മനസ്സറിയാതെ...💙: ഭാഗം 167

manasariyathe

എഴുത്തുകാരി: CRAZY GIRL

കണ്ണുകലടച്ചിട്ടും ഉറക്കം പുൽകാതെ യാശ്വിൻ ലൈറ്റ് ലാമ്പ് ഓൺ ചെയ്തുകൊണ്ട് ബെഡിൽ എണീറ്റിരുന്നു... അവന്റെ കണ്ണുകൾ തൊട്ടടുത്തു കിടക്കുന്ന യാമിയും യാമിക്കപ്പുറം യാമിയെ ചുറ്റി പിടിച്ചു കിടക്കുന്ന ഇവയിലേക്കും നീണ്ടു.... ഇരുവരേം കാണെ അവന്റെ ചുണ്ടുകളിൽ പുഞ്ചിരി നിറഞ്ഞിരുന്നു.... എന്നാൽ അത് മാഞ്ഞു പോകാൻ നിമിഷങ്ങൾ വേണ്ടി വന്നില്ല.... അവൻ അരയോളം പുതച്ച പുതപ്പ് മാറ്റികൊണ്ട് ബെഡിൽ നിന്നും എണീറ്റു... ഉറക്ക് വരില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ ജനൽ ഭാഗത്തുള്ള കർട്ടൻ മാറ്റി ജനൽ തുറന്നതും തണുത്ത കാറ്റ് അവനെ വീശി കടന്നു പോയിരുന്നു...... കാറ്റിനാൽ പാറി പറന്ന മുടിയെ ഒതുക്കിയവൻ ജനലിലൂടെ നക്ഷത്രങ്ങൾ നിറഞ്ഞ കറുത്ത ആകാശത്തിലേക്ക് കണ്ണുകൾ പായിച്ചു.... " പപ്പാ... " നക്ഷത്രങ്ങൾക്കിടയിൽ അല്ലാതെ ദൂരെ ഒറ്റയായി ചിമ്മുന്ന നക്ഷത്രത്തിൽ നോക്കിയവൻ പതിയെ വിളിച്ചു.... നെഞ്ചിൽ നിറഞ്ഞ ഭാരത്തോടെ അവന് ആ നക്ഷത്രത്തെ നോക്കി നിന്നു.... " ഞാൻ.. ഞാൻ തോറ്റു പോവുകയാണ്... പപ്പയുടെ മകൻ തോറ്റു പോകുന്നു... എന്റെ കുഞ്ഞനിയത്തിയെ സംരക്ഷിക്കാൻ എനിക്കായില്ല... പപ്പാ " വളരെ പതുക്കെ ആയിരുന്നു അവൻ ആ നക്ഷത്രത്തെ നോക്കി പറഞ്ഞത്.... വേദനിക്കും നിമിഷങ്ങളിൽ..

ഉറക്കമില്ലാത്ത ദിവസങ്ങളിൽ ഇത് പതിവുള്ളതായിരുന്നു.... ആദ്യമായി ഇവയെന്ന പെണ്ണിനെ മനസ്സിൽ കണ്ടപ്പോഴും അവൻ ആദ്യമായി പറഞ്ഞതും അവന്റെ പപ്പയോടായിരുന്നു.... യഥേന്ത്രൻ... യാശ്വിന്റെ കുഞ്ഞു നാളിലെ മരിച്ചിരുന്നെങ്കിലും അവന്റെ മനസ്സിൽ ഇന്നും അയാൾ ജീവനോടെ ഉണ്ട്.... അയാളുടെ ആത്മാവ് ഇപ്പോഴും അവനൊപ്പം കൂടെയുള്ള തോന്നൽ യാശ്വിനുണ്ടാകാറുണ്ട്... അതുകൊണ്ടായിരിക്കണം വിചാരിച്ചതെല്ലാം success ഇലേക്ക് മാത്രം നീണ്ടത്.. എന്നാൽ... യാമിയുടെ അവസ്ഥ... അവിടെ ഞാൻ തോറ്റു പോയിരിക്കുന്നു.... വേദനയോടെ... വിങ്ങുന്ന മനസ്സോടെ അവൻ ആ നക്ഷത്രത്തെ നോക്കി ഓർത്തു... ഇടുപ്പിലെ ഇഴഞ്ഞ കൈകൾ വയറ്റിൽ മുറുകിയത് അറിഞ്ഞാണ് യാശ്വിൻ ആകാശത്തു നിന്നും കണ്ണുകൾ പിൻവാങ്ങിയത്.... അവൻ വയറ്റിൽ പിടിമുറുക്കിയ കൈകളിൽ പിടിച്ചു.... അവളുടെ കവിൾ അവന്റെ പുറത്തായി അമർന്നു അവനിൽ പറ്റി ചേർന്നവൾ നിന്നു.... " നാളെ... നാളെയാണ് സാഗറിനെ കോടതിയിൽ ഹാജറക്കേണ്ടത് " ഇവയുടെ പതിയെ പറഞ്ഞു.... " അറിയാം " അവളുടെ കൈകളിൽ പിടിമുറുക്കിയവൻ ശാന്തതയോടെ പറഞ്ഞു.... " അവൻ... അവൻ ജയിക്കും "

