മൽഹാർ: ഭാഗം 8

malhar

രചന: RAIZA

ഞാൻ നടന്നു വരുന്നതിന്‌ അനുസരിച്ച് അവനും മുന്നോട്ട് വരാൻ തുടങ്ങി..  പരസ്പരം മുഖത്തു നിന്നും  കണ്ണെടുക്കാതെ തന്നെ ഞങ്ങൾ നടന്നു  ..   
ഒടുവിൽ  അരികിൽ എത്താനായതും..... പെട്ടന്നാണ് അത് സംഭവിച്ചത്.....    

           
"ഇച്ചേച്ചീ.... "

പെട്ടെന്നാ ശബ്ദം എന്റെ കാതുകളിൽ തുളഞ്ഞു കയറിയതും ഒരു കാളലോടെ ഞാൻ ശബ്ദം കേട്ട ഭാഗത്തേക്ക് ഭീതിയോടെ നോക്കി....
സാക്കിയുടെ കൈകളിൽ നിന്നും എന്നെ വിളിച്ചു കൊണ്ടവൾ എന്റെ അടുത്തേക്ക് ഓടി വന്നു... 
ഒരു നിമിഷം......കൈകാലുകൾ തളർന്നു പോകുന്ന പോലെ എനിക്ക് തോന്നി... സൈഡിൽ നിന്നും പതിയെ മുന്നിലേക്ക് മുഖം തിരിച്ചതും റിഹാൻ എന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു... അവനെ ഒന്ന് നോക്കി ഓടി എന്റെ അടുത്തേക്ക് വന്ന ഹവ്വ മോളെ ഞാൻ വാരിയെടുത്തു... 
ഈ സമയം എന്നെയും മോളെയും മാറി മാറി നോക്കായിരുന്നു അവൻ... 

"ഇച്ചേച്ചിയെ കൊണ്ട് പോകാതെ ഞങ്ങൾ ഇവിടേക്ക് വന്നല്ലോ.. ഇച്ചേചി അറിയാതെ വന്നതാ.. എന്താ ഇച്ചേച്ചി മോളെ കൂട്ടാതിരുന്നെ.. ഇച്ചേച്ചി ചീത്തയാ.. മിണ്ടൂല "


ഹവ്വ മോൾ ഓരോ പരിഭവം പറയുന്നുണ്ടെങ്കിലും അതിലൊന്നും ശ്രദ്ധ കൊടുക്കാൻ എനിക്കായില്ല... റിഹാനെ തന്നെ നോക്കി വല്ലാത്ത മാനസികാവസ്ഥയിൽ നിൽക്കായിരുന്നു ഞാൻ.. 
ആ സമയത്താണ് സാക്കി എന്റെ മുന്നിൽ വന്നു നിന്നത്.. ഇപ്പോൾ റിഹാന്റെ ഒരു ഭാഗം മാത്രമെ എനിക്ക് കാണാൻ കഴിയുന്നുള്ളൂ.. അവനും അത് പോലെ തന്നെയാവും.. അവന്റെ വലത്തേ കണ്ണുകൾ എന്റെ ഇടത്തെ കണ്ണുകളോട് എന്തൊക്കെയോ പറയുന്നുണ്ട്.. ആ കണ്ണുകൾ നിറഞ്ഞു വന്നുവോ... 
അതോ തീരത്തെ തലോടുന്ന കാറ്റിനാൽ കണ്ണുകൾ നിറഞ്ഞു പോയതാണോ.... 

ഹവ്വ മോളും സാക്കിയും എന്തൊക്കെയോ പറയുന്നുണ്ട്.. എനിക്ക് ഒന്നും കേൾക്കാൻ പറ്റുന്നില്ല...അവരോട് ഒന്നും മിണ്ടാതെ നിന്നത് കൊണ്ടാവാം സാക്കി മോളെ എന്റെ കയ്യിൽ നിന്നും വാങ്ങി എന്റെ ഇടത്തെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് തീരത്ത് നിന്നും വേഗത്തിൽ നടന്നു..... 

അവനോടൊന്ന് ദേഷ്യപ്പെടാൻ  നിൽക്കാതെ കൈകൾ തട്ടി മാറ്റാൻ ശ്രമിക്കാതെ അവന്റെ പിറകെ ഞാൻ നടന്നു...തല പിറകോട്ടു തിരിച്ച്  കണ്ണുകൾ അപ്പോഴും റിഹാനിൽ തന്നെ ആയിരുന്നു...... 
ഞാൻ പോകുന്നത് കണ്ടതും അവൻ പെട്ടന്ന് കടലിലേക്ക് ആഭിമുഖമാവും വിധം തിരിഞ്ഞു നിന്നു.... 
എന്തൊക്കെയോ സംസാരിക്കാൻ അവനുണ്ടായിരുന്നു.... എന്തൊക്കെയോ കേൾക്കാൻ ഞാനും കൊതിച്ചിരുന്നു.. എന്നാലിപ്പോൾ... ഒന്ന് അരികിൽ വരാൻ പോലും കഴിഞ്ഞില്ല...

ദേഷ്യവും സങ്കടവും മനസ്സിൽ കുമിഞ്ഞു കൂടിയതും സാക്കിയുടെ കൈകൾ എന്റെ കയ്യിൽ നിന്നും ശക്തിയിൽ അടർത്തി മാറ്റി കൊണ്ട് ഞാൻ അവനോട് പൊട്ടിത്തെറിച്ചു.. 


"എന്ത് ധൈര്യത്തിലാടാ നീ എന്റെ കൈക്ക് കയറി പിടിച്ചത്‌.. ആരാ നിനക്കതിനു അനുവാദം നൽകിയത്.. എന്ത് അവകാശത്തിന്റെ പേരിലാ നീ എന്നെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് വന്നത്... നീ ആരാ... "


ഒറ്റ ശ്വാസത്തിൽ സങ്കടത്തോടെയും ദേഷ്യത്തോടെയും പല്ലിറുമ്പി കൊണ്ടും ഞാൻ പറഞ്ഞതും അവൻ ദേഷ്യത്തിൽ എന്റെ കയ്യിൽ പിടിച്ച് തിരിച്ച് അവനോട് ചേർത്ത് നിർത്തി... 

