മൽഹാർ: ഭാഗം 33 || അവസാനിച്ചു

രചന: RAIZA

Zella യെ അടിച്ചു കൊണ്ട് റൈഹ ദേഷ്യത്താൽ മുന്നിൽ വന്നതും എല്ലാവരും റൈഹയെ നോക്കി.. ആർക്കും വിശ്വസിക്കാൻ ആയില്ല.. കാരണം റൈഹയും zella യും അത്രക്കും കൂട്ടാണ്. ഒരാളില്ലാതെ.. മറ്റെയാളില്ല.. അങ്ങനെ ജീവന്റെ ജീവനായവർ എങ്ങനെ വേദനിപ്പിക്കും... റൈഹ എന്തിന് വേണ്ടി zella യെ അടിച്ചു... ഒന്നും മനസ്സിലാവാതെ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. 


"നാവടക്ക് നീ.. ഇനിയും നിന്റെ ചെറ്റത്തരത്തിന് ഞാൻ കൂട്ട് നിൽക്കില്ല.. ഇത്രയൊക്കെ ചെയ്തിട്ടും നിനക്ക് നാണമില്ലല്ലോ zella ഫെല്ല ഇത്തയെ ഇങ്ങനെ പറയാൻ... എനിക്കാ പുച്ഛം തോന്നുന്നത്.. നിന്നോടുള്ള സ്നേഹം കാരണം.. ഫ്രണ്ട്ഷിപ്‌ കാരണം.. ഇത്രയും കാലം എന്റെ ഇക്കാക്കയെ വേദനിപ്പിച്ചതിന്.. വെറുപ്പാ ഡീ നിന്നോട്.. "


"റൈഹാ.... "


"വേണ്ട.. ഒന്നും നീയിനി പറയേണ്ട.. ഇനിയും എന്റെ ഇക്കാക്ക വേദനിക്കരുത്.. ഫെല്ല ഇത്ത ഇക്കാക്കാനെ തെറ്റിദ്ധരിക്കരുത്... എല്ലാം.. എല്ലാം ഞാൻ പറയും..... അന്ന്... അന്നത്തെ രാത്രി എന്താ ഉണ്ടായത് എന്ന് ഞാൻ പറയും.... "


റൈഹയുടെ വാക്കുകൾ കേട്ട് എല്ലാവരും എന്താണ് സത്യം എന്നറിയാൻ കാതു കൂർപ്പിച്ചു... 
റൈഹ അവരോട് പറയുന്നതിന് മുൻപ് എന്നോട് ബീച്ചിൽ വെച്ച് പറഞ്ഞത് എന്റെ മനസ്സിൽ തെളിഞ്ഞു വന്നു...... 
   
  (റൈഹ എല്ലാവരോടും പറയട്ടെ.. നമുക്ക് സാക്കി എന്താണ് പറയുന്നതെന്ന് നോക്കാം.... )


ബീച്ചിൽ വെച്ച് നടന്നത്......... 


"റൈഹാ.. നീയെന്താണ് ഈ പറയുന്നത്.. "


"സത്യം തന്നെയാ സാക്കീ.. എന്റെ ഇക്കാക്കയും ഫെല്ലയുടെ അനിയത്തി zella യും തമ്മിൽ കിടപ്പറ പങ്കിട്ടിട്ടുണ്ട്.. അതറിഞ്ഞ ശേഷമാണ് അവർ പിരിഞ്ഞത്.. "


"അത്രയും ആത്മാർത്ഥമായി പ്രണയിച്ചിട്ടും റിഹാൻ എന്തിന് അവളോട്‌ ഈ ക്രൂരത ചെയ്തു.. "


"ഇക്കാക്ക അല്ല ക്രൂരത ചെയ്തത്... "


"പിന്നെ...????. "


"Zella... അവളുടെ കെണിയിൽ എന്റെ ഇക്കാക്ക വീണു പോയതാ.. അവൾക്ക് ഇക്കാക്കാനെ ഒരുപാട് ഇഷ്ടമായിരുന്നു.. എന്നാൽ ഇക്കാക്ക് ഇഷ്ടം ഫെല്ലയെ ആണെന്നറിഞ്ഞപ്പോൾ ശെരിക്കും അവൾ ഭ്രാന്തിയായി.. അവരുടെ വിവാഹം ഉറപ്പിച്ച അന്ന് അവൾക്ക് ഭ്രാന്ത് മൂത്ത അവസ്ഥ ആയിരുന്നു... റിഹാനെ എന്ത് വില കൊടുത്തും സ്വന്തമാക്കുമെന്ന് അവൾ പറഞ്ഞപ്പോൾ ഇത്രയും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.. എല്ലാം കഴിഞ്ഞാണ് ഞാൻ അറിഞ്ഞത്. അവൾക്ക് ഇക്കാക്കാനോടുള്ള പ്രണയം കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് അവൾ കരഞ്ഞു പറഞ്ഞപ്പോൾ ഒന്നും പറയാൻ ആയില്ലെനിക്ക്.. "

റൈഹ പറഞ്ഞ കാര്യങ്ങൾ കേട്ട് എന്ത് പറയണം എന്നറിയാതെ ഞാൻ തളർന്നു.. പാവം ഫെല്ല..  അവളുടെ മുഖം മാത്രം ആയിരുന്നു മനസ്സിൽ... 


