മൽഹാർ: ഭാഗം 9

രചന: RAIZA

സോഫയിൽ നിന്നും എണീറ്റു കൊണ്ട് ഞാൻ ബെഡ് റൂമിലേക്ക് നടന്നു.. മനസ്സിൽ മുഴുവൻ ഒരുപാട് സന്തോഷമായിരുന്നു... കുറെ നാളുകൾക്ക് ശേഷം എല്ലാവരെയും കാണാൻ പോകുന്നതിന്റെ സന്തോഷം..... 
അപ്പോൾ... നാളെ... നാട്ടിൽ.... 


ചുണ്ടിൽ ചിരിയുമായി ഞാൻ ബെഡ്റൂമിലേക്ക് പോയി.. വാതിൽക്കൽ എത്തി അകത്തേക്ക് നോക്കിയതും അക്കി ഡ്രസ്സ്‌ എല്ലാം പാക്ക് ചെയ്യുന്നത് കണ്ടു... എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്   എന്നെ പറയുകയാവും..  
ചിരി കടിച്ചു പിടിച്ചു കൊണ്ട് ഞാൻ അക്കിയുടെ അടുത്തേക്ക് ചെന്നു... 
എന്നെ കണ്ടതും അക്കി എന്റെ നേരെ ഒന്ന് നോക്കി കൊണ്ട് മുഖം തിരിച്ചു. 

"കഴിഞ്ഞോ ഭർത്താവേ... എന്തെങ്കിലും സഹായം..... "


"അയ്യോ.. വേണ്ട ഭാര്യേ... "


"ഹിഹി ഹിഹി.. അയ്യോ   എനിക്ക് വയ്യ... "


"നീ ഇളിച്ചോടീ... എന്റെ വീട്ടിലേക്കാ പോകുന്നത് . നിന്റെ അഹങ്കാരം അവിടെ വെച്ച് ഞാൻ കുറച്ചോളാം..  "


"ഓ.. പിന്നേ.... "

അക്കിക്കൊന്ന് ഇളിച്ചു കൊടുത്തു കൊണ്ട് ഞാൻ ബെഡിൽ കിടന്നു.. അക്കി എന്നെ മൈൻഡ് ചെയ്യാതെ ഡ്രസ്സ്‌ മടക്കി വെക്കുന്നത് കണ്ടതും ഞാൻ ബെഡിൽ എണീറ്റിരുന്നു കൊണ്ട് ബാഗിൽ നിന്നും ഡ്രസ്സ്‌ എല്ലാം വലിച്ചിട്ടു .. 


"ടീ ഇബ്‌ലീസെ... എച്ചി... എന്താ ടീ ചെയ്തത്.. കഷ്ട്ടപെട്ട് ഞാൻ മടക്കി വെച്ചത് നീ വലിച്ചിട്ടു അല്ലേ.  ഇതിനുള്ളത് ഞാൻ തരാ ടീ ഭാര്യേ.. "


അവനതും പറഞ്ഞ് എന്റെ നേർക്ക് വന്നതും ഞാൻ ബെഡിൽ നിന്നും എഴുന്നേറ്റ് ഓടാൻ ശ്രമം നടത്തി.. എന്നാൽ അപ്പോഴേക്കും അവനെന്നെ കീഴ്പ്പെടുത്തിയിരുന്നു... എന്റെ രണ്ടു കയ്യും അവന്റെ കൈക്കുള്ളിൽ ആക്കി എന്റെ കണ്ണിലേക്ക് തന്നെ അവൻ നോക്കി കിടന്നു.. 

"എന്താ ടീ.. ഇനിയും നീ ഞാൻ മടക്കി വെച്ചത് വലിച്ചിടുമോ... "


എന്റെ കണ്ണുകളിലേക്കും ചുണ്ടിലേക്കും നോക്കി കിടന്നു കൊണ്ട് അക്കി ചോദിച്ചതും ഞാൻ ഇല്ലെന്ന് തലയാട്ടി.. 


"ഇങ്ങനെ എന്റെ കൈക്കുള്ളിൽ നീ കിടക്കുമ്പോൾ വല്ലാത്ത മൊഞ്ചാണ് പെണ്ണേ നിനക്ക്... "


ചിരിച്ചു കൊണ്ട് അക്കി പറഞ്ഞതും ഞാൻ അവന്റെ കൈ തട്ടി മാറ്റി.. 


"അയ്യോടാ.. മോന്റെ പോക്ക് എങ്ങോട്ടാണെന്ന് മനസിലായി...പോയി ബാക്കി കൂടി പാക്ക് ചെയ്യ്. ഞാൻ ഉറങ്ങാൻ പോകാ... "


അതും പറഞ്ഞു കൊണ്ട് ഞാൻ അക്കിയെ മാറ്റി കൊണ്ട് എഴുന്നേൽക്കാൻ നിന്നതും അവനെന്നെ അവിടെ തന്നെ കിടത്തിച്ചു... 


