മനസ്സറിയാതെ...💙: ഭാഗം 14

manasariyathe

എഴുത്തുകാരി: CRAZY GIRL

അവളിലെ വാശിയെ ഷമിപ്പിക്കാൻ വേണ്ടിയവൻ അവൻ അവളെ കയ്യിലൊതുക്കി... അപ്പോഴും തോറ്റു കൊടുക്കാതെ കൈകളിൽ കുതറുന്നവളെ അവൻ ശക്തിയോടെ മുറുക്കിയിട്ടു... എന്നാൽ അവളുടെ നഗങ്ങൾ അവന്റെ കൈത്തണ്ടയിൽ അവളുടെ കൈകളിൽ പിടിത്തമേറിയ അവന്റെ കൈകൾ വേദനയോടെ അയഞ്ഞു പോയി... നിമിഷ നേരം കൊണ്ട് ലോക്ക് ചെയ്ത അവന്റെ കാലുകൾക്കിടയിൽ നിന്നു അവൾ ശക്തിയോടെ തിരിഞ്ഞു അവനു നേർക് നിന്നു കൊണ്ട് കഴുത്തിൽ പിടിയിട്ടതും പെട്ടെന്നുള്ള തിരിയലിൽ ബാലൻസ് കിട്ടാതെ അവൾ പുറകിലേക്ക് ചാഞ്ഞു അവൾക് മേലെ അവനും...

വാനിലെ സീറ്റിലേക്ക് അവളുടെ പുറം അമർന്നു വീഴുമ്പോൾ അവളുടെ ഹൃദയത്തിലേക്ക് അവന്റെ ഹൃദയവും മുട്ടിയമർന്നു... കട്ടിയായി വരഞ്ഞ മെറൂൺ ഷെയ്ഡ് ലിപ്സ്റ്റിക് വരച്ച അവളുടെ ചുണ്ടുകളിൽ അവന്റെ ചുണ്ടുകളും അമർന്നു പോയി... ഞെട്ടലോടെ ഇരുവരുടേം കണ്ണുകൾ മിഴിഞ്ഞുവന്നു.... സഞ്ജുവിന്റെ കയ്യിലെ മെഡിസിൻ ബോക്സ്‌ നിലത്തേക്ക് വീണു പോയി.... അവന്റെ കണ്ണുകൾ മിഴിഞ്ഞു വന്നു മുന്നിലെ ദൃശ്യം കാണെ... ഇവയുടെ ചുണ്ടിൽ നിന്ന് അടർന്നുകൊണ്ട് യാശ്വിൻ നേരെ നിന്നു ബ്ലേസർ നേരെയാക്കി... ചുണ്ടോന്നു അമർത്തി തുടച്ചു കൊണ്ട് അവളും നേരെ നിന്നു... "നിങ്ങ... നിങ്ങൾ എന്ത് ചെയ്യുവാ "സഞ്ജു വിക്കികൊണ്ട് ഇരുവരേം പകച്ചു നോക്കി...

"Accidently just kissed " യാശ്വിൻറെയു ഇവയുടെയും സ്വരം ഒരുപോലെ ഉയർന്നു... സഞ്ജുവിന്റെ കണ്ണുകൾ ഒന്നൂടെ മിഴിഞ്ഞു... ഒരേ സ്വരത്തിൽ ഒരേ ഭാഷയിൽ ഒരുപോലെ പറഞ്ഞവരെ അവൻ മാറി മാറി നോക്കി... ഇവയും യാശ്വിനും പരസ്പരം നോക്കി പുച്ഛിച്ചു കൊണ്ട് മുഖം വെട്ടിച്ചു... "സഞ്ജു ഇന്നത്തെ duty മതി... ബ്ലഡ്‌ ക്ലീൻ ചെയ്തിട്ട് അസ്ത്രയിലേക്ക് വാ "സഞ്ജുവിനെ നോക്കി കനപ്പിച്ചു പറഞ്ഞുകൊണ്ട് യാശ്വിൻ വാനിൽ നിന്ന് ഇറങ്ങി... "അവനറിയില്ല ഞാൻ ആരാണെന്ന്... എന്റെ തീരുമാനങ്ങളെ തടയാൻ ശ്രമിക്കരുത് എന്ന് പറയണം സഞ്ജു... തടഞ്ഞാൽ ഇവയുടെ തനി സ്വഭാവം നിന്റെ ഏട്ടൻ കാണും...."