"പക്ഷെ.. റൈഹാ.. ഒരു സംശയം.. എങ്ങനെ അവളുടെ കെണിയിൽ റിഹാൻ  വീണു.. zella ആണെന്ന് അറിഞ്ഞിട്ടും അവൻ എന്തിന് zella യെ പ്രാപിച്ചു.. "


"ഇല്ല... zella ആണെന്ന് ഇക്കാക്ക അറിഞ്ഞിരുന്നില്ല... "


"വാട്ട്‌.... !!!!???? "

" യെസ്.. ബികൗസ്.... ദെ ആർ ട്വിൻസ്...!!!!!!! ആരാലും കണ്ടു പിടിക്കാൻ കഴിയാത്ത വിധം രൂപ സാദൃശ്യം ഉള്ളവർ... "


റൈഹ അത് പറഞ്ഞതും ഞാൻ അവളെ നോക്കി.. എന്നെ നോക്കാതെ കടലിലേക്ക് നോക്കി കൊണ്ട് അവൾ തുടർന്നു... 


"അന്ന് ഇക്കാക്ക റൂമിലേക്ക് പോയി വാതിൽ തുറന്നപ്പോൾ മുന്നിൽ ഉണ്ടായിരുന്നത് ഫെല്ല ഇത്ത ആയിരുന്നില്ല.. zella ആയിരുന്നു.. "


  (ഇനി  ബാക്കി.. അന്ന് റിഹാൻ പകുതിക്ക് നിർത്തി വെച്ച ഓർമയിലേക്ക് നമുക്ക് പോകാം )

വാതിൽ തുറന്നതും റൂമിൽ നിൽക്കുന്ന ആളെ കണ്ട് റിഹാന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു . 


  "ഫെല്ല... "

അവളുടെ അടുത്തേക്ക് ചെന്നതും അവൾ മുഖം തിരിച്ചു.. തിരിഞ്ഞു നിന്നു.. റിഹാൻ എന്നത്തേയും പോലെ അവളെ പിറകിലൂടെ ചെന്ന് ചേർത്ത് പിടിച്ചു .. എന്നത്തേയും പോലെ ഇന്നവൾ വേണ്ടെന്നു പറയാത്തത് കൊണ്ട് തന്നെ റിഹാൻ അവളെ കൂടുതൽ ചേർത്ത് പിടിച്ചു.. 

"ഫെല്ലാ... നമ്മുടെ സ്വപ്നം പൂവണിയാൻ പോവുകയാണ്.. നാം ഒരുമിച്ചുള്ളൊരു ജീവിതം.. എനിക്ക് സന്തോഷം അടക്കാൻ ആവുന്നില്ല.. എന്തെങ്കിലും ഒന്ന് പറ ഫെല്ലാ.. "


അവളെ തന്റെ നേർക്ക് തിരിച്ചു നിർത്തി കൊണ്ട് അവൻ പറഞ്ഞതും അവൾ ചിരിച്ചു കൊണ്ട് തല താഴ്ത്തി.. അവളുടെ ചുവന്നു തുടുത്ത ചുണ്ടുകൾ കണ്ടതും റിഹാൻ അവളുടെ താടിയിൽ കൈ വെച്ച് മുഖം ഉയർത്തി. 

"ഫെല്ലാ.  പ്ലീസ്.. ഒരേ ഒരു പ്രാവശ്യം... ഒരുപാട് നാളായുള്ള കൊതിയാണ്.. പ്ലീസ്.. "


അതും പറഞ്ഞു കൊണ്ട് അവൻ അവളുടെ ചുണ്ടുകൾ ലക്ഷ്യം വെച്ച് കൊണ്ട് മുഖം കൊണ്ട് പോയി.. അവനെ തടുക്കാതെ അവൾ അവനെ ചേർത്ത് പിടിച്ചു.. 
അവളുടെ ചുണ്ടിൽ മതി വരുവോളം തന്റെ ചുണ്ട് ചേർത്ത് വെച്ച് നുണഞ്ഞ് ലഹരി പടർന്നതും അവന്റെ മനസ്സ് കൈവിട്ടു... അവൻ ചെയ്യുന്നതൊന്നും അവൾ എതിർക്കുന്നില്ലെന്ന് കണ്ടതും അവന് ആവേശമായി... ഒരുപാട് നാൾ തനിക്കായി കാത്ത് വെച്ചതൊക്കെ അവളുടെ സമ്മതത്തോടെ ആ രാത്രിയവൻ സ്വന്തമാക്കി.. ചെയ്യുന്നത് തെറ്റാണെന്ന ബോധം ആ സമയം അവനിൽ ഉണ്ടായിരുന്നില്ല.. അവളിലെ ലഹരി മുഴുവൻ അവനിൽ പടർന്നു കയറുകയായിരുന്നു... 

ഒടുവിൽ.. അവളിലെ എല്ലാം തന്റേതായി തന്റെ നെഞ്ചിൽ തല വെച്ച് കിടക്കുന്ന അവളുടെ തലയിൽ അവൻ തലോടി.. ആ സമയത്താണ് തന്റെ ഏറ്റവും വലിയ ആഗ്രഹം അവന് ഓർമ വന്നത്.. അവളുടെ മാറിലെ ആ കറുത്ത കാക്കാപുള്ളി..എന്നും അവനെ കൊതിപ്പിക്കാറുള്ള ആ മറുകിനെ ചുംബിക്കാൻ വേണ്ടി മാറിൽ കിടന്ന പുതപ്പവൻ മെല്ലെ നീക്കിയതും ഞെട്ടി കൊണ്ട് റിഹാൻ അവളെ തള്ളി മാറ്റി... ആ കാക്കാപുള്ളി അവിടെ ഉണ്ടായിരുന്നില്ല... അത്.. അത് അവളെയും zella യെയും വേർതിരിച്ച് അറിയാനുള്ള അടയാളം കൂടി ആയിരുന്നു... 


"നീ.... നീ...... "


വെപ്രാളപ്പെട്ടു കൊണ്ട് കണ്ണിൽ നിന്നും  ഉതിർന്ന കണ്ണുനീർ തുടച്ചു കൊണ്ട് അവൻ അവൾക്ക് നേരെ ചൂണ്ടിയതും എല്ലാം നേടിയെടുത്ത ഭാവത്തിൽ പുതപ്പ് കൊണ്ട് ശരീരം മറച്ചവൾ എഴുന്നേറ്റിരുന്നു. 


