മൽഹാർ: ഭാഗം 6

malhar

രചന: RAIZA

ഉമ്മി ആ പെൺകുട്ടിയുടെ പേര് പറഞ്ഞതും ഞാൻ ഉമ്മിക്ക് ഒന്ന് ചിരിച്ചു കൊടുത്തു..  എന്നിട്ട് വീണ്ടും ഫയലിലേക്ക് നോക്കി... 
 എന്നോട് ഉറങ്ങാൻ പറഞ്ഞു കൊണ്ട് 
ഉമ്മി റൂമിൽ നിന്നും പോയതും ഫയൽ താഴെ വെച്ച് ഉമ്മി കൊണ്ട് വന്ന ചായ കപ്പ് കയ്യിൽ എടുത്തു കൊണ്ട് പുഞ്ചിരിയോടെ അതിലേക്ക് നോക്കി... 

എല്ലാ പ്രാവശ്യവും പെണ്ണ് കാണാൻ പോകുമ്പോൾ ഉമ്മിയും ഉമ്മച്ചിയും കൂടെ ഉണ്ടാകും.. പെണ്ണിനെ കണ്ടു കഴിയുമ്പോൾ എന്തെങ്കിലും കുറ്റവും കുറവും പറയും...  ഞാൻ എല്ലാം കേട്ടിരിക്കും.. അവർക്ക് രണ്ടു പേർക്കും ഇഷ്ടമായ പെൺകുട്ടിയെ മാത്രമേ വിവാഹം കഴിക്കൂ എന്ന് ഞാൻ  തീരുമാനിച്ചിട്ടുണ്ട്.... ഇതിപ്പോ ആദ്യം തന്നെ ഇവർ പെൺകുട്ടിയെ കണ്ട് ഇഷ്ടപ്പെട്ട സ്ഥിതിക്ക് നടക്കുമായിരിക്കും.... 


പഴയ കാര്യങ്ങൾ ഓരോന്ന് ആലോചിച്ച് ചിരിച്ചു കൊണ്ട് ഞാൻ ചായ ടേബിളിൽ വെച്ചു... ഫയലുകൾ ഓരോന്ന് എടുത്ത് സൈൻ ചെയ്യാൻ തുടങ്ങി.  അപ്പോഴാണ് ഫയലുകൾക്കിടയിൽ ആ മാഗസിൻ എന്റെ ശ്രദ്ധയിൽ പെട്ടത്... 
അപ്പോൾ തന്നെ ഞാനത് കയ്യിൽ എടുത്തു... 

'റിഹാൻ മാലിക്.... കേട്ടിടത്തോളം ഉപ്പയെക്കാൾ ഭയക്കണം മകനെ... മ്മ്മ്.. എന്തായാലും നീ കളത്തിലേക്കിറങ്‌... ഉപ്പയെ  അക്കി നേരിട്ടുവെങ്കിൽ നിന്നെ നേരിടാൻ ഞാൻ തന്നെ ധാരാളം.  ആ പ്രൊജക്റ്റ്‌ എങ്ങനെയാണ് കരസ്ഥമാക്കേണ്ടതെന്ന് എനിക്ക് നന്നായിട്ടറിയാം.. '


മാഗസിനിലെ അവന്റെ ഫോട്ടോയിലേക്ക് നോക്കി ഞാൻ സോഫയിൽ ചാരി ഇരുന്നു.... 


*************

രാത്രിയിലെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് പൂന്തോട്ടത്തിലെ ഇരിപ്പിടത്തിൽ ഇരിക്കാൻ തുടങ്ങിയതാ.  എന്തോ... ഇവിടെ നിന്ന് എണീക്കാൻ തോന്നുന്നില്ല... ഇരുട്ടിനെ ഭേദിച്ച് പൂന്തോട്ടമാകെ പരക്കുന്ന നിലാവിൽ ലയിച്ച് ഇങ്ങനെ ഇരിക്കുമ്പോൾ മനസ്സിലെ വിഷമങ്ങളെല്ലാം അലിഞ്ഞു പോകുന്ന പോലെ.. 

റിഹാൻ നാളെ എത്തുമെന്നാണ് മാമി പറഞ്ഞത്.. എങ്ങനെ ഞാൻ അവനെ നേരിടും..  അറിയില്ല..കേട്ടതൊന്നും സത്യമാവല്ലേ എന്നൊരുപാട് ആഗ്രഹിച്ചിരുന്നു.. എന്നാൽ എനിക്ക് മുഖം തരാതെയുള്ള അവന്റെ പെരുമാറ്റവും മൗനവും ഹൃദയത്തെ കീറിമുറിച്ചു കൊണ്ടുള്ള വേദനയോടെ എല്ലാം  മനസ്സിലാക്കി തന്നു... ഈ രണ്ടു കൊല്ലം എന്നെയൊന്നു വിളിക്കാൻ പോലുമവൻ  തയ്യാറായില്ല.. 
ഇനിയെന്തായാലും നേർക്ക് നേർ കാണാൻ പോവുകയല്ലേ.. എല്ലാം എല്ലാവരും അറിയണം.. അറിയിക്കണം... 
അവനോട് ചോദിക്കണം... എന്തിനെന്നെ സ്നേഹിച്ചിരുന്നതെന്ന്... 


