മനസ്സറിയാതെ...💙: ഭാഗം 1

manasariyathe

 എഴുത്തുകാരി: CRAZY GIRL

"ഹായ് സഞ്ജയ്‌..." ജിമ്മിലേക്ക് കയറി വരുന്ന സഞ്ജയിയെ കണ്ടു രാഹുൽ കൈകൾ വീശി അവനടുത്തേക്ക് "ഹേയ് രാഹുൽ... വാട്സാപ്പ് mahnn "സഞ്ജയ്‌ അവന് ഹൈഫി കൊടുത്തു.. "എന്തെ ജിമ്മിലൊക്കെ " "വേറെന്തിനാ... പുന്നാര ചേട്ടനേം തപ്പി ഇറങ്ങിയതാ "ജിമ്മ് മൊത്തം കണ്ണോടിച്ചവൻ പറഞ്ഞത് കേട്ട് രാഹുൽ ചിരിച്ചു... "നീ അധികം തപ്പി കഷ്ടപ്പെടണ്ടാ... ദേ അവിടെ നിന്ന് പുശപ്പ് എടുക്കുന്നുണ്ടാകും.. " "താങ്ക്സ് മച്ചാ "അവന് ചൂണ്ടിയിടം നോക്കി സഞ്ജു അവിടേക്ക് നടന്നു.. ശാന്തമായ അന്തരീക്ഷം പക്ഷെ ടീവി യിൽ വെച്ചിരിക്കുന്ന പാട്ടിന്റെ ശബ്ദം മാത്രം അവിടെ കേൾക്കാം... ജിംനാസ്റ്റിക് ഉപകരണങ്ങൾക് നടുവിലൂടെ സഞ്ജയ്‌ നടക്കുമ്പോൾ കണ്ടു ഓരോ ഭാഗത്തു നിന്നു ബോഡി ഫിറ്റ്‌ ചെയ്യാൻ കഷ്ടപ്പെടുന്നവരെ..... ഏറ്റവും അവസാനം ഗ്ലാസ്‌ ഭിത്തിയോട് അടുത്ത് പുശപ്പ് എടുക്കുന്നവനെ കണ്ടു സഞ്ജു നടുവിന് കൈ കൊടുത്തു അവനെ നോക്കി... കൈകൾ നിലത്ത് കുത്തി ഉയർന്നു പൊങ്ങുന്ന ദൃഢമായ ശരീരം....ഗ്ലാസ്‌ ബിത്തിയിലൂടെ അകത്തേക്ക് ഇരിച്ചു കയറുന്ന സൂര്യപ്രകാശത്തിൽ തെളിഞ്ഞു കാണുന്ന അവന്റെ നെറ്റിയിലെ വിയർപ്പുകണങ്ങൾക്ക് പോലും വല്ലാത്തൊരു തിളക്കം...

നെറ്റിയിലും കണ്ണിലും മുടി തട്ടാതിരിക്കാൻ കോട്ടൺ ഹെയർ ബാൻഡ് വെച്ചു മുടി മേലേക്ക് ഒതുക്കിവെച്ചിരിക്കുന്നു...കണ്ണുകൾ കുറുകി ബലമായി മുറുകിയിരിക്കുന്ന മുഖഭാവം... ഉയർന്നുതഴുമ്പോൾ കൈകളിലെ ഉരുണ്ടുകിടക്കുന്ന മസിലുകൾ തൊലിയിൽ നിന്ന് പുറത്തേക്ക് വരുമോ എന്ന് പോലും തോന്നും .. കഴുത്തിലെ പ്ലേറ്റിനും മാലയിൽ നിന്നു ഡെവിൾ ഹെഡ് ഷൈപുള്ള ലോക്കറ്റ് നിലത്ത് മുട്ടി ഉയരുന്നു... അവന് ഒരുമാത്ര നോക്കി നിന്നു പോയി... പിന്നെ ഒന്ന് നെടുവീപ്പിട്ടു... "ആരെ തല്ലിച്ചതക്കാൻ വേണ്ടിയാവോ ഇങ്ങനെ കിടന്ന് കഷ്ടപ്പെടുന്നത് "പിറുപിറുത്തവൻ പുശപ്പ് ചെയ്യുന്നവന്റെ മുന്നിൽ ചെന്ന് ചമ്രം പടിഞ്ഞിരുന്നു... അവനെ കണ്ട ഭാവം നടിക്കുന്നില്ല എന്ന് കണ്ടതും അവന് തല ചെരിച്ചു കൊണ്ട് അവനു മുഖത്തേക്ക് ഉറ്റുനോക്കി.. "കോപ്രായം കാട്ടാതെ എണീറ്റു പോടാ"ഗാംഭീരം നിറഞ്ഞ ശബ്ദം ഉയർന്നതും അവന് കൂർപ്പിച്ചൊന്നു നോക്കി.. "അപ്പൊ ഞാൻ വന്നത് കാണാഞ്ഞിട്ടല്ലാ "സഞ്ജു പറഞ്ഞത് കേട്ട് കൈമുട്ടിന്മേൽ ശക്തിയോടെ പുശപ്പ് എടുത്തുകൊണ്ടു തന്നെ അവന് ഉയർന്നു പൊങ്ങി നിന്നു... "ഓ സർക്കസ് ഇതൊക്കെ കൊറേ കണ്ടതാ "സഞ്ജു വീണ്ടും പിറുപിറുത്തതും അവന് ഒന്ന് നോക്കി... "എന്റെ പൊന്ന് ചേട്ടാ എന്നേ ഇങ്ങനെ നോക്കല്ലേ...

ഞാൻ പറഞ്ഞതല്ലേ വൈകിട്ട് നാല്മണിക്ക് സ്റ്റേഷൻ വരെ പോകണമെന്ന്... എന്നിട്ട് ഇപ്പൊ സമയം മൂന്നേ മുക്കാൽ... എനിയും നമ്മള് ഇറങ്ങീല്ലല്ലോ "അവന് ദയനീയമായി പറഞ്ഞു " സഞ്ജു... ഞാൻ പറഞ്ഞതാ എനിക്ക് സമയമില്ലെന്ന് ... " "ചേട്ടാ ഇങ്ങനെ എടുത്തടിച്ച പോലെ പറയല്ലേ..ഫ്രണ്ട്സ് ആണേൽ വിളിച്ചിട്ട് ഒറ്റെണ്ണത്തിനെ കിട്ടുന്നില്ല...മാതാജി ആണേൽ ബൈക്ക് എടുക്കാനും സമ്മതിക്കുന്നില്ല ... അല്ലെങ്കിൽ ഞാൻ ചേട്ടനെ ഇങ്ങനെ വിളിക്കില്ലായിരുന്നു "അവന് നിരാശയോടെ പറഞ്ഞു "എന്ത് കൊണ്ടാ മമ്മ നിനക്ക് ബൈക്ക് തരാത്തത് "അവന് ചോദിച്ചത് കേട്ട് സഞ്ജു നന്നായി ഒന്ന് ചിരിച്ചു... അത് കണ്ടവൻ കണ്ണുരുട്ടികൊണ്ട് ടവൽ വെച്ചു വിയർപ്പ് തുടച്ചു..ബോട്ടിലും എടുത്തു നടന്നു... "പ്ലീസ് പ്ലീസ് പറ്റില്ലെന്ന് പറയല്ലേ..."സഞ്ജു കെഞ്ചിയത്തും അവന് ഒന്ന് അമർത്തി മൂളി...അത് കേട്ടതും സഞ്ജുവിന്റെ മുഖം വിടർന്നു.... "I am on the way " സഞ്ജു മൊബൈൽ എടുത്ത് മെസ്സേജ് ചെയ്തുക്കൊണ്ട് വേഗം അവനു പുറകെ ഓടി... "ഏട്ടാ മെല്ലെ "സീറ്റ്ബെൽറ്റിൽ മുറുകെ പിടിച്ചവൻ അലറി... അവന്റെ ചുണ്ടിൽ ഗൂഢമായ മന്ദഹാസം വിടർന്നു സ്പീഡ് കൂടിയെന്നല്ലാതെ കുറഞ്ഞില്ല... സഞ്ജയ്‌ ഇരു കണ്ണുകളും അടച്ചിരുന്നു... കാർ സഡൻ ബ്രേക്ക്‌ ഇട്ടതും സഞ്ജു മുന്നിലോട്ട് ചാഞ്ഞു... സീറ്റ്ബെൽറ്റ് ഉള്ളത് കാരണം തല തട്ടിയല്ല.... "ഇതൊന്നും മമ്മ കാണുന്നില്ലല്ലോ..

