മൽഹാർ: ഭാഗം 30

രചന: RAIZA

സാക്കിയുടെ കണ്ണുകൾ എന്റെ നേർക്കാണ്.. ആ മുഖത്തപ്പോൾ എന്ത് ഭാവമാണെന്ന് അറിയാൻ കഴിയുന്നില്ല.. ഒന്നുറപ്പാണ്.. എന്തോ പറ്റിയിട്ടുണ്ട് സാക്കിക്ക്.. 


"മ്മ്മ്.. ആശീ... രാത്രി എത്ര വൈകിയാലും  ഉമ്മമാർ വിളിച്ചാൽ അല്ലാതെ വീട്ടിലേക്ക് വരാത്ത ആളാ.. ഇപ്പൊ നോക്ക്.. സമയം മൂന്നുമണിയെ ആയുള്ളൂ.. "

അക്കിയും ആഷിയും അതും പറഞ്ഞെന്നെ കളിയാക്കി.. അവരുടെ മുന്നിലൊക്കെ ചിരിച്ചു നിന്നെങ്കിലും ഇടം കണ്ണാൽ  ഞാൻ ഫെല്ലയെ നോക്കി...അവളെ കണ്ണിൽ കാണുമ്പോൾ മാത്രം നിറയുന്നൊരു കണ്ണുകൾ ആരും കാണാതെ ഞാൻ മറച്ചു പിടിച്ചു... 


"എന്താ സാക്കി ഒരു വല്ലായ്മ.. നിനക്കെന്താ പറ്റിയെ "


എന്റെ നെറ്റിയിൽ തൊട്ട് കൊണ്ട് ഉമ്മി പറഞ്ഞതും ഞാൻ ഒന്നുമില്ലെന്ന് പറഞ്ഞു.. മക്കളുടെ മനം ഉമ്മമാർക്കല്ലേ അറിയാ.. ഉമ്മിയും ഉമ്മച്ചിയും വിടാൻ ഭാവമില്ലെന്ന് കണ്ടതും ഓഫിസിൽ രണ്ടു ദിവസം കഴിഞ്ഞാൽ പ്രൊജക്റ്റ്‌ വർക്ക് സ്റ്റാർട്ട്‌ ചെയ്യും അതിന്റെ പ്രഷർ മൂലം തല വേദനിക്കാണെന്ന് കള്ളം പറഞ്ഞു.. 


"നീ പോയി കിടന്നോ.. ഫെല്ലാ.. സാക്കിക്ക് ചായ കൊടുക്ക്.. "

ഉമ്മി എന്നോട് കിടക്കാൻ പറഞ്ഞതും ഞാൻ വേഗം മേലേക്ക് പോയി.. അവളെന്നെ നോക്കുന്നത് ശ്രദ്ധയിൽ പെട്ടെങ്കിലും അവൾക്ക് നേരെ മുഖം കൊടുത്തില്ല... 
പ്രൊജക്റ്റ്‌ ന്റെ പ്രഷറിനെ കുറിച്ച് ആഷിക്കും അക്കിക്കും നല്ലത് പോലെ അറിയാവുന്നത് കൊണ്ട് അവരൊന്നും കൂടുതൽ ചോദിച്ചില്ല.. പ്രൊജക്റ്റ്‌ തുടങ്ങാൻ ഇനി രണ്ടു ദിവസം കൂടിയേ ഉള്ളൂ.. അക്കിയെ തിരിച്ച് ഓഫിസിലേക്ക് കൊണ്ട് വരണം.. ആഷി പിന്നെ ഈ മാസം കഴിഞ്ഞാൽ ദുബായിലെ കമ്പനിയിലേക്ക് തന്നെ പോകും..
അക്കി ഓഫിസിൽ കയറിയിട്ട് വേണം എനിക്ക് ചില കാര്യങ്ങൾ ചെയ്തു തീർക്കാൻ.... 

ബെഡിൽ ഇരുന്ന് ഓരോന്നും ആലോചിച്ച് ഓരോ തീരുമാനങ്ങൾ എടുക്കുമ്പോഴാണ് ഫോണിൽ  നോട്ടിഫിക്കേഷൻ വന്നത്.  നോക്കുമ്പോൾ  റൈഹയുടെ  മെസ്സേജ് ആണ്.. അത് തുറന്നു നോക്കി അതിലേക്ക് കണ്ണോടിച്ചു.. 