ഇവ സഞ്ജുവിനെ നോക്കി തറപ്പിച്ചു പറഞ്ഞുകൊണ്ട് നിലത്ത് വീണ മെഡിസിൻ ബോക്സ്‌ എടുത്തു കൊണ്ട് വാനിൽ നിന്ന് ഇറങ്ങി... സഞ്ജു തലയൊന്നു കുടഞ്ഞു.... കുറച്ചു മുന്നേ കിസ്സ് അടിച്ചു... രണ്ടും ഞെട്ടിയില്ല പരുങ്ങിയില്ല... എന്തിനു യാതൊരു കുറ്റബോധവും ഇല്ലാ... പക്ഷെ രണ്ടിന്റേം കയ്യിന്ന് കിട്ടേണ്ട വഴക്ക് എനിക്ക് കിട്ടി... അതും ഒരു കാര്യവും ഇല്ലാതെ..... "ഹോ god കിട്ടിയ ചേട്ടനും ഫ്രണ്ടും എല്ലാം ഒന്നിനൊന്നു മെച്ചമാണല്ലോ... ഈ കണക്കിന് പോയാൽ എന്റെ കിളി പോകും "സഞ്ജു സ്വയം പറഞ്ഞു കൊണ്ട് തലക്ക് കൈ കൊടുത്തു... ******************* പിറ്റേന്ന് ആസ്ത്രയിലേക് പോകുമ്പോൾ ഇവയുടെ നെറ്റിയിൽ ഒരു ബാൻഡാജ്ഉം ഉണ്ടായിരുന്നു....

ഇവ വന്നതും സഞ്ജു മായയുടെ അടുത്ത് നിന്നു ഇവയുടെ സീറ്റിലേക്ക് വോക്കിങ് ചെയർ കൊണ്ട് നീങ്ങി പോയി... മായ കയ്യിലൊതുക്കിയ മൗസിൽ പിടി മുറുക്കി... അവൾ തളച്ചേരിച്ചൊന്നു ഇവയുടെ സീറ്റിൽ നോക്കി... അവളുടെ നെറ്റിയിൽ തലോടി പറയുന്നവനെ കാണെ അവളുടെ പിടി മുറുകികൊണ്ടിരുന്നു.... ഇന്നലെ ഇവയെ പൊതിഞ്ഞു പിടിച്ചു സഞ്ജു അടിയിൽ നിന്ന് അകന്നു മാറുന്ന ദൃശ്യം മറ്റു ചാനലുകളിലെ ന്യൂസിൽ മിന്നി മറിഞ്ഞിരുന്നു.... കൊറേ കോളേജ് ഫ്രണ്ട്സും സ്കൂൾ ഫ്രണ്ട്സും എല്ലാർക്കും ഉണ്ട്... എന്ന് കരുതി ഇത്രയും കരുതലും സ്നേഹവും വേണമെന്ന് നിർബന്ധമുണ്ടോ... അതോ ബെസ്റ്റി എന്ന പേരിനു പുറമെ ഇരുവരും പ്രണയത്തിൽ ആണോ....

ഇല്ലാ അങ്ങനെ വഴിയില്ല... കരണം അവളോട്‌ ഒഴികെ മറ്റു ഗേൾസ് സ്റ്റാഫിനോടൊന്നും അവൻ മിണ്ടാറില്ല... പക്ഷെ തന്നോട് ഒരു അടുപ്പമുണ്ട്... മായ ഓർത്തു കൊണ്ട് പണിയിൽ മുഴുകി.... "സഞ്ജു സംസാരിക്കാൻ എനിയും ടൈം ഉണ്ട്... നീ ചെന്ന് സീറ്റിൽ ഇരുന്ന് duty ചെയ്യ് "ഇവ സഞ്ജുവിനെ കുർപ്പിച്ചു നോക്കി... സഞ്ജു ചുണ്ട് പിളർത്തി അവളുടെ തോളിൽ മൂക്ക് ഉരസി... "നിനക്കെന്താ ഇവ എന്നോട് ഒരു സ്നേഹവും ഇല്ലാത്തത് "അവൻ അവളെ നോക്കി കൺചിമ്മി ക്യൂട്ട് കളിച്ചു ചോദിച്ചു... "അയ്യാ... ഒരു പഞ്ചാര കുഞ്ചു... നിന്നെ സ്നേഹിക്കാൻ നീ ഏതാടാ ചെർക്ക "ഇവ അവനെ ഉഴിഞ്ഞോന്നു നോക്കി... "നിന്റെ ബെസ്റ്റി അല്ലെ മരംകേറി... ആ ഒരു സ്നേഹമെങ്കിലും കാണിച്ചൂടെ

