. എന്താടാ പ്രശ്നം പറ... എന്താ പറ്റിയേ...?" "അതിക്കാ..." "ഇക്കാ...."അവളെന്തോ പറയാൻ തുടങ്ങിയതും പിറകിൽ നിന്നും ഷാലുവിന്റെ അലർച്ച കേട്ട് ഞെട്ടലോടെ തിരിഞ്ഞു നോക്കി.... നിലത്തേക്ക് ഊർന്നു വീണ ഷാലുവിനെ കണ്ടതും ഞെട്ടി ചാടി എഴുനേറ്റു... ഒരു നിമിഷം പോലും പാഴാക്കാതെ അവൻ അവൾക്കരികിലേക്ക് ഓടി... "ഷാലൂ... ഡീ.. എന്താ പറ്റിയേ..?" വെപ്രാളത്തോടെ അവളെ പിടിച്ചു കുലുക്കിയെങ്കിലും കണ്ണ് തുറക്കുന്നില്ലായിരുന്നു... മറിയു പെട്ടെന്ന് ഓടി ചെന്ന് ടേബിളിലിരുന്ന ജഗ്ഗെടുത്ത് അടുത്തേക്ക് വന്നു... പാച്ചു അത് വാങ്ങി കയ്യിലെടുത്ത് വെള്ളം അവളുടെ മുഖത്തേക്ക് കുടഞ്ഞതും അവൾ മെല്ലെ കണ്ണ് തുറന്നു..... "അൽഹംദുലില്ലാഹ്...."

മുകളിലേക്ക് നോക്കി സ്തുതിച്ചവൻ ജഗ്ഗ് മറിയുന്റെ കയ്യിലേക്ക് കൊടുത്തു... "എന്താടാ എന്താ ഇവിടെ..?" ഉപ്പയുടെ ശബ്ദം കേട്ടതും അവർ അയാളെ നോക്കി.. പിറകെ ഉമ്മയും ഉണ്ടായിരുന്നു.... "അറിയില്ലുമ്മാ... ഇവൾ പെട്ടെന്ന് തല കറങ്ങി വീണു.." "അയ്യോ മോളേ എന്താ പറ്റിയേ..?" ഒന്നുല്ല ഉമ്മാ.. അത് പെട്ടെന്നെന്തോ പോലെ.. കുഴപ്പല്ല.. " മെല്ലെ എഴുന്നേറ്റവൾ തലയിൽ കൈ വെച്ച് പറഞ്ഞതും വേച്ച് വീഴാൻ പോയി... പക്ഷെ, അതിന് മുന്നേ പാച്ചു അവളെ പിടിച്ചിരുന്നു.... "വേഗം ഹോസ്പിറ്റലിൽ പോകാം.." ___ "നിങ്ങളൊന്ന് ഗൈനക്കോളജിസ്റ്റിനേ കാണുന്നത് നല്ലതായിരിക്കും.." "എന്താ ഡോക്ടർ..?" "I think she is pregnant...!" പാച്ചുവിന്റെ മിഴികൾ വിടർന്നു...ഡോക്ടറോട് നന്ദി പറഞ്ഞവൻ ട്രിപ്പ് ഇട്ട് കിടക്കുന്ന ഷാലുവിന് അരികിലേക്ക് ചെന്നു.... അവനെ കണ്ടവൾ ഒന്ന് ചിരിച്ചു... അവൻ തിരിച്ചും..

. "ഡിസ്ചാർജ് ആയിട്ടുണ്ട്.. നമുക്ക് പോകാം.."അകത്തേക്ക് കയറി വന്ന ഉപ്പ പറഞ്ഞതും അവളെ പിടിച്ചവൻ എഴുനേൽപിച്ചു... "ആയില്ല ഉപ്പാ.. ഒരാളെ കാണാനുണ്ട്..." "ഇവിടെ ആരെ കാണാനാ.." മറുപടിയായി കണ്ണടച്ച് കാണിച്ചവൻ അവരെയും കൂട്ടി മുറിയിൽ നിന്നിറങ്ങി... അവിടെ തന്നെയുള്ള ഗൈനക്കോളജിസ്റ്റിന്റെ അടുത്തേക്ക് അവന് ചെന്നത് കണ്ട് മൂവരും നെറ്റി ചുളിച്ചു... "ഇവിടെ എന്താടാ..?" "എനിക്ക് വയർ വേദനയാ.. അത് കൊണ്ട് കാണിക്കാൻ വന്നതാ..." "അതിന് നീ മോളേ കൂട്ടുന്നത് എന്തിനാ.. നിനക്ക് തനിച്ച് പോയാൽ പോരേ.." "ഓ.. ഈ ഉമ്മ... ഒരു സർപ്രൈസ് കൊടുക്കാനും പറ്റില്ലേ റബ്ബേ.."പല്ല് കടിച്ചവൻ ആത്മിച്ചു കൊണ്ട് അവരെ നോക്കി... "ഭർത്താവിന്റെ അസുഖത്തേ കുറിച്ച് ഭാര്യയല്ലേ അറിയേണ്ടത്..." കണ്ണും മിഴിച്ച് നിൽക്കുന്ന മൂവരേയും നോക്കി പാച്ചു വേഗം ഷാലുവിനെ കൂട്ടി അകത്തേക്ക് കയറി.........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story