മൽഹാർ: ഭാഗം 25

malhar

രചന: RAIZA

വാതിൽ തുറന്നു കൊണ്ട് ഞാൻ അകത്തേക്ക് കയറിയതും സാക്കി മുട്ട് കുത്തി തിരിഞ്ഞിരിക്കുന്നത് കണ്ടു.. 
മടിച്ചു മടിച്ചാണ് ഞാൻ റൂമിലേക്ക് വന്നത്.. ജെനി ഇത്തയും സീനുത്തയും തള്ളി വിട്ടെന്ന് പറയുന്നതാവും ശെരി.. ഹവ്വ മോളെ കൂടെ കിടത്താൻ വേണ്ടി അവരോട് ഒരുപാട് പറഞ്ഞു നോക്കി.. പക്ഷെ.. അവർ കേട്ടില്ല.. സാക്കിയെ ഫേസ് ചെയ്യാൻ വയ്യാത്തത് കൊണ്ടാണ് ഹവ്വ മോളെ കൂടെ കൂട്ടാൻ കരുതിയത്... 

വാതിൽ ലോക്ക് ചെയ്തു കൊണ്ട് ജെനി ഇത്ത കയ്യിൽ തന്ന പാലുമായി ഞാൻ തല താഴ്ത്തി മുന്നോട്ട് നടന്നു.. എന്നെ കണ്ടതും അവൻ എഴുന്നേറ്റു നിന്നിട്ടുണ്ട്.. പക്ഷെ അവന്റെ മുഖത്തേക്ക് നോക്കാതെ ഞാൻ പാൽ ടേബിളിൽ വെച്ചു.... 
കൈ വിറക്കുന്നുണ്ടായിരുന്നു.. ആകെ കൂടെ ഒരു പതർച്ച പോലെ.....
പാൽ ടേബിളിൽ വെച്ച് ഞാൻ അവന്റെ മുഖത്തേക്ക് നോക്കാനായി തല ഉയർത്തി... 
ദേഷ്യം കൊണ്ട് ചുവന്ന  അവന്റെ മുഖം കണ്ടതും നെറ്റി ചുളിച്ചു കൊണ്ട് ഞാനവനെ നോക്കി..
നേരത്തെയൊക്കെ കളിച്ചു ചിരിച്ചു കൊണ്ട് നിന്ന സാക്കി തന്നെയാണോ ഇത്... പെട്ടന്നെന്താണ് അവന് പറ്റിയത്... 
അവനെ തന്നെ നോക്കി നിന്ന സമയത്താണ് അവൻ എന്റെ അടുത്തേക്ക് പാഞ്ഞു വന്നത്... 

"റിഹാനെ നിനക്ക് മുൻപ് പരിചയമില്ലേ... "


എന്റെ ചോദ്യം കേട്ട് അവളൊന്ന് ഞെട്ടിയിട്ടുണ്ട്. എന്റെ മുഖത്തേക്ക് നോക്കാതെ അവൾ മുഖം തിരിച്ചതും എന്റെ ദേഷ്യം കൂടി.. 

"പറയെടീ പുല്ലേ.. നിനക്കവനെ അറിയില്ലേ... "


സാക്കിയുടെ ശബ്ദം ഉയരുകയായിരുന്നു.. പെട്ടന്നുള്ള അവന്റെ ചോദ്യത്തിന് എന്ത് ഉത്തരം നൽകണം എന്നറിയാതെ ഞാനാകെ തളർന്നു .. പതിയെ ഇല്ലെന്ന് തലയാട്ടിയതും എന്റെ കഴുത്തിൽ പിടിച്ചു കൊണ്ടെന്നെ ചുമരിനോട് അടുപ്പിച്ചതും ഒപ്പമായിരുന്നു.... 