"സഞ്ജു ചുണ്ട് കോട്ടി... "ഹ്മ്മ് നിന്റെ മായയെ കല്യാണം കഴിഞ്ഞു പോയാ നീ എന്നെ ഇത് പോലെ സ്നേഹികുവോന്നുമില്ലല്ലോ... അപ്പൊ ബെസ്റ്റി എന്നൊക്കെ വെറും പേര് മാത്രമാകും... അതുകൊണ്ടെ കൂടുതൽ സ്നേഹമൊന്നും വേണ്ടാ "ഇവ പറഞ്ഞുകൊണ്ട് അവനെ നോക്കി... അവന്റെ ചിരിയെല്ലാം മാഞ്ഞിരുന്നു... അവന്റെ ഭാവം മാറുന്നത് അവൾ കൗതുകത്തോടെ നോക്കി... "കുഞ്ഞു തൊട്ടേ ഉള്ള കൂട്ടുകെട്ട് കല്യാണം കഴിയുമ്പോളും കാലങ്ങൾ കടന്നു പോകുമ്പോളും അകന്ന് പോകുന്നവരും ഉണ്ടാകും ശെരിയാണ്... പക്ഷെ നീ എന്നെ മറന്നാലും സഞ്ജു ഒരിക്കലും ഇവയുടെ കൂട്ടുകെട്ട് കളയില്ല ഇവ...

കാരണം എന്റെ മമ്മയെയും ഏട്ടനെയും യാമിക്കും ഉള്ള അതെ ഇമ്പോര്ടൻസ് നിനക്കും ഉണ്ട് എന്റെ ലൈഫിൽ... കല്യാണം കഴിഞ്ഞെന്നു വെച്ചോ ഇനി ഒരിക്കലും കണ്ടില്ലെന്ന് വെച്ചോ അതൊന്നും പോകില്ലാ... മരിക്കുന്നത് വരെ നീ എന്നും എന്റെ ബെസ്റ്റി തന്നെ ആയിരിക്കും " സഞ്ജു ഉറച്ച വാക്കോടെ പറഞ്ഞുകൊണ്ട് അവൻ ചെയർ നിരക്കി അവന്റെ സീറ്റിൽ ചെന്നിരുന്നു... ഇവ അവനെ ഉറ്റുനോക്കിയിരുന്നു... ഇത്രയും ഗൗരവം... ഇത്രയും ഉറപ്പുള്ള വാക്കുകൾ ആ നിഷ്കളങ്കമായ മുഖത്ത് നിന്ന് ആദ്യമായിട്ടാണ്... തമാശയിൽ പറഞ്ഞതാണ് ഞാൻ... പക്ഷെ അതവന് വല്ലാതെ കൊണ്ട് എന്നവന്റെ മുഖം ഭാവം വിളിച്ചോതിയിരുന്നു....

എന്തുകൊണ്ടോ അവളുടെ മനസ്സ് നിറഞ്ഞത് പോലെ തോന്നി.... ശെരിയാണ് കോളേജിൽ അടുത്ത കൂട്ടുക്കാരൻ ആയിരുന്നു... രണ്ട് വർഷത്തോളം കാണാതെ നിന്നിട്ടുമുണ്ട്... പക്ഷെ തന്നെ പലപ്പോഴും വിളിച്ചു എല്ലാം പറയുമായിരുന്നു.... അവന്റെ നാട്ടിൽ ഒരു ജോലി തരപ്പെടുത്തണം എന്ന് മാത്രമേ പറഞ്ഞുള്ളു തനിക് വേണ്ടി എല്ലാം ചെയ്തു തന്നതും അവൻ ആണ്... ഇത്രമാത്രം തന്നിൽ ഒട്ടി നിൽക്കാൻ എന്താണ് എനിക്കുള്ളത്... ദേഷ്യവും വാശിയും അഹങ്കാരവും ജാടയും മാത്രമുള്ളവൾ... പലർക്കും കൂട്ട് കൂടാൻ പോലും ഇഷ്ടമില്ലാത്തവൾ... എന്നിട്ടും നീ മാത്രമെന്താ സഞ്ജു എനിക്ക് ഇത്രയും വില തരുന്നത്... കാര്യമായി കമ്പ്യൂട്ടറിൽ വർക്ക്‌ ചെയ്യുന്നവനെ നോക്കി അവൾ സ്വയം ചോദിച്ചു പോയി...

