Love Me Like You Do ❤️: ഭാഗം 25

Love Me Like You Do

രചന: ആദിത്യൻ മേനോൻ

"ഹലോ സാറെ.." "പറയൂ ഭാസ്കർ. എന്തായി?" "സാർ പറഞ്ഞപോലെ ഞാനാ കൊച്ചിനെ ഫോളോ ചെയ്തുകൊണ്ടിരിക്കുകയാണ്. ആ കൊച്ചിന് ഇതുവരെയും എവിടെയും സ്റ്റേ ശരിയായിട്ടില്ല. നാലഞ്ചു സ്ഥലത്തായി ആ കുട്ടി കേറിയിറങ്ങുന്നു. നേരം ഇത്രയും വൈകിയതുകൊണ്ടാവും..." ഭാസ്കർ പറഞ്ഞു. "അതെയോ.. എന്നിട്ട് നിങ്ങളിപ്പോ എവിടെയാ?" "ഞാനിപ്പോ ദേ സൈബർ പാർക്കിന് മുന്നിലുണ്ട്. ഇവിടെ അടുത്തൊരു ഹോട്ടലിലേക്ക് ആ കൊച്ച് അന്വേഷിച്ചു ചെന്നിട്ടുണ്ട്. പക്ഷെ അവിടെയും കിട്ടുമെന്ന് തോന്നുന്നില്ല.." ഹോട്ടലിന് പുറത്തേക്ക് കണ്ണും നട്ട് നോക്കിയിരുന്നുകൊണ്ട് ഭാസ്കർ പറഞ്ഞു. "ജസ്റ്റ്‌ വെയിറ്റ് ഫോർ മി ദേർ. ഞാനുടനെ അങ്ങോട്ട് എത്താം." ഇഷാൻ കോൾ കട്ട് ചെയ്തു. ശേഷം വലതുവശത്തേക്ക് മുഖം ചെരിച്ച് കാറോടിച്ചുകൊണ്ടിരുന്ന ആരോഹിയെ നോക്കി. "താങ്ക് യൂ ആരോഹി. നീ പിക്ക് ചെയ്യാൻ വന്നില്ലായിരുന്നെങ്കിൽ ഈ രാത്രി ഞാൻ പെട്ടു പോയേനെ." ഇഷാൻ അവളെ നോക്കി പുഞ്ചിരിച്ചു. "താങ്ക്സ് ഒക്കെ അവിടെ നിക്കട്ടെ. എന്താണ് മിസ്റ്റർ ഇഷാൻ ഗീതാ ശങ്കർ താങ്കൾക്കാ കുട്ടിയുടെ കാര്യത്തിൽ ഇത്ര കൺസേൺ?"

ആരോഹി ഡ്രൈവിങ്ങിനിടെ അവനെ നോക്കി ആക്കിക്കൊണ്ട് ഒന്ന് ചോദിച്ചു. "ഹേയ് ഹേയ്. അങ്ങനെയൊന്നുമില്ല. ഹസ്ബൻഡ് മരിച്ചു.. ആളിപ്പോ പ്രെഗ്നന്റ് ആണ്.. ഇവിടെ ആദ്യമായിട്ടാണ്.. പോകാനൊരിടവുമില്ല എന്നൊക്കെ കേട്ടപ്പോൾ എന്തോ ഹെല്പ് ചെയ്യണമെന്ന് തോന്നി. ദാറ്റ്സ് ഓൾ." ഇഷാൻ പറഞ്ഞപ്പോൾ ആരോഹി വിശ്വസിച്ചെന്ന മട്ടിൽ തല കുലുക്കി. പെട്ടെന്ന് എന്തോ ഓർത്തെടുത്ത പോലെ ഇഷാൻ തുടർന്നു.. "എടാ പിന്നേ.. നീയൊന്ന് സൈബർ പാർക്കിന്റെ ഫ്രണ്ടിൽ വണ്ടി നിർത്തണേ. ഭാസ്കർ പറഞ്ഞു ആ കുട്ടിക്ക് സ്റ്റേ ഒന്നും ശരിയായിട്ടില്ലെന്ന്. അവരവിടെയുണ്ട്." "സോ.. എന്താ നിന്റെ പ്ലാൻ? വീട്ടിലോട്ട് കൊണ്ട്പോകാനാണോ?" "അയ്യോ അവിടെ മമ്മി ഓൾറെഡി സഞ്ചനയുടെ പേരെന്റ്സിന്റെ കാണാൻ ചെല്ലാഞ്ഞതിൽ കലിപ്പായി ഇരിക്കുകയാവും. അത് ശരിയാവില്ല. ഹെവനിലേക്ക് കൊണ്ടുപോയാലോ എന്നാ ഞാൻ ആലോചിക്കുന്നത്." ഇഷാൻ പറഞ്ഞത് കേട്ട് ആരോഹി അവനെയൊന്ന് കൗതുകത്തോടെ നോക്കി.

