മനസ്സറിയാതെ...💙: ഭാഗം 166

manasariyathe

എഴുത്തുകാരി: CRAZY GIRL

റൂമിൽ നിന്നും കത്തുന്ന മനസ്സോടെ യാശ്വിൻ ഉലാത്തികൊണ്ടിരുന്നു ... ഓരോ അടി വെക്കുമ്പോഴും അവന്റെ കാലുകൾ നിലത്തു ഉറച്ചു കൊണ്ടിരുന്നു... അവനിൽ നിറഞ്ഞ ഭാരം അവൻ ഭൂമിയിലേക്കും പകർന്നു കൊടുക്കുന്നുണ്ട്....അവന്റെ കണ്ണുകളിലും മനസ്സിലും വേദനയും ദേഷ്യവും പകയും കൂടി കലർന്ന ഒരു ഭാവമായിരുന്നു..... " എനിക്ക് സമ്മതമാണ് യാമിനിക്ക് ഒരു ജീവിതം കൊടുക്കാൻ.... ഞാൻ അല്ലാതെ വേറെ ആർക്കാണ് അവള്ടെ ജീവിതത്തിൽ എനി വരാൻ സാധിക്കുന്നത് .... " സാകറിന്റെ വാക്കുകൾ മനസ്സിൽ തെളിയുന്നൊറും അവനിൽ ദേഷ്യം ഉരഞ്ഞു പൊന്തുന്നുണ്ടായിരുന്നു... ദേഷ്യത്തിന് ഭാഗമായി എന്തോ അവന്റെ കാതിൽ നിന്നും കഴുത്തിലേക്കുള്ള ഞെരമ്പുകൾ മുറുകി പുറത്തേക്ക് തെളിഞ്ഞു വന്നിരുന്നു... അവന്റെ മുഖമാകെ ചുവപ്പ് നിറം പടർന്നിരുന്നു.... കൈകളിലെ ഞെരമ്പിന് വരകൾ പതിവിലും വെക്തമായി പുറത്തേക്ക് ഉന്തി വന്നിരുന്നു..... ചാരി വെച്ച ഡോർ തള്ളി തുറന്നു അകത്തേക്ക് വരുമ്പോൾ ഇവയുടെ കണ്ണുകൾ ബെഡിൽ മയങ്ങുന്ന യാമിയിലേക്കായിരുന്നു.... ഒന്ന് പൊരുത്തപ്പെട്ടു വന്നു തുടങ്ങിയതായിരുന്നു... സാഗറിന്റെ വരവ്.. വീണ്ടും അവളെ തളർത്തി കളഞ്ഞു...ഒറ്റക്കിരിക്കാൻ ഭയമാണ് അവൾക്കിപ്പോൾ.... നിർത്താതെ പെയ്യുന്നേ കണ്ണുന്നീർ വിളിച്ചൂതുന്നുണ്ട് അവളിലെ ഭയവും വേദനയും... ഇവയിൽ സഹതാപവും വേദനയും തോന്നി...യാമിയെ ഓർത്തു....

അപ്പോഴാണ് അവളുടെ കണ്ണുകൾ യാശ്വിനിലേക്ക് നീണ്ടത്....... അവനിലെ നടത്തവും മുഖവും... അവനിലെ പരിഭ്രാന്തി അവൾക് മനസ്സിലാകുന്നുണ്ടായിരുന്നു... എനിയുള്ള ദിവസങ്ങൾ അവനു അടങ്ങി നിൽക്കാൻ ആകില്ലെന്ന് അവൾക് ഉറപ്പുണ്ടായിരുന്നു... ഡോർ ഒന്ന് ചാരി കൊണ്ട് ഇവ യാശ്വിനരികിൽ ചെന്നു നിന്നതും അവൻ നടത്തം നിർത്തി നിന്നു..... അവൻ ഇവയെ നോക്കി.. ഗൗരവമായിരുന്നു അവളുടെ മുഖത്ത്.... തന്നെ കാതോർത്തു നില്കുകയായിരുന്നു അവൾ....ഇനിയെന്താണ് തന്റെ തീരുമാനം... എന്ന ചോദ്യമായിരുന്നു അവളുടെ മുഖത്ത്... ഒറ്റ പിരികം ഉയർന്നുകൊണ്ടാണ് അവനിലേക്ക് അവളുടെ നോട്ടം.... " Law Rules Profession... കുറച്ചു ദിവസത്തേക്ക് എല്ലാം മറക്കേണ്ടിയിരിക്കുന്നു...." അവൻ ഇവയെ നോക്കി പറഞ്ഞു.... " അല്ലാ മറന്നേ സാധിക്കു " ഇവയിൽ നിന്നും ബെഡിൽ ഉറങ്ങുന്ന യാമിയിലേക്ക് കണ്ണ് പായവേ അവൻ ഉറപ്പിച്ചിരുന്നു.... അവന്റെ ഉദ്ദേശം മനസ്സിലായവളുടെ ചുണ്ടുകൾ ഗൂഢതയാൽ വിരിഞ്ഞു..... ചിലപ്പോൾ ചില ശെരികൾക് നിയമങ്ങൾ ബന്ധങ്ങൾ എല്ലാം മറക്കേണ്ടി വരും....മറന്നാൽ മാത്രമേ ശെരിയാകൂ.... ******************* സഞ്ജുവിന്റെ ഫോണിൽ തുടരെ വിളിച്ചിട്ടും കട്ട് ചെയ്തു കളയുന്നു എന്നല്ലാതെ അവൻ കാൾ അറ്റൻഡ് ചെയ്യാൻ കൂട്ടാകുന്നില്ല എന്ന് കാണെ ജീവയിൽ ദേഷ്യം ഉയർന്നിരുന്നു...