"സാക്കി.. റിയലി ലോവ് യൂ.. ഏതൊരു പെൺകുട്ടിയുടെയും ഭാഗ്യമാണ് നിന്നെ പോലെയൊരു ഇണ കൂടെ ഉണ്ടാവുകയെന്ന്... ഐആം സോ ഹാപ്പി ഡിയർ... ചെയ്യാനുള്ളതൊക്കെ വേഗം ചെയ്ത് തീർക്ക്... സമയം ഒട്ടുമില്ല.. "


റൈഹയുടെ മെസ്സേജ് ന് തിരിച്ചൊരു റിപ്ലൈ കൊടുക്കാൻ നേരത്താണ് വാതിൽ തുറന്ന് ഫെല്ല അകത്തേക്ക് വന്നത്.. അവളെ കണ്ടതും ഞാൻ ഫോൺ ബെഡിലേക്കിട്ട് മുഖം തിരിച്ചിരുന്നു.. 

എന്നെ കണ്ടതും അവൻ മുഖം തിരിച്ചിരുന്നപ്പോൾ ഹൃദയത്തിലെവിടെയോ എന്തോ കൊളുത്തി വലിച്ച പോലെ.. എങ്കിലും അത് കാര്യമാക്കാതെ ഞാൻ അവന്റെ അരികിൽ ചെന്നിരുന്ന് കോഫി കപ്പ് നീട്ടി.. എന്റെ മുഖത്തേക്ക് നോക്കാതെ അതവൻ വാങ്ങിയതും വീണ്ടും മനസ്സിൽ മുറിവേറ്റു.. സാക്കിക്ക് കാര്യമായി എന്തോ പറ്റിയിട്ടുണ്ടെന്ന തോന്നൽ ശക്തമായി.. എന്നോട് ദേഷ്യം ഉണ്ടെങ്കിൽ അത് എന്റെ മുഖത്തു നോക്കി പറഞ്ഞു തീർക്കുന്നവനാ സാക്കി.. ഇതിപ്പോ ഒന്നും മിണ്ടുന്നുമില്ല നോക്കുന്നുമില്ല... 


"സാക്കീ.. എന്താ പറ്റിയേ.. "

"ഞാൻ പറഞ്ഞില്ലേ തലവേദനയാണെന്ന്.. "

"നോ.. അതല്ല.. മറ്റെന്തോ ഉണ്ട്.. തലവേദന എന്നത് ഒരു കള്ളം മാത്രമല്ലേ.. സത്യം മറച്ചു വെക്കാനുള്ള കള്ളം "

 എന്നെ നോക്കിയവൾ പറഞ്ഞതും അറിയാതെ എന്റെ മുഖം അവളിലേക്ക് തിരിഞ്ഞു..എന്നാൽ അധിക നേരം അവളുടെ നിഷ്കളങ്കമായ ആ നോട്ടത്തെ എതിരിടാൻ കഴിയാത്തത് കാരണം ഞാൻ മുഖം തിരിച്ചു.. 


"എന്താ സാക്കി മറുപടി പറയാത്തത്.. എന്താ പറ്റിയത്.. നീ റിഹാനെ കണ്ടിരുന്നോ.. "


എന്റെ ചോദ്യം കേട്ടതും അവൻ വീണ്ടും എന്നെ നോക്കി.. ഇല്ലെന്ന് തലയാട്ടിയതും ഞാൻ വീണ്ടും വീണ്ടും അവനോട് കാരണം ചോദിച്ചു.. എനിക്കറിയണം എന്താണ് സാക്കിയുടെ ഈ മൗനത്തിനു കാരണമെന്ന്.. മനഃപൂർവം എന്നോട് മൗനം പാലിക്കുന്നതാണ്.. ഒരു പക്ഷെ റിഹാനുമായി സംസാരിച്ചിട്ടുണ്ടാവുമോ.... 
അങ്ങനെയാണേൽ അവന് എന്നോട് ദേഷ്യം വരല്ലേ ചെയ്യാ. ഇതിപ്പോ എന്ത് ഭാവമാണ് അവന്റെ മുഖത്തെന്ന് വായിച്ചെടുക്കാൻ കഴിയുന്നെ ഇല്ല.. 


"പറ സാക്കി.. എന്താണ്.. റിഹാൻ എന്തെങ്കിലും പറഞ്ഞോ.. അതോ  ഞങ്ങൾ രണ്ടു പേരും ചേർന്ന് നിന്നെ പറ്റിച്ചേന്ന് പറഞ്ഞ് വഴക്ക് കൂടിയോ.."


