മനമറിയാതെ 💙: ഭാഗം 1

manamariyathe sana

രചന: സന

"മിത്ര.." മുന്നിൽ നിൽക്കുന്നവളെ കാണെ *ആരവി*ന്റെ നെഞ്ചോന്ന് കാളി..വിറക്കുന്ന ചുണ്ടുകളോടെ അവളുടെ പേര് മൊഴിഞ്ഞു..തന്റെ പ്രണയം..തൊണ്ടയിൽ നിന്നൊരു വിങ്ങൽ..കണ്ണുകൾ നിറയുന്നുണ്ടോ എന്ന് സംശയം തോന്നി അവന്.. കയ്യിലെ പിടിയുടെ മുറുക്കം കൂടുന്നതറിഞ് ആരവ് അടുത്തിരുന്ന *അർണവി*ന്റെ മുഖത്തേക്ക് നോക്കി.. അർണവിൽ നിറ പുഞ്ചിരി കാണെ അവന്റെ ചങ്കിൽ എന്തോ കുത്തിയിറങ്ങുന്ന പോലെ തോന്നി.. "പെൺകുട്ടി അല്പം നാണക്കാരി ആണെന്ന് തോന്നുന്നല്ലോ..ചെക്കനെ നോക്കുന്നു കൂടി ഇല്ല.." വന്നവരിൽ ആരുടെയോ കളിയാക്കാൻ കേട്ട് മിത്ര തലഉയർത്തി നോക്കി.. മുന്നിലിരിക്കുന്ന ആരവിനെ കണ്ടവളുടെ കണ്ണുകൾ വിടർന്നു.. ഉള്ളിൽ ഇതുവരെ വീർപ്പുമുട്ടിയിരുന്നതിൽ നിന്ന് മോചനം ലഭിക്കുന്ന പോലുള്ള കുളിരു തോന്നി അവൾക്.. വല്ലാത്തൊരു പരവശം..!!

'ഇതാണോ അനു പറഞ്ഞ സർപ്രൈസ്..?' സന്തോഷം കൊണ്ടവളുടെ ഹൃദയം തുടിച്ചു..പോകുന്ന വഴികളിൽ നീളുന്ന ആരവിന്റെ മിഴികളെ എപ്പോഴോ മിത്രയും പ്രണയിച്ചു തുടങ്ങിയിരുന്നു.. എന്നാൽ എപ്പോഴും അവളെ കാണുമ്പോ തിളങ്ങിയിരുന്ന കണ്ണ് അവനിൽ നിന്ന് അന്യമായത് പോലെ തോന്നി ആരവിന്.. മനസിൽ തന്റെ ഏട്ടന്റെ മുഖം മാത്രം.. "നോക്കി നിക്കാതെ ചായ എടുത്ത് കൊടുക്ക് പെണ്ണെ ചെക്കന്.." അടുത്ത് നിന്ന് (മിത്രയുടെ അമ്മ) ശാരധ അവളുടെ കയ്യിൽ പിച്ചിയതും അവൾ ആരവിൽ നിന്ന് കണ്ണ് മാറ്റി.. കയ്യിൽ പിടിച്ചിരിക്കുന്ന ട്രേയിൽ പിടിമുറുക്കി അവൾ പിടക്കുന്ന മിഴികളോട് മറ്റുള്ളവരെ നോക്കി..

