മൽഹാർ: ഭാഗം 24

malhar

രചന: RAIZA

റിഹാൻ എന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുവായിരുന്നു.. അവന്റെ കണ്ണുകളിലേക്ക് നോക്കാനുള്ള കരുത്തില്ലാത്തതിനാൽ 
ഞാൻ മുഖം മെല്ലെ തിരിച്ചു.. 


"ഫെല്ലാ.. ഇത് റിഹാൻ മാലിക്..... "


സാക്കി അവനെ പരിചയപ്പെടുത്തി കൊണ്ട് ഓരോന്ന് പറഞ്ഞു....ഏതോ ഒരു പ്രൊജക്റ്റ്‌ ന് വേണ്ടി അവർ ഒരുമിച്ചാണ് വർക്ക് ചെയ്യുന്നതെന്നും പറഞ്ഞു.. എല്ലാം കേട്ട് ചുണ്ടിൽ ചിരി വരുത്തി കൊണ്ട് ഞാൻ സാക്കിയെ നോക്കി.. എല്ലാവരും ഞങ്ങൾക്ക് അരികിൽ തന്നെ ഉണ്ട്.. അത് കൊണ്ട് തന്നെ ചിരി മായാതിരിക്കാൻ ഞാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.. 
അപ്പോഴാണ് സാക്കി റിഹാന്റെ കല്യാണത്തെ കുറിച്ച് പറഞ്ഞത്.. അത് കേട്ടതും എന്റെ മുഖം താനെ റിഹാന്റെ നേരെ തിരിഞ്ഞു.. 


"റിഹാൻ....ഞങ്ങൾ ഉറപ്പായിട്ടും കല്യാണത്തിന് വരാം... നാളെ റിസപ്‌ഷന് നിനക്ക് വരാൻ പറ്റില്ലല്ലോ.. സാരമില്ല.. കല്യാണം കഴിഞ്ഞ് നിന്റെ പെണ്ണിനേയും കൂട്ടി ഒരു ദിവസം വാ.. "

സാക്കിയുടെ വാക്കുകൾ കേട്ടതും എന്റെ കണ്ണുകൾ ഫെല്ലയിലേക്ക് തിരിഞ്ഞു.. അവളും എന്നെ നോക്കി നിൽക്കാണ്... അവളെ ഇനിയും കാണാൻ ആവില്ലെന്ന് കരുതി കാർ എടുത്ത് പോകാൻ നിന്നതാണ്.. അതിനിടയിൽ സാക്കിയുടെ ബ്രദർ എന്നെ കണ്ടു.. എന്നെയും വലിച്ച് വീട്ടിനകത്തേക്ക് കയറുമ്പോഴും നേർക്ക് നേർ അവളെ കാണരുതെന്ന പ്രാർത്ഥന മാത്രമായിരുന്നു.. പക്ഷെ.. അവിടെയും വിധി എനിക്കെതിരായിരുന്നു... സാക്കി അവളെ പരിചയപ്പെടുത്തി തരാമെന്ന് പറഞ്ഞ് എന്നെ അവൾക്ക് മുന്നിലേക്ക് വലിച്ചു കൊണ്ട് വന്നു.. 
കണ്ണിൽ വെള്ളം തളം കെട്ടി നിൽക്കുന്ന അവളോട് കണ്ണുകൾ കൊണ്ട് തന്നെ ഒരായിരം മാപ്പ് പറഞ്ഞു കൊണ്ടേയിരുന്നു.. 
ഞങ്ങൾക്കിടയിൽ നിന്ന് വാ തോരാതെ സന്തോഷത്തോടെ സംസാരിക്കുന്ന സാക്കിയുടെ വാക്കുകൾ ഒന്നും ഞങ്ങൾ രണ്ടു പേരും കേൾക്കുന്നുണ്ടായിരുന്നില്ല.. മൗനമായുള്ള... ഞങ്ങൾക്ക് മാത്രം കേൾക്കുന്ന ഭാഷയിൽ സംസാരിക്കുകയായിരുന്നു ഞങ്ങൾ... 