"നിനക്കറിയില്ല അല്ലേ... ഞാനെന്താ പൊട്ടനാണെന് കരുതിയോ നീ... കൊള്ളാം.. നിന്റെയും അവന്റെയും അഭിനയം.. പറയെടീ.. എന്തിന് വേണ്ടിയായിരുന്നു ഈ നാടകം.. "


എന്റെ മുന്നിൽ നിന്ന് ആക്രോശിക്കുന്ന സാക്കിയുടെ ഭാവമാറ്റം എന്നിൽ  ചെറിയ പേടി ഉണ്ടാക്കി... തൊണ്ടയിലെ വെള്ളം വറ്റിയ പോലെ.. ഒരു അക്ഷരം പോലും പുറത്തേക്ക് വരുന്നില്ല.. ഞാൻ മിണ്ടാതിരുന്നാൽ അത് സാക്കിയുടെ ദേഷ്യം കൂട്ടുകയേ ഉള്ളൂ.. എന്നത് കൊണ്ട് തന്നെ മനസ്സിൽ ധൈര്യം കൈവരിച്ചു കൊണ്ട് ഞാൻ ചോദിച്ചു.. 


"എന്തൊക്കെയാ സാക്കി പറയുന്നത്.. എന്ത് നാടകം.. എനിക്കൊന്നും മനസ്സിലാവുന്നില്ല.. "


"നിനക്ക് മനസ്സിലാവുന്നില്ല അല്ലെ... ദേ...ഇതെന്താ.. "


എനിക്ക് മുന്നിൽ ഉയർത്തി പിടിച്ച പേപ്പറിലേക്ക് ഞാൻ നോക്കിയതും ഒരു നിമിഷം ഞാൻ സ്റ്റക്കായി നിന്നു.. 
ഞാനും റിഹാനും റൈഹയും മാമിയും zella യും കൂടെ ഇരിക്കുന്ന ഫോട്ടോ ആയിരുന്നു അത്... കീറി പറിഞ്ഞ ഫോട്ടോ ആയത് കൊണ്ട് തന്നെ മാമിയുടെയും zella യുടെയും മുഖം വ്യക്തമല്ല... പക്ഷെ.. ഞാനും റിഹാനും അടുത്തടുത്തിരിക്കുന്നത് വ്യക്തമായി കാണാം.. 
സാക്കിയോട് എന്ത് പറയുമെന്നറിയാതെ ആ ഫോട്ടോയിലേക്കും സാക്കിയുടെ മുഖത്തേക്കും ഞാൻ മാറി മാറി നോക്കി... 


"എന്താടീ.. നിന്റെ നാവിറങ്ങി പോയോ..  നിനക്കവനെ അറിയില്ല അല്ലേ.. പിന്നെ ഈ ഫോട്ടോയിൽ ഉള്ളതാരാ .. എങ്ങനെ നിന്റെ കൂടെ അവൻ വന്നു.. അവന്റെ പെങ്ങൾ റൈഹയും ഉണ്ടല്ലോ കൂടെ.. എന്ത് ബന്ധമാണ് നിങ്ങൾ തമ്മിൽ... "

ചോദ്യങ്ങൾ ഒന്നായി അവനെന്റെ നേരെ ഉതിർത്തതും ഒന്നും പറയാനാവാതെ ഞാൻ ആ ഫോട്ടോയിലേക്ക് നോക്കി നിന്നു.. 


"നീ പറയില്ല അല്ലേ.. എന്നാ ഞാൻ റൈഹക്ക് വിളിക്കാം.. അവൾ പറയുമല്ലോ സത്യം.. "

എന്റെ മുന്നിൽ നിന്ന് സാക്കി ഫോൺ എടുത്തതും ഞെട്ടലോടെ  ഞാൻ അവനെ നോക്കി.. റൈഹ...അവളെ എങ്ങനെ സാക്കിക്ക് പരിജയം... അവൾക്ക് വിളിച്ചു ചോദിച്ചാൽ.. മറ്റെന്നാൾ നടക്കുന്ന കല്യാണത്തെ  പറ്റിയും അവൾ പറയും.. നോ... അത് സാക്കി അറിഞ്ഞാൽ.......