"എടാ കള്ളാ.. ഹെവനിൽ നീ ഞങ്ങളെപ്പോളും താമസിപ്പിക്കാറില്ലല്ലോ. നിന്റെ കൊറേ പെയിന്റിംഗ്സും കാര്യങ്ങളും മാത്രമുള്ള നിന്റെ മാത്രം ഇടമാണെന്നല്ലേ പറയാറ്..?" "ഇതൊരു കുട്ടിയെ ഹെൽപ്പ് ചെയ്യാൻ വേണ്ടിയല്ലേ...?" ഇഷാൻ ചിരിയോടെ പറഞ്ഞു. വൈകാതെ ആരോഹിയുടെ കാർ സൈബർ പാർക്കിനരികിൽ എത്തി. തൊട്ടുമുന്നിലായി മാനേജർ ഭാസ്കറിന്റെ കാർ നിർത്തിയിട്ടിട്ടുണ്ടായിരുന്നു. ഇഷാൻ കാറിൽ നിന്നുമിറങ്ങി ഭാസ്കറിനരികിലേക്ക് ചെന്നു. "ആ സാറെ.. ആ കൊച്ച് പോയിട്ടിതുവരെ തിരിച്ചു വന്നില്ല. റൂം കിട്ടിയാൽ കാറൊക്കെ അകത്തേക്ക് പാർക്ക്‌ ചെയ്യില്ലേ. പക്ഷെ കാർ ദേ ഇപ്പോഴും അവിടെ തന്നെ..." ഇഷാനെ നോക്കികൊണ്ട് ഭാസ്കർ പറഞ്ഞു. ഭാസ്കർ ചൂണ്ടിക്കാണിച്ച മായയുടെ കാറിനു നേർക്ക് അവന്റെ കണ്ണുകൾ ചെന്നു പതിഞ്ഞു. ഇഷാൻ കൂടുതലൊന്നിനും കാക്കാതെ ഹോട്ടലിന് നേർക്ക് നടന്നു ചെന്നു. ധൃതിയിൽ അകത്ത് കയറിയപ്പോൾ ഒരു യുവാവിന്റെ ഷർട്ടിനു കുത്തിപ്പിടിച്ചു നിൽക്കുന്ന മായയെ കണ്ട് അമ്പരന്നു. മുഖമടച്ചൊരു അടി കിട്ടിയതിന്റെ ചൂടിലാവാം അയാൾ കവിളത്ത് കൈവച്ചിരിക്കുന്നത് കണ്ടു.

"ഹൗ ഡേർ യൂ ടു ടച്ച് മി.." അവനെ നോക്കികൊണ്ട് കൂർത്ത കണ്ണുകളോടെയവൾ അലറി. ഇഷാൻ ആ പെണ്ണിന്റെ ധൈര്യം കണ്ട് കൗതുകത്തോടെ നോക്കി നിന്നുപോയി. യുവാവ് അവളെ നോക്കി പേടിയോടെ കൈ കൂപ്പിയപ്പോൾ അവൾ അവന്റെ കോളറിൽ നിന്നും പിടി വിട്ടു. ഒന്നുകൂടി ദേഷിച്ചുകൊണ്ട് അവനെ നോക്കിയശേഷം തിരിഞ്ഞു നടക്കവേ തന്നെ നോക്കി കയ്യും കെട്ടി പുഞ്ചിരിച്ചു നിൽക്കുന്ന ഇഷാനെ കണ്ട് ഒന്ന് നിന്നു. ഇഷാൻ അവൾക്കരികിലേക്ക് നടന്നടുത്തു. "അയാം ഇമ്പ്രെസ്സ്ഡ്.." ഇഷാൻ അവളെ നോക്കി പറഞ്ഞു. അവൾ ഒന്ന് പുഞ്ചിരി വരുത്തിക്കാണിച്ചുകൊണ്ട് ഇറങ്ങി നടന്നു. ഇഷാൻ മെല്ലെ അവൾക്ക് പിന്നാലെ നടന്നു. കാറിനരികിലേക്ക് നടന്നെത്തിയപ്പോൾ അടുത്തേക്ക് വന്ന ആരോഹിയെയും ഇഷാന്റെ മാനേജർ ഭാസ്കറിനെയും കണ്ട് മായ ഒന്ന് നിന്നു. തിരിഞ്ഞു നോക്കിപ്പോൾ പിന്നിലായി ഇഷാനുമെത്തി.