******************* ബ്രേക്ക്‌ ടൈമിൽ മായയോട് സംസാരിക്കുകയായിരുന്നു സഞ്ജു... യാശ്വിന്റെ കേബിനിൽ നിന്ന് ഇറങ്ങി വരുന്ന ജീവയെ കാണെ മായയുടെ കണ്ണുകൾ വിടർന്നു... "ജീവ സാറിനെ കാണാൻ എന്ത് handsome ആണല്ലേ... He looks so handsome "മായ കണ്ണുകൾ വിടർത്തി പറയുന്നത് കേട്ട് സഞ്ജുവിന്റെ മുഖം വീർത്തു... അവൻ കേബിനിൽ നിന്ന് ഇറങ്ങി വരുന്ന ജീവയെ ഒന്ന് നോക്കി... യൂണിഫോമിൽ അല്ലാ... വൈറ്റ് പ്ലെയിൻ ഷർട്ടും ബ്ലാക്ക് പാന്റും... ചുളിവോ കറയോ ഒന്നുമില്ല ഇൻസൈഡ് കൂടെ ചെയ്തത് കൊണ്ട് മോഡലിംഗ് ചെയ്യുന്നവരെ പോലെ തോന്നി... സഞ്ജുവിന്റെ മുഖം വിടരുന്നതോടപ്പം അവനിൽ നേരിയ കുശുമ്പ് തോന്നി...

ജീവ നടക്കുന്നതിനിടെ അവന്റെ കണ്ണുകൾ മായയുടെ സീറ്റിലേക്ക് നീണ്ടു... മായ അവനു നേരെ പുഞ്ചിരിച്ചതും ജീവ ഒന്ന് കണ്ണിറുക്കികൊണ്ട് സഞ്ജുവിനെ കനപ്പിച്ചു നോക്കി നടന്നു നീങ്ങി... അല്ലേലും പെണ്ണുങ്ങളെ കാണുമ്പോൾ അങ്ങേർക്ക് ഒരു ഇളക്കമാ വായിനോക്കി പോലീസ് സഞ്ജു പിറുപിറുത്തു... "സഞ്ജു ജീവ sir സൈറ്റ് അടിച്ചു നീ കണ്ടോ "മായ ആവേശത്തോടെ സഞ്ജുവിനോട് പറഞ്ഞു... അവൻ അവളെ കുർപ്പിച്ചു നോക്കി... "ആ കണ്ടു ഞാൻ... അതിന് ഞാൻ എന്താ വേണ്ടെ "അവൻ മായയോട് ദേഷ്യത്തോടെ പറഞ്ഞു... ആദ്യം ഒന്ന് അമ്പരന്നെങ്കിലും അവൾ മനസ്സിൽ ഊറിചിരിച്ചുകൊണ്ട് അവനെ ഒന്നുമറിയാത്ത പോലെ നോക്കി ഇരുന്നു...

"എന്ത് പറ്റി സഞ്ജു... നീ എന്താ ദേഷ്യപെടുന്നേ "അവൾ അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് മെല്ലെ ചോദിച്ചു... "ഒന്നുല്ല "അവൻ മുഖം വെട്ടിച്ചു... "അങ്ങേര് സൈറ്റ് അടിച്ചോണ്ടാണോ "മായ അവനിൽ മുട്ടി ഇരുന്നു... അവൻ അവളെ കണ്ണുരുട്ടി നോക്കി.. അവൾ നന്നായി ഒന്ന് ഇളിച്ചു... "ജീവ sir ലുക്ക്‌ ഉണ്ടാകും നല്ല handsome ആയിരിക്കും ചിലപ്പോ സൈറ്റും അടിച്ചിരിക്കും... പക്ഷെ എന്റെ സഞ്ജുന്റെ അത്ര ഗ്ലോമർ വേറെ ആർക്കും ഇല്ലാ "മായ പറഞ്ഞതും അവൻ കണ്ണുകൾ വിടർത്തി അവളെ ആണോ എന്ന മട്ടിൽ നോക്കി... "Yhh സഞ്ജു.. You looks so handsome... I think i am in... Love with you "അവൾ മെല്ലെ പറഞ്ഞു നിർത്തി... ഒരുമാത്ര അവന് അമ്പരന്ന് അവളെ നോക്കി..