"അങ്ങനെയിപ്പോ മോള് ഉറങ്ങേണ്ട "

അതും പറഞ്ഞു കൊണ്ട് അക്കിയെന്നെ ചേർത്ത് പിടിച്ചു..... 


*************

ജെനി ഫോൺ വെച്ചതും ഉമ്മിയും ഉമ്മച്ചിയും  സന്തോഷത്തോടെ സോഫയിൽ ഇരുന്നു... കയ്യിലെ തസ്ബീഹ് മാലയിൽ തലോടി ഉമ്മച്ചി സോഫയിൽ ചാരി ഇരുന്നു.. അരികിൽ തന്നെ സാക്കിയുടെ ഫോൺ പിടിച്ചു കൊണ്ട് ഉമ്മിയും ഇരുന്നു... 

"ദേ.. ഇത് നോക്കിയേ... "

സാക്കിയുടെ ഫോണിൽ ഓരോന്ന് നോക്കുന്നതിനിടയിലാണ് ഉമ്മിയുടെ കണ്ണുകൾ ആ ഫോട്ടോയിൽ ഉടക്കിയത്... അപ്പോൾ തന്നെ ഉമ്മി ഉമ്മച്ചിക്കത് കാണിച്ചു കൊടുത്തു.. 


"എന്താ... എന്താണിത്.. "


കണ്ണിലെ കണ്ണട ഒന്ന് കൂടി ശെരിക്ക് വെച്ച് നെറ്റി ചുളിച്ചു കൊണ്ട് ഉമ്മച്ചി ആ ഫോൺ ഉമ്മിയുടെ കൈകളിൽ നിന്നും വാങ്ങി അതിലേക്ക് സൂക്ഷിച്ചു നോക്കി... നെറ്റി ഒന്ന് കൂടി ചുളിച്ച് അതിലേക്ക് നോക്കിയതും പതിയെ ആ ചുണ്ടിൽ പുഞ്ചിരി വിടർന്നു.. 


"ഇത്.... സാക്കി... "

പുഞ്ചിരിച്ചു കൊണ്ട് ഉമ്മച്ചി ഉമ്മിയുടെ നേരെ മുഖം തിരിച്ചതും ഉമ്മിയും ചിരിച്ചു കൊണ്ട് ഫോണിലേക്ക് നോക്കി.. 


"ഹാ.. നമ്മുടെ സാക്കി തന്നെ... ഇന്നവർ കടലിൽ പോയപ്പോൾ എടുത്ത ഫോട്ടോ ആവും.. ഒന്ന് നോക്കിയേ... അവനും ഫെല്ലമോളും തമ്മിൽ നല്ല ചേർച്ചയാണല്ലേ.. ഈ ഫോട്ടോ കണ്ടാൽ എല്ലാവരും പറയും ഇവർ തമ്മിൽ കല്യാണം കഴിഞ്ഞതാണ് ഹവ്വ മോൾ ഇവരുടെ മോൾ ആണെന്നൊക്കെ... അത്രക്കും ചേർച്ച... "


"ശെരിയാ... അങ്ങനെയേ പറയൂ... നോക്ക്... സാക്കിക്ക് ഫെല്ല നന്നായി ചേരും അല്ലേ.. നമ്മുടെ കൺ വെട്ടത്ത് ഫെല്ല മോൾ ഉണ്ടായിട്ടും നമ്മളവളെ കണ്ടില്ല...എല്ലാം കൊണ്ടും സാക്കിക്ക് ചേരുന്ന പെണ്ണ് അവൾ തന്നെയാണ്... എന്താ ഒരു ഭംഗി ഈ ഫോട്ടോ... "


ആ ഫോട്ടോയിലേക്ക് നോക്കി കൊണ്ട് ഉമ്മച്ചിയും ഉമ്മിയും ഓരോന്ന് പറഞ്ഞു... പെട്ടന്ന് രണ്ടു പേരും ചിന്താവിഷ്ടരായി.... ഒരു നിമിഷം അവർ മുഖത്തോട് മുഖം നോക്കി.. 


"ഞാൻ മനസ്സിൽ കണ്ടത് തന്നെയാണോ പറയാൻ വരുന്നത്.."


ഉമ്മി ഉമ്മച്ചിയോട് ചോദിച്ചതും ഉമ്മച്ചി ആ ഫോട്ടോയിലേക്ക് നോക്കി.. 


"സാക്കിക്ക് വേണ്ടി ഇവളെ ആലോചിച്ചാലോ... "


"അത് തന്നെയാ ഇപ്പോൾ എന്റെ മനസ്സിലും... പക്ഷെ.. സാക്കിയും ഫെല്ലയും കണ്ടാൽ അടിയാ.. പിന്നെ എങ്ങനെ ഇവരെ പിടിച്ചു കെട്ടിക്കും"


"അതിപ്പോ അക്കിയും ജെനിയും കല്യാണം കഴിച്ചില്ലേ.. അത് പോലെ തന്നെ ഇതും നടക്കും... നാളെ ജെനി വരുമ്പോൾ ഒന്ന് സൂചിപ്പിക്കണം.. അവളുടെ മനസ്സിലുള്ള പെൺകുട്ടിയേ അവൾ പറയുന്നതിന് മുൻപ് ഫെല്ലയുടെ കാര്യം നമുക്ക് എടുത്തിടണം.. "


രണ്ടു പേരും ആ തീരുമാനം എടുത്ത് കൊണ്ട് ആ ഫോട്ടോയിലേക്ക് തന്നെ നോക്കി നിന്നു... നോക്കുന്തോറും ചുണ്ടിൽ പുഞ്ചിരി വിടർന്നു വരുന്നുണ്ടായിരുന്നു... 

