Love for Unexpected💜: ഭാഗം 73

love for unexpected

രചന: Ansiya shery

ഇട്ടിരുന്ന ടോപ്പ് അഴിച്ചു മാറ്റുന്നതിനിടയിലാണ് ഡോർ തുറക്കുന്ന ശബ്ദം കേട്ടത്... ഞെട്ടലോടെ തിരിഞ്ഞു നോക്കിയതും മുന്നിൽ വായും തുറന്ന് നിൽക്കുന്ന ഇച്ചുവിനെ കണ്ട് അവൾ തറഞ്ഞു നിന്നു....പെട്ടെന്ന് ബോധം വന്നതും ഇച്ചുവിന്റെ മുഖം ചുവന്നു... ദൃതിയിൽ വാതിൽ കുറ്റിയിട്ടവൻ അവൾക്കടുത്തേക്ക് ചെന്ന് കയ്യിലിരുന്ന ടോപ്പ് വലിച്ച് മാറിലേക്കിട്ടു... "ഡ്രസ്സ്‌ അഴിക്കുമ്പോ ഡോറടക്കാൻ നിനക്കറിയില്ലേ നിഹാ... എനിക്ക് പകരം മറ്റാരെങ്കിലും ആയിരുന്നു ഇവിടെ വന്നിരുന്നെങ്കിൽ എന്താകുമായിരുന്നു..." അവന്റെ ചോദ്യത്തിലും പ്രവർത്തിയിലും നിഹയാകെ വിറച്ചു നിന്നു....ടോപ്പ് ഒന്നൂടെ ദേഹത്തേക്ക് ചേർത്തവൾ തല താഴ്ത്തി നിന്നു.... "സോറി....." "കാണാൻ ഉള്ളതൊക്കെ കണ്ടു.. ഇനി സോറി പറഞ്ഞാലും കണ്ടതൊന്നും മറക്കില്ലല്ലോ..ഞാനായത് കൊണ്ട് ഭാഗ്യം..." നിഹ ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കിയതും അത്രയും നേരം ഉണ്ടായിരുന്ന ദേഷ്യം മാറി മറ്റെന്തോ ഭാവം അവന്റെ മുഖത്ത് നിറഞ് നില്കുന്നത് കണ്ട് കണ്ണ് മിഴിച്ചു.....

"മിഴിച്ചു നിന്ന് മനുഷ്യന്റെ കണ്ട്രോൾ കളയാതെ ഡ്രസ്സ്‌ എടുത്ത് ഇടെടി..." അത്രയും പറഞ്ഞവൻ തിരിഞ്ഞു നിന്നതും നിഹ ഒരു ഞെട്ടലോടെ വേറൊരു ഡ്രെസ്സും എടുത്ത് ബാത്‌റൂമിലേക്ക് പാഞ്ഞു... ഡോറടയുന്ന ശബ്ദം കേട്ട് ഇച്ചു തിരിഞ്ഞു നോക്കി...അവന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു... പെട്ടെന്ന് തന്നെ തല കുടഞ്ഞു കൊണ്ടവൻ ഷർട്ട് അഴിക്കാൻ തുടങ്ങി.... ____ ഇന്നാണ് എൻഗേജ്മെന്റ്.... വന്ന ദിവസം മുതലേ മറിയു ആഷിയോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല...എപ്പോഴും ഒപ്പം ഒരാള് ഉള്ളത് കൊണ്ട് തന്നെ അവനെ ബലമായി പിടിച്ചു കൊണ്ട് വരാനും പറ്റുന്നില്ലായിരുന്നവൾക്ക്..... കണ്ണിൽ കണ്മഷി വരക്കുമ്പോഴും മറിയൂന്റെ കണ്ണുകൾ നിറഞ്ഞിരുന്നു... കണ്ണീരിനൊപ്പം അലിഞ്ഞു പോകുന്ന കണ്മഷി തുടച്ച് വീണ്ടും ഇടാൻ ശ്രമിച്ചെങ്കിലും പിന്നെയും കണ്ണ് നിറയുന്നത് കണ്ട് അവൾ ദേഷ്യത്തോടെ കണ്മഷി മേശയിലേക്ക് തന്നെ വെച്ചു.... ബാത്‌റൂമിൽ ചെന്ന് മുഖം കഴുകിയതിന് ശേഷം ടവ്വൽ കൊണ്ട് അമർത്തി തുടച്ചു... ശേഷം റൂമിലേക്ക് തന്നെ വന്ന് കണ്ണാടിയിലേക്ക് നോക്കി.... "ഇനി കരയില്ല...കരഞ്ഞാൽ നിന്നെ ഞാൻ കുത്തിപ്പൊട്ടിക്കും കണ്ണേ...."