. അവളുടെ മുഖം നാണത്താൽ കുനിയുന്നത് കാണെ അവനു ചിരി പൊട്ടി... ചുറ്റിപ്പിടിച്ച അവളുടെ കൈകൾ വിടുവെച്ചവൻ ഇവയുടെ സീറ്റിലേക്ക് ഓടി അവളേം പിടിച്ചു വട്ടം കറക്കി... "മായ പ്രൊപ്പോസ്ഡ് me... അവൾക്കെന്നെ ഇഷ്ടമാണെന്ന്.... കേട്ടോ ഇവാ... അവൾക്കെന്നോട് love ആണെന്ന്... "ഇവയെ വട്ടം കർക്കികൊണ്ടവൻ പറഞ്ഞു... ആദ്യം മായയെ വിട്ട് ഇവക്കടുത്തേക്ക് ഓടിയപ്പോൾ മായ ഒന്ന് ഞെട്ടിയെങ്കിലും താൻ ഇഷ്ടമാണെന്ന് പറഞ്ഞതിന്റെ സന്തോഷം ആണെന്ന് കാണെ അവളിൽ ചിരി വിരിഞ്ഞു... അവിടെയുള്ള സ്റ്റാഫ്സെല്ലാം ചെറുചിരിയോടെ അവന്റെ കളി നോക്കി നിന്നു.... "ആട... പൊട്ടാ. അയിനിത്ര excitement എന്തിനാ "നേരെ നിന്നു കൊണ്ട് ഇവ അവന്റെ തലക്കൊന്നു കൊട്ടി...

സഞ്ചു മായയുടെ സീറ്റിലേക്ക് നോക്കി... മായ നാണത്താൽ തല കുനിച്ചു... അത് കാണെ സഞ്ജു ചിരിയോടെ ഇവയുടെ ചെവിക്കരുകിൽ മുഖം ചേർത്തു... "പിന്നെ excitement ആവാതെ... ഞാൻ കരുതി അവളെ സെറ്റ് ആകുമ്പോളേക്കും കീശ കാലിയാകും എന്ന്... ഇതിപ്പോ അഞ്ചു പൈസ ചിലവില്ലാതെ തന്നെ യാതൊരു കഷ്ടപ്പാടും ഇല്ലാതെ തന്നെ ഇങ്ങട്ട് ഇഷ്ടാണെന്ന് പറഞ്ഞില്ലേ... എന്റെ മോളെ പിന്നെങ്ങനെ excitement ഇല്ലാതിരിക്കും "സഞ്ജു മെല്ലെ പറഞ്ഞു കൊണ്ട് ഇരുപുരികമുയർത്തി കളിച്ചതും ഇവ അവനെ നോക്കി തലക്കുടഞ്ഞു .... സഞ്ജു മൂൺ walk ചെയ്തു സന്തോഷത്തോടെ മൂളിപാട്ട് പാടികൊണ്ട് കൈകൾ കൊണ്ട് ഡാൻസ് കളിച്ചു...

മായ ചിരിച്ചു പോയി... ഇവ എല്ലാവരേം കാട്ടി അവനെ തലക്ക് വട്ടാണെന്ന് ആക്ഷൻ കാണിച്ചു ചിരിയോടെ കമ്പ്യൂട്ടറിനു നേരെ ഇരുന്നു... "സൈലെൻസ്..."യാശ്വിന്റെ ശബ്ദം ഉയർന്നതും സഞ്ജു പാട്ടും മൂൺ വാക്കും നിർത്തി വേഗം സീറ്റിൽ പോയി ഇരുന്നു... ******************* ഇടതൂർന്ന ആരയോളം താണ് കിടക്കുന്ന മുടിയിഴകൾ കാറ്റിൽ പാറി പറന്നുകൊണ്ടിരുന്നു.... അവന്റെ കാലുകൾ അവളിലേക്ക് അടുത്തുകൊണ്ട് അവളുടെ പിന്മുടികളിൽ മുഖം ചേർത്തു കണ്ണുകളടച്ചു നിന്നു.... ചന്ധനത്തിന് ഗന്ധം അവിടമാകെ നിറഞ്ഞു.... അവൻ അടുത്തുകൊണ്ട് അവളിലെ ഗന്ധം നാസികയിൽ വലിച്ചെടുത്തു... അവളിലെ ചിരിമണി ഉയർന്നു....

