Love Me Like You Do ❤️: ഭാഗം 29

Love Me Like You Do

രചന: ആദിത്യൻ മേനോൻ

"എന്റെ കഥ കേൾക്കുമ്പോൾ അങ്ങനൊരു ചിന്തയുണ്ടാവുന്നത് സ്വഭാവികമാണ്. പക്ഷേ ഞാനിവിടെ ക്യാനഡയിൽ എത്താനും മായ വിശ്വനാഥ്‌ ജെസ്സിക ഫെർനാന്റസ് ആവാനുമുള്ള കാരണം ഈ രണ്ടാണുങ്ങളാണ്. ഈ രണ്ടാണുങ്ങളിലൂടെ ഞാനെത്തിയത് എവിടെയാണെന്നറിയാമോ? പ്രസവിച്ച ശേഷം എന്നെ ആശുപത്രിയിൽ ഉപേക്ഷിച്ചു പോയ എന്റെ അമ്മയുടെ മുൻപിൽ............." ജെസ്സിക പറഞ്ഞു. കേട്ടതും എലീനയുടെയും സാഗറിന്റെയും കണ്ണുകൾ ഞെട്ടലോടെ വിടർന്നു..... ❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹 "ആർ യൂ ഓകെ നൗ..?" മുഖത്തേക്ക് വെള്ളത്തുള്ളികൾ കുടഞ്ഞു വീഴുന്നതറിഞ്ഞു. കവിളിൽ തട്ടിക്കൊണ്ട് അപരിചിതനായ ഒരുവന്റെ ചോദ്യവും. കണ്ണുകൾ പതിയെ തുറന്നു. അവ്യക്തമായ അവന്റെ മുഖം കണ്ണുകളിൽ നിറഞ്ഞു കിടന്നു. ചാടിയെഴുന്നേൽക്കുമ്പോൾ ഫുട്പാതിനപ്പുറത്തെ ഗ്രീൻ പാർക്കിലെ ഒരു ബെഞ്ചിൽ അവന്റെ മടിയിലായി തലവച്ചു കിടക്കുകയായിരുന്നെന്ന് മനസ്സിലായി. "അയാം സോറി.. താങ്ക് യൂ.. " ബെഞ്ചിൽ എഴുന്നേറ്റിരുന്നുകൊണ്ട് അവനെ നോക്കി പറഞ്ഞു. "ഇറ്റ്സ് ഓകെ.." പുഞ്ചിരിച്ചു കാട്ടിക്കൊണ്ടവൻ തന്റെ ബാഗിൽ നിന്നും ഒരു കുപ്പി വെള്ളമെടുത്ത് അവൾക്ക് നീട്ടി.

ഒന്നു മടിച്ചെങ്കിലും മെല്ലെ അത് കയ്യിൽ വാങ്ങി അവൾ കുടിച്ചു. "ഡൂ യൂ വാന്ന ഗോ ടു ഹോസ്പിറ്റൽ?" അവന്റെ ചോദ്യം. "വേണ്ട....." തലയാട്ടിക്കൊണ്ട് പെട്ടെന്ന് പറഞ്ഞു. പിന്നെയാണ് താനിവിടെ മുംബൈ നഗരത്തിലാണെന്ന് ഓർമ്മവന്നത്. അയാൾക്ക് പറഞ്ഞതെന്തെന്ന് മനസ്സിലായിട്ടുണ്ടാവില്ലെന്നോർത്ത് ഇംഗ്ലീഷിൽ പറഞ്ഞു : "നോ നോ.. അയാം ഫൈൻ.." "മലയാലി ആനല്ലേ..?" ജീവിതത്തിൽ ആദ്യമായി അത്രയും വൃത്തികെട്ട മലയാളം കേട്ട് അത്രനേരം ഗൗരവഭാവത്തിൽ ഇരുന്നവളുടെ മുഖത്തൊരു പൊട്ടിച്ചിരി മൊട്ടിട്ടു. "മലയാളം എങ്ങനെ അറിയാം.?" അവൾ അവനെ നോക്കി ചിരിച്ചുകൊണ്ട് തിരിച്ചു ചോദിച്ചു. "കൊർച്ച് കൊർച്ച് അറിയും. കൊറേ മലയാലം മൂവീസ് കാണും. അങ്ങനെ അറിയും." അവൻ ചിരിച്ചു. "അയാം ഫ്രം കേരള. മൈ നെയിം ഈസ് മായ.." മായ പറഞ്ഞു. മടിയേതുമില്ലാതെ അവന് ഷേക്ക്‌ ഹാൻഡ് കൊടുക്കുവാനായി കൈ നീട്ടി. "ഹായ് മായ. എന്റെ പേരു ആദിത്യ. ആദിത്യ റോയ് ചൗധരി. നിങ്കൾ ഇപ്പൊ ഓകെ അല്ലേ?"

