മൽഹാർ: ഭാഗം 31

malhar

രചന: RAIZA

"സാക്കീ... നീയെന്തായീ ആലോചിക്കുന്നേ.. നിനക്കീയിടെ ആയി വല്ലാത്തൊരു മാറ്റമാണല്ലോ.. പറയെടാ.. എന്താ പ്രശ്നം   "


"എന്റെ അക്കീ... ഒന്നുമില്ലെന്നേ.. ഓഫിസിലെ വർക്ക്‌ പ്രഷർ ആണ്.. അല്ലാതെ ഒന്നുമല്ല.. "


"പോടാ നാറി.. അതൊന്നുമല്ലെന്ന് എനിക്കറിയാം.. നീ പറയുന്നുണ്ടോ.. "

അൽപ്പം ദേഷ്യത്തിൽ അക്കി എന്നെ നോക്കിയതും എല്ലാം പറയാൻ തന്നെ ഞാൻ തീരുമാനിച്ചു.. 
റൈഹ എന്നോട് പറഞ്ഞ എല്ലാ കാര്യങ്ങളും ഞാൻ അക്കിയോട് തുറന്നു പറഞ്ഞു... എല്ലാം കേട്ട് കഴിഞ്ഞ് വിശ്വാസം വരാതെ അക്കി കണ്ണുകൾ അടച്ച് സീറ്റിലേക്ക് ചാരിയിരുന്നു.. 


"നിന്റെ അവസ്ഥ തന്നെയായിരുന്നു അക്കീ റൈഹ എന്നോടിതൊക്കെ പറഞ്ഞപ്പോഴും.."


"എന്നാലും സാക്കീ... എങ്ങനെ അവൾക്കിത് ചെയ്യാൻ തോന്നി... ഇത്രക്ക് ക്രൂരയാണോ അവൾ.. ". 

"ബന്ധങ്ങൾക്ക് ഒരു വിലയും കല്പിക്കാത്തവർക്ക് ഇതൊക്കെ വെറും നിസ്സാരമാണ് അക്കീ.. എന്താ ചെയ്യേണ്ടെന്ന് അറിയുന്നില്ല.. എല്ലാം എല്ലാവരും അറിയുമ്പോൾ ഉണ്ടാവുന്ന അവസ്ഥ.. "


"സത്യം എന്നായാലും അറിയും സാക്കീ.. അത് വൈകിക്കാൻ പാടില്ല.."


"മ്മ്.. ആദ്യം എന്റെയും ഫെല്ലയുടെയും കല്യാണം കഴിഞ്ഞ വിവരം അവളുടെ വീട്ടുകാർ അറിയണം.. അതിന് ശേഷം എല്ലാം എല്ലാവരും താനേ അറിഞ്ഞോളും... "


"എല്ലാം ശെരിയാവും സാക്കീ.. "


അക്കിയോട് എല്ലാം തുറന്നു പറഞ്ഞപ്പോൾ വല്ലാത്തൊരു ആശ്വാസം..... 


************

സാക്കി പോയി കഴിഞ്ഞും സാക്കിയുടെ ഇന്നലത്തെ പെരുമാറ്റത്തിന് കാരണം അറിയാതെ  മനസ്സിൽ കിടന്ന് വീർപ്പുമുട്ടുകയായിരുന്നു.. 
ജെനി ഇത്ത ഇടക്ക് എന്താ പറ്റിയെ എന്ന് ചോദിച്ചു വന്നെങ്കിലും ഒന്നുമില്ലെന്ന് പറഞ്ഞ് ഞാൻ ഒഴിഞ്ഞു മാറി.. ഇത്തയുടെ വിചാരം  അക്കി ഇക്കാക്ക ഇന്നലെ ഫോട്ടോ എടുത്തത് എനിക്കിഷ്ടായില്ല എന്നാണ്. അത് തിരുത്താൻ ഞാൻ പോയില്ല... 

