Love for Unexpected💜: ഭാഗം 74 || അവസാനിച്ചു

love for unexpected

രചന: Ansiya shery

ഒന്നര വർഷത്തിൻ ശേഷം... "ഇച്ചുക്കാ...ഒന്ന് വേഗം വായോ.." അകത്തേക്ക് നോക്കി വിളിച്ചു കൂവിക്കൊണ്ട് മനു അങ്ങോട്ടും ഇങ്ങോട്ടും നടന്നു... "കെട്ട്യോൾ അവന്റെയാ.. എന്നിട്ട് അവളെ കാണാൻ അവനെക്കാൾ ആവേശം നിനക്കാണല്ലോടാ പീക്കിരി ചെക്കാ.." അവന്റെ തലക്കിട്ട് ഒരു കൊട്ട് കൊടുത്ത് കൊണ്ട് ആഷി പറഞ്ഞതും അവൻ ആഷിയെ ദേഷ്യത്തിൽ നോക്കി... "ഞാൻ പീക്കിരി ഒന്നും അല്ല... നിങ്ങടെ കുട്ടിയാ പീക്കിരി..." "ഡാ.. ഡാ..ഒന്നുമറിയാത്ത എന്റെ കുഞിനെ പറയുന്നോ.." വീർത്ത വയറിൽ കൈ വെച്ച് മറിയു അവന്റെ അടുത്തേക്ക് വന്നതും അവൻ ഇളിച്ചു കൊണ്ട് വേഗം പിറകോട്ട് നീങ്ങി.... "പോകാം...." ഇച്ചുവിന്റെ ശബ്ദം കേട്ട് അവരുടെ നോട്ടം അവനിലേക്ക് നീണ്ടു... "ഉമ്മാ... ഉപ്പാ...അങ്കിളെ..ഞങ്ങൾ പോയിട്ട് വരാം..." ശേഷം അവന്റെ നോട്ടം പാച്ചുവിന്റെ കയ്യിലിരിക്കുന്ന ആളിലേക്ക് നീണ്ടു... "ഇച്ച പോയിട്ട് വരാട്ടോ അക്കുട്ടാ..." അവന്റെ കവിളിൽ ചുംബിച്ച് കൊണ്ട് എല്ലാവരോടും സലാം പറഞ് അവൻ പുറത്തേക്കിറങ്ങി...

"നിന്റെ അമ്മയോട് പറഞ്ഞതാണോഡാ..?" മനുവിനെ നോക്കി അവൻ പിരികമുയർത്തിയതും അവൻ ഇളിച്ചു കൊണ്ട് തലയാട്ടി.... ഇച്ചുവും മനുവും ആഷിയും കാറിലേക്ക് കയറി.... *** റെയിൽവേ സ്റ്റേഷൻ മുന്നിൽ നിൽക്കുമ്പോൾ ഇച്ചുവിന്റെ ഹൃദയം പതിൻമടങ്ങായി മിടിച്ചു കൊണ്ടിരുന്നു...! "ഇത്ത വന്നല്ലോ..." മനു പറഞ്ഞത് കേട്ട് ഇച്ചുവിന്റെ മിഴികൾ അങ്ങോട്ടേക്ക് പാഞ്ഞു... കയ്യിലൊരു പെട്ടിയും തൂക്കി ചുറ്റും നോക്കി നിൽക്കുന്നവളെ കണ്ട് അവന്റെ മിഴികൾ വിടർന്നു... ഒരു സിമ്പിൾ ബ്ലൂ ടോപ് ആയിരുന്നു അവളുടെ വേഷം... മനുവും ആഷിയും അവൾക്കടുത്തേക്ക് ചെല്ലുന്നത് കണ്ടെങ്കിലും അവൻ നിന്നിടത്ത് നിന്നും അനങ്ങിയില്ല... ഒരുപാട് ദിവസങ്ങൾക്ക് ശേഷം കാണുകയാണ് അവളെ...! അവരോട് സംസാരിക്കുന്നതിനിടയിൽ നിഹയുടെ മിഴികൾ ഇച്ചുവിൽ പതിഞ്ഞു... അവനെ കണ്ടതും മിഴികൾ വിടർന്നു... തന്നെ കണ്ടിട്ടും അവിടെ തന്നെ നില്കുന്നത് കണ്ട് നിഹക്കാകെ സങ്കടം തോന്നി....

അവിടുന്ന് തിരിച്ച് വീട്ടിലേക്ക് പോരുമ്പോഴും അവൻ തന്നെയൊന്ന് നോക്കുക പോലും ചെയ്യാത്തത് കണ്ട് അവൾക്കാകെ ദേഷ്യം വരുന്നുണ്ടായിരുന്നു.... വീട്ടിലെത്തിയതും എല്ലാവരും കൂടെ നിഹയെ പൊതിഞ്ഞത് കണ്ട് ഇച്ചു വേഗം മുകളിലേക്ക് പോയി.... അവന്റെ പെട്ടെന്നുള്ള മാറ്റം എല്ലാവരെയും അതിശയപ്പെടുത്തിയിരുന്നു... "ഈ ചെക്കൻ ഇതെന്നതാ പറ്റിയേ..?" ഉമ്മ ആരോടെന്നില്ലാതെ പറയുന്നത് കേട്ട് നിഹക്കാകെ സങ്കടം വന്നു.... മറിയുന്റെ വിശേഷങ്ങൾ ചോദിച്ചും പാച്ചുവിന്റെ കുഞ് അക്കുവിനെ എടുത്തും അവൾ കുറച്ചു നേരം അവർക്കടുത്ത് നിന്നു...! പിന്നെ ക്ഷീണം കാണുമെന്ന് പറഞ് ഉമ്മ തന്നെ അവളോട് മുറിയിലേക്ക് പോകാൻ പറഞ്ഞു.... ___ മുറിയിലേക്ക് കയറിയതും ബെഡ്‌ഡിൽ കണ്ണിന് മുകളിൽ കൈ വെച്ച് കിടക്കുന്ന ഇച്ചുവിനെയാണ് കണ്ടത്... എന്തോ വല്ലാത്ത ദേഷ്യം തോന്നി..ഇത് വരെ ആയിട്ട് എന്നോടൊന്ന് മിണ്ടുക കൂടി ചെയ്തില്ല... കാണാതിരിക്കാൻ പറ്റാത്തത് കൊണ്ട് ദൃതിപ്പെട്ട് ട്രാൻസ്ഫർ ശെരിയാക്കി വന്നപ്പോ ജാഡ അല്ലേ... ഞാൻ മിണ്ടില്ല.... ദേഷ്യത്തിൽ ഡ്രെസ്സും എടുത്ത് ഫ്രഷ് ആകാൻ ആയി ബാത്‌റൂമിലേക്ക് കയറി...