*************


ഫോൺ ബെഡിലേക്കിട്ട് ഷർട്ട്‌ അഴിക്കാൻ നിന്നതും വീണ്ടും റിങ് ചെയ്യാൻ തുടങ്ങി.  
അവന്റെ ഒരു കാര്യം എന്ന് മനസ്സിൽ ഓർത്ത് ചിരിച്ചു കൊണ്ട് ഞാൻ ഫോണിലേക്ക് നോക്കിയതും un known നമ്പർ എന്ന് കണ്ടു... അത് കണ്ടതും നെറ്റി ചുളിച്ചു കൊണ്ട് ഞാൻ  ഫോൺ എടുത്തു... കാൾ ആൻസർ ചെയ്തു കൊണ്ട് ഞാൻ ചെവിയിൽ വെച്ചു... 


"ഹലോ.... "

"ഇച്ചാച്ചാ..... "

ഫോണിലൂടെ ഹവ്വ മോളെ ശബ്ദം കേട്ടതും ഞാൻ ഫോൺ ചെവിയിൽ നിന്നും എടുത്ത്  ഫോണിലേക്ക് നോക്കി.. എന്നിട്ട് വീണ്ടും ചെവിയിൽ വെച്ചു.. 


"ആഹാ.. എന്റെ കാന്താരി കുട്ടിയായിരുന്നോ ഇത്... എന്താ മേഡം പതിവില്ലാതെ... "


"ഇച്ചാച്ചാ ...നമുക്ക് ഇന്ന് കടലിൽ പോകാ... ഇച്ചേച്ചി ഇപ്പൊ പോകും  നമ്മക്ക് പോകാ... ഇച്ചേച്ചി വരുമ്പോഴേക്കും തിരിച്ചു വരാം "


"ഹിഹിഹി... കള്ളി താത്തു ഇല്ലാത്ത നേരം നോക്കി പോകാൻ വിളിച്ചതാ ല്ലേ കുറുമ്പി.  മ്മ്മ്... ഓക്കേ ഡൺ.... ചാച്ചൻ ഇപ്പോൾ വരാ ട്ടൊ.. ഇന്ന് മോളെ കടലിൽ ഇറക്കി കുളിപ്പിച്ചിട്ടെ തിരിച്ചു പോരൂ.. "


"ഐവ.... ചാച്ചാ.. ഉമ്മാ..."


മോള് ഫോൺ വെച്ചതും ഞാൻ ചിരിച്ചു കൊണ്ട് ഫോൺ പോക്കറ്റിലേക്കിട്ടു .. അഴിച്ചു തുടങ്ങിയ ഷർട്ട്‌ന്റെ ബട്ടൺസ് വീണ്ടും ഇട്ടു കൊണ്ട് ഞാൻ വേഗത്തിൽ താഴേക്ക് നടന്നു... 


"നീയിതെങ്ങോട്ടാ സാക്കീ.. "


ഹാളിൽ എത്തിയതും സോഫയിൽ ഇരിക്കുകയായിരുന്ന ഉമ്മിയും ഉമ്മച്ചിയും എഴുന്നേറ്റു കൊണ്ട് എന്റെ അടുത്തേക്ക് വന്നു.. 


"അത് ഉമ്മിച്ചിയെ... ഹവ്വ മോളെ കടൽ കാണിക്കാൻ കൊണ്ട് പോകാമെന്നു ഞാൻ വാക്ക് കൊടുത്തിരുന്നു.. അവളിപ്പോൾ വിളിച്ചിരുന്നു.. ഇന്ന് തന്നെ പോകണമെന്ന്.. ഞാൻ പോയിട്ട് വരാം  "


"ഹാ.  പോയി വാ സാക്കീ.. മോളെ കണ്ടിട്ട് കുറെ ആയി. നീ അവളെയും കൊണ്ട് ഇങ്ങോട്ട് പോര്.. "


"ഹാ.. അതേ   ഒരുപാട് ആയി മോളെ കണ്ടിട്ട്..   ഫെല്ല മോളെയും തന്നെ.. കുറെ ആയി.. ഇപ്പൊ സ്വർഗത്തിലേക്കൊന്നും പോവാത്തത് കൊണ്ട് ആരെയും കാണാൻ പറ്റുന്നില്ല.  ഫെല്ല മോളോട് ഒരു ദിവസം ഇങ്ങോട്ട് വരാൻ പറയണം.  "


"നീ പോയി വാ സാക്കീ.. "


ഉമ്മിയോടും ഉമ്മച്ചിയോടും സലാം പറഞ്ഞു കൊണ്ട് ഞാൻ പുറത്തേക്ക് നടന്നു... ആ കള്ളിയെ ഇങ്ങോട്ട് വിളിക്കണം പോലും... ഈ പടി ചവിട്ടാൻ ഞാൻ സമ്മതിക്കില്ല.. ഒരു കൊല്ല....
അവളെ മനസ്സിൽ തെറി വിളിച്ചു കൊണ്ട് ഞാൻ കാറിൽ കയറി സ്വർഗത്തിലേക്ക് വിട്ടു... 

സ്വർഗത്തിൽ എത്തി മോളെയും കൊണ്ട് നേരെ കടലിലേക്ക് തിരിച്ചു... അവൾ ഏതോ ഫ്രണ്ട് നെ കാണാൻ പോയത് നന്നായി.. മോളെ കൊണ്ട് മനസ്സമാധാനത്തോടെ പുറത്തേക്കിറങാമല്ലോ... 


"ഇച്ചാച്ചാ.. വേഗം വിട്.. ഇങ്ങനെ പോയാൽ എത്തൂല.. "

"എന്റെ മോളെ.. ഇപ്പൊ എത്തും.. ഇന്ന് നേരം ഇരുട്ടും വരെ അവിടെ തന്നെ നിൽക്കും.  പോരേ.."


ഞാനത് പറഞ്ഞതും ഹവ്വ മോൾ സന്തോഷത്തോടെ ചിരിക്കാൻ തുടങ്ങി.  അവളുടെ ചിരി ആസ്വദിച്ചു കൊണ്ട് ഞാൻ വേഗത്തിൽ വണ്ടി ഓടിച്ചു.. 