ഒഴുകി വന്ന കണ്ണുനീർ തുടച്ചു കൊണ്ട് ഞാൻ നിലാവിനെ നോക്കി ഇരുന്നു.. മനസ്സിൽ ഒരുപാട് തീരുമാനങ്ങൾ എടുത്തിരുന്നു.. അവനെ കാണുമ്പോൾ പതറി പോകരുതെന്ന് മനസ്സിനെ പഠിപ്പിച്ചു കഴിഞ്ഞിരുന്നു... എന്റെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി കേട്ടിട്ട് വേണം എനിക്ക് സ്വതന്ത്ര്യമാവാൻ.. അവന്റെ ഓർമകളിൽ നിന്നും........ 

കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ട് ഞാൻ ചാരിയിരുന്നു.. 


"ഫെല്ലാ.... "

പെട്ടന്ന് ആ വിളി കാതുകളിൽ മുഴങ്ങിയതും ഞാൻ കണ്ണുകൾ തുറന്നു.. അമല സിസ്റ്റർ ആയിരുന്നു അത്... സിസ്റ്ററെ കണ്ടതും ഞാൻ എണീറ്റ്‌ കണ്ണുകൾ തുടച്ചു.... സിസ്റ്ററെ നോക്കി പുഞ്ചിരിച്ചു... 


"നീയും എന്റെ റസിയെ പോലെ തന്നെ... മനസ്സിൽ എത്ര വിഷമം ഉണ്ടെങ്കിൽ ദേ.. ഈ പുഞ്ചിരി എപ്പോഴും ഉണ്ടാവും ചുണ്ടിൽ.  "


സിസ്റ്ററുടെ വാക്കുകൾ കേട്ടതും വീണ്ടും ഞാനൊന്ന് പുഞ്ചിരിച്ചു.. 
എന്റെ പുഞ്ചിരി കണ്ടിട്ടെന്നോണം സിസ്റ്റർ എന്റെ കൈകളിൽ പിടിച്ചു കൊണ്ട് അകത്തേക്ക് നടക്കാൻ തുടങ്ങി.. 


"നാളെ അല്ലേ നീ പിജി ക്ക് ചേരുന്നേ "

ഒരുമിച്ച് നടക്കുന്നതിനിടയിൽ ഞങ്ങൾക്കിടയിലെ മൗനത്തെ ഭേദിച്ചു കൊണ്ട് സിസ്റ്റർ ചോദിച്ചതും ഞാൻ അതേ എന്ന് തലയാട്ടി.... വീണ്ടും തലതാഴ്ത്തി നടന്നു തുടങ്ങിയതും സിസ്റ്റർ എന്റെ കൈകളിൽ പിടിച്ചു കൊണ്ട് അവിടെ നിർത്തിച്ചു.. 


"ഫെല്ലാ.. നിനക്കെന്താ പറ്റിയെ.. ഒരു ഉഷാറില്ലല്ലോ.. പിജിക്ക് പോകാൻ താല്പര്യമില്ലേ... "


"അങ്ങനെയൊന്നുമില്ല സിസ്റ്റർ... ഒരുപാട് ആഗ്രഹം ഉണ്ട്.. പക്ഷെ... ഈ അടുത്ത് തന്നെ എനിക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വരും... അവിടെ എത്തിയാൽ പിന്നെയൊരു തിരിച്ചു വരവ് ഉണ്ടാവുമോ എന്നറിയില്ല.. "


ഞാൻ പറഞ്ഞതും സിസ്റ്റർ അന്താളിപ്പോടെ എന്റെ മുഖത്തേക്ക് നോക്കി.. ആ നോട്ടത്തെ എന്നിൽ നിന്നും മറച്ചു കൊണ്ട് ഞാൻ മുഖം മെല്ലെ തിരിച്ചു... 


"എന്താ മോളേ ഈ പറയുന്നേ.. നീ നാട്ടിലേക്ക് പോവുകയെന്നോ . എന്നിട്ടെന്താ ഈ കാര്യം ഞങ്ങളോടൊന്നും പറയാത്തത് "


എന്റെ താടിയിൽ പിടിച്ചു കൊണ്ട് മദർ ചോദിച്ചതും ഞാൻ ഒരു നേർത്ത പുഞ്ചിരി സിസ്റ്റർക്ക് സമ്മാനിച്ചു... 


