മൽഹാർ: ഭാഗം 29

രചന: RAIZA

മുഖം തിരിച്ച് ഒരു നിമിഷം ഞാൻ കണ്ണുകൾ അടച്ചു.. വീണ്ടും മുന്നോട്ട് നോക്കി... കണ്ണുകൾക്ക് തെറ്റില്ലല്ലോ... 
അതേ.. അവൾ തന്നെ... 
   "Zellaa...... "

നാവുകൾ മന്ത്രിച്ചതും കാലുകൾ പിറകോട്ടു നീങ്ങി... അടുത്തുള്ള കാറിന്റെ മറവിലേക്ക് ഞാൻ നിന്നു. 
Zellayum കൂടെ അവളുടെ മാമിയും മാമനും ഉണ്ടായിരുന്നു.. എന്നെയവർ കണ്ടിട്ടില്ല.. കാറിൽ നിന്നും ഇറങ്ങി ഹോസ്പിറ്റലിലേക്ക് അവർ കയറി പോയതും കാറിന്റെ മറവിൽ നിന്നും ഞാൻ മുന്നിലേക്ക് നിന്നു... 


നാളേറെയായി ഞാനും അവളും നേർക്ക് നേർ കണ്ടിട്ട്.. എന്റെ മുന്നിൽ അവളും വന്നിട്ടില്ല . അവളുടെ മുന്നിൽ ഞാനും ചെന്നിട്ടില്ല... അവളെയിപ്പോൾ കണ്ടപ്പോൾ ഒരു നോവായി എന്റെ ഫെല്ല വീണ്ടുമെന്റെ ഓർമകളിൽ നിറയുകയാണ്... 

ഒരു നെടുവീർപ്പോടെ ഹോസ്പിറ്റലിന് മുന്നിൽ ഉള്ള ഇരിപ്പിടത്തിൽ ഞാൻ ഇരുന്നു.. അനുവാദം കൂടാതെ മനസ്സിലേക്ക് ഓടിയെത്തുന്ന ഓർമകളെ ഇറക്കി വിടാൻ  കണ്ണുനീർ അനുവദിച്ചില്ല... ആ കണ്ണുനീരിനുള്ളിലെ ഓർമകളിൽ എന്റെ പെണ്ണുണ്ട്... അവളുടെ പ്രണയം ഉണ്ട്...... 

ഓർക്കാൻ ഇഷ്ടപ്പെടാത്ത ആ ഓർമകളെ നിറഞ്ഞ കണ്ണിനാൽ ഞാൻ ഓർത്തെടുത്തു... എനിക്ക് പറ്റിയ ആ തെറ്റ് .. അതൊരു വലിയ തെറ്റ് തന്നെയായിരുന്നു... 
കണ്ണിലെ തീക്ഷ്ണതയാൽ ഓർമ്മകൾ എനിക്ക് മുന്നിൽ വെന്തുരുകി. കണ്ണുകൾ അടച്ചതും നാല് കൊല്ലം മുമ്പുള്ള ആ രാത്രി മനസ്സിലേക്ക് ഓടിയെത്തി... 


നാല് കൊല്ലം മുൻപ്... 


അലങ്കാരങ്ങൾ നിറച്ചാർത്തേകിയ ഒരു രാത്രി.... 
പൂക്കൾ കൊണ്ട് അകവും പുറവും ഒരുപോലെ മോഡി പിടിപ്പിച്ച ആ  ബംഗ്ളാവിൽ അന്നൊരു വലിയ ആഘോഷം നടക്കാൻ പോവുകയാണ്... 
വ്യവസായ രംഗത്തെ പ്രമുഖൻ മാലിക് സത്താറിന്റെ ഒരേ ഒരു മകൾ റൈഹ മാലികിന്റെ പിറന്നാൾ ആഘോഷം... 
അത് മാത്രമായിരുന്നില്ല... ഒരേ ഒരു മകൻ റിഹാൻ മാലികിന്റെ വെഡിങ് അന്നൗൻസ്മെന്റ് ഉം... 
വ്യവസായ രംഗത്തെ പ്രമുഖരും ഫാമിലിയും പങ്കെടുക്കുന്ന വലിയൊരു ആഘോഷം തന്നെയായിരുന്നു അത്... 