ഞാൻ ഒന്ന് സ്റ്റണ്ട് ചെയ്‌താൽ ബൈക്കിന്റെ കീ മമ്മയുടെ ഷെൽഫിൽ..."സഞ്ജു ചുണ്ട് കൂർത്തു പറയുന്നത് കേട്ട് അവൻ ഒന്ന് പുച്ഛിച്ചു ... "അരമണിക്കൂർ വേണ്ട യാത്രയെ കാമണിക്കൂർ കൊണ്ടെത്തിച്ച ഏട്ടനോട് ബിഗ് താങ്ക്സ് ഞാൻ പോയി നോക്കട്ടെ " സഞ്ജു കാറിൽ നിന്ന് ഇറങ്ങി റെയിൽവേ പ്ലാറ്റ്ഫോർമിൽ ഓടി... അവിടം ചുറ്റും പരതി... അവന് ഫോൺ എടുത്തു വിളിച്ചു നോക്കിയെങ്കിലും കാൾ റിങ് ചെയ്യുന്നുണ്ട് പക്ഷെ എടുക്കുന്നില്ല.... ട്രെയിൻ വന്ന് കഴിഞ്ഞു... പക്ഷെ ആളെ കാണുന്നില്ല... അവന് റെയിൽവേ സ്റ്റേഷൻ പുറത്ത് ഇറങ്ങി വീണ്ടും കാൾ ചെയ്തു കൊണ്ടിരുന്നു... --- കാർ പാർക്ക്‌ ചെയ്തവൻ മൊബൈലും എടുത്തു പുറത്തിറങ്ങി ഡോറിൽ ചാരി നിന്നു... "കള്ളനാണവൻ... പിടിക്ക് അവനെ " ഒരു പുരുഷ ശബ്ദം കേട്ടതും മൊബൈലിൽ നിന്ന് കണ്ണെടുത്തവൻ ശബ്ദം കേട്ടയിടം നോക്കി... ഒരാൾ ഓടുന്നു അയാൾക് പുറകെ കുഞ്ഞിനേയും പിടിച്ചു മറ്റൊരുത്തൻ...കാർ പാർക്കിംഗ് ഏരിയ ആയത് കൊണ്ട് പത്തോ പത്രണ്ടോ ആൾക്കാർ മാത്രമാണ് ഉള്ളത്... ഫോൺ പോക്കറ്റിൽ ഇട്ടുകൊണ്ടവൻ അയാൾക്കടുത്തേക്ക് പാഞ്ഞു... നിരത്തിയിട്ടിരുന്ന കാറുകൾക് ഇടയിൽ കയറിയതും അവിടേക്ക് പോകാൻ തുനിഞ്ഞ കുഞ്ഞിനേം പിടിച്ചിരുന്ന മനുഷ്യനെ തടഞ്ഞു കൊണ്ടവൻ ടീഷർട്ടിന്റെ കൈകൾ മുട്ട് വരെ മടക്കി അവിടേക്ക് നടന്നു... എന്നാൽ അവിടെമെത്തുന്നതിനു മുന്നേ കാറ്റിൽ ഉയർന്നുവരുന്നയാൾ പൊടിമണ്ണിൽ തെറിച്ചു വീണു...

