മനസ്സറിയാതെ...💙: ഭാഗം 13

manasariyathe

എഴുത്തുകാരി: CRAZY GIRL

 ഒന്ന് മുഖമുരസിക്കൊണ്ട് സഞ്ജു മുഖം തിരിച്ചു കിടന്നു....കമിഴ്ന്നു കിടക്കുന്നവന്റെ കൈകൾ കഴുത്തിൽ വീണപ്പോൾ ആണ് ജീവ ഞെട്ടിയത്.... മുന്നിൽ ഉറങ്ങുന്ന സഞ്ജുവിനെ കണ്ടതും അവൻ ഒന്ന് നീട്ടി ശ്വാസംവിട്ടുകൊണ്ട് കഴുത്തിൽ നിന്ന് അവന്റെ കൈകൾ എടുത്തു മാറ്റി ബെഡിൽ എണീറ്റിരുന്നു കണ്ണുകൾ ഒന്ന് തിരുമ്മി... പുതപ്പൊക്കെ കാലിന്റെ ഇടയിൽ ചുരുട്ടി കൂട്ടി അലങ്കോലമായി കിടക്കുന്നവനെ കാണെ ജീവ ഒന്ന് നെടുവീർപ്പിട്ടു കൊണ്ട് എണീറ്റു.... ടേബിളിൽ ചാർജിൽ കുത്തിയ ഫോൺ എടുത്തുകൊണ്ടവൻ ഓൺ ചെയ്തു.... നോട്ടിഫിക്കേഷനിൽ യാശ്വിന്റെ നമ്പർ കാണെ ജീവക്ക് ചിരി വന്നു...

"Is he wake up? "യാശ്വിന്റെ മെസ്സേജ് കണ്ടതും ജീവ ഫോൺ എടുത്തുകൊണ്ടു കമിഴ്ന്നു യൂറിങ്ങുന്ന സഞ്ജുവിന്റെ ഫോട്ടോ എടുത്തു അവനു അയച്ചു കൊടുത്തു nop എന്ന് റിപ്ലൈ നൽകി... ഫോൺ തിരികെ വെച്ചു കൊണ്ട് ഫ്രഷ് ആകാൻ കയറി....... സഞ്ജു കണ്ണുകൾ തിരുമ്മി എണീറ്റു ഹാളിലേക്ക് നടന്നു... ടേബിളിൽ നിരത്തി വെച്ച പാത്രങ്ങളുടെ അടപ്പ് തുറന്നവൻ നോക്കി..... ആവി പറക്കുന്ന ദോശയും ചട്ണിയും ഫ്ലാസ്കിലെ ചൂടുവെള്ളവും കാണെ അവന്റെ കണ്ണുകൾ വിടർന്നു... "സഞ്ജയ്‌ ഫ്രഷ് ആയി വാ "കിച്ചണിൽ നിന്ന് ഇറങ്ങി വരുന്ന ജീവയെ കാണെ സഞ്ജു പത്രം അടച്ചു വെച്ചു കണ്ണുകൾ വിടർത്തി നോക്കി....

ബ്ലാക്ക് പാന്റും ഇൻസൈഡ് ചെയ്ത ബ്ലാക്ക് ഷർട്ടും മുന്നിൽ മുടി വീഴുന്നതിനാൽ ബ്ലാക്ക് ഹെയർബൻഡ് വെച്ചു മുടി മേലേക്ക് ഒതുക്കി വെച്ചു വരുന്ന ജീവയെ സഞ്ജു അടുമുടി ഒന്ന് നോക്കി.... "ഇന്ന് സ്റ്റേഷനിൽ പോകുന്നില്ലേ "ജീവയുടെ വേഷം കാണെ സഞ്ജു ചോദിച്ചു... "ഇല്ലാ...എന്തെ പോണോ "ജീവ പുരികമുയർത്തി... താൻ പോയലും പോയില്ലെലും എനിക്കെന്താ സഞ്ജു പിറുപിറുത്തു "എന്തേലും പറഞ്ഞോ നീ "ജീവ അവനെ നെറ്റിച്ചുളിച്ചു നോക്കി... "ഇതൊക്കെ താൻ ആകിയതാണോ എന്ന് ചോദിച്ചതാ "സഞ്ജു നിഷ്കളങ്കമായി പറഞ്ഞു... "അല്ലാതെ ഫുഡ്‌ ആക്കാൻ നിന്റെ അമ്മായിയപ്പനെ കൊണ്ട് നിർത്തിയിട്ടൊന്നുമില്ലല്ലോ "ജീവ ചോദിച്ചതും സഞ്ജു ചുണ്ട് കോട്ടി നടന്നു...