"ഒന്നുമില്ലെന്ന് പറഞ്ഞില്ലേ.. തലവേദനയാണ്.. മാറിക്കോളും.. "


"അല്ല.. കള്ളം തന്നെയാണത്.. ഇന്ന് ഓഫിസിൽ തന്നെയാണോ പോയത്.  അതോ റിഹാനെ കാണാൻ ആണോ"


"ഒന്ന് മിണ്ടാതിരിക്കുമോ.. നാശം.. കുറച്ചു സമയം ഒറ്റക്കിരിക്കട്ടെ.. ഒന്ന് പോയേ. കാര്യം അറിയാൻ വന്നിരിക്കുന്നു.. "

അൽപ്പം ശബ്ദമുയർത്തി പറഞ്ഞതും കണ്ണിൽ വെള്ളം നിറച്ചു കൊണ്ട് ഞാൻ അവനെ നോക്കി...ഞങ്ങൾ എപ്പോഴും അടി ഉണ്ടാക്കാറുണ്ടെങ്കിലും  ഇന്നെന്തോ.. അവൻ ചൂടായപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി... 


അവളുടെ കണ്ണുകൾ നിറഞ്ഞു കണ്ടതും വല്ലാത്ത വേദന തോന്നി.. ആ സമയം റൈഹയുടെ വാക്കുകൾ മനസ്സിലേക്ക് ഓടിയെത്തി.. അതോർത്തു കൊണ്ട് എന്റെ അരികിൽ നിന്നുമെണീറ്റ് പോകാൻ നിന്ന  ഫെല്ലയുടെ ഇടത്തെ കൈ ഞാൻ പിടിച്ചു.... 


സാക്കി കൈയ്യിൽ പിടിച്ചതും നിറഞ്ഞ കണ്ണുകളാലെ ഞാനവനെ നോക്കി.. എന്റെ കണ്ണും അവന്റെ കണ്ണും തമ്മിൽ ഉടക്കിയതും പെട്ടന്ന്  ഒട്ടും പ്രതീക്ഷിക്കാതെ .. സാക്കി ബെഡിൽ നിന്നെണീറ്റ് എന്നെ കെട്ടിപിടിച്ചു... 

************


ഉപ്പാന്റെ റൂം ലക്ഷ്യം വെച്ച് നടക്കുമ്പോൾ മനസ്സ് പതറി തുടങ്ങിയിരുന്നു.. zella യെ കാണുമ്പോൾ എങ്ങനെ പ്രതികരിക്കണമെന്നറിയില്ല... തിരിച്ചവൾ എന്നോടും എങ്ങനെ പ്രതികരിക്കുമെന്നറിയില്ല..

എന്തും നേരിടാൻ മനസ്സിനെ സജ്ജമാക്കി കൊണ്ട് ഞാൻ വാതിൽ തുറന്നു.. 
ഫെല്ലയുടെ മാമിയും മാമനും ഉപ്പാന്റെ അടുത്തിരിക്കുന്നുണ്ട്..എന്റെ കണ്ണുകൾ തേടിയത് അവളെ ആയിരുന്നു.. ഉമ്മയുടെ അടുത്ത് സംസാരിച്ചിരിക്കുന്ന zella യെ കണ്ടതും ഞാൻ മുഖം തിരിച്ചു.. അവളെന്നെ കണ്ടിട്ടുണ്ട്.. അവളുടെ മുഖത്തേക്ക് നോക്കാതെ ഞാൻ ഫെല്ലയുടെ മാമന്റെ അടുത്തേക്ക് ചെന്ന് സലാം പറഞ്ഞു.. 


"നീ എവിടെയായിരുന്നു റിഹാൻ  "

"ഓഫിസിൽ നിന്നും അർജന്റ് കാൾ വന്നിരുന്നു ഉപ്പാ.. അത് അറ്റൻഡ് ചെയ്യാൻ....... "


"മ്മ്മ്.  പിന്നെ ഇവർ വന്നത് കല്യാണത്തെ പറ്റി സംസാരിക്കാൻ കൂടിയാണ്.  "


ഉപ്പ പറഞ്ഞു നിർത്തിയതും മാമൻ എഴുന്നേറ്റു നിന്ന് എന്റെ അടുത്തേക്ക് വന്നു   

"ഇന്ന് നടക്കേണ്ടതായിരുന്നു നീയും ഫെല്ലയും തമ്മിലുള്ള കല്യാണം.. സാരമില്ല.. എല്ലാം പടച്ചോന്റെ തീരുമാനം.. മാലികിന് ഇപ്പോൾ കുഴപ്പമൊന്നുമില്ലല്ലോ.. ഡിസ്ചാർജ് ആയ ഉടനെ നിക്കാഹ് നടത്താം.. ഇനി വലിയ ചടങ്ങൊന്നും വേണ്ട..."