കുളിച്ചിറങ്ങി തലയിലിട്ട തോർത്ത് ഊരി വിരിക്കുമ്പോഴാണ് പെട്ടെന്ന് അരയിലൂടെ കൈകൾ ഇഴഞ്ഞത്... ഞെട്ടി തിരിഞ്ഞു നോക്കുന്നതിൻ മുന്നേ മുടി മുന്നിലേക്കിട്ട് കൊണ്ടവൻ പിൻ കഴുത്തിൽ മുഖം പൂഴ്ത്തിയിരുന്നു.... "ഇ... ഇച്ചൂ...." ഇടറിയ വാക്കുകളാൽ അവൾ അവന്റെ കൈകളിൽ പിടി മുറുക്കി.... കഴുത്തിൽ പറ്റിപ്പിടിച്ച വെള്ളത്തുള്ളികളെ അധരത്താൽ ഒപ്പിയെടുത്തവൻ ഷോൾഡറിൽ പല്ലമർത്തിയതും നിഹയുടെ മിഴികൾ അടഞ്ഞു.... അവളിൽ നിന്നും അകന്നു മാറിയവൻ പെട്ടെന്ന് അവളെ തനിക്ക്‌ നേരേ തിരിച്ച് ഇറുകെ പുണർന്നു.... "ഐ മിസ് യൂ കുഞ്ഞീ....." അവന്റെ വാക്കുകളിലെ ഇടർച്ച മനസ്സിലാക്കിയവളുടെ കൈകൾ അവനിൽ അമർന്നു... കുറച്ചു നേരത്തിന് ശേഷം അവളിൽ നിന്നും അകന്നു മാറിയവൻ അവളുടെ ഇരു കവിളിലും കൈകൾ ചേർത്തു... "ഇത്രയും കാലം നീയില്ലാതെ എങ്ങനെയാ നിന്നതെന്ന് നിനക്കറിയില്ല കുഞ്ഞീ..ഓരോ ദിവസവും വേഗത്തിൽ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നതാ...

ഇന്ന് നിന്നെ കണ്ടപ്പോൾ ഇത് പോലെ ചെയ്ത് പോകുമോ എന്ന് ഭയന്നാ നിന്നെ ശ്രദ്ധിക്കാഞ്ഞത്...." അവന്റെ വാക്കുകൾ അവളിലുണ്ടായിരുന്ന നേരിയ പരിഭവത്തെ മായ്ച്ചു കളഞ്ഞിരുന്നു.... "ഞാൻ വന്നില്ലേ.ഇത്രയും കാലം നീയില്ലാതെ ദിവസങ്ങൾ തള്ളി നീക്കിയത് എങ്ങനെയെന്ന് എനിക്കും അറിയില്ല ഇച്ചു.. ഐ മിസ് യൂ ആൻഡ് ഐ ലൗ യൂ ഇച്ചൂ...." ഇരുവർക്കുമിടയിൽ ദീർഘ നേരം മൗനം നിറഞ്ഞു നിന്നു....മിഴികൾ തമ്മിൽ കൊരുത്തവർ അവിടെ പ്രണയം പറയുകയായിരുന്നു.... *** "നീയറിഞ്ഞിരുന്നോ നിഹാ...?" മറിയുന്റെ കൂടെ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് അവളെന്നോടത് ചോദിച്ചത്... "എന്ത്...?" "ജാസിം ഇല്ലേ... അവൻ മരിച്ചു..." "അതെങ്ങനെ..?"ഒരു ഞെട്ടലോടെയായിരുന്നു ഞാൻ ചോദിച്ചത്... "അവനെ ഭ്രാന്താശുപത്രിയിൽ ആക്കിയില്ലായിരുന്നോ.. അവിടുന്ന് എങ്ങനെയോ ഓടി രക്ഷപ്പെടാൻ ശ്രമിച്ചതായിരുന്നു...ഓടിയ വഴിക്ക് ഏതോ വണ്ടി ഇടിച്ചു...ഒരു മാസം ആയിക്കാണും സംഭവം നടന്നിട്ട്...