എങ്ങനെയൊക്കെയോ കണ്ണീരിനെ തടഞ്ഞു നിർത്തിയവൾ കണ്മഷി ഇടാൻ തുടങ്ങി.... ഒരുങ്ങിയതിന് ശേഷം മുറിയിൽ നിന്ന് ഇറങ്ങിയതും നിഹ അങ്ങോട്ട് വന്നതും ഒരുമിച്ചായിരുന്നു.... ബ്ലാക്ക് ആൻഡ് റെഡ് ടോപ്പ് ആയിരുന്നു നിഹയുടെ വേഷം... "ആഹ്... നിന്നെ വിളിക്കാൻ വേണ്ടി വന്നതായിരുന്നു... വാ റഷ വന്നിട്ടുണ്ട്..." അവളുടെ കയ്യും പിടിച്ച് നിഹ താഴേക്ക് ചെന്നു... അത്യാവശ്യം ആളുകളൊക്കെ ഉണ്ടായിരുന്നു.... എല്ലാവരെയും നോക്കിയതിന് ശേഷം മറിയുന്റെ മിഴികൾ ആഷിക്കായി പരതി.. പക്ഷെ, അവനെ എങ്ങും കണ്ടില്ലായിരുന്നു.... തൊണ്ടയിൽ വല്ലാത്തൊരു വേദന.... പെട്ടെന്നെന്തോ ഓർത്ത പോലെ നിഹയെ മറിയു തടഞ്ഞു നിർത്തി.... "എന്താടീ...." "അല്ല ഇതെന്താ നിഹ ഇങ്ങനെ... സാധാരണ എൻഗേജ്മെന്റിന് പെണ്ണിന്റെ വീട്ടിൽ അല്ലേ പരിപാടി ഉണ്ടാകൽ.. ഇതെന്താ ഇവിടെ പന്തലൊക്കെ ഇട്ടിരിക്കുന്നത്...." "അതോ...ആഷിക്കാടെ പെണ്ണിന് സ്വന്തം എന്ന് പറയാൻ ആരുമില്ല... അപ്പോ ഇവിടെ വെച്ചാക്കാം എന്ന് തീരുമാനിച്ചു..." നിഹയുടെ മറുപടിയിൽ തൃപ്തി തോന്നിയില്ലെങ്കിലും അവൾ ഒന്ന് മൂളി... "മറിയൂ...." പിറകിൽ നിന്നും ആരോ അവളെ കെട്ടിപ്പിടിച്ചതും മറിയു തിരിഞ്ഞ് ആ കയ്യിൽ പിടിച്ചു...

"ഒന്ന് മെല്ലെ വിളിച്ചൂടേ റഷാ..." ചുറ്റും നോക്കി അവൾ പറഞ്ഞത് കേട്ട് റഷ കണ്ണ് മിഴിച്ചു.... "ങേ... നീ മറിയു തന്നെ അല്ലേ.. ഞങ്ങടെ മറിയു ഇങ്ങനെ അല്ല...നിഹു.. ഇവളെന്താ ഇങ്ങനെ..?" നിഹയെ നോക്കി റഷ ചോദിച്ചതും അവൾ മറിയുനെ അടിമുടി നോക്കി... "മറിയു... ഇവിടെ വാ..." പെട്ടെന്ന് ഉമ്മ അടുത്തേക്ക് വന്നവളുടേ കയ്യിൽ പിടിച്ചതും അവളുമ്മയെ സംശയത്തോടെ നോക്കി.... "എന്താ ഉമ്മാ...?" "ഇങ്ങോട്ട് വാടീ പെണ്ണേ... എന്താ അറിഞ്ഞാലേ നീ വരൂ..." അവളുടെ കയ്യും പിടിച്ച് ഉമ്മ പോയതും റഷയും നിഹയും പരസ്പരം നോക്കിയൊന്ന് ചിരിച്ചു.... "ദിലുക്ക എവിടെടി...അങ്ങേരെ ഞാൻ വന്നിട്ട് കണ്ടേ ഇല്ല..." "ആഷിക്കാനേം കൊണ്ട് എല്ലാം മുകളിലേക്ക് പോയിട്ടുണ്ട്.." "ഓഹ്.. നീ വാ.. നമുക്ക് ന്തേലും കഴിക്കാം.." *** "എന്തിനാ ഉമ്മാ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നേ...?" "നീ ഇവിടിരി പെണ്ണേ.." മറുപടി നൽകാതെ ഉമ്മ അവളെ പിടിച്ച് ചെയറിലേക്കിരുത്തി.... "നാത്തൂൻ തന്നെ ഇട്ട് കൊടുത്തേക്ക്..."

