മൽഹാർ: ഭാഗം 22

രചന: RAIZA


"ഓഹ്.  റിഹാൻ...."


പരസ്പരം കൈ കൊടുത്തു കൊണ്ട് ഞങ്ങൾ ആശ്ലേഷിച്ചു.. 


"എന്താ കല്യാണത്തിന്റെ ഷോപ്പിംഗ് ന് വന്നതാണോ "


എന്നെ നോക്കി ചിരിച്ചു കൊണ്ട് സാക്കിർ അത് പറഞ്ഞതും  ഞാനും ചിരിച്ചു കൊണ്ട് അതേ എന്ന് തലയാട്ടി.. 


"നീയെന്താ ഇവിടെ.. ഷോപ്പിംഗ് തന്നെയാണോ ... അതോ ആരേലും കാണാൻ വന്നതാണോ "


"ഏയ്‌.  ആരെ കാണാൻ.. ഷോപ്പിംഗ് ന് വന്നത് തന്നെ .  പിന്നെ.. പറയാൻ മറന്നു... നെക്സ്റ്റ് മൺണ്ടേ എന്റെ വിവാഹമാണ് .. എല്ലാം പെട്ടന്നായിരുന്നു "


"ഓഹ്.. കൺഗ്രാറ്റ്സ്‌... അപ്പൊ വലിയ ഷോപ്പിംഗ് തന്നെ അല്ലേ... "


ഞാനത്  പറഞ്ഞതും അവൻ ഒന്ന് ചിരിച്ചു.. 


"ഓക്കേ.. പിന്നെ കാണാം.. എനിക്കൊരു അർജെന്റ് കാൾ ചെയ്യണം.. ഓഫിസിൽ ലീവ് എടുത്തത് കൊണ്ട് ഫോണിന് ഒരു ഒഴിവും ഇല്ല... സീ യു സൂൺ.. "


"ഓക്കേ.  ബൈ   "


സാക്കിയോട്  പിന്നെ കാണാം എന്ന് പറഞ്ഞു കൊണ്ട് ഞാൻ ഫോണും ചെവിയിൽ വെച്ച്  പുറത്തേക്ക് നടന്നു   


************

റിഹാൻ പോയതും ഞാൻ മേലേക്ക് പോയി.. റൈഹ റിഹാനെ കണ്ടിട്ടുണ്ടാവും.. അവളുടെ കുടുംബത്തോടൊപ്പം ഷോപ്പിംഗ് ൽ ചേർന്നിട്ടുണ്ടാവും.. അത് കൊണ്ടിനി അവളെ വിളിക്കേണ്ട . അവളുടെ ഉമ്മ കൂടെ ഉണ്ടെങ്കിൽ ഫേസ് ചെയ്യാൻ ആവില്ല.  പെണ്ണ് വേണ്ടെന്ന് പറഞ്ഞ് പോന്നതല്ലേ.  ഇനി എങ്ങനെ അവളുടെ ഉമ്മാന്റെ മുഖത്തു നോക്കാ.. പോരാത്തതിന് എന്റെ കല്യാണം ഉറപ്പിച്ച വിവരം അവൾ ഉമ്മാനോട് പറയുമ്പോൾ പാവം വിഷമം ആവില്ലേ... 

അതൊക്കെ ഓർത്ത് കൊണ്ട് അവളെ തിരഞ്ഞു പോകേണ്ടെന്ന് ഞാൻ തീരുമാനിച്ചു... അക്കിയുടെയും 
ആഷിയുടെയും അടുത്തേക്ക് തന്നെ പോകാൻ നിന്നപ്പോൾ ആണ് അവളുടെ കാൾ വന്നത്... അറ്റൻഡ് ചെയ്തതും അവൾ വളരെ സന്തോഷത്തോടെ അവളുടെ ഉമ്മയും ഇക്കാക്കയും ഇവിടെ തന്നെ ഉള്ളത് പറഞ്ഞു.. അവരുടെ കൂടെ അവൾ ഇക്കാക്കയുടെ പെണ്ണിന് വേണ്ടി ഡ്രസ്സ്‌ സെലക്ട് ചെയ്യണെന്നും അവരുടെ കൂടെ തന്നെ തിരിച്ചു പോകാമെന്നും  ഇനി പിന്നെ കാണാമെന്നും പറഞ്ഞു കൊണ്ട് അവൾ കാൾ കട്ട് ചെയ്തു.. 