ഇവ പറഞ്ഞത് കേട്ടതും വയറ്റിൽ ചുറ്റിയ അവളുടെ കൈകളെ വേർപെടുത്തി കൊണ്ട് അവൻ അവളെ മുന്നിലേക്ക് പിടിച്ചു നിർത്തി... " പോയി ഉറങ്ങ് " മുന്നിൽ വീണ മുടി ഒതുക്കിയവൻ മെല്ലെ പറഞ്ഞതും... താൻ പറഞ്ഞതിന് മറുപടി അല്ലെന്ന് കാണെ അവളുടെ മുഖം ചുളിഞ്ഞിരുന്നു.... എന്നാൽ അവന്റെ ചുണ്ടിലെ പുഞ്ചിരി... ദിവസങ്ങൾക്കു ശേഷം വീണ്ടും ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി... അവളുടെ കണ്ണുകൾ തിളങ്ങി.... വീണ്ടും ഓരോന്ന് പറഞ്ഞു ആ പുഞ്ചിരി ഇല്ലാതാക്കാൻ അവൾക്ക് മനസ്സ് വന്നില്ല.... അവളുടെ കണ്ണുകൾ അവന്റെ പുഞ്ചിരി തെളിഞ്ഞ മുഖത്ത് സ്വയം മറന്നവൾ നോക്കി നിന്നു.... " അഗ്നി... ചെന്ന് കിടക്ക് " തന്നെ കണ്ണ് വിടർത്തി നോക്കുന്നവളുടെ നെറ്റിയിൽ ആധരം ചേർത്തവൻ പറഞ്ഞു.... അവളുടെ കൈകൾ അവന്റെ ഇടുപ്പിൽ ചേർത്തു കൊണ്ട് കണ്ണുകൾ അടച്ചു അവന്റെ ചുംബനം ഏറ്റു വാങ്ങി.... അവൻ അടർന്നു പോയതും അവൾ കണ്ണുകൾ ഉയർത്തി.... " i want to sleep here... I miss my comfortable pillow " അവന്റെ നെഞ്ചിൽ കവിൾ ചേർത്തു കെട്ടിപിടിച്ചവൾ പറഞ്ഞതും അവനും അവളെ ദേഹത്തേക്ക് ചേർത്തു പുണർന്നിരുന്നു.... യാമി തങ്ങൾക്കൊപ്പം കിടക്കാൻ തുടങ്ങിയത് മുതൽ ഇരുവരും രണ്ടറ്റത്തായിരുന്നു.....

ഒരിക്കലും യാമിയെ കൂടെ കിടത്തിയതിനു ഇവ ദേഷ്യപ്പെടുകയോ പരിഭവിക്കുകയോ ചെയ്തിട്ടില്ല... She understands me well... അവൻ ഓർത്തു... ഇരുവരും അനങ്ങാതെ... അൽപ നേരം പുണർന്നു നിന്നു.... ജനലൊരം വീശുന്ന കാറ്റിനു തണുപ്പ് കൂടിയെന്ന് തോന്നിയതും യാശ്വിൻ അവളെ അടർത്തി മാറ്റി.... അവളുടെ കണ്ണുകൾ ചിമ്മി തുറന്നു.... അവളിൽ ഉറക്ക് വന്നെന്ന് മനസ്സിലായതും അവനെ വലം കൈയാൽ ദേഹത്തേക്ക് ചേർത്തു പിടിച്ചവൻ അവളെയും കൊണ്ട് ബെഡിനടുത്തേക്ക് പോകാതെ സോഫാക്കരികിൽ നടന്നു.... ഇവയുടെ ചുണ്ടോന്നു വിരിഞ്ഞു.... ആദ്യം സോഫയിൽ ഇരുന്നു കൊണ്ട് സീറ്റിലേക്ക് ചാരിയവൻ ഇരുകൈകളും അവൾക് നേരെ നീട്ടിയതും ഒട്ടും വൈകാതെ അവന്റെ നെഞ്ചിലേക്കാവൾ അവൻ വീണിരുന്നു.... ഒരാൾക്കു മാത്രം കിടക്കാൻ പാകമായ സോഫയിൽ യാശ്വിൻ തന്നെ നിറഞ്ഞത് കൊണ്ട് അവന്റെ ശരീരത്തിന് മേലെ ഇവയുടെ മുഴുവൻ ശരീരവും കയറ്റി വെച്ചവൾ കിടന്നു... പക്ഷെ ദേഹത്തു വീശുന്ന തണുപ്പ്... അവന്റെ കൈകളാൽ അവളെ പൊതിഞ്ഞു പിടിച്ചിട്ടും പുതപ്പില്ലാത്തത് കൊണ്ട് തണുക്കുന്നവളെ അറിയവേ അവൻ ഇറുക്കെ പിടിച്ചു.... " you will catch cold...you can Go to bed and cover yourself "