"വേണ്ട... പ്ലീസ്... അവൾക്ക് വിളിക്കേണ്ട.. ഞാൻ... ഞാൻ പറയാം."

" എന്നാ പറയെടീ....... !!!! "

അവളുടെ മൗനം എന്റെ ദേഷ്യം ഇരട്ടിയാക്കിയതും ഞാനവളോട് അലറി.. അവളാകെ പേടിച്ചിട്ടുണ്ട്..


"അത്...ഞങ്ങൾ.. ഒരേ നാട്ടുകാരാണ്.. പിന്നെ.. ഫാമിലി ഫ്രണ്ട് ഉം ആണ്.. ചെറുപ്പം മുതൽ ഞങ്ങൾ... അറിയുന്നവരാണ്... "


വിക്കി വിക്കി  ഞാനത് പറഞ്ഞതും കയ്യിലെ പേപ്പർ അവൻ ദേഷ്യത്തോടെ വായുവിലേക്കെറിഞ്ഞു.. എന്നിട്ട് എന്റെ നേരെ വന്ന് എന്റെ കൈ പിടിച്ച് ശക്തിയിൽ തിരിച്ചു.. 


"അപ്പൊ ഞാൻ ഊഹിച്ചത്  തന്നെ... എന്നെ തകർക്കാൻ ഉള്ള അവന്റെ പ്ലാൻ ആയിരുന്നു എല്ലാം.. നിന്നെ ഇങ്ങനെയൊരു വേഷം കെട്ടിച്ചത് തന്നെ അവനല്ലേ.. അവന് വേണ്ടിയല്ലേ ഡീ നീ ഈ നിക്കാഹിന് സമ്മതിച്ചത്... എന്റെ കമ്പനിയെ തകർക്കാൻ... ഈ പ്രൊജക്റ്റ്‌ ന്റെ ക്രെഡിറ്റ്‌ അവനും അവന്റെ കമ്പനിക്കും മാത്രം ലഭിക്കാൻ.. അല്ലേ ഡീ... "


ചുവന്ന കണ്ണുകളുമായി അവനെന്നെ നോക്കി അതെല്ലാം പറഞ്ഞതും ഒന്നും മനസ്സിലാവാതെ ഞാൻ അവനെ നോക്കി.. അതൊന്നുമല്ല സത്യം.. റിഹാൻ  നിരപരാധി ആണെന്ന അർത്ഥം വെച്ച് കൊണ്ട് ഞാൻ കണ്ണുകൾ കൊണ്ടും തലയാട്ടി കൊണ്ടും അവന് മുന്നിൽ കേണു. 
പക്ഷെ.. അവന്റെ മുഖത്ത് എന്നോടും റിഹാനോടുമുള്ള  ദേഷ്യം വ്യക്തമായിരുന്നു.. 

"എന്താ നിന്നെ അവൻ ഏൽപ്പിച്ച ജോലി... എന്നെ നിരീക്ഷിക്കാനോ ...അതോ ഞങ്ങൾ ഡിസൈൻ ചെയ്യുന്ന വർക്ക്സ് അവനു  ചോർത്തി കൊടുക്കാനോ.. എന്തായാലും.. അവന്റെ ബുദ്ധി കൊള്ളാം.. "