സ്റ്റേഷനിൽ നിന്നും നേരെ ഫ്ലാറ്റിലേക്ക് പോകാമെന്നു തീരുമാനം മാറ്റികൊണ്ട് ജീവ സഞ്ജുവിന്റെ വീട്ടിലേക്ക് തന്നെ തിരിച്ചു.... യാശ്വിന്റെ വീട്ടിലേക്ക് കയറുമ്പോൾ ഹാളിൽ ഇന്ദ്രൻ മാത്രമേ ഉണ്ടായിരുന്നുള്ളു.... ഇപ്പോൾ ഇങ്ങനെ ആണ്...വീട്ടിലെ ഒച്ചയും ബഹളവുമെല്ലാം യാമിയാണെന്ന് മനസ്സിലാകുന്ന നിമിഷം.... അവളുടെ നിശബ്ദത വീടിനെ തന്നെ ഉറക്കിയിരുന്നു.... " സർ എന്താ പെട്ടെന്ന് ഇവിടെ... ഫ്ലാറ്റിലേക്ക് പോകും എന്നാണല്ലോ പറഞ്ഞത് " ജീവയെ കാണെ ഇന്ദ്രൻ സോഫയിൽ നിന്നു എണീറ്റു... ഇപ്പോഴും ജീവയുടെ വേഷം യൂണിഫോം ആണെന്ന് കാണെ ജീവ സ്റ്റേഷനിൽ നിന്ന് നേരെ ഇവിടേക്കാണെന്ന് ഇന്ത്രന് ഊഹിച്ചിരുന്നു.... എന്നാൽ ജീവ ഇന്ദ്രനെ ഒന്ന് നോക്കുകയായിരുന്നു.... ഇവിടെയുള്ള എല്ലാവരും തന്നോട് ഒരു അടുപ്പം കാണിക്കുന്നുണ്ട്... യാശ്വിന്റെ സുഹൃത്തല്ലാതെ തന്നെ എല്ലാവരും തന്നെ ഈ വീട്ടിലെ സ്വന്തമായി ഇപ്പൊ കാണുന്നുണ്ട്... എന്നിട്ടും ഇന്ദ്രൻ സർ എന്ന് മാത്രമേ സംബോധന ചെയ്തിട്ടുള്ളു എന്ന് ഇന്ദ്രൻ ഓർത്തെടുത്തു... " ഒന്നുമില്ല.... സഞ്ജു ഇല്ലേ " തന്നെ കാതോർത്തു നിൽക്കുന്ന ഇന്ത്രനോട് വീട് മൊത്തം കണ്ണോടിച്ചു കൊണ്ട് ജീവ ചോദിച്ചു.... " ഹ്മ്മ് മേലെ ഉണ്ട് " ഇന്ദ്രൻ പറഞ്ഞതും ജീവ മുകളിലേക്ക് നടന്നിരുന്നു........

എന്തിനോ ഇന്ദ്രന്റെ മുഖം മങ്ങിയിരുന്നു.... ഒരുമാത്ര ഇങ്ങനൊരു പോലീസ്ക്കാരൻ ഈ വീട്ടിൽ വേണ്ടായിരുന്നു എന്നവൻ ചിന്തിച്ചു പോയി... ഒരുപക്ഷെ അവന്റെ സ്വാർത്ഥത അവനെ കൊണ്ട് അങ്ങനെ ചിന്തിപ്പിച്ചിരുന്നു... സഞ്ജുവിന്റെ റൂമിലേക്ക് നടക്കുമ്പോൾ ജീവ യാശ്വിന്റെ അടഞ്ഞ ഡോറിലേക്ക് നോക്കാൻ മറന്നില്ല..... എനിയുള്ള യാശ്വിന്റെ നീക്കങ്ങൾ എന്താണെന്ന് ജീവക്ക് ഒരിക്കലും ചിന്തിക്കാൻ സാധിക്കുന്നില്ല....അവന്റെ മനസ്സിൽ എന്തായിരിക്കും എന്ന് ജീവക്ക് മനസ്സിലാകുന്നില്ലായിരുന്നു.... എങ്കിലും യാശ്വിൻ എനി അടങ്ങി ഇരിക്കില്ലെന്ന് അവന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു.... ഒരു നെടുവീർപ്പോടെ ജീവ സഞ്ജുവിന്റെ അടഞ്ഞ ഡോറിൽ മുട്ടി...... രണ്ട് തവണ മുട്ടിയതും എതിർ ഭാഗത്തു നിന്നു ലോക്ക് മാറ്റുന്നത് ജീവ കേൾക്കുന്നുണ്ടായിരുന്നു... ഡോർ ഒന്ന് തുറന്നു വരാൻ ജീവ കാത്ത് നിന്നു... എന്നാൽ ഡോർ തുറന്നു പുറത്ത് ജീവ ആണെന്ന് കാണെ സഞ്ജുവിന്റെ കണ്ണുകൾ കുറുകി... ഡോർ തുറന്ന അതിനേക്കാൾ സ്പീഡിൽ അവൻ ഡോർ അടക്കാനായി ശ്രേമിച്ചെങ്കിലും ജീവയുടെ കരം ഡോറിൽ അമർന്നിരുന്നു... എങ്കിലും ശക്തി ഉപയോഗിച്ചവൻ അടക്കാനായി തുനിഞ്ഞു... പക്ഷെ ജീവയുടെ ബലത്തിൽ ഡോർ തള്ളി തുറന്നു കൊണ്ട് ജീവ അകത്തേക്ക് കയറി......