"എന്നായാലും എനിക്ക് പോയല്ലേ പറ്റൂ സിസ്റ്റർ.. എന്നെ കാത്തിരിക്കുന്ന ഒരു കുടുംബം എനിക്കവിടെ ഇല്ലേ..മിക്കവാറും ഒരാഴ്ചക്കുള്ളിൽ ഞാൻ പോകും... മനഃപൂർവം തന്നെയാ സിസ്റ്റർ പറയാതിരുന്നേ.. നിങ്ങൾക്കൊക്കെ നല്ല വിഷമം ആവുമെന്ന് അറിയാം   പക്ഷെ.. പോവാതെ വേറെ വഴിയില്ല.. ചില കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട്"

"നീ പറഞ്ഞത് ശെരിയാ ഫെല്ലാ.. നിനക്കൊരു കുടുംബം ഉണ്ട്.. അവരെ പിരിഞ്ഞ് ഇവിടെ നിൽക്കേണ്ട ഒരു കാര്യവും ഇല്ല.. എന്നാലും.. നീ പോകാണെന്നു കേട്ടപ്പോൾ.. എന്തോ.. വിഷമം പോലെ..."


ഇടറിയ സ്വരത്താൽ സിസ്റ്റർ പറഞ്ഞതും ഞാൻ എന്റെ രണ്ടു കൈ കൊണ്ടും സിസ്റ്ററുടെ കയ്യിൽ മുറുകെ പിടിച്ചു... 


"സിസ്റ്റർ.... സർവശക്തൻ നമുക്ക് നൽകിയ ഈ ആയുസ്സിൽ ആരുടെയെങ്കിലും മനസ്സിലെ ആരെങ്കിലും ആവാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ.... അതിലും വലിയ അനുഗ്രഹവും ഭാഗ്യവും സന്തോഷവും വേറെ വേണോ.... ആ ഭാഗ്യം ആവോളം എനിക്ക് കിട്ടിയിട്ടുണ്ട്..  ഈ സ്വർഗത്തിൽ ... അത് മതി സിസ്റ്റർ... എവിടെ പോയാലും എങ്ങനെ ആയാലും ആ സ്ഥാനം മാറില്ലെന്ന് എനിക്ക് നന്നായിട്ടറിയാം..  ഐആം ഹാപ്പി.... "


കണ്ണിലെ കണ്ണുനീരിനെ മറച്ചു വെച്ച് കൊണ്ട് ഞാൻ സിസ്റ്ററോട് പറഞ്ഞതും സിസ്റ്റർ എന്നെ വാരിപുണർന്നു... മുന്നോട്ടുള്ള കാര്യങ്ങൾ ഓർത്ത് പൊട്ടിക്കരയണം എന്നുണ്ട്.. പക്ഷെ   ഇല്ല.. കരയില്ല.. എന്റെ കണ്ണുനീർ മുഴുവൻ ഞാൻ ആ ദിവസത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്.. അന്ന് ഞാൻ കരയും... എന്റെ കരച്ചിലിന്റെ ശക്തി അവന്റെ കാതുകളിൽ മുഴങ്ങുമ്പോൾ അറിയണം അവൻ..... എത്രത്തോളം ഞാൻ അവനെ സ്നേഹിച്ചിരുന്നെന്ന്... 


"വാ.. കിടക്കാം... "

ഓരോ ഓർമകളിൽ ഹൃദയം ഉരുകുമ്പോൾ ആണ് സിസ്റ്റർ എന്നിൽ നിന്നും വിട്ട് നിന്നത്‌... സിസ്റ്റർക്ക് തലയാട്ടി കൊടുത്തു കൊണ്ട് ഞാൻ സിസ്റ്ററോടൊപ്പം  അകത്തേക്ക് കയറി... 

*************


ട്രിം.... ട്രിം.. ട്രിം..

അതിരാവിലെ തന്നെ ഏതവനാ ഈ വിളിക്കുന്നെന്ന് മനസ്സിൽ കരുതി ഉറക്കം കളഞ്ഞതിന് രണ്ടു തെറിയും പറഞ്ഞ് പാതി മയക്കത്തിൽ ആയ കണ്ണുകളോടെ അരികിൽ ഇരുന്ന ഫോൺ എടുത്തു നോക്കി.. 
ഡിസ്പ്ലേയിൽ ഇളിച്ചു നിൽക്കുന്ന അക്കിയുടെയും ജെനിയുടെയും ഫോട്ടോ കണ്ടതും എന്റെ മുഖത്ത് പല ഭാവങ്ങൾ മിന്നി മറഞ്ഞു.. അവരാണെന്ന് കണ്ടതും ഞാൻ ശക്തിയിൽ ഫോൺ കട്ട് ചെയ്ത് ബെഡിലേക്കിട്ടു.. 