"അതേ.. ഞാൻ.. ഞാൻ തന്നെ.. zella... ഫെല്ലയേക്കാൾ നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നുണ്ട്.. അവളെക്കാൾ മുൻപ് തന്നെ.. എനിക്ക് അവകാശപ്പെട്ടതാണ് നീ.. എനിക്ക് മാത്രം... "


Zella യുടെ വാക്കുകൾ കേട്ട് തന്റെ ദേഷ്യം മുഴുവൻ കൈക്കുള്ളിൽ ആക്കി  അവളുടെ മുഖത്തേക്ക് അവൻ ആഞ്ഞടിച്ചു.. 


"നിന്റെ തലോടൽ ആയി ഞാനിതിനെ കണ്ടോളാം... ഇനി നീ എന്റെ മാത്രമാണ്.. "

Zella യുടെ വാക്കുകൾ കേട്ട് അവളെ രൂക്ഷമായി നോക്കാൻ അല്ലാതെ അവന് മറ്റൊന്നിനും ആയില്ല.. അവളുടെ അടുക്കൽ നിന്നും താഴേക്ക് ചെന്നതും അവിടെ എല്ലാവരോടും ഒപ്പം സന്തോഷം പങ്കിട്ട് ചിരിച്ചു നിൽക്കുന്ന ഫെല്ലയെ കണ്ടതും ഭൂമി പിളർന്ന് താൻ താഴേക്ക് പോയെങ്കിൽ എന്ന് ഒരു നിമിഷം അവൻ കൊതിച്ചു........ 

"റൈഹാ... എന്താ ഞാൻ പറയേണ്ടത്... "


കണ്ണിൽ നിന്നും ഇറ്റ് വീണ കണ്ണുനീർ നോക്കി ഞാൻ അവളെ വിളിച്ചു.. തിരിഞ്ഞു നിന്ന് കൊണ്ട് അവൾ എന്റെ കയ്യിൽ പിടിച്ചു.. 


"സാക്കീ... നിന്നെയെനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു.. എന്ത് വില കൊടുത്തും സ്വന്തമാക്കാൻ വിചാരിച്ചിരുന്നു.. എന്നാൽ.. എപ്പോഴാണോ നീയും ഫെല്ലയും വിവാഹം കഴിക്കാൻ പോകുന്നേ എന്ന് ഞാൻ അറിഞ്ഞപ്പോൾ ആ മോഹം ഞാൻ ഉപേക്ഷിച്ചു   എന്റെ ഫെല്ല ഇത്ത ഒരുപാട് വേദനിച്ചിട്ടുണ്ട്.. ഇനിയും ഞാൻ വേദനിപ്പിക്കില്ല.. പ്ലീസ്.. എന്റെ ഇത്തയെ പൊന്ന് പോലെ നോക്കണം. ഇക്കാക്ക നൽകിയ സ്നേഹത്തേക്കാൾ സ്നേഹം കൊടുക്കണം... കണ്ണ് നിറക്കരുത്... "

റൈഹയുടെ കൈ മുറുകെ പിടിച്ചു ഞാൻ വാക്ക് കൊടുത്തത് ഓർമ വന്നതും  ഞാൻ ഫെല്ലയെ നോക്കി.. സത്യങ്ങൾ ഇങ്ങനെ ആണെന്ന് അറിഞ്ഞതും അവൾ ആകെ തകർന്നു നിൽക്കാണ്.. റിഹാൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അറിഞ്ഞപ്പോൾ ഉണ്ടായ അവളുടെ മാനസികാവസ്ഥ എനിക്ക് ഊഹിക്കാവുന്നതേ ഉള്ളൂ.. നിറ കണ്ണുകളാൽ അവൾ zella യെ നോക്കിയതും zella തല താഴ്ത്തി നിന്നു. ഉറ്റ സുഹൃത്തും തനിക്ക് എതിര് പറഞ്ഞത് കൊണ്ട് തന്നെ അവളും കുറ്റബോധം കൊണ്ട് തകർന്നു പോയ അവസ്ഥയിലാണ്.. zella യുടെ നേരെ ഫെല്ല നിന്നതും അവൾ മുഖം ഉയർത്തി... ആ സമയം തന്നെ ഫെല്ലയുടെ കൈകൾ zella യുടെ മുഖത്തു പതിഞ്ഞു.... 


"ഫെല്ലാ... "


Zella അവളെ വിളിച്ചതും zella യെ ഫെല്ല വാരിപ്പുണർന്നു... 


"എന്തിനാ നീ എന്നോടിത് ചെയ്തത്.. ഒരു തവണ.. ഒരേ ഒരു തവണ നിന്റെ മനസ്സിൽ ഉള്ളത് എന്നോട് പറഞ്ഞൂടെ.. എന്നാൽ ഇന്നിത്ര മാത്രം ഞാൻ വേദനിക്കുമായിരുന്നോ.. "


"സോറി.. ഐആം സോറി.. ദേഷ്യം ആയിരുന്നു നിന്നോട്.. നിന്നെ അവൻ സ്നേഹിക്കുന്ന ഓരോ നിമിഷവും ഞാൻ നിന്നെ വെറുക്കായിരുന്നു.. നീയും അവനും തമ്മിൽ അകലാൻ വേണ്ടി തന്നെയാണ് അവനെന്നെ മനഃപൂർവം നശിപ്പിച്ചെന്ന് ഞാൻ പറഞ്ഞത്.. സോറി.. "


വിതുമ്പി കൊണ്ട് zella പറഞ്ഞതും റിഹാൻ അവൾക്ക് മുന്നിൽ വന്നു നിന്നു. 