"അതേ.. എത്രയും വേഗം നടത്തണം.. അടുത്ത ആഴ്ച ഇവന്റെ പ്രൊജക്റ്റ്‌ വർക്ക്‌ സ്റ്റാർട്ട്‌ ചെയ്യും.പിന്നെ അവൻ ഫുൾ ബിസി ആവും.  അത് കൊണ്ട് വേഗം നടത്തണം.. "


മാമനും ഉപ്പയും കൂടി കല്യാണത്തിന്റെ കാര്യങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങി.. ഒന്നും മിണ്ടാതെ ഒരു അഭിപ്രായവും പറയാതെ ഞാനെല്ലാം കേട്ട് നിന്നു.. ഇടക്ക് zella യിലേക്ക് കണ്ണുകൾ പോയതും അവളെന്നെ തന്നെ നോക്കുവാണെന്ന് മനസിലായി..അത് കണ്ടതും ഞാൻ മുഖം തിരിച്ചു നിന്നു

ഉപ്പയും മാമനും അവരുടെതേയ സംസാരത്തിലും ഉമ്മ മാമിയോട് വിശേഷങ്ങൾ ചോദിക്കുന്ന തിരിക്കിലും ആയതും ഞാൻ പുറത്തേക്ക് നടന്നു.. വലിയ ഗ്ലാസ്‌ ചില്ലോടെയുള്ള ജനാലകൾ ആയതിനാൽ തന്നെ പുറത്തെ കാഴ്ചകൾ വ്യക്തമായി കാണാമായിരുന്നു.. തിരക്ക് പിടിച്ച റോഡിലെ കാഴ്ചകൾ കണ്ട് നിൽക്കുന്നതിനിടയിലാണ് പിറകിലാരോ വന്ന് നിൽക്കുന്നത് പോലെ തോന്നിയത് ... 
തിരിഞ്ഞു നോക്കിയതും zella എന്റെ മുന്നിൽ നിൽക്കുന്നത് ഞാൻ കണ്ടു.. അവളെ കണ്ടതും മുഖം തിരിച്ചു കൊണ്ട് ഞാൻ പോകാൻ നിന്നതും അവളെന്റെ കയ്യിൽ കയറി പിടിച്ചു.. 


"റിഹാൻ..... ഞാൻ.. "


"ശ്ശ്... മിണ്ടരുത്..  "


എന്റെ ചുണ്ടിൽ വിരൽ ചേർത്ത് വെച്ച് കൊണ്ട് ഞാനവളോട് മിണ്ടാതിരിക്കാൻ പറഞ്ഞു.. അവളുടെ കയ്യിൽ നിന്നും എന്റെ കൈ വിടുവിക്കാൻ നോക്കിയെങ്കിലും അവൾ പിടുത്തം മുറുക്കി കൊണ്ടേയിരുന്നു.. 


"Zella..കൈ വിട്. എനിക്കൊന്നും കേൾക്കേണ്ട.."


"കേൾക്കണം.. കേട്ടെ പറ്റൂ... എന്റെ മുന്നിൽ ഇങ്ങനെയൊന്നു വന്ന് നിന്നിട്ട് എത്ര നാളായി.. എന്നെ അവോയ്ഡ് ചെയിതിട്ടിനി ഒരു കാര്യവുമില്ല..എന്നിട്ടും എന്തിനാ എന്നെയിങ്ങനെ വേദനിപ്പിക്കുന്നത് . "


"വേദനിപ്പിക്കുകയോ.. ഞാനോ.. ഞാനാണോ വേദനിപ്പിച്ചത്.. "


"പിന്നെ ആരാ..അന്നെന്നെ....... "


 "Zella.... !!!"


വാക്കുകൾ പൂർത്തിയാക്കും മുൻപ് റൈഹ അവളെ വിളിച്ചു കൊണ്ട് അടുത്തേക്ക് വന്നതും zella അവളെ തിരിഞ്ഞു നോക്കി.. 