ഇച്ചുക്ക പറഞ്ഞത് കേട്ടതാ..." ഇച്ചു എന്നിട്ട് എന്നോടത് പറയാഞ്ഞത് എന്താ...? ഉള്ളിലാ ചോദ്യം ഉയർന്നെങ്കിലും ഞാൻ മറിയുനോട്‌ ചോദിച്ചില്ല... അപ്പോഴാണ് അക്കു മോനെയും കൊണ്ട് ശാലുത്ത അങ്ങോട്ട് വന്നത്... അവനെ കളിപ്പിച്ച് സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് പെട്ടെന്ന് ഇത്ത അത് ചോദിച്ചത്.... "നിനക്കൊരു കുഞ് വേണ്ടേ നിഹാ... അതോ ഇപ്പോഴേ വേണ്ടാ എന്ന് തീരുമാനിച്ച് വെച്ചിരിക്കുകയാണോ നിങ്ങൾ...?" ആകെ വിളറിപ്പോയെന്ന് പറഞ്ഞാൽ മതിയല്ലോ...നേരേ മുഖം ഉയർത്തി നോക്കിയതും വല്ലാത്തൊരു ഭാവത്തോടെ എന്നെ നോക്കി നിൽക്കുന്ന ഇച്ചുവിനെ കണ്ടപ്പോൾ ഉള്ളിലൂടെ ഒരു കാളൽ അങ്ങ് പോയി.... "നീയെന്താ ഒന്നും പറയാത്തെ..ചോദിച്ചത് തെറ്റായിപ്പോയോ..?"ശാലുത്താടെ ചോദ്യം കേട്ടാണ് ഞാൻ ഇത്തയിലേക്ക് നോട്ടമെറിഞ്ഞത്... "ഹേയ്.. അ... അങ്ങനെയൊന്നുമില്ല ഇത്ത... ഞാൻ വന്നല്ലേ ഉള്ളു... കുറച്ചൂടെ കഴിയട്ടെ..." അതും പറഞ് അക്കു മോനേ ഇത്താടെ കയ്യിലേക്ക് കൊടുത്ത് ഞാൻ മെല്ലെ അവിടുന്ന് മുങ്ങി.... ****

രാത്രി മുറിയിലേക്ക് ചെല്ലുമ്പോൾ ബെഡ്‌ഡിലിരുന്ന് ഫോണിൽ തോണ്ടുന്ന ഇച്ചുവിനെയാണ് കണ്ടത്.... അവനെ കാണാത്ത മട്ടേ നിഹ ബാത്‌റൂമിലേക്ക് കയറി... ബാത്‌റൂമിൽ നിന്നിറങ്ങിയപ്പോൾ ഇച്ചു മുറിയിൽ എങ്ങും ഉണ്ടായിരുന്നില്ല... വാതിലിനടുത്തേക്ക് നോക്കിയപ്പോൾ അത് ലോക്കും ആണ്.... ഒരു സംശയത്തോടെ നടന്ന് അലമാര തുറന്ന് കൊണ്ട് വന്ന ഡ്രെസ്സെല്ലാം മടക്കി വെക്കുമ്പോഴാണ് വയറിലൂടെ കൈ ചുറ്റി ഇച്ചു അവളെ പൊക്കിയെടുത്തത്.... പെട്ടെന്നുള്ള അവന്റെ പ്രവർത്തിയിൽ അലറി കൂവാൻ വാ തുറന്നതും അതറിഞ്ഞ പോലെ അവൻ അവളുടെ വായിൽ കൈ വെച്ചിരുന്നു.... "അലറി കൂവാതെടീ കുരങ്ങീ...." അവന്റെ ശബ്ദം കാതിൽ പതിഞ്ഞതും അവളടങ്ങി...അവനവളെ നിലത്തേക്ക് നിർത്തിയതും തിരിഞ്ഞ് ദേഷ്യത്തിൽ അവനെ ഒറ്റ നോട്ടം ആയിരുന്നു.... "എന്താടീ...." "ഒന്നുല്ല കുരങ്ങാ....." പുച്ഛിച്ചവൾ പറഞ്ഞതും... "ഡീ....."എന്നും വിളിച്ച് ഇച്ചു അവളെ അടിക്കാൻ വന്നപ്പോഴേക്കും അവൾ അവനെ തട്ടിമാറ്റി ഓടിയിരുന്നു..

. "എന്താടീ വിളിച്ചേ... കുരങ്ങൻ എന്നോ... നിക്കെടി അവിടെ..." "നീയല്ലേ എന്നെ കുരങ്ങി എന്ന് ആദ്യം വിളിച്ചത്..." "എന്ന് വെച്ച് അത് പോലെ വിളിക്കണം എന്നുണ്ടോ..?" "വിളിക്കും..."പുച്ഛിച്ചവൾ പറഞ്ഞത് കേട്ട് അവന്റെ മുഖം വീർത്തു... മുറി മുഴുവൻ അവൾക്ക് പിന്നാലെ ഓടിയിട്ടും അവളെ കിട്ടിയില്ല... കട്ടിലിൻ മുകളിലൂടെ ചാടി അവൻ പിടി കൊടുക്കാതെ ഓടുന്നത് കണ്ട് ഇച്ചു പല്ലിറുമ്പി... അവസാനം തളർന്ന് ബെഡ്‌ഡിലേക്കിരുന്നവൻ മുഖം കുനിച്ചു.... "എന്നെക്കൊണ്ട് ഇനി വയ്യ...വയറൊക്കെ വേദനിക്കുന്നേ..." അവന്റെ ശബ്ദം കേട്ടതും നിഹ ഞെട്ടി ഓട്ടം നിർത്തി... അവനെ നോക്കിയപ്പോൾ വയറിൽ കൈ വെച്ച് ഇരിക്കുന്നത് കണ്ട് ഒറ്റ ഓട്ടം ആയിരുന്നു അടുത്തേക്ക്... "എന്താ.. എന്താ ഇച്ചു പ..." ബാക്കി പറഞ്ഞു പൂർത്തിയാക്കുന്നതിന് അവളുടെ വയറിലൂടെ കൈ ചുറ്റി ഇച്ചു ബെഡ്‌ഡിലേക്ക് വീണിരുന്നു... തനിക്ക്‌ മുകളിൽ കണ്ണും മിഴിച്ച് കിടക്കുന്നവളെ നോക്കി ഒന്ന് പുച്ഛച്ചിരി ചിരിച്ചു കൊണ്ട് അവൻ അവളെയും കൊണ്ട് മറിഞ്ഞു.....