എന്നിൽ നിന്നകന്ന്  നിന്ന് കൈ കെട്ടി കൊണ്ട് പറഞ്ഞ വാക്കുകൾ കേട്ട് എന്ത് മറുപടി അവന് നല്കുമെന്നറിയാതെ   ഞാൻ തളർന്നു.. സാക്കിയുടെ മനസ്സിൽ ഒരുപാട് തെറ്റിദ്ധാരണകൾ കുടിയേറിയിട്ടുണ്ട്.. പക്ഷെ.  അത് മാറ്റാൻ എനിക്കാവില്ല.. ഇതൊന്നുമല്ല സത്യം എന്ന് തെളിയിക്കണം എങ്കിൽ.. ആദ്യം ഞാനും അവനും തമ്മിലുള്ള ബന്ധം പറയണം... പരസ്പരം കണ്ടിട്ട് പരിജയ ഭാവം നടിക്കാതെ ഞങ്ങൾ നിന്നതിന്റെ  കാരണം പറയേണ്ടി വരും... എല്ലാം പറയേണ്ടി വരും.. പക്ഷെ   അതിന് സമയമായിട്ടില്ല .സാക്കി എല്ലാം അറിഞ്ഞാൽ വിശ്വസിക്കുമെന്നതും  സംശയമാണ്... അവന്റെ കണ്ണിൽ ഞാനും അവനും നാടകം കളിക്കുകയാണെന്നാണ്. .

സാക്കിയോട് എന്ത് കളവ് പറയുമെന്നറിയാതെ ഞാൻ ദയനീയമായി അവനെ നോക്കിയതും അവന്റെ മുഖത്ത് ദേഷ്യം കൂടി.. 


"സാക്കി.  നീ വിചാരിക്കുന്ന പോലെയൊന്നുമല്ല..... ഞാൻ.. "


"മതിയെടീ... ഒരക്ഷരം നീ മിണ്ടരുത്.. എല്ലാം ഞാൻ സഹിക്കും... പക്ഷെ.. ചതി.. അതൊരിക്കലും ഈ സാക്കിർ സഹിക്കില്ല.. നീയും അവനും എനിക്ക് നേരെ കളിച്ച ഈ കളിയുണ്ടല്ലോ ..ഒരിക്കലും ഞാനത് മറക്കില്ലെടീ .."


"സാക്കീ.. ഞാൻ പറയുന്നതൊന്ന് കേൾക്ക്... "


"എന്ത് കേൾക്കാൻ... കേട്ടത് തന്നെ ധാരാളം.. നീയും അവനും തമ്മിൽ പരിജയം ഉണ്ടെങ്കിൽ എന്ത് കൊണ്ട് രാവിലെ കണ്ടപ്പോൾ നിങ്ങൾ ഒന്നും മിണ്ടിയില്ല... എന്നോട് എന്ത് കൊണ്ട് പറഞ്ഞില്ല നിങ്ങൾ പരസ്പരം അറിയുന്നവരാണെന്ന് "


ഓരോ വാക്കിലും അവന്റെ ശബ്ദം ഉയർന്നു കൊണ്ടേയിരുന്നു.. നെഞ്ചിഡിപ്പോടെ അവന്റെ മുന്നിൽ നിസ്സഹായയായി ഞാൻ നിന്നതും പെട്ടന്ന് അവനെന്റെ കയ്യിൽ മുറുകെ പിടിച്ചു... 


"നിന്റെ  ഈ കള്ളത്തരം എല്ലാവരും അറിയട്ടെ.. എന്ത് ഉദ്ദേശത്തിൽ ആണ് നീ ഇങ്ങോട്ട് വന്നതെന്ന സത്യം എല്ലാവരും അറിയട്ടെ.. കൈ പിടിച്ചു കയറ്റിയവർ തന്നെ നിന്നെ ആട്ടി ഇറക്കും.. ഇങ്ങോട്ട് വാ ടീ.. "


എന്നിലെ ദേഷ്യം ആളികത്തുകയായിരുന്നു.. അവളുടെ കയ്യിൽ പിടിച്ചു വലിച്ച് റൂമിൽ നിന്നും കൊണ്ട് പോകാൻ നിന്നതും അവളെന്റെ കയ്യിൽ പിടിച്ചു.. 