"നിന്റെ സ്വാർത്ഥത കൊണ്ട് ഞങ്ങൾക്ക് നഷ്ടപ്പെട്ടതിന്റെ വില അറിയുമോ നിനക്ക്.. ഒരുമിച്ച് കണ്ട ജീവിതം കണ്മുന്നിൽ ചിന്നി ചിതറുമ്പോൾ ഉണ്ടാവുന്ന വേദന അറിയുമോ നിനക്ക്... "


"മനസിലായി..എല്ലാം മനസ്സിലായി റിഹാൻ... എന്റെ മനസ്സിൽ നിന്നോടുള്ള പ്രണയം മൂലം മറ്റൊന്നും കാണുന്നില്ലായിരുന്നു.. ഐആം സോറി.... "


Zella കരഞ്ഞു കരഞ്ഞ് അവസാനം എന്റെ നേരെ തിരിഞ്ഞു.. എന്റെ കാൽക്കൽ വീണു. 


"പ്ലീസ്.... ഫെല്ലയെ തിരിച്ചു കൊടുക്ക്.. അവരാണ് ഒരുമിക്കേണ്ടത്... പ്ലീസ്. മഹർ ഊരി വാങ്ങി റിഹാന്റെ കയ്യിൽ ഏൽപ്പിക്ക് ഫെല്ലയെ.. "


എന്റെ കാൽക്കൽ കിടന്ന് കരയുന്ന zella യെ എണീപ്പിച്ചു  കൊണ്ട്  ഞാൻ ഫെല്ലയെ നോക്കി.. അവൾ എന്നെ തന്നെ നോക്കി നിൽക്കാണ്.. അവൾ മാത്രമല്ല എല്ലാവരും... 


"ആത്മാർഥമായി സ്നേഹിക്കുന്നവരെ ഞാൻ ഒരിക്കലും പിരിക്കില്ല... ഫെല്ലയെ വിട്ട് കൊടുക്കാൻ സന്തോഷം മാത്രമേ ഉള്ളൂ... "


ഞാൻ  അങ്ങനെ പറഞ്ഞതും ഇമ വെട്ടാതെ അവളെന്നെ നോക്കി.. എന്നാൽ എന്റെ കണ്ണുകൾ പോയത് മറ്റൊരാളിലേക്കാണ്.. റൈഹയിലേക്ക്.. അവൾക്ക് കൊടുത്ത വാക്കിന് മുന്നിൽ കണ്ണ് ചിമ്മിയതും അവളെന്നെ നോക്കി മുഖം തിരിച്ചു... 


"സാക്കീ.. നീ... "


ഉമ്മി എന്റെ നേരെ വന്നതും ഞാൻ ഉമ്മിയെ തടഞ്ഞു... എല്ലാവരും തീരുമാനം മാറ്റാൻ പറഞ്ഞെങ്കിലും ഞാൻ എന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു.. പ്രണയിക്കുന്നവരെ അകറ്റാൻ എനിക്ക് കഴിയില്ല... 

സാക്കി പറയുന്നത് കേട്ട് ഞാൻ അവനെ തന്നെ നോക്കി നിന്നു... മാമി എന്നെ കെട്ടിപിടിച്ചു കരയാണ്.. തല്ലിയ കവിളിൽ ഉമ്മ  വെക്കുന്നുണ്ട്.. അപ്പോഴൊക്കെ എന്റെ കണ്ണുകൾ സാക്കിയിൽ ആയിരുന്നു... എനിക്ക് മുഖം തരാതെ തിരിഞ്ഞു നിൽക്കാണ് അവൻ.. റിഹാനെ ഒരു നിമിഷം നോക്കി കൊണ്ട് ഞാൻ സാക്കിയുടെ മുന്നിൽ ചെന്ന് നിന്നു.. 


"സാക്കീ... എന്നെ റിഹാന് വിട്ടു കൊടുക്കാൻ നിനക്ക് സമ്മതമാണോ...."


എന്റെ ചോദ്യം കേട്ട് എന്നെ നോക്കാതെ അവൻ തലയാട്ടിയതും ഞാൻ റിഹാന് നേരെ തിരിഞ്ഞു.. 


"റിഹാൻ.... സാക്കി പറഞ്ഞതിനോട് നീ യോജിക്കുന്നുണ്ടോ.. അവന്റെ മഹർ തിരികെ നൽകി നിന്റെ കൂടെ വരണം എന്ന്  നീ  ആഗ്രഹിക്കുന്നുണ്ടോ...?? "


ഫെല്ലയുടെ ചോദ്യത്തിന് ഒരു ഉത്തരം എന്റെ അടുത്തില്ല... അവളെന്നും കൂടെ വേണം എന്നും എപ്പോ വന്നാലും സ്വീകരിക്കുമെന്നും പറയണം എന്നുണ്ട്.. പക്ഷെ.. അവളെ കിട്ടാൻ എനിക്ക് അർഹതയില്ല... 
ഒന്നും മിണ്ടാതെ ഞാൻ നിന്നതും എല്ലാവരും കേൾക്കെ അവളത് പറഞ്ഞു.. 


"നിനക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ............... നിന്റെയും ഫെല്ലയുടെയും രക്തത്തിൽ പിറന്ന കുഞ്ഞിനെ എന്ത് ചെയ്യണമെന്ന് കൂടി നീ പറയണം.. "


ഞാനത് പറഞ്ഞതും റിഹാൻ ഞെട്ടി കൊണ്ട് എന്നെ നോക്കി.. അവൻ മാത്രമല്ല.എല്ലാവരും... എല്ലാവരുടെയും മനസ്സിൽ ആ കുഞ്ഞ് ജനിച്ചപ്പോൾ തന്നെ മരിച്ചു എന്നതാണ്.. റിഹാനാണേൽ അങ്ങനെ ഒരു കുഞ്ഞ് ഉണ്ടെന്ന് അറിയുക പോലും ഇല്ലാ... 