"ഹായ് മായ.. ഞാൻ ആരോഹി. ഇവന്റെ ഫ്രണ്ടാണ്. ഡോക്ടറാണ്. ഞാനാണ് നേരത്തേ മായയുടെ കാര്യം ഡോക്ടർ മെറിനെ വിളിച്ചു പറഞ്ഞ് ഹോസ്പിറ്റൽ പ്രോസീജ്യേഴ്സ് പെട്ടെന്നാക്കിയത്." ആരോഹി പറഞ്ഞുകൊണ്ട് അവൾക്ക് നേരെ കൈ നീട്ടി. "താങ്ക് യൂ.." മായ ഷേക്ക്‌ ഹാൻഡ് നൽകിക്കൊണ്ട് നേരിയൊരു ചിരി ചിരിച്ചു കാട്ടി. "സോ.. മായക്ക് സ്റ്റേ ഒന്നും ശരിയായില്ല അല്ലെ. പേടിക്കണ്ട. ഞങ്ങൾ ശരിയാക്കിത്തരാം.." ആരോഹി പറഞ്ഞു. "കുഴപ്പമില്ല.. ഇറ്റ്സ് ഓക്കെ.." "എടോ.. ഈ രാത്രി തനിക്കിനി വേറെ എവിടെയും റൂം കിട്ടില്ലെടോ.." ആരോഹിയുടെ ആ വാക്കുകളിൽ മായ നിശബ്ദയായി. "എടോ.. ആരോഹി ഹോസ്റ്റലിലാണ്. പക്ഷേ താൻ പുതിയ ആളായതുകൊണ്ട് ഈ നേരത്ത് അവിടെ ചെന്നിട്ട് കാര്യമില്ല. എന്റെയൊരു കുഞ്ഞു സ്പേസ് ഉണ്ട്. എന്റെ കുറച്ച് പെയിന്റിംഗ്‌സും കാര്യങ്ങളും ഒക്കെയുള്ള ഒരു കൊച്ച് വീട്. ഞാൻ ഇടക്ക് മാത്രമേ അങ്ങോട്ട് പോകാറുള്ളു. താൻ അവിടെ നിന്നോളൂ.." ഇഷാൻ പറഞ്ഞത് കേട്ട് മായ അവന്റെ മുഖത്തേക്ക് നോക്കി.

അവൾക്കതിലൊന്നും താല്പര്യമില്ലെന്ന് ആ മുഖത്ത് നിന്നു തന്നെ ഇഷാൻ വായിച്ചെടുത്തു. എങ്കിലും വേറെ വഴിയില്ലെന്ന മട്ടിൽ മായ മറുപടി പറയാതെ നിന്നു. "മായ കൂടുതൽ ടെൻഷൻ ആവുകയൊന്നും വേണ്ട. തന്റെയൊപ്പം ഇന്ന് രാത്രി ഞാനും ഉണ്ടാവും.." ആരോഹി പറഞ്ഞു. "മായ വരൂ.." ഇഷാൻ തന്റെ കാറിലേക്ക് അവളെ നയിക്കവേ ആരോഹി തടഞ്ഞു നിർത്തി. "അതെന്തിനാടാ.. ഞാനും മായയും എന്റെ കാറിൽ ഹെവനിലോട്ട് പൊക്കോളാം. ഭാസ്കർ രാവിലെയെങ്ങാനും മായയുടെ കാർ അങ്ങോട്ടേക്കെത്തിച്ചോളും. തൽക്കാലം നീയും ഭാസ്കറും തിരിച്ചു പൊക്കോളൂ.."

ഇഷാന് മാത്രമായി ഒന്നു ആക്കിക്കാണിച്ചുകൊണ്ട് ആരോഹി പറഞ്ഞത് കേട്ട് ഇഷാന്റെ മുഖമിത്തിരി വാടി. വാടിയ മുഖത്തോടെ നിന്ന ഇഷാനെ നോക്കി ചിരിച്ചുകൊണ്ട് ആരോഹി മായയുമായി കാറിലേക്ക് കയറി. മായയുമായി ആരോഹിയുടെ കാർ പോയിമറയുന്നത് ഇഷാൻ ചുണ്ടിലൊരു ചിരിയാലെ നോക്കി നിന്നു. വെറുതെ... "മായക്ക് നാളെ ഒരു ജോബ് ഇന്റർവ്യൂ ഉണ്ടെന്ന് പറഞ്ഞില്ലേ.. എവിടെയാ അത്??" വണ്ടി ഓടിച്ചുകൊണ്ട് ആരോഹി മായയെ നോക്കി. "ഗീതാ ശങ്കർ ബിസിനസെസ്..." മായ പറഞ്ഞ പേര് കേട്ട് ആരോഹി ഒന്ന് അമ്പരന്നു. പതിയെ വരാനിരിക്കുന്ന കാര്യങ്ങൾ മനസ്സിൽ ഊഹിച്ചുകൊണ്ട് ആരോഹി ഒന്നുമറിയാത്തതുപോലെ ചിരിയടക്കി............കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story