"പ്ലീസ്.. പ്ലീസ് സാക്കി... എന്നെയൊന്നു വിശ്വസിക്ക്.. ഞാൻ ഒന്നും ചെയ്തിട്ടില്ല.. പ്ലീസ് സാക്കി.. "


അവന്റെ കയ്യിൽ പിടിച്ച് ദയനീയമായി ഞാൻ പറഞ്ഞെങ്കിലും എന്നെയൊന്നു നോക്കാൻ പോലും അവൻ തയ്യാറായില്ല..  കയ്യിൽ മുറുകെ പിടിച്ച വേദനയാൽ ഞാൻ പുളയുന്നത് കണ്ടിട്ടും അവനിൽ യാതൊരു സഹതാപവും തോന്നിയില്ല.. എന്റെ കൈ കൂടുതൽ  മുറുക്കി  കൊണ്ട് അവൻ ഡോർ തുറക്കാൻ നിന്നതും ഞാനവന്റെ കാൽക്കൽ വീണു... 


"സാക്കീ.... പ്ലീസ്... ഉമ്മമാർ.. നല്ല സന്തോഷത്തിലാണ്. ഉമ്മമാർ മാത്രമല്ല.. എല്ലാവരും.. 
പ്ലീസ്.. അവരുടെ മുഖത്തെ ആ ചിരി മായ്ച്ചു കളയല്ലേ... ഞാൻ.... ഞാൻ വിട്ടു  പൊയ്ക്കോളാം.... പക്ഷെ.. ഇപ്പോൾ.. ഇപ്പോൾ ആരോടും ഒന്നും പറയല്ലേ... നിന്റെ ജീവിതത്തിൽ നിന്ന് ഞാൻ പൊയ്ക്കോളാം സാക്കി... പ്ലീസ്... പ്ലീസ്... "


കരഞ്ഞു തളർന്നു കൊണ്ട് ഞാൻ അത് പറഞ്ഞതും എന്റെ കയ്യിൽ മുറുകെ പിടിച്ച അവന്റെ കൈ അയഞ്ഞു... പൂർണമായി എന്റെ കൈ അവൻ സ്വാതന്ത്രമാക്കിയതും തല താഴ്ത്തിയിരുന്ന ഞാൻ മെല്ലെ തല പൊക്കി.. ആ സമയം തന്നെ അവൻ  തല ചെരിച്ചു കൊണ്ട് താഴേക്ക് നോക്കി.... ഒരു നിമിഷം എന്റെ മുഖത്തേക്ക് നോക്കി കൊണ്ടവൻ മുഖം തിരിച്ചു കൊണ്ട് വാതിൽ ഉറക്കെ തുറന്നടച്ചു  കൊണ്ട് പുറത്തേക്ക് പോയി.... 


സാക്കി പോയതും ഞാൻ അവിടെ നിന്നെഴുന്നേറ്റ് ബെഡിൽ ഇരുന്നു.. പൊട്ടിക്കരഞ്ഞു കൊണ്ട് മുഖം പൊത്തി ഞാൻ ഏറെ നേരം അവിടെ ഇരുന്നു.. കൈകൾ മുഖത്തു നിന്നും എടുത്തു മാറ്റിയപ്പോൾ  ആണ് എന്റെ കാലിന് ചുവട്ടിൽ കിടക്കുന്ന ആ ഫോട്ടോ ഞാൻ കണ്ടത്.. അത് കയ്യിലെടുത്തു കൊണ്ട് ഞാൻ വിതുമ്പി... 


************


റൂമിൽ നിന്നും ഞാൻ നേരെ പോയത് ബാൽക്കണിയിലേക്കായിരുന്നു. 
ഉമ്മമാരെ കുറിച്ച് അവൾ പറഞ്ഞതു കൊണ്ടാണ് ഞാൻ അവളെ പറ്റി ആരോടും പറയേണ്ടെന്ന് തീരുമാനിച്ചത്. 
എന്റെ കാൽക്കൽ കിടന്ന് കേഴുന്ന അവളുടെ മുഖം മനസ്സിൽ നിന്ന് പോകുന്നില്ല.. അവളുടെ കണ്ണുകൾ നിറഞ്ഞത് കണ്ടപ്പോൾ എന്തോ.. ഹൃദയത്തിൽ തട്ടിയ പോലെ..... 