ആഷിയുടെ ഉമ്മാനെ നോക്കി ഉമ്മ പറഞ്ഞതും ഒരു ചിരിയോടെ അവർ കയ്യിലിരുന്ന ബോക്സ് തുറന്ന് ഒരു മാല പുറത്തെടുത്തു.... "മോളുടെ ആ ഷാളൊന്ന് അഴിച്ചേ.." അവളെന്തെങ്കിലും പറയുന്നതിന് മുന്നേ ഉമ്മ ഷാളഴിച്ചു മാറ്റിയിരുന്നു... അവളുടെ കഴുത്തിലേക്ക് ആ മാല ഇട്ട് കൊടുത്തതും അവൾ രണ്ട് പേരെയും മാറി മാറി നോക്കി... "ദാ മോൾ ആ മുറിയിൽ ചെന്ന് ഈ വേഷം ഇട്ടിട്ട് വായോ.." അവന്റെ ഉമ്മ പറഞ്ഞതും അവൾക്ക് ഏകദേശം കാര്യം കത്തിയിരുന്നു.. വല്ലാത്ത ദേഷ്യം തോന്നിയെങ്കിലും പുറമേ പ്രകടിപ്പിക്കാതെ അത് വാങ്ങിയവൾ ഒന്നും മിണ്ടാതെ ഡ്രസിങ് റൂമിലേക്ക് കയറി ഡ്രസ്സ്‌ മാറ്റി വന്നു.... പർപ്പിൾ കളർ ലഹങ്ക ആയിരുന്നു അവളുടെ വേഷം... ഡ്രെസ്സിങ്ങ് റൂമിൽ നിന്നിറങ്ങിയപ്പോ തന്നെ അവർ രണ്ട് പേരും അവിടെ ഉണ്ടായിരുന്നില്ല... പകരം നിഹയും ആദിയും ഷെഫിയും റഷയും ആയിരുന്നു...! മുഖവും വീർപ്പിച്ച് വരുന്നവളെ കണ്ടപ്പോഴേ നാലിനും പന്തികേട് മനസ്സിലായി.... "എന്താണ് നാലും കൂടെ..?"സ്വരം കടുപ്പിച്ചവൾ ചോദിച്ചതും നാലും പരസ്പരം നോക്കി... "ഇവിടെ വന്നിരി പെണ്ണേ.. ആഷിക്കാടെ കല്യാണം ആയിട്ട് ഊള ലുക്കിൽ ആണോ പോകേണ്ടത്...