എന്റെ അമ്മായിയപ്പനെ തന്റെ പാചകക്കാരൻ ആകിയിട്ട് എനിക്കെന്ത് കിട്ടാനാ... അല്ലേലും മായന്റെ അച്ഛൻ സമ്മതിക്കോ തനിക് ഫുഡ്‌ ആക്കാൻ.... സഞ്ജു പിറുപിറുത്തുകൊണ്ട് നടന്നു..... ജീവ മുറുമുറുപ്പോടെ നടക്കുന്നവനെ നോക്കി മന്തഹസിച്ചു ..... പ്ലേറ്റിൽ ഭക്ഷണം വിളമ്പി... ഭക്ഷണം കഴിച്ചു ജീവയും സഞ്ജുവും ഇറങ്ങി... ജീവ ഡോർ ലോക്ക് ചെയ്തു കൊണ്ട് നടന്നു... അവനു പുറകെ സഞ്ജുവും... "ഇന്നെനി ഏത് റോട്ടില്ലാ നിന്റേം അവളുടെം നാടകം "ജീവ ലിഫ്റ്റിൽ തൊട്ടു കൊണ്ട് സഞ്ജുവിനോടായി ചോദിച്ചു... "അയ്യോ... ഞാനും ഇവയും നന്നായി... ഇനി നല്ല പോലെ പണി എടുത്തു ആർക്കും ഒരു ദ്രോഹവും ചെയ്യാതെ ജീവിക്കും..."സഞ്ജു നിഷ്കളങ്കമായി പറഞ്ഞു...

ജീവ അവന്റെ മുന്നിലേക്ക് രണ്ടടി നീങ്ങി... സഞ്ജു ഒന്ന് ഞെട്ടി ജീവയെ ഉറ്റുനോക്കി... "ആരോടാ നിന്റെ ഈ അഭിനയം.. ഈ എന്നോടോ... അവനില്ലേ നിന്റെ ഏട്ടൻ... അവനെ മയക്കുന്ന പോലെ എന്നെ മയക്കാൻ നോക്കണ്ടാ... നീ ജനിച്ചപ്പോൾ തൊട്ട് ദേ ഈ നിമിഷം വരെയുള്ള ഹിസ്റ്ററി എനിക്കറിയാം... കേട്ടോടാ.. സഞ്ജു കുട്ടാ "ഈണത്തിൽ പറഞ്ഞ് തുടങ്ങി കടുപ്പിച്ചു പറഞ്ഞു നിർത്തി കൊണ്ട് തറഞ്ഞു നിൽക്കുന്ന സഞ്ജുവിന് നേരെ ചുണ്ട് കോട്ടി ജീവ തുറന്നു വന്ന ലിഫ്റ്റിൽ കയറി..... സഞ്ജു ആകെ ഒന്ന് കുളിർത്തു പോയി... ഇത്രേം അടുത്ത് നിന്നു കണ്ണുകൾ ചിമ്മാതെ തന്നെ ഉറ്റുനോക്കി പറഞ്ഞു പോയവനെ ഓർക്കവേ അവന് ഒന്ന് വിയർത്തു...

"വരുന്നുണ്ടോ "ലിഫ്റ്റിനുള്ളിൽ കയറി ജീവ കനപ്പിച്ചു ചോദിച്ചു സഞ്ജു ഒന്ന് ഞെട്ടി... "ഞാൻ ഞാൻ ഇല്ലാ... സ്റ്റെപ് ഇറങ്ങിക്കോളാം...രാവിലെ തന്നെ എക്സർസൈസ് ആയികോട്ടെ "സഞ്ജു ജീവയെ നോക്കി പറഞ്ഞു കൊണ്ട് സ്റ്റെപ്പിനടുത്തേക്ക് ഓടി..... ജീവ ഒന്ന് തലക്കുടഞ്ഞു കൊണ്ട് ഗ്രൗണ്ട് ഫ്ലോറിൽ ഞെക്കി... പതിയെ അവന്റെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞിരുന്നു... ******************* "ഇവാ അടുത്തേക്ക് പോകണ്ടാ "സഞ്ജു ക്യാമറയും കൊണ്ട് ഇവക്ക് പുറകെ ഓടി.. "No സഞ്ജു.. ക്യാമറ ഓൺ ചെയ്യ് "ഇവ മൈക്കും പിടിച്ചു മുന്നിലേക്ക് പാഞ്ഞുകൊണ്ട് നിന്നു... അവൾക് പുറകെ അവനും നിന്നു...