ഇല്ലാ... എല്ലാം കളവാണ് . കുറച്ചു മുൻപ് അവളുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയിലെ വേദനയും.. ഇപ്പോൾ കണ്ട കണ്ണിലെ കണ്ണുനീരും.. എല്ലാം.. എല്ലാം അഭിനയം മാത്രമാണ്... അവളുടെ മനസ്സിൽ മുഴുവൻ ചതി മാത്രമാണ്.  സാക്കിയെ അതിന് കിട്ടില്ല.. കാണിച്ചു കൊടുക്കാം.. അവനും അവൾക്കും ഈ സാക്കിർ ആരാണെന്ന്.. 

ദേഷ്യം ഒന്നടങ്ങിയെന്നു തോന്നിയതും ഞാൻ റൂമിലേക്ക് നടന്നു.. എല്ലാവരും കിടന്നിട്ടുണ്ട്. അല്ലെങ്കിൽ എല്ലാം എല്ലാവരും അറിഞ്ഞിരുന്നു.. 
അപ്രതീക്ഷിതമായി എന്റെ ജീവിതത്തിലേക്ക് വന്നവൾ...  എല്ലാവർക്കും സന്തോഷം മാത്രം... അത് കൊണ്ട് തന്നെ ഫെല്ലയുമായുള്ള ജീവിതം മനസ്സാൽ  അംഗീകരിക്കാൻ തന്നെയായിരുന്നു തീരുമാനം.. എത്ര അടിയും വഴക്കും ആയിരുന്നെങ്കിലും എന്റെ മഹർ അവളുടെ കഴുത്തിൽ വീണ നിമിഷം മുതൽ അവളെന്റെ മനസ്സിൽ കയറി കൂടിയിരുന്നു... സ്നേഹിക്കാൻ തന്നെ ആയിരുന്നു തീരുമാനം.. പക്ഷെ... അവൾ കാണിച്ച ചതി.. 
ഓർക്കുംതോറും ദേഷ്യം കൂടി വരികയാണ്.. 

റൂമിൽ എത്തി വാതിൽ ലോക്ക് ചെയ്ത് തിരിഞ്ഞതും ബെഡിൽ ഒരു തലക്കെ കിടക്കുന്ന അവളെ കണ്ടു.. കരഞ്ഞു കരഞ്ഞു തളർന്നു കിടക്കുന്ന പോലെയാണ്... അവളുടെ മുഖം കണ്ടതും നേരത്തെ അവളുടെ കണ്ണുകൾ നിറഞ്ഞു നിൽക്കുന്ന രൂപം മനസ്സിൽ തെളിഞ്ഞു.. അപ്പോൾ തന്നെ നെഞ്ചിൽ എന്തൊക്കെയോ കാളൽ.. എന്തൊക്കെയോ വേദന.... 
പെട്ടന്ന് തന്നെ ഞാൻ മുഖം തിരിച്ചു.. 
എല്ലാം അവളുടെ അഭിനയം മാത്രമാണെന്ന് മനസ്സിൽ ഉറച്ചു വിശ്വസിച്ചു കൊണ്ട് ഞാൻ സോഫയിൽ മലർന്നു കിടന്നു... 


