Love Me Like You Do ❤️: ഭാഗം 28

Love Me Like You Do

രചന: ആദിത്യൻ മേനോൻ

"മായ വിശ്വനാഥ്‌ ഈസ്‌ ഹിയർ സാർ..." സ്റ്റാഫിനൊപ്പം ക്യാബിനിലേക്ക് കടന്നു വന്ന മായയെ കണ്ടതും ഇഷാന്റെ മുഖത്ത് അമ്പരപ്പും കൗതുകവും വിരിഞ്ഞു. ഞെട്ടലോടെ പുരികങ്ങൾ ഉയർന്നു. ക്യാബിൻ പാനലിൽ ഇരിക്കുന്നവനെ കണ്ട് നടന്നു മുന്നോട്ട് വന്നവളുടെ കാലുകൾ ഒരു നിമിഷം നിന്നു പോയി. വിശ്വാസം വരാത്ത മട്ടിൽ അവളവനെ വട്ടക്കണ്ണുകളോടെ നോക്കി നിന്നു...... "ഗു.. ഗുഡ് മോർണിംഗ് സാർ..." അമ്പരപ്പ് വിട്ടുമാറാതെ അവളവനെ വിടർന്ന കാണുന്നുകളാലെ നോക്കി. അവന്റെ കൗതുകം മാറി മുഖത്ത് ചിരി വിരിഞ്ഞു. "മായ ഇരിക്കൂ.." അവൻ ഓഫർ ചെയ്ത ചെയറിൽ അവളിരുന്നു. രണ്ടുപേർക്കും എന്ത് പറയണമെന്ന് അറിയാതായി. "ഇത് ആരോഹിയുടെ പണിയാണ്." ഇഷാൻ ചിരിച്ചു. ഉള്ളിലാകെ ആവേശം. "ഇങ്ങോട്ടാണെന്നൊക്കെ ഞാൻ പറഞ്ഞിരുന്നു. ഇവിടുത്തെ CEO അങ്ങനെയാണ് ഇങ്ങനെയാണെന്നൊക്കെ എന്നോട് പറയേം ചെയ്തു...." പറയുമ്പോഴും ഞെട്ടൽ മാറിയിട്ടില്ല. "ഇന്ന് രാവിലേം കൂടെ ഞാൻ ചോദിച്ചപ്പൊ എന്നോട് പറഞ്ഞത് തനിക്കേതോ ബാങ്കിലാണ് ഇന്റർവ്യൂ എന്നാണ്. ഇത് കഴിഞ്ഞ് നമുക്കവളെ വിശദമായിട്ടൊന്ന് കാണാം.."

ഇഷാൻ ചിരിച്ചു. "പക്ഷേ സാറാണ് ഇഷാൻ ഗീത ശങ്കറെന്ന് ഞാനൊരിക്കലും എക്സ്പെക്ട് ചെയ്തതല്ല.." പറയുമ്പോൾ ഉള്ളിൽ മായാതെ കിടന്ന അമ്പരപ്പ് മുഖത്ത് പിന്നെയും തെളിഞ്ഞു. "മായ എന്നെ സാറെന്നൊന്നും വിളിക്കണ്ട.." ഇഷാൻ സ്വതസിദ്ധമായ പുഞ്ചിരിയോടെ പറഞ്ഞു. "നോ നോ.. ഇറ്റ്സ് ഓകെ സേർ." കുഴപ്പമില്ലെന്ന് പറഞ്ഞെങ്കിലും ഇഷാൻ അത് വക വെക്കാതെ തന്റെ സ്റ്റാഫിനെ നോക്കി. "കാൻ യൂ പ്ലീസ് വെയിറ്റ് ഔട്ട്സൈഡ് ഫോർ എ ഫ്യൂ മിനിട്സ്?" ഇഷാൻ ചോദിച്ചത് കേട്ടതും ശരിയെന്നു പറഞ്ഞുകൊണ്ട് അയാൾ ക്യാബിനിൽ നിന്നും പുറത്തേക്കിറങ്ങിപ്പോയി. "മായക്ക് ഈ ജോബ് എത്രത്തോളം ഇമ്പോർടന്റ് ആണെന്ന് എനിക്കറിയാം..." അവൻ അത്രയേ പറഞ്ഞുള്ളു. അത്രമാത്രം പറയാനേ അവനെയവൾ അനുവദിച്ചുള്ളൂ. "സോറി സാർ. നമ്മൾ തമ്മിൽ പരിചയമുണ്ടെന്ന് കരുതി ആ ഒരു പ്രിവിലേജ് വച്ച് എന്നെ ഈ ജോലിക്ക് സെലെക്ട് ചെയ്യണ്ട.