  "എടാ.  നക്കീ... എനിക്കറിയാം നീ എന്നെ കളിയാക്കാൻ വിളിക്കുകയാണെന്ന്... ഇന്ന് ഞാൻ പെണ്ണ് കാണാൻ പോകുന്നുവെന്ന് ഉമ്മി പറഞ്ഞിട്ടുണ്ടാവും അതല്ലെടാ നാറി നീ വിളിക്കുന്നെ.. ഞാൻ എടുക്കില്ല... '


ഫോണിൽ നോക്കി രണ്ടു ഡയലോഗ് അടിച്ചു കൊണ്ട് ഞാൻ വീണ്ടും ബെഡിൽ കിടന്നു.. പുതപ്പെടുത്തു പുതക്കാൻ നിന്നതും ദേ വീണ്ടും ഫോൺ ബെല്ലടിക്കുന്നു... എത്ര കട്ട് ചെയ്താലും ഞാൻ അറ്റൻഡ് ചെയ്യുന്നത് വരെ അവൻ വിളിച്ചോണ്ടിരിക്കും എന്നറിയാവുന്നത് കൊണ്ട് തന്നെ ഞാൻ ഫോൺ അറ്റൻഡ് ചെയ്ത് ചെവിയിൽ വെച്ചു.... 


"മോനേ... സാക്കീ... എന്തൊക്കെയാടാ   വിശേഷങ്ങൾ "

ഫോൺ എടുത്ത പാടെ മറുതലക്കൽ നിന്നും അക്കി ചോദിച്ചതും ഫോണിലൂടെ ചെന്ന് അവനെ തല്ലാനാ തോന്നിയെ.. 

"നിന്റെ കെട്ട്യോൾ രണ്ടു പെറ്റുവെന്ന് കേട്ടു..  മിട്ടായി കൊണ്ട് ഞാൻ നാളെ തന്നെ അങ്ങോട്ട്‌  വന്നോളാം  "


"ഹഹഹ.. ഹഹഹ.. ഇവിടെ ഇരിക്കുന്ന ഞാൻ പോലും അറിഞ്ഞില്ല.. എന്നിട്ട് നിന്നോടാരാ പറഞ്ഞേ.... അല്ല.. അതൊക്കെ വിട്.. പെണ്ണ് കാണാൻ പോവുന്നെ ഉള്ളൂ. അപ്പോഴേക്കും മോന്റെ മനസ്സിൽ ഇത് എന്തൊക്കെയാ കയറി കൂടിയിട്ടുള്ളെ.. മ്മ്മ്മ്.. അവിടം വരെ ഒക്കെ എത്തി ലെ... "


"പോടാ പട്ടീ... എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കേണ്ട... അല്ല.  എന്തിനാണാവോ മഹാൻ രാവിലെ തന്നെ വിളിച്ചത്.. ഈ സമയത്ത് വിളി പതിവില്ലല്ലോ "

"അങ്ങനെ പറയരുത് സാക്കി... നീ എന്ന് പെണ്ണ് കാണാൻ പോകുന്നുവോ അന്നൊക്കെ ഞാൻ വിളിക്കാറുണ്ട്... "


"നന്നായി പോയി... "

"ഇതെങ്കിലും നടക്കുമോ സാക്കീ "


"പടച്ചോനറിയാം... രണ്ടു പേർക്കും ഇഷ്ടപ്പെട്ട സ്ഥിതിക്ക് ഇത് നടക്കുമായിരിക്കും "


ഞാൻ അത് പറഞ്ഞതും അപ്പുറം ചിരിയോട് ചിരി.. വേറെ ആരുമല്ല.. ജെനി തന്നെ.. ഫോൺ സ്പീക്കറിൽ ആണെന്ന് തോന്നുന്നു..ഇതിപ്പോ നിൽക്കണമെങ്കിൽ വായിൽ എന്തെങ്കിലും കുത്തി തിരുകേണ്ടി വരും... 


"മോളേ.. എച്ചി... നിന്റെ ചിരി നിർത്തിക്കോ.. അല്ലേൽ ഞാൻ വായ പശ തേച്ചു ഒട്ടിക്കും.. "


"എന്റെ സാക്കി... രാവിലെ തന്നെ കലിപ്പിലാണല്ലോ.. ഉമ്മി ഇന്നലെ രാത്രി വിളിച്ചപ്പോൾ തന്നെ കാര്യം പറഞ്ഞു..  എപ്പോഴത്തെയും പോലെ ആവാതിരുന്നാൽ മതിയായിരുന്നു.. ഇതും ശെരിയായില്ലേൽ മോനേ സാക്കീ... ഈ ജന്മം നീ കല്യാണകാര്യം ആലോചിക്കെ വേണ്ട.. "