അവളുടെ ഫോൺ വിളിക്ക് ശേഷം ഞാനാകെ കിളി പോയ പോലെ ആയിരുന്നു.. ഇത്രയും നേരം അവളെന്റെ കൂടെ ഉണ്ടായിരുന്നു.. അപ്പോൾ വല്ലാത്ത വിഷമം ഉള്ളിൽ ഉള്ളത് പോലെ എനിക്ക് തോന്നിയിരുന്നു.. എന്റെ കല്യാണം ആണെന്ന് കേട്ടപ്പോൾ തന്നെ അവളുടെ ഭാവം മാറിയിരുന്നു.. പക്ഷെ ഇപ്പോൾ അവൾക്കൊരു കുഴപ്പവും ഉള്ളതായി തോന്നുന്നില്ല.  നല്ല സന്തോഷത്തിലാണ്.. എന്റെ കല്യാണം കഴിഞ്ഞിട്ട് എന്നെയും പെണ്ണിനേയും പിന്നെ ഒരു ദിവസം കാണാം എന്ന് പറഞ്ഞിട്ടാ അവൾ വെച്ചത് ... 
ഒന്നും മനസ്സിലാവുന്നില്ല.. ഈ പെണ്ണുങ്ങൾ ഇങ്ങനെ തന്നെയാണ്.. ഒരു നിമിഷം ഒരു സ്വഭാവം ആണേൽ അടുത്ത നിമിഷം അത് മാറി മറിയും..  

അവളെ കാര്യം വിട്ട് കൊണ്ട് ഞാൻ അക്കിയുടെ അടുത്തേക്ക് നടന്നു.. എത്ര വിട്ടിട്ടും മനസ്സിൽ നിന്ന് അവളുടെ മാറ്റം പോകുന്നില്ല... അവൾക്കാ ഫോൺ കാൾ വരുന്നത് വരെ അവളുടെ മുഖം വാടി നിൽക്കായിരുന്നു.. അതിന് തൊട്ട് മുന്പാണ് ഫെല്ല അതാണെന്ന് പറഞ്ഞ് ഞാൻ കാണിച്ചു കൊടുത്തത്.. പക്ഷെ ഫെല്ലയെ കാണുന്നതിന് മുൻപ് അവൾക്ക് കാൾ വന്ന് അവൾ പോയി.. ആരായിരിക്കും വിളിച്ചത്.. ചിലപ്പോൾ വല്ല ബോയ് ഫ്രണ്ട് ഉം ആയിരിക്കും.. അതാവും ഇത്രയും സന്തോഷം  ... ഹാ.  എന്തായാലും എനിക്കെന്താ...

"എന്താ സാക്കി..നീ പിറുപിറുത്തു കൊണ്ട് വരുന്നേ... "


"ഒന്നുമില്ല അക്കീ.. ചുമ്മാ... ഇവരുടെ കഴിഞ്ഞില്ലേ "

 ജെനിയെ നോക്കി ഞാൻ ചോദിച്ചതും അവളെന്നെ നോക്കി കണ്ണുരുട്ടി.. അപ്പോൾ തന്നെ ഞാനവൾക്ക് ഇളിച്ചു കൊടുത്തു... ഇവിടെ നിന്നാൽ ശെരിയാവില്ലെന്നും പറഞ്ഞ് അക്കിയും ആഷിയും ഞാനും ഞങ്ങൾക്ക് ഡ്രസ്സ്‌ എടുക്കാനായി ഞങ്ങളുടെ സെക്ഷനിലേക്ക് നടന്നു.. ആ സമയം തന്നെ ഫെല്ല  ഡ്രെസ്സും പിടിച്ച് എതിരെ വന്നു.. അവളെ കണ്ടതും ഞാൻ മുഖം തിരിച്ചു.. അത് പോലെ എന്നെ പുച്ഛിച്ചു കൊണ്ട് അവളും മുഖം തിരിച്ചു. . 