"റിഹാൻ.... ഭക്ഷണം കഴിച്ചിട്ട് പോയാൽ മതി... ഒരുപാട് തിരക്കുകൾ ഉണ്ടെന്നറിയാം.. എന്തൊക്കെ ആയാലും ഭക്ഷണം കഴിക്കാതെ പോകേണ്ട.. "


എന്റെ ഷോൾഡറിൽ തട്ടി സാക്കി പറഞ്ഞതും പെട്ടന്ന് ഞാനവളിൽ നിന്നും കണ്ണെടുത്തു.. 


"സോറി സാക്കി.. ഞാൻ പറഞ്ഞില്ലേ.. പെട്ടന്ന് പോകണം... പ്ലീസ്.. പിന്നെ ഒരിക്കെ വരാം. "


ഒരിറ്റ് വെള്ളം പോലും തൊണ്ടയിൽ നിന്നും ഇറങ്ങാത്ത അവസ്ഥയാണ്.. സാക്കി ഒരുപാട് നിർബന്ധിച്ചുവെങ്കിലും ഭക്ഷണം കഴിക്കാൻ ഞാൻ നിന്നില്ല.. എങ്ങനെയെങ്കിലും അവിടെ നിന്നൊന്ന് പോരാൻ പറ്റിയെങ്കിൽ എന്ന് മാത്രമായിരുന്നു മനസ്സിൽ... എല്ലാവരോടും യാത്ര പറഞ്ഞു കൊണ്ട് ഞാൻ പുറത്തേക്ക് നടക്കാൻ നിന്നതും ഒരു തവണ കൂടി ഫെല്ലയെ ഞാൻ നോക്കി..... 
അവസാന നോട്ടം... എന്റെ പെണ്ണെന്ന് പറഞ്ഞ് ഹൃദയം മിടിക്കാൻ തുടങ്ങിയതും അല്ലെന്നും ഇനിയൊരിക്കലും ആവില്ലെന്നും പറഞ്ഞ് കണ്ണുനീർ ഹൃദയത്തെ തിരുത്തി കൊണ്ടിരുന്നു.... 


റിഹാൻ പോയതും ചങ്ക് പറിച്ചെടുത്ത വേദനയായിരുന്നു... വീണ്ടും എന്നെ ആ സോഫയിൽ ഇരുത്തിയതും ആകെ തളർന്ന പോയ അവസ്ഥയിൽ ഞാൻ ഇരുന്നു... എല്ലാവരും ഒരുപാട് സന്തോഷത്തിൽ ആണ്... അവരുടെയൊക്കെ പരസ്പര സ്നേഹവും ഒത്തൊരുമയും എല്ലാം നോക്കി ഞാൻ അവിടെയിരുന്നു.. ജെനി ഇത്ത ഇടക്ക് വന്ന് എന്നോട് ഓരോ തമാശകൾ പറഞ്ഞു കൊണ്ടിരുന്നു... ഇടക്ക് ഞാൻ അറിയാത്ത ആരൊക്കെയോ വന്നു... എല്ലാം കഴിഞ്ഞ് പിന്നെയും ഫോട്ടോ ഷൂട്ട്... എല്ലവർക്ക് നേരെയും പുഞ്ചിരി തൂകുമ്പോൾ ഉള്ളം പിടഞ്ഞു മരിക്കുകയായിരുന്നു....... 