"കാര്യങ്ങളൊക്കെ എങ്ങനെയാ ശ്രീധരാ.." "ആദ്യം പെണ്ണും ചെക്കനും ആയി സംസാരിക്കട്ടെ.. അവർക്ക് ഇഷ്ടച്ചാൽ നമ്മുക്ക് ഇതങ്ങു ഉറപ്പിക്കാം ബാക്കി ഒക്കെ അതിന്റെ മുറക്ക് അങ്ങ് നടക്കും അല്ലേടാ.." ആരവിന്റെ മുത്തച്ഛൻ ശ്രീധരന്റെ(ആരവിന്റെ അച്ഛൻ )ചുമലിൽ തട്ടി പറഞ്ഞതും അയാൾ ഒന്ന് ചിരിച്ചു.. ചെറു ചിരിയോടെ നിൽക്കുന്ന മിത്രയേ കാണെ ആരവിന്റെ നെഞ്ചിൽ എന്തോ കൊണ്ട് ഇടിച്ചതു പോലെ തോന്നി.. 'അവൾക്കപ്പോ തന്നെ ഇഷ്ടമായിരുന്നില്ല അല്ലെ..??തന്നെ തിരയുന്ന അവളുടെ കണ്ണുകളുടെ ദിശ പ്രണയത്തിലേക്ക് ആയിരുന്നില്ലേ വിരൽ ചൂണ്ടുന്നത്?? അതോ അങ്ങനെ തനിക്ക് മാത്രം തോന്നിയ ഭ്രമം ആണോ..?? ' അവന്റെ മനസ്സിൽ ചോദ്യം പലവുരു മോട്ടിട്ടു.. അവനെ നോക്കുന്ന അർണവിന് കണ്ണുകൾ ചിമ്മി ചിരിച്ചെന്ന് വരുത്തി ആരവ് പുറത്തേക്ക് നടന്നു.. "മോനെ..

നിങ്ങൾ പോയി സംസാരിച് വാ.. മിത്ര.. മോനെ റൂമിലേക്ക് കൊണ്ട് പോ.." അർണവ് എഴുനേൽക്കുന്നത് കണ്ട് ഒന്നും മനസിലാവാതെ നിന്നിരുന്ന മിത്രയോട് അവളുടെ അമ്മാവൻ പറഞ്ഞതും ഞെട്ടി പോയിയിരുന്നു.. ആരവിന് പകരം അയാളുടെ ചേട്ടൻ..!! അവൾക്കത് ചിന്തിക്കാൻ പോലും ആവില്ലന്ന് തോന്നി.. പകപ്പോടെ അവൾ ആരവ് പോയ വഴിയേ നോക്കി..മനസ്സിൽ സ്വരൂകൂട്ടി വച്ച ഇഷ്ടം തന്നെയാണ് തന്റെ മുന്നിൽ എന്ന ചിന്ത കുറച്ചു നിമിഷത്തേക്ക് എങ്കിലും അവളുടെ മനസ്സിനെ സന്തോഷിപ്പിച്ചിരുന്നു.. പ്രണയം പടർന്നു പന്തലിച്ചിരുന്നു അവളിൽ..എന്നാൽ ഇപ്പോ..!! മുന്നിൽ പുഞ്ചിരിയോടെ നിക്കുന്ന അർണവിനെ അവൾ നിർവികരാധയോടെ നോക്കി.. മിത്രയേ കണ്ട മാത്ര മുതൽ തിളങ്ങുന്ന അവന്റെ കണ്ണുകൾ അവളിൽ കൂടുതൽ അസ്വസ്ഥത നിറച്ചു.. ___💙✨️

ജനലിൽ പിടിമുറുക്കിയവൾ പുറത്തേക്ക് നോക്കി നിന്നു.. മനസ്സ് പലവഴിയിൽ സഞ്ചരിച്ചു.. "ദേ നോക്കിയേ മിത്രേ.. ഇന്നും ഉണ്ടല്ലോ നിന്റെ മാഷ്.." പാട്ട് ക്ലാസ്സ്‌ കഴിഞ്ഞ് ബസ് കാത് നിൽക്കുമ്പോൾ എന്നും കാണാറുള്ളവനെ അവളുടെ മിഴികൾ പരതി.. പതിവ് സ്ഥലത്ത് ഇല്ലന്നുള്ളതിൽ പേരറിയാത്ത ഒരു വിഷമം ഉള്ളിൽ നിറഞ്ഞു..ചുണ്ടുകൾ കൂട്ടിപിടിച്ചവൾ മിഴികൾ താഴ്ത്തി.. പെട്ടന്നാണ് അനു അത് പറഞ്ഞത്.. മിത്രയുടെ മിഴികൾ ഞൊടിയിടയിൽ ആരവ് നിൽക്കുന്ന സ്ഥലം കണ്ടെത്തി..അവൾ പോലും അറിയാതെ പുഞ്ചിരി മിന്നി അവളുടെ ചൊടികളിൽ..!! ഒരു വശം ചുണ്ട് കടിച്ചുള്ള അവന്റെ ആക്കി ചിരി കാണെ മിത്രക്ക് വല്ലാത്ത ചമ്മൽ തോന്നി... 'മുന്നിൽ വന്ന് നിൽക്കുമെങ്കിലും ഒരിക്കൽ പോലും നേരെ നോക്കിയിട്ടില്ല.. ഒളിക്കണ്ണിട്ട് നോക്കുന്നതായിരുന്നു പതിവ്..ഇന്നിതാ തന്റെ ഇമേജ്'..