നിഹ വീണ്ടും ഞെട്ടി അവനെ നോക്കിയതും തനിക്ക്‌ മുകളിൽ കൈ കുത്തി നിൽക്കുന്ന ഇച്ചുവിനെ കണ്ട് ഞെട്ടി ബോധത്തിലേക്ക് വന്നു... "ഇനി നീ എങ്ങനെ ഓടുമെടീ..." "പറ്റിച്ചതായിരുന്നല്ലേ...?"പല്ല് കടിച്ചവൾ പറഞ്ഞത് കേട്ട് അവൻ അതേയെന്ന് തല കുലുക്കി.... "മാറി നിക്കെടാ...." "മാറില്ല...."അവന്റെ മുഖത്ത് വിരിഞ്ഞ ചിരിയിലെന്തോ അപകടം മണത്ത പോലെ നിഹ ഞെട്ടി.... "ഇത്രയും നേരം നീ എന്നെ ഇട്ട് ഓടിച്ചത് കൊണ്ടാണെന്ന് തോന്നുന്നു.... വല്ലാത്ത ദാഹം..." അധരങ്ങളിലേക്ക് നോട്ടമിട്ട് അവൻ പറയുന്നത് കേട്ട് ഉള്ളിലൂടെ ഒരു മിസൈൽ അങ്ങ് പാഞ്ഞു പോയി നിഹയുടെ.... "ഞാൻ വെള്ളം എടുത്തോണ്ട് വരാം.." "എനിക്ക് ആ വെള്ളം വേണ്ടെങ്കിലോ..."പറയുന്നതിനൊപ്പം താഴ്ന്നു വന്നവന്റെ അധരം അവളുടെ അധരത്തെ കവർന്നിരുന്നു... നിഹയുടെ മിഴികൾ അടഞ്ഞു.... കൈകൾ അവന്റെ ഷർട്ടിൽ മുറുകി.... അധരത്തെ വേർപെടുത്തിയവൻ നിഹയുടെ നെറ്റിയിൽ ചുണ്ട് ചേർത്തു....

"ഷാലുത്ത പറഞ്ഞ പോലെ ഒരാള് വേണ്ടേ നമുക്ക്...?"പിരികമുയർത്തിയുള്ള അവന്റെ ചോദ്യം കേട്ട് അവളൊന്ന് ഞെട്ടി....പിന്നെ വേണമെന്ന് തലയാട്ടി.... ഇച്ചുവിന്റെ ചുണ്ടുകൾ അവളുടെ നാസിക തുമ്പിൽ പതിഞ്ഞു... അവിടെ മെല്ലെ പല്ലുകൾ അമർത്തിയതും നിഹയൊന്ന് പിടഞ്ഞു.... ചുണ്ടുകൾ താഴ്ന്നു വന്ന് വീണ്ടും അവളുടെ അധരവുമായി ചേർത്തു.... അവളുടെ കീഴ്ചുണ്ടിനേയും മേൽ ചുണ്ടിനേയും വേദനിപ്പിക്കാതെ നുണഞ്ഞവൻ താഴേക്കിറങ്ങി.... കഴുത്തിലൂടെ ഒഴുകി മാറിലേക്കിറ്റു വീഴാൻ നിൽക്കുന്ന വിയർപ്പ് തുള്ളിയെ കണ്ടതും അവന്റെ മുഖം അവിടെ അമർന്നു..... പ്രണയവും കാമവും രണ്ട് പേരിലും നിറയുന്നതിനോടൊപ്പം ഉടയാടകൾ അഴിഞ്ഞു വീണു.... ___ ഫോണടിക്കുന്ന ശബ്ദം കേട്ടാണ് മറിയു ഉറക്കത്തിൽ നിന്നെഴുനേറ്റ് കണ്ണ് തുറന്നത്... ഉറക്കച്ചടവോടെ എടുത്ത് നോക്കിയതും ആഷി എന്ന പേര് തെളിഞ്ഞു കാണുന്നത് കണ്ട് ദേഷ്യത്തിൽ ബെഡ്‌ഡിൽ നിന്നും എഴുനേറ്റു.... ബാൽക്കണിയുടെ ഡോർ തുറന്നതും വാതിലിൽ ചാരി ഉറങ്ങുവായിരുന്ന ആഷി പെട്ടെന്ന് വീഴാൻ പോയി... അവനെ പിടിച്ച് മറിയു നേരേ നിർത്തിയതും കണ്ണ് തുറന്ന് ആഷി അവളെ നോക്കി പല്ലിളിച്ചു....

"ഹായ് പൊണ്ടാട്ടി...😁"എന്നും പറഞ്ഞവന്റെ നോട്ടം മറിയുന്റെ വയറിലേക്ക് നീണ്ടു.... "പപ്പേടെ മോളേ..."എന്നും പറഞ് അവിടെ കൈ വെക്കാൻ നിന്നതും മറിയു ഒറ്റത്തട്ടായിരുന്നു.... "എന്താടീ..." "ഇങ്ങനെ പാതിരാത്രിക്ക് വരരുതെന്ന് എത്ര തവണ പറഞ്ഞതാ ആഷി... വീട്ടിൽ ആരെങ്കിലും കണ്ടിരുന്നെങ്കിൽ..." "കണ്ടിരുന്നെങ്കിൽ എന്താ... നീയെന്റെ ഭാര്യയല്ലേ..."അവളുടെ തോളിലൂടെ കയ്യിട്ട് അവൻ അകത്തേക്ക് നടന്നതും മറിയു അവനെ കൂർപ്പിച്ചു നോക്കി... "നിനക്ക് വേണ്ടിയല്ലേ മോളേ നേരത്തെ വീട്ടീന്ന് ഇറങ്ങി ഇത്രയും ദൂരം വന്നത്... എന്നിട്ടിങ്ങനെ മുഖം വീർപ്പിക്കല്ലേ..." അവൻ പറഞ്ഞത് കേട്ട് മറിയു അവനെ നോക്കി ചിരിച്ചു.... "പിന്നെ ഇല്ലേ...എടി.. ഒരു സംഭവം ഉണ്ടായി..." "എന്ത് സംഭവം..?"ഒരു സംശയത്തോടെ അവനെ നോക്കി മറിയു ബെഡ്‌ഡിലേക്കിരുന്നു.... "ഇന്നലെ ഇല്ലേ... എന്നെ ഒരു കുട്ടി പ്രൊപ്പോസ് ചെയ്തു... "കുറച്ചു നാണമൊക്കെ മുഖത്ത് വരുത്തി മറിയുനെ നോക്കിയതും ഒരു സൂചി കൊത്തിയാൽ പൊട്ടും എന്ന നിലക്ക് ഇരിക്കുന്നത് കണ്ട് ചിരി മങ്ങി... "ഞാൻ accept ചെയ്തിട്ടില്ലെടി.. നീയാണെ സത്യം.. ഒരു കുട്ടിടെ ഉപ്പയാവാൻ പോവാ എന്ന് ഞാൻ പറഞ്ഞു...സത്യം.. നീയാ.." "മതി... ഞാൻ വിശ്വസിച്ചു..