ക്യാമറ ഓൺ ചെയ്തു വെച്ചു.... " SP ഹോസ്പിറ്റലിലെ മെഡിക്കൽ സ്റുഡന്റ്സുമായി മന്ത്രി സന്ദീപ് പണിക്കരുടെ അനുയായികളുടെ തർക്കമാണ് നിങ്ങൾ ഇവിടെ കാണുന്നത്... SP ഹോസ്പിറ്റലിൽ പടികുന്ന മെഡിക്കൽ സ്റുഡന്റ്സിന് അവർക് നൽകേണ്ട പഠനമോ ഉപകാരണമോ ഇല്ലാ എന്ന കാരണത്താൽ ഹോസ്പിറ്റലിനു ഉടമയും മന്ത്രിയുമായ സന്തീപ് പണികർക്ക് എതിരെ സമരം ചെയ്തതിനാണ് ഈ വിദ്യാർത്ഥികളെ ആയുധം ഉപയോഗിച്ച് തലങ്ങും വിലങ്ങും അടിച്ചു കൊണ്ടിരിക്കുന്നത്... പോലീസ് ഫോഴ്സ് തടയാൻ ശ്രേമിക്കുന്നുണ്ടെങ്കിലും യാതൊരു ദയയുമില്ലാതെയാണ് വിദ്യാർത്ഥികളെ അടിച്ചുകൊണ്ടിരിക്കുന്നത്... ഇതെല്ലാം സന്ദീപ് പണിക്കരുടെ അറിവൊടെ ആയിരിക്കുമെന്ന് കരുതുന്നു...

ക്യാമറ man സഞ്ജുവിനോടപ്പം ഇവ‍ഗ്നി പരമേശ്വരൻ ആസ്‌ത്ര ന്യൂസ്‌... ആഹ്ഹ്ഹ് " ന്യൂസ്‌ പറഞ്ഞുകൊണ്ടിരിക്കെ ആരുടെയോ കൈകയിലെ തടി ഇവയുടെ തലയിൽ കൊണ്ടത്... അത് കൃത്യമായി ക്യാമെറയിൽ പതിയുകയും ചെയ്തു... ലൈവ് ന്യൂസ്‌ ആയതിനാൽ കേബിനിൽ നിന്ന് യാശ്വിൻ തല പൊട്ടി കൈകൾ കൊണ്ട് നെറ്റിയിലെ മുറിവിൽ പിടിച്ചിരിക്കുന്ന ഇവഗ്നിയെ കാണെ സീറ്റിൽ നിന്ന് എണീറ്റു വേഗം പുറത്തേക്ക് നടന്നു... "ഇവാ... ഇങ് വാ..."ക്യാമറ ഓഫ്‌ ചെയ്തുകൊണ്ട് സഞ്ജു ഇവയെയും കൊണ്ട് മാറി നിൽക്കാൻ തുനിഞ്ഞതും മെഡിക്കൽ സ്റ്റുഡന്റസ് ആണെന്ന് കരുതി രണ്ട് മൂന്ന് പേര് അവര്ക് നേരെ കല്ലെറിഞ്ഞു... "ആഹ്ഹ..."

