Love for Unexpected💜: ഭാഗം 71

love for unexpected

രചന: Ansiya shery

തിരിച്ച് സ്റ്റാൻഡിലേക്ക് വന്നപ്പോഴേക്കും ബസ് വന്നിരുന്നു... നിഹയുടെ കൈ പിടിച്ചവൻ ബസ്സിലേക്ക് കയറിയതും നിഹ ഞെട്ടി ആ ബസ്സിന് ഉള്ളിലേക്ക് നോക്കി... "ഇ.. ഇത്... ഇതാ ബസ്സല്ലേ..?" സീറ്റിലേക്ക് ഇരുന്ന ഇച്ചുവിനെ തൊട്ട് ഞെട്ടലോടെ നിഹ ചോദിച്ചതും അവളെ പിടിച്ച് അടുത്തിരുത്തിയവൻ ചിരിച്ചു... "ആദ്യമായി നമ്മൾ തമ്മിൽ കണ്ട് മുട്ടിയിടം.." നിഹ കണ്ണും മിഴിച്ച് എഴുനേറ്റ് മുന്നിലേക്ക് നോക്കി.... അന്നുണ്ടായിരുന്ന അതേ കണ്ടക്ടറേ തന്നെ അവിടെ കണ്ടതും അവൾ സീറ്റിലേക്ക് തന്നെ ഇരുന്നു... "പക്ഷെ... ഇത്... ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല.." ഒരത്ഭുതത്തോടെ അവൾ പറഞ്ഞത് കേട്ട് ഒരു കുസൃതി ചിരിയോടെ ഇച്ചു അവളുടെ കവിളിൽ തലോടി... "ഞാൻ പറഞ്ഞില്ലേ സർപ്രൈസ് എന്ന്.. അതിതാ.. അന്ന് കണ്ടപ്പോ അപരിചിതർ ആയിരുന്നെങ്കിൽ ഇന്ന് നീയെന്റെ സ്വന്തമാ... ഒന്ന് കൂടെ ഇതിൽ വരണമെന്നെനിക്ക് അപ്പോൾ തോന്നി.." നിഹ ഒരു ചിരിയോടെ അവന്റെ കൈകൾക്കുള്ളിലൂടെ കൈ ചേർത്ത് പുറത്തേക്ക് നോക്കിയിരുന്നു... __

കണ്ടക്ടർ അടുത്തേക്ക് വന്നത് കണ്ട് നിഹ നേരേ ഇരുന്ന് അയാളെ നോക്കി.... എന്തോ ഓർത്ത പോലെ അയാൾ അവളെ അത്ഭുതത്തോടെ നോക്കുന്നത് കണ്ട് അവളല്പം അഹങ്കാരത്തോടെ ഇച്ചുവിനോട് ചേർന്നിരുന്നു... അയാളവളെ പുച്ഛിച്ച് ടിക്കറ്റെടുത്ത് പോയതും ഇച്ചു അവളുടെ മുഖം തനിക്ക്‌ നേരേ ഉയർത്തി.... "നിന്നെ അയാൾക്കെങ്ങനെ അറിയാ..?" അത് കേട്ട് അവളൊന്ന് ചിരിച്ചു.. "അതില്ലേ.... അന്ന് ഞാനിതിൽ കയറിയപ്പോ ഈ പാതിരാത്രിക്ക് എവിടെപ്പോകുവാ എന്ന് അയാൾക്ക് അറിയണം.. പെൺകുട്ടികൾ രാത്രി തനിയേ ഇറങ്ങുമ്പോ അവരെക്കാൾ പ്രശ്നം വേറെ പലർക്കാ... അന്ന് ഞാനതിന് കൊടുത്ത മറുപടി അയാൾക്ക് ഇഷ്ടമായില്ല... എന്റെ മുഖത്ത് നോക്കി അഹങ്കാരി എന്ന് പറഞ്ഞിട്ടാ അയാൾ പോയത്..." ചുണ്ട് കോട്ടി പറയുന്നവളെ ചിരിയോടെ അവൻ നോക്കിയിരുന്നു.... *** "ഡീ.... എഴുന്നേൽക്ക്...." കവിളിൽ തട്ടിയുള്ള ഇച്ചുവിന്റെ വിളി കേട്ടാണ് നിഹ കണ്ണ് തുറന്നത്... "എന്താ ഇച്ചു... ഞാനുറങ്ങട്ടെ..." "എത്താനായി... ഇനി വീട്ടിൽ ചെന്നിട്ടുറങ്ങാം..." "ഇത്ര പെട്ടെന്ന് എത്തിയോ..?" "ഇങ്ങനെ പോത്ത് പോലെ കിടന്നുറങ്ങിയാൽ അങ്ങനെയൊക്കെ തോന്നും.. സമയം 3 കഴിഞ്ഞു..