മിത്രയുടെ മനസ്സ് അവളെ പഴിചാരി.. "മിത്രേ.. നിനക്ക് നാളെ ഒരു സർപ്രൈസ് ഉണ്ട്.." "സർപ്രൈസോ.. എന്ത് സർപ്രൈസ്.." "ആവോ എനിക്ക് അറീല.. നിന്റെ മാഷാ നിന്നോട് പറയാൻ പറഞ്ഞത്.. കോളടിച്ചല്ലോ മോളെ.. എനിക്ക് തോന്നുന്നത് നാളത്തോടെ നിങ്ങളുടെ ഒളിഞ്ഞു നോട്ടം അവസാനിക്കും എന്നാ.. നേരിട്ട് വന്ന് ഇഷ്ടം പറഞ്ഞ രണ്ടുപേർക്കും അതിന്റെ ആവശ്യം വരില്ലല്ലോ.." ചിരിയോടെ അനു പറയുമ്പോ മിത്രയുടെ ഇരുനിറത്തിലുള്ള കവിൾതടം ചുമന്നിരുന്നു.. പ്രണയം തോന്നിയിരുന്നു അവൾക് അവനോട്..പരസ്പരം ഒരു വാക്ക് പോലും ഉരിയാടാതെ മിഴികളിലൂടെ മാത്രമുള്ള പ്രണയം.. പുറത്ത് നിന്നും വീശിയടിക്കുന്ന കാറ്റിനെ പോലെ അവളുടെ മനസും പൊടിപടലം കൊണ്ട് നിറഞ്ഞതായി തോന്നി അവൾക്.. കാരണമില്ലാതെ കണ്ണുകൾ നിറയാൻ വെമ്പുന്ന പോലെ.. 'തന്നോട് അവൻ പറഞ്ഞിരുന്നോ ഇഷ്ടമാണെന്ന്..??

'ഇല്ല..!!' ചോദ്യം പൂർത്തിയാക്കുന്നതിന് മുന്നേ അവളുടെ മനസ് തന്നെ അവൾക് ഉത്തരം നൽകി.. പിന്നിൽ ഒരു കാൽ പെരുമാറ്റം കേട്ടതും അവൾ തിരിഞ്ഞു നിന്നു.. മിഴികളുയർത്തി അവനെ നോക്കാൻ അവൾകായില്ല.. "ഇ...ഇ.. ഇഷ്ടായോ.. എ.. എന്നെ.." യാതൊരു മുഖവുരയും ഇല്ലാതെയുള്ള അർണവിന്റെ ചോദ്യം കേട്ടതും മിത്ര ഒരു ഞെട്ടലോടെ തല ഉയർത്തി.. അവളുടെ കണ്ണുകളിലുള്ള നീർതിളക്കം കണ്ട് അവന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു.. "സാ.. ഇറ്റ്.. ഇറ്റസ് ഒ.. ഓക്കേ.." അവളിൽ നിന്ന് മറുപടി ഇല്ലന്ന് കണ്ടതും വിറയർന്ന സ്വരത്തോടെ അതും പറഞ്ഞവൻ പുറത്തേക്ക് ഇറങ്ങി..വല്ലാത്ത ദേഷ്യം തോന്നി അവന് അവനോട് തന്നെ..അവന്റെ കുറവിനെ ഓർത്തു സങ്കടം തോന്നി.. വിക്കൻ(Stammerer, വിക്കുള്ളവൻ ) മറ്റുള്ളവർ അവന് നൽകിയ പേര് ഓർക്കേ അവന് സ്വയം പുച്ഛം തോന്നി... "എന്തായി മോനെ.." അർണവിന്റെ അമ്മ ജാനകി അത് ചോദിച്ചതും അവനൊന്ന് വേദനയിൽ കലർന്ന പുഞ്ചിരി നൽകി.. കാര്യം മനസിലായത് പോലെ വീണ്ടും ഒരു സംസാരത്തിൽ മുതിരാതെ അവർ അവിടേം വീട്ടിറങ്ങി..എന്നത്തേയും പോലെ ഇതും തനിക് വിധിച്ചവൾ അല്ല എന്ന് അർണവ് അവന്റെ മനസിനെ പറഞ്ഞു പഠിപ്പിച്ചു.. ___💙✨️