"അവളുടെ കയ്യിൽ പിടിച്ച് ചെയറിലേക്കിരുത്തി ഷെഫി പറഞ്ഞു... "കല്യാണം അല്ലെടി എൻഗേജ്മെന്റ്.."ആദി അവളെ തിരുത്തി പറഞ്ഞതും അവൾ നാവ് കടിച്ചു.... "അവന്റെ എൻഗേജ്മെന്റിന് ഞാനെന്തിനാ ഒരുങ്ങുന്നത്... എന്റേതിൻ അല്ലേ ഞാൻ ഒരുങ്ങേണ്ടത്..." മറിയു ഒച്ച വെച്ചതും നാലും പരുങ്ങി... "അത് പിന്നെ നിന്റേത് തന്നെ..."ബാക്കി പറയാതെ നിഹ നാവ് കടിച്ചതും മൂന്നും അവളെ പല്ല് കടിച്ച് നോക്കി... "അങ്ങനെ പറ...ഞാനൊന്നും അറിയില്ലെന്നാണോ നിങ്ങൾ കരുതിയത്.. ഈ ഐഡിയ ഒക്കെ പഴയതാ.. ആരോട് ചോദിച്ചിട്ടാ അവന്റെ കൂടെ എന്റെ എൻഗേജ്മെന്റ് നടത്തുന്നത്...." ഇരുന്നിടത്ത് നിന്നും ചാടി എഴുനേറ്റ് അവൾ അലറിയതും നിഹ പെട്ടെന്നവളുടെ വാ പൊത്തി അവിടെ തന്നെ പിടിച്ചിരുത്തി.... "ഒക്കെ നീ ആഷിക്കാനോട് ചോദിച്ചാ മതി.. ഇപ്പോ ഒന്ന് അടങ്ങി ഇരിക്ക്..." ___ മറിയുനെയും കൂട്ടി താഴേക്ക് ചെന്നപ്പോഴേക്കും അവിടെ ആഷി എത്തിയിരുന്നു.... അവളെ കണ്ടവൻ വാ തുറന്നു പോയി..എന്നാ അവളുടേ മിഴിവെട്ടാതെയുള്ള നോട്ടം കണ്ടപ്പോഴേ അവൻ അപകടം മണത്ത് കണ്ണ് മാറ്റി... ആഷിയുടെ കൂടെ ആയിരുന്നതിനാൽ നിഹയെ ഇച്ചു കണ്ടിട്ടേ ഇല്ലായിരുന്നു.. അവളെ കണ്ടപ്പോഴേ അവന്റെ മിഴികൾ വിടർന്നു.... എൻഗേജ്മെന്റ് എല്ലാം അതിന്റെ മുറക്ക് നടന്നു.... എന്നാലും ഇടയ്ക്കിടെ ഉള്ള മറിയുന്റെ നോട്ടത്തിൽ ആഷിയാകേ വിറച്ചു പോയിരുന്നു...

എല്ലാം അറിഞ്ഞിട്ട് ഒളിപ്പിച്ച് വെച്ചത് കൊണ്ട് നിഹയോട് അവൾ മിണ്ടിയതേ ഇല്ല... കുറേ നേരത്തെ സെന്റി അടിക്ക് ശേഷമാണ് അവൾ പിന്നെ മിണ്ടി തുടങ്ങിയത്... -------- രാത്രി പാട്ടും പാടി മുറിയിലേക്ക് കയറിയ ആഷിയെ ആരോ ഷർട്ടിൽ പിടിച്ച് ചുമരോട് ചേർത്തതും അവൻ ആകെ ഞെട്ടി.... ഇരുട്ടായത് കൊണ്ട് തന്നെ ആളെ അവൻ കണ്ടില്ലായിരുന്നു... പിറകിലെ സ്വിച്ചിൽ അവന്റെ കൈ അമർന്നതും മുറിയിൽ വെട്ടം തെളിഞ്ഞു... മുന്നിൽ തന്റെ തൊട്ടടുത്ത് നിൽക്കുന്ന മറിയുനെ കണ്ടതും അവന്റെ വാ തുറന്നു.... "മറിയാമ്മേ...." അവൻ ദയനീയമായി വിളിച്ചതും അവളവന്റെ കഴുത്തിൽ പിടിച്ചതും ഒരുമിച്ചായിരുന്നു... "പറയെടാ എന്തിനായിരുന്നു ഇത്...?" ദേഷ്യത്താൽ ചുവന്ന അവളുടേ മുഖം കണ്ടവൻ അപ്പോ ആ കവിളിൽ ഒരു കടി വെച്ച് കൊടുക്കാൻ ആയിരുന്നു തോന്നിയത്.... സ്വയം നിയന്ത്രിച്ചു കൊണ്ടവൻ മുഖം വെട്ടിച്ചു.... "ന്റെ പൊന്ന് മറിയാമ്മേ നീ ആദ്യം ഒന്ന് മാറിനിൽക്ക്.. മനുഷ്യന്റെ കണ്ട്രോൾ കളയാൻ ആയിട്ട്..." അവൻ ദയനീയമായി പറഞ്ഞതും അത്രയും നേരം ദേഷ്യം നിറഞ്ഞ മുഖത്ത് ഞെട്ടൽ നിറഞ്ഞു...! അവനിൽ നിന്നും കൈ അയച്ചവൾ പെട്ടെന്ന് അകന്നു മാറി...പിന്നെ ദേഷ്യത്തോടെ അവനെ നോക്കി...