ശക്തിയോടെയുള്ള വീഴ്ചയിൽ കാറ്റിൽ പൊടിപടലങ്ങൾ ഉയർന്നുപാറി.... "ആഹ്ഹ "വേദനയോടെ അയാൾ അലറി.. ശബ്ദം കേട്ട് അവിടം ആൾകാർ കുമിഞ്ഞു കൂടി... എന്നാൽ അവന്റെ കണ്ണുകളിൽ വേദനയോടെ പുളയുന്ന അയാളിൽ നിന്നു കാറുകൾക് ഇടയിൽ നിന്ന് വരുന്ന രണ്ട് കല്പാദങ്ങളിലേക്ക് നീങ്ങി...മെല്ലെ കണ്ണുകൾ കല്പാദങ്ങളിൽ നിന്ന് മുകളിലേക്ക് നീങ്ങി... കൈമുട്ടോളം മടക്കി വെച്ച ഫുൾ സ്ലീവ് ടിഷർട്ട്‌...ഒപ്പം ജീൻസ് പാന്റ...വൈറ്റ് ഷൂസ്...തലയ്ക്കു മുകളിൽ ബൺ ചെയ്തു കെട്ടി വെച്ച മുടി... അവന്റെ നേതൃഗോളങ്ങൾ വികസിച്ചു... അവിടം കൂടി നിന്നവർ അവളെ അത്ഭുദത്തോടെ നോക്കി... വൈറ്റ് ശൂസിലെ പൊടി കൈകൾ കൊണ്ട് തട്ടിയവൾ മുന്നിലേക്ക് നടന്നു... നിലത്ത് വീണു കിടക്കുന്നയാളുടെ അടുത്ത് ചെന്ന് കുനിഞ്ഞുക്കൊണ്ടവൾ അവന്റെ പോക്കറ്റിൽ നിന്ന് ഗോൾഡ് ചെയിൻ അവൾ കയ്യില് എടുത്തു...അയാളെ നോക്കി മന്ദഹസിച്ചു... "എന്റെ പൊന്ന് ചേട്ടാ ഈ അരപ്പവൻ മാലക്ക് വേണ്ടി ഈ കുഞ്ഞിന്റെ കഴുത്തിൽ നിന്ന് തട്ടിപ്പറിച്ചു ഓടുമ്പോൾ ഈ കുഞ്ഞിക്ക് വല്ലതും സംഭവിച്ചാൽ ഇത് വിറ്റ് താനൊക്കെ ഫുഡടിക്കുമ്പോൾ തൊണ്ടക്ക് കുടുങ്ങി ചത്തു പോകും...

ചേട്ടനൊക്കെ അടിച്ചു മാറ്റണം എന്ന് തോന്നിയാൽ വല്ല മന്ത്രിയുടെയോ വീട്ടിൽ പോയി ആയിക്കൂടെ അതാവുമ്പോ നമ്മുടെ പണം നമ്മള് തന്നെ എടുക്കുന്നു എന്ന് വിചാരിക്കാം .. എന്തിനാ ഈ പാവങ്ങളുടെ കയ്യില് നിന്ന് ഇങ്ങനെ ശാപം വാങ്ങുന്നെ "അയാളുടെ കവിളിൽ തട്ടി അവൾ പറയുമ്പോൾ അയാളുടെ കണ്ണുകൾ പേടിയോടെ അവളെ നോക്കി... അവൾ ഒന്ന് കനപ്പിച്ചു നോക്കികൊണ്ട് എഴുനേറ്റു നിന്നു... കുഞ്ഞിനെ പിടിച്ചിരിക്കുന്നവനിലേക്ക് നടന്നു.. "ഈ ഇത്തിരി പോന്ന പീക്കിരി കുഞ്ഞിനേം കൂട്ടി പുറത്തിറങ്ങുമ്പോൾ ഇമ്മാതിരി ഐറ്റം കുഞ്ഞിന്റെ ദേഹത്തു ഒഴുവാക്കുക...സ്വർണം പോയാലും കുഞ്ഞിന് വല്ലതും പറ്റിയാലും അതിനു കാരണക്കാർ മാതാപിതാക്കൾ തന്നെ ആകരുത്...പിടിക്ക്..."അയാൾക് നേരെ സ്വർണം കൊടുത്തവൾ അയാളുടെ കയ്യിലെ കുഞ്ഞി പെണ്ണിനെ ഒന്ന് നോക്കി... മാല വലിച്ചു പൊട്ടിച്ചതിനാൽ അതിന്റെ കഴുത്തിൽ മുറിവ് കാണെ അവൾ അവിടെ ഒന്ന് തൊട്ടു... ആ കുഞ്ഞി കണ്ണുകൾ കരഞ്ഞു കലങ്ങിയിട്ടുണ്ട്... "വേദനിക്കുണ്ടോ "അവൾ ചോദിച്ചത് കേട്ട് കുഞ്ഞ് തലയാട്ടി... "സാരില്ലാട്ടോ... ഈ മാല വിറ്റ് അച്ഛനോട് നിറയെ ചോക്ലേറ്റ് വാങ്ങിച്ചു തരാൻ പറയ് "അവളുടെ കവിളിൽ വലിച്ചവൾ പറഞ്ഞു കൊണ്ട് ചുറ്റും കണ്ണോടിച്ചു.. "നാടകം കഴിഞ്ഞു എനി എല്ലാവർക്കും പോകാം "ചുറ്റും കൂടി നില്കുന്നവരോട് കയ്യിലെ പൊടി തട്ടി ഗൗരവമേറിയ ശബ്ദത്തോടെ അവൾ പറഞ്ഞതും അവിടേംമുള്ളവർ നാല് ഭാഗത്തേക്ക് നടന്നിരുന്നു... ഒരു കാറിൽ ചാരി കിതക്കുന്ന അയാളെ കണ്ടവൾ പാന്റിന്റെ പോക്കറ്റിൽ നിന്നു പേഴ്സ് എടുത്തു കയ്യില് കിട്ടിയ ക്യാഷ് എടുത്തു കുനിഞ്ഞു കൊണ്ട് അയാളുടെ പോക്കറ്റിൽ ഇട്ടു കൊടുത്തു... "പറഞ്ഞത് മറക്കണ്ടാ... "അയാളെ നോക്കി പറഞ്ഞവൾ നിവർന്നു നിന്നു...

