മനമറിയാതെ 💙: ഭാഗം 5

manamariyathe sana

രചന: സന

"I... W..ant..to hug y..ou.. Can I??" കണ്ണിൽ പ്രണയം നിറച്ചവൻ ചോദിക്കേ അവളുടെ അടിവയറ്റിൽ വല്ലാത്തൊരു തണുപ്പ് അനുഭവപ്പെട്ടു.. കണ്ണുകൾ അണുകിട മാറ്റാതെ തന്നിലേക്ക് നടന്നടുക്കുന്നവനെ കാണെ മിത്ര കാബോർഡിൽ ചാരി നിന്നു.. കണ്ണിൽ അർണവിന്റെ രൂപം മാത്രം..!! അവന്റെ നിശ്വാസം നെറ്റിയിൽ തട്ടുന്നതറിഞ്ഞു കണ്ണുകൾ മുറുക്കി പൂട്ടി.. ശ്വാസം ആഞ്ഞു വലിച്ചവൾ കണ്ണുകളുയർത്തി നോക്കി..!! തൊട്ടടുത്ത്..ശരീരത്തായി അമർന്നു..!! വല്ലാതെ വിറച്ചു പോയവൾ.. ശബ്ദം തൊണ്ടയിൽ കുരുങ്ങി..മിത്രയുടെ കണ്ണിൽ തന്റെ പ്രതിഭിംബം തെളിഞ്ഞു കണ്ടതും അർണവ് അവളുടെ ഇരുവശത്തുമായി കൈകൾ ചേർത്ത് അരയിലൂടെ ചുറ്റി വരിഞ്ഞു.. നെഞ്ചിൽ അവളുടെ മുഖം അമർന്നതും ഇരുവരുടെയും ശ്വാസഗതി ഉയർന്നു..!! അവന്റെ ഷിർട്ടിന്റെ വിടവിലൂടെ മിത്രയുടെ മിഴികൾ തിങ്ങി നിറഞ്ഞ രോമങ്ങളുള്ള നെഞ്ചിൽ പതിഞ്ഞു.. അവനിൽ നിന്ന് ഉയരുന്ന വിയർപ്പും സ്പ്രെയുടെയും മിസ്രിത ഗന്ധം നാസികയിലും അവന്റെ കയ്യ്കളുടെ ചൂട് ടോപിന്റെ പുറത്തുകൂടെ ശരീരത്തും ഒരുപോലെ സുഖം നൽകി മിത്രക്ക്.. വയറിനു മീതെ പതിഞ്ഞിരുന്ന കയ്യ് ഒന്ന് മുറുക്കി അർണവ് മിത്രയേ ഒന്ന് ഉയർത്തി.. ഒരു നിമിഷം ശ്വാസം പോലും വിടാൻ മറന്നവൾ അവനെ മിഴിച്ചു നോക്കി..!! "താങ്ക്യൂ.. 😘" കഴുത്തിലായി അവന്റെ ചുണ്ടും കാതിലായി അവന്റെ സ്വരവും വന്ന് പതിച്ചതും മിത്രക്ക് ബലം നഷ്ടപെടുന്ന പോലെ തോന്നി..

