മൽഹാർ: ഭാഗം 26

malhar

രചന: RAIZA

കുറച്ചു നേരം എന്നെ ഗൗരവത്തിൽ തന്നെ അവർ രണ്ടു പേരും നോക്കി നിന്നു... ഇന്നലത്തെ സാക്കിയുടെ പെരുമാറ്റവും ഇന്ന് ഇവരുടെ മുഖഭാവവും എല്ലാം കൂടി ഇപ്പൊ തളർന്നു വീഴും എന്ന അവസ്ഥയിൽ എത്തിയിരുന്നു... അവർക്ക് മുന്നിൽ തല താഴ്ത്തി ഞാൻ നിന്നതും പെട്ടന്ന് അവർ രണ്ടു പേരും പൊട്ടിച്ചിരിക്കാൻ തുടങ്ങി.... അവരുടെ ചിരി കേട്ട് ഞാൻ തല ഉയർത്തി കൊണ്ട് അവരെ നോക്കി.. 


"നോക്ക് ജെനി... പാവം പേടിച്ചു പോയി.. "


"ന്റെ ഫെല്ലാ.. ഞങ്ങൾ തമാശ കാണിച്ചതല്ലെ... ഞങ്ങൾ എണീക്കുന്നതിന് മുൻപ് എണീറ്റ് അടുക്കളയിൽ കയറുന്നത്  ഉമ്മമാരുടെ നല്ല മരുമകളാവാൻ വേണ്ടിയല്ലേ.... "


ജെനി ഇത്ത അങ്ങനെ പറഞ്ഞപ്പോൾ ആണ് എന്റെ ശ്വാസം നേരെ വീണത്..വെറുതെ പറഞ്ഞതാണെന്നും പറഞ്ഞ് അവർ രണ്ടു പേരും ചിരിച്ചു കൊണ്ട് എന്റെ കയ്യിൽ പിടിച്ചു. ഞങ്ങൾ മൂന്ന് പേരും അടുക്കളയിൽ എത്തിയപ്പോഴേക്കും അമാന ഇത്തയും ഉമ്മമാരും അവിടെ ഇരുന്ന് ചായ കുടിക്കുന്നുണ്ടായിരുന്നു.. 


"ആഹാ.. ഫെല്ലാ.. അമാന ഇത്ത എപ്പോഴേ ഉമ്മമാരെ കയ്യിലെടുത്തു.  നമ്മൾ പുറത്ത് "


ഞങ്ങളെ കണ്ടതും ഉമ്മിയും ഉമ്മച്ചിയും ചിരിച്ചു കൊണ്ട് ഞങ്ങളോട് ഇരിക്കാൻ പറഞ്ഞു.. ജെനി ഇത്ത എനിക്ക് നേരെ ചായ നീട്ടിയതും ഞാൻ അതും വാങ്ങി തല താഴ്ത്തി ഇരുന്നു.. കുടിക്കണം എന്നുണ്ട്.. പക്ഷെ.. തൊണ്ടയിൽ നിന്ന് ഉമിനീർ പോലും ഇറങ്ങാത്ത അവസ്ഥയാണ്. അവരെന്തെങ്കിലും പറയുമെന്ന് കരുതി ഞാൻ പതിയെ ചായ കുടിക്കാൻ തുടങ്ങി.. 
ഇന്നത്തെ റിസപ്‌ഷന്റെ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കാണ് അവർ.. ഞാനാണേൽ സാക്കി വരുന്നുണ്ടോ എന്നും നോക്കായിരുന്നു.. ഉമ്മിയോട്‌ ചോദിക്കണം എന്നുണ്ട്  സാക്കി എവിടെ പോയെന്ന്.. പക്ഷെ.. അങ്ങനെ ചോദിച്ചാൽ അവർക്ക് സംശയം തോന്നും ... 