ചുറ്റും നോക്കുമ്പോൾ ആണ് തനിക് മുന്നിൽ നിന്ന് ഒരുവൻ പോകുന്നത് അവൾ കണ്ടത്.... "ഹേയ്.. തന്നെ ഞാൻ എവിടെയോ "അവൾ അയാൾക്കടുത്തേക്ക് നടന്നതും അവന് തിരിഞ്ഞു കാറിനടുത്തേക്ക് തന്നെ നടന്നു... "ഒരാൾ സംസാരിക്കുമ്പോൾ ഇങ്ങനെ മുഖം തിരിച്ചു നടക്കുന്നത് കുടുംബത്തിൽ പിറന്നവർക്ക് പറഞ്ഞിട്ടുള്ളതല്ല ചേട്ടാ... പക്ഷെ തന്നെ കണ്ടിട്ട് നല്ല കുടുംബത്തിൽ പിറന്നതാണെന്ന്ന് തോന്നുന്നുണ്ടല്ലോ "അവനു മുന്നിൽ വന്ന് നിന്നവൾ അവനെ മൊത്തമായി കണ്ണോടിച്ചു കൊണ്ട് പറയുന്നത് കേട്ട് അവന്റെ മുഷ്ടി ചുരുട്ടി പിടിച്ചു... "ഏട്ടാ അവളെ കാണുന്നില്ലാ "സഞ്ജു വിളിച്ചു പറഞ്ഞത് കേട്ട് അവന് തിരിഞ്ഞു നോക്കി... അപ്പോഴാണ് സഞ്ജു ചേട്ടന് മുന്നിൽ നില്കുന്നവളെ കാണുന്നത്... "ഇവാ "ചേട്ടന് അടുത്ത് നില്കുന്നവളെ കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു... സഞ്ജയിയെ കണ്ടതും അവളുടെ ചെൻചൊടികളിലും പുഞ്ചിരി തെളിഞ്ഞു... അവൾ അവനടുത്തു ഓടി കൊണ്ടു അവനെ പൊക്കിയെടുത്തു വട്ടം കറക്കി... "ഇവാ താഴെ ഇറക്കെടി... ആൾക്കാർ നോക്കുന്നു "സഞ്ജു ചുറ്റും കണ്ണോടിച്ചു കൊണ്ട് പറഞ്ഞു പലരും അവരെ എന്തോ ജീവിയെന്ന പോലെ നോക്കുന്നത് കണ്ടു അവനു അവളോട് വിടാൻ അപേക്ഷിച്ചു... "എത്രകാലമായെടാ കണ്ടിട്ട്... പണ്ടത്തെ പോലെ അല്ല മുടിഞ്ഞ വെയിറ്റ് ആണ് നിനക്ക് "അവനെ താഴെ നിർത്തി നടുവിന് കൈ കൊടുത്തവൾ പറഞ്ഞത് കേട്ട് അവന് അവളുടെ തലക്കിട്ടു കൊട്ടി...