മുറിയൻ മലയാളവും പറഞ്ഞ് അവളുടെ കയ്യിൽ പിടിച്ചു മെല്ലെ കുലുക്കിക്കൊണ്ട് അവൻ പുഞ്ചിരിച്ചു കാട്ടി. "ഞാൻ പ്രെഗ്നന്റ് ആണ്. അതാ പെട്ടെന്ന് ഇങ്ങനെ. താങ്ക് യൂ സോ മച്ച് ഫോർ യുവർ ഹെല്പ്." മായ പറഞ്ഞു. ആദിത്യ പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി. "നിങ്കൾ ഹസ്ബൻഡും ആയിട്ട് ഇവിടെ ആനോ സ്റ്റേ?" ആദിത്യ ചോദിച്ചു. കേൾക്കവേ മുഖമൊന്നു വാടി. ആ മുഖം വാടുന്നതറിഞ്ഞ് അവന് നേരിയൊരു വല്ലായ്മ തോന്നി. "മൈ ഹസ്ബൻഡ് ഈസ്‌ നോ മോർ.. മരിച്ചു പോയി." പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പറയുമ്പോഴും കൺകോണിൽ നനവ് പടർന്നു വന്നു. അതവൻ കൃത്യം കണ്ടു. ആ മുഖം കണ്ടവന് വേദന തോന്നി. "അയാം സോ സോറി മായ." ആശ്വസിപ്പിക്കാനായി അവൾക്കരികിലേക്ക് നീങ്ങിയിരുന്നവന്റെ കണ്ണുകളിൽ നേരിയ നനവിന്റെ തിളക്കം കണ്ടു. ധൃതിയിൽ പോക്കറ്റിൽ നിന്നുമവൻ ഒരു തൂവെള്ള കർച്ചീഫ് പുറത്തെടുത്ത് അവൾക്ക് നേരെ നീട്ടി. അത് വാങ്ങിയവൾ കണ്ണുനീര് തുടച്ചു. "മായയുടെ ഹോം എവിടെയാണ്? ഞാൻ അങ്ങോട്ട് ഡ്രൈവ് ചെയ്യാം.

എന്റെ കാർ അവിടെ ഉണ്ട്..." കാറിരിക്കുന്ന ഭാഗത്തേക്ക്‌ ചൂണ്ടിക്കാണിച്ചുകൊണ്ട് ആദിത്യ പറഞ്ഞു. "ഇറ്റ്സ് ഓകെ. കുഴപ്പമില്ല. എനിവേ എനിക്ക് വീടില്ല.." മായ പറഞ്ഞു. അയാൾക്കത് മനസ്സിലായില്ലെന്ന് അവൾക്ക് തോന്നി. അന്നേരമവൾ തലേന്ന് താൻ ഇവിടെയെത്തിയ കഥയും പ്രെഗ്നന്റ് ആണെന്ന് തിരിച്ചറിഞ്ഞ കാര്യവും ഇഷാൻ സഹായിച്ചതുമെല്ലാം അവന് പറഞ്ഞു കൊടുത്തു. എല്ലാം കേട്ടു കഴിഞ്ഞ ശേഷം ആദിത്യ എന്തൊക്കെയോ ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് അവന്റെ മൊബൈൽ റിങ് ചെയ്യുന്നത്. മായയെ നോക്കി അർജന്റ് കോളാണെന്ന് പറഞ്ഞുകൊണ്ട് അവൻ കോളെടുത്ത് ഹിന്ദിയിൽ എന്തൊക്കെയോ സംസാരിക്കുന്നതു കേട്ടു. "മായ.. ഐ ഹാവ് ടു ലീവ് നൗ. ഇത്തിരി അർജന്റ് വർക്കുകൾ ഉണ്ടേ. മായയെ പരിചയമാവാൻ പറ്റിയതിൽ റിയലി ഹാപ്പി. ഇത് യെന്റെ കാർഡ് ആണ്. മായക്ക് ഇവിടെ ആരും ഇല്ലെന്ന് ടെൻഷൻ വേണ്ട. നല്ല ഫ്രണ്ട് ആയി ഞാൻ ഉണ്ട്. ഐ ഹോപ്പ് മായ ഈ കാർഡിലെ നമ്പറിൽ എന്നെ കോൺടാക്ട് ചെയ്യുമെന്ന്.."

