മൽഹാർ: ഭാഗം 4

രചന: RAIZA


വർമ എനിക്ക് നേരെ നീട്ടിയ മാഗസിൻ കയ്യിൽ എടുത്തു കൊണ്ട് ഞാൻ അതിലേക്ക് നോക്കി... ചുണ്ടുകൾ മന്ത്രിച്ചു കൊണ്ട് പേര് ഒന്ന് കൂടെ വായിച്ചു... 

      "റിഹാൻ....... റിഹാൻ  മാലിക്... "
   

   അവന്റെ പേര് വായിച്ചു കൊണ്ട് ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു.. 


"സർ... ഇനി എന്ത് ചെയ്യും... "


വർമ്മയുടെ വാക്കുകൾ കേട്ടതും ഞാൻ കണ്ണുകൾ തുറന്നു.. 


"നോക്കാം....എന്തായാലും പ്രൊജക്റ്റ്‌ പിൻവലിക്കില്ലല്ലോ.. അവർ എന്തെങ്കിലും ഉപായം കാണും.. രണ്ടിൽ ഒരു കമ്പനിക്ക് പ്രൊജക്റ്റ്‌ ലഭിക്കും... നോക്കാം.. എന്താണ് അവരുടെ തീരുമാനം എന്ന്... "


"ഓക്കേ സർ.... നമ്മുടെ മീറ്റിംഗ് ന് സമയമായി... ക്ലയന്റ്സ് വന്നിട്ടുണ്ട്.. "


"ഓക്കേ... പോകാം.. "


വർമ്മ ഫയലുകളുമായി മുന്നിൽ നടന്നതും ഞാൻ ടൈ ഉം  കോട്ടും  ശെരിയാക്കി കൊണ്ട് മീറ്റിംഗ് ഹാളിലേക്ക് നടന്നു... ഡോർ തുറന്നു പോകാൻ നേരം മേശയിൽ വെച്ചിരിക്കുന്ന മാഗസിനിലേക്ക് ഒരു തവണ കൂടി ഞാൻ തിരിഞ്ഞു നോക്കി... 
   
*************

സംശയ രൂപേണ ഞാൻ ചോദിച്ചതും മാമിയുടെ വാക്കുകൾ എന്റെ ചെവികളിൽ തുളച്ചു കയറി..... 

"അവൻ വരുന്നുണ്ട് മോളെ.... നിന്റെ  റിഹാൻ......... "


മാമിയിൽ നിന്നും ആ വാക്കുകൾ കേട്ടതും ഒരു നിമിഷം എന്റെ ഇരു കണ്ണുകളും നിറഞ്ഞൊഴുകി.. 

"മോളെ... നീ കേൾക്കുന്നില്ലേ.... "


"ഹാ  "


ഒറ്റ വാക്കിൽ ഞാൻ മറുപടി കൊടുത്തതും മാമി സംസാരം തുടർന്നു.. 

"ആഹ്... അവൻ നാളെ എത്തും... അവന്റെ ഉപ്പയുടെ നിർബന്ധം മൂലമാ  അവനിങ്ങോട്ട് വരുന്നത്... രണ്ടു ദിവസം മുൻപ് അവന്റെ ഉപ്പ ഇവിടെ വന്നിരുന്നു.. നിന്റെയും റിഹാന്റെയും കല്യാണകാര്യം സംസാരിക്കാൻ...  ഇത്രയും  കാലം ഓരോന്ന് പറഞ്ഞ് രണ്ടു പേരും ഒഴിഞ്ഞു മാറി... ഇനി അത് നടക്കില്ല ഫെല്ലാ... എന്താ നിങ്ങൾ തമ്മിലുള്ള പ്രശ്നം എന്ന് ഇത് വരെ ഞങ്ങളാരോടും പറഞ്ഞിട്ടില്ല.. ഒരു പ്രശ്നവും ഇല്ലാതെ നീ നാട് വിട്ട് മറ്റൊരിടത്തേക്കും റിഹാൻ  ലണ്ടനിലേക്കും പോകില്ലല്ലോ... എന്തായാലും ഇനിയും ഒഴിഞ്ഞു മാറാൻ പാടില്ല... ഒരുപാട് കിനാവ് കണ്ടതല്ലേ നിങ്ങൾ.. ... അത് കൊണ്ട്  റിഹാൻ എത്തിയാൽ നീയും ഇങ്ങോട്ട് വരണം.. അത് പറയാനാ ഞാൻ വിളിച്ചത്... കേൾക്കുന്നുണ്ടോ നീ.. "