മാമിക്ക് ഇന്നലെ വിളിച്ചിട്ടില്ല.. വിളിക്കണമെന്നുണ്ട്.. പക്ഷെ വിളിച്ചാൽ ചോദിക്കും റിഹാന്റെ ഉപ്പാന്റെ അടുത്തേക്ക് പോകുന്നില്ലേ ന്ന്.. അത് കേൾക്കേണ്ട എന്ന് കരുതിയാ വിളിക്കാത്തത്.. അവിടെ ചെന്നാൽ...അവന്റെ ഉമ്മയെ കണ്ടാൽ..... വേണ്ട... ഒന്നും വേണ്ട.. എല്ലാം മനസ്സിൽ കുഴിച്ചു മൂടിയതാണ്.  
അവയൊക്കെ അവിടെ തന്നെ ശ്വാസം കിട്ടാതെ പിടയട്ടെ.... 


സാക്കിയുടെ പെരുമാറ്റം ഓർത്ത് കാര്യമറിയാതെ മനസ്സ് വേദനിക്കുവാണ്.. അത് കൊണ്ട് മനസ്സൊന്നു തണുക്കാൻ വേണ്ടി ഞാൻ ഹവ്വ മോൾക്കും ലിയ മോൾക്കുമൊപ്പം കളിച്ചിരുന്നു.. ഹവ്വ മോൾക്കിപ്പോൾ ഞാൻ വേണം എന്നൊന്നുമില്ല.. ലിയ മോളുമായി നല്ല കൂട്ടാണ്... അവരുടെ ഈ ചിരി കളികൾ കാണുമ്പോൾ വല്ലാത്ത സങ്കടം തോന്നുന്നു.. ഏതെങ്കിലും ഒരു നിമിഷത്തിൽ പിരിയേണ്ടി വരുമ്പോൾ ഈ കുഞ്ഞു മനസ്സ് നോവില്ലേ... 

ഞങ്ങൾ കളിക്കുന്നത് കണ്ട് ജെനി ഇത്തയും സീനു ഇത്തയും ഞങ്ങൾക്കൊപ്പം കളിക്കാൻ കൂടി.. പിന്നെ പൂരം തന്നെയായിരുന്നു.. ഉമ്മമാർ കൂടി  കാഴ്ചക്കാർ ആയപ്പോൾ സമയം പോയതറിഞ്ഞില്ല.. നീങ്ങി കൊണ്ടിരിക്കുന്ന സമയമൊക്കെയും വളരെ സന്തോഷത്തിൽ തന്നെയായിരുന്നു... 


************


ഇവിടെ നിന്നിട്ട് ഒരു സമാധാനവും കിട്ടുന്നില്ല.. മാമിയും മാമനും ഫെല്ലയെ തേടി സ്വർഗത്തിൽ പോയാൽ ഉണ്ടാവുന്ന കാര്യമോർത്ത് നല്ല  ടെൻഷനാണ്.. അവളുടെ കല്യാണം കഴിഞ്ഞെന്ന് പെട്ടന്ന് കേൾക്കുമ്പോൾ
ഉണ്ടാവുന്ന റിയാക്ഷൻ  എന്താവുമെന്ന് ഒരു ഊഹവുമില്ല.. അവർക്കറിയില്ലല്ലോ എന്തിനാണ് അവൾ  ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന്.. 

ഹോസ്പിറ്റലിന്റെ വരാന്തയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് ചിന്തകൾ ഭ്രാന്ത് പിടിക്കാൻ തുടങ്ങിയിട്ടുണ്ട്.. അവർക്ക് വിളിച്ച് അങ്ങോട്ട്‌ ഇപ്പോൾ പോകേണ്ടെന്ന് പറഞ്ഞാലോ എന്ന് ഒരുപാട് ആലോചിച്ചു.. പക്ഷെ.. പിന്നെ വേണ്ടന്ന് വെച്ചു.. അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ആവില്ല... 

പുറത്ത് നിന്ന് ബോർ അടിച്ചത് കൊണ്ട് ഞാൻ റൂമിലേക്ക് തന്നെ പോയി.. ഉപ്പാക്ക് ഇപ്പോൾ ഒരു കുഴപ്പവുമില്ല.. ഇന്നൊരു ടെസ്റ്റ്‌ ന്റെ റിസൾട്ട്‌ കിട്ടാൻ ഉണ്ട്.. അത് നോക്കി ഡോക്ടർ കുഴപ്പമില്ലെന്ന് പറഞ്ഞാൽ ഡിസ്ചാർജ് ആവാം..