കുറച്ചു സമയം അവരോടൊപ്പം ഇരുന്നു.. ജെനി ഇത്ത എന്നോട് റൂമിലേക്ക് പൊയ്ക്കോ എന്ന് പറഞ്ഞതും ഞാൻ എണീറ്റ് റൂമിലേക്ക് നടന്നു.. നല്ല തലവേദന ഉണ്ടായിരുന്നു.. അത് കൊണ്ട് തന്നെ എന്നോട് പോയി കിടക്കാൻ പറഞ്ഞു.. തട്ടം കൊണ്ട് കൈ മറച്ചതിനാൽ ചുവന്നു തുടുത്ത കൈ അവർ ആരും കണ്ടില്ല... 
റൂമിന്റെ വാതിൽ തുറന്ന് അകത്തേക്ക് കയറിയതും  സാക്കി അവിടെ നിൽക്കുന്നത് ഞാൻ കണ്ടു.. ജോഗിങ് ന്റെ വേഷമാണ്... ഓഹ്.. അപ്പൊ ജോഗിങ് നു പോയതാണല്ലേ.. 
ഞാൻ അകത്തേക്ക് കയറിയതും അവനെന്നെ തിരിഞ്ഞു നോക്കി.. ഞാൻ ആണെന്ന് കണ്ടതും പെട്ടന്നവൻ മുഖം തിരിച്ചു... 


"സാക്കീ... ചായ.. "


അവനോട് ചായ എടുക്കട്ടെ എന്ന് ചോദിക്കാനായി അടുത്തേക്ക് പോയതും എന്നെ രൂക്ഷമായി നോക്കി കൊണ്ടവൻ മുഖം തിരിച്ചു.. പിന്നെ ഞാനൊന്നും ചോദിക്കാനും പറയാനും പോയില്ല.. ജാക്കറ്റ് അഴിച്ചു വെച്ചു കൊണ്ടവൻ ഫ്രഷ് ആവാൻ ബാത്റൂമിലേക്ക് പോയതും ഞാൻ സോഫയിൽ ചാരി ഇരുന്നു.. 

സാക്കിയുടെ തെറ്റിദ്ധാരണകൾ മാറ്റണം.. അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. ആർക്കായാലും ഇങ്ങനെ സംശയം തോന്നാം.. 
എങ്ങനെ അവന്റെ തെറ്റിദ്ധാരണ മാറ്റാമെന്ന് ആലോചിച്ചു കൊണ്ട് ഞാൻ മുഖം പൊത്തി ഇരുന്നു.. 
ഐഡിയ ഒന്നും കിട്ടിയില്ലേലും അവന്റെ മുന്നിൽ പേടിച്ച് പതറി നിൽക്കില്ലെന്ന് മനസ്സിൽ ഉറപ്പിച്ചു.. പഴയ പോലെ അവനോട് അടി കൂടണം.. ഞാൻ പറഞ്ഞത് കേൾക്കാൻ അവൻ തയ്യാറല്ലേൽ ദേഷ്യം കാണിച്ച് മനസ്സിലാക്കി കൊടുക്കണം.. റിഹാൻ പറഞ്ഞിട്ടല്ല ഞാൻ നിക്കാഹിന് സമ്മതിച്ചതെന്ന് അവന്ക് സ്വയം തോന്നണം.. 
മനസ്സിൽ ചില തീരുമാനങ്ങൾ എടുത്തു കൊണ്ട് ഞാൻ സോഫയിൽ നിന്നും എണീറ്റു.. മുഖത്തൊരു പുഞ്ചിരി ഞാൻ സ്വയം വരുത്തി.. എല്ലായിടത്തും ഞാൻ തോറ്റു പോയി... എന്നാൽ ഇവിടെ എനിക്ക് ജയിക്കണം... അതിന് വേണ്ടിയുള്ള പുഞ്ചിരി ആയിരുന്നു അത് . 


************


ഫെല്ലയെയും ഓർത്ത് ഇന്നലെ എപ്പോഴാണ് ഉറങ്ങിയതെന്ന് അറിയില്ല.. നേരം പുലർന്നതും ഒരു നെടുവീർപ്പോടെ ഞാൻ എണീറ്റു.. നാളെയാണ് കല്യാണം.. ഫെല്ല എന്ത് ചെയ്യുമെന്നറിയില്ല.. സാക്കിക്ക് എല്ലാം അറിയാമോ.. ഉണ്ടാവാൻ വഴിയില്ല.. 
അവളുടെ വീട്ടിലും അറിഞ്ഞു കാണില്ല.... ഇത്ര തിടുക്കത്തിൽ ആരെയും അറിയിക്കാതെ ഇങ്ങനെയൊരു തീരുമാനം അവൾ എടുക്കണമെങ്കിൽ അതിന് പിന്നിൽ തീർച്ചയായും എന്തെങ്കിലും കാരണം ഉണ്ടാവും.. ഒരു പക്ഷെ zella യുടെ ആത്മഹത്യാ ശ്രമം ആയിരിക്കാം..... 
അങ്ങനെ ആവാനേ വഴി ഉള്ളൂ.. അല്ലാതെ എന്റെ ഫെല്ല ഒരിക്കലും ഇങ്ങനെയൊരു തീരുമാനം എടുക്കില്ല.. 