മാമിയുടെ  വാക്കുകൾ  കേട്ട് നിശ്ചലയായി ഇരിക്കാനല്ലാതെ എനിക്ക് കഴിഞ്ഞില്ല....മറുത്തൊന്നും പറയാതെ ഞാൻ കാൾ  കട്ട് ചെയ്തു കൊണ്ട് ഫോൺ ബെഡിലേക്കിട്ട്  കൈകൾ കൊണ്ട് മുഖം പൊത്തി കരഞ്ഞു .. 


"റിഹാൻ............ 
        ഫെല്ലാ.......... "


കാതുകളിൽ പഴയ ഓർമ്മകൾ  അലയടിച്ചതും ഞാൻ ചെവി രണ്ടും പൊത്തി പിടിച്ചു... 

'ഇല്ലാ... ഇത് നടക്കില്ല... ഒരിക്കലും നടക്കില്ല... '


ബെഡിൽ നിന്നും പതിയെ എണീറ്റു കൊണ്ട് ഞാൻ ഷെൽഫിനു മുകളിൽ വെച്ച പെട്ടി കയ്യെത്തിച് എടുത്തു... 
പഴയ ഓർമ്മകളുടെ മണം മൂക്ക് വലിച്ചെടുക്കും തോറും കണ്ണുകൾ നിറഞ്ഞൊഴുകി... 
പഴയ പുസ്തകക്കെട്ടുകൾക്കടിയിൽ നിന്നും പഴകിയ പേപ്പർ കിട്ടിയതും  മെല്ലെ ഞാനത് തുറന്നു നോക്കി... 

     തെളിഞ്ഞ മൽഹാറിൽ മേഘക്കെട്ടുകളുടെ ഭംഗി ആസ്വദിച്ചു കൊണ്ട് നിൽക്കുന്ന പ്രണയിതാക്കളുടെ പെയിന്റിംഗ് ആയിരുന്നു അതിൽ... 

    'ഓ... മൽഹാർ..... അഹങ്കാരിക്കാതെ.... നിന്നെക്കാൾ പവിത്രമായത് എന്റെ ചാരെ എത്തിയിരിക്കുന്നു...... "

ഭംഗിയായി എഴുതി വെച്ച ആ വാക്കുകളിൽ തലോടിയതും ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു... 

   "ഫെല്ലാ..... "


പെട്ടന്ന് ആ  ശബ്ദം  കാതിനരികിൽ തുളഞ്ഞു കയറിയതും ഞാൻ കണ്ണുകൾ തുറന്നു കൊണ്ട് മുഖം തിരിച്ചു... എന്നാൽ  അവിടെ ആരും ഉണ്ടായിരുന്നില്ല... 

   'റിഹാൻ ..... നിന്റെ വാക്കുകൾക്ക് നീ ഒരു വിലയും കല്പിച്ചില്ലല്ലോ..... മൽഹാറിനെ തോൽപ്പിക്കും വിധമാം നീയെന്നെ പ്രണയിച്ചിട്ടും എന്ത് കൊണ്ട് ഗുൽമോഹർ പോലെ ഞാൻ വാടി കൊഴിഞ്ഞു പോയി...... '

ഹൃദയത്തിന്റെ പിടച്ചിൽ വർധിക്കും തോറും അനുസരണയില്ലാതെ കണ്ണുകൾ നിറഞ്ഞൊലിച്ചു....  

റിഹാൻ...... അവൻ ആരാണെന്നും എനിക്കെത്ര മാത്രം പ്രിയപ്പെട്ടതായിരുന്നെന്നും  പറഞ്ഞറിയിക്കാൻ കഴിയില്ല... എന്നാൽ... ഇന്ന് ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്നത് അവനെ മാത്രമാണ്.... 
എല്ലാം വഴിയേ മനസ്സിലാവും.... 