പുറത്ത് കല്ല് കൊണ്ടതും സഞ്ജു ഇവയെ മുറുകെ പിടിച്ചു അവരുടെ ഇടയിൽ നിന്ന് മാറി നിൽക്കാൻ ശ്രേമിച്ചുകൊണ്ടിരുന്നു... പക്ഷെ പല ചാനല്ലുകാരും സ്റുഡന്റ്സും അവരെ ഉപദ്രവിക്കുന്നവരുടെ ഇടയിൽ നിന്നു ഇരുവർക്കും നീങ്ങാൻ പോലും സാധിച്ചില്ല... അപ്പോഴും നെറ്റി പൊട്ടുന്ന വേദനയിലും അവൾ സഹിച്ചു നിന്നു... കല്ലെറിയുന്നവരിൽ നിന്ന് അവളെ രക്ഷിക്കാൻ എന്ന പോൽ സഞ്ജു അവളെ പൊതിഞ്ഞു പിടിച്ചു... കല്ലുകളെല്ലാം അവന്റെ പുറത്തും കൈകളിലും ശക്തിയോടെ തട്ടി വീണു കൊണ്ടിരുന്നു... "സഞ്ജു വിട്... നിന്റെ ദേഹത്തു കല്ലു " "ഇല്ല ഇവ എനിക്ക് കുഴപ്പമില്ല.... നിന്റെ നെറ്റി പൊട്ടി... എങ്ങനേലും ഇവിടുന്ന് കടക്കണം "

കുതറി മാറാൻ നിന്നവളെ ഒന്നൂടെ ഇറുക്കെ പിടിച്ചവൻ നടന്നു.... പെട്ടെന്നാണ് മുന്നിൽ നിന്നൊരു വരി ഉയർന്നു വന്നത്... സഞ്ജുവിന്റെ കണ്ണുകളിൽ അത് തെളിഞ്ഞു വന്നു.... ഇവയുടെ ദേഹത്തു പതിക്കാതിരിക്കാൻ അവന് അവളെ പൊതിഞ്ഞു പിടിച്ചു... തന്റെ ദേഹത്തു വീണാലും അവൾക്കൊന്നും പറ്റരുത് എന്നവൻ കരുതി.... പെട്ടെന്നത് ശക്തിയോടെ നിലത്തു വീണു... സഞ്ജു ദേഹത്തു തട്ടാതെ നിലത്തേക്ക് തെറിച്ചു പോയ വടി കാണെ മിഴിച്ചുകൊണ്ട് തല ഉയർത്തി നോക്കി... പോലീസ് യൂണിഫോമിൽ തനിക് നേരെ ആയുധങ്ങൾ വീഴാതിരിക്കാൻ വലയം ചെയ്തു നിൽക്കുന്ന ജീവയെ കാണെ അവന്റെ കണ്ണുകൾ വിടർന്നു....

വലിഞ്ഞു മുറുകിയ മുഖവും ദേഹത്തു ഫിറ്റായി നിൽക്കുന്ന പോലീസ് യൂണിഫോംമും പോലീസ് ക്യാപ്പും ഒക്കെ കാണെ സഞ്ജുവിന്റെ കണ്ണുകളിൽ കൗതുകം നിറഞ്ഞു... "വാ നടക് " അടി നടക്കുന്നവരെ ദൂരേക്ക് തള്ളി കൊണ്ട് സഞ്ചുവിനും ഇവക്കും വഴി ആക്കി കൊടുത്തു ജീവ പറഞ്ഞു... സഞ്ജു അപ്പോഴും അത്ഭുധത്തോടെ അവനെ നോക്കി നിന്നു പോയി... "നടക്കാൻ "ജീവ അലറിയതും സഞ്ജു ഞെട്ടി... ഇവയെ പൊതിഞ്ഞു പിടിച്ചവൻ നടന്നു നീങ്ങുമ്പോൾ ഒരു വടിയോ മുള്ളോ കൊള്ളാതിരിക്കാൻ ഇവയെ പൊതിഞ്ഞു പിടിച്ചു നടക്കുന്ന സഞ്ജുവിന് വലയം ചെയ്തുകൊണ്ട് ജീവയും നടന്നു.... ആളുകളിൽ നിന്ന് ദൂരേക്ക് ആസ്‌ത്ര മീഡിയയുടെ വാനിൽ ഇവയെ ഇരുത്തി...