************

കിടന്നിട്ട് ഉറക്കം വരുന്നേയില്ല...കണ്ണടച്ചാൽ റിഹാന്റെ മുഖം മാത്രമാണ് മനസ്സിൽ... ഈ നാളുകളൊക്കെയും അവനെ വെറുക്കാൻ പഠിപ്പിച്ച മനസ്സ്... ഇന്നൊരു നോക്ക് അവനെ കണ്ടപ്പോൾ കണ്ണിൽ നിന്നും മായ്ക്കാത്തതെന്താ..... 
അവനിൽ എനിക്കിനിയൊരു അവകാശവുമില്ലെന്ന് എത്ര പ്രാവശ്യം മനസ്സിനെ പഠിപ്പിച്ചു... എന്നിട്ടും കണ്ണുകൾ അതിനനുവദിക്കുന്നില്ലല്ലോ റബ്ബേ.... 

ഇറുക്കി അടച്ചു വെച്ച കണ്ണുകൾ തുറന്ന് ഞാൻ ചെരിഞ്ഞു കിടന്നു... അരികിൽ ചുണ്ടിലൊരു ഇളം പുഞ്ചിരിയുമായി ഹവ്വ മോൾ കിടപ്പുണ്ട്... ഇന്നത്തെ ദിവസത്തിലെ സന്തോഷം മുഴുവൻ അവളുടെ മുഖത്ത് മായാതെ കിടപ്പുണ്ട്... 
സാക്കി... അവൻ ഹവ്വ മോളെ നിസ്സ്വാർത്ഥമായി തന്നെയാണ് സ്നേഹിക്കുന്നത്... ഇന്നവൾ എത്രത്തോളം സന്തോഷവതിയായെന്ന് ഞാൻ നേരിൽ കണ്ടു.. പക്ഷെ... വേണ്ട.. സാക്കിയിൽ നിന്നും അവളെ എങ്ങനെയെങ്കിലും വേർപ്പെടുത്തണം.. ഹവ്വ മോൾ ഒരു ദിവസം അവനെ വിട്ട് പോവുമെന്ന് അവനിപ്പോ അറിയില്ല.. ഹവ്വ മോൾക്ക് പോയേ പറ്റൂ.... 

ഹവ്വ മോളുടെ തലയിൽ തലോടി കൊണ്ട് ഞാൻ എഴുന്നേറ്റു... മെല്ലെ ജനലിനരികിലേക്ക് നടന്നു.. പുറത്ത് നല്ല ഇരുട്ടാണ്... നിലാവിനെ മറച്ചു കൊണ്ട് കാർമേഘം പരന്നു കിടപ്പുണ്ട്.. മഴയുടെ വരവറിയിച്ചു കൊണ്ടുള്ള തണുത്ത കാറ്റിൽ മഴയുടെ ഗന്ധം നന്നായി അറിയാം... 
മൂക്കിലേക്ക് ആ ഗന്ധം മുഴുവൻ വലിച്ചെടുത്തു കൊണ്ട് ഞാൻ ജനൽ കമ്പിയിൽ കൈ വെച്ച് കൊണ്ട് തിണ്ണയിൽ ഇരുന്ന് തല ചാരി വെച്ച് ആകാശത്തേക്ക് നോക്കി... 

മിന്നൽ പിണർപ്പുകൾ ഭൂമിയെ മുത്തമിടുന്നുണ്ട്.. അങ്ങിങ്ങായി ഇടിയുടെ ചെറിയ മുഴക്കങ്ങളും കേൾക്കാം... മഴയെ പുണരാനായി പൂക്കൾ തല ഉയർത്തി നിൽക്കുന്നുണ്ട്... 
എല്ലാം നോക്കി കൊണ്ട് ഞാനാ കമ്പിയിൽ തല വെച്ച് കിടന്നു... കാറ്റ് മുഖത്തേക്ക് വീശുമ്പോൾ  മുടിയിഴകൾ  അലസമായി പാറി കളിക്കുന്നുണ്ട്.. അവയെ മാടിയൊതുക്കാനായി കൈകൾ കമ്പിയിൽ നിന്നെടുത്തതും... അപ്പോഴാണ് ഞാനത് കണ്ടത്... കൈ തണ്ടയാകെ ചുവന്നിരിക്കുന്നു.. നേരിയ വേദനയും.. ഉടനെ തന്നെ ഇടത്തെ കൈയും ഉയർത്തി പിടിച്ചു.. 
ഒരേ സ്ഥാനത്ത് തന്നെ രണ്ടു കയ്യിലും ചുവന്ന പാടുകൾ.  
ഇതെന്താ സംഭവം എന്നാലോചിച്ചു കൊണ്ട് ഞാൻ കൈ തടവി.... 
അപ്പോഴാണ് മനസ്സിലേക്ക് അതോടിയെത്തിയത്.... ബീച്ചിൽ വെച്ച് സാക്കി എന്റെ കയ്യിൽ മുറുകെ പിടിച്ചതും അവനോട് ചേർത്ത് നിർത്തി ഡയലോഗ് അടിച്ചതും... 
അവന്റെ വാക്കുകൾ ഓർമ വന്നതും ഞാൻ കൈ ഒന്നൂടെ തടവി .. 