"നിന്നോടരാ എന്നേ എടുക്കാൻ പറഞ്ഞത്.. എന്റെ മാനം പോയി "അവന് പറഞ്ഞത് കേട്ട് അവൾ ചിരിച്ചു... "ചേട്ടാ ഇതാ ഇവ..."ദൂരെ കണ്ണ് മിഴിച്ചു നോക്കുന്നവനെ നോക്കി ഇവയെ കാണിച്ചു സഞ്ജു പറഞ്ഞു... "ഓ നിന്റെ ലവനാണല്ലേ ലവൻ... ഞാൻ വിചാരിച്ചു എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് "ഇവ അവന്റെ തോളിൽ കയ്യിട്ട് പറഞ്ഞത് കേട്ട് അവന് അതെ എന്ന മട്ടിൽ തലയാട്ടി... "ബൈ തേ ബൈ എന്തായിരുന്നു പേര് "അവൾ അവനു നേരെ ചോദിച്ചെങ്കിലും സഞ്ജയ്‌നെ ഒന്ന് കൂർപ്പിച്ചു നോക്കിയവൻ കാറിലേക്ക് നടന്നു... അവൾ സഞ്ജയ്‌ ഒന്ന് നോക്കി അവന് ചുണ്ട് പിളർത്തി നോക്കിയത് കണ്ടു അവൾ അവനു അടുത്തേക്ക് നീങ്ങി... "നീ പേടിക്കണ്ടാ...എന്നേ പോലെ ഒരുത്തിയോട് കൂട്ടുകൂടിയതിനു നിന്റെ ഏട്ടന്റെ കയ്യില് നിനക്ക് ആറഞ്ചം പുറഞ്ചം കിട്ടിയിട്ടേ ഞാൻ അടങ്ങൂ "അവൾ കണ്ണിറുക്കി പറഞ്ഞുകൊണ്ട് ദൂരെ ഒതുക്കി വെച്ച ബാഗ് എടുത്തു തോളത്തിട്ടു... "അപ്പൊ നീ എന്റെ പൊക കണ്ടേ അടങ്ങൂ അല്ലെ "അവന് തലയിൽ കൈവെച്ചു ചോദിച്ചു.. "Yes buddie "അവന്റെ കയ്യില് അവള്ടെ ബാഗ് എറിഞ്ഞുകൊണ്ടവൾ കണ്ണിറുക്കി പറഞ്ഞു... -- "പിന്നെ ഡ്രൈവർ " കാറിനു പുറകിൽ നിന്ന് ഇവ വിളിച്ചത് കേട്ട് അവന്റെ മുഖം മുറുകി... "ഇവ ഡ്രൈവറോ എന്റെ ചേട്ടനാടി "സഞ്ജു അവളെ കൂർപ്പിച്ചു നോക്കി.. "നിന്റെ ചേട്ടൻ അല്ലെ...

എന്റെ ആരുമല്ലല്ലോ പേര് ചോദിച്ചിട്ട് പറഞ്ഞും ഇല്ലാ.. അപ്പൊ പിന്നെ എന്നേ പിക്ക് ചെയ്യാൻ വന്നവനെ ഡ്രൈവർ എന്ന് വിളിക്കുന്നതിൽ എന്താ തെറ്റ് " അവൾ പറഞ്ഞത് കേട്ട് സഞ്ജു തലക്ക് കൈ വെച്ചു... "നീ എനി പേര് കിട്ടാതെ കഷ്ടപ്പെടണ്ടാ... He is * 🔥 യാശ്വിൻ യതേന്ദ്രൻ 🔥*... My one and only bro" പുറകിലെ സീറ്റിൽ ഇരിക്കുന്നവളോട് സഞ്ജയ്‌ പറഞ്ഞത് കേട്ട് അവൾ ഒന്ന് അമ്പരന്നു പിന്നെ പൊട്ടിച്ചിരിച്ചു തുടങ്ങി..... "എന്തോന്നാടാ... മഹാഭാരതത്തിലെ വില്ലന്മാരെ പോലെ... യാശ്വിൻ യതേന്ദ്രൻ ഹമ്പാ "അവൾ ചിരിയടക്കി പറയുന്നത് കേട്ട് അവന്റെ കൈകൾ സ്റ്റിയറിങ്ങിൽ മുറുകി... "ഇവാ "സഞ്ജയ്‌ അവളെ അമർത്തി വിളിച്ചൂ അത് കണ്ടവൾ ചിരിയടക്കി ഇരുന്നു... "എന്റെ ഫ്ലാറ്റ് എവിടെയാ സഞ്ജു "അവൾ പുറത്തേക്ക് കണ്ണിട്ടുകൊണ്ട് ചോദിച്ചു.. "ഫ്ലാറ്റ് കിട്ടിയില്ല ഇവാ... തത്കാലം one വീക്ക്‌ നീ എന്റെ വീട്ടിലാ..."