അവളുടെ ഓർമ്മകൾ മറവിക്ക് വിട്ടു കൊടുത്തു കൊണ്ട് ഞാൻ എഴുന്നേറ്റു.. ഫ്രഷ് ആയി താഴേക്ക് ചെന്നപ്പോൾ റൈഹ അവിടെ ഇരുന്ന് ചായ കുടിക്കുന്നത് കണ്ടു.. ഇന്നലെ അവളെ മൈൻഡ് ചെയ്യാതെ കയറി പോയതാണ്.. ഫുഡ്‌ കഴിക്കാൻ പോലും ഇറങ്ങി ചെന്നില്ല.. ആ അവസ്ഥയിൽ ആയിരുന്നു.. 

എന്നെ കണ്ടതും അവളെന്റെ മുഖത്തേക്ക് തന്നെ നോക്കി.. ചിരി വരുത്തി കൊണ്ട് അവളുടെ മുന്നിൽ ഇരുന്നതും ഉമ്മ എനിക്ക് ചായ കൊണ്ട് തന്നു.... കല്യാണത്തിന്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായിട്ടുണ്ട്.. ഇനി റിലേറ്റീവ്സ് ഓരോരുത്തരായി വരാൻ തുടങ്ങും.. എല്ലാവർക്കും ഫെല്ലയെ അറിയാം.. എപ്പോഴും ഇവിടെ തന്നെ അല്ലേ അവൾ ഉണ്ടാവാറുള്ളത്.. 
ഒരു നെടു വീർപ്പോടെ  ഞാൻ ചായ കുടിക്കാൻ തുടങ്ങിയതും എന്നെ നോക്കി ഇരിക്കുന്ന ഫെല്ലയെ ഇടം കണ്ണ് കൊണ്ട് ഞാൻ നോക്കി.. ഇന്ന് സാക്കിയുടെ റിസപ്‌ഷന് പോകാൻ വേണ്ടിയാവും ആ നോട്ടം.. 


"റൈഹാ.. നീ പോകുന്നില്ലേ.. സാക്കിയുടെ വീട്ടിലേക്ക് "

എന്റെ ചോദ്യം കേട്ടതും അവളെന്റെ മുഖത്തേക്ക് നോക്കി കൊണ്ട് തന്നെ ഇല്ലെന്ന്  തലയാട്ടി.. 

"അതെന്താ... സാക്കി നിന്റെ ഫ്രണ്ട് ആണ്.. റിസപ്‌ഷന് വിളിച്ചിട്ടുണ്ടെന്നൊക്കെയല്ലേ നീ പറഞ്ഞത്.. എന്നിട്ടിപ്പോ എന്താ ഇങ്ങനെ പറയുന്നേ.. "

"അത്.. ഇക്കാക്കാ.. നാളെ അല്ലേ ഇവിടുത്തെ കല്യാണം.. റിലേറ്റീവ്സ് എല്ലാവരും ഇപ്പൊ വന്നു തുടങ്ങും.. അപ്പൊ ഞാൻ പോകുന്നത് ശെരിയാണോ.. പിന്നെ ഇവിടെ എല്ലാവരെയും സ്വീകരിക്കേണ്ടേ.. ഉപ്പാക്ക് ഇന്നലെ തുടങ്ങിയതല്ലേ അസ്വസ്ഥത.. ഉമ്മ എപ്പോഴും ഉപ്പാന്റെ കൂടെ ആവും.. ഞാൻ വേണ്ടേ ഉമ്മാന്റെ സ്ഥാനത്തു നിന്നും എല്ലാം നോക്കാൻ.. അത് കൊണ്ടാ ഇക്കാക്കാ.. ഞാൻ.. ഞാൻ  പിന്നെ പോയ്‌ക്കോളാം "