'എടാ നാറി നിന്റെ പണിയായിരുന്നല്ലേ ഇത്.. ഞാൻ അവിടുന്ന് തന്നെ കണ്ടിരുന്നെങ്കിൽ എന്റെ കൈ നിന്റെ മുഖത്തു പതിഞ്ഞേനെ... ഹാവൂ.. ആ ചൂടന്റെ കൈക്ക് ഇത്രയും സ്ട്രോങ്ങ്‌ ഉണ്ടായിരുന്നോ..... ഇതിന് ഞാൻ നിന്നോട് പകരം ചോദിച്ചിരിക്കുമെടാ ജന്തു ചൂടാ.. '

മനസ്സിൽ അവനെ തെറി പറഞ്ഞു കൊണ്ട് ഞാൻ വീണ്ടും  പുറത്തേക്ക് നോക്കിയിരുന്നു.. ഇരുളിലേക്ക് നോക്കി കൊണ്ട് ഞാൻ കണ്ണുകൾ ഇറുക്കി അടച്ച് തുറന്നു... അത്ഭുതം തന്നെ... കണ്ണുകളിൽ നിന്നും റിഹാൻ മാഞ്ഞു പോയിരിക്കുന്നു... ഇത്രയും നേരം അവൻ നിറഞ്ഞു നിന്നത് കൊണ്ട് തന്നെ കണ്ണുകളിലെ ഉറക്കം നഷ്ടപ്പെട്ടിരുന്നു.   എന്നാൽ ഇപ്പോൾ എത്ര കണ്ണടച്ചിട്ടും റിഹാനെ മനസ്സിലേക്ക് കൊണ്ട് വരാൻ പറ്റുന്നില്ല.. പകരം അവ്യക്തമായെങ്കിലും മനസ്സിൽ കടന്നു വരുന്നത് അവനാണ്.. സാക്കി.. അവൻ എന്റെ കൈയിൽ കയറി മുറുകെ പിടിച്ചു തിരിക്കുന്നതും ചൂടാവുന്നതും മാത്രമാണിപ്പോൾ മനസ്സിൽ. കയ്യിലെ പാട് കണ്ടത് കൊണ്ടാവാം അവൻ പെട്ടന്ന് മനസ്സിലേക്ക് വന്നത്.... 
ഒരു നെടുവീർപ്പോടെ ഞാൻ പുറത്തേക്ക് നോക്കിയതും മഴ ഒന്നായി പെയ്തിറങ്ങി.  ജനലിലൂടെ  പുഞ്ചിരിയോടെ മഴത്തുള്ളികളെ നോക്കി ഇരുന്നതും കാറ്റിനാൽ മഴതുള്ളികൾ എന്റെ  മുഖത്തേക്ക് തെറിച്ചു... അവയുടെ കുളിരിനാൽ ഏറെ നേരം ഞാനാ തിണ്ണയിൽ തന്നെ ഇരുന്നു...... 


*************

പുറത്ത് മഴ തകർത്തു  പെയ്യുകയാണ്... ജനലിനരികിൽ നിറ മിഴികളോടെ ഞാൻ നോക്കി നിൽക്കാൻ തുടങ്ങിയിട്ട് കുറച്ചു നേരമായി.. ഫെല്ലയെ കണ്ടത് മുതൽ ഹൃദയത്തിൽ വല്ലാത്തൊരു ഭാരം.. ഈ ഭാരം വരാതിരിക്കാൻ വേണ്ടി തന്നെയാണ് ഇത്രയും കാലം ഒഴിഞ്ഞു നിന്നത്  ... 