"കുറെ നേരമായോ വന്നിട്ട്.. "


"ഇല്ലെടോ.. അധിക നേരമായില്ല.. നീ എവിടെ പോയതാ "


റൈഹയും അവളും വിശേഷങ്ങൾ പങ്കു വെക്കാൻ തുടങ്ങിയതും ഞാൻ മെല്ലെ അവിടുന്ന് നടന്നു.. അവിടെ കണ്ട ചെയറിൽ ഇരുന്ന് കൊണ്ട് പതിയെ കണ്ണടച്ചു.. 
റൈഹ വന്നില്ലായിരുന്നെങ്കിൽ ഒരു പക്ഷെ എന്റെ കൈകൾ അവളുടെ മുഖത്തു പതിഞ്ഞിരുന്നു.. ഫെല്ലയെ പോലെ അല്ലേ അല്ല അവൾ. നേർ വിപരീത സ്വഭാവം.. റൈഹ അവളോടൊപ്പം കൂട്ട് കൂടിയാണ് അവളുടെ സ്വഭാവം പഠിച്ചത്.. അവർ തമ്മിൽ ഭയങ്കര അടുപ്പമാണ്.. റൈഹക്ക് zella എന്നാൽ ജീവനാണ്.. എനിക്ക് ഫെല്ല എങ്ങനെ ആയിരുന്നു അത്  പോലെ..
റൈഹയെയും zella യെയും പിടിച്ചു കെട്ടിക്കണമെന്ന് എല്ലാവരും പറഞ്ഞു കളിയാക്കാറുണ്ടായിരുന്നു... 
ഒരുപാട് സന്തോഷത്തിൽ ആയിരുന്നു... എല്ലാം.. എല്ലാവരും .പക്ഷെ.. 


ഓർമ്മകൾ പാതി വഴിയിൽ മുറിഞ്ഞതും ഫെല്ലയുടെ മാമനും മാമിയും പുറത്തേക്ക് വന്നു.. കൂടെ ഉമ്മയും ഉണ്ടായിരുന്നു.. 


"റിഹാൻ... ഞങ്ങൾ ഇറങ്ങുവാണ്.. ഇവിടെ നിങ്ങൾ എടുത്ത വീട്ടിൽ കുറച്ചു ദിവസം ഉണ്ടാവും  റൈഹക്ക് കൂട്ടായി.  അവളും നിങ്ങളുടെ കൂടെ ഇവിടെ ഹോസ്പിറ്റലിൽ നിൽക്കേണ്ടല്ലോ.. ഇനി ഡിസ്ചാർജ് ആയിട്ട് എല്ലാവർക്കും ഒരുമിച്ച് നാട്ടിലേക്ക് പോകാം.. "


അവളുടെ മാമന്റെ വാക്കുകൾക്ക് ചിരിച്ചു കൊടുത്തു എന്നല്ലാതെ ഒന്നും മിണ്ടിയില്ല.. ഉപ്പയോട് പറഞ്ഞിട്ട് വരാമെന്ന് പറഞ്ഞു കൊണ്ട് റൈഹ റൂമിലേക്ക് പോയി.  കൂടെ zella യും പോയി.. 

"ഫെല്ല യെ കാണാൻ പോകണം.. അവൾ ഇവിടെ ഒരു ഓർഫനേജിൽ ആണ് നിൽക്കുന്നത്.. ഇന്നേ വരെ വന്നിട്ടും കണ്ടിട്ടുമില്ല.. നാളെ തന്നെ അവളെ പോയി കാണണം.. കൂട്ടി കൊണ്ട് വരണം.. "

മാമി എന്റെ അടുത്തേക്ക് വന്ന് പറഞ്ഞതും ഞെട്ടി കൊണ്ട് ഞാൻ മാമിയെ നോക്കി.. 
ഇവർ നാളെ സ്വർഗത്തിലേക്ക്  പോയാൽ അവളുടെ കല്യാണം കഴിഞ്ഞ വിവരം അറിയും.. 
ഇനിയെന്താ ചെയ്യാ.. എങ്ങനെ ഇവരെ തടയാ.. എന്ത് പറഞ്ഞാ ഈ യാത്ര മുടക്കാ.. ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല.. 
മാമിയോട് എന്തെങ്കിലും പറയും മുൻപ് റൈഹയും zella യും തിരിച്ചു വന്നു. യാത്ര പറഞ്ഞു കൊണ്ട് അവർ നടന്നു നീങ്ങിയതും എന്താ ചെയ്യേണ്ടതെന്നറിയാതെ ഞാൻ തളർന്നു... 