."അവനെ പറയാൻ സമ്മതിക്കാതെ മറിയു പറഞ്ഞതും ആഷി ഇളിച്ചു കാണിച്ചു.... പെട്ടെന്ന് വയറിലെന്തോ കൊളുത്തി വലിക്കൽ തോന്നിയതും മറിയുന്റെ മുഖം മാറി....അവളുടെ മുഖഭാവം കണ്ട് ആഷിയും ഞെട്ടി.... "ആ.... ആഷീ.... ആാാാ......" അവളുടെ അലർച്ച കേട്ടതും അവൻ ഞെട്ടി ചാടി എഴുനേറ്റു... അപ്പോഴേക്കും മുറിയിൽ കൊട്ടൽ തുടങ്ങിയിരുന്നു.... പെട്ടെന്ന് ആഷി ചെന്ന് ഡോർ തുറന്നു... "അമ്മായീ....." ആഷിയെ കണ്ട് എല്ലാവരും ഞെട്ടിയെങ്കിലും അവൻ പറഞ്ഞത് കേട്ട് അകത്തേക്ക് ഒറ്റ ഓട്ടം ആയിരുന്നു.... "പൈൻ വന്നതാണ്... ഇച്ചു വേഗം വണ്ടിയെടുക്ക്... ആഷി മറിയുനെ പിടിക്ക്..." അവനൊന്ന് ഞെട്ടി.. കണ്ണുകൾ നിറഞ്ഞു... പെട്ടെന്ന് ഓടി വന്ന് അവളെയും എടുത്തവൻ പുറത്തേക്ക് പാഞ്ഞു.... വേദന കൊണ്ട് പുളഞ് തന്റെ മടിയിൽ കിടക്കുന്നവളെ കണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.... "ഒ... ഒന്നുല്ലെടാ.. ഒന്നുല്ല..." തന്റെ കൈകളിൽ മുറുകുന്ന അവളുടെ കയ്യിൽ തലോടി ആശ്വസിപ്പിച്ചവൻ പറഞ്ഞു.... ഹോസ്പിറ്റലിൽ എത്തിയതും മറിയുനെ നേരേ ലേബർ റൂമിലേക്ക് മാറ്റി.... മുറിക്ക് മുന്നിലെ ചെയറിൽ തളർന്ന് ഇരിക്കുന്ന ആഷിക്കരികിൽ ചെന്ന് ഇരുന്ന് അവന്റെ കയ്യിൽ പിടിച്ചതും ആഷി അവനെ നോക്കി....

"എന്റെ മറിയുൻ എന്തെങ്കിലും പറ്റുമോടാ... എനിക്കറിയില്ലായിരുന്നു അവൾ വേദനിച്ച് ഇരിക്കുവാണെന്ന്.. അല്ലേൽ അപ്പോഴേ ഞാൻ അവളെ കൊണ്ട് വരുമായിരുന്നു..." അവന്റെ കൈകളിൽ തലോടി ഇച്ചു ആശ്വസിപ്പിച്ചു.... അവനും ആകെ ഭയന്നിരുന്നു.. കണ്ണുകൾ നിറഞ്ഞു.... തന്റെ കുഞ് പെങ്ങൾ.... അവന്റെ നോട്ടം പാച്ചുവിലേക്ക് നീണ്ടു... അവിടെയും അത് തന്നെ ആയിരുന്നു അവസ്ഥ.... കുറച്ചു നേരത്തിന് ശേഷം വാതിൽ തുറന്ന് നേഴ്സ് പുറത്തേക്ക് വന്നതും ആഷി ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു... "മറിയ പ്രസവിച്ചുട്ടോ.. പെൺകുഞാണ്...." ___ മുറിയിൽ കുഞ്ഞിന്റെയും മറിയുന്റെയും കൂടെ ഇരിക്കുന്ന ആഷിയേയും നോക്കി എല്ലാവരും ചിരിയോടെ ഇരിക്കുവായിരുന്നു.... "ഇനി അടുത്തത് നീയാണ് നിഹാ...മറക്കണ്ട..." ഉമ്മ പറഞ്ഞത് കേട്ട് അവളിൽ ചിരി വിരിഞ്ഞു... അതേ ചിരിയോടെ ഇച്ചുവിനെ നോക്കിയതും അവന്റെ മങ്ങിയ മുഖഭാവം കണ്ട് അവളുടെ ചിരി മാഞ്ഞു..... ആഷിയുടെ നിർബന്ധം കാരണം അവനും ഉമ്മയും ഹോസ്പിറ്റലിൽ നിന്ന് ബാക്കി എല്ലാവരും വീട്ടിലേക്ക് പോയി.... വീട്ടിലെത്തി മുറിയിലേക്ക് കയറിയതും നേരേ ബെഡ്‌ഡിൽ ചെന്ന് കമിഴ്ന്ന് കിടന്ന ഇച്ചുവിനെ കണ്ട് നിഹയുടെ നെറ്റി ചുളിഞ്ഞു....