ആദിത്യ ചിരിച്ചുകൊണ്ട് മായക്ക് നേരെ തന്റെ വിസിറ്റിംഗ് കാർഡ് നീട്ടി. യാത്ര പറഞ്ഞ് ധൃതിയിൽ നടന്നു പോയവനെ അവൾ അൽപനേരം നോക്കി നിന്നു. 'ആദിത്യ റോയ് ചൗദരി ഗ്രാഫിക് ഡിസൈനർ മീഡിയ ഫാക്ട്ടറി ഫോൺ : 9654297000 ചൗദരി ബിൽഡിങ്‌സ് നവി മുംബൈ..' കാർഡിലെ അഡ്രസിലേക്ക് കണ്ണോടിച്ചുകൊണ്ടവൾ വായിച്ചു. തിരിഞ്ഞു നടക്കവേ കാർഡ് ചുരുട്ടി താഴെയിട്ടു. ജീവിതത്തിൽ ഇനിയൊരു മനുഷ്യനുമില്ലെന്ന്, വേണ്ടെന്ന്, ഇങ്ങോട്ടുള്ള യാത്രയിൽ തന്നെ ഉറപ്പിച്ചതാണ്. ആരോഹി അതിൽ ചെറിയൊരു ഇളക്കം സൃഷ്ടിച്ചുവന്നത് സത്യമാണെങ്കിലും ആ തീരുമാനത്തിൽ ഇനിയൊരു മാറ്റവുമില്ലെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. സ്നേഹം എല്ലാ കാലത്തും സന്തോഷം തരുന്ന ഒന്നാണെന്ന് വെറുതെ പറയുന്നതാണ്. എല്ലാ സ്നേഹങ്ങളുടെയും അവസാന ഔട്ട്പുട്ട് വേദനയാണ്. ഒരുകാലത്ത് നമ്മൾ സ്നേഹിക്കുന്നവർ മരണം കൊണ്ടെങ്കിലും നമ്മളെ വിട്ടുപോകുമെന്നത് തീർച്ചയാണല്ലോ. എന്നിട്ടും നമ്മൾ സ്നേഹിക്കുന്നു. വേദനിക്കുമെന്ന ഉത്തമബോധ്യത്തോടെ തന്നെ മനുഷ്യർ സ്നേഹമെന്ന റിസ്ക്കെടുക്കുന്നു.

സ്നേഹമെന്ന വാക്കിനെ ലോകത്തിലെ ഏറ്റവും വലിയ അത്ഭുതമെന്ന് അടയാളപ്പെടുത്താൻ അതുമാത്രം മതി.. പ്രിയപ്പെട്ട ആദിത്യ റോയ് ചൗദരി.. അല്പനേരത്തേക്കെങ്കിലും ആശ്വാസമയത്തിന് നന്ദി. നിങ്ങൾ പ്രതീക്ഷിക്കുമെങ്കിലും നമ്മളിനി കാണുകയേ ഉണ്ടാവില്ല. അന്നേരം ഇഷാനെ ഓർമ്മ വന്നു. അയാളോട് സൗഹൃദപരമായി ഇടപഴകാത്തത് പേടി കൊണ്ടാണ്. അയാള് ചെയ്തു തന്ന വലിയ ഉപകാരങ്ങളൊക്കെയും ഇടക്ക് സമ്മാനിക്കുന്ന ഒരു ചിരിയിൽ മാത്രമൊതുക്കി വെക്കുന്നതും പേടി കൊണ്ടു മാത്രമാണ്. സ്നേഹിക്കാനുള്ള പേടികൊണ്ട്.. ഇടക്ക് മൊബൈൽ റിങ് ചെയ്യുന്നതറിഞ്ഞു. സേവ് ചെയ്യാത്തൊരു പ്രൈവറ്റ് നമ്പറാണ്. "ഹെലോ മായ.. ഇഷാനാണ് സംസാരിക്കുന്നത്. താൻ ഇന്റർവ്യൂവിൽ ക്വാളിഫൈ ആയിട്ടുണ്ട്. നാളെതൊട്ട് വർക്കിന് ജോയിൻ ചെയ്യാം. കൺഗ്രാജൂലേഷൻസ്..." മറുവശത്തു നിന്നുകൊണ്ട് ഇഷാൻ പറഞ്ഞു. "താങ്ക് യൂ.. താങ്ക് യൂ സോ മച്ച് സാർ.." ഉള്ളിൽ ഒരു ആശ്വാസം ഒഴുകിയെത്തിയത് പോലെ തോന്നി. "യൂ ഡിസർവ് ദിസ്..." ഇഷാൻ സ്നേഹത്തോടെ പറഞ്ഞു.