അവളുടെ നെറ്റിയിൽ നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു സഞ്ജുവിന് വല്ലാതെ വേവലാതി തോന്നി... "ലൈവ് ആയത് കൊണ്ട് തന്നെ എല്ലാവരും കണ്ടിട്ടുണ്ടാകും ആ പിള്ളേരെ ചാമ്പുന്ന മത്രിയുടെ പിങ്കാമികളെ... ഒരൊറ്റണ്ണത്തിനെ വെറുതെ വിടരുത്... ഡോക്ടർ ആയി കാണാൻ വേണ്ടി മാതാപിതാക്കൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയെ പൈസ കൊണ്ട് ഓരോ സ്ഥാനപത്തിൽ മക്കളെ ചേർക്കുമ്പോൾ അവർക്ക് ആയിരം സ്വപ്‌നങ്ങൾ ആണ്... എന്നിട്ടോ അഞ്ചാറു ലക്ഷം എണ്ണി വാങ്ങിയിട്ടും അതിനുള്ള വിദ്യാഭ്യാസമോ ഉപകാരണമോ ഒന്നും സ്റുഡന്റ്സിന് നൽകുന്നില്ല... ഇതിനെതിരെ ശക്തമായി പ്രതികരിക്കണം സഞ്ജു " ഇവ അപ്പോഴും വീറോടെ പറഞ്ഞു...

സഞ്ജു തലക്ക് സ്വയം ഒന്നിടിച്ചു... "നീ ഒന്ന് അടങ് ഇവ ആദ്യം ഈ മുറിവ് എങ്ങനെയാ ഒന്ന് കെട്ടുന്നേ... രക്തം ഒഴുകുവാണ്... എനിക്ക് കാണുമ്പോൾ തലകറങ്ങുന്നു " ഇവയുടെ നെറ്റിയിലെ രക്തം കവിലൂടെ ഒഴുകി കഴുത്തിലൂടെ ഒഴുകുന്നത് കാണെ സഞ്ജുവിന് വല്ലായ്മ തോന്നി ... "നീ ഇങ്ങനെ പേടിക്കണ്ടാ സഞ്ജു എനിക്ക് വേദന ഒന്നുമില്ല "... അപ്പൊഴും കൺ ചിമ്മി പറയുന്നവളെ കാണെ അവൻ ഒന്ന് നിശ്വസിച്ചു... വയറ്റിൽ കടാര കൊണ്ട് കുത്തിയാലും അവൾ പറയും ഉറുമ്പ് കടിച്ച വേദനയെ ഉള്ളുവെന്ന്.. സഞ്ജു മനസ്സിൽ പിറുപിറുത്‌കൊണ്ട് വാനിൽ കയറി മെഡിസിൻ ബോക്സ്‌ വല്ലതും ഉണ്ടോ എന്ന് നോക്കി... ഇവയുടെ കണ്ണുകൾ അടി നടക്കുന്നിടം പാഞ്ഞുകൊണ്ടിരുന്നു...

ജീവയും പോലീസ് കാരും എല്ലാം തടയാൻ ശ്രേമിക്കുന്നുണ്ട്...അതിനിടയിൽ അവർക്കു പരിക്കും ആവുന്നുണ്ട്... അവൾക് വല്ലാതെ ദേഷ്യം തോന്നി.... മെഡിക്കൽ സ്റുഡന്റ്സിന്റെ അവകാശമാണ് പൈസ കൊടുത്തു അവര്ക് വേണ്ട രീതിയിൽ പഠിക്കേണ്ടത്... അങ്ങനെ ലഭിച്ചില്ലേൽ അതിനു പ്രതികരിക്കണം... എന്നിട്ടും സ്വയം രക്ഷിക്കാൻ വേണ്ടി പിള്ളേരെ വെള്ള ഷർട്ടും മുണ്ടും ധരിച്ചു പാർട്ടിയുടെ പേരും പറഞ്ഞു പ്രഹസനം കാണിക്കുന്നവരെ കാണെ അവൾ ചേറഞ്ഞു കയറി... പോലീസിനെ മർദിക്കുന്ന ദൃശ്യം എങ്ങനേലും പകർത്തണം എന്ന് കരുതിയവൾ സൈഡിൽ സഞ്ജു വെച്ചിരുന്ന ക്യാമറയും എടുത്തവൾ മുന്നിലേക്ക് ഓടാൻ നിന്നതും അവളുടെ കൈകളിൽ പിടി വീണിരുന്നു...