"ഓ.. അല്ലേൽ  തന്നെ ആരാ ആലോചിക്കുന്നേ.. പെണ്ണ് കാണാൻ പോയി പോയി ഇപ്പോൾ എല്ലാത്തിനോടും മടുപ്പ് വന്നിരിക്കാ.. എനിക്ക് കല്യാണമൊന്നും വേണ്ട. നിന്റെ കണവനോട് ഇങ്ങോട്ട് വരാൻ പറ.. കമ്പനി കാര്യം അവനെ തിരിച്ച് ഏല്പിച്ചിട്ട് വേണം എനിക്ക് സുഖായി കാലും നീട്ടി ഇരിക്കാൻ.. "


"ആയ്യോടാ.. ആ പൂതി മോൻ മനസ്സിൽ വെച്ചാൽ മതി.... ഞങ്ങൾ ഇവിടെ അടിച്ചു പൊളിക്കട്ടെ.. ഇനി നിന്റെ കല്യാണത്തിനേ ഞങ്ങൾ വരൂ.. അതിപ്പോ ഒന്നും ഉണ്ടാവില്ലല്ലോ.. "


അക്കി അത് പറഞ്ഞു കൊണ്ട് ചിരിക്കാൻ തുടങ്ങി.. അവന്റെ കൂടെ ജെനിയും ചേർന്നതും ആ ചിരിയുടെ ശക്തി കൂടി.. 


"പോടാ നാറി... "

അതും പറഞ്ഞു കൊണ്ട് ഞാൻ വേഗം ഫോൺ കട്ട് ചെയ്തു... രാവിലെ തന്നെ ഫുൾ മൂഡും പോയി.. ഇനിയിപ്പോ ഇന്നത്തെ കാര്യങ്ങളെല്ലാം എന്താവോ എന്തോ.... 
രണ്ടു പേർക്കും ഇഷ്ടപ്പെട്ടത് കൊണ്ട് ഇത് ശെരിയാവുമെന്നാണ് വിശ്വാസം.. ഇനി ശെരിയായില്ലേൽ എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയാം.... 

മനസ്സിൽ ഓരോന്ന് കണക്ക് കൂട്ടി കൊണ്ട് ഞാൻ വീണ്ടും ബെഡിൽ കിടന്നു.. സമയം ആറു മണി ആവുന്നേ ഉള്ളൂ.. ഇനിയും  കിടന്നാൽ ഉമ്മിയും ഉമ്മച്ചിയും ഇപ്പോൾ കയറി വരും... കുറച്ചു ദൂരം ഉണ്ടായതിനാൽ നേരത്തെ ഇറങ്ങണം എന്ന് പറഞ്ഞിരുന്നു... 
ബെഡിൽ നിന്നും എഴുന്നേറ്റു കൊണ്ട് ഞാൻ ബാത്റൂമിലേക്ക് നടന്നു.... 


*************


ഇന്ന് ഒന്നിനും ഉഷാറില്ലാത്തതിനാൽ പൂക്കൾ ഇറുക്കാനും കടയിൽ കൊണ്ട് കൊടുക്കാനുമൊന്നും പോയില്ല.. രാവിലെ എണീറ്റ്‌ ഹവ്വ മോളെ കെട്ടിപിടിച്ചു കുറെ നേരം കിടന്നു... അവളുടെ കുഞ്ഞു മുഖത്തേക്ക് നോക്കി എത്ര നേരമാണ് കിടന്നതെന്ന് അറിയില്ല.. ആ മുഖത്തേക്ക് നോക്കുംതോറും ഓരോന്ന് ഓർത്ത് ഹൃദയം വിങ്ങി പൊട്ടുന്ന പോലെ..  

കണ്ണുകൾ നിറയാൻ തുടങ്ങിയതും ഞാൻ അവളുടെ നെറ്റിയിൽ ഉമ്മ വെച്ച് കൊണ്ട് പുറത്തേക്ക് നടന്നു..  

പുറത്ത് മദറും സിസ്റ്റർമാരും ഇരിക്കുന്നുണ്ടായിരുന്നു... എന്നെ കണ്ടതും മദർ അടുത്തേക്ക് വിളിച്ചു... 
ചിരിച്ചു കൊണ്ട് ഞാൻ മദറിന്റെ അടുത്ത് പോയി ഇരുന്നു.. 


"ഇന്നെന്തു പറ്റി മാലാഖക്ക്.. പൂക്കൾ ഒക്കെയിതാ നിന്നെയും കാത്തിരിക്കുന്നു.. "

കളിയാൽ മദർ പറഞ്ഞതും ഒന്നും മിണ്ടാതെ ഒരു പുഞ്ചിരി മാത്രം നൽകി.. ഞാൻ നാട്ടിലേക്ക് പോകുന്ന കാര്യം മദറിനോട് പറഞ്ഞിട്ടില്ല.. സിസ്റ്ററിനോട്  പറയരുതെന്ന് പറഞ്ഞിരുന്നു... പാവം.. മദറിന് ഒരുപാട് സങ്കടം വരും... ജെനി ഇത്ത ഇവിടെ നിന്ന് പോയപ്പോൾ സ്വർഗത്തിന് ലഭിച്ച മാലാഖയാണ് നീയെന്നാണ് മദർ പറയാറുള്ളത്.. 
പോകുന്നതിന്റെ തലേ ദിവസമേ ഞാൻ പറയൂ.  മദർ വേദനിക്കുന്നത് കാണാൻ എനിക്കാഗ്രഹമില്ല... 