"എന്ത്.. നീ.. എന്താ ഈ പറയുന്നത്.. എന്റെ കുഞ്ഞോ.. "
 

റിഹാൻ എനിക്ക് മുന്നിൽ നിന്ന് ചോദിച്ചതും എന്റെ കണ്ണുകൾ അവന്റെ ഉപ്പയിലേക്ക് തിരിഞ്ഞു. ആ മുഖത്ത് വെപ്രാളം നല്ലത് പോലെ ഉണ്ടായിരുന്നു.. 


"എന്താ ഉപ്പാ... ഒന്നും പറയാനില്ലേ... എന്നാൽ ഞാൻ തന്നെ എല്ലാം പറയാം... "


ഉപ്പാനോട് ഞാൻ പറഞ്ഞതും ഉപ്പ തല ഉയർത്തി കൊണ്ട് എന്നെ നോക്കി.... 
എല്ലാവർക്കും മുന്നിൽ ഞാനത് തുറന്നു പറഞ്ഞു.. 
റിഹാനും zella യും തമ്മിൽ നടന്നത് അന്ന് തന്നെ റിഹാൻ ഉപ്പയോട് പറഞ്ഞിരുന്നു.. ഇനിയും ഫെല്ലയെ ചതിക്കാൻ ആവില്ലെന്ന് പറഞ്ഞ് കല്യാണത്തിൽ നിന്നും പിന്മാറി... എല്ലാവരുടെയും മുന്നിൽ വെച്ച് അന്നൗൻസ് ചെയ്തത് കൊണ്ട് തന്നെ കുടുംബം മാനം കെടുന്നത് ഓർത്ത് ഉപ്പ റിഹാനെ തടഞ്ഞു.. അവനെ ലണ്ടനിലേക്ക് പറഞ്ഞയച്ചു .. 

അന്ന് റിഹാന്റെ പെരുമാറ്റം എന്നെ വല്ലാതെ തളർത്തിയിരുന്നു.. എന്നെ മനഃപൂർവം ഒഴിവാക്കി എന്നോട് പോലും പറയാതെ അവൻ ലണ്ടനിൽ പോയി.. ഒരു മാസം കഴിഞ്ഞാണ് zella പ്രെഗ്നന്റ് ആയത്.. ആരാ ചെയ്തതെന്ന് zella ആദ്യം മറച്ചു വെച്ചെങ്കിലും എന്റെ മുന്നിൽ മാത്രം അവളത് വെളിപ്പെടുത്തി... 
റിഹാൻ ആണെന്ന് പറഞ്ഞപ്പോൾ ഞാൻ ആദ്യമൊന്നും വിശ്വസിച്ചിരുന്നില്ല.  പക്ഷെ.. റിഹാന്റെ പെരുമാറ്റത്തിൽ വന്ന മാറ്റം സത്യം തന്നെയെന്ന് ബോധ്യമാക്കി... zella സ്നേഹിച്ച ആൾ എന്ന് മാത്രം ആയിരുന്നു എല്ലാവർക്കും മുന്നിൽ പറഞ്ഞത്.. റിഹാൻ ഇതൊന്നും അറിഞ്ഞിരുന്നില്ല... ഡെലിവറി സമയത്ത് റിഹാന്റെ ഉപ്പ കുഞ്ഞിനെ മാറ്റുകയായിരുന്നു.. കുഞ്ഞ് മരിച്ചെന്നാണ് ഡോക്ടർമാർ പറഞ്ഞത്.. മരിച്ച കുഞ്ഞിനെ വെച്ച് zella ക്ക് ഉണ്ടായ കുഞ്ഞിനെ അവർ മാറ്റി... 


എല്ലാം കേട്ടതും റിഹാന്റെ ഉപ്പയെ ദേഷ്യത്തോടെ എല്ലാവരും നോക്കി.. റിഹാൻ ആണേൽ വിശ്വാസം വരാതെ തളർന്ന് സോഫയിൽ ഇരുന്നു... zella യും അതേ അവസ്ഥ.. കുഞ്ഞ് ജീവനോടെ ഉണ്ടെന്ന് അറിഞ്ഞതും അവൾക്കുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു.. 


"ഫെല്ലാ... പറ... എന്റെ കുഞ്ഞ് എവിടെ ഉണ്ട്.. നിനക്ക്.. നിനക്കറിയുമോ.. "


Zella കരഞ്ഞു കൊണ്ട് എന്നോട് ചോദിച്ചതും ഞാൻ അവളെ തലോടി.. 


"നീ വിഷമിക്കാതെ zella... "


"മോളെ.. എങ്ങനെ നീ ഇതൊക്കെ അറിഞ്ഞു... "

മാമി എന്നോട് പറഞ്ഞതും എല്ലാവരും അത് കേൾക്കാൻ ആകാംഷയോടെ അടുത്തേക്ക് വന്നു.. 