ഇതുവരെ അവൾ അറിയാതൊരു വികാരം..!! ഹൃദയം ഇപ്പോ പുറത്ത് ചാടും എന്ന് തോന്നി പോയിരുന്നു മിത്രക്ക്..ചുണ്ടിലൊരു പുഞ്ചിരിയും കണ്ണുകളിൽ നീർത്തിളക്കത്തോടെയും അർണവ് അവളിൽ നിന്ന് വിട്ട് നിന്നതും മിത്ര ഉയർന് വന്ന ഹൃദയമിടിപ്പ് ഒരുവിധം അടക്കി അവനെ നോക്കി.. അവളെ നോക്കി കണ്ണ് ചിമ്മി അർണവ് റൂം തുറന്നു പുറത്ത് പോയി.. വല്ലാതെ സന്തോഷിച്ചിരുന്നു അവന്റെ ഉള്ളം.. മിത്രക്കും വല്ലാത്തൊരു പിടപ്പ് തോന്നി.. അർണവിന്റെ അധരത്തിന്റെ ചൂട് അറിഞ്ഞ കഴുത്തിൽ കയ്യ് വച് തഴുകെ മിത്ര കണ്ണുകൾ മുറുക്കി അടച്ചു.. ചുണ്ടിൽ ചെറുപുഞ്ചിരിയോടെ..!! ____💙✨️ "ആരവ്.. നിന്നെ ചീഫ് എഡിറ്റർ വിളിക്കുന്നുണ്ട്.." സിറ്റിയിലെ തന്നെ പോപ്പുലർ ആയുള്ള ഒരു ചാനലിൽ ആണ് ആരവിന്റെ ജോലി..!! രണ്ടു ദിവസം മുന്നേ ഉള്ള ഫയൽ ഓരോന്നായി കമ്പ്യൂട്ടറിൽ എന്റർ ചെയ്തുകൊണ്ടിരിക്കെ ആയിരുന്നു സന്ദീപ് ആരവിനോട് അത് പറഞ്ഞത്.. അവനോട് ഒഴുക്കൽ മട്ടിൽ ഒന്ന് സമ്മതം മൂളി ആരവ് വീണ്ടും പണി തുടർന്നു.. ജോലി കൂടുതൽ ഉള്ളതുകൊണ്ട് തന്നെ എഡിറ്റർ വിളിച്ച കാര്യം അവൻ മറന്നു പോയിരുന്നു.. ഫയൽ ഏകദേശം കംപ്ലീറ്റ് ആയതും അവൻ ഇരുകായ്കളും ഉയർത്തി ഒന്ന് മൂരി നിവർത്തി.. പെട്ടനാണ് അവൻ അയാൾ വിളിച്ചത് ഓർമ വന്നത്..

വേഗം അവിടൊട്ട് നടന്നു.. ക്യാബിൻ ഡോർ നൊക്ക് ചെയ്തതും ഉള്ളിൽ നിന്ന് അനുവാദം കിട്ടിയിരുന്നു.. "സാർ.. വിളിച്ചിരുന്നോ.." ഇഷ്ടക്കേട് അവന്റെ വാക്കുകളിൽ പ്രകടമായിരുന്നു..പുറം തിരിഞ്ഞിരിക്കുന്ന ചെയർ ആരവിന് മുന്നിലായി കറങ്ങി.. ചെയറിൽ ഇരിക്കുന്ന ആളെ കാണെ ആരവിന്റെ നെറ്റി ചുളിഞ്ഞു.. കണ്ണുകൾ ഇടുങ്ങി.. "ആരവ് കൃഷ്ണ.. എന്നെ ഇവിടെ പ്രതീക്ഷിച്ചു കാണില്ല.. ല്ലേ..??" പുച്ഛത്തോടെ ചുണ്ട് കൊട്ടി ചോദിക്കുന്നവളെ അതിന്റെ പതിൻമടങ് പുച്ഛത്തിൽ അവൻ തിരിച്ചു നോക്കി.. അവൾ പ്രതീക്ഷിച്ച പേടി അവനിൽ കാണാത്തത് കൊണ്ടാവണം അവൾക് നന്നേ ദേഷ്യം വന്നിരുന്നു.. "നിന്നെ കൊണ്ട് എന്ത് ചെയ്യാൻ കഴിയും എന്ന് താൻ ചോദിച്ചില്ലേ.. എന്നാ കേട്ടോ.. ഇപ്പോ ഈ നിമിഷം എനിക്ക് തന്നെ ഇവിടുന്ന് ഡിസ്മിസ്സ് ചെയ്യാൻ പറ്റും..കാണണോ..??" അല്പം... അല്ല കുറച്ചധികം പുച്ഛത്തോടെ പറഞ് അവൾ ആരവിനെ നോക്കി.. "കാണണം... മാഡം അതങ്ങ് ചെയ്താട്ടെ.." മറുപടി പറയുന്നതിനൊപ്പം കഴുത്തിലെ tag അവന് ടേബിളിന് പുറത്ത് വച്ചിരുന്നു.. കയ്യും കെട്ടി 'നിസ്സാരം' ഭാവത്തിൽ നിക്കുന്ന ആരവിനെ അവൾ കണ്ണും മിഴിച്ചു നോക്കി.. "ചന്തു..നീ പോകുന്നില്ലേ അവനവിടെ... അല്ല ആരവ് എന്താ ഇവിടെ.."