"ഫെല്ലാ.... നീയിത് എന്ത് ആലോചിച്ചു നിൽക്കാ ഞാൻ പറയുന്നതൊന്നും കേൾക്കുന്നില്ലേ "


പെട്ടന്ന് മദർ എന്റെ ഷോൾഡറിൽ കുലുക്കി കൊണ്ട് ചോദിച്ചതും ഞാൻ ചിന്തകളിൽ നിന്നും ഉണർന്നു... 


"അത്‌...  മദർ... എന്താ പറഞ്ഞേ.. ഞാൻ.. എന്തോ.. ആലോചിച്ചു പോയി.."

എന്താ പറയേണ്ടതെന്ന് അറിയാതെ ഞാൻ തപ്പി പിടിച്ചതും മദർ ചിരിച്ചു.. 


"എന്ത്‌ ആലോചിച്ചു നിൽക്കാ.. ഞാൻ ചോദിച്ചത്... നാളെ അല്ലേ പിജി ക്ക് ചേരേണ്ടതെന്നാ... അല്ലാതെ വേറൊന്നുമല്ല "

മദർ പറഞ്ഞതും ഞാൻ സിസ്റ്ററെ ഒന്ന് നോക്കി.. എന്നെ തന്നെ നോക്കി നിൽക്കുന്ന സിസ്റ്റർക്ക് ഒരു പുഞ്ചിരി നൽകി കൊണ്ട്  ഞാൻ മദറിന് മൂളി കൊടുത്തു .... 


"ഫെല്ലാ... ദേ നിനക്ക് ഫോൺ "


അകത്തു നിന്നും വേറൊരു സിസ്റ്റർ വിളിച്ചു പറഞ്ഞതും മദറിനോട് ഇപ്പോൾ വരാമെന്നു പറഞ്ഞു കൊണ്ട് ഞാൻ അകത്തേക്ക് പോയി... 
മദറിന്റെ റൂമിൽ എത്തിയതും എന്നെയും കാത്ത് സിസ്റ്റർ നിൽക്കുന്നത് കണ്ടു.. ഞാൻ അടുത്തേക്ക് പോയതും റസീവർ എന്റെ കൈകളിൽ വെച്ച് തന്നു കൊണ്ട് സിസ്റ്റർ മുറി വിട്ട് പോയി.  
ലാൻഡ് ഫോണിൽ  നമ്പർ നോക്കിയതും അറിയാത്ത നമ്പർ ആണെന്ന് മനസിലായി... 
ആരാണെന്ന സംശയത്തിൽ ഞാൻ റസീവർ ചെവിയോട് ചേർത്ത് വെച്ചു.. അപ്പുറം നിശബ്ദമായിരുന്നു... ഒരു നേർത്ത ശ്വാസോഛ്വാസം മാത്രം... അത് കാതുകളിൽ മുഴങ്ങും തോറും ഹൃദയം പിടക്കുന്ന പോലെ... കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം ചുണ്ടുകൾ വിറച്ചു കൊണ്ട് ഞാൻ പതിയെ സംസാരിക്കാൻ തുടങ്ങി... 


"ഹലോ..... ആരാണ്.... "

എന്റെ ചോദ്യത്തിന് മറുപടി കിട്ടിയില്ല എങ്കിലും ആ ശ്വാസോഛ്വാസം വർധിക്കുന്ന പോലെ തോന്നി..... 

"ഹലോ..... ആരാണെന്ന് ചോദിച്ചില്ലേ"


വീണ്ടും ചോദ്യം ആവർത്തിച്ചതും അപ്പുറത്ത് നിന്നും ഉത്തരമെത്തി..... 


"ഫെല്ലാ.... ഇറ്റ്സ് മീ.... റിഹാൻ "


*************


ഫ്രഷ് ആയി വന്നപ്പോഴേക്കും രണ്ടു പേരും റൂമിൽ എത്തി കഴിഞ്ഞിരുന്നു.. എന്നത്തേയും പോലെ രണ്ടു പേരുടെയും ചായ കുടിച് ഞാൻ ലാപ്ടോപ് എടുത്തു.. 