ഇതേ സമയം.... 


"റൈഹാ.. ഞങ്ങൾ ഇറങ്ങാണ്.. പെട്ടന്ന് വരാം.. "

ഫെല്ലയെ കൂട്ടി കൊണ്ട് വരാനായി മാമനും മാമിയും സ്വർഗത്തിലേക്ക് പോകാൻ നിൽക്കാണ്.. എങ്ങോട്ടാ പോകുന്നേ എന്ന് zella യോടും റൈഹയോടും പറഞ്ഞിട്ടില്ല.. അവർക്കൊരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി മനഃപൂർവം മറച്ചു വെച്ചതാണ് മാമി.. പകരം ഹോസ്പിറ്റലിലേക്ക് പോകാണെന്നാണ് പറഞ്ഞത്.. 


സ്വർഗം എന്ന പേരും മദറിന്റെ നമ്പറും അല്ലാതെ മറ്റൊരു വിവരവും അവർക്കറിയില്ല.. ഫോണിലേക്ക് വൈകിച്ചിട്ടാണേൽ എടുക്കുന്നുമില്ല.. 
ആ നാട്ടിൽ ഒരേ ഒരു ഓർഫനേജ് മാത്രമേ ഉള്ളൂ.. അത് കൊണ്ട് തന്നെ സ്വർഗം അന്യോഷിച്ചു കൊണ്ട് അധികം അലയേണ്ടി വന്നില്ല.. 
എല്ലാവരും ചെല്ലുന്ന പോലെ ആദ്യം ഇവർ ചെന്ന് കയറിയത് പള്ളിയിലേക്കാണ്..അവിടെ നിന്ന് ഫാദർ പറഞ്ഞു കൊടുത്തനുസരിച്ചു കൊണ്ട് അവർ സ്വർഗത്തിൽ എത്തിച്ചേർന്നു... 
എല്ലാവരും പ്രാർത്ഥനയിൽ ആയിരുന്നു.. അത് കഴിയാനായി പുറത്തെ ബെഞ്ചിൽ മാമനും മാമിയും ഇരുന്നു.. 


"ദേ.. പൂക്കളൊക്കെ നോക്ക്.. ഈ കുട്ടിക്ക് എവിടെ പോയാലും ഇത് തന്നെ പണി... എന്ത് ഭംഗിയാ അല്ലേ കാണാൻ.. "


പുറത്തെ പൂന്തോട്ടത്തിലേക്ക് കണ്ണോടിച്ചു കൊണ്ട് മാമി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞതും മാമനും അങ്ങോട്ട്‌ നോക്കി ചിരിച്ചു.. അപ്പോഴേക്കും മദർ പുറത്തേക്ക് വന്നു.. പരിചിതമല്ലാത്ത മുഖങ്ങൾ കണ്ടത് കൊണ്ടാവാം കണ്ണട കണ്ണിനോട് ചേർത്ത് വെച്ചു കൊണ്ട് മദർ അവരെ നോക്കി.. പിന്നീട് അകത്തേക്ക് ക്ഷണിച്ചു.. 


"ഞങ്ങൾ ഫെല്ലയുടെ മാമനും മാമിയും ആണ്.. ഇങ്ങോട്ടേക്കു വരണം എന്ന് എപ്പോഴും കരുതും.. പക്ഷെ ഇപ്പോഴാണ് അതിന് ഒത്തു വന്നത്.. "


"ആഹാ.. ഫെല്ലയുടെ മാമി ആയിരുന്നോ.. അറിയില്ലായിരുന്നു.. സിസ്റ്റർ ഇവർക്ക് ചായ എടുക്ക്.. "


"അയ്യോ.. ചായ ഒന്നും വേണ്ട..ഞങ്ങൾക്ക് പെട്ടന്ന് പോകണം.. ഫെല്ലയെ കൂട്ടി കൊണ്ട് പോകാൻ വന്നതാണ് "