ബീച്ചിൽ എത്തിയതും ഞാനും മോളും കടലിനടുത്തേക്ക് നടന്നു.. അപ്പോഴാണ് ദൂരെ ഫെല്ല നടന്നു നീങ്ങുന്നത്‌ കണ്ടത്... 
അവൾ കാണാതെ ഇങ്ങോട്ട് വന്നപ്പോ ഇവിടെയും അവൾ 
എന്ന് ആലോചിച്ചു നിന്നപ്പോൾ ആണ് മോള് അവളെ കണ്ട കാഴ്ചയിൽ അവളുടെ അടുത്തേക്ക് ഓടി പോയത്.. ഞങ്ങളെ ഇവിടെ കണ്ട ഷോക്കിൽ ആയത് കൊണ്ടാണെന്ന് തോന്നുന്നു ഒന്നും മിണ്ടിയില്ല.. അപ്പോഴാണ് ഒരു വലിയ തിര വരുന്നത് കണ്ടത്... എല്ലാവരോടും കുറച്ചു ദൂരെക്ക് മാറാൻ വാണിംഗ് സിഗ്നൽ നൽകുന്നുണ്ട്.. അവളോട് വരാൻ വേണ്ടി എത്ര പറഞ്ഞിട്ടും അവൾ ഊമയെ പോലെ എന്തോ ആലോചിച്ചു നിൽക്കാണ്... ഒരു വലിയ തിര ഞങ്ങളെ തഴുകി പോയി.. അതൊന്നും അവൾ അറിഞ്ഞിട്ടേ ഇല്ല... വീണ്ടും വലിയ തിര വന്നതും ഞാൻ അവളുടെ കൈയിൽ പിടിച്ചു കൊണ്ട് വേഗത്തിൽ അവിടെ നിന്നും നടന്നു... 
അവിടെ നിന്നും അവളെ കൊണ്ട് വന്നതിന് താങ്ക്സ് പറയേണ്ട സ്ഥാനത്ത് അവളെന്നോട് ചൂടായി.. 

അവളുടെ സംസാരം കേട്ടാൽ ഞാൻ അവളെ വേറെന്തോ ചെയ്ത പോലെയാണ്... കാര്യം എന്താണെന്ന് വെച്ചാൽ.. ഞാൻ മോളെയും കൊണ്ട് അവളറിയാതെ ഇങ്ങോട്ട് വന്നത് ഒട്ടും ഇഷ്ടമായിട്ടില്ല.. അതിന്റെ ദേഷ്യമാണ് മുഖത്ത്.. 
ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയ മുഖവുമായി അവളെന്നെ നോക്കി പേടിപ്പിച്ചതും ദേഷ്യം കൊണ്ട് ഞാനവളുടെ കയ്യിൽ പിടിച്ചു തിരിച്ചു കൊണ്ട് എന്നോട് ചേർത്ത് നിർത്തി.. എന്റെ ഈ അറ്റാക്ക് അവളൊരിക്കലും പ്രതീക്ഷിച്ചിട്ടില്ലെന്ന് മുഖം കണ്ടാലറിയാം.... അതൊന്നും കാര്യമാക്കാതെ ഞാനവളിലെ പിടുത്തം ഒന്ന് കൂടി മുറുക്കി.. 


"നീ വല്ലാതെ ഓവർ സ്മാർട്ട്‌ ആവല്ലേ.. അവിടെ കുന്തം വിഴുങ്ങിയ പോലെ നിന്നതും പോരാ   എന്നോട് തട്ടിക്കയറാൻ വരുന്നോ.. എന്താ എവിടെയാ എന്നൊന്നും ഞാൻ നോക്കില്ല.. ഈ കവിൾ നോക്കി ഒരു വീക്കങ്‌ വെച്ച് തരും.നിന്നെ കെട്ടിയിട്ടേ നിന്നെ തല്ലാൻ പാടുള്ളു എന്നുണ്ടോ.  അങ്ങനെ  നിന്നെ കെട്ടണം എന്നാണെങ്കിൽ കെട്ടിയിട്ട് തരാനും എനിക്ക് മടിയില്ല. കേട്ടോ ടീ കള്ളീ... "


എന്റെ വാക്കുകൾ അവളുടെ കവിളിനെ ചുവപ്പിക്കുന്നുണ്ട്. കവിൾ മാത്രമല്ല ദേഷ്യം കൊണ്ട് കണ്ണുകളും ചുവക്കുന്നുണ്ട്.. പുച്ഛ ഭാവത്തിൽ ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കിയതും കണ്ണുരുട്ടി കൊണ്ടവൾ എന്നെ തുറുപ്പിച്ചു നോക്കി... 


"ഓ... നിങ്ങൾ എവിടെ ചെന്നാലും ഇങ്ങനെയാണോ... ഇങ്ങനെ ആണേൽ രണ്ടു പേരും മോളോട് മിണ്ടാൻ വരേണ്ട... "


മുഖത്തോട് മുഖം നോക്കി ദേഷ്യം തമ്മിൽ തീർക്കുമ്പോൾ ആണ് രണ്ടു കയ്യും ഊരക്ക് കുത്തി കൊണ്ട് ഹവ്വ മോൾ പറഞ്ഞത്‌.. ഞങ്ങൾ രണ്ടു പേരും അവളെ നോക്കിയതും അവൾ പിണങ്ങി കൊണ്ട് അടുത്തുള്ള കല്ലിൽ കയറി ഇരുന്നു..  
അത് കണ്ടതും ഞാൻ അവളുടെ കയ്യിൽ നിന്നും വിട്ടു കൊണ്ട് ഹവ്വ മോളുടെ അടുത്തേക്ക് നടന്നു..  


"സോറി മോളെ.. മോള് പിണക്കമാണോ... ഇനി വഴക്ക് കൂടില്ല... സത്യം.. "

 മോളെ അടുത്ത് ചെന്ന് മണലിൽ മുട്ട് കുത്തിയിരുന്നു കൊണ്ട് പറഞ്ഞതും മോള് തല ചെരിച്ചു കൊണ്ട് എന്നെ നോക്കി.. പിന്നെ അവളെയും... അവളെയാണ് മോള് നോക്കുന്നതെന്ന് കണ്ടതും അവളും മോളുടെ അടുത്തേക്ക് വന്ന് മുട്ട്കുത്തി ഇരുന്നു.. 


"സോറി മോളെ.  "


അവളും സോറി പറഞ്ഞതും മോള് ചിരിച്ചു കൊണ്ട് അവളുടെയും എന്റെയും  കഴുത്തിൽ കയ്യിട്ടു. 


"എന്നാ കടലിൽ കളിക്കാൻ പോകാ..."