എന്റെ മുഖത്തേക്ക് നോക്കാതെ ഇത്രയും പറഞ്ഞൊപ്പിച്ചത് കേട്ടപ്പോൾ തന്നെ മനസ്സിലായി കള്ളം ആണെന്ന്.. അവളുടെ ഉള്ളിൽ എന്തോ ഒരു വിഷമം ഉണ്ട്..  ഒരുപാട് സ്നേഹിച്ചവർ  മറ്റൊരാളുടെ കൂടെ ജീവിക്കാൻ പോകുന്നത് കാണുമ്പോൾ ഉള്ള വേദന ആരെക്കാളും നന്നായി എനിക്കറിയില്ലേ... 
ഒരു കണക്കിന് പോകാത്തത് തന്നെ നന്നായി.. ഫെല്ലയെ അവൾ കാണില്ലല്ലോ.. അവിടെ ചെന്ന് ഫെല്ലയുടെ കല്യാണം കഴിഞ്ഞത് അറിഞ്ഞാൽ അവൾ ഉപ്പയോട് വന്നു പറയും.. ഉപ്പ അറിഞ്ഞാൽ ഇവിടെയൊരു യുദ്ധം ആവും.. അല്ലേൽ തന്നെ സത്യങ്ങൾ എല്ലാവരോടും വിളിച്ചു പറയുമ്പോൾ ഉണ്ടാവുന്ന ഉപ്പയുടെ ഭാവം ഊഹിക്കാവുന്നതേ ഉള്ളൂ... 

റൈഹയോട്  പിന്നെയും അതിനെ കുറിച്ചൊന്നും ചോദിക്കാൻ പോയില്ല..അവൾക്കെന്തോ എന്നോട് പറയാൻ ഉണ്ടെന്ന് തോന്നുന്നു.. ഇടയ്ക്കിടെ എന്നെ നോക്കുന്നുണ്ട്.. 


"റൈഹാ.. നിന്റെ പിജി ക്ലാസ്സ്‌ എന്നാ തുടങ്ങുക.. നാളത്തെ പരിപാടി കഴിഞ്ഞാൽ നീ പോകില്ലേ.. "


"ഇല്ല ഇക്കാക്കാ.. ഞാനാ നാട്ടിലേക്ക് പോകുന്നില്ല.. എനിക്കവിടെ പഠിക്കേണ്ട "


"എന്ത്... നിനക്കെന്താ റൈഹാ എല്ലാം കുട്ടിക്കളിയാണോ.. ഇവിടെ നല്ലൊരു കോളജിൽ പിജി ക്ക് അഡ്മിഷൻ ശെരിയാക്കിയതല്ലേ.. അപ്പൊ നിന്റെ വാശിയും ഉപ്പാന്റെ ഓർഡറും കാരണം ആ നാട്ടിലെ കോളജിൽ അഡ്മിഷൻ ശെരിയാക്കി..  ഇപ്പൊ പറയുന്നു പോകുന്നില്ലെന്ന്.. എത്ര കഷ്ടപ്പെട്ടിട്ടാണെന്നറിയുമോ അവിടെ അഡ്മിഷൻ ശെരിയായത്   നിനക്കെല്ലാം തമാശയാണോ റൈഹാ.. നീയല്ലേ പറഞ്ഞത് അവിടെ ഹോസ്റ്റലിൽ നിൽക്കേണ്ട ആവശ്യമില്ല.. ഏതോ വീട്ടിൽ പെയിൻ ഗസ്റ്റ്‌ ആയി നിൽക്കുമെന്ന്... എല്ലാം പറഞ്ഞു വെച്ചിട്ട് ഇപ്പൊ എന്താ ഇങ്ങനെ പറയുന്നത് "