"എല്ലാം ഞാൻ അറിഞ്ഞത് zella ഹോസ്പിറ്റലിൽ നിന്നും തിരിച്ച് വീട്ടിൽ വന്ന    ദിവസം റിഹാന്റെ ഉപ്പ നമ്മുടെ വീട്ടിൽ വന്നപ്പോൾ ആയിരുന്നു.. അന്ന് ഉപ്പാക്ക് വന്ന ഒരു ഫോൺ കാൾ..അതായിരുന്നു  സത്യങ്ങൾ എനിക്ക് മുന്നിൽ തെളിഞ്ഞു വന്നത്... 
ഉപ്പാ... ഓർമ്മയുണ്ടോ ആ ഫോൺ കാൾ.. നിങ്ങളുടെ ഉറ്റ സുഹൃത്തും DS കമ്പനിയിൽ നിങ്ങൾക്ക് വേണ്ടി ചാര പണി നടത്തുന്ന അംജദ് ന്റെ കാൾ ആയിരുന്നു അത്.. കുഞ്ഞിനെ പറ്റി പറയുന്നത് വ്യക്തമായി ഞാൻ കേട്ടിരുന്നു.. കുഞ്ഞിനെ ഈ നാട്ടിൽ നിന്നും കൊണ്ട് പോകുന്നതിനെ പറ്റിയും പൈസയുടെ കണക്കും.. എല്ലാം ഞാൻ കേട്ടു.. അന്ന് സംശയം തോന്നി ഞാൻ ഡോക്ടർമാരെ സമീപിച്ചു.. പോലീസിൽ പരാതി കൊടുക്കുമെന്ന് പറഞ്ഞപ്പോൾ ഡോക്ടർ എല്ലാം തുറന്നു പറഞ്ഞു.. പിന്നെ അന്യോഷണം ആയിരുന്നു.. കമ്പനിയിലെ PA യെ ഞാൻ വലയിലാക്കി അംജദ് ന്റെ ഫുൾ ഡീറ്റെയിൽസ് വാങ്ങി... അംജദ് ന്റെ നാട്ടിലേക്ക് തിരിക്കുമ്പോൾ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു.. പക്ഷെ.. ഇവിടെ വന്നപ്പോൾ ആണ് അവൻ കൊല്ലപ്പെട്ട വിവരം അറിയുന്നത്.. നിരാശയോടെ ഞാൻ നാട്ടിലേക്ക് തിരിക്കുമ്പോൾ ട്രെയിനിൽ വെച്ച് ഫാദറിനെ ഞാൻ പരിചയപ്പെട്ടു.. സംസാരത്തിനിടയിൽ സ്വർഗത്തെ പറ്റിയും അവിടെ ഏറ്റവും പ്രായം കുറഞ്ഞ ഒരാഴ്ച പ്രായമുള്ള മോളെ കുറിച്ചും പറഞ്ഞു... എന്റെ വരവിന്റെ ഉദ്ദേശം ഞാൻ ഫാദറിനോട് പറഞ്ഞതും ഫാദർ കൂടുതൽ ചോദിച്ചറിഞ്ഞു... ഒടുവിൽ.. അംജദ് മോളെ തട്ടി കൊണ്ട് പോയതും അന്ന് പ്രശ്നം ഉണ്ടാക്കിയതും പറഞ്ഞപ്പോൾ എനിക്ക് മനസിലായി ഞാൻ അന്യോഷിക്കുന്ന zella യുടെ കുഞ്ഞ് സ്വർഗത്തിൽ തന്നെയാണെന്ന്... "


ഞാൻ പറഞ്ഞു നിർത്തിയതും എല്ലാവരും അത്ഭുതത്തോടെ എന്നെ നോക്കി.. 


"ഫെല്ലാ.. എന്റെ കുഞ്ഞ് എവിടെ ഉണ്ട്.. "

Zella ചോദിച്ചതും സാക്കി എന്റെ അടുത്തേക്ക് വന്നു കൊണ്ട് എന്റെ മുഖത്തേക്ക് നോക്കി.. 


"ഹവ്വ.... ഹവ്വ മോൾ...?????? "


സാക്കിക്ക് തലയാട്ടി കൊണ്ട് ഞാൻ സോഫയിൽ കളിക്കുന്ന ഹവ്വ മോളെ നോക്കി.. ആ സമയം തന്നെ റിഹാൻ അടുത്തിരിക്കുന്ന മോളെ നോക്കി... 


ഫെല്ല എന്റെ കുഞ്ഞാണെന്ന് പറഞ്ഞതും മോളെ ഞാൻ കണ്ണിൽ വെള്ളം നിറച്ചു കൊണ്ട് നോക്കി.. എന്റെ മോൾ... !!!!

Zella കരഞ്ഞു കൊണ്ട് ഓടിപോയി മോളെ വാരിയെടുത്തു.. കവിളിൽ ഉമ്മ വെച്ചു.... ഹവ്വ മോൾ ഒന്നും അറിയാതെ നോക്കി നിൽക്കാണ്.. zella അവളെ ഉമ്മകൾ കൊണ്ട് പൊതിയാണ്.. എത്ര സ്വാർത്ഥത ഉണ്ടെങ്കിലും എത്ര തെറ്റ് ചെയ്താലും അവളുടെ ഉള്ളിലും ഒരു ഉമ്മ മനസ്സ് ഇല്ലേ.. അതായിരുന്നു ഇപ്പോൾ കണ്ടത്.. അന്ന് കുഞ്ഞ് മരിച്ചെന്ന് പറഞ്ഞപ്പോൾ അവളുടെ മാനസിക നില തന്നെ തെറ്റിയിരുന്നു... 


Zella യുടെ സ്നേഹ പ്രകടനം കണ്ട് എല്ലാവരുടെയും കണ്ണ് നിറഞ്ഞു. റിഹാന്റെ ഉപ്പാന്റെ തല കുറ്റബോധം കൊണ്ട് താഴ്ന്നിരുന്നു.. അയാൾക്ക് നേരെ ഞാൻ നടന്നു.. 


"നോക്ക്.. കണ്ണ് തുറന്നു നോക്ക്.. എന്തൊരു ക്രൂരതയാണ് നിങ്ങൾ ചെയ്തതെന്ന് ഇപ്പോൾ ബോധ്യമായോ... അമ്മിഞ്ഞ പാലും ഉമ്മയുടെ വാത്സല്യവും ഒരു കുഞ്ഞിൽ നിന്നും നിഷേധിക്കാൻ എങ്ങനെ കഴിഞ്ഞു നിങ്ങൾക്ക്... ഷെയിം ഓൺ യൂ.. "


സാക്കി ഉപ്പാനോട് പറയുന്നത് കേട്ട് ഞാൻ ഹവ്വ മോളെ zella യിൽ നിന്നും വാങ്ങി ഉപ്പാന്റെ അടുത്തേക്ക് നടന്നു.. 