മാമിയുടെ വാക്കുകൾ കേട്ട് മദറും സിസ്റ്റർമാരും പരസ്പരം നോക്കി.. മാമി അവരോട് ഫെല്ല എവിടെ എന്ന് ചോദിച്ചതും അമല സിസ്റ്റർ മാമിയുടെ അടുത്തേക്ക് ചെന്നു... 
അവരോട് എന്ത് പറയണം എന്ന് അറിയാത്ത അവസ്ഥ ആയിരുന്നു സിസ്റ്റർക്ക്.. എല്ലാ സത്യങ്ങളും അമല സിസ്റ്റർക്ക് അറിയാവുന്നതാണല്ലോ..ഫെല്ലയുടെ കല്യാണം കഴിഞ്ഞെന്നും അവൾ ഇവിടെ ഇല്ലെന്നും അമല സിസ്റ്റർ പറഞ്ഞതും ഫെല്ലയുടെ മാമനും മാമിയും സോഫയിൽ നിന്നെഴുന്നേറ്റു.. 

"എന്ത്... എന്തൊക്കെയാ ഈ പറയുന്നത്.. അവളുടെ കല്യാണം കഴിഞ്ഞെന്നോ.. സത്യം പറ നിങ്ങൾ.. എവിടെയാണ് ഞങ്ങളുടെ കുട്ടി.."


"നോക്ക്.. ഞങ്ങൾ കള്ളം പറയാറില്ല.. ഫെല്ലയുടെ കല്യാണം കഴിഞ്ഞ ദിവസമായിരുന്നു.. നിങ്ങളോട് അവൾ പറഞ്ഞതല്ലേ.. മാമൻ നാട്ടിൽ ഇല്ലെന്നും അനിയത്തിക്ക് സുഖമില്ലെന്നും വരാൻ പറ്റില്ലെന്നുമാ അവൾ പറഞ്ഞത്.. "


"ഇല്ല മദർ.. ഞങ്ങൾ വിശ്വസിക്കില്ല.. ഞങ്ങൾ അറിയാതെ അവളുടെ കല്യാണം... എന്തൊക്കെയാ നടക്കുന്നത്.. ഒന്നും മനസ്സിലാവുന്നില്ല.. കല്യാണം ഉറപ്പിച്ച കുട്ടിയാ അവൾ.. ഇന്നലെ നടക്കേണ്ടതായിരുന്നു അവളുടെ കല്യാണം.. പിന്നെ എങ്ങനെ അവളുടെ കല്യാണം നടന്നു എന്നാ ഈ പറയുന്നത് "


ഫെല്ലയുടെ മാമൻ ദേഷ്യം കൊണ്ട് വിറച്ചു.. മദറും സിസ്റ്റർമാരും എത്ര പറഞ്ഞിട്ടും ഫെല്ലയുടെ മാമനും മാമിയും കേൾക്കാൻ തയ്യാറായില്ല.. ഒടുവിൽ പള്ളിയിൽ നിന്ന് ഫാദർ വന്ന് അവരോട് പറയുകയും ഫെല്ലയുടെയും സാക്കിയുടെയും ഫോട്ടോ കാണിച്ചു കൊടുക്കയും ചെയ്തപ്പോൾ ആണ് അവർ അടങ്ങിയത്... നിശബ്ദരായി നിന്ന് ആ ഫോട്ടോ നോക്കി ഒന്നും മിണ്ടാതെ അവർ രണ്ടു പേരും സ്വർഗത്തിൽ നിന്നിറങ്ങി..... 

ഫെല്ലയുടെ മാമനും മാമിയും പോയതും മദർ ഫെല്ലയെ കിട്ടാനായി ജെനിക്ക് വിളിക്കാൻ ഒരുങ്ങി.. എന്നാൽ അമല സിസ്റ്റർ തടഞ്ഞു.. 


"വേണ്ട മദർ.. അവർ അറിയരുതെന്ന് ഫെല്ല ആഗ്രഹിച്ചുവെങ്കിൽ എന്തെങ്കിലും കാരണം അതിന് പിന്നിൽ ഉണ്ടാവും.. അതിൽ നമ്മൾ ഇടപെടേണ്ട.. ".