മൂന്ന് നില ബംഗ്ലാവിന്റെ മുകളിലെ റൂമിൽ സന്തോഷത്താൽ മതിമറന്നിരിക്കുകയാണ് റിഹാൻ..... 
അരികിൽ വായാടി റൈഹയും.. മനസ്സിൽ ഒരുപാട് നാളായി കോർത്തു വെച്ച ആ ആഗ്രഹത്തിന് ഇന്നൊരു തീരുമാനം ഉണ്ടാവാൻ പോകുന്നു.. സ്വപ്നം കണ്ട ജീവിതം... 
അരികിലെത്തിയിരിക്കുന്നു.. 
ഫെല്ല..... കണ്ണിലും മനസ്സിലും നിറഞ്ഞു നിൽക്കുന്ന നാമം.  
ഇന്നവളുടെ കൈ കോർത്തു പിടിച്ച് എല്ലാവരോടും പറയണം.. ഇതാണെന്റെ പെണ്ണെന്ന്.... 
ഓർക്കുംതോറും  അവന്റെ മനസ്സ് കുളിരണിഞ്ഞു..... 

"റിഹാൻ..... വന്നേ.. ഇതാ അവരെത്തി.. "

ഉപ്പയുടെ വിളി വന്നതും വിടർന്ന കണ്ണുകളോടെ അവൻ താഴേക്ക് ഒരോട്ടം തന്നെ ആയിരുന്നു... അണിഞ്ഞൊരുങ്ങി വരുന്ന തന്റെ പെണ്ണിനെ കാണാൻ.. പിറകെ നിന്നും റൈഹയുടെ കളിയാക്കൽ അവന്റെ  കാതിൽ പതിഞ്ഞെങ്കിലും മനസ്സ് കുതിക്കുകയായിരുന്നു ഫെല്ലയുടെ അടുത്തേക്ക്.. 
.സ്റ്റെയർ കെയ്‌സ് ഓടിയിറങ്ങിയ റിഹാൻ  പെട്ടന്ന് നിശ്ചലനായി നിന്നു... 
കാണാൻ ഒരുപാട് നേരമായി കാത്തിരിക്കുന്ന ആ മുഖം... പുഞ്ചിരി തൂകി.. നുണക്കുഴി വിരിയിച്ച്.. നീട്ടിയെഴുതിയ സുറുമ കണ്ണുകളാൽ... തന്നെ നോക്കി നിൽക്കുന്നു... 
നീല സാരി ചുറ്റി... ചുവപ്പ് സ്കാർഫ് കൊണ്ട് തല മറച്ച് അപ്സരസ്സുകളെ വെല്ലും അഴകാൽ തന്റെ മുന്നിൽ നിൽക്കുന്ന ഫെല്ലയെ അവൻ ഇമവെട്ടാതെ നോക്കി നിന്നു... 


"മ്മ്മ്.. മതി.. മതി.. നോക്കിയത്.. "

റിഹാന്റെ കയ്യിൽ പിടിച്ച്  റൈഹ സ്റ്റേജിലേക്ക് വലിച്ചു കൊണ്ട് പോകുമ്പോഴും ഫെല്ലയുടെയും റിഹാന്റെയും കണ്ണുകൾ പരസ്പരം ഉടക്കിയിരുന്നു... 

റൈഹയുടെ പിറന്നാൾ കേക്ക് കട്ട് ചെയ്ത് സന്തോഷം പങ്കിട്ടു കഴിഞ്ഞ് മാലിക് തന്റെ പ്രിയതമയോടൊപ്പം സ്റ്റേജിൽ കയറി... 


"ഹലോ.. എവെരിവൺ...  ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു കൊണ്ട് ഒരുപാട് തിരക്കുകൾക്കിടയിലും ഇവിടെ വന്ന് ഞങ്ങളുടെ കൂടെ സന്തോഷം പങ്കിടുന്നതിന്  ഒരുപാട് നന്ദി..... എന്റെ മകളുടെ പിറന്നാൾ ആണെന്നും അതിന് വേണ്ടിയാണ് ഒരുമിച്ചതെന്നും എല്ലാവർക്കും അറിയാം.. എന്നാൽ അത് കൂടാതെ മറ്റൊരു സന്തോഷ വാർത്ത കൂടെ ഉണ്ട്... എല്ലാവർക്കും ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി മനഃപൂർവം മറച്ചു വെച്ചതാണ്... ഇന്നീ ദിനത്തിൽ ഇത്രയും പേരുടെ മുന്നിൽ വെച്ച്... ആ സന്തോഷ വാർത്ത ഞാൻ അറിയിക്കുകയാണ്.. "


ഒന്ന് പറഞ്ഞു നിർത്തി കൊണ്ട് മാലിക് തന്റെ മകനെ വിളിച്ചു.. മകനെ ചേർത്ത് പിടിച്ചു കൊണ്ട് മാലിക് തുടർന്നു... 