ഈ ജോലി ചെയ്യാൻ ഞാൻ ഡിസർവിങ് ആണോ അല്ലയോ എന്ന് ചെക്ക് ചെയ്ത് നോക്കിയിട്ട് ഓകെ ആണെങ്കിൽ മാത്രം എനിക്കീ ജോബ് തന്നാൽ മതി....." മായ പറഞ്ഞു. കയ്യിലെ ഫയൽസ് അവന് നേരെ നീട്ടിപ്പിടിച്ചു. ഫയൽസ് കയ്യിൽ വാങ്ങി അവൻ മെല്ലെ മറിച്ചു നോക്കി. "സോ മായ.. എന്തുകൊണ്ടാണ് മായക്ക് ഈ ജോലി വേണമെന്ന് തോന്നുന്നത്?" ഫയൽസ് ടേബിളിൽ വച്ചുകൊണ്ട് അവനവളെ നോക്കി.... ❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹 ഇഷാന്റെ എല്ലാ ചോദ്യങ്ങൾക്കും മായ ഔപചാരികമായി മാത്രം മറുപടി പറഞ്ഞു. അവളുടെ മുഖത്ത് ഒരിക്കലും ഒരു ചിരി തെളിയില്ലെന്ന് അവന് തോന്നി. ഇന്നലെ രാത്രി കണ്ട അതേ ഭാവം. "ഓകെ മായ.. യൂ ക്യാൻ ഗോ നൗ..." ഇന്റർവ്യൂ കഴിഞ്ഞ ശേഷം ഫയൽസ് തിരികെയേൽപ്പിച്ച് ഇഷാൻ പറഞ്ഞു. "താങ്ക് യൂ സാർ.." ഫയൽ വാങ്ങിക്കൊണ്ടവൾ തിരിഞ്ഞു നടന്നു. പിന്നിൽ നിന്നും അവൻ പേരെടുത്തു വിളിച്ചത് കേട്ട് ഒന്നു നിന്നു. ശേഷം തിരിഞ്ഞു നോക്കി. "ഈ ഓഫീസിൽ വർക്ക് ചെയ്യുന്ന പേഴ്സണലി എന്നെ അറിയുന്ന, എനിക്കറിയുന്ന എല്ലാവരും എന്നെ ഇഷാൻ എന്ന് തന്നെയാണ് വിളിക്കാറ്. ഭാസ്കറിനോട് എത്ര പറഞ്ഞാലും അവൻ സാറെന്ന് തന്നെ വിളിക്കുള്ളൂ. പിന്നെയെല്ലാരും പേര് തന്നെയാ വിളിക്കാറ്..." ഇഷാൻ പറഞ്ഞു..