ഫോട്ടോ ഷൂട്ട് എല്ലാം കഴിഞ്ഞപ്പോൾ വൈകുന്നേരം ആയി... ജെനി ഇത്ത എന്നെ സോഫയിൽ നിന്നും എണീപ്പിച്ച് മേലേക്ക് കൊണ്ട് പോയി.. അവിടെ  ഭംഗിയിൽ അലങ്കരിച്ച റൂമിൽ എന്നെ കൊണ്ടിരുത്തി... ബെഡിൽ ഇരുന്ന് ഞാൻ ചുറ്റും നോക്കി.. വലിയൊരു റൂം.. ഗ്ലാസ് ജനാലകൾ എല്ലാം ഉള്ള മനോഹരമായ ഇടം.. 
റൂം മൊത്തത്തിൽ വീക്ഷിക്കുന്ന സമയത്താണ് ഷെൽഫിൽ നിന്നും എനിക്ക് മാറാനുള്ള ഡ്രസ്സ്‌ ജെനി ഇത്ത എടുത്തു തന്നത്.. 
എന്നോട് മാറ്റി വരാൻ പറഞ്ഞതും ഞാൻ ബാത്റൂമിലേക്ക് നടന്നു... 

 പിസ്ത കളറിൽ ഉള്ള സിമ്പിൾ ചുരിദാർ ആയിരുന്നു അത്.. ചേഞ്ച്‌ ചെയ്തു കൊണ്ട് ഞാൻ വന്നതും ജെനി ഇത്ത ഷെൽഫിൽ ഓരോന്ന് അടുക്കി വെക്കുന്ന തിരക്കിൽ ആയിരുന്നു... റൂമിലെ എല്ലാം എനിക്ക് പരിചയപ്പെടുത്തി തന്നു.. ഷെൽഫിൽ ഏതൊക്കെ സാധനങ്ങൾ എവിടെ ഒക്കെ ഉണ്ടെന്ന് എനിക്ക് കാണിച്ചു തന്നു.  


"ഫെല്ലാ.. വാ.. ഇനി ഈ വീട് മൊത്തം ഞാൻ കാണിച്ചു തരാം.. സാക്കി എന്തായാലും ഇപ്പോൾ വരില്ല.. അക്കിയും സാക്കിയും കൂടി പുറത്ത് പോയതാ... അത് വരെ ഇവിടെ ഇരുന്ന് ബോർ അടിക്കേണ്ട.. "


ജെനി ഇത്ത എന്റെ കൈ പിടിച്ചു കൊണ്ട് എല്ലാം കാണിച്ചു തരാനായി പുറത്തേക്ക് നടന്നു.. മുൻപ് ഇവിടെ വന്നിട്ടുണ്ടെങ്കിലും റൂമുകളുടെ ഉൾ വശം എല്ലാം ആദ്യമായിട്ടാണ് കാണുന്നത്.. വലിയൊരു ബംഗ്ലാവ് തന്നെയാണ്... ഓരോ സ്ഥലവും എന്നെ കാണിച്ചു കൊണ്ട് ജെനി ഇത്ത താഴേക്ക് നടന്നു.... 

താഴെ ഉമ്മിയും ഉമ്മച്ചിയും സീനുത്തയും അമാന ഇത്തയും സോഫയിൽ ഇരുന്ന് സന്തോഷം പങ്കിടുന്നുണ്ട്..ലിയ മോളും ഹവ്വ മോളും നല്ല കളിയിലുമാണ്.. 
എന്നെ കണ്ടതും ഉമ്മി എണീറ്റു നിന്ന് എന്റെ കയ്യിൽ പിടിച്ചു കൊണ്ട് സോഫയിൽ ഇരുത്തി.. ഇടവും വലവും രണ്ടു ഉമ്മമാർ... ചുറ്റും കൂട്ടുകാരെ പോലെയുള്ള ഇത്താത്തമാർ.... ഇവർ മതി... എന്റെ വേദനകൾ എല്ലാം ഇല്ലാതാക്കാൻ.. 