"ഹിയർ... മൈ സൺ... റിഹാൻ മാലിക്.. എല്ലാവർക്കും അറിയാമല്ലോ അല്ലേ.. എന്റെ മകൻ നെക്സ്റ്റ് മൻന്ത്  വിവാഹിതനാവുകയാണ്...വധു.. "


ഉപ്പ വീണ്ടും പറഞ്ഞു നിർത്തിയതും കാണികൾക്കിടയിൽ പുഞ്ചിരി തൂകി നിൽക്കുന്ന ഫെല്ലയുടെ അടുത്തേക്ക് റിഹാൻ നടന്നു നീങ്ങി... 
തന്റെ കൈകൾ അവൾക്ക് നേരെ നീട്ടിയതും റിഹാനെ ഒന്ന് നോക്കി ചിരിച്ചു കൊണ്ടവൾ തന്റെ വലത്തേ കൈ റിഹാന്റെ കൈയിൽവെച്ചു.. 


"ഫെല്ലാ... "

റിഹാന്റെ ഉപ്പ ഉറക്കെ പേർ പറഞ്ഞതും എല്ലാവരും അവർക്ക് ആശംസകൾ അറിയിച്ചു കൊണ്ട് കയ്യടിച്ചു.... 

കേക്ക് മുറിക്കലും പരസ്പരം കൊടുക്കലും.. ഭക്ഷണം കഴിക്കലുമായി സമയം നീങ്ങി.. 
ഉപ്പയുടെ ഓഫിസിൽ നിന്നും വന്ന ആളുകളോട് സംസാരിച്ചിരിക്കുമ്പോഴും റിഹാന്റെ കണ്ണുകൾ ഫെല്ലയെ തേടുകയായിരുന്നു..... അവൾ കണ്ണിൽ നിന്നും മറഞ്ഞിട്ട് ഒരുപാട് നേരമായി.. എവിടെ പോയെന്ന് അറിയില്ല.. 
അവിടെ നിന്നും മെല്ലെ തടിയൂരി കൊണ്ട് റിഹാൻ അവളെ തിരഞ്ഞു നടന്നു... അവളുടെ മാമിയെ കണ്ടതും ഫെല്ല മുകളിലെ റൂമിലേക്ക് പോയെന്ന് പറഞ്ഞു... 
അത് കേട്ടതും റിഹാൻ റൂമിലേക്ക്‌ നടന്നു.. 
മതിവരുവോളം അവളോട്‌ സംസാരിക്കണം.. കൺ നിറയെ കാണണം.. ഒരുപാട് നാൾ മനസ്സിൽ കൊണ്ട് നടന്ന ആഗ്രഹം സഫലമാകാൻ പോകുന്നത് പറഞ്ഞ് കണ്ണ് നിറക്കണം... 
മുന്നോട്ട് നടക്കുമ്പോഴും റിഹാന്റെ മനസ്സിൽ ഫെല്ല മാത്രമായിരുന്നു.. 
തിരക്കിനിടയിൽ അവളോട്‌ മിണ്ടാൻ തന്നെ പറ്റിയിരുന്നില്ല...മുകളിലൊന്നും ആരും ഇല്ലാത്തതിനാൽ സ്വസ്ഥമായി സംസാരിക്കാം.. അവൾ ഉറപ്പായും തന്റെ റൂമിൽ ഉണ്ടാവുമെന്ന് ഉറപ്പിച്ചു കൊണ്ട് അവൻ ഡോർ തുറന്നു.... അകത്തേക്ക് നോക്കി... അകത്തെ ആളെ കണ്ടതും അവൻ പുഞ്ചിരിച്ചു.. 

     "ഫെല്ലാ... "

ട്രിം... ട്രിം... ട്രിം... 


പെട്ടന്ന് ഫോൺ ബെല്ലടിച്ചതും ഞെട്ടി  കൊണ്ട് ഞാൻ കണ്ണുകൾ തുറന്നു...ഇത്രയും നേരം കണ്ണിൽ തങ്ങിയ ഓർമകൾ  കണ്ണ് തുറന്നിട്ടും  കണ്ണിൽ നിന്നും മാഞ്ഞിരുന്നില്ല... കണ്ണുനീരോടെ അവയെ ഒഴുക്കി കളഞ്ഞു കൊണ്ട് ഞാൻ ഫോൺ നോക്കി.. ഉമ്മയാണ്... 


"ഹലോ.. ഉമ്മാ.. "


"നീ എവിടെ.. ഫെല്ലയുടെ മാമിയും മാമനും zella മോളും വന്നിട്ടുണ്ട്.. നീ വേഗം വന്നേ.. "


അങ്ങോട്ട്‌ എന്തെങ്കിലും പറയും മുൻപ് ഉമ്മ ഫോൺ കട്ട് ചെയ്തു.. അവളെ കാണാതിരിക്കാൻ ആണ് ഞാൻ മറഞ്ഞു നിന്നത്.. വിധി സമ്മതിക്കുന്നില്ലല്ലോ.... 
ഒരു ദീർഘ ശ്വാസം വിട്ടു കൊണ്ട് ഞാൻ ഉപ്പാന്റെ റൂം ലക്ഷ്യമാക്കി നടന്നു... 


************


ഇന്നീ യാത്രയിൽ ഒരേ ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.. റിഹാന്റെയും ഫെല്ലയുടെയും ഇടയിലെ സംഭവം എന്താണെന്ന് അറിയണം.. അന്ന് കണ്ടിട്ടും പരിജയം കാണിക്കാത്തത് എന്തിനായിരുന്നു എന്നറിയണം.. അവളുടെ കല്യാണം റിഹാന്റെ കൂടെ ആയിരുന്നോ നടക്കാൻ നിന്നതെന്നും അറിയണം... 

മനസ്സിൽ ചോദ്യങ്ങൾ തയ്യാറാക്കി വെച്ചു കൊണ്ട് ഞാൻ നേരെ ബീച്ചിലേക്ക് വിട്ടു.. സമയം പത്തു മണി ആവുന്നേ ഉള്ളൂ... വെയിൽ നല്ലത് പോലെ ഉണ്ട്.. 
അത് കാര്യമാക്കാതെ  കാർ പാർക്ക് ചെയ്തു കൊണ്ട് മുന്നോട്ട് നടന്നു...
കടലിലേക്ക് കണ്ണും നട്ട് വെയിൽ വകവെക്കാതെ മണലിൽ ഇരിക്കുന്ന അവളെ കണ്ടതും ഞാൻ അങ്ങോട്ട്‌ നടന്നു.. എന്റെ സാനിധ്യം മനസ്സിലായതും അവൾ തിരിഞ്ഞു നോക്കി... എന്റെ മുഖത്തേക്ക് നോക്കിയതും ഞാൻ പുഞ്ചിരിച്ചു.. അവൾക്ക് നേരെ കൈ നീട്ടി.. 

"റൈഹാ... "


എന്റെ കയ്യിൽ പിടിച്ചതും ഞാൻ അവളെ എഴുന്നേൽപ്പിച്ചു.. 


"സോറി.. ഞാൻ ലേറ്റ് ആയോ.. "

"ഏയ്‌.. ഇല്ല സാക്കി.. ഞാൻ ഇപ്പൊ വന്നേ ഉള്ളൂ... "

"ഓഹ്.. ഉപ്പാക്ക് എങ്ങനെയുണ്ട്.. "

"ഹി ഈസ്‌ ഫൈൻ.. റെസ്റ്റ് എടുക്കാനാ ഡോക്ടർ പറഞ്ഞത്... 
.അല്ല.. വൈഫ് നെ എന്താ കൊണ്ട് വരാഞ്ഞേ..എനിക്ക് പരിചയപ്പെടുത്തി തരുന്നില്ലേ  "


"പിന്നെ ഒരിക്കലാവാം.. "


അവളുടെ മുഖത്തു നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞതും അവളും ചിരിച്ചു.. പിന്നെ ആഞ്ഞടിക്കുന്ന തിരയെ നോക്കി നിന്നു.... 
ഒരു നിമിഷം രണ്ടു പേരും മൗനം പാലിച്ചു.. കുറച്ചു സമയം കഴിഞ്ഞതും എന്റെ മുഖത്തേക്ക് നോക്കിയവൾ ചോദിച്ചു... 


