മനമറിയാതെ 💙: ഭാഗം 20

manamariyathe sana

രചന: സന

"അപ്പോ ത്രേയ.." വിശ്വാനാദ് അത് ചോദിച്ചതും അവന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു.. അവളിൽ ഉള്ള കൗതുകം പണ്ടേ തനിക്ക് നഷ്ടപ്പെട്ടു.. അവന്റെ ഉള്ളം പുച്ഛത്തോടെ മൊഴിഞ്ഞു..!! 'ചെന്നൈയിൽ പോയ ഒരു യാത്രക്കിടയിൽ കണ്ട് മുട്ടിയ മുഖം.. ആദ്യ കാഴ്ച്ചയിൽ അവളുടെ ശരീരത്തോട് തോന്നിയ താല്പര്യം.. അത് ലിവിങ് ടുഗെതറിൽ കൊണ്ടെത്തിച്ചു.. നിയമ പരമായി വിവാഹം കഴിക്കേണ്ട അവസ്ഥയിൽ പോലും അവളെ കോൺവീൻസ് ചെയ്ത് തീരുമാനം മാറ്റിപ്പിച്ചു.. ഇടക്ക് വിശ്വാനാദ് ബന്ധം അറിഞ്ഞപോ പിന്നെ ഉള്ള കാര്യങ്ങൾ വീട്ടിൽ ആയി.. പുറത്ത് പോയി ആരുമായി ബന്ധം പുലർത്തിയാലും വീട്ടിൽ വരുമ്പോ താൻ അവളുടെ ഫിസിക്കൽ നീടിന് സമ്മതിക്കണം എന്നാ അവളുടെ വാശിക്ക് കരണും സമ്മതം മൂളി..!! ഇരുവരുടെയും വഴിവിട്ട ബന്ധങ്ങൾ കണ്ടിട്ടും പരസ്പരം കാണാതെ പോലെ നടിച്ചു മുന്നോട്ട് പോകുന്നവർ..!!' കരൺ സ്വയമൊരു പുച്ഛത്താലേ ഓർത്തു.. പണം..!! അതിൽ കവിഞ്ഞൊരു ആവശ്യം അവൾക് തന്നിൽ നിന്ന് വേണ്ട എന്നുള്ളത് പുതിയ ഓരോ തന്റെ ബന്ധത്തെയും അനുകൂലിക്കുന്ന ഒന്നായി.. "ഡാഡ് ഒന്നും ചെയ്യണ്ട.. ജയറാം വരും.. ചഞ്ചൽ വഴി തന്നെ വരും...ഇത്രയും നാളും അവൾക്ക് മുന്നിൽ അണിഞ്ഞ നല്ലവന്റെ മുഖം മൂടി മാറ്റേണ്ട സമയം അടുത്തു..!!"

വിശ്വാനാഥനോട് അതും പറഞ്ഞു അവൻ മുകളിലേക്ക് നടന്നു.. ____💙✨️ ഫോണിലൂടെ അവളുടെ മിഴികൾ വേഗത്തിൽ ചലിച്ചു.. തേടിയതെന്തോ കണ്ട് കിട്ടിയത് പോലെ ത്രേയയുടെ കണ്ണുകൾ വിടർന്നു.. ജയറാമിന്റെ കവിളിൽ അമർത്തി കടിക്കുന്ന ചന്തുവിന്റെ ഫോട്ടോയിലൂടെ ത്രേയ ഒന്ന് തഴുകി.. അവളുടെ ചുണ്ടിൽ പുച്ഛംകലർന്നൊരു ചിരി വിരിഞ്ഞു.. അച്ഛനോടുള്ള ചില ഇടപാട് തീർക്കാൻ മകളെ കരുവാക്കുക എന്ന് പറഞ്ഞു ചാഞ്ചലിന്റെ ഫോട്ടോ കരൺ ഒരു ദിവസം ത്രേയയെ കാണിച്ചതവൾ ഓർത്തു.. കരണിന്റെ കയ്യിൽ അകപ്പെട്ട് ഞെരിഞ്ഞാമരാൻ ആണ് ചന്തുവിന്റെ വിധി എന്ന് ഓർക്കെ അവളിലെ പിശാച് അനന്തം കൊണ്ടു.. ഏത് വിധേനയെങ്കിലും കരൺ അവളെ വശത്തക്കും എന്നും ത്രേയ ഉറപ്പിച്ചിരുന്നു.. ഇത്രനാളും അവന്റെ കയ്യിൽ അമരുന്ന അനേകം സ്ത്രീകളിൽ ഒരുവൾ ആയെ ചന്ദുവിനെയും കണ്ടിട്ടുള്ളു.. ഇന്നിപ്പോ ആരവും ഈ കുടുംബവും ആയി ഏറെ അടുപ്പം ഉള്ള ഒരുവളാണ് എന്നറിഞ്ഞതിൽ ത്രേയ ഒന്ന് ചിരിച്ചു.. അവളിൽ ഒരല്പം പോലും നന്മയോ കരുണയോ പ്രവർത്തിച്ചിരുന്നില്ല..അത്രക്കും പൈഷചികമായി അവൾ എന്നോ മാറിയിരുന്നു..!! "നിന്റെ ലക്ഷ്യം ഇപ്പോ എന്റെ മുന്നിലുണ്ട്.."

ഫോണിൽ കരണിന്റെ നമ്പർ എടുത്ത് മെസ്സേജ് ടൈപ്പ് ചെയ്തവൾ കുറച്ചു നേരം നിന്നു.. ശേഷം അതിനെ ബാക്സ്പേസ് അടിച്ചു കളഞ്ഞു.. "ഇപ്പോ വേണ്ട.. എല്ലാരും തകർന്നിരിക്കുന്ന അവസ്ഥയിൽ ചഞ്ചൽ കൂടി നഷ്ടപ്പെട്ടാൽ ആരവിന് സഹിക്കാൻ കഴിയോ..?!" ചന്തുവിന്റെ സനീദ്യത്തിൽ ആരവിനുണ്ടായ സന്തോഷം അവളിലൂടെ തന്നെ നശിക്കുന്നത് കാണാൻ ത്രേയയുടെ മനസ്സ് ക്രൂരതയോടെ ആശിച്ചു.. അതിനുള്ള വഴികൾ അവൾ തന്നെ മെനഞ്ഞു തുടങ്ങിയിരുന്നു..!! ____💙✨️ "ഹലോ.." "...." "ആരവ്.." "...." മറുപടി കിട്ടാത്തത് കൊണ്ട് ചന്തു ഫോൺ ചെവിയിൽ നിന്ന് മാറ്റി.. കാൾ കട്ട്‌ ആയിട്ടില്ല എന്ന് ഉറപ്പിച്ചു ചന്തു വീണ്ടും ചെവിയോട് അടുപ്പിച്ചു... നേരിയ നിശ്വാസം കേൾക്കാം.. അവളിൽ ഒരു പുഞ്ചിരി നിറഞ്ഞു.. "സംസാരിച്ചാൽ ഇയാളുടെ വായിലെ മുത്ത് കൊഴിയുവൊന്നും ഇല്ല.. ഹും എന്ത് ജാടയാണെന്ന് നോക്കണേ.. 😏" അപ്പോഴും അവന്റെ ശബ്ദം ഇല്ല.. അവളുടെ കോറുവിച്ചുള്ള സംസാരം ആരവിന്റെ ചൊടികളെയും വിടർത്തിയിരുന്നു.. വല്ലാത്തൊരു കുളിരു പോലെ ഉള്ളിൽ.. അവൻ അവൾ അടുത്ത് പറയാൻ പോകുന്നത് കാതോർത്തു.. ""കണ്ണേട്ടാ.."" "'വാട്ട്‌.."" അവനിൽ നിന്ന് പ്രതീക്ഷിച്ച മറുപടി കിട്ടിയതും ചന്തു ഉറക്കെ പൊട്ടിചിരിച്ചു..ഒന്ന് ഞെട്ടിയെങ്കിലും അവന്റെ ഉള്ളിൽ തണുപ്പ് പടരുന്നത് അവൻ അറിഞ്ഞു..