************


പെട്ടന്ന് സാക്കി എന്നെ വാരിപുണർന്നതും ഹൃദയം നിശ്ചലമായ പോലെ ഞാൻ നിന്നു.. ഉമിനീർ തൊണ്ടയിൽ നിന്നുമിറങ്ങാതെ നാവിൽ തന്നെ വറ്റി വരണ്ടു നിന്ന പോലെ.. എന്നെ ഇറുകി പുണർന്നു നിൽക്കുന്ന സാക്കിയെ എന്നിൽ നിന്നും മാറ്റാനോ അവനോട് ഒന്ന് മിണ്ടാനോ കഴിയാത്ത അവസ്ഥയിൽ ഞാൻ നിന്നു.. 

അവളുടെ കണ്ണുകൾ നിറഞ്ഞു കണ്ടപ്പോൾ എന്തോ.. പെട്ടന്ന് റൈഹയുടെ വാക്കുകളും അവളെന്നോട് സത്യം ചെയ്യിച്ചതൊക്കെയും ഓർമ വന്നു... 
അപ്പൊൾ തന്നെ ഞാനറിയാതെ എന്റെ കരങ്ങൾ അവളെ വാരി പുണരുകയായിരുന്നു.. 
പെട്ടെന്നെന്തോ ലൈറ്റ് ഞങ്ങൾക്ക് നേരെ വന്നതും ഞാനവളിൽ നിന്നും വിട്ടു നിന്നു.. 


"ഹിഹിഹി.. ഹിഹി.. സാ ക്കീ... "

ഫോൺ പിടിച്ച് കറക്കി കൊണ്ട് അക്കി ഇക്ക റൂമിലേക്ക് വന്നതും ഞാൻ തല താഴ്ത്തി നിന്നു.. 

"എടാ.. കോക്കീ.  അന്നേ ഞാൻ ഇങ്ങനെയൊരു പാര പണിയണമെന്ന് മനസ്സിൽ ഉറപ്പിച്ചതാ.... അന്ന് നീ ഞങ്ങളുടെ ഫോട്ടോസ് എത്രയാ എടുത്തു വെച്ചേ.  ഇപ്പൊ എങ്ങനെയുണ്ട്.. മോൻ ഒട്ടും പ്രതീക്ഷിച്ചില്ല അല്ലേ   അയ്യോ... സന്തോഷം കൊണ്ടൊന്നിനും വയ്യേ.. "


എന്റെ കഴുത്തിൽ കയ്യിട്ട് കൊണ്ട് അക്കി പറഞ്ഞതും ഞാൻ ചിരിച്ചെന്ന് വരുത്തി.  മനസ്സറിഞ്ഞു ചിരിക്കാനോ അവനോട് എന്തെങ്കിലും പറഞ്ഞ് തല്ല് കൂടാനോ പറ്റിയ അവസ്ഥയിൽ ആയിരുന്നില്ല ഞാൻ അപ്പോൾ.


"സോറി ഫെല്ല ക്കുട്ടീ. ഇത് ഞങ്ങൾ തമ്മിലുള്ള ഒരു പഴയ കണക്കാ.... അപ്പൊ സാക്കീ ... ഞാനിത് ജെനിക്ക് കാണിച്ചു കൊടുക്കട്ടെ... നിങ്ങൾ കണ്ടിന്യൂ ചെയ്തോളൂ.. "


അതും പറഞ്ഞ് ചിരിച്ചു കൊണ്ട് അക്കി വാതിൽ അടച്ചു പോയതും ഫെല്ല എന്റെ മുന്നിലേക്ക് വന്നു.. 

"സാക്കീ.... "


അവളെന്തോ ചോദിക്കാൻ വന്നതും മുഖം തിരിച്ചു കൊണ്ട് ഞാൻ വാതിൽ തുറന്ന് പുറത്തേക്ക് പോയി.... 

************


രാത്രി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോഴൊക്കെ ഫെല്ലയുടെ കണ്ണുകൾ എനിക്ക് നേരെ ആയിരുന്നു.. ഞാനത് ശ്രദ്ധിക്കാതെ വേഗം ഭക്ഷണം കഴിച്ചു.. അവളുടെ ചോദ്യങ്ങൾക്ക് മുന്നിൽ പിടിച്ചു നിൽക്കാനാവില്ലെന്ന് അറിയാവുന്നത് കൊണ്ട് തന്നെ അവൾ ഉറങ്ങുന്നത് വരെ ഓഫിസ് റൂമിൽ ഇരുന്നു.. പ്രൊജക്റ്റ്‌ വർക്ക് ഉണ്ടായത് കാരണം ആരും ഒന്നും ചോദിക്കാൻ വന്നില്ല.. 
പന്ത്രണ്ട് മണി ആയതും ഞാൻ റൂമിലേക്ക് നടന്നു... 