"ഇച്ചു... എന്താ ഇത്.. പോയി കയ്യും കാലും ഒക്കെ കഴുകി കിടന്നോ.. ഹോസ്പിറ്റലിൽ പോയി വന്നതല്ലേ..." പക്ഷെ അവൻ മറുപടിയൊന്നും പറഞ്ഞില്ല... അവൾ ബലമായി അവനെ പിടിച്ചിരുത്തിയതും കരഞ്ഞു കലങ്ങി ചുവന്നു നില്കുന്ന അവന്റെ മുഖം കണ്ട് ഞെട്ടി..... "ഇച്ചൂ... എന്താ പറ്റിയേ...?" മറുപടി പറയാതെ അവനവളെ ഇറുകെ പുണർന്നതും നിഹയാകെ ഞെട്ടി ഇരുന്നു.... "എന്താ ഇച്ചൂ പറ്റിയേ...?" "നമുക്ക് കുഞ് വേണ്ട കുഞ്ഞീ...." അവന്റെ സംസാരം കേട്ട് അവളാകെ അന്തം വിട്ടു.... പടച്ചോനേ ഇതിന് വട്ടായോ..? എന്നും ചിന്തിച്ച് അവനെ തന്നിൽ നിന്നും അകറ്റി മാറ്റി ആ കണ്ണുകൾ തുടച്ചു.... "എന്തൊക്കെയാ ഇച്ചു പറയുന്നേ... കുഞ് വേണ്ടാന്നോ... നിനക്ക് വട്ടായോ... നീ കണ്ടില്ലേ.. മറിയുന്റെ കുഞ്ഞിനെ... എന്ത് ചുന്ദരിയാ.... അത് പോലെ നമുക്കും വേണ്ടേ..." ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ അവൾ ചോദിച്ചത് കേട്ട് അവൻ വേണ്ടെന്നും വേണം ന്നും തലയാട്ടി.... "എന്താ ഇച്ചൂ.. എന്താ പ്രശ്നം...?" "എനിക്ക് പേടിയാ കുഞ്ഞീ...

ഇന്ന് തന്നെ മറിയുന്റെ അവസ്ഥ കണ്ട് ഞാനാകെ പേടിച്ചു.... അറിഞ്ഞോണ്ട് നിന്നെ വേദനിപ്പിക്കാൻ എനിക്ക് പറ്റില്ലെടീ..." അവൻ പറഞ്ഞത് കേട്ട് അവളാദ്യം ഞെട്ടി.. പിന്നെ ഒറ്റച്ചിരിയായിരുന്നു.. "എന്റെ പടച്ചോനേ... ഇതിനായിരുന്നോ ഇങ്ങനെ ഇരുന്ന് മോങ്ങിയത്... ഇത് പേടിയല്ല... സ്നേഹം മൂത്ത് ഭ്രാന്തായതാ..." "അങ്ങനെയെങ്കിൽ അങ്ങനെ... എനിക്ക് നീയെന്ന് വെച്ചാൽ ഭ്രാന്ത് തന്നെയാ... നിനക്ക് വേദനിച്ചാൽ എനിക്ക് വേദനിക്കില്ലായിരുന്നെങ്കിൽ ഞാൻ സമ്മതിച്ചേനെ... പക്ഷെ നിനക്ക് വേദനിക്കുമ്പോ പിടയുന്നത് എന്റെ നെഞ്ചാടീ...." പറയുമ്പോഴവന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞിരുന്നു... കാര്യം സീരിയസ് ആണെന്ന് മനസ്സിലായതും നിഹയുടെ ചിരി മാഞ്ഞു.... "ഇച്ചൂ...ഈ വേദന സഹിക്കാൻ എനിക്ക് സമ്മതമാ... ഇപ്പോ തന്നെ കണ്ടില്ലേ...അത്രയും നേരം വേദന കൊണ്ട് പിടഞ്ഞിരുന്ന മറിയു അവസാനം ചിരിച്ചത്... അപ്പോ വല്ലാത്ത സന്തോഷമായിരിക്കും..." അതിന് ഒരു മൂളൽ മാത്രമേ അവൻ നൽകിയുള്ളു.... ----------

നാളുകൾക്ക് ശേഷം ലേബർ റൂമിന് മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോൾ ഇച്ചുവിന്റെ നെഞ്ച് പിടഞ്ഞിരുന്നു..... മറിയു അനുഭവിച്ചിരുന്ന വേദനകളൊക്കെ ഓർക്കും തോറും നിഹയുടെ അവസ്ഥ ഓർത്ത് അവന്റെ നെഞ്ച് പിടഞ്ഞു..... പെട്ടെന്ന് ഡോർ തുറന്നത് കണ്ട് അവൻ അങ്ങോട്ട് പാഞ്ഞു... "ആ കുട്ടിയുടെ ഹസ്ബന്റ് ആരാ...? ആൾ ബഹളം വെക്കുന്നുണ്ട്... നിങ്ങളൊന്ന് അകത്തേക്ക് വരണം.." എല്ലാവരെയും നോക്കിയവൻഅകത്തേക്ക് കയറി... അവർ തന്ന ഡ്രസ്സ്‌ ഇട്ട് നിഹക്കരികിലേക്ക് ചെന്നതും വേദന കൊണ്ട് കിടന്ന് പുളയുന്നത് കണ്ട് കണ്ണ് നിറഞ്ഞു.... "കുഞ്ഞീ......" ഇടറിയ വാക്കുകളാൽ അവൾക്ക് അരികിലേക്ക് പറഞ്ഞവൻ കൈകളിൽ പിടിച്ചതും അവളവനെ നോക്കി ചിരിക്കാൻ ശ്രമിച്ചു... പക്ഷെ വേദന കാരണം ആ ചിരി കരച്ചിലായി മാറിയിരുന്നു..... തന്റെ കൈകളിൽ മുറുകുന്ന നിഹയുടെ കൈകളുടെ മുറുക്കം അവളിലെ വേദനയുടെ ആഴം അവൻ മനസ്സിലാക്കി തരുന്നുണ്ടായിരുന്നു.... അവൾക്കൊപ്പം താനും അലറിപ്പോകുമോ എന്ന് പോലും അവനൊരു നിമിഷം ഭയന്നു പോയി... "ഒ... ഒന്നുല്ലെഡാ...ഇപ്പോ കഴിയും.."അവളെ ആശ്വസിപ്പിക്കാനായി പറഞ്ഞൊപ്പിച്ചവൻ... "ആഹ്.... ഉമ്മാാാ......."