"പക്ഷേ നിങ്ങൾക്കെന്നെക്കുറിച്ച് ഒന്നും അറിയില്ല.. എനിക്ക് നിങ്ങളെക്കുറിച്ചും...." അവൾ പറഞ്ഞു. കൂടുതലൊന്നിനും കാക്കാതെ അവൾ ക്യാബിന്റെ ഡോർ തുറന്ന് ഇറങ്ങിപ്പോയി. അവൾക്ക് പിന്നാലെ അടഞ്ഞ ഡോറിൽ അവന്റെ നോട്ടം തട്ടി നിന്നു. അപ്പോഴാണ് ആരോഹിയുടെ കോൾ വന്നത്. "നിനക്ക് ഞാൻ വച്ചിട്ടുണ്ടെടീ..." കോൾ എടുത്തതും ഇഷാൻ പറഞ്ഞു. മറുവശത്തു നിന്നും ആരോഹിയുടെ പൊട്ടിച്ചിരി. "എന്താടാ മോനെ.. ഞെട്ടിയോ നീ?" "മിണ്ടരുത് നീ. ഞങ്ങള് രണ്ടും അങ്ങോട്ടും ഇങ്ങോട്ടും നോക്കി അണ്ടി പോയ അണ്ണാനെ പോലെ നിൽക്കുവായിരുന്നു.." ഇഷാന്റെ വാക്കുകളിലും മുൻപത്തെ അതേ അമ്പരപ്പ്.. "അവളിന്നലെ പറഞ്ഞിരുന്നു എന്നോട്. അപ്പൊ ഞാൻ വിചാരിച്ചു രണ്ടിനേം ഒന്ന് പറ്റിച്ചേക്കാമെന്ന്. ഇനീപ്പോ നിങ്ങളായി നിങ്ങടെ പാടായി. CEO ആയ നായകൻ, അവന്റെ കമ്പനിയിൽ ജോബിന് വരുന്ന നായിക.. എവിടെയോ ഒരു ടിപ്പിക്കൽ ലവ് സ്റ്റോറി മണക്കുന്നുണ്ടല്ലോ അളിയാ..." ആരോഹി ആക്കിക്കൊണ്ട് ഒന്ന് ചിരിച്ചു. "അവിടെ ഇതിനുള്ള മരുന്നൊക്കെ നിനക്ക് ഫ്രീ ആയിട്ട് കിട്ടുന്നുണ്ടാവുമല്ലോ.

ഒന്നെടുത്തു കുടിച്ചൂടെ..? ഇത് നീ വിചാരിക്കുന്ന പോലെയൊന്നും അല്ല. അവളുടെ ജീവിതത്തിൽ എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്. ഞാൻ ഇതുവരെ കണ്ടിട്ടുള്ള പെണ്ണുങ്ങളെപ്പോലെയൊന്നും അല്ല അവൾ. ദാറ്റ് ഗേൾ ഈസ്‌ സോ മിസ്റ്റീരിയസ്." ഇഷാൻ പറഞ്ഞു. "അവളാരോടും പെട്ടെന്ന് അടുക്കുന്ന ടൈപ്പല്ല. ഒരാളോട് വെറുതെ ചിരിക്കാൻ പോലും അവൾക്കാവുന്നില്ലെങ്കിൽ അത്രമാത്രം ആഴത്തിൽ എന്തോ അവളുടെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്. നമുക്ക് കണ്ടു പിടിക്കാം. ഞാനവളോട് ചെറുതായിട്ടൊക്കെ ഒന്ന് അടുക്കാൻ ശ്രമിക്കുന്നുണ്ട്." ആരോഹി പറഞ്ഞു. ഹോസ്പിറ്റലിൽ തിരക്കുണ്ടെന്ന് പറഞ്ഞവൾ കോൾ വച്ചു. ഓഫീസിൽ നിന്നും ഇറങ്ങി വരവേ മായക്ക് നേരിയ അസ്വസ്ഥത തോന്നിത്തുടങ്ങി. റോഡിന്റെ ഓരത്തുള്ള നടപ്പാതയിലൂടെ നടക്കവേ കാഴ്ച്ചക്ക് മങ്ങലേൽക്കുന്നത് പോലെ അനുഭവപ്പെട്ടു. നടത്തതിന്റെ വേഗത കുറഞ്ഞു. വീഴാതിരിക്കാൻ അരികിലൂടെ നടന്നുപോയൊരുവന്റെ കൈകളിൽ പിടിച്ചു. അപ്രതീക്ഷിതമായി തന്റെ കൈകളിൽ അള്ളിപ്പിടിച്ചുകൊണ്ട് വീഴാൻ തുടങ്ങുന്നവളെ അവൻ വലിച്ചു പിടിച്ചു തന്നോട് ചേർത്തു നിർത്തി. അവസാന കാഴ്ച്ചയും മാഞ്ഞ് ബോധരഹിതയാകുന്നതിന് മുൻപേ ഒന്നവൾക്ക് മനസ്സിലായിരുന്നു. അവളവന്റെ കൈകളിലന്നേരം ഭദ്രമാണെന്ന്...... ❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹

"വൗ... മായയുടെ രക്ഷകനായി വീണ്ടും ഇഷാൻ തന്നെ വന്നു അല്ലേ..? മായയുടെയും ഇഷാന്റെയും പ്രേമകഥ ഇങ്ങനെ തുടങ്ങുകയായിരിക്കും അല്ലേ...?" എലീന സോഫയിലേക്ക് ഒന്നുകൂടി ചാരിയിരുന്നുകൊണ്ട് ജെസികയെ നോക്കി ആകാംഷയോടെ ചോദിച്ചു. "അതിന് ഇത്തവണ മായയുടെ രക്ഷകനായി എത്തിയത് ഇഷാൻ ആണെന്ന് ആരാണ് പറഞ്ഞത്?" ജെസിക എലീനയെയും സാഗറിനെയും മാറിമാറി നോക്കികൊണ്ട് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. കേട്ടതും ഇരുവരുടെയും മുഖത്ത് ഞെട്ടലുണ്ടായി. "അപ്പൊ അത് ഇഷാൻ അല്ലായിരുന്നോ!?" സാഗർ ചോദിച്ചു. അല്ലെന്ന് ജെസികയുടെ തലയനങ്ങി. സാഗറും എലീനയും വായും പൊളിച്ചുകൊണ്ട് പരസ്പരം നോക്കി. "അതയാളായിരുന്നു.. ആദിത്യ റോയ് ചൗധരി......" ജെസിക പറഞ്ഞു. "ഇതിപ്പോ ആകെ കൺഫ്യൂശൻ ആയല്ലോ.

സിദ്ധാർഥനിൽ നിന്നും പാർഥിപനിലേക്കെത്തി. പാർഥിപനിൽ നിന്നും ഇഷാനിലേക്കും. അപ്പൊ ദേ മറ്റൊരു കഥാപാത്രം കൂടി. സത്യം പറഞ്ഞാ മായയുടെ കഥ ഈ രണ്ട് ആണുങ്ങളിലൂടെ ഇനി എവിടെയെത്തുമെന്ന് എനിക്ക് മനസ്സിലാവുന്നില്ല.." എലീന തലയിൽ കൈവച്ചുകൊണ്ട് പറഞ്ഞു. "എന്റെ കഥ കേൾക്കുമ്പോൾ അങ്ങനൊരു ചിന്തയുണ്ടാവുന്നത് സ്വഭാവികമാണ്. പക്ഷേ ഞാനിവിടെ ക്യാനഡയിൽ എത്താനും മായ വിശ്വനാഥ്‌ ജെസ്സിക ഫെർനാന്റസ് ആവാനുമുള്ള കാരണം ഈ രണ്ടാണുങ്ങളാണ്. ഈ രണ്ടാണുങ്ങളിലൂടെ ഞാനെത്തിയത് എവിടെയാണെന്നറിയാമോ? പ്രസവിച്ച ശേഷം എന്നെ ആശുപത്രിയിൽ ഉപേക്ഷിച്ചു പോയ എന്റെ അമ്മയുടെ മുൻപിൽ............." ജെസ്സിക പറഞ്ഞു. കേട്ടതും എലീനയുടെയും സാഗറിന്റെയും കണ്ണുകൾ ഞെട്ടലോടെ വിടർന്നു............കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story