അല്പം കഴിഞ്ഞപ്പോൾ ആരോഹി വന്നു പിക്ക് ചെയ്തു. ഇഷാന്റെ കാര്യം മറച്ചു വച്ചതിനു ആരോഹിക്കിട്ട് ഒരു ഡോസ് കൊടുത്തു. ജോലി കിട്ടിയെന്ന് പറഞ്ഞപ്പോൾ ആരോഹിക്ക് വലിയ അത്ഭുതമൊന്നും തോന്നിയില്ല. സ്വഭാവികമെന്ന് ചിന്തിച്ചുകൊണ്ട് ആരോഹി മനസ്സിൽ ചിരിച്ചു. പിന്നീട് ആരോഹിക്കൊപ്പം കാറിൽ ഷോപ്പിംഗിനായിറങ്ങി. ❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹 "ആന്റി എന്നെ വിളിച്ചിരുന്നു. ഇഷാൻ മായ എന്നൊരു പെൺകുട്ടിയുമായി റിലേഷനിലാണ്. ആ കാര്യം പറഞ്ഞാണ് അവൻ ആന്റിയെ കൺവീൻസ് ചെയ്തത്. ആന്റിക്ക് ഇഷാന്റെയും എന്റെയും മാര്യേജിനു നല്ല താല്പര്യമുണ്ടായിരുന്നു. ഇതുവരെ ഇല്ലാത്തൊരു പ്രേമം ഇന്ന് പെട്ടെന്ന് എങ്ങനെ പൊട്ടിമുളച്ചു? ഇതവന്റെ വെറും നമ്പറാണ്..." ടേബിളിൽ ഇരുന്ന ഗ്ലാസ്‌ തട്ടിയെറിഞ്ഞുകൊണ്ട് സഞ്ജന കോപത്തോടെ നെറ്റിയിൽ കൈവച്ചു. ഗ്ലാസ് തറയിൽ വീണുടഞ്ഞത് കണ്ട് റെസ്റ്റോറന്റിലെ മറ്റു കസ്ടമേഴ്സ് അവളുടെ ടേബിളിലേക്ക് നോക്കി. "വാട്ട് ഈസ്‌ റോങ് വിത്ത് യൂ സഞ്ജു.. ഒന്നടങ്ങ് നീ. ആൾക്കാര് നോക്കുന്നു."

ഹിന ചുറ്റിനും നോക്കികൊണ്ട് സഞ്ജനയെ നോക്കി ദേഷ്യപ്പെട്ടു. സഞ്ജന മനപ്പൂർവം ഗ്ലാസ്‌ എറിഞ്ഞു പൊട്ടിച്ചത് കണ്ട് അവിടുത്തെ ഒരു സ്റ്റാഫ് അവർക്കരികിലേക്ക് വന്നു. സഞ്ജന ഗൗരവത്തോടെ ബാഗിൽ നിന്നും ഒരു അഞ്ഞൂറ് രൂപ നോട്ടെടുത്ത് ടേബിളിൽ അമർത്തി വച്ചു. അയാളത് വാങ്ങി തിരിഞ്ഞു നടന്നു. "ഇഷാനുമായുള്ള എന്റെ മാര്യേജ് എത്രയും പെട്ടെന്ന് തന്നെ നടക്കണം. ഐ ഹാവ് റ്റു ഡൂ സംതിങ്..." "വെയിറ്റ്.. നീ മായ എന്ന് പറഞ്ഞപ്പോഴാണ് ഞാനോർത്തത്, ഇന്ന് ഇഷാന്റെ PA ആയിട്ട് അപ്പോയ്ന്റ് ചെയ്തത് ഒരു മായയെ ആണ്. അവളുമായിട്ടുള്ള ഇന്റർവ്യൂ നടന്നപ്പോ മാത്രം ഉള്ളിൽ നിന്ന നമ്മുടെ ഒരു സ്റ്റാഫിനെ ഇഷാൻ പുറത്തേക്ക് വിട്ടു. അവളുടെ ഇന്റർവ്യൂ കഴിഞ്ഞിട്ടാ അയാളെ തിരിച്ചു കയറ്റിയത്. അയാൾ പുറത്തു നിക്കുന്നത് കണ്ട് ഞാൻ ചോദിച്ചപ്പോഴാ ആ പെണ്ണിന്റെ പേര് അയാൾ എന്നോട് പറഞ്ഞത്. മറ്റൊരു കാര്യം കൂടിയുണ്ട്. ആ പെണ്ണിനേ ഗ്രീൻ പാർക്കിൽ വച്ചു ഡോക്ടർ ആരോഹി കാറിൽ പിക്ക് ചെയ്ത് പോകുന്നതും ഞാൻ കണ്ടിരുന്നു..!"