ഡോർ തുറന്ന് വന്ന ജയറാം ചഞ്ചൽ നോട് ചോദിക്കേ അടുത്ത് നിക്കുന്ന ആരവിനെ കണ്ട് അടുത്ത ചോദ്യവും വന്നിരുന്നു.. കണ്ണും മിഴിച്ചു നിന്ന് പരുങ്ങുന്ന ചഞ്ചലിനെ കണ്ടതും അയാൾക് മനസിലായിരുന്നു അവളെന്തോ ഒപ്പിച്ചിട്ടുണ്ടെന്ന്.. ആരവിന്റെ മുഖത്തു അപ്പോഴും ഇരുവരോടും ഉള്ള പുച്ഛം നിറഞ്ഞു നിന്നിരുന്നു.. "അത്... പപ്പാ.. ഞാൻ.. അല്ല ഇയാൾ പപ്പയോടു എന്തോ പറയാൻ വന്നതാ.. അപ്പോഴാ ഞാൻ പറഞ്ഞേ പപ്പാ ഇല്ല പോയിട്ട് പിന്നെ വരാൻ.. അല്ലെ.." "ആണോ ആരവ്.." ജയറാം ചോദിച്ചതും ആരവ് അവളെ ഒന്ന് തുറിച്ചു നോക്കി ടേബിളിൽ ഇരുന്ന tag എടുത്ത് പുറത്തേക്ക് ഇറങ്ങി.. പോകുന്നതിന് മുന്നേ അയാളെ നോക്കി പുച്ഛിക്കാനും മറന്നില്ല.. "സത്യം പറയടി.. എന്താ അവനും നീയും ആയിട്ട് പ്രശ്നം.." "ആ.. പപ്പാ... വിട്.. പപ്പാ..." ചെവിയിൽ പിടിച്ചിരുന്നത് വിട്ട് അയാൾ അയാളുടെ ചെയറിൽ പോയിരുന്നു.. "എന്നാ പറയ് എന്താ കാര്യം.." "അതിന് മുന്നേ പപ്പയോടു എനിക്ക് ചോദിക്കാൻ ഉണ്ട്.. പപ്പാ അല്ലെ പറയാറ് പപ്പാ ഈ ചാനലിൽ ഉള്ളവരെ വിറപ്പിച്ചു നിർത്തുന്ന ദാത ആണ് ആനയാണ് ചേനയാണ് എന്നൊക്കെ എന്നിട്ട് വന്ന നേരം മുതൽ ലോ ദിപ്പ പുറത്തോട്ട് പോയവൻ നിങ്ങളെ പുച്ഛിക്കുന്നുണ്ടായിരുന്നല്ലോ.. അതെന്തിനാ..??" "പിന്നെ എഡിറ്റർ പോസ്റ്റിലിരുന്ന അവനെ പിടിച്ചു ലോ ലെവൽ എംപ്ലോയീ ആക്കിയ എന്നെ പിന്നെ അവൻ തലയിൽ എടുത്തു വാക്കുവോ..??" ഒന്ന് ചിരിച്ചു കൊണ്ട് ജയറാം പറഞ്ഞതും ചഞ്ചൽ വാട്ട്‌ എന്നാലറി കൊണ്ട് അയാളുടെ അടുത്ത് പോയിരുന്നു..