"എന്തിനാ എന്നോട് വരണമെന്ന് പറഞ്ഞത്.. അത്യാവശ്യം വല്ലതും.. "

"മ്മ്മ്.. എനിക്ക് ചില കാര്യങ്ങൾ അറിയണം.. നിനക്ക് മാത്രമേ എന്നെ സഹായിക്കാൻ ആവൂ.."


എന്താണെന്ന അർത്ഥത്തിൽ അവളെന്നെ നോക്കിയതും ഇവിടെ നിന്ന് പോകാമെന്നു പറഞ്ഞു കൊണ്ട് ഞാൻ അവളെയും കൊണ്ട് നടന്നു....വെയിൽ ഏൽക്കാത്ത തണുപ്പുള്ള സ്ഥലത്ത് ഞങ്ങൾ ഇരുന്നു... 
എങ്ങനെ, എവിടെ നിന്ന് തുടങ്ങും എന്നറിയില്ലായിരുന്നു.. അവളാണേൽ എന്നെ നോക്കി എന്താണെന്ന്  ചോദിച്ചു കൊണ്ടിരിക്കുന്നു.. ഒടുവിൽ ഞാൻ ചോദിക്കാൻ തന്നെ തീരുമാനിച്ചു.. 


"റൈഹാ... എനിക്ക് ചോദിക്കാൻ ഉള്ളത് വേറൊന്നുമല്ല... റിഹാന്റെ കല്യാണം ആരുമായാണ് നടക്കാൻ ഇരുന്നത്... "


പ്രതീക്ഷിക്കാത്ത ചോദ്യം ആയത് കൊണ്ടാവാം അത്  കേട്ട് അവൾ എന്നെ തന്നെ നോക്കിയിരുന്നു.. 


"നിങ്ങളുടെ കളിക്കൂട്ടുകാരി അല്ലേ ഫെല്ല... എനിക്കറിയാമത്.. ....അവളുമായാണ് എന്റെ വിവാഹം നടന്നത്.. "


"സാക്കി.. നീ ചോദിച്ച ചോദ്യത്തിന് ഒരേ ഒരു ഉത്തരമേ ഉള്ളൂ.. അതേ.. ഇക്കാക്കയും ഫെല്ല ഇത്തയും തമ്മിലുള്ള കല്യാണം ഇന്ന് നടത്താൻ നിശ്ചയിച്ചതാണ്... "


ഒന്ന് പറഞ്ഞു നിർത്തി കൊണ്ടവൾ എന്നെ നോക്കി... പിന്നെ എണീറ്റു കൊണ്ട് കൈ കെട്ടി നിന്ന് മുന്നോട്ട് നോക്കി.. 

"എനിക്കറിയാമായിരുന്നു സാക്കി.. ഫെല്ലയെ  തന്നെയാണ് നീ കെട്ടാൻ പോകുന്നതെന്ന്... "


"എന്ത്.. നിനക്കറിയാമായിരുന്നെന്നോ.. എങ്ങനെ "


അവൾ പറയുന്നത് വിശ്വസിക്കാൻ ആവുന്നേ ഇല്ല.. അവൾക്ക്.. അറിയാമെന്നോ????? 
എണീറ്റു നിന്ന് കൊണ്ട് അവളോട്‌ ചോദിച്ചതും അവൾ എനിക്ക് നേരെ തിരിഞ്ഞു.. 


"യെസ്.. അറിയാമെനിക്ക്.. അന്ന് മാളിൽ വെച്ച് നീ കാണിച്ചു തന്നപ്പോൾ തന്നെ ഞാൻ ഫെല്ല ഇത്തയെ കണ്ടിരുന്നു.. "


വിശ്വാസം വരാതെ ഞാൻ അവളെ നോക്കിയതും അവൾ പറയാൻ തുടങ്ങി... അലയടിക്കുന്ന തിരയെ സാക്ഷിയാക്കി അവളുടെ ഓരോ വാക്കുകളും ഞാൻ ശ്രവിച്ചു... 