************


എവിടെ നോക്കിയാലും അവന്റെ മരമോന്ത തന്നെ ..  ഇനിയിപ്പോ അതൊക്കെ സഹിച്ചല്ലേ പറ്റൂ..  അവനിൽ നിന്ന് മുഖം തിരിച്ചു കൊണ്ട് ഞാൻ ജെനി ഇത്തയുടെ അടുത്തേക്ക് പോയി....
ഒരുപാട് സമയത്തെ തിരച്ചിലിനു ശേഷം ഷോപ്പിംഗ് ഒരു വിധം പൂർണമായി.  ഉമ്മമാർക്ക് ഞാൻ തന്നെ സെലക്ട് ചെയ്തു . 

എല്ലാം കഴിഞ്ഞപ്പോൾ ഒരുപാട് നേരം ആയിരുന്നു... മാളിൽ നിന്നും പുറത്തേക്കിറങ്ങി കാറിൽ കയറിയതും പെട്ടന്ന് ആരെയോ കണ്ടത് പോലെ ഞാൻ തല വെളിയിലേക്കിട്ടു.. 


"ഡീ.. മരമാക്രി... തല വല്ല വണ്ടിക്കാരും കൊണ്ട് പോകും... ആഹ്.. കൊണ്ട് പോയിട്ടെന്താ.  വല്ലതും അതിനകത്തു വേണ്ടേ അല്ലേ"


എന്നെ നോക്കി സാക്കി പറഞ്ഞതും ഞാൻ തല ഉള്ളിലേക്കിട്ട് അവനെ നോക്കി പല്ലിറുമ്പി.. അക്കി ഇക്കയും ജെനി ഇത്തയും ഒക്കെ ചിരി കടിച്ചു പിടിച്ചു നിന്നുവെന്നല്ലാതെ ഒന്നും പറഞ്ഞില്ല.. ഞങ്ങളെ കാര്യത്തിൽ ഇടപെട്ടിട്ട് കാര്യം ഇല്ലെന്ന് കരുതിയത് കൊണ്ടാവും ഒന്നും പറയാതിരുന്നത്.. അക്കി ഇക്ക കാർ മുന്നോട്ടു എടുത്തതും എന്റെ കണ്ണുകൾ പിറകിൽ തന്നെ ആയിരുന്നു... റിഹാന്റെ ഉമ്മയെ അവിടെ കണ്ടത് പോലെ.. ചിലപ്പോൾ തോന്നലാവാം.. അവർ ഈ നാട്ടിൽ വരാൻ വഴിയില്ല.. 
എങ്കിലും  റിഹാൻ ഇവിടെ എവിടെയോ ഉണ്ടെന്ന് ഹൃദയം പറയുന്നത് പോലെ....


************


ഷോപ്പിംഗ് കഴിഞ്ഞ് തിരിച്ചപ്പോൾ  നേരം ഇരുട്ടി തുടങ്ങിയിരുന്നു.. രണ്ടു മൂന്ന് ഷോപ്പിൽ  കയറേണ്ടി വന്നു.. അതാണ് നേരം വൈകിയത്.. ഫെല്ലയെ എല്ലാവരും ചേർന്ന് വീട്ടിലേക്ക് കൊണ്ട് വരാനുള്ള പ്ലാൻ ആയിരുന്നു... എന്നാൽ അവൾ സ്വർഗത്തിലേക്ക് പോയാൽ മതിയെന്ന് പറഞ്ഞു... നാശം ഇപ്പൊ ഇറങ്ങുമല്ലോ എന്ന് സമാധാനിച്ചപ്പോൾ അവിടെയും എനിക്ക് പണി കിട്ടി... ഇടവഴിയിൽ നിന്നും സ്വർഗം വരെ അവളോടൊപ്പം ചെന്ന് കൊടുക്കാൻ ജെനിയുടെ ഓർഡർ.. പറ്റില്ലെന്ന് പറഞ്ഞാൽ ഉമ്മിയോടും ഉമ്മച്ചിയോടും പരാതി പറയുമെന്നോർത്ത് ഞാൻ കാറിൽ നിന്നിറങ്ങി.. അവളും ഇറങ്ങിയതും ജെനിയുടെ കയ്യിൽ നിന്ന് ഞാൻ ഹവ്വ മോളെ വാങ്ങി.. അവൾ നല്ല ഉറക്കിൽ ആയിരുന്നു.  