"ഛെ...വൃത്തികെട്ടവൻ..😬" "അയിന് ഞാൻ വൃത്തികേട് ഒന്നും പറഞ്ഞില്ലല്ലോ..🥲" "നിനക്ക് ഭ്രാന്താ..." "ആണല്ലോ..." "അതെനിക്ക് അറിയാമായിരുന്നു.. കണ്ട പെമ്പിള്ളേരുടെ വയറിലും കൈ വെച്ച് നടക്കൽ അല്ലേ നിന്റെ ഭ്രാന്ത്..😏" പുച്ഛത്തോടെയും ദേഷ്യത്തോടെയും ഉള്ള അവളുടെ സംസാരം കേട്ട് ആഷി ഞെട്ടി... പതിയേ ആ ഞെട്ടൽ പൊട്ടിച്ചിരിയിലേക്ക് വഴി മാറി... "എന്റെ പൊന്ന് മറിയാമ്മേ.." ചിരിയോടെ തന്നെ അവളുടെ തോളിൽ അവൻ കൈ വെച്ചതും അവൾ ആ കൈ തട്ടി മാറ്റി അവനെ ദേഷ്യത്തിൽ നോക്കി... എങ്ങനെയൊക്കെയോ ചിരി കടിച്ചമർത്തിയവൻ അവളെ നോക്കി ഇളിച്ചു... "അതില്ലേ ഞാൻ നിന്നെ വെറുതെ പറ്റിച്ചതായിരുന്നു..." "എന്ത്...?അവളുടെ നെറ്റി ചുളിഞ്ഞു.. "അത് പിന്നെ അത് പെണ്ണൊന്നും അല്ല.. എന്റെ ഫ്രണ്ട് മഹേഷ്‌ ആണ്.. ഞാൻ നിന്നെ പറ്റിക്കാൻ വേണ്ടി ആപ്പ് ഉപയോഗിച്ച് മാറ്റിയതാണ്..പിന്നെ ഇവിടെ എല്ലാവർക്കും നിന്നോട് എനിക്ക് ഇഷ്ടമുള്ള കാര്യം അറിയാമായിരുന്നു.. അപ്പോ എല്ലാവരും കൂടെ പ്ലാൻ ചെയ്തത് ആണ്...പിന്നെ കല്യാണം ഇപ്പോഴേ ഉണ്ടാകില്ല.. എനിക്കൊരു ജോലി ശെരിയാകണം..നിനക്കും.. ഇത് ഒരു ഉറപ്പിക്കലിന് വേണ്ടി മാത്രം.."