ഇടിയുടെ തീവ്രതക്കനുസരിച്ച് മിന്നൽ പിണർപ്പുകൾ ഭൂമിയിലേക്ക് പതിക്കുന്നുണ്ട്..ഓരോ തവണ മിന്നൽ വരുമ്പോഴും   കൈ രണ്ടും പിറകിലേക്ക് പിടിച്ച് നിർവികാരനായി ഞാൻ നിൽക്കുന്നത് ഗ്ലാസ് ജനൽ പൊളിയിലൂടെ വ്യക്തമായി എനിക്ക് തന്നെ കാണാമായിരുന്നു... 
അത് നോക്കി നിൽക്കുന്നതിനിടയിലാണ് പിന്നെ വന്നൊരു മിന്നലിൽ എന്റെ തൊട്ടടുത്ത് നിൽക്കുന്ന ഉമ്മയെ ഞാൻ കണ്ടത്... അപ്പോൾ തന്നെ ഞാൻ മുഖം കുടഞ്ഞ് കണ്ണ് നീർ തുള്ളിയെ മറച്ചു കൊണ്ട് ഉമ്മയുടെ നേരേ തിരിഞ്ഞു.. 


"എന്ത് നിൽപ്പാ മോനേ ഇത്.. പുറത്ത് പോയി വന്നത് മുതൽ ഞാൻ ശ്രദ്ധിക്കാ.. എന്താ നിനക്ക് പറ്റിയെ..  ഭക്ഷണം വേണ്ടെന്ന് പറഞ്ഞ് നീയീ നിൽപ്പ് നിൽക്കാൻ തുടങ്ങിയിട്ട് മണിക്കൂർ രണ്ടായി .. രണ്ടു മഴ മുഴുവൻ നോക്കി നിന്നത് പോരേ . ഇനിയും ഇവിടെ നിൽക്കാണോ "


ഉമ്മയുടെ വാക്കുകൾക്ക് ഒരു ചെറു പുഞ്ചിരി നൽകി കൊണ്ട് ബാൽക്കണിയിൽ നിന്നും ഞാൻ അകത്തേക്ക് നടന്നു    


"റിഹാൻ... ദേ തല തുവർത്തിക്കെ.. മുഖത്തൊക്കെ മഴ പാറ്റൽ വീണിട്ടുണ്ട്. ഇനി ഇത് മതിയാവും പനി പിടിക്കാൻ... അവിടെ നിന്നേ... "


സ്നേഹത്തോടെ ഉമ്മ എന്റെ തല തുവർത്തി തന്നതും അനുസരണയോടെ ചെറിയ കുട്ടികളെ പോലെ ഉമ്മാന്റെ മുന്നിൽ ഞാൻ നിന്ന് കൊടുത്തു.. 


"ഉപ്പ നിന്നെ വിളിക്കാൻ തുടങ്ങിയിട്ട് ഒരുപാട് നേരമായി... നീ ഒന്ന് പോയി നോക്ക് "


"ഹാ.. ഉമ്മാ.. ഉപ്പ കിടന്നോ.. "


"ഇത് വരെ ഇല്ല.  നിന്നെ കാണണം എന്ന് പറഞ്ഞതാ.. നിനക്കറിയില്ലേ നിന്റെ ഉപ്പയെ.. ഇനി നിന്നെ കണ്ട് സംസാരിച്ചിട്ടല്ലാതെ ഉറങ്ങില്ല.. നീ പോയി നോക്ക് "


ഉമ്മയുടെ വാക്കുകൾ കേട്ട് ഞാൻ ഉപ്പയുടെ റൂമിനെ ലക്ഷ്യം വെച്ച് കൊണ്ട് നടന്നു.. ഞാൻ പോകുന്നത് കണ്ടതും ഉമ്മ അപ്പുറത്തേക്ക് പോയി.. ഉമ്മാക്ക് അറിയാം ഞങ്ങൾ സംസാരിക്കുന്നിടത്ത് ഉമ്മാക്ക് പ്രവേശനം ഇല്ലെന്ന്.. ആ കാര്യത്തിൽ ഉപ്പക്കുണ്ടാവുന്ന നീരസം ഉമ്മാക്ക് നല്ലത് പോലെ അറിയാം... 
ഒരു നെടുവീർപ്പോടെ ഞാൻ ഉപ്പാന്റെ റൂമിന് മുന്നിൽ എത്തി... വാതിലിൽ കൈ വെച്ചു.. ഇപ്പോഴൊരു കൂടി കാഴ്ച എന്തിന് വേണ്ടിയാണെന്ന് എനിക്ക് നന്നായിട്ടറിയാം.   
എന്റെയും ഫെല്ലയുടെയും കല്യാണകാര്യം സംസാരിക്കാൻ തന്നെ.... 

വാതിൽ തുറന്നു കൊണ്ട് ഞാൻ മെല്ലെ ബെഡിനടുത്തേക്ക് നടന്നു.. ഉപ്പ പുറം തിരിഞ്ഞു കിടക്കാണ്. ഒറ്റ നോട്ടത്തിൽ ഉറങ്ങാണെന്ന് തോന്നും.. പക്ഷെ.. കണ്ണടച്ച് കിടക്കുകയാണ്.. 
ബെഡിനടുത്തെത്തി ഞാൻ ഉപ്പാനെ വിളിക്കാൻ നിന്നതും ഉപ്പ ഇങ്ങോട്ട് സംസാരിക്കാൻ തുടങ്ങി.. 