ഹിന ഓർത്തെടുത്തു പറയവേ സഞ്ചനയുടെ കണ്ണുകൾ വിശ്വാസം വരാതെ വിടർന്നു. "വാട്ട്? ഇഷാൻ ആന്റിയോട് പറഞ്ഞ കാര്യങ്ങളൊക്കെ അപ്പൊ സത്യമാണോ? അതെല്ലാം അവളെ കുറിച്ചാണോ..? അവളെ ഞാൻ വെറുതെ വിടാൻ പോകുന്നില്ല.." സഞ്ചനയുടെ മുഖം ദേഷ്യത്തോടെ വലിഞ്ഞു മുറുകി. "നീയൊന്ന് കൂളാവെടീ. അവള് വരാൻ പോകുന്നത് നിന്റെ ഓഫീസിലോട്ടാ. അവിടെ CEO ആയ ഇഷാനേക്കാൾ ആളുകൾക്ക് പേടി അവന്റെ ഭാര്യയാകാൻ പോകുന്ന നിന്നെയാ. അവൾക്കിട്ടുള്ള പണി നമുക്ക് ഓഫീസിൽ വച്ചു തന്നെ കൊടുക്കാം." ഹിന ടേബിളിൽ വിറയൽ സഹിച്ചിരുന്ന സഞ്ജനയുടെ കയ്യിൽ ആശ്വാസത്തോടെ മുറുകെ പിടിച്ചു. ❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹 ജെസ്സിക പറഞ്ഞുകൊണ്ടിരിക്കെ ഒരു കാർ ഹോണടിച്ചുകൊണ്ട് വീടിന്റെ മുറ്റത്ത് വന്നു നിൽക്കുന്നത് കേട്ട് സാഗറും എലീനയും മുറ്റത്തേക്ക് നോക്കി. മുറിയിൽ കാർട്ടൂൺ കണ്ടുകൊണ്ടിരുന്ന കുട്ടി അർജുൻ ഡോർ തുറന്ന് ഹാളിലേക്ക് ഓടിവന്നു. "ഡാഡി വന്നല്ലോ....!"

അർജുൻ ജെസ്സികയെ നോക്കി ആഹ്ലാദത്തോടെ പറഞ്ഞത് കേട്ട് സാഗറും എലീനയും മുഖത്തോട് മുഖം നോക്കി. "അവന്റെ അച്ഛനാരായിരുന്നുവെന്നും എന്തായിരുന്നുവെന്നും അവന് നന്നായിട്ടറിയാം. പക്ഷേ അവനിപ്പോൾ സ്വന്തമെന്ന് പറഞ്ഞ് കൊണ്ടുനടക്കാൻ ഒരു ഡാഡിയുണ്ട്...." ജെസ്സിക പറഞ്ഞു. "ഇഷാനാണോ..???" എലീന കൗതുകത്തോടെ ചോദിച്ചു. "അതോ ആദിത്യയോ..??" സാഗറിന്റെതായിരുന്നു ആ ചോദ്യം. അർജുൻ അപ്പോഴേക്കും ഡോർ തുറന്നു കഴിഞ്ഞിരുന്നു. "ഡാഡി....." ഡോറിനപ്പുറം ചിരിച്ചുകൊണ്ട് നിന്നയൊരുവന്റെ ദേഹത്തേക്ക് അർജുൻ ചാടി വീണു. മുട്ടുകുത്തിയിരുന്ന് അവനെ വാത്സല്യത്തോടെ, നിറഞ്ഞ സ്നേഹത്തോടെ വാരിപ്പുണർന്നുകൊണ്ട് അയാൾ ചിരിച്ചു. "ഇഷാനാണോ അതോ ആദിത്യയോ..?" എലീന അയാളെ കൗതുകത്തോടെ നോക്കിനിന്നുകൊണ്ട് ജെസ്സികയുടെ കാതുകളിൽ അക്ഷമയോടെ മന്ത്രിച്ചു ചോദിച്ചു............കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story