"സഞ്ജു... കളിക്കാതെ കൈ വിട്... ഇത് ഇങ്ങനെ വിട്ടാൽ ശെരി ആവില്ല "ഇവ കൈ വിടുവെക്കാൻ നിന്നതും അവളുടെ കയ്യിലെ പിടി മുറുകിയിരുന്നു... അവൾ മുഖം ചുളിച്ചു തിരിഞ്ഞു നോക്കി... പുറകിലെ യാശ്വിൻ കാണെ അവളുടെ കണ്ണുകൾ അമ്പരപ്പൽ വിടർന്നു... "ഇത്രയും ആത്മാർത്ഥത മതി... പോയി മുറിവ് ക്ലീൻ ചെയ്യ് "അവളുടെ കയ്യിലെ ക്യാമറ വാങ്ങി കൊണ്ടവൻ പറഞ്ഞു.. "പറ്റില്ലാ .... ഇത് പണിയോടുള്ള ആത്മാർത്ഥത ഒന്നുമല്ല... ആ പിള്ളേർക്ക് വേണ്ടിയുള്ള ഉപകാരം ആണ്..."അവന്റെ കൈകൾ വിടുവെച്ചവൾ പറഞ്ഞു മുന്നിലേക്ക് നടന്നു... എന്നാൽ അവളുടെ കൈമുട്ടിന്മേൽ പിടിച്ചുകൊണ്ടവൻ അവളെ വലിച്ചു വാനിൽ കയറ്റിയിരുന്നു...

"യാഷ്.. വിടെന്നെ "അവൾ അവന്റെ കയ്യിൽ നിന്ന് കുതറിയെങ്കിലും അവന്റെ പിടി മുറുകി അവളുടെ വാശിയും... അവൾ അവനെ ചവിട്ടി വീഴ്ത്താനായി കാലുകൾ ഉയർത്തിയെങ്കിലും കാലുകൾ കൊണ്ട് അവളുടെ കാലുകൾ ലോക്ക് ചെയ്തവൻ അവളുടെ കൈകൾ തിരിച്ചു പിടിച്ചു... എങ്കിലും വിട്ട് കൊടുക്കില്ല എന്ന് ഉറപ്പിച്ചവൾ അവളുടെ ഇടം കയ്കൊണ്ട് അവന്റെ മുടിയിൽ പിടിച്ചു വലിക്കാനായി കോർതെങ്കിലും അവളുടെ ആ കൈകളും പിടിച്ചുവെച്ചവൻ അവളുടെ വയറിൽ പിടിമുറുക്കി... ഇരുകൈകളും പുറകിൽ പിടി മുറുക്കി... കാലുകളും അവന്റെ കാൽ കൊണ്ട് ലോക്ക് ചെയ്തു വെച്ചു പിടയാതിരിക്കാൻ അവളുടെ വയറിൽ പിടി മുറുക്കി പിടിച്ചു...

"ഈ എന്നോടാണോ നിന്റെ കരാട്ടെ... നടക്കില്ലാ അഗ്നി "അവന്റെ ചുണ്ടുകൾ പുച്ഛത്താൽ കോട്ടി... അവളുടെ മുഖം വലിഞ്ഞു മുറുകി... "നടക്കും യാഷ്.... അങ്ങനെ ഇവഗ്നിയെ പൂട്ടിവെക്കാൻ നിനക്ക് കഴിയില്ല..."അവളുടെ ചുണ്ടുകൾ ക്രോധത്താൽ വിടർന്നു... അവന്റെ കൈകളിൽ നഗം ഇറക്കിക്കേറ്റിയവൾ ചെറുതായി അയഞ്ഞ അവന്റെ കൈകൾ അറിയവേ നിമിഷ നേരം കൊണ്ട് അവൾ തിരിഞ്ഞു അവന്റെ കഴുത്തിൽ പിടി മുറുക്കി... എന്നാൽ കാലുകൾ ലോക്ക് ആയതിനാൽ അവൾ പിന്നിലേക്ക് ചാഞ്ഞു പോയി കൂടെ അവനും... വാനിലെ സീറ്റിലേക്ക് അവൾ വീണതും അവൾക് മേലെയായി അവനും ചാഞ്ഞു... ഇരുഹൃദയങ്ങളും മുട്ടിയമർന്നു ഒരുമാത്ര അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളിൽ മുട്ടി അമർന്നു.... ഇരുവരുടേം മിഴികൾ വികസിച്ചു വന്നു പോയി.............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story