റിഹാൻ വരച്ച ആ  പെയിന്റിംഗ് തിരികെ പെട്ടിയിലേക്ക് വെച്ച് ഞാൻ പെട്ടി അടച്ചു വെച്ചു....ആ പെട്ടിയുടെ മീതെ തലവെച്ച് കണ്ണുകൾ ഇറുക്കിയടച്ചു.... കൺപോളകളെ ഭേദിച്ചു കൊണ്ട് ഒഴുകി വരുന്ന കണ്ണിനീരിനെ തടയാൻ പോലുമാവാതെ ഓർമ്മകൾ എന്നെ വലിഞ്ഞു മുറുക്കാൻ തുടങ്ങി... 

ഓർക്കാൻ ഇഷ്ടമില്ലാത്ത മറവിക്ക് വിട്ട് കൊടുക്കാത്ത മനസ്സിനെ ഭ്രാന്തമാക്കുന്ന ഓർമ്മകൾ പെരുമഴപോൽ തീവ്രതയോടെ  മനസ്സിലേക്ക് വരാൻ  തുടങ്ങിയതും  മനസ്സൊന്നു തണുക്കാൻ വേണ്ടി ഞാൻ  പൂന്തോട്ടത്തിലേക്ക് പോകാൻ തീരുമാനിച്ചു..... 

കണ്ണാടിയുടെ മുന്നിൽ ചെന്ന് കണ്ണുനീർ തുടച് ചുണ്ടിൽ പുഞ്ചിരി വരുത്തി കൊണ്ട് ഞാൻ പുറത്തേക്ക് നടന്നു... 


*************


"സാർ... ഫോൺ.... "


വൈകുന്നേരം ഇമ്പോര്ടന്റ്റ്‌ മീറ്റിംഗ് കഴിഞ്ഞ് ക്യാബിനിൽ എത്തിയതും കോൺഫറൻസ് ഹാളിൽ ഞാൻ മറന്നു വെച്ച ഫോണുമായി വർമ ക്യാബിനിലേക്ക് വന്നു... വർമ്മയോട് താങ്ക്സ് പറഞ്ഞ് ഞാൻ ഫോണിലേക്ക് നോക്കിയതും ഉമ്മിയുടെ മിസ്സ്‌ കാൾ കണ്ടു... 
അപ്പോൾ തന്നെ ഞാൻ ഇടം കയ്യിലെ വാച്ചിലേക്ക് നോക്കി... 


'ഓഹ്... സമയം ഒരുപാടായല്ലോ.. ഇനിയിപ്പോ രണ്ടു സൈഡിൽ നിന്നും തുടങ്ങും ചീത്ത.. ഹവ്വ മോളെ കണ്ട് വീട്ടിൽ എത്തുമ്പോഴേക്കും ഇനിയും ലേറ്റ് ആവും.... ഛെ... ആ സായിപ്പിനോട് സംസാരിച്ചിരുന്ന് നേരം പോയത് അറിഞ്ഞില്ല.. എന്നിട്ട് വല്ല കാര്യവും ഉണ്ടായോ..... ആ ഒണക്ക സായിപ്പിന് ഡിസൈൻസ് ഒന്നും പിടിച്ചില്ല പോലും.... ആ ഊള കാരണം ഇന്നെന്റെ കൊലവെറി ആവും... '


നേരത്തെ മീറ്റിംഗ് ൽ ഉണ്ടായിരുന്ന സായിപ്പിനെ മനസ്സിൽ തോന്നിയ തെറി മുഴുവൻ വിളിച്ച് ഞാൻ ഉമ്മിക്ക് കാൾ ചെയ്തു... 


"ഉമ്മീ... . "


മറു തലക്കെ കാൾ അറ്റൻഡ് ചെയ്‌തെന്ന് ഉറപ്പായതും സ്ഥിരം സോപ്പിടലിന്റെ ആദ്യ പടിയായ കൊഞ്ചലോടെ ഉമ്മിയെ നീട്ടി വിളിച്ചു.. അതിൽ ഉമ്മി അലിയുമെന്ന് എന്നെക്കാൾ നന്നായി ഉമ്മിക്ക് തന്നെ അറിയാം..  