അതും പറഞ്ഞു കൊണ്ട് ഹവ്വ മോൾ എഴുന്നേൽക്കാൻ നിന്നതും ഞാൻ പെട്ടന്ന് എഴുന്നേറ്റു.. 

"മോള് പൊയ്ക്കോ  ഞാൻ സ്വർഗത്തിലേക്ക് പോകാണ്.. "


ഞാനത് പറഞ്ഞതും ഹവ്വ മോളുടെ മുഖം വാടി.. 

"മോള് പറഞ്ഞാൽ ഇച്ചേച്ചി കേൾക്കൂല്ലേ....പ്ലീസ് ഇച്ചേച്ചി... മോളെ കൂടെ വാ... "


ഹവ്വ മോൾ ഒരുപാട് നിർബന്ധിച്ചതും മോളെ കൂടെ കടലിലേക്ക് വരാമെന്ന് ഞാൻ പറഞ്ഞു... അത് പറഞ്ഞതും അവൾ സന്തോഷം കൊണ്ട് തുള്ളി ചാടാൻ തുടങ്ങി.. 


"എന്നാ.. വാ മോളെ... "


"ഒരു മിനിറ്റ് ചാച്ചാ.. പോകുന്നതിന് മുൻപ് രണ്ടു പേരും എനിക്ക് വാക്ക് തരണം... "


മോളതു പറഞ്ഞതും ഞാനും അവളും മുഖത്തോട് മുഖം നോക്കി.. പിന്നെ മോളെ മുഖത്തേക്ക് നോക്കി.. 


"ഇനി എന്റെ മുന്നിൽ വെച്ച് രണ്ടു പേരും വഴക്ക് കൂടില്ലെന്ന്... "


നീട്ടി പിടിച്ച കയ്യുമായി ഞങ്ങളെ നോക്കി കൊണ്ട് ഹവ്വ മോൾ പറഞ്ഞതും ഇടം കണ്ണിട്ട് ഞാനവളെ ഒന്ന് നോക്കി... അവളും എന്നെ നോക്കിയതും ഞാൻ ഹവ്വ മോളുടെ കയ്യിൽ കൈ വെച്ചു..  


അവൻ കൈ വെച്ചതും ഹവ്വ മോൾ നെറ്റി ചുളിച്ചു കൊണ്ട് എന്നെ നോക്കി.. അവന്റെ മുഖത്തേക്കും കയ്യിലേക്കും മാറി മാറി നോക്കി കൊണ്ട് ഞാൻ എന്റെ വലത്തേ കൈ മെല്ലെ അവന്റെ കൈക്ക് മുകളിൽ വെച്ചു...  ഞാൻ കൈ വെച്ചതും മോള് ചിരിച്ചു കൊണ്ട് ഞങ്ങളെ നോക്കി.. ഒരു നെടുവീർപ്പോടെ  ഞാൻ അവനെ നോക്കി കൊണ്ട്  തല ചെരിച്ചതും തീരത്തിലൂടെ നടന്ന് റിഹാൻ പോകുന്നത് ഞാൻ കണ്ടു.. ഇത്രയും നേരം കടലിലേക്ക് നോക്കി നിൽക്കായിരുന്നു അവൻ.. ഇപ്പോഴിതാ നടന്നു നീങ്ങുന്നു.... 
അവനെ നോക്കി നിന്നതും മോള് എന്റെ കയ്യും സാക്കിയുടെ കയ്യും  വലിച് തിരകളെ ലക്ഷ്യം വെച്ചു കൊണ്ട് നടന്നു.....

  
*************


ഫെല്ല പോയതും റിഹാൻ  ഒരു നിമിഷം അവളെ നോക്കി അവിടെ തന്നെ നിന്നു.... കണ്ണുകൾ നിറയുന്നെന്ന് തോന്നിയതും അവൻ നീണ്ടു കിടക്കുന്ന കടലിൽ കണ്ണും നട്ടിരുന്നു..... 


  ഹലോ.... ഞാൻ ആരാണെന്ന് മനസിലായി കാണുമല്ലോ... റിഹാൻ മാലിക്.. നിങ്ങൾ കരുതുന്നത് പോലെ ഞാൻ വില്ലനൊന്നുമല്ല... പിന്നെ ഹീറോ ആണോ എന്ന് ചോദിചാൽ... അറിയില്ല... 
ഈ കഥയിൽ ഒരു വില്ലനെ നിങ്ങൾക്ക് കാണാൻ കഴിഞ്ഞേക്കില്ല.  എന്നാൽ വില്ലൻ ഇല്ലേ എന്ന് ചോദിച്ചാൽ.... ഉണ്ട്... അത് അതിന്റെ സന്ദർഭം വരുമ്പോൾ നിങ്ങൾക്ക് മനസ്സിലാവും... 

ഫെല്ലാ..  അവളെന്റെ കളിക്കൂട്ടുകാരിയായിരുന്നു.....എന്റെ എല്ലാമെല്ലാം ആയിരുന്നവൾ... പക്ഷെ... ഇന്നവൾ ഒരുപാട് അകലെയാണ്... 
അതിന് കാരണം ഞാൻ തന്നെയാണ്.. 
കുറെ സംസാരിക്കാൻ ഉണ്ടായിരുന്നു... എന്നാൽ അതിന് കഴിഞ്ഞില്ല....
അവളിൽ നിന്ന് അകലാൻ മനസ്സിനെ പഠിപ്പിച്ചുവെങ്കിലും ഇന്നവളുടെ കൂടെ ഒരാളെ കണ്ടപ്പോൾ സഹിക്കാൻ കഴിയാത്ത പോലെ..  
അരികിൽ എത്താനായ നേരം അവളുടെ കയ്യും പിടിച്ച് അവൻ നടന്നു നീങ്ങിയപ്പോൾ ഹൃദയം പിടഞ്ഞുവോ....
എല്ലാം ഞാനായിട്ട്  അവസാനിപ്പിച്ചത് തന്നെയാണ്.. എങ്കിലും അവളുടെ കൈയിൽ മറ്റൊരാളുടെ കൈ പതിഞ്ഞപ്പോൾ ഹൃദയം നുറുങ്ങുന്ന പോലെ... 
സോറി ഫെല്ല.... നിന്നെ മറക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്... എനിക്കറിയാം എന്റെ ഈ മാറ്റം നിന്നെ ഒരുപാട് വേദനിപ്പിക്കുന്നുണ്ടെന്ന്.. പക്ഷെ..ഇത് തന്നെയാ ഫെല്ലാ നല്ലത്.. നിന്റെ പ്രണയം ലഭിക്കാനുള്ള ഭാഗ്യമെനിക്കില്ല.. നിനക്ക് ഞാൻ ചേരില്ല ഫെല്ലാ... 