"നിങ്ങൾ ഇത്രയും ക്രൂരൻ ആണെന്ന് കരുതിയില്ല.  ഈ കുഞ്ഞിനെ എന്നിൽ നിന്ന് മറച്ചു വെച്ചു... ഇപ്പോൾ എങ്കിലും സത്യം അറിഞ്ഞല്ലോ.. എനിക്ക് വേണം എന്റെ മോളെ.. ഞാൻ വളർത്തും..."


Zella യുടെ കയ്യിൽ പിടിച്ചു കൊണ്ട് മോളെയും എടുത്തു നിൽക്കുന്ന റിഹാനെ കണ്ട് ഉപ്പയുടെ ശിരസ്സ് കുറ്റബോധത്താൽ താഴ്ന്നു..... 


************


ഹവ്വ മോളെ കിട്ടിയതും എല്ലാവർക്കും ഒരുപാട് സന്തോഷമായി.  നാളെ തന്നെ അവരുടെ നിക്കാഹ് നടത്താൻ തീരുമാനിച്ചു... ഇന്നെല്ലാവരും ഇവിടെ ആണ് നിന്നത്... ഞാൻ മാമിയുടെയും zella യുടെയും ഹവ്വ മോളുടെയും ഒപ്പം മനസ്സറിഞ്ഞു സന്തോഷത്തോടെ കിടന്നു... എന്റെ കവിളിൽ മാമി അടിച്ച പാടിൽ ഒരുപാട് തവണ ഉമ്മ വെച്ചും തലോടിയും എന്നെ കെട്ടിപിടിച്ചു കൊണ്ടും മാമി കിടന്നു.. ഒരുപാട് നാളുകൾക്കു ശേഷം ഞാൻ സന്തോഷിച്ച നിമിഷം..... 


നേരം പുലർന്നതും  നിക്കാഹിനുള്ള ഒരുക്കങ്ങൾ തുടങ്ങി.. ഫെല്ല യെ ഇത് വരെ കാണാനോ സംസാരിക്കാനോ പറ്റിയിട്ടില്ല.. അവൾ ഇന്നലെ മാമിയുടെ കൂടെ ആണ് കിടന്നത്.. 
റിഹാനെ ഒരുക്കി താഴേക്ക് വന്നപ്പോഴേക്കും zella ഒരുങ്ങി നിന്നിരുന്നു.. അരികിലായി പുഞ്ചിരിയോടെ ഫെല്ലയും....ഉമ്മമാർ എല്ലാം ഫെല്ലയെ സ്നേഹപൂർവ്വം തലോടുന്നുണ്ട്... 


നിക്കാഹിന്റെ കർമങ്ങൾ എല്ലാം കഴിഞ്ഞ് നിക്കാഹ് പൂർണമായതും മഹർ ചാർത്താനായി റിഹാൻ ഫെല്ലയുടെ അടുത്തേക്ക് വന്നു. ആ സമയം ഫെല്ല എന്റെ അടുത്തേക്ക് നീങ്ങി നിന്നു.... 


Zella ക്ക് മുന്നിൽ നീട്ടി പിടിച്ച മഹറുമായി റിഹാൻ നിന്ന് എന്നെ നോക്കിയതും കണ്ണുനീർ നിശ്ചലമായി ഞാനവനെ നോക്കി പുഞ്ചിരിച്ചു.. ആ സമയം സാക്കി എന്റെ കൈകൾ മുറുകെ പിടിച്ചു.... 


അവളുടെ കൈ സാക്കിയുടെ കയ്യിൽ ഭദ്രമാണെന്ന് കണ്ടതും ഞാൻ സാക്കിയെ നോക്കി പുഞ്ചിരിച്ചു... ഉള്ളിൽ നുരഞ്ഞു പൊങ്ങിയ സങ്കടം ഹവ്വ മോളുടെ ചിരിയിൽ അലിഞ്ഞു പോയതും സന്തോഷത്തോടെ ഞാൻ അവൾക്ക് മഹർ ചാർത്തി..... 


************


മഹർ ചാർത്തൽ കഴിഞ്ഞ് എല്ലാവരും സന്തോഷത്തോടെ പങ്കു ചേർന്നതും ഞാൻ പുറത്തേക്ക് നടന്നു... പുറത്ത് ആകാശത്തേക്ക് നോക്കി ഞാൻ നിന്നതും എന്റെ പിറകിൽ ആരോ ഒരാൾ വന്നു... തിരിഞ്ഞു നോക്കിയപ്പോൾ അക്കി ഇക്കാക്ക ആയിരുന്നു.. 


"ഫെല്ലാ.. എല്ലാം മറക്കണം എന്ന് ഞാൻ പറയില്ല.. പക്ഷെ.. നീ നിന്റെ ജീവിതത്തോട് പൊരുത്തപ്പെടണം.. എല്ലാം അറിഞ്ഞിട്ടും സാക്കി നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്.. ആ സ്നേഹത്തെ നീ കാണാതെ പോകരുത്... 
അന്ന് അവനെന്നോട് പറഞ്ഞ ഒരു വാചകം ഉണ്ട്... നമ്മുടെ ഹൃദയം തിരഞ്ഞെടുത്ത ആള് ഹൃദയത്തെ മുറിപ്പെടുത്തി പോവുമ്പോൾ പകരം അള്ളാഹു നമ്മുടെ ഹൃദയത്തിൽ ചിലരെ  കൊണ്ട് വന്നിടും.. പിന്നീട് ഹൃദയം മിടിക്കുന്നത് തന്നെ അവർക്ക് വേണ്ടി ആവും....... 
ഇനി നിന്റെ ഹൃദയം മിടിക്കേണ്ടത് സാക്കിക്ക് വേണ്ടിയായിരിക്കണം... "


എന്റെ ഷോൾഡറിൽ തട്ടി കൊണ്ട് അക്കി ഇക്കാക്ക പറഞ്ഞതും ഞാൻ പുഞ്ചിരിച്ചു.. സാക്കി അവിടെ ഉണ്ടെന്ന് പറഞ്ഞ് തോട്ടത്തിലേക്ക് ചൂണ്ടി കാണിച്ചതും അക്കി ഇക്കാക്ക് തലയാട്ടി കൊണ്ട് ഞാൻ സാക്കിയുടെ അടുത്തേക്ക് നടന്നു... 