ദേഷ്യം വന്ന് എന്റെ ശബ്ദം ഉയരാൻ തുടങ്ങിയിരുന്നു.. എന്റെ ദേഷ്യം കണ്ട് അവളുടെ കണ്ണ് നിറഞ്ഞിട്ടുണ്ട്... അത് കണ്ടതും എന്റെ കണ്ണുകളും നിറഞ്ഞു.. എത്ര ദേഷ്യം ഉണ്ടായാലും വഴക്ക് പറഞ്ഞാലും ആ കണ്ണ് നിറഞ്ഞാൽ മുഖമൊന്ന് വാടിയാൽ  എനിക്ക് സഹിക്കില്ല.. 
അവളുടെ ദയനീയമായ മുഖം കണ്ടതും ഒന്നും ചോദിക്കാൻ ഞാൻ നിന്നില്ല.. അവളുടെ ഇഷ്ടം പോലെ ചെയ്യാൻ പറഞ്ഞു.. എന്റെ ദേഷ്യം മാറിയെന്ന് അവൾക്ക് പൂർണ ബോധ്യം വന്നപ്പോഴാണ് അവളുടെ മുഖം തെളിഞ്ഞത്... 
അവളോട്  കൂടുതൽ ഒന്നും ചോദിച്ചില്ലെങ്കിലും മനസ്സിൽ നിന്ന് പോകുന്നേ ഇല്ല... വാശിയോടെ നേടിയെടുത്തിട്ട് ഇപ്പൊ എന്ത് കൊണ്ട് പഠിക്കുന്നില്ലെന്ന് പറയുന്നു.. ആ നാട്ടിലേക്ക് ഇനി ഇല്ലെന്നല്ലേ പറഞ്ഞത്.. ഇനി സാക്കിയുടെ കല്യാണം കഴിഞ്ഞത് കൊണ്ടാവുമോ... 

ചോദ്യങ്ങൾ ഒരുപാട് ഉണ്ട്.. ഉത്തരം അവളിൽ നിന്ന് തന്നെ കേൾക്കണം.. സന്ദർഭം വരുമ്പോൾ ചോദിക്കാം എന്ന് ഉറപ്പിച്ചു കൊണ്ട് ഞാൻ തിരക്കുകളിൽ മുഴുകി.. 


************


ഫ്രഷ് ആയി റൂമിലേക്ക് വന്നപ്പോൾ ഉണ്ട് ആ കോപ്പ് രണ്ട് കപ്പും പിടിച്ചു നിൽക്കുന്നു.. നേരെത്തെ കണ്ട മുഖ ഭാവമേ അല്ലാ.. പുച്ഛവും ദേഷ്യവും.. അങ്ങനെ എല്ലാം ഉണ്ട്... നെറ്റി ചുളിച്ചു കൊണ്ട് ഞാനവളെ നോക്കിയതും അവൾ ഒരു കപ്പ് എന്റെ നേർക്ക് നീട്ടി.. 


"ചായ... "

ഒരു കൂസലുമില്ലാതെ എന്റെ മുന്നിൽ നിൽക്കുന്ന അവളെ അടിമുടി നോക്കി കൊണ്ട് ഞാൻ ഒന്നും മിണ്ടാതെ മുഖം തിരിച്ചു.. 


"അതേയ്.. ചെവി കേൾക്കില്ലേ.. ചായ എന്ന്.. കുടിക്കുന്നില്ലേ "


"എന്നെ ചായ കുടിപ്പിക്കാൻ നീയാരാ.. എന്റെ കാര്യത്തിൽ  ഇടപെടാൻ വന്നേക്കരുത് "


"ഉമ്മമാർ ഇത് കൊണ്ട് കൊടുക്കാൻ പറഞ്ഞു.. ഞാൻ തന്നു.. പിന്നെ ആരാ എന്നൊക്കെ ചോദിച്ചാൽ.. ചെറിയൊരു ബന്ധം.. ആ കൈയ്യാൽ മഹർ അണിയിച്ചത്  എന്റെ കഴുത്തിലാണ് "

ഒരു കപ്പിലെ ചായ കുടിച്ചു കൊണ്ട് മറ്റേ കപ്പ് എന്റെ നേരെ നീട്ടി അവൾ പറഞ്ഞതും ഞാൻ ദേഷ്യത്തിൽ അവളെ നോക്കി.. 


"എന്നും എന്റെ ഉമ്മമാരാ എനിക്ക് ചായ തരാറുള്ളത്.. ഇനി തുടർന്നും അങ്ങനെ ആവും.. നീ കെട്ട്യോൾ ചമയേണ്ടേ.. ഇതൊക്കെ അവൻ പറഞ്ഞു പഠിപ്പിച്ചു കാണും അല്ലേ "


പെട്ടന്നവൻ അങ്ങനെ പറഞ്ഞതും ഞാൻ അവനെ കലിപ്പിൽ  നോക്കി.. 