പെട്ടെന്ന് ഒരലർച്ചയോടെ ഉയർന്നവൾ ബെഡ്‌ഡിലേക്ക് വീണതും ഇച്ചു ഞെട്ടി... "കുഞ്ഞീ... ഡീ.. കണ്ണ് തുറക്ക്..."മിഴികൾ അടച്ചവൾ കിടക്കുന്നത് കണ്ട് അവൻ അലറി.... കാതിൽ പതിഞ്ഞ കുഞ്ഞിന്റെ കരച്ചിൽ കേട്ടെങ്കിലും അവന്റെ മിഴികൾ അങ്ങോട്ട് നീണ്ടിരുന്നില്ല.... "കുഞ്ഞീ... നിന്റെ ഇച്ചുവാ വിളിക്കുന്നത് കണ്ണ് തുറക്ക്..." "ഡോ... അവൾക്കൊന്നുമില്ല... മയക്കം കാരണം കണ്ണടച്ചതാ... ദേ ആണ്കുഞ്ഞാണ്..." ഡോക്ടറുടെ വിളി കേട്ടപ്പോഴാണ് അവൻ സമാധാനം ആയത്.... തിരിഞ്ഞു നോക്കിയതും വെള്ളയിൽ പൊതിഞ്ഞ തന്റെ കുഞ്ഞിനെ കണ്ടവന്റെ മിഴികൾ വിടർന്നു...... *** നിഹയെ കിടത്തിയ മുറിയിലേക്ക് കയറാൻ നിൽകുമ്പോഴാണ് പാച്ചുവിന്റെ മിഴികൾ അടുത്ത മുറിക്ക് പുറത്ത് നിൽക്കുന്ന ആളിലേക്ക് നീണ്ടത്.... "സുഹീ...." അവന്റെ അധരങ്ങൾ ആ നാമം മന്ത്രിച്ചതും ശബ്ദം കേട്ടവൾ ഞെട്ടി അവനെ നോക്കി....പാച്ചുവിനെ കണ്ടതും അവളാകെ തരിച്ച് ചുറ്റും നോക്കി.... അവളാകെ മാറിയത് പോലെ അവൻ തോന്നി...

കണ്ണുകൾക്ക് ചുറ്റും കറുപ്പ് പടർന്നിരുന്നു... അവന്റെ മിഴികൾ അവൾക്ക് താഴെ നിൽക്കുന്ന കുഞ്ഞിലേക്ക് നീണ്ടു.... അവളുടെ ജീവിതം അത്ര നല്ല രീതിയിലല്ല പോകുന്നതെന്ന് അവളുടെ രൂപം കാണുമ്പോൾ തന്നെ അവൻ മനസ്സിലായിരുന്നു.... മുന്നിൽ അപമാനിതരായി നിൽക്കുന്ന ഉപ്പയുടെയും ഉമ്മയുടെയും മുഖം കടന്ന് വന്നതും മുന്നോട്ട് വെക്കാൻ തുനിഞ കാലുകൾ അവൻ പിറകോട്ട് തന്നെ വെച്ചു..... അവളിൽ നിന്നും മുഖം വെട്ടിച്ചവൻ വേഗം മുറിയിലേക്ക് പോയതും സുഹറയുടെ മുഖം താഴ്ന്നു.... ------- "എന്നാലും താനെന്തൊരു മനുഷ്യനാടോ... ആളെ ഒന്ന് സമാധാനിപ്പിക്കാൻ വേണ്ടി ആയിരുന്നു തന്നോട് വരാൻ പറഞ്ഞത്... എന്നിട്ട് അവളെക്കാൾ കൂടുതൽ അവിടെ ഇരുന്ന് കരഞ്ഞത് താനായിരുന്നല്ലോ..ഒന്നുല്ലെങ്കിലും ഒരു പോലീസ് അല്ലെടോ താൻ.." ഡിസ്ചാർജ് ചെയ്യാൻ സമയം ഡോക്ടർ പറഞ്ഞത് കേട്ട് ഇച്ചുവിന്റെ മുഖത്ത് ചമ്മൽ വിടർന്നു.... അവൻ നിഹയെ നോക്കിയതും എപ്പോ എന്ന നിലക്ക് ആംഗ്യം കാണിക്കുന്ന അവളെ കണ്ട് ഇളിച്ചു കാണിച്ചു....