സഞ്ജു പറഞ്ഞു കഴിഞ്ഞതും കാർ സഡൻ ബ്രേക്ക്‌ ഇട്ടു നിർത്തിയിരുന്നു... "What "യാശ്വിൻ അവനെ തുറിച്ചു നോക്കി.. "ചേട്ടാ അത് ഇവക്ക് ഫ്ലാറ്റിൽ റൂം വേണമെന്ന് പറഞ്ഞിരുന്നു... ഞാൻ ആണേൽ എവിടേം നോകീല... അതുകൊണ്ട് ഒരാഴ്ച അവൾ നമ്മുടെ വീട്ടിൽ ഉണ്ടാകും... മമ്മയോട് ഞാൻ പറഞ്ഞിരുന്നു..."സഞ്ജയ്‌ പറഞ്ഞത് കേട്ട് അവന്റെ കണ്ണുകൾ കുറുകി... "സഞ്ജു നിന്റെ വീടെന്ന് പറയുമ്പോൾ ഇയാളും ഉണ്ടാകില്ലെ... ഈ ജാഡയോടപ്പം ആണോ ഞാൻ കഴിയേണ്ടത്..." "സഞ്ജയ്‌.. " അവൾ പറഞ്ഞു കഴിഞ്ഞതും യാശ്വിൻ മുരണ്ടുകൊണ്ട് സഞ്ജുവിനെ പല്ല് കടിച്ചു വിളിച്ചു.. "ചേട്ടാ take it easy .....

ഇവ ചുമ്മാ കോമഡി പറയുന്നതാ... അവള്ടെ കാരക്ടർ അങ്ങനെയാ " യാശ്വിനെ നോക്കിയവൻ ദയനീയമായി പറഞ്ഞുകൊണ്ട് ബാക്കിൽ ഇരിക്കുന്നവളെ കണ്ണ് കൊണ്ട് മിണ്ടല്ലെടി എന്ന് യാചിച്ചു... അത് കാണെ അവൾ ചിരിയടക്കി... "പേടി തൊണ്ടൻ "അവൾ പതിയെ മൊഴിഞ്ഞുകൊണ്ട് അടങ്ങി ഇരുന്നു.. യാശ്വിൻ സ്വയം നിയന്ത്രിച്ചുകൊണ്ട് കാർ മുന്നോട്ടെടുത്തു..... അവൾ പുറത്തേക്ക് കണ്ണിട്ടു ഇരുന്നു..അവളുടെ കണ്ണുകൾ മൊത്തമായി വീക്ഷിച്ചു.....അവരുടേതായ തിരക്കുകളിൽ തിങ്ങി നടക്കുന്ന പലതരം വേഷത്തിലുള്ള മനുഷ്യർ...തണലെന്ന് തോന്നിക്കാൻ മരമോ ചെടികളോ ഒന്നുമില്ലാ... എന്നാൽ പണിതു തീർത്ത കെട്ടിടങ്ങൾ, മാളുകൾ....ബ്ലോക്കിൽ പെട്ടു കിടക്കുന്ന റോഡ്... ഇതിനെയാണ് പുരോഖമനം എന്ന് പറയുന്നത്.. ഈ തിരക്കുപിടിച്ച സിറ്റി കാണെ ഒരു പുരോഖമനവും ഇല്ലാത്ത അറിയപ്പെടാത്ത അവളുടെ നാട്ടിൻപുറം ഒരു സ്വർഗ്ഗമാണെന്ന് തോന്നി... പക്ഷെ നാട് പോലെ തന്നെ അവിടമുള്ള മനുഷ്യരും പുരോഖമനം ഇല്ലെന്ന് ഓർത്തപ്പോൾ അവളിൽ പുച്ഛം നിറഞ്ഞു... വലിയ ഗേറ്റ് കടന്നു കാർ നിർത്തിയതും അവൾ ചുറ്റും കണ്ണോടിച്ചു കൊണ്ട് ഇറങ്ങി... ഡിക്കി തുറന്നു കൊണ്ട് ട്രോളി ബാഗും ഹാൻഡ്ബാഗും എടുത്തുകൊണ്ടവൾ നിന്നു... "നോക്കി നിക്കാതെ വാ ഇവാ " സഞ്ജു വിളിച്ചത് കേട്ട് അവൾ അവനൊപ്പം അകത്തേക്ക് കയറി... "മമ്മാ... ഇവ വന്നു "അവന് വിളിച്ചു പറഞ്ഞത് കേട്ട് അവൾ ഒന്ന് നിശ്വസിച്ചു കൊണ്ട് ..