"ഒരുപാട് പ്രാവശ്യം ഞാൻ പറഞ്ഞു  നിന്റെ മനസ്സിൽ തെറ്റിദ്ധാരണ മാത്രം ആണെന്ന്.. ഞാനും റിഹാനും പരിജയം ഉണ്ട്.. പക്ഷെ നീയുമായി എന്റെ നിക്കാഹ് നടന്നത് ഇന്നലെ ഇവിടെ കണ്ടപ്പോൾ ആണ് അവൻ അറിഞ്ഞത്.. അവൻ മാത്രമല്ല.. എന്റെ നിക്കാഹ് കഴിഞ്ഞത് വീട്ടിൽ പോലും അറിഞ്ഞിട്ടില്ല.. വിശ്വസിക്കാൻ പറ്റുമെങ്കിൽ വിശ്വസിക്ക്.. ഇനിയും ഇതിന്റെ പേരിൽ എന്റെ മെക്കിട്ട് കേറാൻ വന്നാൽ ഫെല്ലയുടെ മറ്റൊരു മുഖം കാണേണ്ടി വരും.. കേട്ടോ ടാ ഭർത്താവേ.. "


"ഡീ.... !!"


എന്റെ കയ്യിൽ ചായ തന്ന് ഡയലോഗടിച്ച് അവൾ പോകാൻ നിന്നതും ഞാൻ ശബ്ദം ഉയർത്തി വിളിച്ചു.. എനിക്ക് ഇളിച്ചു തന്ന് കൊണ്ട് ഒന്ന് തിരിഞ്ഞു നോക്കി വീണ്ടും മുന്നോട്ട് നടന്നു.. വാതിൽക്കൽ എത്താൻ നേരം അവൾ തല തിരിച്ചു എന്നെ നോക്കി. 


"അതേയ്.. വായും പൊളിച്ചു നിൽക്കാതെ കുടിക്കാൻ നോക്ക്.. രണ്ടു ഉമ്മമാരുടെയും സ്പെഷ്യൽ ചായ ഒഴിച്ചതാ... കുടിക്ക്.. "


ഇളിച്ചു കൊണ്ട് അതും പറഞ്ഞവൾ പോയി  . ഞാനാകെ കിളി പോയ അവസ്ഥയിൽ ആയിരുന്നു.. ഇന്നലെ എനിക്ക് മുന്നിൽ കരഞ്ഞ് കണ്ണീർ ഒലിപ്പിച്ചവളാ ഇന്നെന്റെ മുന്നിൽ വന്ന് ഇത്രേം ഡയലോഗ് പറഞ്ഞത്.. ഇപ്പോഴവൾ സ്വർഗത്തിലെ ഫെല്ല തന്നെയായി.. 
ആകെ ഭ്രാന്ത് വരുന്നത് പോലെ.. അവൾ പറഞ്ഞത് ശെരിയാണോ.. അവളുടെ വീട്ടിൽ പോലും അറിഞ്ഞിട്ടില്ലേ നിക്കാഹ് കഴിഞ്ഞത്.. ആ ഞെട്ടൽ കൊണ്ടാണോ റിഹാൻ  അവളോട്‌ ഒന്നും മിണ്ടാതിരുന്നത്... 
ആരെയും അറിയിക്കാതെ എന്തിനാ അവൾ നിക്കാഹിന് സമ്മതിച്ചത്.. അതിന് പിന്നിൽ എന്തോ ഉണ്ടല്ലോ.. 

അവളെ കുറിച്ച് ആലോചിക്കുംതോറും കൂടുതൽ ഉത്തരം കിട്ടാത്ത പോലെ.. അവളിലെ ദുരൂഹതകൾ  എല്ലാം അറിയണം.. അതിന് മദറിനോട്‌ അവളുടെ മാമിയുടെ നമ്പർ വാങ്ങണം... 
പലതും മനസ്സിൽ ഉറപ്പിച്ചു കൊണ്ട് ഞാൻ അവൾ തന്നെ ചായയിലേക്ക് നോക്കി.. കലിപ്പിൽ അത് മേശൻമേൽ വെക്കാൻ നിന്നപ്പോഴാണ് ഉമ്മമാരുടെ ചായ ആണല്ലോ എന്നോർത്തത്.. അപ്പോൾ തന്നെ അത് ഒറ്റ വലിക്ക് കുടിച്ചു തീർത്തു.. 