"സാക്കി... പെട്ടന്ന് വരണേ... പഞ്ചാരയടിച്ചു നിൽക്കല്ലേ.. പിന്നെ.. ആരും ഇല്ലെന്ന് കരുതി... മ്മ്മ്.. മം.. "


വാക്കുകൾ പൂർത്തിയാക്കാതെ മൂളി കൊണ്ട് അക്കി എന്നെ നോക്കി കണ്ണിറുക്കിയതും അവന് നേരെ തുപ്പുന്നത് പോലെ ഞാൻ കാണിച്ചു.. അവളെ കാത്ത് നിൽക്കാതെ ഞാൻ മുന്നിൽ നടന്നു... എല്ലാവരോടും യാത്ര പറഞ്ഞു കൊണ്ട് അവളും പിറകെ വന്നു.. 


"ഒന്ന് വേഗം വരുമോ തമ്പുരാട്ടി.. മെല്ലെ മെല്ലെ ഇഴഞ്ഞു വന്നോളും..  "


"ഞാൻ എന്റെ കാലും കൊണ്ടല്ലേ  നടക്കുന്നെ.. അതിന് നിനക്കെന്താ.. എനിക്കെയ്.. ഒരു പേടിയും ഇല്ല.. ഞാൻ തനിച്ചു പൊയ്ക്കോളാം "


"ആഹ്. അതിന് ആര് പറഞ്ഞു നിനക്ക് പേടി ഉണ്ടെന്ന്.. നിന്നെ കാണുന്നവർക്കല്ലേ പേടി.. ചെലക്കാതെ മുന്നിൽ നടക്കെടീ "


"ദേ.. അധികാരം കാണിക്കാൻ നീയെന്നെ കെട്ടിയിട്ടൊന്നും ഇല്ല.. മയത്തിലൊക്കെ പറഞ്ഞാൽ കൊള്ളാം "

"കെട്ടിയിട്ട് അധികാരം കാണിക്കാമല്ലോ... കാണിച്ചു തരാഡീ കോപ്പേ.. നീയെന്റെ കാലിന് ചുവട്ടിലേക്കാ വരുന്നേ.. ഈ സാക്കി ആരാന്ന് നീയറിയും.. പെട്ടിയും കിടക്കയും എടുത്ത് നീ ഓടി പോവും."


"ഓഹ്.. കാണാം.. "

അതും പറഞ്ഞു കൊണ്ട് കനത്തിൽ എന്നെ നോക്കി കൊണ്ട് എന്റെ കയ്യിൽ നിന്നും മോളെ വാങ്ങി കൊണ്ട് അവൾ സ്വർഗത്തിലേക്ക് നടന്നു..അവളെ നോക്കി മനസ്സിൽ പലതും കണക്ക് കൂട്ടി കൊണ്ട് ഞാൻ തിരിച്ചു കാറിനടുത്തേക്ക് നടന്നു... 