സഞ്ജു വാശിയോട് ഡോറിലുള്ള പിടി വിട്ടുകൊണ്ട് ബെഡിനരികിലേക്ക് നടന്നു..... " what's your problem sanju..? " ഡോർ അടച്ചു കൊണ്ട് ജീവയുടെ ഗൗരവമേറിയ സ്വരം കേൾക്കേ സഞ്ജുവിൽ ദേഷ്യം തോന്നിയിരുന്നു.... " don't you know what's the problem ?... You... You are the problem " സഞ്ജു ജീവയെ നോക്കി വിരൽ ചൂണ്ടി... ദേഷ്യത്താൽ ചുവന്നു വന്നിരിക്കുന്ന സഞ്ജുവിന്റെ മുഖം.... കഴുത്തിൽ തെളിഞ്ഞു കാണുന്ന അവന്റെ പച്ചനിറത്തിലുള്ള ഞെരമ്പുകൾ.... ജീവ സ്വയം ഒന്ന് ശാന്തമായി കൊണ്ട് സഞ്ജുവിനരികിൽ നടന്നു.... " എന്റെ ഡ്യൂട്ടി ആണ് സഞ്ജു " പറയുമ്പോൾ ശബ്ദം ഉയരാതിരിക്കാൻ ജീവ ശ്രേദ്ധിച്ചു... കാരണം സഞ്ജുവിന്റെ ദേഷ്യം അത് ഉച്ചി സ്ഥാനത് എത്തിയിരിക്കുന്നു എന്ന് ജീവക്ക് മനസ്സിലായിരുന്നു... അവന്റെ ദേഷ്യത്തിന് തക്കതായ കാരണം ഉള്ളത് കൊണ്ട് തന്നെ ജീവക്ക് അവനെ വഴക്ക് പറയാൻ പോലും സാധിക്കില്ല... ഏതൊരാങ്ങളുടെയും മാനസികാവസ്ഥയും ഇത് തന്നെ ആയിരിക്കും... " ഹ്ഹ് ഡ്യൂട്ടി...എന്ത് ഡ്യൂട്ടി ആണ് ജീവ.... സാഗറിന്റെ ജയിലിൽ കൊണ്ടിട്ടാൽ എന്റെ യാമിക്ക് നീതി ലഭിക്കും എന്ന് തോന്നുന്നുണ്ടോ.... ഒരിക്കലുമില്ല...താൻ കാണുന്നതല്ലേ... ജയിലിൽ അടച്ചു കഴിയുന്ന പീഡനപ്രതികളെ...

അഞ്ചാറു കൊല്ലം ജയിലിൽ അടച്ചു തടവ് ശിക്ഷ എന്ന പേരുണ്ടാകും... പക്ഷെ സത്യത്തിൽ അതിനുള്ളിൽ അവർക്ക് സുഗവസം ആയിരിക്കും.... എനിക്കുറപ്പാണ് ജീവ... സാഗർ.. അവന്റെ സ്വാധീനത്തിൽ ഇറങ്ങും.... ഒരു ശിക്ഷയും ലഭിക്കാതെ അവൻ ഇറങ്ങും.... അതിനാണ് താൻ അയാളെ പിടിച്ചു അറസ്റ്റ് ചെയ്തത്..... അറസ്റ്റ് ചെയ്തിട്ടൊന്നും കാര്യമില്ല ജീവ... അയാളെ കൊല്ലണം... എനിക്കായാളെ കൊല്ലണം... " സഞ്ജു അലറി പറഞ്ഞതും ജീവക്ക് അവന്റെ ഭാവം കാണെ സങ്കടം തോന്നിയിരുന്നു... " സഞ്ജു നീ ഇങ്ങനെ ആയാൽ എങ്ങനെയാ... നിനക്കറിയുന്നതല്ലേ എന്റെ ജോലി... അവിടെ നിയമത്തിനു നിരക്കാത്തത് എനിക്ക് ചെയ്യാൻ കഴിയില്ല... ഏതൊരു പോലീസ് ഓഫീസറിന്റെയും ഡ്യൂട്ടി ആണ് അറസ്റ്റ് ചെയ്യുന്നത്... " " വേണ്ടാ.. എനിക്കൊന്നും കേൾക്കണ്ടാ... തന്നെ കാണുകയും വേണ്ടാ... തനിക് തന്റെ ജോബ് ആയിരിക്കും വലുത്... പക്ഷെ എനിക്കെന്റെ യാമിയാ.... അവളെ ദ്രോഹിച്ചവരെ വെറുതെ വിടില്ല ഞാൻ.... " ജീവയെ തടഞ്ഞു കൊണ്ട് സഞ്ജു പറഞ്ഞു..... സഞ്ജുവിന്റെ അവസ്ഥ അറിയുന്നത് കൊണ്ട് തന്നെ ജീവ അവനോട് കൂടുതൽ സംസാരിക്കാൻ ശ്രേമിച്ചില്ല.... കാരണം ഇപ്പൊ എന്ത് പറഞ്ഞാലും അതവന്റെ ദേഷ്യം കൂട്ടുകയെ ഉള്ളു എന്ന് ജീവക്ക് അറിയാമായിരുന്നു.... " സഞ്ജു.. നീ ദേഷ്യം പെടാതെ... നമുക്ക് ഇതിനെ പറ്റി പിന്നീട് സംസാരിക്കാം " ജീവ വളരെ പതിയെ പറഞ്ഞുകൊണ്ട് സഞ്ജുവിനരികിൽ ചെന്നു ദേഷ്യത്തോടെ മുഖം താഴ്ത്തി വിറക്കുന്നവന്റെ തോളിൽ പിടിച്ചു തനിക് നേരെ നിർത്തി.... " don't touch me.... I hate you.... I hate you.... " തോളിൽ പതിഞ്ഞ ജീവയുടെ കരം അറിഞ്ഞതും സഞ്ജു ജീവയുടെ നെഞ്ചിൽ പിടിച്ചു പിന്നിലേക്ക് തള്ളി അലറി.... "

അയാളെ... ആ സാഗർക്ക് തക്കതായ ശിക്ഷ കിട്ടുന്നത് വരെ... I don't want to see you.... ചിലപ്പോൾ ഈ യൂണിഫോം അണിഞ്ഞതിന്റെ പേരിൽ തന്നോട് പോലും എനിക്ക് വെറുപ്പ് തോന്നും.... പ്ലീസ് get out.... Get out from here " സഞ്ജു വിതുമ്പുന്ന ചുണ്ടുകൾ അടക്കി ദേഷ്യത്തോടെ പറഞ്ഞതും ജീവയുടെ മുഖവും മുറുകിയിരുന്നു.... സഞ്ജുവിനെ ഒരു നിമിഷം പോലും നോക്കാതെ ജീവ അവിടെ നിന്നും ഇറങ്ങുമ്പോൾ സഞ്ജുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.... സത്യസന്തനായ പോലീസ് ഓഫീസർ ആണ്...നിയമത്തിനു നിരക്കാത്ത ഒന്നും ജീവ ചെയ്യില്ല.... അതുകൊണ്ടാണല്ലോ മനസ്സാക്ഷിയില്ലാതെ യാമിയെ ദ്രോഹിച്ചവൻ തന്നെ യാമിയെ വേണമെന്ന് പറഞ്ഞപ്പോൾ കൊല്ലാൻ തുനിഞ്ഞ ഏട്ടനെ തടഞ്ഞു കൊണ്ട് പോലീസ് കോൺസ്റ്റബിൾസിനെ വിളിച്ചു സാഗറിനെ അറസ്റ്റ് ചെയ്തത്.... അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചാൽ എന്ത് സംഭവിക്കാൻ ആണ്... അയാളുടെ സ്വാധീനത്താൽ അയാളെ ഇറക്കാൻ ഒരുപാട് ഒരുപാട് പേരുണ്ടാകും...അതെന്നെ പോൽ ജീവക്കും അറിയാവുന്നതാണ്... എന്നിട്ടും... എന്തിനാണ് ശിക്ഷഎന്നാ പേരിൽ അറസ്റ്റ് ചെയ്തു അയാളെ സംരക്ഷിക്കാൻ നോക്കുന്നത്.... സഞ്ജു വേദനയോടെ ഓർത്തു... അവൻ ബെഡിൽ അമർന്നിരുന്നു മുഖം പൊത്തിയിരുന്നു....

ഇതേ കാരണത്താൽ തന്നെ ആയിരുന്നു നേരത്തെ ഇന്ത്രനിലും ജീവയോട് നീരസം തോന്നിയത്.... സഞ്ജുവിന്റെ മുറിയിൽ നിന്നു ഇറങ്ങുമ്പോൾ ജീവയുടെ മനസ്സ് ആസ്വസ്ഥമായിരുന്നു.... സഞ്ജുവിനൊപ്പം നിൽക്കാൻ തനിക്കാകില്ല... നിയമം.. അത് ലങ്കിക്കാൻ തന്നെ കൊണ്ട് പറ്റില്ലാ... ജീവ വല്ലായ്മയോടെ ചിന്തിച്ചു.... അപ്പോഴാണ് തനിക് വേണ്ടി കാത്ത് നില്കും പോലെ മുന്നിൽ കൈകൾ കെട്ടി നിൽക്കുന്ന യാശ്വിനെ ജീവ കണ്ടത്.... " I know.... നിനക്കും എന്നോടിപ്പോൾ ദേഷ്യം തോന്നുണ്ടാകും പക്ഷെ എനിക്ക് വേറെ മാർഖമില്ല യാശ്വി... യാമിനിയേ റേപ്പ് ചെയ്തവനുള്ള ഇൻവെസ്റ്റികഷനിൽ ആയിരുന്നു ഞാൻ... അവളുടെ കോളേജിലെ സ്റ്റുഡന്റസ് അറിയാതെ അവരുടെ നിരീക്ഷണങ്ങൾ മനസ്സിലാക്കാൻ കോളേജിന്റെ പാർക്കിംഗ് ഏരിയയിൽ വെച്ച സീക്രെട് cctv കാം അറിഞ്ഞാണ് ഞാൻ കോളേജിൽ ചെന്നു പരിശോധിച്ചത്... അങ്ങനെ ഒരു cctv ഉള്ളത് അത് വെച്ചവനും പ്രിൻസിപ്പൽനും കുറച്ചു അദ്ധ്യാപർക്കും മാത്രമേ അറിവുള്ളു... യാമിയുടെ നാട്ടിൽ മൊത്തം അറിഞ്ഞത് കൊണ്ടും കോളേജിൽ വെച്ചാണ് അവളെ മിസ്സ്‌ ആയത് എന്നറിഞ്ഞത് കൊണ്ടുമാണ് അവളുടെ കോളേജിലെ പ്രിൻസിപ്പൽ എന്നേ കോൺടാക്ട് ചെയ്തത്... അങ്ങനെ ചെന്ന് നോക്കിയപ്പോൾ സാഗർ ആണ് അവളെ കാണാൻ വന്നതെന്നു കുതറി ഓടാൻ ശ്രേമിക്കുന്ന യാമിയെ നിലത്തു കിടന്ന ഇഷ്ടിക എടുത്തു തലക്ക് പിന്നിൽ അടിക്കുന്നത് വ്യക്തമാണ്....