പടച്ചോനേ എന്റെ കൈ..." കൈ ഒന്ന് നിവർത്തി ഇച്ചു പല്ല് കടിച്ചവളോട് പറഞ്ഞതും നിഹ ഒന്ന് ഇളിച്ചു കാണിച്ചു.... "നമുക്കാ എക്സ്പ്പോയിൽ ഒന്ന് പോകാമായിരുന്നു..." "ഞാനും പോണം എന്ന് വിചാരിച്ചതാ.. പക്ഷെ ഇപ്പോ അവിടെ ഒന്നും നടക്കുന്നില്ലല്ലോ.." "അത് ശെരിയാ..." ഒരു നെടുവീർപ്പോടെ നിഹ അന്നത്തെ കാര്യങ്ങൾ ഓർത്തു... "നിനക്ക് വിഷമമുണ്ടോ..?" "എന്തിന്...?" "അവിടെ പോകാൻ പറ്റാത്തതിൻ.." "ആഹ്... ഉണ്ട്.." "എന്നാ സഹിച്ചോ..!!" ഇച്ചു പറഞ്ഞത് കേട്ട് നിഹ വാ പൊളിച്ചവനെ നോക്കി.... *** ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് ഉമ്മ ഉണർന്നത്... "ഈ പാതിരാത്രിക്ക് ആരാ ഇത്..?" പിറു പിറുത്തു കൊണ്ട് ലൈറ്റിട്ട് ഉമ്മ ബെഡ്‌ഡിൽ എഴുന്നേറ്റിരുന്നു... "ഇവിടുന്ന് രണ്ടെണ്ണം പോയിട്ടില്ലേ.. അവരായിരിക്കും.." കട്ടിലിൽ നിന്നും എഴുനേറ്റ് മുണ്ട് നേരെയുടുത്ത് ഉപ്പ പുറത്തേക്ക് നടന്നു... ഡോർ തുറന്നതും ചുമരിൽ ചാരി കണ്ണടച്ച് നിൽക്കുന്ന ഇച്ചുവിനേയും നിഹയേയും കണ്ടതും അയാൾ തിരിഞ്ഞ് ഭാര്യയെ നോക്കി.... "ഞാൻ പറഞ്ഞില്ലേ... ദേ രണ്ടെണ്ണം നിന്ന് ഉറങ്ങുന്നു..." ഉമ്മ കണ്ണ് മിഴിച്ച് രണ്ടാളെയും മാറി മാറി നോക്കി... "ന്റെ റബ്ബേ...ഇത്രയും സമയം ഉണ്ടായിട്ടും ഈ നേരത്താണോ ഇവർക്ക് വരാൻ തോന്നിയത്...?"

തലക്ക് കൈ കൊടുത്ത് പല്ല് കടിച്ചു കൊണ്ട് ഉമ്മ രണ്ടാളെയും തട്ടി വിളിച്ചു.... ഞെട്ടി ഉണർന്ന രണ്ടാളും മുന്നിൽ കലിപ്പിൽ നിൽക്കുന്ന ഉമ്മാനെയും അടുത്ത് നിൽക്കുന്ന ഉപ്പാനെയും കണ്ട് ഞെട്ടി.... "ഹായ് ഉമ്മാ...." നിഹ ഇളിച്ചു കൊണ്ട് കൈ വീശിയതും ഉമ്മ അവളുടെ കയ്യിനിട്ട് ഒറ്റ അടിയായിരുന്നു... വേദനയോടെ കൈ വലിച്ചവൾ ഇച്ചുവിനെ നോക്കിയതും അവൻ vaa പൊത്തി ചിരിക്കുന്നത് കണ്ട് മുഖം വീർത്തു... "നേരം പാതിരാത്രിക്കാ രണ്ടിന്റെയും കയറി വരവ്...കല്യാണം കഴിഞ്ഞിട്ടും വിരം വെച്ചിട്ടില്ല... കയറിപ്പോടാ രണ്ടും.." ഉമ്മ അലറിയതും രണ്ടാളും ഒറ്റ ഓട്ടം ആയിരുന്നു അകത്തേക്ക്....! ____ രാവിലെ എഴുനേറ്റ് താഴേക്ക് ചെന്നതും സോഫയിൽ ഇരുന്ന് ഉറക്കം തൂങ്ങുന്ന മറിയുനെ കണ്ട് നിഹ പിറകിൽ പോയി ഒറ്റച്ചവിട്ടായിരുന്നു... "ഉമ്മാ.... ഞാൻ കൊക്കയിൽ വീണേ..." അലറിക്കൊണ്ടവൾ കണ്ണ് തുറന്നതും മുന്നിൽ വടി പോലെ നിൽക്കുന്ന നിഹയെ കണ്ട് ചുറ്റും നോക്കി... "ങേ... അപ്പോ ഞാൻ കൊക്കയിൽ വീണില്ലേ..." "കൊക്കയിൽ അല്ല കടലിൽ ആടി വീണേ..." "നീയെന്തിനാടി എന്നെ ചവിട്ടിയെ.." "ഒരു മനസുഖം..😁" "പ്പഹ്... അല്ല എപ്പോഴാ നീ വന്നേ..." "ഇന്നലെ രാത്രി 3 മണിക്ക്..."