"ആഹാ.  ഇനി ഈ സാധനത്തിൽ കുത്തി ഇരിക്കാണോ... വേഗം ഒരുങ് സാക്കി.. നേരത്തെ എത്താമെന്ന് അവർക്ക് വാക്ക് കൊടുത്തു.  "


"എന്റെ ഉമ്മി.. ദേ ഈ മെയിൽ ഒന്ന് ചെക്ക് ചെയ്യട്ടെ.. എന്നിട്ട് റെഡി ആവാം.. പിന്നെ.  ആദ്യം നിങ്ങൾ രണ്ടു പേരും പോയി റെഡിയാവ്.. അമ്മായിഉമ്മമാർ അല്ലെ.. മോശം ആക്കേണ്ട "


ഞാനത് പറഞ്ഞതും ഉമ്മച്ചി എന്റെ ചെവിയിൽ പിടിച്ചു... ഉമ്മച്ചിക്ക് കണ്ണിറുക്കി കൊണ്ട് ഞാൻ ലാപ്പിലേക്ക് കണ്ണും നട്ടിരുന്നു... 


"ഹാ.. ഞങ്ങൾ പോകാ.. പിന്നെ.. ദേ ഈ ഷർട്ട്‌ ഇട്ടാൽ മതി.. വേഗം താഴേക്ക് വാ.. "


"വരാവേ... "


ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞതും അവരും ചിരിച്ചു.. രണ്ടു പേരും റൂം വിട്ട് പോയതും അവർ പോകുന്നതും നോക്കി ഞാൻ ഇരുന്നു... അവരുടെ മുഖം കണ്ടാൽ അറിയാം ഒരുപാട് സന്തോഷം ഉണ്ടെന്ന്.. ഏറ്റവും നല്ലത് തന്നെ എനിക്ക് കണ്ടെത്തി തരണമെന്ന് അവർക്ക് വാശിയാണ്.. അത് കൊണ്ടാണ് എന്തെങ്കിലും കുറവ് കാണുന്നത്... 
അവരുടെ കണ്ണുകളിൽ ഇപ്പോൾ കാണുന്ന ഈ തിളക്കം... എന്നെന്നും നിലനിന്നെങ്കിൽ എന്ന് മാത്രമാണ് എന്റെ പ്രാർത്ഥന... 


പുഞ്ചിരിയോടെ വാതിലിനടുത്ത് നിന്നും കണ്ണെടുത്ത് തിരികെ ലാപ്പിലേക്ക് നോക്കി.. ആ പ്രൊജക്റ്റ്‌ മായി ബന്ധപ്പെട്ട മെയിൽ ആണ്.. രണ്ടു കമ്പനിയിലെയും മാനേജർമാരോട് അടുത്ത ആഴ്ചയിലെ മീറ്റിംഗ് ൽ പങ്കെടുക്കാനുള്ള അറിയിപ്പാണ് മെയിലിൽ.. പ്രൊജക്റ്റ്‌ ആർക്ക് കിട്ടുമെന്ന് അന്നറിയാം.. 

മെയിന് റിപ്ലൈ കൊടുത്തു കൊണ്ട് ഞാൻ ലാപ്പ് അടച്ചു വെച്ച് സോഫയിൽ ചാരി ഇരുന്നു... 

"അപ്പൊൾ ഇനി നമ്മൾ കണ്ടു മുട്ടാൻ പോകുന്നു... റിഹാൻ മാലിക് ... "

മനസ്സിൽ ഒരുപാട് കാര്യങ്ങൾ കണക്ക് കൂട്ടി കൊണ്ട് റെഡിയാവാനായി എഴുന്നേറ്റു.... 


"സാക്കീ... കഴിഞ്ഞില്ലേ... "


"ദേ.. വരുന്നു.. "


പാന്റ് ഒന്ന് ശെരിയാക്കി കൊണ്ട് ഞാൻ റൂമിൽ നിന്നും പുറത്തിറങ്ങി.. താഴെ നിന്ന് ഉമ്മിയും ഉമ്മച്ചിയും കുറെ നേരമായി വിളിക്കാൻ തുടങ്ങിയിട്ട്..  ഇനിയും ചെന്നില്ലേൽ ഒരു വരവ് വരും... 
സ്റ്റെയർകെയ്‌സ് ഇറങ്ങാൻ വേണ്ടി നിന്നപ്പോൾ ആണ് പോക്കറ്റിൽ നിന്നും ഫോൺ വൈബ്രേറ്റ് ചെയ്തത്... എടുത്തു നോക്കിയതും ഡിസ്പ്ലേയിൽ ആഷിയുടെ പേര് വന്നു... 
ഇവന്റെ വിളി വന്നില്ലല്ലോ എന്ന് ആലോചിച്ചതേ ഉള്ളു... 
കാൾ അറ്റൻഡ് ചെയ്യണോ വേണ്ടയോ എന്ന സംശയത്തിൽ ഒരു നിമിഷം നിന്നു.. പിന്നെ അറ്റൻഡ് ചെയ്തു 


"സാ... ക്കീ...... "


അങ്ങോട്ട്‌ എന്തെങ്കിലും പറയുന്നതിന് മുൻപ് അവനൊരു പ്രത്യേക ടോണോടെ എന്നെ നീട്ടി വിളിച്ചതും അവൻ എന്നെ കളിയാക്കി ഓരോന്ന് പറയാനാണ് വിളിച്ചെയെന്നു മനസിലായി.. 