'ശ്രീധരന്റെയും ജാനകിയുടെയും രണ്ടുമാക്കളിൽ മൂത്തമകൻ അർണവ് കൃഷ്ണ.. ഒരു IT കമ്പനിയിലെ സ്റ്റാഫ്‌ ആയിട്ട് വർക്ക്‌ ചെയ്യുന്നു.. LLB പാതിവഴിക്ക് ഉപേക്ഷിച്ചാണ് ഇപ്പോ വർക്ക്‌ ചെയ്യുന്നിടത് ജോലിക്ക് ചേർന്നത്.. കാരണം അർണവിന്റെ വിക്ക് തന്നെയാണ്.. ഒരുപാട് കളിയാക്കലുകളും പരിഹാസങ്ങളും നേരിടേണ്ടി വന്നവൻ.. നഷ്ടങ്ങൾ മാത്രമെ അവന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളൂ.. ' അമ്മാവൻ പറഞ്ഞറിഞ്ഞ അർണവിന്റെ കാര്യങ്ങൾ വീണ്ടും വീണ്ടും അവളുടെ കാതുകളിൽ കേട്ട് കൊണ്ടേ ഇരുന്നു.. "മോളെ.. ചെക്കന്റെ വീട്ടുകാരോട് എന്താ അറിയിക്കേണ്ട.." ശാരദയുടെ ചോദ്യത്തിന് മുന്നിൽ അവൾക് ഉത്തരമില്ലായിരുന്നു.. "ഇഷ്ടായില്ല അവനെ..ചെക്കന് വിക്കുള്ളത് കൊണ്ടാണോ.."

അവരുടെ ചോദ്യത്തിന് മുന്നിൽ പെട്ടന്ന് തന്നെ അവൾ നിഷേധാർത്ഥത്തിൽ തല ആട്ടി.. ഒരിക്കലും അല്ല..!! തന്റെ ജീവനായിരുന്ന അച്ഛൻ മരണം വരെ ഊമ ആയിരുന്നു.. അതൊരു കുറവായി താൻ കണ്ടിട്ടില്ല അങ്ങനെ ഉള്ളപ്പോ വിക്ക് ഒരു കുറവായി താൻ കാണുവോ?? ഒരിക്കലും ഇല്ല..!! പക്ഷെ എന്തുകൊണ്ടോ അവൾക് ഈ ബന്ധം അംഗീകരിക്കാൻ ആവുന്നില്ലായിരുന്നു.. ഒരുപക്ഷെ പ്രണയിച്ചത് അനിയൻ ആയിരിക്കെ ചേട്ടനെ ഭർത്താവ് ആയി കാണാൻ അവളുടെ മനസ് അനുവദിക്കുന്നുണ്ടായിരിക്കില്ല..!! ''പ്രണയം..?? അത് തനിക് മാത്രമല്ലെ..!!'' എന്നാലും മനസ്സ് അനുവദിക്കാതെ പോലെ.. ആസ്വസ്തയോടെ മിഴികൾ പൂട്ടി അവൾ ബെഡിൽ മുഖം പൂഴ്ത്തി.. ___💙✨️