"റിഹാൻ... നീ വന്നോ... "

അതും പറഞ്ഞു കൊണ്ട് ഉപ്പ കണ്ണുകൾ തുറന്നു.. ഞാനൊന്ന് മൂളിയതും  ഉപ്പ എണീക്കാൻ നോക്കി.. ചാരി ഇരിക്കാൻ ഉപ്പാനെ സഹായിച്ചു കൊണ്ട് ഞാൻ മാറി നിന്നു... എന്നെ ഒന്ന് നോക്കി കൊണ്ട് ഉപ്പ സംസാരം തുടർന്നു.. 


"നാളെ രാവിലെ നാട്ടിലേക്ക് തിരിക്കാമല്ലോ അല്ലേ.  "

"ഹാ   ഉപ്പാ. നാളെ ഹോസ്പിറ്റലിൽ പോയി ഒരു റിസൾട്ട്‌ വാങ്ങിക്കണം.. അത് കഴിഞ്ഞാൽ പോകാം.. "

."മം.. എനിക്കിപ്പോ ഒരു കുഴപ്പവുമില്ല. നമുക്കെത്രയും പെട്ടന്ന് തന്നെ പോകണം... എന്തിനാ വേഗം പോകുന്നതെന്ന് അറിയാമല്ലോ "

ഉപ്പ എന്റെ മുഖത്തു നോക്കി ചോദിച്ചതും ഞാൻ തല താഴ്ത്തി കൊണ്ട് മൗനം പാലിച്ചു.. 


"ഫെല്ലയെ കണ്ട് കല്യാണകാര്യം സംസാരിച്ചോ... അവളുടെ മാമനെ വിളിച്ച് ഡേറ്റ് ഫിക്സ് ചെയ്യണം.. എല്ലാം നാളെ പോയി റെഡി ആക്കണം.. ഫെല്ലയെ വിളിച്ച് നാട്ടിലേക്ക് വരാൻ പറ.. കേട്ടോ "


ഉപ്പാന്റെ ശബ്ദം ഉയർന്നതും എന്റെ തല മെല്ലെ ഉയർന്നു താഴ്ന്നു... 

"മ്മ്മ്... "


"റിഹാൻ... പഴയതൊന്നും മനസ്സിൽ വെച്ചു നടക്കേണ്ട.. അതിന്റെ പേരിൽ ഈ കല്ല്യണത്തിൽ നിന്നും പിന്മാറാൻ ഞാൻ സമ്മതിക്കില്ല.. എന്റെ തീരുമാനങ്ങൾക്കപ്പുറം നിൽക്കാനാണ് നിന്റെ ഭാവമെങ്കിൽ ഈ മാലിക് ആരാണെന്നു നീ ശെരിക്ക് അറിയും.... മ്മ്മ് . പൊയ്ക്കോ "


തല താഴ്ത്തി കൊണ്ട് തന്നെ തലയാട്ടി ഞാൻ ഉപ്പാക്ക് നേരിയ മൂളൽ മറുപടി നൽകി... ഉപ്പ വീണ്ടും കണ്ണുകൾ അടച്ചതും ഞാൻ മെല്ലെ തിരിഞ്ഞു നടന്നു... 

"റിഹാൻ . ആ പ്രൊജക്റ്റ്‌ എന്തായി.. "

തിരിഞ്ഞു നടന്ന ഞാൻ ആ ചോദ്യം കേട്ടതും അവിടെ തന്നെ നിന്നു.. പിന്നെ ഉപ്പാന്റെ നേരെ തിരിഞ്ഞു കൊണ്ട് മെല്ലെ പറഞ്ഞു.. 


"അത്...   മറ്റെന്നാൾ  മീറ്റിംഗ് വെച്ചിട്ടുണ്ട്..  അതിൽ തീരുമാനം ഉണ്ടാകും... "


"മ്മ്മ്.. എന്ത് തന്നെ വന്നാലും ആ പ്രൊജക്റ്റ്‌ നമ്മുടെ കയ്യിൽ നിന്നും വഴുതി പോവരുത്.. മനസ്സിലായോ.. "


ഉപ്പാന്റെ വാക്കുകൾ കേട്ടതും ഞാൻ മെല്ലെ തലയുയർത്തി.. പറയണോ വേണ്ടയോ എന്ന സംശയത്താൽ ഒരു നിമിഷം നിന്നെങ്കിലും പതുക്കെ എന്റെ നാവുകൾ ചലിച്ചു.... 


"ഉപ്പാ.... ശെരിക്കും ആ പ്രൊജക്റ്റ്‌ ന് ഏറ്റവും അർഹർ DS ഗ്രൂപ്പ്‌ തന്നെയാണ്.. നമ്മൾ അനാവശ്യമായാണ് അതിനിടയിൽ കിടന്ന് കളിക്കുന്നത്.. അതവർക്ക് തന്നെ നൽകിക്കൂടെ ഉപ്പാ... "


"റിഹാൻ .....  !!!...."