സാക്കി ചായ കുടിക്കുന്നത് നോക്കി  ഞാൻ ചിരിച്ചു കൊണ്ട് ജനലിനരികിൽ നിന്നു.. സത്യം പറഞ്ഞാൽ അത് ഞാൻ ഉണ്ടാക്കിയ ചായ തന്നെയാണ്... 
അറിയാതെ ആണേലും അവൻ കുടിച്ചല്ലോ എന്നോർത്തപ്പോൾ സന്തോഷം തോന്നി.. ഞാൻ പറഞ്ഞത് അവൻ വിശ്വസിച്ചു കാണുമോ ആവോ.. എന്തായാലും ഇനി ആ പഴയ ഫെല്ല തന്നെ ആവണം അവന് മുന്നിൽ.. അടിയും വഴക്കുമായി.. 
പതറില്ല ഒരിക്കലും... 

************

റിസപ്ഷന് വേണ്ടി എന്നെ ഒരുക്കാനായി അക്കിയും ജെനിയും നേരത്തെ തന്നെ റൂമിൽ കയറി കൂടിയിട്ടുണ്ട്.. റെഡ് വെൽവെറ്റ് കോട്ട് ആണ് ജെനി എനിക്കായി ഡിസൈൻ ചെയ്ത് തന്നത്.. ഒരുക്കം കഴിഞ്ഞ് താഴേക്ക് ചെന്നപ്പോൾ എല്ലാവരും എത്തി തുടങ്ങിയിരുന്നു.. എല്ലാവരെയും സ്വീകരിച്ചു ഇരുത്തുന്നതിനിടയിലാണ്  റൈഹയെ 
ഓർമ വന്നത്.. അവൾക് വിളിച്ചപ്പോൾ ഫോൺ എടുത്തില്ല.. മെസ്സേജ് അയച്ചിട്ട് നോ റിപ്ലൈ.. 
ഇവൾക്കിത് എന്ത് പറ്റി എന്നാലോചിച്ചു നിൽക്കുമ്പോൾ ആണ് ഫെല്ലയെ അണിയിചൊരുക്കി കൊണ്ട് ജെനിയും സീനുവും സ്റ്റെയർകെയ്‌സ് ഇറങ്ങി വരുന്നത് കണ്ടത്.. റെഡ് വെൽവെറ്റ് ഫ്രോക്ക് ആണ് അവളുടെ വേഷം.. 
ഒരു നിമിഷം അവൾ ഇറങ്ങി വരുന്നത് ഞാൻ നോക്കി നിന്നു.  ഇത്രയേറെ ഭംഗിയിൽ ആദ്യമായാണ് അവളെ കാണുന്നത്.. ശെരിക്ക് പറയുവാണേൽ അവളെ ഞാൻ ശെരിക്ക് നോക്കിയത് തന്നെ ഇന്നലെ രാത്രി അവളോട് ദേഷ്യപെട്ടപ്പോൾ ആണ്.. പുഞ്ചിരിയോടെ ഇറങ്ങി വരുന്ന അവളെ കാണാൻ എന്തെന്നില്ലാത്ത മൊഞ്ചായിരുന്നു.. 
താഴേക്ക് എത്തിയതും അവളെന്റെ നേരെ നോക്കി.. ഞങ്ങളുടെ കണ്ണുകൾ ഒരു നിമിഷം ഉടക്കിയതും ഞാൻ പെട്ടന്ന് മുഖം തിരിച്ചു.. എന്തോ ആ കണ്ണുകളിലേക്ക് നോക്കാൻ ആവുന്നില്ല   പുഞ്ചിരിയോടെയുള്ള മുഖത്തെ വിടർന്ന കണ്ണുകളിൽ എന്തൊക്കെയോ ഒളിപ്പിച്ചു വെച്ച പോലെ.... 
 അവളിലെ സത്യം അറിയാതെ അവളിൽ വീണു പോകരുതെന്ന് മനസ്സിനെ പഠിപ്പിച്ചു കൊണ്ട് ഞാൻ അവളുടെ അരികിൽ എനിക്കായുള്ള കസേരയിൽ പോയി ഇരുന്നു.. 