കണ്ണുകൾ നിറഞ്ഞു വന്നതും ഞാൻ ആ മണൽ പരപ്പിൽ ഇരുന്നു.. നിന്റെ പ്രണയം ആത്മാർത്ഥമായിരുന്നു... എന്റെ പ്രണയവും ആത്മാർത്ഥമായിരുന്നു... എന്നാൽ.. വിധി... അതിനെ തടുക്കാനാവില്ലല്ലോ.. 
എല്ലാം പറഞ്ഞ് അവസാനിപ്പിക്കാനാണ് ഞാൻ വന്നത്.  പക്ഷെ നിന്നോട് ഒരു വാക്ക് മിണ്ടാൻ പോലും ആയില്ല...കൺകുളിർക്കെ കണ്ടു... അത് മതി... ഇപ്പോഴീ കണ്ണുകളിൽ മുഴുവൻ നീയാണ് നിറഞ്ഞു നിൽക്കുന്നത്.. മരണം വരെ അതിന് മാറ്റമുണ്ടാവില്ല... 

നോക്കെത്താ ദൂരം പരന്നു കിടക്കുന്ന കടലിലേക്ക് നോക്കി നോവുകൾ ഇറക്കി വെച്ച് കണ്ണുനീർ ഒഴുക്കിയതും മനസ്സിന് ചെറിയ ആശ്വാസം കിട്ടിയ പോലെ... 
അവിടെ നിന്ന് എണീറ്റ്‌ തിരിഞ്ഞു നോക്കിയതും അവൾ അവിടെ നിൽക്കുന്നത് കണ്ടു.. കൂടെ ഏതോ ഒരു പെൺകുട്ടിയും ഒരാണും ഉണ്ട്... 
അവളെന്നെ മറന്നെന്നു ഉറപ്പിച്ചു കൊണ്ട് ഞാൻ മണൽപരപ്പിലൂടെ മുന്നോട്ട് നടന്നു....... 

*************

മോള് നല്ല സന്തോഷത്തിലാണ്. തിര വരുമ്പോളവൾ എന്റെ അടുത്തേക്ക് ഓടി വരും.. തിര പോയാൽ പിറകെ ഓടി പോവും.. അവൾ നല്ലോണം എൻജോയ് ചെയ്യുന്നുണ്ട്.. 
ഫെല്ല മൗനം പാലിച്ചു നിൽക്കാണ്. എന്താ അവൾക്ക് സംഭവിച്ചതെന്ന് അറിയില്ല.. മോൾക്ക് വാക്ക് കൊടുത്തു എന്ന കാരണം കൊണ്ട് അവൾ മിണ്ടാതിരിക്കില്ല.. ആവശ്യമില്ലാതെ അടി കൂടാൻ വരും.. ഇന്ന് അവളാകെ ചിന്തയിൽ ആണ്... കടലിലേക്ക് നോക്കി ആ നിൽപ്പ് തുടങ്ങിയിട്ട് കുറെ നേരമായി.. ഹവ്വ മോൾ അവൾക്കരികിൽ വരുമ്പോൾ മാത്രം അവൾ നോട്ടം മാറ്റി ചിരിക്കുന്നു.. ഹവ്വ മോൾ എന്റെ ഫോണിൽ ഞങ്ങളെ മൂന്ന് പേരെയും ചേർത്ത് ഫോട്ടോ എടുക്കുന്നുണ്ട്  . അതിലൊക്കെ അവൾ ചിരിച്ച് നിന്ന് കൊടുക്കുന്നുണ്ട്. സത്യത്തിൽ ഒന്നും അവൾ അറിയുന്നില്ല.. ഫോട്ടോക്ക് പോസ് ചെയ്യുന്നു എന്നല്ലാതെ അവൾ മറ്റേതോ ലോകത്താണ്.... 


മനസ്സ് കിടന്ന് കലങ്ങി മറിയുകയാണ്.. ഒന്നും മിണ്ടാനാവാതെ റിഹാൻ നടന്നു നീങ്ങുന്നതു കണ്ടപ്പോൾ ഉള്ളിലെവിടെയോ സങ്കടം... 
വീട്ടുകാർ ഉറപ്പിച്ച ഞങ്ങളുടെ ബന്ധം അറുത്തു മുറിച്ചു മാറ്റാനാണ് അവന്റെ ഈ വരവെന്നറിയാം.. അങ്ങനെ തന്നെ അല്ലേ വേണ്ടതും.. അവന്റെമേൽ ഇനിയും ആഗ്രഹിക്കുന്നത് തെറ്റല്ലേ.... 
എല്ലാം അറിയാമായിരുന്നിട്ടും അവനോട് മനസ്സിൽ വെറുപ്പ് തോന്നിയിട്ടും മറക്കാൻ മാത്രം ആവുന്നില്ല.. ഇന്നവനെ കണ്ടപ്പോൾ ഇത് വരെ മനസ്സിനെ പഠിപ്പിച്ചതെല്ലാം മാഞ്ഞു പോയത് പോലെ.. 
ഇനിയൊരു കൂടി കാഴ്ച ചിലപ്പോൾ ഞങ്ങളുടെ കല്യാണത്തിന്റെ അന്നാവാം.... 


അതോർമ വന്നതും ഞാൻ മെല്ലെ ആ മണൽ പരപ്പിൽ ഇരുന്നു.. മൽഹാറിൽ രക്തചുവപ്പ് പരന്നിരിക്കുന്നു.. സൂര്യൻ അസ്തമിക്കാറായിരിക്കുന്നു... കടലിലാകെ ഇളം ചുവപ്പ് വ്യാപിച്ചിട്ടുണ്ട്.... 
തിരകൾ തീരത്തെ മുത്തമിടുന്നതും ഒടുവിൽ യാത്ര പറഞ്ഞു പോകുന്നതും നോക്കി കുറെ നേരം ഞാൻ അവിടെ ഇരുന്നു.... 