************


കിളികകളുടെ ശബ്ദം കേട്ട് കൊണ്ടാണ് ഞാൻ കണ്ണുകൾ തുറന്നത്.. അലങ്കരിച്ച റൂം കണ്ടതും ഞാൻ ഞെട്ടി എണീറ്റു... തല വെട്ടി പൊളിയുന്നു വേദന..കൈകൾ ചുവന്നു തുടുത്തിരിക്കുന്നു . കണ്ണ് ഇറുക്കി അടച്ചു കൊണ്ട് ഇന്നലെ നടന്നതെല്ലാം ഞാൻ ഓർത്തു.. അപ്പോൾ തന്നെ കണ്ണുകൾ തുറന്നു കൊണ്ട് ഞാൻ റൂം ആകെ നോക്കി.. സാക്കി എവിടെയും ഉണ്ടായിരുന്നില്ല... 
ബെഡിൽ നിന്നും ചാടി എണീറ്റു കൊണ്ട് ഞാൻ ജനലിന്റെ അരികിലേക്ക് പോയി.. വെളിച്ചം വെച്ച് വരുന്നതേ ഉള്ളൂ.. പ്രകൃതി കാണാൻ നല്ല ഭംഗി ഉണ്ട്.. കണ്ണിന് കുളിർമയേറുന്ന കാഴ്ച ഉണ്ടായിട്ടും ഒട്ടും സന്തോഷം തോന്നിയില്ല.. 
ഫ്രഷ് ആയി വന്ന് നിസ്കാരം കഴിഞ്ഞ് റബ്ബിനു മുന്നിൽ എല്ലാം പറഞ്ഞ് കരഞ്ഞപ്പോഴാണ് മനസ്സൊന്നു തണുത്തത്. മുസല്ല മടക്കി വെച്ച് ഞാൻ പുറത്തേക്ക് പോകാൻ നിന്നു.. ഇത് വരെ സാക്കി വന്നിട്ടില്ല.. എവിടെ പോയെന്ന് അറിയില്ല. ഇന്നലെ കരഞ്ഞു കൊണ്ട് എപ്പോഴാണ് ഉറങ്ങിയതെന്ന് ഓർമയില്ല.. സാക്കി ഇന്നലെ റൂമിൽ വന്നതൊന്നും  അറിഞ്ഞില്ല.. ഇനി വന്നോ എന്ന് പോലും അറിയില്ല.. 


റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി താഴേക്ക് നടക്കുമ്പോൾ അവിടെ എവിടെയെങ്കിലും സാക്കി ഉണ്ടോ എന്ന് നോക്കാൻ മറന്നില്ല.. 
അടുക്കളയിലേക്ക് നടക്കുമ്പോൾ മനസ്സിൽ പേടി ആയിരുന്നു... സാക്കി എന്തെങ്കിലും പറഞ്ഞു കാണുമോ എന്ന്.. 

സ്റ്റെയർകയ്സ് ഇറങ്ങി അടുക്കള ലക്ഷ്യം വെച്ച് നടക്കുമ്പോഴാണ് പിന്നിൽ നിന്ന് എന്നെ വിളിച്ചത്.. 


"ഫെല്ലാ..... "


കട്ടിയേറിയ ആ വിളി കേട്ടതും ഞാൻ തിരിഞ്ഞു നോക്കി.. ജെനി ഇത്ത ആയിരുന്നു അത്.. പിറകെ സീനുത്തയും ഉണ്ടായിരുന്നു.. അവരുടെ മുഖം കണ്ടതും ഞാൻ അവിടെ തന്നെ നിന്നു... എന്റെ അടുത്തേക്ക് വന്നു കൊണ്ട് രണ്ടു പേരും എന്നെ തന്നെ നോക്കി നിന്നു.. സാക്കി ഇവരോട് എല്ലാം പറഞ്ഞെന്ന് അവരുടെ മുഖം കണ്ടാൽ അറിയാം.. 


"നിന്റെ ഉദ്ദേശം എന്താണെന്ന് ഞങ്ങൾക്ക് മനസ്സിലായി ഫെല്ലാ... "


സീനുത്ത അത് പറഞ്ഞതും ദയനീയമായി ഞാൻ അവരെ നോക്കി..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story