അതികം ആളാനക്കം ഇല്ലെന്ന് ഉറപ്പ വരുത്തി കൊണ്ട് തന്നെയാണ് സാഗർ അത് ചെയ്തത്.... ഇതൊക്കെ എന്നോടപ്പം അവിടെയുള്ള ടിച്ചേഴ്സും കണ്ടിരുന്നു...സൊ എനിക്ക് ഇപ്പൊ അയാളെ അറസ്റ്റ് ചെയ്തേ പറ്റുള്ളൂ... നിന്റെ കൈകളാൽ അവനെ കൊല്ലാൻ നിനക്ക് വിട്ടു തന്നാൽ അത് നിയമത്തിനു എതിരാകും.... നിനക്ക് അറിയുന്നതല്ലേ ഈ ജോലിയും ഇതിലെ ഭവിശ്വത്വവും " ജീവ ചോദിച്ചതും യാശ്വിൻ അവനിലേക്ക് കണ്ണുകൾ പായിച്ചു... അവന്റെ മുഖത്ത് ഗൗരവം മാത്രമായിരുന്നു.... ജീവ ചെയ്തതിനോട് ഒരിക്കലും തനിക് എതിർക്കാൻ കഴിയില്ല... ഒരു ജേർണലിസ്റ്റ് എന്ന നിലയിൽ പോലീസും അതിലെ റൂൾസും കാര്യങ്ങളും തനിക്കും അറിവുള്ളതാണ്... അതുകൊണ്ടാണ് എപ്പോഴും ജീവക്കൊപ്പം നില്കുന്നത്... പക്ഷെ ഇപ്പോൾ... നിയമത്തിനു എതിരായി നിൽക്കാൻ മനസ്സ് പറയുന്നു....... " യാശ്വി... What's in your mind...? " യാശ്വിന്റെ ചുളിഞ്ഞ നെറ്റിയോടെയുള്ള നിർത്തം.. ജീവ യാശ്വിനെ ഉറ്റുനോക്കി.... " You Know That.... He Came here with Full Of Plans... First of all he saved himself.. എന്നിട്ടാണ് അവൻ ഷോ ഇറക്കിയത്...... മനസ്സിൽ പലതും കണക്കു കൂട്ടി തന്നെയാണ് സാഗർ ഇവിടേക്ക് വന്നത്.... അവനറിയാം യാമിയെ ഒരിക്കലും അവനു ലഭിക്കില്ല എന്ന്... എന്നിട്ടും അവനിവിടെ വന്നു അവളെ ചോദിച്ചത് എന്റെ തോൽവി കാണാൻ ആണ്... അവളെ സംരക്ഷിക്കാൻ എനിക്ക് കഴിഞ്ഞില്ലെന്ന് പരിഹസിക്കാൻ ആണ്....സാഗറിനറിയാം ... നാട് മൊത്തം തേടി നടക്കുന്ന കുറ്റവാളി അവനാണെന്ന്...അത് പോലീസ് കണ്ട് പിടിക്കുന്നതിന്റെ രണ്ട് നിമിഷം മുന്നേ അവനത് ഏറ്റു പറഞ്ഞെങ്കിൽ അവൻ ജയിലിൽ അകപ്പെടുംകുന്നെ അതിൽ നിന്നു പുറത്തിറങ്ങാനുള്ള എല്ലാം ചെയ്തു വെച്ചാണ് അവൻ എന്റെ വീട്ടിൽ വന്നു എന്റെ യാമിയെ ചോദിച്ചത്.. അതും എന്നേ തകർക്കാൻ വേണ്ടി മാത്രം.... കൂടിപ്പോയാൽ രണ്ട് ദിവസം...

കോടതിയിൽ പോലും ഹാജരാകാതെ അവന്റെ കേസ് തള്ളും.... അല്ലെങ്കിൽ താൻ കാരണം ജീവിതം നഷ്ടപെട്ട കുട്ടിക്ക് ഞാനൊരു ജീവിതം നൽകാം എന്ന് പറഞ്ഞവൻ മുന്നിൽ വരും.... അവിടെയും എന്നേ തോൽപ്പിക്കാൻ വേണ്ടി മാത്രം... എന്റെ കുടുംബത്തിന്റെ വേദന എന്നേ തകർക്കുമെന്ന അവന്റെ കുബുദ്ധി.... മുൻ മന്ത്രി ആയിരുന്ന പണിക്കറുടെ മകൻ സാഗർ പണിക്കർ ജയിലിൽ.... പണിക്കറുടെ രാഷ്ട്രിയ പ്രവർത്തകർ സാഗറിന് വേണ്ടി വാതിക്കാൻ വരും...അവനു വേണ്ടി സമരം നടത്തും....എതിർ രാഷ്ട്രിയ പ്രവർത്തകർ പാർട്ടിയോടുള്ള വൈരാഗ്യം തീർക്കുന്നതാണെന്ന് പറഞ്ഞു അവനെ നിഷ്പ്രയാസം ജയിലിൽ നിന്നു ഇറക്കി കൊണ്ട് വരും... ഇതൊക്കെ മനസ്സിൽ കണ്ടാണ് that bldy f*kg b**d ഇതിനു തുനിഞ്ഞിറങ്ങിയത്... അവന്റ എല്ലാം സേഫ് ആക്കിയെന്ന് ഉറപ്പ് വരുത്തിയാണ് അവൻ എന്റെ യാമിയെ... " യാശ്വിന്റെ മുഷ്ടി ചുരുട്ടി പറഞ്ഞുകൊണ്ട് അവനൊന്നു മുരണ്ടു..... പക്ഷെ ജീവയുടെ കണ്ണുകൾ പകപ്പോടെ വിടർന്നു.... സാഗർ രക്ഷപെടാനുള്ള പല മാർഖങ്ങളും യാശ്വി പറഞ്ഞപ്പോഴാണ് അവൻ ബോധം വന്നത്..... സാഗറിനെ തക്കതായ ശിക്ഷ നൽകാൻ എങ്ങനെയൊക്കെ കഷ്ടപെട്ടാലും അവൻ നിഷ്പ്രയാസം ഇറങ്ങി പോരുമെന്ന് ജീവക്കും മനസ്സിലായി തുടങ്ങിയിരുന്നു.... പക്ഷെ തന്റെ മേലുദ്യോഗസ്ഥർ പറയുന്നതല്ലാതെ തനിക്കൊന്നും ചെയ്യാൻ കഴിയില്ല.... ഇത് തന്റെ ഡ്യൂട്ടി ആണ്.... ജീവയുടെ മുഖമൊന്നു മങ്ങി.... *******************

ദിവസങ്ങൾ നീങ്ങി....സാഗറിനെ ജയിലിൽ നിന്നു ഇറക്കാനായി വരുന്ന വക്കീലിനെ ജീവ തടഞ്ഞു നിർത്തി.... കോർട്ട് ഓർഡർ വക്കീലിന്റെ കൈകളിൽ ഉണ്ടെങ്കിൽ പോലും മായയുടെ മരണം അതിന്റെ പോസ്റ്മാർട്ടം റിപ്പോർട്ടുകൾ വന്നു... സാഗർ ആണ് ഇതിനു പിന്നിൽ എന്ന് ഇതിനിടയിൽ തെളിയുകയും ചെയ്തു...... അതുകൊണ്ട് തന്നെ ഇപ്പൊ കാരണം രണ്ടാണ് സാഗറിനെ ജയിലിൽ അടയ്ക്കാൻ.... രണ്ട് ദിവസം... അത്ര മാത്രമേ സാഗർ പ്രധീക്ഷിച്ചുള്ളൂ... പക്ഷെ ഒരാഴ്ച ഒരാഴ്ചയോളമായി ജയിലിൽ കിടക്കുന്നു എന്നത് സാഗറിന്റെ പ്രതീക്ഷകൾ തെറ്റിച്ചിരുന്നു..... പക്ഷെ സാഗറിനു വേണ്ടി... മരിച്ച അവന്റെ അച്ഛന്റെ പിങ്കാമികൾ സമരവും പ്രധിഷേധവുമായി റോട്ടിൽ നിരങ്ങി തുടങ്ങി.... സാഗറിനെ ചെയ്യാത്ത തെറ്റിന് അകത്തിട്ടെന്ന് ആരോപിച്ചു.... ഇടക്ക് കാണാൻ വന്ന സേതുനാരണനിൽ നിന്നും ഇതറിഞ്ഞ സാഗർ പ്രധീക്ഷ കൈവിട്ടില്ലായിരുന്നു.... ആരില്ലെങ്കിലും അവർ തന്നെ ഇറക്കുമെന്ന് അവനിൽ ആത്മവിശ്വാസം നിറഞ്ഞു... എന്നാൽ സാഗാറിനെ കാണാൻ വന്ന സേതുനാരായണനെ കാണവേ ജീവയുടെ കണ്ണുകൾ ദേഷ്യവും വെറുപ്പും ആളി കത്തിയിരുന്നു.... യാശ്വിനോടുള്ള പകയാൽ സ്വന്തം മകനായ സഞ്ജുവിനെ ദ്രോഹിച്ചു...