"പോകാം.... "


മനസ്സിനെ കാറ്റിൽ പറത്തി കൊണ്ട് ശൂന്യത കൈവരിച്ച് ഞാൻ കടലിലേക്ക് നോക്കി ഇരിക്കുമ്പോൾ ആണ് സാക്കി വന്ന് പോകാമെന്ന് പറഞ്ഞത്... അവന്റെ നേരെ നോക്കിയതും ഹവ്വ മോൾ ഐസ്ക്രീം നുണഞ്ഞ് അരികിൽ നിൽക്കുന്നതു കണ്ടു.. എന്നോട് വരാൻ പറഞ്ഞു കൊണ്ട് ഹവ്വ മോളുടെ കയ്യും പിടിച് അവൻ പോയതും ഞാൻ പതുക്കെ എണീറ്റ്‌ അവരുടെ പിറകെ നടന്നു... 

"കാറിൽ കയറൂ. ഞാൻ സ്വർഗത്തിൽ കൊണ്ട് വിടാം.. "


അവൾക്ക് നേരെ ഡോർ തുറന്നു കൊണ്ട് പറഞ്ഞതും അവളെന്റെ മുഖത്തേക്ക് നോക്കി.. പിന്നെ മോളെ വാരിയെടുത്തു.. 


"വേണ്ട.. ഞങ്ങൾ പൊയ്ക്കോളാം.. "

അതും പറഞ്ഞു കൊണ്ട് അവൾ നടന്നു നീങ്ങിയതും ഞാൻ അവളുടെ മുന്നിൽ കയറി നിന്നു. 

"അതേയ്.. നിനക്ക് വേണേൽ പോകാം.. മോളെ കൊണ്ട് വന്നത്  ഞാനാ.. തിരിച്ചു കൊണ്ടാക്കാനും എനിക്കറിയാം. "


"ഞാൻ ഇല്ലാത്ത നേരം നോക്കി മോളെ കൊണ്ട് വന്നതല്ലേ.. ഇനി മോളെ ഞാൻ കൊണ്ട് പൊയ്ക്കോളാം.. "

"ദേ... എന്നെ കൊണ്ട് കൂടുതൽ പറയിപ്പിക്കേണ്ട.. നിന്റെ പറച്ചിൽ കേട്ടാൽ തോന്നും ഇവൾ നിന്റെ മോളാണെന്ന്.. ഇവളുടെ മേലുള്ള അവകാശം നിനക്ക് മാത്രമാണെന്ന്.. ഇങ് താ മോളെ.. നേരം ഇരുട്ടി തുടങ്ങി.. മോളെയും കൊണ്ട് തനിച്ചു  പോകേണ്ട.. വന്നു കയറൂ.."


ദേഷ്യത്തിൽ ഞാൻ പറഞ്ഞതും അവൾ എന്നെ തുറുപ്പിച്ചു നോക്കി. മോൾ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസിലായതും അവളൊന്നും പറയാതെ കാറിൽ കയറി... അവളെ നോക്കിയൊന്ന് പുച്ഛിച്ചു കൊണ്ട് ഞാനും കയറി.... 

ഡ്രൈവ് ചെയ്യുമ്പോൾ ഒക്കെ ഇടക്ക് ഞാനവളെ നോക്കുന്നുണ്ടായിരുന്നു.. അവളുടെ മടിയിൽ കിടന്ന് മോൾ ഉറങ്ങിയിട്ടുണ്ട്.. അവളാണേൽ പുറത്തേക്ക് നോക്കി ഇരിക്കാണ്.. 
ഇന്നിവൾക്ക് കാര്യമായി എന്തോ പറ്റിയിട്ടുണ്ട് . അവളറിയാതെ മോളെ കൊണ്ട് പോയതിന് കണ്ണ് പൊട്ടുന്ന ചീത്ത വിളിക്കേണ്ട സമയം കഴിഞ്ഞു..  അത് പോലെ മോൾക്ക് ഐസ്ക്രീം വാങ്ങി കൊടുത്തതിനും എന്നോട് ദേഷ്യപ്പെടുമെന്ന് കരുതി. പക്ഷെ അവൾ മറ്റെന്തോ ചിന്തയിൽ ആയിരുന്നു... വഴക്ക് കൂടാൻ വേണ്ടി മാത്രമാണ് എന്റെ മുന്നിൽ അവൾ വായ തുറക്കാറുള്ളത്... 
ഇന്ന് ടോട്ടൽ സൈലന്റ് ആണ്.. എന്നും അടി കൂടുന്ന ആൾ ഇന്ന് ഒന്നും മിണ്ടാതെ ഇങ്ങനെ ഇരിക്കുമ്പോൾ എന്തോ പോലെ.... 
ഇടം കണ്ണാൽ അവളെ നോക്കി ഡ്രൈവ് ചെയ്തു... സ്വർഗം എത്തുന്നത് വരെ ആ മരയോന്ത്‌ ഒന്നും മിണ്ടിയില്ല.  അവൾ മിണ്ടിയില്ലേൽ എനിക്കെന്താ എന്ന് ചിന്തിച്ചു കൊണ്ട് ഞാൻ വണ്ടി വേഗത്തിൽ ഓടിച്ചു.. 

സ്വർഗത്തിലെ ഇടവഴിയിൽ വണ്ടി നിർത്തിയതും മടിയിൽ ഉറങ്ങി കിടന്ന മോളെ ഞാൻ തോളിൽ കിടത്തി... അവനെ ഒന്ന് നോക്കി കൊണ്ട് ഞാൻ കാറിൽ നിന്നും ഇറങ്ങി സ്വർഗത്തിലേക്ക് നടന്നു..... 

മനസ്സ് ഇപ്പോഴും കടൽ തീരത്താണ്... കണ്ണുകൾ ഇപ്പോഴും റിഹാന്റെ മേൽ ഉടക്കി നിൽക്കുകയാണ്.. കാതുകൾ ഇപ്പോഴും അവന്റെ വിളി പ്രതീക്ഷിച്ച് കാത്തിരിക്കയാണ്... എന്നാൽ കാലുകൾ മാത്രം മുന്നോട്ട് ചലിക്കുന്നു ..... 