"ഓഹ്.. സാറിന്റെ ഡ്യൂട്ടി കഴിഞ്ഞോ..."


"സോറി ഉമ്മീ... ഇന്നൊരു സായിപ്പിന്റെ അടുക്കൽ പെട്ടു പോയി.. ഞാനിതാ വരുന്നു...ഹവ്വ മോളെ കണ്ട് പെട്ടന്ന് പോയി വരാം.. ന്റെ പൊന്നല്ലേ... പിണങ്ങല്ലേ.. "


"നിന്ന് കിണുങ്ങാതെ വേഗം പോയി വാ.. പെട്ടന്ന് വന്നില്ലേൽ ഇനി വിളിക്കുന്നത് ഉമ്മച്ചിയാവും.. നിനക്ക് നല്ലവണ്ണം അറിയില്ലേ ഉമ്മച്ചിയെ "


"അള്ളോഹ്... വേണ്ടായേ.. ഞാൻ ഇതാ വന്നു.... "


ഫോൺ  കട്ട് ചെയ്തു കൊണ്ട് ഞാൻവേഗത്തിൽ കസേരയിൽ നിന്നെണീറ്റു... വർമയോട് ഫയലുകളുമായി പിറകെ വരാൻ പറഞ്ഞു കൊണ്ട് ഞാൻ ഓഫിസിൽ നിന്നും പുറത്തേക്ക് നടന്നു.... 

ഉമ്മച്ചി വിളിച്ചാൽ ഉമ്മിയെ പോലെ പെട്ടന്ന് അലിയില്ല.. മെരുക്കാൻ കുറച്ചു പണിയാണ്... അത് നല്ലത് പോലെ അറിയാവുന്നത് കൊണ്ട് തന്നെ ഞാൻ കാറിൽ കയറി സ്പീഡിൽ വണ്ടിയെടുത്തു... 
പതിവ് തെറ്റിക്കാതെ നേരെ സ്വർഗത്തിലേക്ക് വിട്ടു... 


************

"ഫെല്ലാ..... "


 നീട്ടി വിളിച്ചു കൊണ്ടുള്ള മദറിന്റെ ശബ്ദം ചെവികളിൽ എത്തിയതും ചെമപ്പ് നിറം പരന്ന ആകാശത്തു നിന്നും ഞാൻ കണ്ണെടുത്തു.... 

"കുറെ നേരമായല്ലോ നീയീ നിൽപ്പ് തുടങ്ങിയിട്ട്... രാവിലെ നാട്ടിൽ നിന്നും വന്ന ഫോൺ കാൾ നീ അറ്റൻഡ് ചെയ്തത്‌ മുതൽ ഞാൻ ശ്രദ്ധിക്കാ... എന്താ മോളെ നീ..  ഈ മേഘക്കെട്ടുകളോട് പറയുന്നേ.. രാവിലെയും കണ്ടു കൺ ചിമ്മാതെ നോക്കി  നിൽക്കുന്നത്.. "


എന്റെ അരികിൽ വന്നു കൊണ്ട് മാനത്തേക്ക് നോക്കി മദർ ചോദിച്ചതും ചെറു പുഞ്ചിരിയോടെ ഞാൻ മാനത്തേക്ക് നോക്കി... 


"എന്റെ മൗനത്തിന്റെ അർത്ഥം ഇവരേക്കാൾ നന്നായി മറ്റാർക്കും അറിയില്ല മദർ.... "


"മ്മ്മ്.. തുടങ്ങി അവളുടെ സാഹിത്യം... നീ വന്നേ... "

മാനത്തു നിന്നും കണ്ണെടുത്തു കൊണ്ട് മദർ എന്റെ കയ്യും പിടിച്ചു കൊണ്ട് മൈദാനിയിലൂടെ നടന്നു... 