"ഇന്നലെ അല്ല ഇന്ന് എന്ന് പറ.. അത് കൂടെ അറിയില്ല പെണ്ണിന്..😏" "രാവിലെ തന്നെ രണ്ടും കൂടെ തുടങ്ങിയോ അടി...?" അവർക്കടുത്തേക്ക് വന്ന് പാച്ചു ചോദിച്ചതും രണ്ടാളും ഒന്ന് ഇളിച്ചു കാണിച്ചു... "അല്ല പാച്ചുക്കാ.... എനിക്കുള്ള ചിലവ് ഇപ്പോ തരും.." "ചിലവോ..? എന്തിന്..?" "അത് നല്ല കഥ... നിങ്ങൾ ഒരു കൊച്ചിന്റെ ഉപ്പയാകാൻ പോകുവല്ലേ.." "ഓഹ്.. അതിന് ചിലവൊക്കെ വേണോ..?" "വേണം..എപ്പോ തരും പറ..." "ഇന്ന് വൈകീട്ട് പുറത്ത് നിന്ന് ഭക്ഷണം.. പോരേ.." "എനിക്കും വേണം.." മറിയു ചാടിക്കയറി പറഞ്ഞതും ദയനമീയമായി പാച്ചു തലയാട്ടി.... **** ദിവസങ്ങൾ അങ്ങനെ കൊഴിഞ്ഞു പോയി... നിഹയും മറിയുവും എക്‌സാമിന്റെ തിരക്കിലേക്ക് ഊളിയിട്ടു... ഇച്ചു ജോലിത്തിരക്കിലേക്കും... പഠിക്കുന്നത് കുറച്ച് നേരം നിർത്തി വെച്ച് ഇൻസ്റ്റായിൽ സ്റ്റോറിയൊക്കെ നോക്കിക്കൊണ്ടിരിക്കുന്നതിനിടയിലാണ് നിഹയുടെ കണ്ണിൽ ആഷിയുടെ സ്റ്റോറി പെട്ടത്... "ഡീ... മറിയു... ഇത് നോക്കിക്കേ..." ഞെട്ടലോടെ ഫോൺ മറിയുന് നേരേ നീട്ടിക്കാണിച്ചു... ഏതോ ഒരു പെണ്ണിന്റെ ഇടുപ്പിലൂടെ കൈ ചുറ്റി നിൽക്കുന്ന ഫോട്ടോ... മുകളിൽ my mine എന്ന് ടൈപ്പ് ചെയ്തിരിക്കുന്നു... മറിയു ആകെ തരിച്ചു നിന്നു...

അവളുടെ കണ്ണുകൾ നിറഞ്ഞു... "ആരാണാവോ ഈ പെണ്ണ്.. ഇനി അന്ന് പറഞ്ഞ ആ കല്യാണം ആലോചിച്ച പെണ്ണായിരിക്കോ..?" ചിന്തയോടെ നിഹ മറിയുനെ നോക്കിയതും കണ്ണ് നിറച്ച് ഇരിക്കുന്നവളെ കണ്ട് ഞെട്ടി.... "മറിയൂ.....!" "നിക്ക് ആഷിക്കാനെ വേണം നിഹൂ.. എനിക്ക് ഒത്തിരി ഇഷ്ടാ..." അതും പറഞ് മറിയു ഉച്ചത്തിൽ മോങ്ങാൻ തുടങ്ങിയതും വാ പൊളിച്ചു കൊണ്ട് നിഹ അവളുടെ വാ പൊത്തി.... "നിനക്കെന്താ പോത്തേ വട്ടായോ.. ആഷിക്കാടെ കല്യാണം ഉറപ്പിച്ചതാ.." "അതൊന്നും എനിക്കറിയണ്ട.. എനിക്ക് ആഷിക്കാനേ ഇഷ്ടാ.. അവൻ എന്നെയും ഇഷ്ടാ.. ഇപ്പോ വീട്ടുകാർ നിർബന്ധിച്ചപ്പോ സമ്മതിച്ചതാ..." "എന്ന് നിന്നോട് പറഞ്ഞോ..? അതിനവൾ ഇല്ലെന്നും ഉണ്ടെന്നും തലയാട്ടിയതും നിഹ തലക്ക് കൈ കൊടുത്ത് ബെഡ്‌ഡിലേക്കിരുന്നു.... "ഇനി ഏതാ ചെയ്യാ...?" "എന്ത് ചെയ്യാൻ... എക്സാം നാളത്തോടെ തീരുമല്ലോ.. എന്നിട്ട് തറവാട്ടിലേക്ക് പോകണം.. നേരിട്ട് ഇഷ്ടം പറയണം..." ഒക്കെ മുൻകൂട്ടി പ്ലാൻ ചെയ്തത് പോലെ മറിയു പറയുന്നത് കേട്ട് നിഹ വാ തുറന്നിരുന്നു...............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story