അവന്റെ കൈകൾ അവളിൽ വയറിൽ ഇഴഞ്ഞുകൊണ്ട് അവളെ മുറുക്കി പിടിച്ചു.... "Do you love me " അവളുടെ കാതോരം അവന്റെ ചുണ്ടുകൾ മൊഴിഞ്ഞു...മറുപടിക്കായി അവന്റെ കാതുകളിൽ കാതോർത്തു വെച്ചു... വയറിൽ മുറുകിയ അവന്റെ കൈകളിൽ പിടിച്ചുകൊണ്ടവൾ തിരിഞ്ഞുനിൽക്കാനായി കാലുകൾ ചലിപ്പിച്ചു.... അവന്റെ ചുണ്ടിൽ ചെറുച്ചിരി വിരിഞ്ഞു...അവനു നേരെ തിരിഞ്ഞു നിൽക്കാൻ തുനിയുമ്പോൾ വയറിൽ പിടിയിട്ട അവന്റെ കൈകൾ അവൾ തിരിയവേ അവളുടെ പുറം നടുവിൽ അമർത്തി നിന്നു.... ചെറുചിരിയോടെ അവളുടെ മുഖത്തേക്കാവന് നോക്കാനായി ഉയർന്ന നെഞ്ചിടിപ്പോടെ കണ്ണുകൾ വിടർത്തി...

"പ്തോ " ശബ്ദം കേട്ട് യാശ്വിൻ ഞെട്ടി എണീറ്റു..അവൻ വിയർത്തു പോയി... വല്ലാതെ കിതക്കും പോലെ... അവൻ കൈകൾ കൊണ്ട് തല താങ്ങി ഇരുന്നു... തനിക് നേരെ നിന്നതാ... പക്ഷെ ആ മുഖം വ്യക്തമായില്ല.... അവൻ മുടിയിൽ വിരൽ കടത്തി കൊരുത്തു പിടിച്ചു... പെട്ടെന്നാണ് വീണ്ടും പുറത്ത് നിന്ന് ശബ്ദം കേട്ടത്... അവനു വല്ലാതെ ദേഷ്യം തോന്നി.... എന്നും തന്നെ അലട്ടുന്ന ആ ദാവണികാരിയുടെ മുഖം... തനിക് വ്യക്തമായില്ല.... അവനു വല്ലാതെ ദേഷ്യം തോന്നി... അവൻ ബെഡിൽ നിന്ന് എണീറ്റുകൊണ്ട് ലൈറ്റ് ഇട്ടു ഡോർ തുറന്നു പുറത്തേക്കിറങ്ങി... ആകെ ഇരുട്ടാണ് എല്ലാവരും കിടന്നു.. പിന്നെവിടെ നിന്നാണ് ശബ്ദം ഉയർന്നത്... അവന്റെ മുഖം ചുളിഞ്ഞു ..

മൊത്തമായി അവൻ വീക്ഷിച്ചു.... പെട്ടെന്നാണ് അവന്റെ കണ്ണുകൾ ആ നിഴൽവെട്ടം കണ്ടത്... അവന്റെ കണ്ണുകൾ കുറുകി... ശബ്ദമുണ്ടാക്കാതെ അവൻ അവിടേക്ക് നടന്നു.... ബാൽക്കണിയിലേക്കാണ് അതിന്റെ പോക്ക് എന്നവന് മനസ്സിലായി... കാലുകൾ ആടി ചുമരിൽ കൈവെച്ചു ശബ്ദമുണ്ടാക്കാതിരിക്കാൻ പാട് പെട്ടാണ് നടക്കുന്നതെങ്കിലും നേരിയ ശബ്ദം ഉയരുന്നുണ്ടായിരുന്നു... ബാൽക്കണി ഡോർ തുറക്കാൻ ശ്രേമിക്കുവന്റെ കൈകൾ യാശ്വിൻ ശക്തിയോടെ പിടിച്ചു തിരിഞ്ഞുകൊണ്ട് ഭിത്തിയിൽ ചേർത്തു നിർത്തി അവന്റെ കഴുത്തിൽ കൈ മുട്ട് കൊണ്ട് അമർത്തി വെച്ചു... "ആരാടാ നീ... ആര് അയച്ചാണ് നീ ഇവിടെ വന്നത് "യാശ്വിന്റെ ശബ്ദം ഉയർന്നു...