വീണ്ടും ആ വിളി അവളിൽ നിന്ന് കേൾക്കണമെന്ന പോലെ..!! "ഒരു താങ്ക്സ് ഞാൻ പ്രതീക്ഷിച്ചുട്ടോ.." പരിഭവം നിറഞ്ഞ സ്വരം.. "എന്തിനാ.." കുസൃതി നിറഞ്ഞ മറുചോദ്യം.. "പുഴുങ്ങി തിന്നാൻ.. എടൊ മനുഷ്യന്മാരായാൽ നന്ദി വേണം.. അതെങ്ങനെയാ താൻ മനുഷ്യനാണോ എന്നെനിക് നല്ല ഡൌട്ട് ഉണ്ട്.. രാവും പകലും ഇല്ലാതെ കഷ്ടപ്പെട്ടതല്ലേ.. സത്യത്തിനു വേണ്ടി മുന്നിട്ടിറങ്ങിയ വീര പുരുഷൻ അല്ലെ എന്നൊക്കെ കരുതി പപ്പാ പോലും അറിയാതെ കഷ്ടപ്പെട്ട് ആ തെളിവ് ഒക്കെ കൊണ്ട് തന്നപ്പോ തനിക്കിപ്പോ അതൊരു വിലയും ഇല്ല അല്ലെ.." ഫോണിൽ ആണെങ്കിലും ഇതുപറയുമ്പോ അവളുടെ മുഖം എത്രത്തോളം ചുവന്നു കാണും എന്നത് ആരവിന് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു.. വിശ്വാനാഥന് എതിരെയുള്ള അന്നത്തെ എവിഡൻസ് ആണ് ചന്തു അന്ന് കാണാൻ വന്നപ്പോ കൊണ്ട് തന്നത്.. ഒരുപാട് സന്തോഷം തോന്നിയതുമാണ് അവന്റെ കയ്യിൽ കിട്ടിയപ്പോൾ.. വിളിച്ചു അവളോട് താങ്ക്യൂ പറയണം എന്നും ഉണ്ടായിരുന്നു.. പക്ഷെ.. അങ്ങനെ ആയിരുന്നെങ്കിൽ ഇന്നീ സംസാരം കേൾക്കാൻ കഴിയില്ലായിരുന്നു.. അവൻ ഒന്ന് ചിരിച്ചു പോയി.. "ചിരിക്കാതെടോ പട്ടി.." "ഡീീീ..പട്ടി നിന്റെ.." വീണ്ടും അവളുടെ ചിരി.. പരസ്പരം എന്തൊക്കെയോ അവർ പറഞ്ഞു.. കാണണമെന്ന ആഗ്രഹം മനഃപൂർവം ആരവ് മറച്ചു വച്ചു..