************


സാക്കിയുടെ വീട്ടിൽ നിന്നും എങ്ങനെയൊക്കെയോ ഡ്രൈവ് ചെയ്ത് ഞാൻ നാട്ടിലെത്തി... കണ്ണ് നിറഞ്ഞത് കൊണ്ട് മുന്നോട്ടുള്ള കാഴ്ചകൾ മങ്ങിയിരുന്നു.. സാക്കിയുടെ മഹർ കഴുത്തിലണിഞ്ഞു  നിൽക്കുന്ന ഫെല്ലയുടെ രൂപം കണ്ണിൽ നിന്നും മായുന്നില്ല... മനസ്സാകെ ഭ്രാന്തമായത് കൊണ്ട് തന്നെ ഡ്രൈവിങ് ശെരിയായില്ല... ഏതോ ഒരു ബൈക്കിൽ ചെന്നിടിച്ചതും നാട്ടുകാർ പെരുമാറാൻ വന്നു.. അവരുടെ ചീത്ത വിളിയൊന്നും കാതുകളിൽ കേൾക്കുന്നുണ്ടായിരുന്നില്ല... പേഴ്സിൽ നിന്ന് എത്രയെന്ന് പോലും നോക്കാതെ പണം വാരി കൊടുത്തു കൊണ്ട് വീണ്ടും കാറിൽ കയറി യാത്ര തിരിച്ചു... എല്ലാം ഒരു യാന്ത്രികം എന്നോണം ആയിരുന്നു... 

വീട്ടു മുറ്റത്തേക്ക് കാർ കയറ്റിയതും മുറ്റത്ത് തന്നെ റൈഹ എന്തോ ആലോചിച്ചു കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു... കല്യാണത്തിന് പോകേണ്ട അവൾക്ക് വേറെ എവിടെയോ പോകാൻ ഉണ്ട് അവളുടെ കൂടെ ചെല്ലാൻ രാവിലെ ഒരുപാട് നിർബന്ധം പിടിച്ചിരുന്നു... സാക്കി ഇന്ന് വരണം എന്ന് പറഞ്ഞത് കൊണ്ട് അവളുടെ ആവശ്യം തള്ളിക്കളഞ്ഞു.. ആ പിണക്കമാണോ അതോ വേറെ എന്തെങ്കിലും ആണോ എന്നറിയില്ല... കാര്യമായ ചിന്തയിൽ നടക്കുകയാണ് അവൾ.. എന്നെ കണ്ടതും കണ്ണുകൾ വിടർത്തി കൊണ്ടവൾ എന്നെ നോക്കി... ഒരു നിമിഷം എന്നെ നോക്കി അവിടെ നിന്നതും പെട്ടന്ന് എന്റെ അടുത്തേക്ക് ഓടി വന്നു.. 


"ഇക്കാക്കാ.... പിന്നെ... ആഹ്.. എങ്ങനെ ഉണ്ടായിരുന്നു നിക്കാഹ്... എന്നെ വിളിച്ചതായിരുന്നു.. നാളെ റിസപ്‌ഷൻ അല്ലേ.. നാളെ പോകാമെന്നു കരുതി.. "


മുഖത്ത് എന്തൊക്കെയോ ഭാവം വരുത്തി ചിരിച്ചു കൊണ്ട് എന്റെ കണ്ണുകളിലേക്ക് നോക്കി അവൾ പാഞ്ഞതും അവളെ ഒന്ന് നോക്കി കൊണ്ട് ഞാൻ ഒന്നും മിണ്ടാതെ അകത്തേക്ക് നടന്നു .. പിറകെ എന്നെ വിളിച്ചു കൊണ്ട് അവൾ വരുന്നുണ്ടായിരുന്നു.. എന്തോ..ആ വിളിയിൽ അനുകമ്പ നിറഞ്ഞു നിൽക്കുന്ന പോലെ... ദയനീയമായ വിളി... അതോ എനിക്ക് തോന്നിയതോ....


അകത്തേക്ക് കടന്നതും ഉമ്മയും എന്തൊക്കെയോ ചോദിച്ചു കൊണ്ട് വന്നു... ആർക്കും ഒരു മറുപടിയും കൊടുക്കാതെ ഞാൻ നേരെ റൂമിലേക്ക് പോയി.... സ്റ്റെയർ കയ്‌സ് കയറുന്ന സമയം ഉമ്മ റൈഹയോട് എനിക്കെന്താ പറ്റിയത് എന്ന് ചോദിക്കുന്നത് ഞാൻ കേട്ടു... റൈഹയുടെ മറുപടി എന്തെന്ന് കേൾക്കുന്നതിന് മുൻപ് ഞാൻ റൂമിലേക്ക് നടന്നു.... 