"അതെന്തിനാ പപ്പാ അങ്ങനെ ചെയ്തേ..?" "അതൊരു വലിയ കഥയ.." "വലിയ കഥ കേൾക്കാൻ ഒന്നും മൂഡില്ല.. പപ്പാ ചുരുക്കി പറയ്.." "ഒക്കെ.. ടോപ് ഫൈവ് ചാനലിൽ ഒന്നായ ന്യൂസ്‌ ഇന്ത്യ യിലെ റിപ്പോർട്ടർ ആയിരുന്നു ഈ ആരവ് കൃഷ്ണ.. നല്ലൊരു മിടുക്കൻ ചെക്കൻ.. എല്ലാ കാര്യത്തിലും കൃത്യ നിഷ്ടത ഉള്ളവൻ ആയിരുന്നു.. അതൊക്കെ കൊണ്ട് തന്നെ വളരെ എസ്ക്ലൂസീവ് ആയൊരു വർക്കിന് വേണ്ടി അവിടുത്തെ മെയിൻ ഇവനെ തിരഞ്ഞെടുത്തു.. പക്ഷെ എന്തുകൊണ്ടോ ആരവിന് അതിൽ പങ്കെടുക്കാൻ പറ്റിയില്ല.. കൂടാതെ അവന്റെ ശ്രെദ്ധക്കുറവ് കൊണ്ട് തന്നെ മറ്റുള്ളവർ ആ ന്യൂസിന് വേണ്ടി ശേഖരിച്ച കാര്യങ്ങളും നഷ്ടപ്പെട്ടു.. സോ അവര് ഇവനെ അവിടുന്ന് ഡിസ്മിസ്സ് ചെയ്തു.. അപ്പോഴാണ് ആരവിന്റെ അച്ഛന്റെ പരിചയത്തിൽ ഒരാൾ അവനെ ഇവിടൊട്ട് കൊണ്ട് വരുന്നത്.. റെക്കമന്റേഷൻ വഴി തിരഞ്ഞെടുക്കുന്നതിനോട് എനിക്ക് താല്പര്യം ഇല്ലാത്തതാണ് പക്ഷെ ഇവനെ പോലൊരു റിപ്പോർട്ടർ നമ്മുക്ക് ആവശ്യം ആയതുകൊണ്ട് നോ പറഞ്ഞില്ല.. അവനെ ഉടൻ തന്നെ ഇവിടുത്തെ എഡിറ്റർ പോസ്റ്റിൽ നിയമിച്ചു.." അത്രയും പറഞ്ഞു നിർത്തി ജയറാം ചന്തുവിനെ നോക്കി.. അവൾ ആകാംഷയോടെ ബാക്കിയും കേൾക്കാനായിട്ട് ഇരിക്കുന്നുണ്ടായിരുന്നു.. "എന്നിട്ട്..." "എന്നിട്ട്.. എന്നിട്ടെന്താവാൻ..

അങ്ങനെ ജോലി അവൻ മുന്നോട്ട് കൊണ്ട് പോയി.. നമ്മുടെ ചാനൽ നല്ലൊരു റീച് എത്തുകയും ചെയ്തു.. കൂടുതൽ ഹൈ സൊസൈറ്റി ആളുകളും ആയി നമ്മുക്ക് നല്ല ബോണ്ടിങ് ഉണ്ടായി.. അപ്പോഴാണ് ആരവ് ഒരു ന്യൂസും ആയി മുന്നോട്ട് വന്നത്.. വിശ്വാനാദ് എന്നയാളുടെ ഇല്ലീഗൽ ബസ്സിനസിന്റെ വീഡിയോ ക്ലിപ്പ്.. വിശ്വൽസ് ടെലികാസ്റ്റ് ചെയ്താൽ ചാനൽ വേരോടെ നശിപ്പിക്കും എന്നാ ഭീഷണി.. അതിൽ ആരവ് മടങ്ങില്ല എന്നാ കണ്ട് അവന്റെ ജീവന് വിലയിട്ട് കൊണ്ടുള്ള കാൾസ്.. എന്ത് ചെയ്യണം എന്ന് എനിക്കും അറിയില്ലായിരുന്നു.. എന്ത് വന്നാലും ഇത് മുന്നോട്ട് കൊണ്ട് പോകും എന്നാ വാശി ആയിരുന്നു അവന്.. ഒരു ദിവസം അവന് നേരെ അറ്റാക്ക് ഉണ്ടായി.. വലിയ പരിക്ക് ഒന്നും ഇല്ലാതെ അവൻ രക്ഷപെട്ടു.. പക്ഷെ അന്ന് മുതൽ എനിക്ക് ഭയം ആയി തുടങ്ങി.. ആർക്കും ഒന്നും സംഭവിക്കാതിരിക്കാൻ ആരവിനെ എഡിറ്റർ പോസ്റ്റിൽ നിന്ന് മാറ്റി.." നെടുവീർപ്പോടെ ജയറാം പറഞ്ഞു നിർത്തി.. "അപ്പോ ആ ന്യൂസ്‌.. അതെന്തായി.." "ഒന്നും ആയില്ല.. അങ്ങനെ ഒരു ന്യൂസ്‌ പുറത്ത് വന്നിട്ടില്ല ഇതുവരെ..." "അതെന്താ... ആരവ് അതിന് വേണ്ടി പിന്നീട് ശ്രെമിച്ചില്ലേ.." ചന്തുവിന് വീണ്ടും സംശയം.. "ഇല്ല..ശ്രെമിക്കാൻ അവന്റെ കയ്യിൽ ആ വീഡിയോ ക്ലിപ്പ് ഇല്ല.. എന്നെ വിശ്വാസിച്ചു എന്റെ കയ്യിൽ തന്നിരുന്നതാ..

ആരവ് ചോദിച്ചപ്പോ ഞാൻ പറഞ്ഞു അതയാൾക്ക് തന്നെ തിരികെ കൊടുത്തെന്നു.. സോ അന്ന് മുതൽ അവന്റെ കണ്ണിൽ ഞാൻ വിശ്വാസ വഞ്ചന കാണിച്ച ബോസ്സ് ആണ്.. ഞാൻ ആയിട്ട് അത് തിരിത്താനും പോയില്ല..." 'ഓഹോ.. അപ്പോ അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ്.. അവനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.. പപ്പാ അങ്ങനെയല്ലേ അവനോട് പെരുമാറിയെ.. അല്ല പപ്പാ ഒരു ഡൌട്ട്.. ഇത്രയും ചെയ്തിട്ടും എന്താ ആരവ് ഇവിടേം വിട്ട് പോവാതെ..??" "ആരവിന്റെ ഡ്രീം ജോബ് ആണ് ഇത്.. അതാവും..!!" ചഞ്ചൽ ഗ്ലാസ്‌ വാളിലൂടെ പുറത്തേക്ക് നോക്കി.. കമ്പ്യൂട്ടറിൽ തകർത്ത ജോലിയായി ഇരിക്കുന്നവനെ കാണെ അവളുടെ കണ്ണുകൾ വിടർന്നു.. അവനെ ഇന്ന് രാവിലെ കണ്ടപ്പോൾ ഉണ്ടായ അതെ ഫീൽ തന്നിൽ ഇപ്പോഴും നിറയുന്ന പോലെ തോന്നി അവൾക്.. അവന്റെ സ്പർശനം ഏറ്റ കയ്യിൽ തണ്ടിൽ ഒരു ചിരിയോടെ അവൾ ചുണ്ട് പതിപ്പിച്ചു..!! അവളുടെ ഓർമ അവനെ കണ്ടതിൽ കുടുങ്ങി നിന്നു..!! _____💙✨️ "നാശം... ഇതെത്ര നേരമായി..!!അവിടെ എന്താ ചേട്ടാ പ്രശ്നം..??" കാറിൽ നിന്ന് തല പുറത്തിട്ടു അടുത്ത് നിർത്തി ഇട്ടേക്കുന്ന ഓട്ടോ ഡ്രൈവറോട് ആരവ് കാര്യം തിരക്കി.. "ഒരുതന്റെ വണ്ടിയിൽ ഒരു പെണ്ണുംപിള്ള വണ്ടി കൊണ്ട് തട്ടി.. എന്നിട്ടിപ്പോ അവനെയും വിടുന്നില്ല ബാക്കി ഉള്ളവരെ പോകാനും സമ്മതിക്കുന്നില്ല.. പോലീസിനെ വിളിച്ചിട്ടുണ്ട്.."