പെട്ടന്ന് ഫോണിൽ വീഡിയോ കാൾ കണ്ട് ആരവ് ഒന്ന് ഞെട്ടി.. പിന്നെ ഒരു ചിരി പടർന്നു അവനിൽ.. കുറച്ചു നേരം ഇരുന്ന് കാൾ അറ്റൻഡ് ചെയ്തു.. "എന്താലോചിച്ചു ഇരിക്കുവായിരുന്നു.. കാൾ വന്ന ചാടി വീണ് എടുക്കാൻ അറിയില്ലേ.." കണ്ണുരുട്ടിയുള്ള അവളുടെ ചോദ്യം കേൾക്കെ ആരവ് പുച്ഛിച്ചു.. പിങ്ക് കളർ ടീഷർട്ട് ആണ് വേഷം മുടി അലസമായി ഇട്ടിട്ടുണ്ട്.. മുഴുവൻ പല്ലും കാണിച് ഇളിച്ചു ഇരിക്കുന്ന അവളെ അവനും കണ്ണ് മാറ്റാതെ നോക്കി.. "അത്രക്ക് ഭംഗിയാ.." അവളുടെ ചോദ്യം കേൾക്കെ ആരവ് ഒന്ന് ഞെട്ടി.. വേഗം മുഖം തിരിച്ചു.. അവളുടെ അടക്കി പിടിച്ചുള്ള ചിരി അതിലൂടെ കേൾക്കാം.. ശ്രെദ്ധിക്കാതെ ആരവ് തിരിഞ്ഞിരുന്നു.. "കണ്ടേച്ചാലും മതി..ഈർക്കിലി.." "പക്ഷെ താൻ സുന്ദരനാ.. എന്താ ബോഡി.. എന്താ ലുക്ക്‌..! ഏറ്റവും അട്രാക്റ്റീവ് ആ കണ്ണാ.." ഞെട്ടി കൊണ്ടവളെ നോക്കി അവൻ.. ചുമരിൽ ഒട്ടിച്ചു വച്ചിരിക്കുന്ന ആരവിന്റെ ഒരു ന്യൂട് പിക് ബാക്ക് ക്യാം വഴി ആരവിന് കാണിച് കൊടുത്തുള്ള ചന്തുവിന്റെ സംസാരത്തിന് ആരവിന്റെ തൊണ്ട വരണ്ടു..

""ചഞ്ചൽ..."" ദേഷ്യത്തോടെയും നാണകേടോടെയും ഉള്ള അവന്റെ വിളിയിൽ അവളൊന്ന് പുഞ്ചിരിച്ചു..മറുപടിയായി അവളൊന്ന് നീട്ടി വിളി കെട്ടു.. "എന്തോ.." ""ഇത് നിന്റെ നാശത്തിനാ..എന്നെ ശെരിക്ക് അറിയില്ല നിനക്ക്.."" ഫ്രണ്ട് ക്യാം എടുത്തു അവനൊന്ന് ചുണ്ട് കൂർപ്പിച്ചു ഉമ്മ കൊടുത്തു ചന്തു ഫോൺ കട്ട്‌ ചെയ്തു ബെഡിലേക്ക് മറിഞ്ഞു.. ഒന്ന് ഉരുണ്ട് വീണ്ടും ആ ഫോട്ടോയിലായി നോക്കി വീണ്ടും ഫോൺ എടുത്തു.. അതിൽ വാൾപേപ്പറിൽ കാണുന്ന ആരവിന്റെ മുഖത്തു അവളൊന്ന് തലോടി.. ചുണ്ട് ചേർത്തു അവന്റെ ചുണ്ടിലായി ഒന്ന് മുത്തി.. "എനിക്ക് അറിയില്ല.. നിന്നോട് ഇത് എങ്ങനെ പറയുമെന്ന്.. നീ അക്‌സെപ്റ്റ് ചെയ്യുവൊന്നും അറിയില്ല.. ബട്ട്‌.. ബട്ട്‌ I Love You..!!" ഫോൺ നെഞ്ചോട് ചേർത്താവൾ കണ്ണുകൾ അടച്ചു.. ചുണ്ടിൽ അപ്പോഴും പുഞ്ചിരി നിറഞ്ഞിരുന്നു..!! ___💙✨️ "അർണവേട്ടാ.." പിന്നിൽ നിന്ന് മിത്ര അവന്റെ വയറിലൂടെ ചുറ്റി പിടിച്ച പുറത്ത് തല വച്ചു.. അർണവ് ഒന്ന് ഞെട്ടി.. അവളുടെ കയ്യ് വലിച്ചു മുന്നിൽ നിർത്തി അവളെ ഒന്ന് സൂക്ഷിച് നോക്കി..