അക്കി ഇക്ക പറഞ്ഞത് പോലെ എന്നെ സ്നേഹിച്ചവരെയാണ് ഞാനും സ്നേഹിക്കേണ്ടത്.. ആ സ്നേഹം ഞാൻ കാണാതെ പോയാൽ... 
ഇല്ല.. അങ്ങനെ ഉണ്ടാവാൻ പാടില്ല.. 
കുന്നിനു മുകളിലേക്ക് നോക്കി നിൽക്കുന്ന സാക്കിയുടെ അടുത്തേക്ക് ഞാൻ നടന്നതും അവൻ തിരിഞ്ഞു നോക്കി... 
എന്നെ കണ്ടതും അവൻ പുഞ്ചിരിച്ചു കൊണ്ട് എന്നെ നോക്കി.. അവന്റെ തൊട്ടരികിൽ എത്തിയതും അവൻ കൈകൾ രണ്ടും വിട്ട് പിടിച്ചു.. അത് കണ്ടതും ഉള്ളിൽ അത് വരെ അടക്കി പിടിച്ച കരച്ചിൽ മുഴുവൻ അണപൊട്ടി ഒഴുകി.. അവനെ കെട്ടിപിടിച്ചു കൊണ്ട് ഞാൻ പൊട്ടിക്കരയുമ്പോൾ എന്റെ തലയിൽ തലോടി എന്നെയവൻ ആശ്വസിപ്പിച്ചു..... 


ഫെല്ലാ... ഇല്ല..ആർക്കും വിട്ട് കൊടുക്കില്ല നിന്നെ.. ഇനി നിന്റെ കണ്ണുകൾ നിറയില്ല.. എന്നും എപ്പോഴും ഞാൻ ഉണ്ടാവും നിന്റെ കൂടെ.... 

ഉറപ്പിനാൽ ഞാൻ അവളുടെ കയ്യിൽ പിടിക്കുമ്പോൾ അവളുടെ ചുണ്ടിൽ ആ പുഞ്ചിരി വിടർന്നു... ഞാൻ കാണാൻ കൊതിക്കുന്ന ആ നേർത്ത പുഞ്ചിരി....... 

 കൈകൾ കോർത്തു പിടിച്ചു കൊണ്ട് ഞാനും റിഹാനും ആകാശത്തേക്ക് നോക്കി നിന്നു... 
ഇനിയെന്റെ മനസ്സിൽ സാക്കി മാത്രമാവണം.. റിഹാനെ മറവിക്ക് പ്രണയിക്കാൻ വിട്ട് കൊടുക്കണം... മറവി പോലും അസൂയ പെടണം അവനെ മറക്കാനാവാതെ..... 
അത് പോലെ .. സാക്കിയുടെ  പ്രണയം കണ്ട്  റിഹാന്റെ ഓർമ്മകളും  അസൂയപ്പെടണം........ 

കൈകോർത്തു പിടിച്ചു നിൽക്കുന്ന സാക്കിയെയും റിഹാനെയും കണ്ട് മൽഹാറിലെ മേഘക്കെട്ടുകൾ അസൂയയോടെ ഒരുമിച്ച് കൂടി 
മൽഹാറിനെ പോലും വെല്ലുന്ന അവരുടെ പ്രണയത്തിന് സാക്ഷിയാവാൻ...... 

  ശുഭം...... 


അപ്പോൾ ചെങ്ങായീസ്.. 
ഞാൻ പോവുകയാണ്.... ഇനി അവർ ജീവിക്കട്ടെ... സന്തോഷത്തിൽ തന്നെ..... റിഹാന്റെ പ്രണയം അവളിൽ നോവ് പടർത്തി എങ്കിലും സാക്കിയുടെ മഹർ കഴുത്തിൽ വീണ നിമിഷം മുതൽ അവൾ സക്കിയെ പ്രണയിച്ചു തുടങ്ങിയിരുന്നു... 
അങ്ങനെ ആവട്ടെ... 
എത്ര ആത്മാർത്ഥ പ്രണയം ആയാലും കഴുത്തിൽ ഒരു മഹർ വീണാൽ... അരികിൽ എന്നെന്നും ഉണ്ടെന്ന് പറഞ്ഞ് കൈ കോർത്തു പിടിച്ച് ഇടനെഞ്ചിലെ സ്നേഹം മുഴുവൻ തരാൻ ഒരാൾ ഉണ്ടായാൽ.. മറക്കണം എല്ലാം........ 


ഈ സ്റ്റോറി എത്രത്തോളം നന്നായെന്ന് അറിയില്ല... എനിക്ക് തന്നെ പലപ്പോഴും തോന്നിയിട്ടുണ്ട് സ്റ്റോറി ഒട്ടും നന്നായിട്ടില്ലെന്ന്.. മനസ്സിലെ കഥ പൂർണമായി വരികളിൽ പകർത്താൻ കഴിഞ്ഞില്ല എന്നതാണ് സത്യം... 
എന്തായാലും ഒരുപാട് നന്ദിയുണ്ട് എല്ലാവർക്കും... 
സ്നേഹം മാത്രം 😘😘😘😘ഇത്രയേറെ എന്റെ വരികളെ സ്നേഹിക്കുന്നതിന്.. 💖💖💖💖

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story