"എന്നാലും സിസ്റ്റർ.. ഫെല്ല എന്തൊക്കെയാ ഈ ചെയ്തു വെച്ചേ.. ഞാൻ ഇനി സോഫിയോട് എന്താ പറയാ.. അവളുടെ മാമൻ സാക്കിയുടെ അഡ്രസ് വാങ്ങി അല്ലേ പോയത്.. ഇനി ഇവർ അവിടെ ചെന്ന് പ്രശ്നം ഉണ്ടാക്കില്ലേ... ഇനി എന്തൊക്കെ സംഭവിക്കാ..കർത്താവിനു മാത്രമേ അറിയൂ.. എന്തായാലും നല്ലത് മാത്രം വരുത്തിയാൽ മതി... "


കുരിശ് വരച്ചു കർത്താവിന് പ്രാർത്ഥിച്ചു കൊണ്ട് ഫോൺ വിളി ഉപേക്ഷിച്ചു കൊണ്ട് മദർ പോയതും അമല സിസ്റ്റർ ഒന്നും ചെയ്യാനാവാതെ നിന്നു.. ഇനി ഉണ്ടാവാൻ പോകുന്ന കാര്യങ്ങൾ മുന്നിൽ കണ്ട് കൊണ്ടെന്നോണം സിസ്റ്റർ കണ്ണുകൾ അടച്ചു.. 


************


"റൈഹാ... കാര്യങ്ങൾ പിന്നെയും കുഴഞ്ഞു മറിയുകയാണല്ലോ.. എന്താ ചെയ്യാ.. "


പുറത്തെ ചാരു കസേരയിൽ ഇരുന്ന് വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരിക്കാണ്  zella യും  റൈഹയും.. zella യുടെ ചോദ്യത്തിന് ഉത്തരം നൽകാതെ റൈഹ ഫോണിൽ തോണ്ടി ഇരുന്നു.. 


"റൈഹാ.  നീ കേൾക്കുന്നുണ്ടോ.. "

"ഉണ്ട് zellaa..നീ എന്തിനാ വിഷമിക്കുന്നത്.. ഞാൻ ഇല്ലേ കൂടെ.. പേടിക്കേണ്ട.. എല്ലാം ശെരിയാവും.. ഉപ്പ ഒന്ന് ഡിസ്ചാർജ് ആയി വരട്ടെ.. "


റൈഹ വാക്കുകൾ പൂർത്തിയാക്കിയതും മുറ്റത്തേക്ക് ഒരു കാർ വന്നു.. അതിൽ നിന്നും റിഹാനും ഉപ്പയും ഉമ്മയും ഇറങ്ങി.. ഉപ്പയെ കണ്ടതും റൈഹ എഴുന്നേറ്റ് അവരുടെ അടുത്തേക്ക് ഓടി ചെന്നു.. 


"ഡിസ്ചാർജ് ആയോ... "

"ആഹ്.. റിസൾട്ടിൽ കുഴപ്പമൊന്നും ഇല്ലെന്ന് കണ്ടു.. അപ്പൊ ഡിസ്ചാർജ് ആക്കി.."

റൈഹാക്ക് മറുപടി കൊടുത്തു ഞാൻ 
ഉപ്പയെ അകത്തേക്ക് കയറ്റി സോഫയിൽ ഇരുത്തി..


"മാമനും മാമിയും വന്നില്ലേ അങ്ങോട്ട്‌  "

Zella ഉമ്മയോട് ചോദിക്കുന്നത് കേട്ടതും ഞാൻ തിരിഞ്ഞു നോക്കി.. മാമനും മാമിയും ഹോസ്പിറ്റലിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയതാണെന്ന് zella വീണ്ടും പറഞ്ഞതും എന്റെ മനസ്സിൽ പല സംശയങ്ങളും കടന്നു വന്നു.. അവർ അങ്ങോട്ട്‌ എത്തിയിട്ടില്ല.. അപ്പൊ പിന്നെ അവർ എങ്ങോട്ട് പോയി... ഇനി സ്വർഗത്തിലേക്ക് എങ്ങാനും...??? 