അവൾ ഒന്നും മിണ്ടാതെ ബാത്‌റൂമിലേക്ക് പോയതും ആഷി സംശയത്തോടെ നിന്നു... പിന്നെ ഫോണിലും നോക്കി ബെഡ്‌ഡിൽ ചെന്നിരുന്നു.... തലയിൽ വെള്ളം വന്ന് പതിച്ചപ്പോഴാണ് ആഷി ഇരുന്നിടത്ത് നിന്നും ചാടി എഴുന്നേറ്റത്.... ഞെട്ടലോടെ തിരിഞ്ഞു നോക്കിയതും ഒരു ബക്കറ്റും പിടിച്ച് കലി തുള്ളി നിൽക്കുന്ന മറിയുനെ കണ്ട് അവൻ വീണ്ടും ഞെട്ടി....! "മറിയാമ്മേ..." "വിളിച്ചു പോകരുത് എന്നെ അങ്ങനെ... തനിക്കെന്നെ പറ്റിക്കണം അല്ലേടാ.. പറ്റിക്കാൻ ഇങ് വാ..." നിലത്തേക്ക് ബക്കറ്റ് ഊക്കിൽ ഇട്ടവൾ ചവിട്ടി തുള്ളി മുറിയിൽ നിന്നിറങ്ങിപ്പോയതും ആഷി സങ്കടത്തോടെ കയ്യിലെ നനഞ്ഞ മൊബൈലിലേക്ക് നോക്കി നെടുവീർപ്പിട്ടു...! __ നിഹ റൂമിലേക്ക് ചെന്നപ്പോൾ ബെഡ്‌ഡിലിരുന്ന് ഫോണിൽ തോണ്ടുന്ന ഇച്ചുവിനെയാണ് കണ്ടത്... അവനെയൊന്ന് നോക്കിയതിന് ശേഷം അവൾ ബാത്‌റൂമിലേക്ക് കയറി.... ബാത്‌റൂമിൽ നിന്നിറങ്ങിയപ്പോൾ മലർന്ന് കിടന്ന് കണ്ണടച്ചിരുന്നവൻ....! അവനടുത്തേക്ക് ചെന്ന് അവൾ ഊരക്ക് കൈ കൊടുത്ത് നിന്നു... "ഇങ്ങനെ കിടന്നാൽ പിന്നെ ഞാനെവിടെ കിടക്കാനാ...." "എന്റെ ദേഹത്ത് കിടന്നോ..?" പെട്ടെന്ന് കണ്ണ് തുറന്ന് ഇച്ചു പറഞ്ഞതും നിഹ അവനെ ഞെട്ടലോടെ നോക്കി.... "അപ്പോ ഉറങ്ങിയില്ലായിരുന്നോ..?" "ഓഹ് പിന്നെ...നീ ബാത്‌റൂമിൽ പോയി വരുമ്പോഴേക്കും ഞാനങ് ഉറങ്ങിപ്പോകുവല്ലേ..."

പുച്ഛിച്ച് പറഞ്ഞു കൊണ്ട് അവൻ അവളെ പെട്ടെന്ന് ദേഹത്തേക്ക് വലിച്ചിട്ടു... "ന്റള്ളോഹ്... എന്തൊരു ഭാരമാടീ നീ..." "പിടിച്ചു വലിച്ചിട്ട്‌ അല്ലേ...?"പുച്ഛിച്ചവൾ അവനിൽ നിന്നും എഴുനേറ്റ് മാറാൻ തുടങ്ങിയതും അതിന് മുന്നേ അരയിലൂടെ കൈ ചുറ്റിയവൻ അവളെയും കൊണ്ട് മറിഞ്ഞിരുന്നു... "എന്റെ പെണ്ണിന്റെ ഭാരമല്ലേ...സാരമില്ല.."പറയുമ്പോഴവന്റെ മിഴികൾ അവളുടെ മുഖമാകെ ഓടി നടന്നു.... അവസാനം നോട്ടം അധരത്തിൽ എത്തിയതും സമ്മതത്തിനായി അവളുടെ മുഖത്തേക്ക് നോക്കി... കണ്ണടച്ചവൾ സമ്മതം അറിയിച്ചതും അവന്റെ അധരം അവളുടെ അധരങ്ങളുമായി കോർത്തു... ** ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കടന്നു പോയി... നിഹയുടെയും മറിയുവിന്റെയും പഠനം പൂർത്തിയായി.... മറിയു ടീച്ചിങ് ഫീൽഡിങ്ങിലേക്ക് കയറി... അതായിരുന്നു അവളുടെ ആഗ്രഹവും... നിഹയോട് ചോദിച്ചപ്പോൾ അവൾക്ക് പ്രത്യേകിച്ച് ആഗ്രഹമൊന്നും ഇല്ലെന്ന് പറഞ്ഞു... അവസാനം ഇച്ചുവിന്റെ നിരന്തരമായ ചോദ്യം കാരണം ഉള്ളിൽ ഒളിപ്പിച്ചു വെച്ച ആഗ്രഹം പുറത്തു വന്നു.... Sub inspector(SI).. അതാവാൻ ആയിരുന്നു അവളുടെ ആഗ്രഹം... ഇച്ചുവിന് സന്തോഷം മാത്രമായിരുന്നു....