സാക്കി എന്റെ അടുത്തേക്ക് വന്നതും ഞാൻ അവനെ നോക്കി.  എന്റെ മുഖത്തേക്ക് നോക്കുന്നതെ ഇല്ല.. ഇറങ്ങി വന്നപ്പോൾ എന്നെ ഒന്ന് നോക്കിയിരുന്നു.. അപ്പോൾ തന്നെ മുഖം തിരിച്ചു.. അവൻ മുഖം തരാതെ ഇരുന്നപ്പോൾ നന്നായി പോയെന്ന് മനസ്സിൽ വിചാരിച്ചു കൊണ്ട് ഞാനും മുഖം തിരിച്ചിരുന്നു.. 
ഓരോരുത്തരായി വന്നു കൊണ്ടേ ഇരിക്കായിരുന്നു.. സമയം അതിക്രമിക്കുംതോറും എന്നിൽ പേടി കൂടാൻ തുടങ്ങി. മാമിയോട് ഇന്ന് ചെല്ലുമെന്നാ പറഞ്ഞത്.. ഞാൻ ചെന്നില്ലേൽ നാളത്തെ കാര്യം.. ഇത്രയും കാലം കാത്തിരുന്നത് നാളത്തെ ദിവസത്തിന് വേണ്ടിയായിരുന്നു.. എങ്ങനെ ഇവിടെ നിന്ന് പോകാ.. എന്ത് പറഞ്ഞു പോവും.. ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല.. 
എന്നെ കാണാതിരുന്നാൽ മാമി മദറിനു വിളിക്കില്ലേ .. മദർ എന്റെ നിക്കാഹ് കഴിഞ്ഞത് പറഞ്ഞാൽ... 

അതോർത്തതും മാമി വിളിക്കുന്നതിന്‌ മുൻപ് മാമിക്ക് വിളിക്കാൻ ഞാൻ തീരുമാനിച്ചു.. സാക്കിയോട് ചോദിച്ചാൽ ഫോൺ തരില്ലെന്ന് അറിയാവുന്നത് കൊണ്ട് തന്നെ ഞാൻ ജെനി ഇത്തയോട് ഫോൺ ചോദിച്ചു. 
തിരക്കിൽ നിന്നും മാറി നിന്ന് ഞാൻ മാമിയുടെ നമ്പർ ഡയൽ ചെയ്തു... 
മാമിയോട് എന്ത് പറയണം എന്നറിയില്ലായിരുന്നു.. സമയം ഒരുപാട് ആയിട്ടുണ്ട്.. ബന്ധുക്കാർ എല്ലാം വന്നിട്ടുണ്ടാകും.. എല്ലാവരും എന്നെ ചോദിക്കുന്നുണ്ടാവും.. 
മനസ്സ് തികച്ചും ശൂന്യമായിരുന്നു.. മാമി ഫോൺ എടുക്കുന്നതും കാത്ത് ഞാൻ കണ്ണടച്ച് നിന്നു.. 


"ഹലോ.. "

"മാമി.. ഇത് ഞാനാ ഫെല്ലാ.. "

"ഫെല്ലാ.. നീ.. ഇതേതാ നമ്പർ..ഞാൻ നിനക്ക് വിളിക്കാൻ നിൽക്കായിരുന്നു.."


"എന്താ മാമി.. ശബ്ദമൊക്കെ വല്ലാതെ.. ഞാൻ അവിടെ ഇല്ലാത്തത് കൊണ്ട് എല്ലാവരും മാമിയേ പറയുന്നുണ്ടാവും അല്ലേ.. സോറി മാമി.. ഞാൻ എത്രയും പെട്ടന്ന് തന്നെ അവിടെ എത്തും "


"ഫെല്ലാ.. നീ വരേണ്ട... "


മാമിയുടെ വാക്കുകൾ കേട്ടതും ഒന്നും മനസ്സിലാവാതെ ഞാൻ എന്താ കാര്യം എന്ന് വീണ്ടും വീണ്ടും ചോദിച്ചു.. നാളത്തെ കല്യാണം നടക്കില്ലെന്നായിരുന്നു മാമിയുടെ മറുപടി.. എന്താ സംഭവം എന്നറിയാതെ ഞാനാകെ തരിച്ചു നിന്നപ്പോൾ ആണ് അതിനുള്ള കാരണം മാമി പറഞ്ഞത്..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story