അവൾ ഉറങ്ങിയിട്ടുണ്ടാവുമെന്ന് കരുതിയ എനിക്ക് തെറ്റി.. അവളുറങ്ങാതെ എന്നെയും കാത്തിരിക്കുകയായിരുന്നു.. അവളെന്നെ കണ്ട് എണീറ്റ് അടുത്തേക്ക് വന്നതും അവളെ മറികടന്നു കൊണ്ട് ഞാൻ ബെഡിൽ കിടക്കാൻ പോയി.. എന്നാൽ എന്റെ കയ്യിലവൾ പിടുത്തമിട്ടതും ഞാനവിടെ നിന്നു.. 


"സാക്കീ... പറ.. എന്താണിങ്ങനെ.. എന്നെയൊന്ന് വഴക്ക് പറയാനെങ്കിലുമൊന്ന് മുഖത്തേക്ക് നോക്ക്.. എന്തിനാണ് മിണ്ടാതിരിക്കുന്നത്.. ഞാൻ എന്താ ചെയ്തത് "


"നീ എന്തെങ്കിലും ചെയ്‌തെന്ന് ഞാൻ പറഞ്ഞോ.. എനിക്ക് നല്ല തലവേദനയാണ്.. പ്ലീസ്.. ഒന്നുറങ്ങട്ടെ."


അവളുടെ പിടുത്തത്തിൽ നിന്നും വിട്ടു കൊണ്ട് ഞാൻ തിരിഞ്ഞതും അവൾ എന്റെ മുന്നിലേക്ക് കയറി നിന്നു . 

" ഒന്നുമില്ലെങ്കിൽ പിന്നെന്തിനാ നേരത്തെ അങ്ങനെ ചെയ്തേ "


"അ..അത്.. അത്.. "


അവളുടെ ആ ചോദ്യത്തിന് മാത്രം ഒരുത്തരം നൽകാൻ എനിക്ക് കഴിഞ്ഞില്ല.. വാക്കുകൾക്കായി ഞാൻ പരതിയതും വിടർന്ന മിഴിയാൽ ഒരുത്തരം പ്രതീക്ഷിച്ചു കൊണ്ടവൾ എന്നെ തന്നെ നോക്കി നിന്നു.. 


"നീ ഒന്ന് പോയേ ഫെല്ലാ.. കുറച്ചു സമാധാനം താ.. അല്ലേൽ തന്നെ പ്രഷർ മൊത്തം കൂടി നിൽക്കാ...പ്ലീസ്.. "


അവളോട് ദേഷ്യം നടിച്ചു  കൈകൂപ്പി പറഞ്ഞ് കൊണ്ട് ഞാൻ ബെഡിൽ പോയി കിടന്നു... ഒന്നും മനസ്സിലാവാത്ത അവളുടെ നിൽപ്പ് കണ്ടതും ചെരിഞ്ഞു കിടന്ന് കൊണ്ട് ഞാൻ കണ്ണടച്ചു... 

എന്താ ഈ സാക്കി എന്നിൽ നിന്നും ഒളിക്കുന്നത്.. എന്തോ ഉണ്ട്.. അവന്റെ മുഖഭാവം കണ്ടാൽ അറിയാമത്.. പക്ഷെ എന്താവും.. ഒന്നും പറയുന്നില്ലല്ലോ അവൻ.. 

സാക്കി ബെഡിൽ കിടന്നതും ഞാനും ബെഡിൽ പോയി കിടന്നു.. സാക്കി എന്നെ പുണർന്നപ്പോൾ  ഒരു തരം  തരിപ്പ് ദേഹത്ത് കയറിയിരുന്നു.. ഇപ്പോഴും അത് വിട്ട് പോവുന്നില്ല... അരികിൽ സാക്കി കിടക്കുന്നത് കൊണ്ടോ എന്തോ ഹൃദയമിടിപ്പ് വല്ലാതെ കൂടി വരുന്നുണ്ട്.. തിരിഞ്ഞു കിടന്ന് അവൻ ഉറങ്ങിയോ എന്ന് നോക്കണമെന്നുണ്ട്.. എന്നാൽ മനസ്സനുവദിച്ചില്ല... 
സാക്കിയുടെ സാമിപ്യം കാരണം റിഹാൻ മനസ്സിൽ നിന്നും പടിയിറങ്ങുന്നുണ്ട്.. പക്ഷെ.. എത്ര പോയാലും ഏതെങ്കിലും ഒരു കോണിൽ ശേഷിപ്പുകൾ ഉണ്ടാവുമല്ലോ.. ആ ശേഷിപ്പുകൾ മനസ്സിൽ തന്നെ അടക്കം ചെയ്യണം.. ആരും അറിയാത്ത വിധം... കാണാത്ത വിധം.. പുതിയ ജീവിതത്തിൽ സന്തോഷം അലതല്ലുമ്പോൾ 
ഇടക്കൊന്നു കണ്ണ് നനയിക്കാൻ വേണ്ടി മാത്രം ഒന്ന് ചെന്ന് നോക്കണം........... 
ഓർമ്മകൾ വീണ്ടും മനസ്സിനെ പിടി മുറുക്കാതിരിക്കാൻ കഴുത്തിൽ കിടക്കുന്ന മഹർ മുറുകെ പിടിച്ചു കൊണ്ട് ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു ... 