"ഓരോരെ മരണങ്ങൾ ഇറങ്ങിക്കോളും മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ.." എതിരെ വന്ന ഒരാളും അത് പറഞ്ഞതും ആരവ് കാറിൽ നിന്നിറങ്ങി മുന്നോട്ട് പോയി..റോഡിന് നടുവിലായി ഒരു ചെറുപ്പകാരനും അയാളോട് എന്തോ സംസാരിച് നിക്കുന്ന ഒരു സ്ത്രീയും ആയിരുന്നു ആരവ് പോകുമ്പോൾ കണ്ടത്.. "എസ്ക്യൂസ്‌മി...അതെ... ഹലോ...ആന്റി.." അവസാനത്തെ വിളി ആരവിൽ നിന്ന് ഉയർന്നതും പുറം തിരിഞ്ഞ് നിന്നിരുന്ന ചഞ്ചൽ അവനെ നോക്കി.. ഒരുനിമിഷം ഇരുവരുടെയും പരസ്പരം കണ്ണുകൾ കൊരുത്തു.. അവളുടെ നേത്രങ്ങൾ വികസിച്ചു.. വെളുത്തു മെലിഞ്ഞൊരു ലൂക്കൻ... ചഞ്ചൽ ആരവിനെ ആകെ കണ്ണുഴിഞ്ഞു.. പെട്ടനാണ് അവൻ തന്നെ വിളിച്ചത് അവൾക് ഓർമ വന്നത്.. "ഡോ.. ആരാടോ തന്റെ ആന്റി.." "സോറി.. ചേച്ചി..നിങ്ങൾക് അടികൂടാണമെങ്കിൽ ദേ അവിടെ വണ്ടി ഒതുക്കി ഇട്ട് എത്രവേണേലും ആയിക്കോ.. അല്ലാതെ മറ്റുള്ളവരെ ബുദ്ധിമുട്ടിച്ച നടുറോഡിൽ വച്ചല്ല.." 'ചേച്ചിയോ'.. ചഞ്ചൽ അവളെ ആകമാനം ഒന്ന് ഉഴിഞ്ഞു.. അവളിട്ടിരിക്കുന്ന ബ്ലാക്ക് കോട്ട് വേഗം ഊരി മാറ്റി.. ബ്ലാക്ക് ജീനും വൈറ്റ് ലയർ ടോപ്പും ഇട്ട് മുന്നിൽ നിക്കുന്ന അവളെ അവനൊന്ന് മുഴുവനായി നോക്കി.. "തന്റെ മോൾടെ പ്രായം ഇല്ലാത്ത എന്നെ ചേച്ചിയെന്നോ.. തന്നെ ഒക്കെ ഉണ്ടല്ലോ.."