മനസ്സിൽ ആ ചിന്ത വന്നതും മുറ്റത്ത് കാർ വന്ന് നിൽക്കുന്ന ശബ്ദം കേട്ടു.. അകത്തേക്ക് കയറി വന്ന മാമന്റെയും മാമിയുടെയും മുഖഭാവം അത്ര പന്തിയായിരുന്നില്ല.. ഉപ്പ അവരോട് എങ്ങോട്ട് പോയെന്ന് ചോദിച്ചപ്പോൾ അവർ ഫെല്ലയെ കാണാൻ എന്ന് പറഞ്ഞു.. അപ്പോൾ തന്നെ മനസ്സിലായി കല്യാണം കഴിഞ്ഞത് അറിഞ്ഞു കാണും എന്ന്.. 
ഇന്നെല്ലാം തീരുമാനം ആവുമെന്ന് പ്രതീക്ഷിച്ചിരുന്നു.. പക്ഷെ.. മാമനും മാമിയും ആരോടും  ഒന്നും പറഞ്ഞില്ല.. 
ഉപ്പയെ റൂമിൽ കൊണ്ട് കിടത്തി ഞാൻ റൂമിലേക്ക് പോയി.. ഇനി എന്തൊക്കെ നടക്കുമെന്ന് പടച്ചോന് മാത്രമേ അറിയൂ.... 


************-

ഓഫിസിൽ നിന്ന് തിരിച്ച് വീട്ടിലേക്ക് പോവും വഴിയാണ് റൈഹയുടെ കാൾ വന്നത്  .. മാമനും മാമിയും സ്വർഗത്തിൽ പോയ വിവരം പറഞ്ഞു കൊണ്ട് അവൾ വെച്ചതും ഞാൻ വിവരം അക്കിയോട് പറഞ്ഞു.. 


"അങ്ങനെ ആണേൽ ഉറപ്പായും നിങ്ങളുടെ കല്യാണം കഴിഞ്ഞതും അറിഞ്ഞു കാണും.. സാക്കീ.. നമ്മുടെ വീട്ടിലേക്ക് അവരുടെ വരവ് ഉടൻ പ്രതീക്ഷിക്കാം.. "


"മ്മ്മ്.. അപ്പോൾ കളി പെട്ടന്ന് അവസാനിപ്പിക്കാം അല്ലേ.. അവളുടെ മുഖം മൂടി എല്ലാവരുടെയും മുന്നിൽ അഴിച്ചിടാൻ സമയമായി..തെറ്റിദ്ധാരണകൾ മാറ്റാനുള്ള സമയവും... എല്ലാം പെട്ടന്ന് തന്നെ നടക്കും  "


"ഉമ്മി...??   "

പെട്ടന്ന് അക്കി എന്നെ നോക്കി പറഞ്ഞതും ഞാൻ സീറ്റിൽ ചാരി ഇരുന്നു.. എല്ലാവരും ഒന്ന് സന്തോഷിച്ചു വരുന്നേ ഉള്ളൂ . ഉമ്മമാർ എല്ലാം അറിയുമ്പോൾ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല.. എന്റെ തീരുമാനം അവരും അംഗീകരിച്ചാൽ മതിയായിരുന്നു.. 


എല്ലാവരുടെയും കൂടെ നല്ല സന്തോഷത്തിൽ തന്നെയാണ്.. ജെനി ഇത്തയുടെ കുസൃതികൾക്കൊപ്പം നിന്നും കുട്ടികളോട് കളിച്ചും സമയം പോയതറിഞ്ഞില്ല.. ഇത്രയും നേരം നല്ല ഹാപ്പി ആയിരുന്നു.. പക്ഷെ.. ഇപ്പോഴെന്തോ.. മനസ്സിൽ വല്ലാത്തൊരു ഭാരം.. എന്തൊക്കെയോ സംഭവിക്കാൻ പോകുകയാണെന്നുള്ള തോന്നൽ... 


"ഫെല്ലാ... നീയിത് ഏത് ലോകത്താ..ഞങ്ങൾ പറയുന്നത് വല്ലതും നീ കേൾക്കുന്നുണ്ടോ.. "


ജെനി ഇത്ത എന്നെ തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ ഹാളിൽ അവരുടെ കൂടെ ഇരിക്കാണെന്ന് ഓർമ വന്നത്.. എല്ലാവരും ഒരുമിച്ച് ഒരു ട്രിപ്പ്‌ പോകാൻ പ്ലാൻ ഇടുകയാണ്.. ആഷി ഇക്കയാണ് ഐഡിയ ഓരോന്ന് പറയുന്നത്....സാക്കിയും അക്കി ഇക്കയും ഇത് വരെ എത്തിയിട്ടില്ല.. 
അവരും കൂടെ വന്നാലേ കറക്റ്റ് പ്ലേസ് തീരുമാനിക്കൂ.. അവരുടെ ചർച്ചയിൽ ഒന്നും പങ്കു ചേരാൻ എന്തോ തോന്നുന്നില്ല.. മനസ്സാകെ അസ്വസ്ഥമാണ്.. അവർക്കൊക്കെ തലയാട്ടി കൊടുത്തിരിക്കുമ്പോൾ ആണ് സാക്കിയും അക്കി ഇക്കാക്കയും കയറി വരുന്നത്.. 


"ആഹാ.. വന്നോ.. സാക്കീ.. നിന്റെ ഹണിമൂൺ ഞങ്ങൾ ഫാമിലി ട്രിപ്പ്‌ ആക്കി ട്ടോ.. നിന്റെ പ്രൊജക്റ്റ്‌ ന്റെ വർക്ക് കഴിഞ്ഞാൽ നമുക്ക് പോകണം.. "


"ആ.. പോകാമല്ലോ.. പ്രൊജക്റ്റ്‌ രണ്ടു ദിവസം കഴിഞ്ഞാൽ തുടങ്ങും.. അത് കഴിഞ്ഞു പോകാം.. "

എല്ലാവരും നല്ല സന്തോഷത്തിൽ ആണ്.. എല്ലാവരും ഒരുമിച്ച് ഒരു സ്ഥലത്തേക്ക് പോകാൻ ആദ്യമായാണ് തീരുമാനിക്കുന്നത്.. നല്ല രസമാവും...,, എല്ലാവരും ഉണ്ടെങ്കിൽ മാത്രം..   ആരൊക്കെ കാണുമെന്ന് അല്ലാഹ് ക്ക് അറിയാം.. 
ഫെല്ലയെ നോക്കി കൊണ്ട് മനസ്സിൽ വിചാരിച് ഞാൻ ഉമ്മിയുടെയും ഉമ്മച്ചിയുടെയും മടിയിൽ കിടന്നു... അക്കി എന്റെ നേരെ ഒപോസിറ്റ് ഉള്ള സോഫയിൽ ഇരുന്നു.. അവൻ ഇടക്ക് ഫെല്ലയെ നോക്കുന്നുണ്ട്.. ഫെല്ല ആരെയും നോക്കാതെ എന്തോ വലിയ ചിന്തയിൽ ആണ്.. എന്താണാവോ.... 

രാത്രി ഭക്ഷണം ഒന്നും നേരാവണ്ണം കഴിച്ചില്ല.. സാക്കിയും അക്കി ഇക്കാക്കയും പ്രൊജക്റ്റ്‌ വർക്ക് ൽ ആണ്.. ഞാൻ റൂമിൽ ചെന്ന് കുറെ നേരം ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നു.. നിലാ വെളിച്ചമൊന്നുമില്ല..എങ്ങും ഇരുട്ട് മാത്രം.. ഇലകൾ ഒന്നനങ്ങുന്നു പോലുമില്ല...എല്ലായിടത്തും നിശബ്ദത നിറഞ്ഞു നിൽക്കുന്നു.. 
മനസ്സിൽ ആകെ വീർപ്പുമുട്ടൽ പോലെ 
.പുറമെയും അത് തന്നെ അവസ്ഥ.. ഒരു കാറ്റ് പോലും വീശുന്നില്ല.. ഇന്നെന്തു പറ്റി??? എന്തോ വലിയ നാശം വരാൻ ഉള്ള പോലെ പ്രകൃതി മൗനം പൂണ്ടിരിക്കുന്നു.... 