"എന്താ ഏട്ട.." മുഖത്തു നാണം വാരി നിറച്ചവൾ ചോദിക്കേ അർണവിന്റെ കണ്ണുകൾ മിഴിഞ്ഞു.. മിത്ര തന്നെയാണോ എന്നവൻ പിന്നിലേക്ക് നീങ്ങി അവളെ മുഴുവനായി ഒന്ന് വീക്ഷിച്ചു.. ഇട്ടിരിക്കുന്ന സ്കിർട്ടിൽ പിടിച്ച നാണം അഭിനയിക്കുന്നുണ്ട്.. "ഇങ്ങനെ നോക്കല്ലേ.." അടുത്തേക്ക് വന്നു അവന്റെ കവിളിൽ ഒന്ന് കുത്തി മിത്ര പറഞ്ഞു അവന്റെ ഇരുകായ്കളും അവളുടെ അരയിലൂടെ തന്നെ ചുറ്റി.. അവനെ എത്തി ഇറുക്കി പുണർന്നു.. മിത്രയുടെ ഈ ഭാവം തലക്കാടി ഏറ്റവനെ പോലേ അർണവ് നോക്കി നിന്നു.. അപ്പോഴും മിത്രയുടെ കണ്ണുകൾ കുറച്ചു മാറി തങ്ങളെ വീക്ഷിക്കുന്ന ത്രേയയിൽ ആണ്.. ത്രേയ കയ്യ് മുഷ്ടി ചുരുട്ടി പിടിച് ഇരുവരെയും നോക്കുന്നുണ്ട്.. "കുറച്ചൂടി ചേർത്ത് പിടിക്ക് മനുഷ്യ.. നിങ്ങളുടെ മുറപ്പെണ്ണ് ഈ കാഴ്ച കണ്ടോന്ന് ആനന്ദിക്കട്ടെ.." കാര്യങ്ങളുടെ കിടപ്പ് വശം മനസ്സിലാക്കിയത് പോലെ അർണവിന്റെ കരങ്ങൾ അവളെ ഇറുക്കി അണച്ചിരുന്നു.. ഒരാളൽ അവളിലൂടെ കടന്നു പോയി.. ഒന്നേങ്കി അവൾ അവനിൽ പറ്റി ചേർന്ന്.. കുറച്ചു കഴിഞ്ഞു ത്രേയ പോയെന്ന് കണ്ടതും മിത്ര അവനിൽ നിന്ന് അടർന്നു മാറാൻ തുടങ്ങി.. അതിനനുവദിക്കാതെ അവളെ കൂടുതൽ അവൻ അടക്കി പിടിച്ചു.. "അർണവേട്ടാ.. വിട്ടേ അവൾ പോയി.."

"എന്താടി.. ഒരു ക..ള്ള ലക്ഷ..ണം.." "കള്ളലക്ഷണം എനിക്കല്ല.. മാറ്റവൾക.. നിങ്ങളുടെ സ്വത്ത്‌ മാത്രമല്ല നിങ്ങളിലും അവൾക്കൊരു കണ്ണുണ്ട്.. ഒരു തക്കം കിട്ടിയ പഴയ ഇഷ്ടം കുത്തി പൊക്കാൻ ആണ് അവളുടെ പ്ലാൻ.. അല്ലാതെ സ്വത്തും പ്രതികാരവും മാത്രമൊന്നും അല്ല..സൂക്ഷിച് നടന്ന നിങ്ങൾക് കൊള്ളാം.." വലിയ ആളെ പോലെ ഭീഷണി സ്വരത്തിൽ പറയുന്നവളെ അർണവ് ചിരിയോടെ നോക്കി.. അവളിലെ കുശുമ്പി ഭാര്യയെ കണ്ടതിലുള്ള ചിരിയായിരുന്നു അവനിൽ.. "ഇങ്ങനെ നോക്കുവൊന്നും വേണ്ട.. അവളും എന്നെ പോലെ പെണ്ണ് തന്നെയല്ലേ.. അവളുടെ നോട്ടം ഏത് ഉദ്ദേശത്തിൽ ആണെന്ന് ഒക്കെ എനിക്ക് മനസിലാവും.." മിത്രയേ ചുഴിഞ്ഞു നോക്കുന്ന അർണവിനോട് അത്രയും പറഞ്ഞവൾ തിരിഞ്ഞു നടന്നു.. പെട്ടന്ന് അവളുടെ പിന്നിൽ നിന്നവൻ അവളുടെ ടീഷർട്ടിൽ പിടിച് വലിച് തനിക്കടുപ്പിച്ചു നിർത്തി.. മിത്ര ഒന്ന് പകച്ചു.. ""അവളെ പോലൊരു പെണ്ണല്ല നീ.. ഒരിക്കലും..!!"" അവന്റെ മറുപടിയിൽ ഉണ്ടായിരുന്നു എല്ലാം.. മിത്ര ഒരു ചിരിയോടെ ഒന്നുയർന്നു പൊങ്ങി അവന്റെ കവിളിൽ ചുണ്ട് ചേർത്തു.. തഴുന്നതിന് മുന്നേ അർണവ് അവളെ ഇരുകയ്കളും കൊണ്ട് ഉയർത്തി നിർത്തി.. തറയിൽ നിന്ന് കാല് ഉയർന്നതും മിത്ര ഒന്ന് മിഴിച്ചു നോക്കി അവനെ.. അവന്റെ കണ്ണിൽ മറ്റെന്തോ ഭാവം നിറഞ്ഞത് കാണെ ഇത്രനേരം തോന്നാത്ത ഒരു പരവേഷം അവൾക് തോന്നി.. ഹൃദയം അതിവേഗത്തിൽ മിടിച്ചു.. അവന്റെ കണ്ണിൽ കുരുങ്ങി പോയി അവൾ..

'"പ്ലീസ്.. ഒരു ബൈറ്റ്..!!"" കണ്ണിൽ പ്രണയം നിറച്ചവൻ ചോദിക്കേ എതിർക്കാൻ കഴിയാതെ അവൾ നിന്നു.. അവളുടെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞതും അവനൊന്ന് താഴ്ന്ന് അവളുടെ കഴുത്തിലായി പല്ലുകൾ ആഴ്ത്തി.. മിത്ര ഒന്നുയർന്നു അവന്റെ മുടിയിൽ കൊരുത് പിടിച്ചു.. ആവേശം ജനിപ്പിച്ചത് പോലെ വീണ്ടും അതിൽ പല്ലാഴ്ത്തി അവിടേം ഒന്ന് നുണഞ്ഞു.. ദീർഘനേരത്തെ ചുംബനതിനേക്കാൾ വീര്യമുള്ളത് പോലെ തോന്നി അവൾക് അത്.. അവളുടെ നെറ്റിയിലായി അമർത്തി മുത്തി അവൻ അവളെ താഴെ നിർത്തി.. വേഗത്തിൽ തിരിഞ്ഞോടുന്ന മിത്രയേ കണ്ണിൽ പ്രണയം നിറച്ചവൻ നോക്കി നിന്നു..!! ____💙✨️ "അനിയനുമായി പ്രണയത്തിൽ തുടർന്ന് ചേട്ടന്റെ താലി കഴുത്തിൽ ഇട്ട് നടക്കാൻ നാണം ആവുന്നില്ലേ നിനക്ക്..?!" അസ്ത്രം കണക്കെ നെഞ്ചിലേക്ക് വന്നു പതിച്ച ത്രേയയുടെ വാക്കുകളിൽ മിത്ര പതറി പോയി.. കണ്ണുകൾ കുറച്ചു മാറി തന്നെ വിശ്വാസം വരാതെ നോക്കുന്ന അർണവിൽ നീണ്ടു.. 'താൻ എന്ത് പറയും അർണവേട്ടനോട്.. താൻ പ്രണയിച്ചിട്ടില്ലേ എന്ന് ചോദിച്ച മറുപടി ഇല്ല എന്ന് പറയാൻ തന്നെ കൊണ്ട് സാധിക്കോ..? പണ്ടാണെങ്കിലും താനും സ്നേഹിച്ചിരുന്നില്ലേ അവനെ..ആ മുഖത്തു നോക്കി കള്ളം പറയാൻ തനിക്കാവില്ല..!' അവളുടെ മനസ്സിലേ ചിന്തകൾ കാട് കേറി.. നിസ്സഹായതയോടെ അവൾ അർണവിനെ നോക്കി.. അവന്റെ നോട്ടം ആരവിൽ ആണെന്ന് കാണെ അവളുടെ ശിരസ്സ് കുനിഞ്ഞു.. "നീ എന്നെ നിലക്ക് നിർത്താൻ ശ്രെമിച്ചന്നവനല്ലേ.