പക്ഷെ ക്ഷമിക്കാം എല്ലാത്തിലും നിന്നും സഞ്ജു അതിജീവിച്ചു തുടങ്ങിയിരിക്കുന്നു .... എന്നാൽ അത് പോലെ ആയിരുന്നോ ഇത്... സ്വന്തം മകളെയാണ് പിച്ചിചിന്തീയിരിക്കുന്നത്...അവളുടെ ജീവിതമാണ് നശിപ്പിച്ചിരിക്കുന്നത്...ഈ വേദനയിൽ നിന്നു അവൾക്കൊരു കരകയറ്റം പോലും ഉണ്ടാകില്ല.... അതിലുപരി അവളെ അങ്ങനെ ആകിയവനൊപ്പം തന്നെ സ്വന്തം അച്ഛനായ അയാൾ നടക്കുന്നു....സ്വന്തം ചോരയാണെന്ന ബോധം പോലും അയാൾക്കില്ലായിരുന്നോ.... ജീവ വെറുപ്പോടെ ഓർത്തു പോയി.... ******************* ക്ലാസ്സ്‌ കഴിഞ്ഞു വന്നതും ഇന്ദ്രൻ വേഗം ഫ്രഷ് ആയി ഇറങ്ങി.... ഇവിടുത്തെ പ്രശ്നങ്ങൾ കണ്ട് ക്ലാസ്സിൽ പോകാതെ നിൽക്കരുത് എന്നായിരുന്നു ഇവേച്ചിയുടെ നിർദ്ദേശം.... പക്ഷെ പഠിക്കാൻ വന്ന തനിക്ക് ഇപ്പോ പഠിക്കാൻ സാധിക്കുന്നില്ല... ബസ്സിലെ ഒറ്റക്കുള്ള യാത്ര.. വീട്ടിലേക്കുള്ള ഒറ്റക്കുള്ള വരവ്... എന്നും കൂട്ടിനുണ്ടായവൾ ഇന്ന് തനിക്കൊപ്പം ഇല്ലാത്തത് അവനിൽ ഒരു ഒറ്റപ്പെടൽ തോന്നിയിരുന്നു... ഫ്രഷ് ആയി മുറിയിൽ നിന്ന് ഇറങ്ങിയതും അവൻ വേഗം താഴേക്ക് നടന്നു... ഈ ദിവസങ്ങളിൽ യാശ്വിനും ഇവയും ആസ്ത്രയിൽ നിന്നു വരുവാൻ സന്ത്യ കഴിയും.... അതുകൊണ്ട് തന്നെ യാമി അവർ വരുന്നത് വരെ ലക്ഷ്മിയുടെ മുറിയിലായിരിക്കും.. അവളെ തനിച്ചിരിക്കാതിരിക്കാൻ എല്ലാവരും ശ്രേദ്ധിച്ചിരുന്നു.... " ഇന്ദ്രൻ വന്നോ.... മോനു ഞാൻ ചായ എടുക്കാം " ഇന്ദ്രനെ കണ്ടതും ലക്ഷ്മി മുറിയിൽ നിന്നു ഇറങ്ങി....

സഹായിക്കാൻ അമ്മിണിയമ്മ ഉണ്ടെങ്കിലും തന്റെ കൈകൊണ്ട് മക്കൾക്ക് നൽകണം എന്ന് ലക്ഷ്മിക്ക് അന്നും ഇന്നും നിർബന്തമുള്ള ഒന്നാണ്..... ഇന്ദ്രൻ ലക്ഷ്മി ആന്റിയെ ഒന്ന് നോക്കി... പഴേ ആ പ്രസരിപ്പോ... തെളിച്ഛമോ.. ഒന്നും ഇപ്പൊ ആ മുഖത്തില്ല....പ്രായത്തിന്റേത്ര വയസ്സ് തോന്നിക്കാറില്ലായിരുന്നു ആന്റിയിൽ... എന്നാലിപ്പോൾ മുടി നരച്ചു തുടങ്ങിയിരിക്കുന്നു.... മുഖത്ത് ചുളിവുകൾ വന്നു തുടങ്ങിയിരിക്കുന്നു... കണ്ണിനു ചുറ്റും കറുപ്പ് പടർന്നിരിക്കുന്നു... അതിലുപരി വല്ലാതെ ക്ഷീണിച്ചിരിക്കുന്നു..... ഇന്ദ്രനിൽ പാവം തോന്നി.... തന്റെ അമ്മയെ പോൽ ആ സ്ത്രീയോട് ഒരു അടുപ്പം തോന്നിയിരുന്നു... അതിലുപരി ആരുമില്ലാത്ത തന്റെ ചേച്ചിയെ.... എല്ലാവരും അകറ്റി നിർത്തിയപ്പോഴും.. സ്വന്തം മകന് വേണ്ടി എന്റെ ചേച്ചിയെ സ്വീകരിക്കാൻ ഈ ആന്റി മാത്രമേ ഉണ്ടായിരുന്നുള്ളു... അതിന്റെ എല്ലാ ബഹുമാനവും സ്നേഹവും ഇന്ത്രന് ലക്ഷ്മിയോട് ഉണ്ട്... ലക്ഷ്മി കിച്ചണിലേക്ക് പോയതും ഇന്ദ്രൻ ആന്റിയുടെ മുറി വാതിക്കൽ ചെന്നു കൊണ്ട് അകത്തേക്ക് ഒന്ന് നോക്കി.... ബെഡിൽ കമിഴ്ന്നു കിടക്കുകയായിരുന്നു യാമി..... യാശ്വിനും ഇവയും ആസ്ത്രയിൽ പോകുമ്പോൾ താഴത്തെ ലക്ഷ്മിയുടെ മുറിയിലും... രാത്രി ഭക്ഷണം കഴിക്കാൻ മാത്രം അൽപനേരം ഹാളിലും അത് കഴിഞ്ഞാൽ അവരോടപ്പം അവരുടെ മുറിയിലും മാത്രമായി യാമി ചുരുങ്ങി... ഈ വീടിന്റെ ഓരോ മൂലയിലും പാറി പറന്നു നടന്നവൾ ഇന്ന് വീട്ടിലുള്ളവർക്ക് തന്നെ ഒന്ന് കാണാൻ സാധിക്കുന്നില്ല....