പ്രൊജക്റ്റ്‌ ന്റെ ഡീറ്റെയിൽസ് എല്ലാം അക്കിക്ക് വിവരിച്ചു കൊടുത്തപ്പോഴേക്കും നേരം ഒരുപാടായിരുന്നു.. റൂമിൽ ചെന്നപ്പോൾ അവൾ ഉറങ്ങിയിരുന്നു..ഡോർ ക്ലോസ് ചെയ്ത് കൊണ്ട് ഞാൻ ബെഡിൽ കിടക്കാൻ നേരത്താണ് ജനൽ തുറന്നിട്ടത് കണ്ടത്.. അത് അടച്ച് തിരിഞ്ഞതും അവൾ ചെരിഞ്ഞു കിടന്നു.. ഇളം റോസ് നിറത്തിലുള്ള ചുരിദാറിൽ അവളുടെ മൊഞ്ചു ഒന്ന് കൂടി കൂടിയത് പോലെ.. 
അവളുടെ അരികിൽ ചെന്ന് മുട്ടുകുത്തി നിന്ന് ഞാൻ അവളെ തന്നെ നോക്കി...കണ്ണിലേക്ക് വീണു കിടക്കുന്ന മുടിയെ മെല്ലെ കൈ കൊണ്ട് മാറ്റാനായി ഞാൻ അവളുടെ അരികിലേക്ക് നീങ്ങി ഇരുന്നു.. ഇപ്പോൾ അവളുടെ ശ്വാസോഛ്വാസം എന്റെ മുഖത്തേക്ക് തട്ടുന്നുണ്ട്.. 
കൈ കൊണ്ട് അവളുടെ മുടി മെല്ലെ മാറ്റിയതും എന്റെ ഹൃദയമിടിപ്പ് ഉയർന്നു.. എന്നിലെ പതർച്ച കാരണം  ശ്വാസത്തിൽ വ്യത്യാസം വന്നതും അവളുടെ കൺ പീലികളിൽ എന്റെ ശ്വാസം തട്ടി തടഞ്ഞു... ആ സമയം തന്നെ അവളുടെ ചുണ്ടിൽ ഒരു നേർത്ത പുഞ്ചിരി വിടർന്നു.. ഇപ്രാവശ്യവും അതിന് ആയുസ് കുറവായിരുന്നു... അത്രമേൽ ഭംഗി ഉണ്ടായതിനാൽ ആണോ അതിന് ആയുസ്സ് കുറഞ്ഞത്.. 
ഏറെ നേരം അവളെ നോക്കി ഇരുന്ന് എണീക്കാൻ നേരം അവളുടെ നെറ്റിയിലേക്ക് എന്റെ ചുണ്ടുകൾ അടുത്തു.. 
പക്ഷെ... ഒരുനിമിഷം... റൈഹയുടെ ഓരോ വാക്കുകളും മനസ്സിലേക്ക് വന്നു.. 
'അവൾക്ക് ഈ ചുംബനം നൽകാൻ ഞാൻ അർഹനാണോ..???? '

കഴുത്തിൽ കിടക്കുന്ന എന്റെ  നാമത്തിൽ ഉള്ള മഹർ കണ്ണിൽ കണ്ടെങ്കിലും ഞാൻ എണീറ്റു നിന്ന് മുഖം തിരിച്ചു.. 

'കഴുത്തിലെ മഹർ എന്റേതാണെലും ഹൃദയത്തിൽ  പതിഞ്ഞിരിക്കുന്നത് മറ്റൊരു മുഖമല്ലേ... '


ഹൃദയമൊന്ന് പിടഞ്ഞതും ഞാൻ ബെഡിൽ ചെരിഞ്ഞു കിടന്നു.. മനസ്സിനെ മുറിപ്പെടുത്തുന്ന ചിന്തകൾ മായ്ച്ചു കൊണ്ട് ഞാൻ കണ്ണുകൾ അടച്ചു... 
അക്കി പറഞ്ഞത് പോലെ മിക്കവാറും നാളെ ഫെല്ലയുടെ മാമനും മാമിയും വന്നേക്കാം... നാളെ തന്നെ എല്ലാം അറിയാം... മൂടി വെച്ചതും പറ്റിക്കപ്പെട്ടതും എല്ലാം.... ......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story