മുൻപൊരിക്കൽ ഇത് പോലെ പ്രതികാരത്തിനു വേണ്ടി ഒരുവൻ വീട്ടിലേക്ക് കയറി വന്നിരുന്നു....അതും അയാൾ അയച്ചത്...തന്റെ അനിയത്തിയുടെ മുറിയായിരുന്നു ലക്ഷ്യം... യാശ്വിൻ യഥേന്ത്രന്റെ അനിയത്തിയെ മാനബങ്കപെടുത്താൻ.... തന്റെ വീട്ടിൽ തന്റെ പെങ്ങൾ സുരക്ഷിതമല്ല എന്ന് കാരണത്താൽ എന്റെ മമ്മയെയും കൂടപ്പിറപ്പുകളെയും തന്നിൽ നിന്ന് അകറ്റാൻ...പക്ഷെ അവൻ വന്നു പെട്ടത് തന്റെ ഈ കൈകൾക്കുള്ളിലാണ്... യാശ്വിനു ദേഷ്യം തോന്നി... അവന്റെ കൈമുട്ടു മുന്നിൽ നില്കുന്നവന്റെ കഴുത്തിൽ മുറുകി... "പറയടാ ആരാ നീ "യാശ്വിന്റെ ശബ്ദം ഉയർന്നു... "ഡാ... അല്ല... ഡി ആണ്..." നാവ് കുഴഞ്ഞ ആ ശബ്ദം കേട്ടതും യാശ്വിൻ നേരിയ ഞെട്ടലോടെ കൈകൾ അയച്ചു...

ടീഷർട്ടിന്റെ തന്നെ ക്യാപ് അവൻ വലിച്ചു അഴിച്ചതും ബൺ ചെയ്തു കെട്ടി വെച്ച മുടിയുമായി നിൽക്കുന്ന ഇവയെ കാണെ അവന്റെ കണ്ണുകൾ കുറുകി.... "നീയെന്താ ഇവിടെ "യാശ്വിന്റെ ശബ്ദം ഉയർന്നു... "സ്സ് ഒച്ച ആക്ക...ല്ലേ... ചീറ്റ..പുലി എണീക്കും "അവന്റെ ചുണ്ടുകളിൽ കൈ വെച്ചു തടഞ്ഞുകൊണ്ടവൾ ചുറ്റും കണ്ണോടിച്ചു നാക്ക് കുഴഞ്ഞു പറഞ്ഞു.... യാശ്വിൻ അവളെ കണ്ണുകൾ ഉരുട്ടി നോക്കി... "നീയെന്താടി ഇവിടെ "അവൻ വീണ്ടും ശബ്ദം ഉയർത്തി "Oops... ചീറ്റപുലി ആയിരുന്നോ... "അവൾ വേഗം അവളുടെ വാ പൊത്തി പിടിച്ചു... അവന്റെ മുഖം മുറുകി...

കള്ള് കുടിച്ചു വെളിവില്ലാതെ സംസാരിക്കുന്നവളുടെ കൈമുട്ടിന്മേൽ അവന്റെ പിടി മുറുകി... കാലുകൾ നിലത്ത് ഉറക്കാതെ... ശരീരം വളഞ്ഞുകൊണ്ടവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു പോയി... "What the hell she is "അവൻ സ്വയം ദേഷ്യം നിയന്ത്രിച്ചുകൊണ്ട് അവളേം വലിച്ചു മുറിയിലേക്ക് നടന്നു ബെഡിൽ തള്ളിയിട്ടു... ഇരുകൈകളും വിടർത്തി അവൾ മലർന്നു കിടന്നു... അവന്റെ മുഷ്ടി ചുരുട്ടിപിടിച്ചു.............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story