ഉപ്പാന്റെ ശബ്ദം ഉയർന്നതും വയറ്റിൽ നുരഞ്ഞു പൊങ്ങിയ കാളലോടെ ഞാൻ ഉപ്പാനെ നോക്കി.. ആ കണ്ണുകളിലെ കോപം എനിക്ക് നേരെ പാഞ്ഞു വന്നതും ഞാൻ തല താഴ്ത്തി നിന്നു.. 


"നിനക്ക് ബുദ്ധിയില്ലേ റിഹാൻ....  ഈ പ്രൊജക്റ്റ്‌ നമുക്ക് ഇമ്പോര്ടന്റ്റ്‌ ആണ്.. അവർക്കീ പ്രൊജക്റ്റ്‌ ലഭിച്ചാൽ... നമ്മുടെ കമ്പനിയെക്കാൾ ഉയരത്തിൽ അവരെത്തും.. അതിനൊരിക്കലും ഞാൻ അനുവദിക്കില്ല.  എന്ത് വില കൊടുത്തും ഈ പ്രൊജക്റ്റ്‌ നമുക്ക് സ്വന്തമാക്കണം ... നിന്റെ ഈ ഒരു മനോഭാവം മാറ്റാൻ സമയമായി റിഹാൻ.. ബിസിനസ് രംഗത്ത് നീ കൂടുതൽ ശക്തമായി നിലകൊള്ളണം.. ഈ മേഖലയിൽ വലിയൊരു മത്സരം തന്നെയാണ് നടക്കുന്നത്... അതിലെ മുൻ പന്തിയിൽ RM ഗ്രുപ്പ് ഉണ്ടാവണം... 
നിനക്ക് മനസ്സിലാവുന്നുണ്ടോ റിഹാൻ"


ഉപ്പാന്റെ കട്ടിയേറിയ വാക്കുകൾ കേട്ടതും ഉപ്പാന്റെ സമ്മതത്തിന് കാത്ത് നിൽക്കാതെ ഞാൻ തിരിഞ്ഞു നടന്നു... 

ഉപ്പാന്റെ റൂമിലെ വാതിൽ തുറന്ന് ഞാൻ എന്റെ റൂമിലേക്ക് നടന്നു... ചങ്കിൽ ശക്തമായ വേദന... കണ്ണുകൾ ഇപ്പൊ നിറഞ്ഞൊലിക്കുമെന്ന അവസ്ഥ... 
റൂമിൽ എത്തിയതും വാതിൽ ലോക്ക് ചെയ്തു കൊണ്ട് ഞാൻ ബെഡിൽ മലർന്നു കിടന്നു...  

 'എന്റെ തീരുമാനങ്ങൾക്കപ്പുറം നിൽക്കാനാണ് നിന്റെ ഭാവമെങ്കിൽ ഈ മാലിക് ആരാണെന്നു നീ ശെരിക്ക് അറിയും... '

ഉപ്പാന്റെ വാക്കുകൾ കാതുകളിൽ വന്നു നിറയുന്ന പോലെ... 
അതെ... ഉപ്പാന്റെ തീരുമാനങ്ങൾ...
.... എല്ലാം ഉപ്പാന്റെ തീരുമാനങ്ങൾ മാത്രമായിരുന്നല്ലോ... എല്ലാം അറിയാമായിരുന്നിട്ടും ഉപ്പ എന്തിനാ ഇങ്ങനൊക്കെ ചെയ്യുന്നത്... ഉപ്പാക്ക് വലുത് പ്രശസ്തിയും പ്രതാപവുമാണ്.. എന്റെ വാക്കുകൾക്കൊരു വിലയുമില്ല.. 
ഉപ്പാന്റെ വാക്കിനപ്പുറം എനിക്കൊരു വാക്കില്ലെന്ന് ഉപ്പാക്ക് നന്നായിട്ടറിയാം.. അത് കൊണ്ട് തന്നെയാണ് ഉപ്പാന്റെ കൈക്കുള്ളിൽ എന്നെ ഞെരിച്ചമർത്തുന്നത്.... 
വരക്കാൻ  ഒരുപാട് ഇഷ്ടമുള്ള എന്റെ സ്വപ്നങ്ങൾക്ക് മീതെ ബിസിനസ് എന്ന തലവേദന കൊണ്ട് വന്നത് ഉപ്പ തന്നെയാണ്.. ഉപ്പാന്റെ നിർബന്ധം കാരണം ഞാനൊരു നല്ല ബിസിനസ്കാരനായി... ദി യങ് ബിസിനസ് മാൻ... റിഹാൻ മാലിക്... 
ആ പേര് കേൾക്കുമ്പോൾ പുച്ഛം തോന്നുന്നു.... 
ഒട്ടും ഇഷ്ടമില്ലാത്ത മേഖല.. ഉപ്പാന്റെ ഒരേ ഒരു നിർബന്ധം.... 