"വെച്ചിട്ട് പോടാ നാറി... പട്ടി... "


അതും പറഞ്ഞു കൊണ്ട് ഞാൻ കാൾ കട്ട് ചെയ്തു കൊണ്ട് പോക്കറ്റിൽ ഇട്ടു.. വേഗത്തിൽ സ്റ്റെയർകയ്‌സ് ഇറങ്ങി കൊണ്ട് ഉമ്മമാരുടെ അടുത്തേക്ക് പോയി.. 


"ഹാ.. വന്നോ..  കഴിഞ്ഞോ ഒരുക്കം.. ഇനി പോകാമല്ലോ.. "


ഉമ്മച്ചി അങ്ങനെ പറഞ്ഞതും ഉമ്മച്ചിക്ക് ഇളിച്ചു കൊടുത്തു കൊണ്ട് ഞാൻ അവരോടൊപ്പം പുറത്തേക്ക് നടന്നു... 
കാറിൽ കയറി കൊണ്ട് ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു ... 

മുക്കാ മണിക്കൂർ യാത്രയ്ക്ക് ശേഷം വലിയൊരു ഹോട്ടലിന് മുന്നിൽ വണ്ടി നിർത്തി... ഇവിടേം വരെ ആ പെൺകുട്ടിയെ കുറിച്ചാണ് രണ്ടു പേരും സംസാരിച്ചിരുന്നത്.. അടക്കവും ഒതുക്കവും മൂത്തവരെ ബഹുമാനിക്കാൻ അറിയുന്ന നല്ലൊരു കുട്ടി... എത്ര പറഞ്ഞിട്ടും അവർക്ക് മതിയാവുന്നില്ല.. എല്ലാം ഒരു പുഞ്ചിരിയോടെ ഞാൻ കേട്ടിരുന്നു.. 

ഞങ്ങൾ ഇറങ്ങിയതും ഉമ്മിയുടെ പ്രായം ഉള്ളൊരു സ്ത്രീ വന്ന് ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു.. പെൺകുട്ടിയുടെ ഉമ്മയാണെന്ന് ഉമ്മച്ചി പറഞ്ഞതും ഞാൻ സലാം പറഞ്ഞു.. 
മൂന്നാം നിലയിൽ ആണ് റൂം എന്നതിനാൽ ലിഫ്റ്റിൽ കയറി... 
ലിഫ്റ്റിൽ നിന്നും ഇറങ്ങി റൂം ലക്ഷ്യം വെച്ച് ഞങ്ങൾ നടന്നു.. അവർ മൂന്ന് പേരും നല്ല സംസാരത്തിലാണ്.. എല്ലാം കേട്ട് ഞാൻ പിറകെ നടന്നു. 
റൂമിന് മുന്നിൽ എത്തിയതും ആ ഉമ്മ ഞങ്ങളെ അകത്തേക്ക് വിളിച്ചു.. സോഫയിൽ ഇരിക്കാൻ പറഞ്ഞു.. 
നല്ല വൃത്തിയോടെയുള്ള ആ റൂമിലെ സോഫയിൽ ഞങ്ങൾ ഇരുന്നു... 


" മോളെ ഉപ്പാന്റെ സർജറി കഴിഞ്ഞോ.. "

"ആഹ്.. കഴിഞ്ഞു.. ഹോസ്പിറ്റലിൽ ആണ്.. മോൻ എത്തിയിട്ടുണ്ട്.. മോൻ അരികിൽ ഉണ്ടായതിനാൽ ഞങ്ങൾ ഇങ്ങോട്ട് വന്നു.. ഇനി പോകണം. നാളെ ഡിസ്ചാർജ് ആക്കും "


"ഓഹ്.. എങ്കിൽ.. മോളെ വിളിക്ക്. ഇവൻ കാണട്ടെ. എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ രണ്ടു പേരും സംസാരിക്കട്ടെ "

ഉമ്മി പറഞ്ഞതും ആ ഉമ്മ പുഞ്ചിരിച്ചു കൊണ്ട് അവളെ നീട്ടി വിളിച്ചു.. 

"റൈഹാ..... "

അവർ വിളിച്ചതും അകത്തു നിന്നും അവൾ അങ്ങോട്ട് വന്നു.. പുഞ്ചിരിച്ചു കൊണ്ട് ഞാൻ തല ചെരിച് നോക്കിയതും അവളെ കണ്ട് കിളിമൊത്തം  പോയി ഞാനിരുന്നു. ......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story