പക്ഷെ, കുടുംബത്തിൽ പലരും അതിനെ എതിർത്തു... പക്ഷെ ഇച്ചുവിന്റെയും വീട്ടുകാരുടെയും സപ്പോർട്ടോടെ psc പരീക്ഷ എഴുതി.. അതിന് ശേഷമുള്ള ടെസ്റ്റുകളും പൂർത്തിയാക്കി...💜 മറിയുന്റെയും ആഷിയുടെയും കല്യാണം ഇതിനിടക്ക് കഴിഞ്ഞു... രാത്രി റൂമിലേക്ക് വന്നപ്പോൾ തന്നെ ബെഡ്‌ഡിൽ കിടന്നുറങ്ങുന്ന നിഹയെ കണ്ട് ഇച്ചുവിന്റെ മിഴികൾ നിറഞ്ഞു... കയ്യിലെ ലെറ്ററിൽ മുറുകെ പിടിച്ചവൻ കണ്ണ് തുടച്ച് അവൾക്കടുത്ത് ചെന്നിരുന്നു... "കുഞ്ഞീ....." അവളെ തട്ടി വിളിച്ചതും നിഹ മെല്ലെ കണ്ണുകൾ തുറന്നു.... "എന്താ ഇച്ചു.. ഞാനുറങ്ങട്ടെ..." കയ്യിലെ ലെറ്ററവൻ അവൾക്ക് നേരേ നീട്ടിയതും നിഹ സംശയത്തോടെ അത് വാങ്ങി ബെഡ്‌ഡിൽ എഴുന്നേറ്റിരുന്നു.... അത് തുറന്നു നോക്കിയതും അവളൊരു ഞെട്ടലോടെ ഇച്ചുവിനെ നോക്കി... "ഇത്...." "മ്മ്... നിനക്ക് ജോലി ശെരിയായി... ആലപ്പുഴയിൽ..." "പക്ഷെ..," അവളെന്തോ പറയാൻ തുടങ്ങിയതും അവൻ കയ്യുയർത്തി തടഞ്ഞു.... "നീ പോണം.. കുറച്ച് നാൾ കഴിഞ്ഞാൽ ഇങ്ങോട്ട് ട്രാൻസ്ഫറിൻ ശ്രമിക്കാം.." അവളൊന്നും മിണ്ടിയില്ല.. മിഴികൾ നിറഞ്ഞു... ആ ലെറ്റർ ബെഡ്‌ഡിലേക്ക് വെച്ചവൾ അവനെ കെട്ടിപ്പിടിച്ചു.... അത്രയും നേരം പിടിച്ചു നിന്ന സങ്കടം അവനിൽ നിന്നും അണപൊട്ടിയിരുന്നു...

"കരയല്ലേടാ... എല്ലാവർക്കും ഇങ്ങനെ തന്നെയാ.. ആദ്യം ദൂരെ തന്നെ ആയിരിക്കും കിട്ടുന്നത്... പിന്നെ മാറ്റത്തിൻ കൊടുക്കുന്നതാണ്.." അവളെ ആശ്വസിപ്പിച്ചവൻ പറഞ്ഞു കൊണ്ട് തന്നിൽ നിന്നും അകറ്റി മാറ്റി... "ഇച്ചുക്കാ...." പെട്ടെന്നവന്റെ മുഖം കയ്യിലേക്കെടുത്തവൾ വിളിച്ചതും അവൻ അവളുടെ മുഖത്തേക്ക് നോക്കി.... "എ... എനിക്കിപ്പോ ഈ നിമിഷം നിങ്ങടെ സ്വന്തമാകണം..." അവളുടെ വാക്കുകളിൽ പ്രണയം നിറഞ്ഞിരുന്നു... അവനാകെ ഞെട്ടി നിന്നു... "കുഞ്ഞീ... നീ...." അവനെന്തോ പറയാൻ തുടങ്ങിയതും അതിന് മുന്നേ അവളവന്റെ അധരങ്ങളെ കവർന്നിരുന്നു.... കൈകൾ അവന്റെ ഇരു കവിളിലും വെച്ചവൾ അവന്റെ കീഴ്ചുണ്ടിനേയും മേൽ ചുണ്ടിനേയും മാറി മാറി നുണഞ്ഞു... റൊമാൻസ് ഇഷ്ടമില്ലാത്തവർ skip പ്ലീസ്.. കൊച്ച് പിള്ളേരുണ്ടെങ്കിൽ പ്രത്യേകിച്ച്🔞 അവളിൽ നിന്നും ഇത്തരം ഒരു പ്രവർത്തി ആദ്യമായത് കൊണ്ട് തന്നെ ഇച്ചു ആകെ തരിച്ചിരിക്കുകയായിരുന്നു... പതിയേ വികാരം അവനെ പിടി കൂടിയതും തിരിച്ചവൻ അവളെ ഭ്രാന്തമായി ചുംബിക്കാൻ തുടങ്ങി... കൈകൾ ഇടുപ്പിൽ പതിഞ്ഞതും നിഹയൊന്ന് പിടഞ്ഞു.... ഇട്ടിരുന്ന ഷർട്ട് ഉയർത്തിയവന്റെ കൈകൾ വയറിൽ അമർന്നതും അവൾ മിഴികൾ ഇറുകെ അടച്ച് തുറന്നു....