************

വീട്ടിൽ എത്തിയപ്പോൾ ഉമ്മിക്കും ഉമ്മച്ചിക്കും അവളെ പറ്റി ചോദിക്കാനേ നേരം ഉണ്ടായിരുന്നുള്ളൂ.. ഞാൻ ചോദിക്കുന്നതിനൊക്കെ അവരുടെ മടിയിൽ കിടന്ന്  മൂളി എന്നല്ലാതെ ഒന്നും പറഞ്ഞില്ല.. എല്ലാം അക്കിയും ജെനിയും തന്നെ വിളമ്പി കൊടുത്തു  .. 
റൈഹ പിന്നെ വിളിച്ചിട്ടും മെസ്സേജ് അയച്ചിട്ടും ഒന്നുമില്ല.. എന്താ അവൾക്ക് പറ്റിയത് എന്നാലോചിച്ചിട്ട് ഒന്നും മനസ്സിലാവുന്നില്ല.. 
അവൾക്ക് മെസ്സേജ് അയച്ചിട്ട് റിപ്ലൈയും ഇല്ല.. എന്തെങ്കിലും ആവട്ടെ എന്ന് കരുതി ഞാൻ ഉമ്മയുടെയും ഉമ്മച്ചിയുടെയും മടിയിൽ തല  വെച്ച്  കണ്ണുകൾ അടച്ചു കിടന്നു.... 

കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് ദിവസങ്ങൾ പോയത്.. നാളെയാണ് കല്യാണം.. ഈ മൂന്നാല് ദിവസം ഓരോ തിരക്കിൽ ആയിരുന്നു.. വീട് മോഡി പിടിപ്പിക്കലും മറ്റും... 
അതിനിടയിൽ ഓഫിസിൽ പോകാനൊന്നും പറ്റിയില്ല.. അക്കിയുടെ നിർബന്ധം കൊണ്ട് ലീവ് എടുത്തു...എനിക്കും ഫെല്ലക്കും നാളെ ധരിക്കാനുള്ള ഡ്രസ്സ്‌ ജെനി റെഡിയാക്കി വെച്ചിട്ടുണ്ട്... 
ഇനി നാളെ ആയാൽ മതി.. എല്ലാം സെറ്റ് ആയി.. പക്ഷെ മനസ്സ് ഇപ്പോഴും അവളെ അംഗീകരിക്കുന്നില്ല.. കല്യാണം കഴിഞ്ഞ് ഒരുമിച്ച് ജീവിക്കുമ്പോൾ എല്ലാം ശെരിയാകും എന്ന സമാധാനത്തിലാണ്... 
റൈഹ പിന്നെ എന്നോട് അങ്ങനെ മിണ്ടാൻ വന്നിട്ടേ ഇല്ല.. കല്യാണ തിരക്ക് കാരണം അവളെ മൈൻഡ് ചെയ്യാൻ പറ്റിയില്ല എന്ന് പറയുന്നതാവും ശെരി...
അവളെ കല്യാണത്തിന് വിളിച്ചെങ്കിലും അവൾക്ക് വരാൻ പറ്റില്ലെന്ന് പറഞ്ഞിരുന്നു.. റിഹാനെയും ഞാൻ ക്ഷണിച്ചിരുന്നു.. മറ്റെന്നാൾ നടക്കുന്ന റിസപ്ഷന് അവന് പങ്കെടുക്കാൻ സാധിക്കില്ലെന്നത് കൊണ്ട് തന്നെ നാളെ അവനോട് വരാൻ പറഞ്ഞു... 
ഒരുമിച്ച് വർക്ക് ചെയ്യാൻ ഉള്ളത് കൊണ്ട് തന്നെ ഞങ്ങളിപ്പോൾ നല്ല കൂട്ടായി...

ഒട്ടും  പ്രതീക്ഷിക്കാത്ത  ആൾ ആണല്ലോ എന്റെ മഹറിനു അവകാശിയായി നാളെ എന്റെ ജീവിതത്തിലേക്ക് വരുന്നതെന്ന് ഓർത്ത് കൊണ്ടും ഇനി എന്തൊക്കെ ജീവിതത്തിൽ സംഭവിക്കുമെന്നും ഓർത്ത് നാളെത്തെ പുലരിക്കായി ഞാൻ കണ്ണുകൾ അടച്ചു കിടന്നു..... 