"ഫെല്ലാ... നീ പോയ കാര്യം എന്തായി.. ഫാദർ എന്താ പറഞ്ഞത്. "


"അഡ്മിഷൻ ശെരിയായി മദർ.  ബുധൻ ചെന്ന് ജോയിൻ ചെയ്യണം... "


"കർത്താവിന് സ്തുതി... ഇപ്പോഴെങ്കിലും നിനക്ക് പഠിക്കാൻ ഒരവസരം കിട്ടിയല്ലോ.. ഇത്രയും കാലം ചടഞ്ഞു കൂടി പൂക്കളോട് കൂട്ട് കൂടി നടന്നു... ഇനി എന്തായാലും നിന്റെ ആഗ്രഹം പോലെ പിജി പഠിക്ക്.. അതിന് വേണ്ടി തന്നെയല്ലേ നീ ഇങ്ങോട്ട് വന്നത്.. "

മദറിന്റെ വാക്കുകൾക്ക് ഒരു ചിരിയിൽ മറുപടി നൽകി കൊണ്ട് ഞാൻ മുന്നോട്ട് നടന്നു.....


 "ഇച്ചേച്ചീ.... "


ഞാനും മദറും അകത്തേക്ക് കയറാൻ നിന്നപ്പോഴാണ് ഹവ്വ മോൾ ഓടി കൊണ്ട് എന്റെ അടുത്തേക്ക് വന്നത്... 


"ഇങ്ങനെ ഓടരുതെന്ന് പറഞ്ഞതല്ലേ മോളേ നിന്നോട്.. വീണ് മുറിയാവില്ലേ... "


സ്നേഹ ശാസനയോടെ അവളെ വാരിയെടുത്ത് കവിളിൽ ഉമ്മ വെക്കുമ്പോഴും അവളിലെ ചിരി മാഞ്ഞിരുന്നില്ല.. പകരം തിളക്കത്തോടെയുള്ള കണ്ണുകൾ കൊണ്ട് ഇമ ചിമ്മാതെ എന്നെ തന്നെ നോക്കി നിന്നു... 


"എന്താ മോളെ ഇങ്ങനെ നോക്കുന്നെ.. നിന്റെ ഇച്ചേച്ചിയെ ആദ്യമായി കാണുവാണോ.. "


മോളെ നോട്ടം കണ്ട് ചിരിച്ചു കൊണ്ട് മദർ പറഞ്ഞതും ഞാനും ചിരിച്ചു കൊണ്ട് അവളെ നോക്കി ... 


"മോളെ ഇച്ചേച്ചി സുന്ദരിയാ "


അതും പറഞ്ഞ് കവിളത്ത് ഒരുമ്മയും തന്ന് എന്റെ കയ്യിൽ നിന്നുമവൾ  ചാടിയിറങ്ങി...
ഒന്നും മനസ്സിലാവാതെ ഞാനും മദറും പരസ്പരം നോക്കി ചിരിക്കാൻ തുടങ്ങി.. 


"എന്തിനോ വേണ്ടിയുള്ള സോപ്പിങ് ആണല്ലോ മോളേ... "

മുട്ട് കുത്തി അവൾക്കഭിമുഖമായി നിന്ന് അവളുടെ രണ്ടു കയ്യും പിടിച്ചു കൊണ്ട് ഞാൻ ചോദിച്ചതും അവൾ വാ പൊത്തി ചിരിക്കാൻ തുടങ്ങി.. 


"എന്താടീ കുറുമ്പി ചിരിക്കൂന്നേ "


"അതോ... ഇന്ന് ഫാദറിന്റെ കൂടെ വന്ന ചേട്ടൻ ചോദിക്കുവോ മോളെ ഇച്ചേച്ചിയെ മാമന് കെട്ടിച്ചു തരുമോ സുന്ദരിയാണല്ലോ  ന്ന്...  അപ്പൊ ഞാൻ പറഞ്ഞു ഇച്ചേച്ചി ടെ കല്യാണം കഴിഞ്ഞെന്ന് " 


"ഏഹ്... അതെന്തിനാ മോള് നുണ പറഞ്ഞത്.. "

നിഷ്കളങ്കമായ അവളുടെ കുഞ്ഞു മുഖത്തേക്ക് നോക്കി കൊണ്ട് ഞാനും മദറും ഒപ്പം  ചോദിച്ചതും അവളുടെ മറുപടി കേട്ട് ഞങ്ങൾ രണ്ട് പേരും വായും പൊളിച്ചു നിന്നു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story