വീട് ചുറ്റും കണ്ണോടിച്ചു... ചുമരിൽ വെള്ള ടൈൽസും നിലത്ത് വെള്ള ഗ്രാനറ്റും വെള്ള കർറ്റൈനും വെള്ള സോഫയും ടിപൊയിൽ കിടക്കുന്ന ഫ്ലവർ വൈസിലെ പൂവ് പോലും വെള്ള ആകെമൊത്തം ഒരു വെള്ളമയം.... ഹ്മ്മ് വെള്ളടി ടീംസാണ്... അവൾ മനസ്സിൽ ഓർത്തു... അപ്പോഴാണ് മുറിയിൽ നിന്ന് പ്രൗടിത്തം നിറഞ്ഞ സ്ത്രീയും ഒരു പെൺകുട്ടിയും ഇറങ്ങി വന്നത്... "ഇവ ഇതെന്റെ സ്വീറ്റ് and ഹംബിൾ മമ്മ... പേര് ലക്ഷ്മി ...." സഞ്ജയ്‌ മമ്മയെ ഇറുക്കെ പിടിച്ചു പറഞ്ഞത് കേട്ട് അവൾ അവരെ നേരെ പുഞ്ചിരിച്ചു.. ഒരുപാട് ഒരുങ്ങിയില്ലെങ്കിലും കാണാൻ ഒരു ചന്തമുള്ള സ്ത്രീ... കണ്ടാൽ പറയില്ല ഈ തടിമാടന്മാരുടെ അമ്മയാണെന്ന്... അവൾ ഓർത്തു... "And ഇതാണ്.. ഞാൻ പറയാറുള്ള യാമിനി... എന്റെ ഒരേ ഒരു പൊട്ടി അനിയത്തി "അടുത്ത് നിൽക്കുന്ന പെൺകുട്ടിയുടെ തലക്ക് കോട്ടി അവന് പറഞ്ഞത് അവൾ യാമിനിക്ക് നേരെയും ഒന്ന് പുഞ്ചിരിച്ചു കാട്ടി... ചുരിദാറും കഴുത്തിലൊരു ഷാളും കമ്മലും മാലയും ഇട്ടു നിൽക്കുന്ന ഒരു സാധാ പെൺകുട്ടി... എന്നാൽ ലക്ഷ്മിയും യാമിനിയും അവളെ നോകുകായായിരുന്നു... ഒരുമാത്ര അവരിൽ അമ്പരപ്പായിരുന്നു...അവളുടെ വേഷവും കോലവും കാണെ... "ഹായ് ആന്റി... Am ഇവ .. * 🔥ഇവാഗ്നി പരമേശ്വരൻ 🔥*" അത് വരെ അത്ഭുത്തോടെ അവളെ നോക്കി നിന്നവർ അവളുടെ പേര് കേട്ടതും ഞെട്ടി... ഒന്നും ചെവികൊടുക്കാതെ മുകളിലേക് കയറി പോകാൻ നിന്ന യാശ്വിൻ അവളുടെ പേര് കേൾക്കേ നിഛലമായി നിന്നു... സഞ്ജയ്‌ ഉമിനീരിറക്കി മൂവരുടെ ഭാവവും ഒപ്പിയെടുത്തുകൊണ്ട് ദയനീയമായി അവളെ നോക്കി... ഒരു കൂസലും ഇല്ലാത്ത അവളുടെ നിർത്തം കാണെ അവന് പല്ല് കടിച്ചു നിന്നു... തുടരും....

Share this story