റൂമിൽ എത്തിയതും വാതിൽ ലോക്ക് ചെയ്തു കൊണ്ട് പതിയെ ബെഡിനരികിലേക്ക് ഞാൻ നടന്നു. . 
വാഡ്രോബ് തുറന്നു കൊണ്ട് മനോഹരമായ പുസ്തകതാളുകൾ ഞാൻ കയ്യിലെടുത്തു.... അതിൽ നിറഞ്ഞു നിന്ന ഫെല്ലയുടെ രൂപം നോക്കി  ഞാൻ വിതുമ്പി.... 
നിമിഷം കഴിയുംതോറും അതൊരു പൊട്ടിക്കരച്ചിലായി മാറി.... 
ആർത്തു കരഞ്ഞു കൊണ്ട് ഞാൻ ആ താളുകൾ നെഞ്ചോട് ചേർത്ത് വെച്ചു... 
'ഫെല്ലാ.... എന്റെ പെണ്ണേ... നീ ചെയ്തത് തന്നെയാണ് ശെരി... എന്റെ ഓർമകളിൽ നിന്നൊരു മോചനം നിനക്ക് വേണമെങ്കിൽ നിന്റെ കഴുത്തിൽ മറ്റൊരാളുടെ  മഹർ  വീഴുക തന്നെ വേണം... നീയാണ് ശെരി... എന്നും നീ തന്നെ ആയിരുന്നു ശെരി... '


************

നാളെത്തെ റിസപ്‌ഷന്റെ കാര്യത്തിന് വേണ്ടി ഞാനും അക്കിയും കൂടെ പുറത്തേക്ക് പോയതായിരുന്നു.. പോയി വന്നപ്പോൾ കണ്ടത് ഉമ്മമാരും മരുമക്കളും ചേർന്ന് നല്ല കളിയും ചിരിയുമായി സോഫയിൽ ഇരിക്കുന്നതാണ്.. അവരുടെ കൂടെ ആഷിയും ഉണ്ട്.. അർഷാദ് ഇക്കാക്ക ലിയ മോളുടെയും ഹവ്വ മോളുടെയും കൂടെ കളിക്കാണ്.. 
എല്ലാം കണ്ട് ഞാനും അക്കിയും പരസ്പരം നോക്കി സന്തോഷത്തോടെ ചിരിച്ചു.. 


"ആഹാ.. വന്നോ.. പോയ കാര്യം എന്തായി അക്കീ "


"എല്ലാം ഓക്കേ ആണ് ആഷി.. ഡാൻസ് ടീം വരാമെന്ന് ഏറ്റിട്ടുണ്ട്. "

"അപ്പൊ പരിപാടി കളർ ആവും അല്ലേ.."

"പിന്നേ.. ആവാതെ.. അടിപൊളി പ്രോഗ്രാം അല്ലെ അക്കി അറേഞ്ച് ചെയ്തിരിക്കുന്നേ "


അതും പറഞ്ഞു കൊണ്ട് ഞാൻ സോഫയിൽ ഇരുന്നു.. എന്നും എല്ലാവരും കൂടി ഇരിക്കുവാണേൽ ഞാൻ ഉമ്മമാരുടെ നടുവിൽ ആയിരിക്കും ഇരിക്കുക.. എന്റെ സ്ഥാനം അവർക്ക് നടുവിൽ ആണ്.. ഇന്നത് അവൾ അടിച്ചു മാറ്റി... 