അധരങ്ങളിൽ നിന്നും അടർന്നു മാറിയവൻ മുഖം അവളുടെ കഴുത്തിലേക്ക് പൂഴ്ത്തി.... നാവിനാൽ തഴുകി ചുണ്ടിനാൽ അവൻ കഴുത്താകെ നുണഞ്ഞു... "ഇച്ചുക്കാ...." അവളുടെ ആ വിളി അവന്റെ നിയന്ത്രണം വിട്ടിരുന്നു.... കഴുത്തിൽ നിന്നും മുഖം ഉയർത്തിയവൻ നിമിഷ നേരം കൊണ്ട് അവളുടെ ഷർട്ട് അഴിച്ചു മാറ്റി.... നാണത്തോടെ നിഹ പുതപ്പെടുത്ത് മറക്കാൻ ശ്രമിച്ചെങ്കിലും അതിന് മുന്നേ ഇച്ചു അവളുടെ മാറിലേക്ക് മുഖം പൂഴ്ത്തിയിരുന്നു... "ആഹ്... ഇച്ചു... ലൈറ്റ് ഓഫ് ചെയ്യ്..." അവൻ തല ഉയർത്തി അവളെ നോക്കിയതിന് ശേഷം ആ ചുണ്ടിൽ അമർത്തി ചുംബിച്ചു.... "വേണ്ട കുഞ്ഞീ... എനിക്ക് നിന്നെ ഇരുട്ടിന്റെ മറവിൽ അല്ല കാണേണ്ടത്...എന്റെ പ്രണയത്താൽ നിന്റെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ എനിക്ക് കാണണം..."

പറയുമ്പോഴവന്റെ മിഴികളിൽ പ്രണയം മാത്രമായിരുന്നു..അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.... അവളുടെ അധരങ്ങളിൽ ഒന്നൂടെ അമർത്തി മുത്തിയവൻ അവളുടെ മാറിലേക്ക് മുഖം പൂഴ്ത്തി.... ഇരു മാറിനേയും അവൻ ചുണ്ടിനാലും വിരലിനാലും തഴുകി ഉണർത്തി.. നാവിനാലും ചുണ്ടിനാലും അവളുടെ ശരീരമാകെ മായാജാലം തീർക്കുമ്പോൾ നിഹയാകെ പിടഞ്ഞിരുന്നു... ഇടയ്ക്കിടെ അവളിൽ നിന്നും ഉയരുന്ന തന്റെ പേരവന്റെ വികാരം കൂട്ടിയതേ ഉള്ളു... പ്രണയത്തിൻ അപ്പുറം കാമം രണ്ട് പേരിലും നിറഞ്ഞതും ഒരു കുതിപ്പോടെ അവനവളിലെ പെണ്ണിനെ സ്വന്തമാക്കി...! ഒരു തളർച്ചയോടെ അവന്റെ നെഞ്ചിൽ കിടക്കുമ്പോൾ രണ്ട് പേരുടേയും മിഴികൾ നിറഞ്ഞിരുന്നു.... "കാത്തിരിപ്പിന്റെ വേദനക്ക് വല്ലാത്ത സുഖമാണ്... അത് നമുക്കുള്ളിലെ ഇഷ്ടത്തിന്റെ തീവ്രത കൂട്ടുകയേ ഉള്ളൂ..💜" തേങ്ങി കരയുന്നവളുടെ നെറുകയിൽ മുത്തിയവൻ പറയുമ്പോൾ തൊണ്ട ഇടറിയിരുന്നു...! ......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story