എന്ന് ഇന്ദ്രൻ വെറുതെ ഓർത്തു.... കമിഴ്ന്നു കിടന്നവൾ ഒന്ന് മുഖം തിരിഞ്ഞു വെച്ചപ്പോൾ ആയിരുന്നു വാതിക്കൽ നിൽക്കുന്ന ഇന്ദ്രൻ വന്നത് തന്നെ അവൾ അറിഞ്ഞത്.... യാമിനി ബെഡിൽ നിന്നു എണീറ്റിരുന്നു.... " അത്... ഞാൻ.. സുഖല്ലേ നിനക്ക് " പെട്ടെന്ന് അവൾ തന്നെ കണ്ടെന്നു കാണെ ഇന്ദ്രനിൽ ഒരു അമ്പരപ്പ് നിറഞ്ഞു.... മറ്റൊന്നുമല്ല ഈ കുറച്ചു ദിനങ്ങളിൽ തമ്മിൽ കാണനോ മിണ്ടാനോ സാധിച്ചിട്ടില്ല.... താൻ ചെന്നാലും അവളിൽ ഒരു ഒഴിഞ്ഞു മാറ്റം... തമ്മിൽ ഒരു അകൽച്ച വന്നത് പോലെ.... അപ്പോൾ പെട്ടെന്ന് കണ്ടപ്പോൾ മിണ്ടാനോ പറയാനോ ഒന്നുമില്ലാത്തത് പോലെ..... " മ്മ്മ്മ് " അവനെ നോക്കാതെ നേരിയ മൂളലിൽ അവളൊരു മറുപടി ഒതുക്കി.... ഇന്ദ്രന് അവളോട് പലതും ചോദിക്കാനും സംസാരിക്കാനും തോന്നി... പക്ഷെ ചോദിക്കാനോ സംസാരിക്കാനോ അവന്റെ മനസ്സിലും തലച്ചോറിലും ഒന്നും വരുന്നില്ല എന്നത് മറ്റൊന്ന്..... റൂമിൽ നിന്നു പോകാതെ വാതിക്കൽ നിൽക്കുന്ന ഇന്ദ്രനെ അറിഞ്ഞതും യാമി കണ്ണുകൾ ഉയർത്തി ഒന്ന് അവനെ നോക്കി....... അർത്ഥമില്ലാത്തൊരു നോട്ടം.... " നമുക്ക് ഗാർഡണിൽ പോകാം... എത്ര നാളായി നീ മുറിയിൽ തന്നെ " ഇന്ദ്രൻ ചോദിച്ചതും അവൾ അൽപ നേരം അവനെ നോക്കിയതേ ഉള്ളു... പക്ഷെ മറുപടി ഒന്നും നൽകാതെ.. അവൾ മുഖം തിരിച്ചു.... അവൾ നിഷേധിക്കുകയായാണെന്ന് തോന്നി അവനു... അവൻ മുറിയിലേക്ക് കയറി.... " ഇല്ലെന്ന് പറയരുത്... പ്ലീസ്.. എനിക്കൊപ്പം... കുറച്ചു നേരം...