എല്ലാവരും വീണ്ടും സംസാരത്തിൽ ഏർപ്പെട്ടതും ഞാൻ അവളെ ഇടം കണ്ണാൽ നോക്കി...ആരോടും ഒന്നും മിണ്ടുന്നില്ലേലും എല്ലാവർക്കും ചിരിച്ചു കൊടുക്കുന്നുണ്ട്.. പക്ഷെ.. ആ ചിരിയിൽ എന്തൊക്കെയോ വേദനകൾ ഒളിഞ്ഞു കിടപ്പുള്ളത് പോലെ... ചിലപ്പോൾ സ്വർഗം വിട്ട് പോന്നത് കൊണ്ടാവാം.. 
അവളെ തന്നെ നോക്കിയിരുന്നാൽ എല്ലാവരും കളിയാക്കി കൊല്ലുമെന്ന് അറിയാവുന്നതിനാൽ ഞാൻ അവളിൽ നിന്നും നോട്ടം മാറ്റി.. 
എത്ര മാറ്റിയിട്ടും കണ്ണുകൾ ഇടയ്ക്കിടെ അവളിൽ തന്നെ ഉടക്കി.. 


ഉമ്മച്ചിയുടെ മെഡിസിന്റെ സമയം ആയതും ഭക്ഷണം കഴിക്കാനായി എല്ലാവരും എണീറ്റു.. 
ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോഴും അവൾ കാര്യമായി കഴിക്കാത്തത് കണ്ട് ഞാൻ അവളെ തന്നെ നോക്കി... 
കല്യാണം കഴിഞ്ഞ പെൺകുട്ടികൾ എല്ലാവരും ആദ്യം ഇങ്ങനെ തന്നെ ആവുമല്ലോ എന്നോർത്ത് ഞാനത് കാര്യമാക്കിയില്ല.. ഉമ്മമാർ നിർബന്ധിച്ചപ്പോൾ എന്തൊക്കെയോ കഴിച്ചെന്നവൾ വരുത്തി... 


ഭക്ഷണം കഴിച്ച് റൂമിലേക്ക് പോകാനായി നിന്നതും അക്കിയും ആഷിയും അർഷാദ് ഇക്കാക്കയും എന്നെ തടഞ്ഞു നിർത്തി.. 


"സാക്കി... ആ  പ്രൊജക്റ്റ്‌ ഇല്ലേ.... അതിന്റെ പേപ്പർസ് എനിക്കൊന്ന് നോക്കണം.. ഇക്കാക്കാ... ഇക്കാക്ക പറഞ്ഞ ഐഡിയ ഇതിൽ കൊണ്ട് വരാൻ പറ്റില്ലേ.. "


"അത് പറ്റും അക്കീ.. പിന്നെ ഞാൻ പറഞ്ഞില്ലേ.. അതും കൂടെ ആയാൽ സംഗതി പൊളിക്കും.. "


മൂന്നു പേരും ഇത് എന്തിനുള്ള പുറപ്പാടാണെന്ന് എനിക്ക് മനസ്സിലായി.. അവർക്ക് നേരെ കൈ കെട്ടി നിന്നതും മൂവരും എനിക്ക് ഇളിച്ചു തന്നു.. 


"അയ്യോടാ.. ഇളിക്കല്ലേ... ആ പല്ല് ഞാൻ അടിച്ചു കൊഴിക്കും.. അല്ല.. നിങ്ങൾക്കൊന്നും ഉറക്കമില്ലേ... "


"സാക്കീ... സാക്കീ.. എത്ര ദിവസമായി നമ്മൾ ഒരുമിച്ച് കിടന്നിട്ട്.. ഇന്ന് നമുക്ക് നാല് പേർക്കും ഒരുമിച്ച് കിടക്കാം.. "


"അയ്യോ.. നക്കീ.. തേനും പാലും ഒലിക്കാണല്ലോ.. പോയി കിടന്നുറങ്ങെടാ... "