      &&&&&&&&&&&&&&&&&


റൈഹയെ   ഹോസ്പിറ്റലിൽ ആക്കി ഞാൻ വീട്ടിലേക്ക്  തിരിച്ചു.. അവളുടെ ഉപ്പയെ കാണണം എന്നുണ്ടായിരുന്നു.. പക്ഷെ.. ഇപ്പോൾ വേണ്ടെന്ന് വെച്ചു.. 
ഡ്രൈവ് ചെയ്യുമ്പോഴും റൈഹ പറഞ്ഞ കാര്യങ്ങൾ മനസ്സിൽ  കിടന്ന് തിളക്കുകയായിരുന്നു... 
കണ്ണിൽ നിന്നും ഉതിർന്നു വീണ കണ്ണുനീർ തുടച്ചു കൊണ്ട് ഞാൻ കാർ വേഗത്തിൽ ചലിപ്പിച്ചു... 

സമയം മൂന്ന് മണി ആയിട്ടുണ്ട്.. വീട്ടുമുറ്റത്ത് കാർ നിർത്തി കൊണ്ട് ഞാൻ മെല്ലെ ഇറങ്ങി... മനസ്സ് പിടിച്ചിട്ട് കിട്ടുന്നില്ല.. ആകെ വല്ലാത്തൊരു അവസ്ഥ.. ഹൃദയം നുറുങ്ങുന്ന വേദന.... 
കണ്ണുകൾ തുടച്ചു കൊണ്ട് ഞാൻ അകത്തേക്ക് കയറി... 
ഹാളിൽ സോഫയിൽ ഇരുന്ന് ചിരിച്ചു കൊണ്ട് ഓരോന്ന് പറയുന്ന ഉമ്മമാരെ കണ്ടതും ഞാൻ അവിടെ തന്നെ നിന്നു.. എന്നെ കണ്ടിട്ടില്ല.. 
എല്ലാവരും നല്ല സംസാരത്തിലാണ്.. അവർക്കിടയിൽ നിറഞ്ഞ ചിരിയോടെയുള്ള ഫെല്ലയുടെ മുഖം ഞാൻ കണ്ടതും കണ്ണുകൾ ഇറുക്കി അടച്ചു... ഉമ്മിയുടെയും ഉമ്മച്ചിയുടെയും നടുവിൽ ഇരിക്കാണ് അവൾ.. അവളെ അവർ ചേർത്ത് പിടിച്ചിട്ടുണ്ട്... 
ഇത്ര സന്തോഷത്തിൽ എന്റെ കുടുംബത്തേ ഒരുപാട് നാളായി ഞാൻ കണ്ടിട്ട്... ഈ സന്തോഷം ഇല്ലാതാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല... 

റൈഹ പറഞ്ഞ ഓരോന്നും വീണ്ടും വീണ്ടും ഓർത്ത് കൊണ്ട് ഞാൻ ഫെല്ലയെ നോക്കി.... 

വൈകുന്നേരം എന്നെയും പിടിച്ചിരുത്തി തമാശ പറഞ്ഞിരിക്കായിരുന്നു എല്ലാവരും.. അവരുടെ ഇടയിൽ ഇരുന്നാൽ സമയം പോകുന്നത് അറിയില്ല...സ്വന്തം മകളെ പോലെയാണ് ഉമ്മമാർ എന്നെ നോക്കുന്നത്.. എന്നെ മാത്രമല്ല. സീനുത്തയെയും ജെനി ഇത്തയെയും അമാന ഇത്തയെയും... ഞങ്ങൾ ഭാഗ്യം ചെയ്തവരാണ്.... 

ഞങ്ങളുടെ കൂട്ടത്തിൽ വന്നിരുന്ന് ആശിക്കയും അക്കി ഇക്കയും ഇക്കാക്കയും ചളി പറയാൻ തുടങ്ങിയതും ചിരിച്ചു ചിരിച്ചു ഒരു വിധമായി.. സാക്കിയെ ട്രോളുന്ന പണിയായിരുന്നു അവർക്ക്.. 


"ആഹാ.. ആരാ ഇത്.. വന്നല്ലോ നമ്മുടെ അവതാരം "

പെട്ടന്ന് അക്കി ഇക്ക പറഞ്ഞതും എല്ലാവരും വാതിലിനടുത്തേക്ക് നോക്കി..സാക്കി ആയിരുന്നു അവിടെ. അവനെ കണ്ടതും ഞാൻ പുഞ്ചിരിച്ചു കൊണ്ട് അവനെ നോക്കി.. എന്നാൽ അവന്റെ മുഖത്തെ ഭാവം എന്റെ പുഞ്ചിരിയെ ഇല്ലാതാക്കി.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story