ചുണ്ടിൽ ഒളിപ്പിച്ച പുഞ്ചിരിയാലേ മുന്നിൽ നിക്കുന്ന മണ്ണിന്റെ നിറമുള്ളവൾ.. കണ്ണുകൾ പരേവേഷത്തോടെ ചുറ്റും പരത്തുന്നു.. ഇടയ്ക്കിടെ വിടരുന്ന ചുണ്ടും.. നിഷ്കളങ്കമായ കണ്ണുകളും.. ആദ്യ കാഴ്ച്ചയിൽ തന്നെ മറ്റാരോടും തോന്നാത്തൊരു ഇഷ്ടം അവളിൽ തോന്നി.. പക്ഷെ... മറ്റുള്ള പെൺകുട്ടികളെ പോലെ അവൾക്കും തന്നെ ഇഷ്ടായില്ല.. തന്റെ വിക്ക് അവൾക്കും ഒരു കുറവായി തോന്നി കാണും.. കണ്ണടച്ചു തിണ്ണയിൽ ചാരി ഇരിക്കുന്നവന്റെ കണ്ണ്കോണിൽ നനവ് പടർന്നു.. താൻ കാരണം എല്ലായിടത്തും നിന്നും തല കുനിച്ചു ഇറങ്ങേണ്ടി വരുന്ന അച്ഛനെയും അമ്മയെയും ഓർക്കേ അവനിൽ വല്ലാത്ത വിഷമം തോന്നി..

താൻ വിവാഹം കഴിക്കാതെ ആരവും വിവാഹം കഴിക്കില്ല എന്ന് പറഞ്ഞത്തോടെയാണ് പെണ്ണുകാണൽ എന്നാ സമ്പ്രദായതിന് തന്നെ ഇറങ്ങിയത്.. അവിടെയെല്ലാം പരിഹാസവും പുച്ഛം നിറഞ്ഞ നേട്ടങ്ങളും.. ഇതേസമയം വല്ലാത്തൊരു വീർപ്പുമുട്ടൽ ആരവിന് അനുഭവപ്പെട്ടു..ആദ്യമായാണ് ഒരുവളെ കാണുമ്പോൾ ചേട്ടന്റെ കണ്ണുകൾ തിളങ്ങുന്നത്..അതും തന്റെ പ്രണയത്തെ..അവൻ നിസ്സഹായന്നായി ഓർത്തു.. പക്ഷെ പെണ്ണിന് ഇഷ്ടായില്ല എന്ന് പറഞ്ഞ തല കുനിച്ച ചേട്ടന്റെ മുഖം മനസ്സിൽ തെളിയേ അവൻ കണ്ണുകൾ അമർത്തി തുടച്ചു..

ഓരോ ആളുകളുടെയും മുന്നിലും തല കുനിക്കേണ്ട അവസ്ഥ അർണവിന് വരുമ്പോഴും അവനെക്കാൾ കൂടുതൽ വിഷമം അനുഭവിക്കുന്നത് തനിക്ക് ആണെന്ന് അവൻ ഓർത്തു..ചേട്ടന്റെ അവസ്ഥക്ക് തനാണല്ലോ കാരണം എന്നത് അവന്റെ മനസ്സിനെ കൂടുതൽ മുറിപ്പെടുത്തി.. തന്നെ കൊണ്ട് ആവുന്നത് ചേട്ടന് വേണ്ടി ചെയ്യണമെന്നവന്റെ ഉള്ള് മൊഴിഞ്ഞു.. ചിലതൊക്കെ തീരുമാനിച്ചു ഉറപ്പിക്കുന്നതിനൊപ്പം അവന്റെ ഹൃദയത്തിൽ ആരും കാണാതെ പൂത്തുലഞ്ഞ പ്രണയം തന്റെ സഹോദരന് വേണ്ടി ആരവ് തെജിച്ചിക്കാൻ തയ്യാറായിരുന്നു... (തുടരും💙)

Share this story