ഗേറ്റ് തുറന്നു കൊണ്ട് ഞാൻ അകത്തേക്ക് കയറി..  മദറും സിസ്റ്റർമാരും ഞാൻ മോളുമായി വരുന്നത് കണ്ട് ഷോക്കായി നിൽക്കാണ്.  അവരോട് നടന്നത് പറഞ്ഞു കൊണ്ട് ഞാൻ അവളെ കിടത്താനായി റൂമിലേക്ക് നടന്നു... 
ബെഡിൽ മോളെ കിടത്തി കൊണ്ട് ആ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു. ആ സമയം കടൽ തീരത്ത് ഞാൻ റിഹാനെ നോക്കി നിന്നിരുന്നതും ഹവ്വ മോൾ എന്റെ അടുത്തേക്ക് ഓടി വന്നതും മനസ്സിലേക്ക് വന്നു... 

റിഹാൻ... ഹവ്വ മോളെ കണ്ടിട്ടുണ്ടാവുമോ.   ഇല്ല.. കണ്ടിട്ടുണ്ടാവില്ല. അതിന് മുൻപ് ഞാനവളെ വാരിയെടുത്തില്ലേ.. 
കണ്ടാലും അറിഞ്ഞിട്ടുണ്ടാവില്ല.. 
അറിയരുത്... അവൻ അറിയാൻ സമയം ആയിട്ടില്ല... സമയം ആവുമ്പോൾ എല്ലാവരുടെയും മുന്നിലേക്ക് ഞാൻ വരും.. ഹവ്വ മോളുമായി.. അത് വരെ ഹവ്വ മോൾ മറഞ്ഞിരിക്കട്ടെ..    

ഹവ്വ മോളെ മുഖത്ത് ഒരുമ്മ കൊടുത്തു കൊണ്ട് ഞാൻ ഡ്രസ്സ്‌ മാറ്റാൻ ബാത്റൂമിലേക്ക് നടന്നു... 


*************

അവൾ പോയതും ഞാൻ വീട്ടിലേക്ക് തിരിച്ചു.. ഡ്രൈവിംഗ് നിടയിൽ ഫോൺ നോക്കിയപ്പോൾ കുറെ മിസ്സ്‌ട് കാൾ കണ്ടു.. ഉമ്മിയും ഉമ്മച്ചിയും വിളിച്ചിട്ടുണ്ട്... പിന്നെ അക്കിയും ആഷിയും വിളിച്ചിട്ടുണ്ട്.. 
ഫോൺ സീറ്റിലേക്കിട്ട് ഞാൻ വേഗത്തിൽ ഡ്രൈവ് ചെയ്തു.. 

കാർ വീടിന്റെ മുറ്റത്തേക്ക് കയറ്റിയതും ഉമ്മിയും ഉമ്മച്ചിയും എന്നെ കാത്ത് നിൽക്കുന്നതു കണ്ടു.. അവരെ കണ്ടതും പുഞ്ചിരിച്ചു കൊണ്ട് ഞാൻ അവരുടെ അടുത്തേക്ക് നടന്നു.. 


"എന്നെ കാത്തിരിക്കാണല്ലോ... ഞാൻ വരില്ലേ.. ഇങ്ങനെ പുറത്ത് വന്ന് നിൽക്കണോ.. വാ.. "

രണ്ടു പേരുടെയും തോളിൽ കയ്യിട്ടു കൊണ്ട് ഞാൻ അകത്തേക്ക് കയറി.. ഹാളിൽ എത്തിയ പാടെ ഞാൻ സോഫയിൽ കിടന്നു.. 


"ഹവ്വ മോളെ എന്താ കൊണ്ട് വരാതിരുന്നേ.. ഞങ്ങൾ മോളും കൂടെ ഉണ്ടാവുമെന്ന് കരുതി.. "


"അവളെ പിന്നെ ഒരു ദിവസം കൊണ്ട് വരാം.. ലിയ മോൾ വരുന്നില്ലേ.. അപ്പോൾ കൊണ്ട് വരാം. അവൾക്കൊരു കൂട്ടാവും.. പിന്നെ ഇന്ന് കൂടെ ഫെല്ല ഉണ്ടായിരുന്നു.. അപ്പോൾ ഞാനവരെ  സ്വർഗത്തിൽ കൊണ്ടാക്കി "


"ആഹാ.. ഫെല്ല മോളും ഉണ്ടായിരുന്നോ.. എന്നിട്ടെന്താ നീ ഇങ്ങോട്ട് വിളിക്കാഞ്ഞേ.. "

"എന്റെ ഉമ്മീ... നേരം ഇരുട്ടിയില്ലേ..പിന്നെ ഞാൻ വിളിച്ചാൽ അവൾ വരുമോ.. "

"ഹാ.. അത് ശെരിയാ.. ഈ രാത്രി അവൾ വിളിച്ചാൽ വരില്ല.. നാളെ എന്തായാലും വിളിക്കണം. അവളെ കണ്ടിട്ട് ഒരുപാട് ആയി...
      സാക്കീ.. ഇങ്ങനെ കിടക്കാതെ പോയി കുളിച്ചു വന്നേ.. ഭക്ഷണം കഴിക്കാം.. "

ഉമ്മച്ചി എന്നെ എണീപ്പിച്ചതും ഞാൻ മേലേക്ക് പോകാൻ നിന്നു. അപ്പോഴാണ് എന്റെ ഫോൺ റിങ് ചെയ്തത്.. 


"ഹാ.. ആ നക്കിയാണ്.. ഉമ്മി ദേ ഓനോട്‌ സംസാരിക്ക്. ഞാൻ എടുക്കുന്നില്ല. അവനെന്നെ കളിയാക്കാൻ വിളിക്കുന്നതാ.. "


അതും പറഞ്ഞു കൊണ്ട് ഞാൻ ഫോൺ ഉമ്മിക്ക് കൊടുത്തു കൊണ്ട് റൂമിലേക്ക് നടന്നു.. 


"ഹലോ... അക്കീ... "


"ഉമ്മീ.. സുഖല്ലേ.. "

"ഹാ... എന്നാ നീയും ജെനിയും വരുന്നത്. അവിടെ കൂടാൻ ആണോ ഭാവം.. "


"ഇല്ല ഉമ്മി കുട്ടീ.. വരിക തന്നെയാണ്.. അല്ല സാക്കി എവിടെ.. "


"അവൻ എന്റെ കയ്യിൽ ഫോൺ തന്ന് പോയി.. നീ കളിയാക്കാനാ വിളിക്കുന്നെന്ന് അവനറിയാം.."


"എന്നാലും എന്റെ ഉമ്മി.. ഇതും രണ്ടു പേരും ചേർന്ന് മുടക്കിയില്ലേ.. കഷ്ടം.."