" ഇന്ദ്രൻ താഴ്മയോടെ കെഞ്ചുന്ന സ്വരത്തോടെ പറഞ്ഞതും അവൾ നിർവികരതയോടെ നോക്കിയതേ ഉള്ളു.... പണ്ടത്തെ യാമി ആയിരുന്നെങ്കിൽ അവൻ വന്നു ചോദിച്ചാൽ അവളുടെ കണ്ണുകൾ വിടർന്നു നിറപുഞ്ചിരിയോടെ അവന്റെ കയ്യിൽ തൂങ്ങിയിരുന്നേനെ... പക്ഷെ ആ യാമി... ആ യാമിയിൽ നിന്നു ഒരുപാട് ദൂരം അവൾ സഞ്ചരിച്ചിരിക്കുന്നു... എന്നവന് തോന്നി.... എങ്കിലും അവളെ വിട്ട് പോകാതെ മുറിയിൽ തന്നെ കാത്ത് നിൽക്കുന്ന ഇന്ദ്രനെ കാണെ... അവൾ ബെഡിൽ നിന്നു കാലുകൾ നിലത്തേക്ക് വെച്ചു... ഇന്ദ്രന്റെ മുഖമൊന്നു വിടർന്നു.... അവൻ എഴുനെൽകാൻ ശ്രേമിക്കുന്നവളുടെ വലത് കൈത്തണ്ടയിൽ പിടിച്ചു.... യാമി പകപ്പ് നിറഞ്ഞു.... അവളുടെ കണ്ണുകൾ അവൻ പിടിച്ച കൈകളിലും പിന്നീട് അവന്റെ മുഖത്തേക്കുമായി നീണ്ടു.... " ഞാൻ സഹായിക്കാൻ " അവളിലെ മുറിവുകൾ എല്ലാം ഉണങ്ങി തുടങ്ങിയിരുന്നെങ്കിലും ഇപ്പോഴും യാശ്വിൻ അവളെ എടുത്തും കൈപിടിച്ച് ഒക്കെയാണ് യാമിയെ നടത്തുന്നത്... അതുകോണ്ട് തന്നെ ഇന്ദ്രനും അവളെ തനിച്ചു നടത്താൻ ആഗ്രഹിച്ചില്ല.... കൈയ് ഒന്ന് ഭലം കൊടുത്തു പിൻവലിക്കാൻ ശ്രേമിച്ചെങ്കിലും ഇന്ദ്രൻ പിടി അയച്ചില്ല.... യാമി കൂടുതൽ ഭലം കൊടുക്കാതെ അവനൊപ്പം എണീറ്റു.... ഉമ്മറത്ത് എത്തിയപ്പോൾ തന്നെ വൈകുന്നേരത്തെ സൂര്യന്റെ വെളിച്ചം യാമിയുടെ മുഖത്ത് തട്ടിയതും അവൾ മുഖം ചുളിച്ചു കണ്ണുകൾ അടച്ചു... ഒരാഴ്ചയോളം വീട്ടിൽ അടച്ചു പൂട്ടിയിരുന്നവൾക്ക് മുറ്റത് ഇറങ്ങിയപ്പോൾ മനസ്സ് ഒന്ന് ശാന്തമായത് പോലെ.... മുറ്റത് നിന്നു ചെരിപ്പണിഞ്ഞതും ഇന്ദ്രൻ അവളുടെ കയ്യും പിടിച്ചു വീടിനു സൈഡിലെ ഗാർഡണിൽ ചെന്നു നിന്നു....

" ഒരാഴ്ചയോളം ആയില്ലേ നീ ഇങ്ങോട്ടൊക്കെ വന്നിട്ട് " എന്നും വെള്ളമൊഴിക്കാൻ വരുന്നവൾ ഒരാച്ഛയോളം ആയി ഗാർഡണിൽ വന്നിട്ടെന്ന് അവൻ ഓർത്തു പറഞ്ഞു.... യാമി മറുപടി നൽകാതെ അവൻ പിടിയിട്ട കൈകൾ വലിച്ചതും ഇന്ദ്രൻ അവളുടെ കൈകളെ സ്വാതത്രമാക്കിയിരുന്നു.... അവൾ അല്പം കൂടി മുന്നോട്ട് നടന്നു.... അവളുടെ കണ്ണുകൾ നട്ടുപിടിപ്പിച്ച ചെടികളിലായി പാഞ്ഞു നടന്നു.... " വെള്ളം ഞാൻ നനക്കാറുണ്ട് " ഇന്ദ്രൻ പറഞ്ഞതും യാമി തലയൊന്നു ചെരിച്ചവനെ നോക്കി.... യാതൊരു വികാരവുമില്ലാത്തൊരു നോട്ടം... അവന്റെ കണ്ണുകൾ അവളുടെ കണ്ണുകളിൽ തറഞ്ഞു നിന്നു.... കണ്ണെഴുതാത്ത യാമിനി... അവൻ ആദ്യമായി കാണുകയായിരുന്നു അവളുടെ വിളറിയ കണ്ണുകൾ.... അവന്റെ ഉള്ളിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു.... അവളെ അങ്ങനെ ഒരു അവസ്ഥയിൽ അവനു നോക്കുമ്പോൾ പോലും അവന്റെ ഉള്ളു പിടയുന്നത് അവൻ അറിഞ്ഞു....

" അന്ന്... എനിക്കൊപ്പം വരാമായിരുന്നില്ലേ " അവളിൽ തന്നെ കണ്ണുകൾ പതിപ്പിച്ചവൻ ചോദിച്ചു പോയി... അവന്റെ മനസ്സ് കൈവിട്ടു പോയിരുന്നു അവളെ തന്നെ നോക്കി നിൽക്കേ.... യാമിയുടെ ചുണ്ടിൽ മന്ദഹാസം വിരിഞ്ഞു... സ്വയം പുച്ഛിക്കുന്നത് പോൽ.... " ഇന്ദ്രേട്ടനെ ശല്യം ചെയ്യാനുള്ള യോഗ്യത ഇനിയെനിക്കില്ലല്ലോ... എല്ലാം കൊണ്ടും ചീത്തയായില്ലേ ഞാൻ " അവനെ ഉറ്റുനോക്കി പറയുന്നവളെ കേൾക്കേ ഇന്ദ്രൻ പകച്ചു പോയി... അവളുടെ ശബ്ദം ഒന്ന് ഇടറിയത് പോലുമില്ല എന്നത് അവനെ അതിശയിപ്പിച്ചു..... അവനെ ഒന്ന് നോക്കിയവൾ അവിടെ നിന്നും പിന്തിരിഞ്ഞു വേച്ചു നടക്കുമ്പോൾ ഇന്ദ്രൻ അവളെ പിടിക്കാനായി മുന്നോട്ട് ആഞ്ഞെങ്കിലും അവൾ കൈ ഉയർത്തി തടഞ്ഞു.... " വേണ്ടാ... സഹായിക്കാൻ എന്നും പറ്റിയെന്നു വരില്ല.... ഒറ്റക്ക് നടന്നു ശീലിക്കണം " അവനെ കണ്ണ് ഉയർത്തി പറഞ്ഞവൾ ഒരു തിരിഞ്ഞു നോക്കൽ ഇല്ലാതെ നടന്നു പോകുമ്പോൾ അവന്റെ നെഞ്ചോന്നു പിടഞ്ഞിരുന്നു.... വല്ലാതെ ഹൃദയം വിങ്ങിയിരുന്നു... അവളിലെ ഓരോ വാക്കും മൂർച്ചയുള്ളത് പോലെ അവന്റെ നെഞ്ചിൽ തറഞ്ഞു കയറിയിരുന്നു...............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story