************

നാളെ സാക്കിയുടെ കല്യാണമാണ്.. എന്നോട് ചെല്ലാൻ പറഞ്ഞിട്ടുണ്ട്... റൈഹ അവന്റെ പിറകെ പോയത് വെറുതെയായി.. ആ തോന്നൽ അവൾക്കുള്ളത് കൊണ്ടാവും ഇപ്പോൾ അടങ്ങി നിൽക്കുന്നത്.. അതോ ഇനി എന്തെങ്കിലും പ്ലാൻ മനസ്സിൽ ഉണ്ടോ ആവോ.. 

ഹൃദയം വല്ലാതെ പിടയുന്നുണ്ട്.. ഇനി രണ്ടു ദിവസം മാത്രമേ ഉള്ളൂ കല്യാണത്തിന്.. ഫെല്ല ഇത് വരെ നാട്ടിൽ എത്തിയിട്ടില്ല.... അവളുടെ തീരുമാനം എന്താണെന്ന് അറിയാമെങ്കിലും നിസ്സഹായതയോടെ നിൽക്കാനല്ലാതെ കഴിയുന്നില്ല.. 
എന്റെ പെണ്ണെന്ന് മനസ്സിൽ എഴുതി ഉറപ്പിച്ച് ഒടുവിൽ മറ്റൊരാളുടെ കഴുത്തിൽ മഹർ ചാർത്താൻ ആണല്ലോ വിധി..... !!!

മുന്നോട്ടുള്ള ജീവിതം ഓർത്തതും ഒരിറ്റ് കണ്ണീരോടെ ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു 

************


ദിവസങ്ങൾ പെട്ടന്ന് കടന്നു പോയ പോലെ.... നാളെയാണ് സാക്കിയുമായുള്ള വിവാഹം... ഓർക്കും തോറും നെഞ്ച് പിടയുന്ന പോലെ.. അന്നത്തെ വിളിക്ക് ശേഷം മാമി എനിക്കോ ഞാൻ മാമിക്കോ വിളിച്ചിട്ടില്ല... നാളെ കഴിഞ്ഞ് മറ്റെന്നാൾ നാട്ടിൽ പോകണം.. ബുധനാഴ്ച റിഹാനുമായുള്ള കല്യാണം... 
എല്ലാം ഞാൻ മനസ്സിൽ വിചാരിക്കുന്ന 
പോലെ ആവണെ എന്ന് മാത്രമാണ് എന്റെ പ്രാർത്ഥന.. 


നാളെ സാക്കിയുടെ വീട്ടിൽ  പുതിയ ജീവിതം തുടങ്ങാനായി മനസ്സ് പാകപ്പെടുത്തി കൊണ്ടിരിക്കുവാണ്.. ഇടക്ക് ഉതിർന്നു വീഴുന്ന കണ്ണീരിനു നേരെ ഞാൻ കണ്ണുകൾ അടച്ചു.. 
എന്റെ സാധനങ്ങൾ എല്ലാം തയ്യാറാക്കി വെച്ചിട്ടുണ്ട്.. 
പെട്ടിയിൽ പൂട്ടി വെച്ച എന്റെ പ്രിയപ്പെട്ടതൊന്നും ഞാൻ തുറന്നു നോക്കിയിട്ടില്ല.. തുറന്നു നോക്കിയാൽ ഒരു പക്ഷെ.. ഞാനാകെ തകർന്നു പോവും.. മനസ്സിനെ കല്ലാക്കി വെച്ചാണ് നാളെത്തെ ദിവസത്തെ മുന്നിൽ കാണുന്നത്.... 

നാളെ രാവിലെ  ഒമ്പത് മണിക്കാണ് നിക്കാഹ്...ഓർക്കും തോറും കണ്ണിൽ ഇരുട്ട് കയറുന്നുണ്ട്.. അത് കൊണ്ട് തന്നെ കണ്ണടച്ച് കൊണ്ട് ഒരു നെടുവീർപ്പോടെ ഞാൻ ബെഡിൽ മലർന്നു കിടന്നു... ഇത്രയും നാൾ മനസ്സിൽ തീർത്ത സ്വപ്‌നങ്ങൾ പാടെ തകർന്നു വീഴുന്ന ഒരു ദിവസത്തെ വരവേൽക്കാൻ..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story