"അക്കീ.. വേണ്ട.. കാര്യങ്ങൾ എല്ലാം നീ നേരത്തെ വിളിച്ചപ്പോൾ ഞാൻ പറഞ്ഞതല്ലേ.. ആ പെണ്ണ് സാക്കിക്ക് ചേരില്ല.. "


"ഓ.. പിന്നെ ഏത് പെണ്ണാ അവന് ചേരാ..അവന് ചേരുന്ന ഒരു പെണ്ണ് ഈ ഭൂലോകത്ത് ഉണ്ടാവുമോ... "


"എടാ.. നീ അവനെ കളിയാക്കൊന്നും വേണ്ട.. ഏറ്റവും നല്ലത് തന്നെ അവന് കിട്ടും.. നീ ജെനിക്ക് ഫോൺ കൊടുത്തേ... "


"ഹാ.. ഉമ്മീ.. ജെനിയാ.. അക്കി പറയുന്നത് കേൾക്കേണ്ട ട്ടോ. നമ്മുടെ സാക്കിക്ക് നല്ല പെൺകുട്ടിയെ തന്നെ കിട്ടും. "

"അതിന് നീ ഇങ്ങോട്ട് വാ മോളെ.. ഇനി നിങ്ങളൊക്കെ കൂടി കണ്ടെത്തിയാ മതി.. "


"മൂത്തമ്മാ.. ... ഉമ്മീ.. ഞങ്ങൾ വരുന്നുണ്ട്... എല്ലാവരും.. സാക്കിയുടെ കല്യാണം നടത്താൻ തന്നെയാണ് വരുന്നത്... കുറെ നാളായി ഞാനിത് പറയണം എന്ന് കരുതുന്നു... അവന് ഏറ്റവും അനുയോജ്യമായ ഒരു പെൺകുട്ടി ഉണ്ട്... "


"ഏഹ്.. എന്നിട്ടെന്താ ഇത് വരെ പറയാഞ്ഞേ... ആരാ മോളെ അത്.. "


"അതൊക്കെ ഞാൻ വന്നിട്ട് പറയാം. ഞങ്ങൾ വരുന്ന വിവരം സാക്കിയോട് പറയേണ്ട.. സർപ്രൈസ് ആയിക്കോട്ടെ... പിന്നെ ഞാൻ കണ്ടെത്തിയ പെൺകുട്ടിയെ അവന് ഇഷ്ടപ്പെടുമോ എന്നറിയില്ല..."


"അതൊക്കെ അവന് ഇഷ്ടപ്പെടും. നമ്മൾ കാണിച്ചു കൊടുക്കുന്ന ആരെ വേണേലും അവൻ കെട്ടിക്കോളാം എന്നവൻ പറഞ്ഞിട്ടുണ്ട്..   "


"ഹാ.. എന്നാ കുഴപ്പമില്ല... ഞാൻ വെക്കട്ടെ ഉമ്മീ... മൂത്തമ്മാ. .. ഇനി അവിടെ വന്നിട്ട് കാണാം... "

ഫോൺ കട്ട് ചെയ്തു കൊണ്ട് ജെനി അക്കിയെ നോക്കി ചിരിച്ചതും അക്കി ജെനിയുടെ അടുത്തേക്ക് നീങ്ങി ഇരുന്നു... 


"എന്താ ജെനി നിന്റെ ഉദ്ദേശം... "


"അതൊക്കെ ഉണ്ട്....."


"മ്മ്മ്.. നിനക്ക് തോന്നുന്നുണ്ടോ ഇത് നടക്കുമെന്ന്... "

."ശ്രമിക്കാമല്ലോ... നോക്കാം.. നടക്കുമോ എന്ന്... "


"ഹാ.  നീ പാക്കിങ് മുഴുവനാക്കിക്കേ.. നേരത്തേ ഇറങ്ങാനുള്ളതല്ലേ.. "


"അയ്യോടാ... എന്റെ എപ്പോഴേ റെഡി ആയി.. മോന്റെ വേണേൽ റെഡിയാക്കിക്കോ ട്ടോ... "


"എടീ.  ഞാൻ നിന്റെ ഭർത്താവ് അല്ലേ.. "


"അച്ചോടാ.. അറിഞ്ഞില്ല.. എന്നാ ഭർത്താവ് പോയി ഡ്രസ്സ്‌ ഒക്കെ ബാഗിൽ എടുത്തു വെക്കാൻ നോക്ക്"


അക്കിയോട് അതും പറഞ്ഞു കൊണ്ട് ടേബിളിൽ ഇരുന്ന ആപ്പിൾ ഒന്ന് കടിച്ചു കൊണ്ട് ഞാൻ ഫോണിൽ തോണ്ടാൻ തുടങ്ങി.. എന്നെ നോക്കി എന്തൊക്കെയോ പറഞ്ഞു കൊണ്ട് അക്കി ബെഡ് റൂമിലേക്ക് പോയി... അക്കി പോയതും ഞാൻ ചിരിച്ചു കൊണ്ട് തല ഉയർത്തി... 


  ഹെലോ... ഞങ്ങളെ ആരും മറന്നിട്ടില്ലല്ലോ അല്ലേ.   ഇണക്കങ്ങളും പിണക്കങ്ങളുമായി ഞങ്ങളും ഇനി മുതൽ ഈ കഥയിൽ ഉണ്ടാവും... 
നാളെ നാട്ടിലേക്ക് തിരിക്കാനുള്ള ഒരുക്കമാണ്... സാക്കിയുടെ കല്യാണം തന്നെയാണ് ലക്ഷ്യം.. എന്റെ മനസ്സിൽ ഒരു പെൺകുട്ടിയുണ്ട്.. അവളെ എല്ലാവർക്കും കാണിച്ചു കൊടുക്കണം... എനിക്കുറപ്പുണ്ട് അവളെ എല്ലാവർക്കും ഇഷ്ടമാവും എന്ന്...  

സോഫയിൽ നിന്നും എണീറ്റു കൊണ്ട് ഞാൻ ബെഡ് റൂമിലേക്ക് നടന്നു.. മനസ്സിൽ മുഴുവൻ ഒരുപാട് സന്തോഷമായിരുന്നു... കുറെ നാളുകൾക്ക് ശേഷം എല്ലാവരെയും കാണാൻ പോകുന്നതിന്റെ സന്തോഷം..... 
അപ്പോൾ... നാളെ... നാട്ടിൽ...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story