ഇന്നിപ്പോ ഈ കല്യാണവും ഉപ്പാന്റെ നിർബന്ധമാണ്... വേണ്ടെന്ന് പറയാൻ ഉപ്പാക്ക് മുന്നിൽ നാവ് ചലിക്കുന്നില്ല... എല്ലാ സത്യങ്ങളും ഉപ്പാക്കറിയാം.. എന്നിട്ടും കണ്ണടച്ച് ഈ കല്യാണത്തിന് വേണ്ടി എന്നെ നിർബന്ധിപ്പിക്കുന്നു.. 
ഉപ്പാനോട് എതിർ പറയാൻ എനിക്കാവില്ല.. അത് കൊണ്ട് തന്നെയാണ് പതിയെ ഫെല്ലയിൽ നിന്നും അകന്നതും അവളിൽ വെറുപ്പ് ഉണ്ടാക്കിയതും... ആ വെറുപ്പ് കാരണം അവൾ കല്യാണത്തിൽ നിന്നും പിന്മാറും.. അവൾ പിന്തിരിഞ്ഞാൽ ഉപ്പാക്ക് ഒന്നും ചെയ്യാനാവില്ല... അതിന് വേണ്ടി തന്നെയാണ് മനഃപൂർവം അവളെ അകറ്റിയത്...  
ഫെല്ലയോട് എല്ലാം തുറന്നു പറയണം.. ഈ കല്യാണം മുടങ്ങണം... 


കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ട് ഞാൻ ചെരിഞ്ഞു കിടന്നു... കണ്ണുനീർ തുള്ളികൾ ഒലിച്ചിറങ്ങി കൊണ്ട് തലയിണയിലേക്ക് പതിക്കുന്നുണ്ടായിരുന്നു... 

'നിന്നെ എനിക്ക് മറക്കാനാവുന്നില്ലല്ലോ പെണ്ണേ.... 
അറിഞ്ഞിരുന്നില്ല.... അറിഞ്ഞിരുന്നില്ല..... എന്റെ ഒരു നിമിഷത്തെ തെറ്റ് ഈ ജന്മം മുഴുവൻ നമ്മുടെ പ്രണയത്തിൻ മീതെ കണ്ണുനീർ തുള്ളിയായി പതിക്കുമെന്ന്.... '


ഹൃദയത്തിലെ വേദന മുഴുവൻ കണ്ണുനീർതുള്ളി ആയതും കണ്ണുകൾ ഒന്ന് കൂടെ ഇറുക്കി അടച്ചു... 
പുറത്തപ്പോഴും മഴ തകർത്തു പെയ്യുന്നുണ്ടായിരുന്നു.... 


*************


ധും.... ധും... ധും..... 


രാവിലെ തന്നെ വാതിലിൽ ശക്തമായ മുട്ട് കേട്ടാണ് ഞാൻ ഉറക്കമുണർന്നത്... പാതി മയക്കത്തിലുള്ള കണ്ണുകൾ തുറന്നു കൊണ്ട് ഞാൻ ഫോണിൽ നോക്കി... 
ഫോണിൽ സമയം നോക്കിയതും കിടന്ന കിടപ്പിൽ നിന്നും ഞാൻ ചാടി എണീറ്റു.. 


"വാട്ട്‌... !!!!!! ഒമ്പത് മണിയോ..... ഓഹ്... ഇന്നെന്താ എന്നെ വിളിക്കാഞ്ഞേ.   അയ്യോ . ഓഫിസിൽ പോകാൻ ലേറ്റ് ആയല്ലോ... നാളെയാണ് ആ മീറ്റിംഗ്.  അതിന് പ്രിപ്പയറാവാനുള്ള കോൺഫറൻസ് ഇന്ന് മോർണിംഗ് കൂടണമെന്ന് പറഞ്ഞിരുന്നു... ശോ... എല്ലാം പോയി... "


തലക്ക് കൈ വെച്ച് ഫോണിൽ നോക്കി ഇരുന്നതും വീണ്ടും വാതിലിൽ ശക്തിയായി മുട്ടുന്നത് കേട്ടു.. വാതിലിന്റെ ഭാഗത്തേക്ക്‌ നോക്കി കൊണ്ട് ഞാൻ എണീറ്റു.. 

'വാതിൽ ലോക്ക് ചെയ്തിട്ടില്ലല്ലോ. പിന്നെ ആരാ ഈ മുട്ടുന്നത്.. ഇന്നെന്നെ എന്താ ഉമ്മമാർ വിളിക്കാഞ്ഞേ... ഓ... ആകെ തലവേദന ആയല്ലോ... "

ഡോർ തുറക്കാനായി ഞാൻ നടന്നതും വീണ്ടും മുട്ട് കേട്ടു.. 


"ദേ വരുന്നു..."

അല്പം ഈർഷ്യയോടെ ഞാൻ വിളിച്ചു പറഞ്ഞു കൊണ്ട് വാതിൽ തുറന്നു... 


"   സർപ്രൈസ്... !!!!!!  "
 
വാതിൽ തുറന്നതും ആർത്തു പറഞ്ഞു കൊണ്ട് എന്റെ മേലേക്കവർ ചാടി വീണു..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story