അവന്റെ കഴുത്തിനു നേരെ കയ്യ് കൊണ്ട് പോയതും ആരവ് പിന്നിലേക്ക് നീങ്ങി.. "അപ്പോ മോളെ.. ആ വഴിന്ന് ഒന്ന് മാറി നിക്ക്.. ബാക്കി ഉള്ളവർ ഈ വേഷം കെട്ടി ഇവിടെ നിക്കുന്നത് ഷോ കാണിക്കാൻ അല്ല.. അങ്ങോട്ട് മാറി നിക്കെടി.." "നീ ആരാടാ എന്നോട്..എന്നോട് ആക്ഞ്ഞാപ്പിക്കാൻ.. ഞാൻ ആരാണെന്ന് നിനക്ക് അറിയില്ല..." ആദ്യത്തെ മോളെ വിളി ഒന്ന് കടുപ്പിച്ചതിൽ ചഞ്ചൽ അവന് നേരെ കയ്യ് ചൂണ്ടി അവന്റെ അടുത്തേക്ക് വന്നു.. അവന്നാ വിരൽ ഒന്ന് മടക്കി കയ്യ്തണ്ടിൽ പിടി മുറുക്കി.. "നീ ആരായാൽ എനിക്ക് എന്താടി.. ഒരു കാര്യം പറഞ്ഞേക്കാം.. വെറുതെ ഒരു വഴക്കിനു എനിക്ക് താല്പര്യം ഇല്ല.. അതിനൊട്ട് സമയവും ഇല്ല.. അതുകൊണ്ട് മുന്നിൽ നിന്ന് മാറേഡി.." അവളെ തള്ളി മാറ്റി ആരവ് എല്ലാരോടും പിരിഞ്ഞു പോകാൻ പറഞ്ഞു.. അവളുടെ വണ്ടി ഒരു സൈഡിലോട്ട് മാറ്റി നിർത്തി അവളെ ഒന്ന് നോക്കി ആരവ് തിരിഞ്ഞു നടന്നു.. "I will show you.." "ആയിക്കോട്ടെ.. ഇപ്പോ ആഹ് പേട്ട് വണ്ടി മുന്നിൽ നിന്ന് മാറ്റ്..." അതും പറഞ്ഞു പോകുന്നവനെ അപ്പോ കുറെ തെറി വിളിച്ചെങ്കിലും അതൊക്കെ ഓർക്കേ അവളിൽ ഒരു ചിരി മോട്ടിട്ടു.

. മുഖമടക്കി ഒരടി തരുന്നതിനു പകരം മാന്യമായുള്ള അവന്റെ സംസാരം അവൾക് വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു..അവനെ ഒന്നൂടി നോക്കി ചന്തു പുറത്തേക്ക് നടന്നു..!! _____💙✨️ "ഇന്നലെ എന്തിനാ അത് പറഞ്ഞേ..?" മിത്ര ബെഡിൽ ഷീറ്റ് വിരിക്കുന്നതിനിടെ അവനോട് ചോദിച്ചതും അർണവ് സംശയത്താൽ പുരികം ചുളിച്ചു.. "അല്ല താങ്ക്യൂ പ..റഞ്ഞ..ത്.." അർണവിന്റെ നോട്ടത്തിൽ അവൾക് എന്തോ ഒരു ചടപ്പ് തോന്നി.. ചോദിക്കണ്ട എന്ന് വിചാരിച്ചത് ആണെങ്കിലും അവന്റെ താങ്ക്യൂ എന്തിന് വേണ്ടി ആണ് എന്ന് അറിയണമെന്നുണ്ടായിരുന്നു അവൾക്.. "ത.. തനി.. തനിക്കും തുട..ങ്ങിയോ..??" "എന്ത്..?" "വിക്ക്.." അർണവ് ചിരിയാലേ അവളോട് ചോദിച്ചതും മിത്ര തല ചൊറിഞ്ഞു.. മിറാറിൽ കൂടി അർണവിന്റെ നോട്ടം അവളിൽ വീഴുന്നത് അറിഞ്ഞെങ്കിലും മിത്ര തല ഉയർത്തിയിരുന്നില്ല.. പിന്നിൽ നിന്ന് അർണവിന്റെ കയ്യ് അവളുടെ അരയിൽ മുറുകിയതും മിത്ര ശ്വാസം ആഞ്ഞു വലിച്ചു.. തോളിൽ താടി കുത്തി അർണവ് മിത്രയേ കണ്ണാടിയിൽ കൂടി നോക്കി.. പതിയെ അവളുടെ ഇരുനിറം ചുവപ്പ് പടരുന്നത് അവന് കാണാൻ കഴിഞ്ഞിരുന്നു.. "എ..ന്നെ.. വേണ്ട പ..റയാത്തതിന്..കല്യാ...ണത്തിന് സ.. സമ്മതിച്ചതിന്.." ആർദ്രമായ അവന്റെ ശബ്ദതിൽ അധികം വിക്ക് കലർന്നിരുന്നില്ല.. പ്രണയം മാത്രമായിരുന്നു..!! ....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story