************


രാവിലെ ഞാൻ എഴുന്നേറ്റപ്പോഴേക്കും സാക്കി എണീറ്റിരുന്നു.. എനിക്ക് മുഖം തരുന്നേ ഇല്ല.. എന്നെ ഫേസ് ചെയ്യാനുള്ള മടിയോ.. അതോ.. മറ്റെന്തെങ്കിലും ഉണ്ടോ.. അറീല. 

അടുക്കളയിൽ ചെന്നപ്പോൾ ജെനി ഇത്തയും സീനു ഇത്തയും എന്നെ നോക്കി കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു.. ഇന്നലെ അക്കി ഇക്ക എടുത്ത ഫോട്ടോ ഇവരും കണ്ടിട്ടുണ്ടാവും.. അവർക്കൊക്കെ നനഞ്ഞ ചിരി സമ്മാനിച്ചു കൊണ്ട് ഞാൻ അവരോടൊപ്പം കൂടി... 

ഓഫിസിൽ പോകാൻ റെഡി ആവുമ്പോൾ ആണ് റൈഹയുടെ മെസ്സേജ് വന്നത്.  അത് നോക്കി ചിലതൊക്കെ മനസ്സിൽ ഉറപ്പിച്ചു കൊണ്ട് ഞാൻ താഴേക്ക് നടന്നു.. 
എല്ലാവരും ബ്രേക്ക്‌ ഫസ്റ്റ് കഴിക്കാൻ കാത്തിരിക്കുകയായിരുന്നു.. അക്കിയോട് ഇനി മുതൽ ഓഫിസിൽ വരണമെന്ന് ഇന്നലെ തന്നെ പറഞ്ഞിരുന്നു.. അവൻ വരാമെന്ന് പറയുകയും ചെയ്തു.. അവന് ഓഫിസ് കാര്യങ്ങൾ ഏല്പിച്ചു വേണം ചിലത് ചെയ്ത് തീർക്കാൻ... 

ഭക്ഷണം കഴിച്ച് ഞാനും അക്കിയും ഓഫിസിലേക്ക് തിരിച്ചു.. ഫെല്ല എന്റെ അടുത്തേക്ക് വന്നിരുന്നെങ്കിലും ഞാനവളെ മൈൻഡ് ചെയ്തിരുന്നില്ല  മനസ്സിൽ ചിലതൊക്കെ ഉറപ്പിച്ചിട്ടുണ്ട്.. അത് പൂർണമാവാതെ അവളൊന്നും അറിയാൻ പാടില്ല... 


"സാക്കീ   "

പെട്ടന്ന് കാർ ബ്രേക്ക്‌ ചവിട്ടി കൊണ്ട് അക്കി എന്നെ വിളിച്ചതും ഞാൻ അവനെ നോക്കി.. 


"എന്താ നിനക്ക് പറ്റിയത്..?? "


"എനിക്കോ.. എന്ത് പറ്റാൻ.. "

"ഉണ്ട്.. എന്തോ ഉണ്ട്.. ഇന്നലെ തന്നെ തോന്നിയതാ എനിക്ക്.. ഞാൻ ഫോട്ടോ എടുത്തപ്പോൾ ഒന്നും പറഞ്ഞില്ല.. ഞങ്ങളുടെ സാക്കി ഇങ്ങനെയല്ലാ... പറ.. എന്താ നിനക്ക് പറ്റിയത്.. "


അക്കിയുടെ ചോദ്യത്തിന് എന്ത് പറയുമെന്നറിയാതെ ഞാൻ അവനെ നോക്കി... എല്ലാം അവനോടു പറഞ്ഞാലോ....????? ......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story