. ആ നീ തന്നെ സ്വന്തം ചേട്ടന്റെ ഭാര്യയെ മനസ്സിൽ കൊണ്ട് നടക്കുന്നെന്ന് പറഞ്ഞ.. മനസ്സിൽ കൊണ്ട് നടക്കുന്നത് മാത്രമേ ഉള്ളോ.. അതോ അപ്പുവേട്ടൻ ഇല്ലാത്ത നേരം നോക്കി രണ്ടുംകൂടി.." "ത്രേയാ.." ആരവ് ഊക്കോടെ അവളുടെ കഴുത്തിനു പിടിച്ചതും ത്രേയ അത് തട്ടി മാറ്റി അർണവിന്റെ കാൽക്കലേക്ക് ഒരു ബോക്സ്‌ എറിഞ്ഞു.. തുറന്ന് കിടക്കുന്ന ആ പെട്ടി കാണെ ആരവിന്റെ ശ്വാസം നിലച്ചത് പോലെ തോന്നി.. പ്രണയകാലത് സൂക്ഷിച് വച്ച മിത്രയുടെ ഫോട്ടോയും അവൾക്കായി കരുതിവച്ച കുറച്ചു സമ്മാനങ്ങളും.. കണ്ണിൽ നിന്ന് മാറ്റിയിട്ടു തന്നെ കുറെ നാളായി.. അർണവിന്റെ പതിയായി മിത്ര വന്ന അന്ന് തന്നെ നശിപ്പിക്കാൻ തുണിഞ്ഞതുമാണ്.. പിന്നെ മറന്നു പോയിരുന്നു.. ഓരോന്നും ഓർത്ത് ആരവിന്റെ കയ്കൾ വിറഞ്ഞു.. കുനിഞ്ഞു അതെടുക്കുന്ന അർണവിനെ കണ്ടതും ആരവിന്റെ കണ്ണുകൾ നിറഞ്ഞു.. അവൻറെ മുന്നിൽ നിൽക്കാൻ തനിക് അർഹത ഇല്ലാത്ത പോലെ.. മിത്രയുടെ അവസ്ഥയും മറിച്ചായിരുന്നില്ല.. തന്നെ ആരവ് സ്നേഹിച്ചിരുന്നെന്ന് ഒരു സംശയം മാത്രമേ തോന്നിയിരുന്നുള്ളു.. ഇപ്പോ അത് സത്യമായിരിക്കുന്നു.. അതിനൊപ്പം താൻ കണ്ട സ്വപ്നവും.. "അപ്പു.. ഞാൻ.. ഇവള്.. സത്യം.." വാക്കുകൾ തൊണ്ടയിൽ കുരുങ്ങി പോയി ആരവിന്.. കണ്ണുകൾ നിറച് നിക്കുന്ന അർണവിനോട് താൻ എന്ത് പറയും.. അർണവിന്റെ നോട്ടം മിത്രയിൽ എത്തി നിന്നു.. അവളും കരയുന്നുണ്ട്.. അതിനേക്കാൾ ഇരട്ടി അവളുടെ കണ്ണുകൾ അവളുടെ നിരപരാധിത്വം എടുത്ത് കാട്ടുന്നുണ്ട്.. എല്ലാം നേടിയവളെ പോലെ ചിരിച്ചു നിൽക്കുന്ന ത്രേയയെ കാണെ താനും ആരവും തമ്മിൽ യാതൊന്നും ഇല്ലെന്ന് അവൾക് അലറി വിളിക്കാൻ തോന്നി.. പക്ഷെ സാഹചര്യം..!! അല്ലേലും സാഹചര്യമാണ് മനുഷ്യനെ തെറ്റുകാരൻ ആക്കുന്നത്..!! .....(തുടരും💙)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story