അവരെ തള്ളി മാറ്റി കൊണ്ട് ഞാൻ സ്റ്റെയർകെയ്‌സ് കയറാൻ നിന്നതും അവർ മൂന്ന് പേരും എന്നെ കളിയാക്കി ഓരോന്ന് പറഞ്ഞ് ചിരിക്കാൻ തുടങ്ങി.. അതൊന്നും ശ്രദ്ധിക്കാതെ ഞാൻ വേഗം റൂമിലേക്ക് പോയി.. ഇത്രയും നാൾ എന്റെ മാത്രം റൂം ആയിരുന്നു.. ഇനി അവളുടെ കൂടെ ഷെയർ ചെയ്യണമല്ലോ എന്നോർക്കുമ്പോൾ എന്തോ പോലെ.. 
വാതിൽ തുറന്ന് ഞാൻ അകത്തേക്ക് കയറി റൂം ആകെ നോക്കി.. പറയാൻ പറ്റില്ല.. അവരെന്തെങ്കിലും ഒപ്പിച്ചു കാണും.. 
നല്ല അസ്സലായി ഡെക്കറേറ്റ് ചെയ്തിട്ടുണ്ട്.. എല്ലാം നോക്കി കൊണ്ട് മുന്നോട്ടു നടന്നതും പെട്ടന്ന് എന്തിലോ തട്ടി കൊണ്ട് ഞാൻ വീഴാൻ പോയി... എന്താണെന്ന് നോക്കിയപ്പോൾ കണ്ടത് കട്ടിലിന് അരികിൽ ഒരു പെട്ടിയെ ആണ്.. 

'ഓഹ്.. കാല്..  ആരാ ഈ പെട്ടി ഇവിടെ കൊണ്ട് വെച്ചത്.. '


ഫെല്ലയുടെ പെട്ടി ആണെന്ന് മനസ്സിലായതും കാൽ വേദനിച്ചതിന്റെ ദേഷ്യത്തിൽ ഞാൻ ഒരു ചവിട്ട് കൂടെ ആ പെട്ടിക്ക് കൊടുത്തു .. എന്നിട്ട് അതെടുത്ത് ടേബിളിൽ വെച്ചു.. ശ്രദ്ധയില്ലാതെ വെച്ചത് കൊണ്ട് തന്നെ ആ പെട്ടി താഴേക്ക് വീണു കൊണ്ട് അവളുടെ സാധനങ്ങൾ നിലത്തേക്ക് തെറിച്ചു.  വല്ലാത്ത കുരിശായല്ലോ എന്ന് പിറുപിറുത്തു കൊണ്ട് അതെല്ലാം പെട്ടിയിൽ തന്നെ എടുത്തു വെക്കാൻ തുടങ്ങി.. കുറെ പുസ്തകങ്ങളും എന്തൊക്കെയോ പേപ്പറുകളും ഡ്രസ്സ്‌ കളും ആയിരുന്നു അതിൽ.. എല്ലാം എടുത്തു വെക്കുന്നതിനിടയിൽ ആണ് പെട്ടന്നത് എന്റെ കൈകളിൽ വന്നത്... ഭംഗിയേറിയ  വലിയൊരു ക്രാഫ്റ്റ് പേപ്പർ... അതിന്റെ ഭംഗി കണ്ട് പുഞ്ചിരിയോടെ  ഞാനത് തുറന്നു നോക്കി.... 
 വിടർന്ന കണ്ണുകളാൽ പുഞ്ചിരിയോടെ ഞാൻ തുറന്നതും പെട്ടന്ന് എന്റെ കണ്ണുകൾ ആ പേപ്പറിൽ ഉടക്കി നിന്നു.. ചുണ്ടിൽ നിന്നും പതിയെ പുഞ്ചിരി മാഞ്ഞു പോയി... കണ്ണുകളിൽ അവിശ്വാസം നിറഞ്ഞു നിന്നു... പതിയെ അത് ദേഷ്യത്തിലേക്ക് വഴി മാറി........ 

കയ്യിൽ കിടന്ന് ഞെരുങ്ങുന്ന ആ പേപ്പർ നോക്കി പല്ലിറുമ്പി നിന്നതും ആരോ വാതിൽ തുറന്ന് അകത്തേക്ക് വന്നു.. കണ്ണാടിയിൽ കൂടെ ഫെല്ലയെ കണ്ടതും എന്റെ ദേഷ്യം ഇരട്ടിയായി...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story