വീട്ടിലെത്തിയതും തറവാട്ടിലുള്ളവർ അങ്ങോട്ട് എത്തിയിരുന്നു... കുഞ്ഞിനേയും നിഹയേയും എല്ലാവരും പൊതിഞ്ഞപ്പോൾ ഇച്ചുവിന് അവളെ ഒന്ന് കാണാൻ പോലും കിട്ടിയില്ല... ഉമ്മാന്റെ നിർബന്ധത്തിൽ അവളെ താഴെ മുറിയിലേക്ക് മാറ്റിയപ്പോൾ അവനാകെ ദേഷ്യം വന്നിരുന്നു... ദിവസങ്ങൾക്ക് ശേഷം മുറിയിലേക്കവൾ താമസം മാറ്റിയപ്പോഴാണ് അവൻ സമാധാനം ആയത്.... ബാത്‌റൂമിൽ നിന്ന് മുഖം കഴുകി ഇറങ്ങിയതും കുഞ്ഞിന് പാൽ കൊടുത്ത് കൊണ്ട് കിടക്കുന്ന നിഹയെ കണ്ട് ഇച്ചുവിന്റെ മിഴികൾ വിടർന്നു.... അവൻ ആദ്യമായ് ആയിരുന്നു ആ കാഴ്ച കാണുന്നത്.... തന്റെ കുഞ്ഞിയും തന്റെ കുഞ്ഞും..! ആ ഓർമ്മയിൽ അവന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു.... അവർക്കടുത്തേക്ക് ചെന്നവൻ കിടന്നതും നിഹ അവനെ നോക്കി.... "എന്താ ചിരിക്കൂന്നേ...?" "മ്മ്... ഒന്നുല്ല...."മിഴികൾ ഇറുക്കെ ചിമ്മി അവൻ കാണിച്ചത് കണ്ട് അവൾ മുഖം കോട്ടി.... പാൽ കൊടുത്ത് കഴിഞ്ഞതിൻ ശേഷം കുഞ്ഞിനെ നേരേ കിടത്തി അവളും നേരേ കിടന്നു.... കുഞ്ഞിന്റെ മുഖത്തേക്ക് അവന്റെ മിഴികൾ നീണ്ടു... കണ്ണടച്ചു കിടക്കുവാണ് കക്ഷി...! തന്റെ ചോര... അവനിൽ വാത്സല്യം നിറഞ്ഞു.... ആ കുഞ്ഞിക്കയ്യിൽ മെല്ലെ തഴുകിയവൻ ചുംബിച്ചു...

"എന്ത് സോഫ്റ്റാടീ...." "എല്ലാ കുഞ്ഞുങ്ങളും ഇങ്ങനെ തന്നെയാ ജനിക്കുമ്പോ...പിന്നെയാ സോഫ്റ്റ്‌ കുറഞ് കുറഞ് വരുന്നത്..." "പക്ഷെ നീ മാത്രം ഇപ്പോഴും സോഫ്റ്റ്‌ ആണല്ലോടീ...😉"കണ്ണിറുക്കി അവൻ പറഞ്ഞത് കേട്ട് അവൾ ഞെട്ടി... "ഛെ... വൃത്തികെട്ടവൻ...." അവന്റെ കയ്യിനിട്ട് ഒരു തട്ട് കൊടുത്ത് അവൾ തിരിഞ്ഞ് കിടന്നത് കണ്ട് അവന്റെ മുഖം വീർത്തു.... "ഡീ.... തിരിഞ്ഞു കിടക്കെടി..." "എന്തിനാ...?" "തിരിയെടീ... ദർശനേ പുണ്യം സ്പർശനേ പാപം ആണ് ഇപ്പോ... ഞാൻ ഒന്ന് ദർശിച്ചോട്ടേ..." അവന്റെ ദയനീയ സ്വരം കേട്ട് ചിരി കടിച്ചമർത്തി അവൾ തിരിഞ്ഞു കിടന്നു.... വയറിൻ മുകളിൽ വെച്ച അവളുടെ കയ്യിൽ ഇച്ചുവിന്റെ കൈ അമർന്നതും നിഹ അവനെ നോക്കി കണ്ണുരുട്ടി... അവൻ അതിന് കണ്ണിറുക്കി കാണിച്ചിട്ട് ഇളിച്ചു.... "നിനക്കോർമ്മയുണ്ടോ.. അപ്രതീക്ഷിതമായി കണ്ട് മുട്ടിയവരാ നമ്മൾ...

കീരിയും പാമ്പും പോലെ നടന്നിട്ടിപ്പോ അവസാനം ദേ എന്റെ കുഞ്ഞിന്റെ തള്ള ആയി..." അവന്റെ ചിരി കണ്ട് നിഹ ചുണ്ട് കോട്ടി... "കുറച്ചു കാലം മുമ്പ് എന്നോട് പ്രസവിക്കണ്ട എന്നും രണ്ട് ദിവസം മുമ്പ് ലേബർ മുറിയിൽ കയറി മോങ്ങിയതും ഒക്കെ ഓർക്കുമ്പോ എനിക്ക് ചിരി വരുവാ ഇച്ചൂ..." അവൻ കണ്ണുരുട്ടി കാണിച്ചതും അവൾ ഇളിച്ചു കാണിച്ചു.... "സത്യത്തിൽ നമ്മുടെ സ്നേഹത്തിന്റെ പ്രധാന കാരണം ഈ അടി തന്നെയാ അല്ലേ..." നിഹ പെട്ടെന്ന് ചോദിച്ചത് കേട്ട് ഇച്ചു ചിരിയോടെ തലയാട്ടി.... തന്റെ കൈകളിൽ പിടിച്ച അവന്റെ കൈകളിൽ അവളുടെ കൈകൾ മുറുകി.... "ഐ ലൗ യൂ കുരങ്ങാ..." "ഐ ലൗ യൂ കുരങ്ങീ...." അവനും അത് പോലെ പറഞ്ഞത് കേട്ട് നിഹ കണ്ണുരുട്ടി... അവനും തിരിച്ച് കണ്ണുരുട്ടി കാണിച്ചതും അവൾ പൊട്ടിച്ചിരിച്ചു... അവനും...!! അവരുടെ പ്രണയ തുടരുകയാണ്... മരണം വരെ തല്ല് കൂടി അവർ പ്രണയിക്കട്ടെ....!!💜 അവസാനിച്ചു.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story