യാശ്വിൻ പറഞ്ഞതും ഒന്ന് മുരണ്ടവൾ അവന്റെ കൈക്കുള്ളിൽ നിന്നു കുതറി.... അവൾ എണീറ്റു ബെഡിലേക്ക് പോകാൻ ആണെന്ന് കരുതിയവൻ അവളിൽ നിന്നു കൈകൾ അയച്ചതും ഒന്ന് താഴ്ന്നവൾ അരയോളം മുട്ടി കിടക്കുന്ന അവന്റെ ടീഷർട് ഉയർത്തി അതിനുള്ളിലെ നുഴഞ്ഞു കയറി കൊണ്ട് അവന്റെ കഴുത്തോരം മുഖം ചേർത്തു കിടന്നു.... " now i can't catch any cold... And i can sleep comfortably " തണുപ്പ് ലേശം പോലും എശാതെ അവന്റെ ചൂടിൽ കിടന്നവളിൽ നല്ല സുഖം തോന്നി... ആ ചൂടിൽ അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു തുടങ്ങിയിരുന്നു... ആദ്യം ഒന്ന് പകച്ചെങ്കിലും ഒന്ന് ചിരിച്ചുകൊണ്ടവൻ തന്റെ ടീഷർട്ടിനുള്ളിൽ നുഴഞ്ഞു കയറി നഗ്നമായ തന്നെ കെട്ടിപ്പുണർന്നു കിടക്കുന്നവളുടെ മുടിയിൽ ചുണ്ടുകൾ അമർത്തിയവൻ തിരിച്ചു പുണർന്നിരുന്നു... ******************* സാഗറിന്റെ കൈകളിൽ വിലങ്ങണിയിക്കുമ്പോൾ അവന്റെ മുഖത്തെ പരിഹാസം... അത് ജീവയെ തേടി എത്തിയിരുന്നു.... " എന്തൊക്കെ ചെയ്താലും ഇന്ന് ഞാനേ ജയിക്കുള്ളു സാറേ... " പരിഹാസം കലർന്ന രീതിയിൽ ജീവയെ നോക്കി സാഗർ പറയഞ്ഞതും ജീവയുടെ മുഷ്ടി ചുരുട്ടിയിരുന്നു..... വിലങ്ങണിയിച്ചു കൊണ്ട് കോൺസ്റ്റബിൾ അകത്തേക്ക് പോയതും സാഗർ ജീവക്കരികിൽ ചെന്നു നിന്നു.... "

ആ ചെക്കനെക്കാൾ ചേല് ആ പെണ്ണാ സാറേ... അവളെ എനിക്ക് കെട്ടിച്ചു തന്നാൽ പ്രത്യുബകരമായി അവളെ തന്നെ ഞാൻ തരാം... ആണയാൽ പെണ്ണിന്റെ സുഖവും അറിയണമല്ലോ " " you.. Bastard.... നിന്റെ അമ്മേനെ താടാ നാ%#%% മോനെ " ചെവിയോരം പറഞ്ഞ സാഗറിന്റെ ചുരുട്ടിയ മുഷ്ടി വയറ്റിലും ഇടിച്ചു ശേഷം കവിളിലും ഇടിച്ചു അവന്റെ ചുണ്ട് പൊട്ടി ചോര തെളിഞ്ഞിട്ടും ജീവയിലെ ദേഷ്യം കെട്ടില്ലായിരുന്നു.... " സാറെ നോ.... കോടതിയിൽ ഹാജരാക്കേണ്ടതാണ്.. പ്രതിയുടെ ശരീരത്തിൽ കെടുപാടുകൾ പാടില്ല " ശബ്ദം കേട്ട് വന്ന കോൺസ്റ്റബിൾ വന്നു വീണ്ടും അടിക്കാനായി തുനിഞ്ഞ ജീവയെ തടഞ്ഞു പറഞ്ഞതും ചുണ്ടിലെ ചോര തുടച്ചു തുപ്പി കൊണ്ട് സാഗർ ജീവയെ പുച്ഛത്തോടെ നോക്കിയിരുന്നു.... " എടുത്തുകൊണ്ടു പോടോ " ജീവ കോൺസ്റ്റബിളിനോടായി അലറി... അപ്പോഴേക്കും അയാളെ പോലീസ് ജീപ്പിൽ കയറ്റിരുന്നു.... ജീവയും കോൺസ്റ്റബിൾ ശേഖറും അർജുനുമായിരുന്നു ജീവയെ കോടതിയിൽ കൊണ്ട് പോകാൻ ഇറങ്ങിയത്.... ഡ്രൈവിംഗ് സീറ്റിൽ അർജുൻ ആയിരുന്നു.. സാകറിനോടപ്പം ശേഖറും... കൊ സീറ്റിൽ ആയിരുന്നു ജീവ സ്ഥാനം പിടിച്ചത്.... അവന്റെ കണ്ണുകൾ പുറത്തേക്കാണെങ്കിലും മനസ്സ് ആസ്വസ്ഥമായിരുന്നു.... കോടതിയിൽ സാഗറിനു വേണ്ടി വാദിക്കുന്നത് അഡ്വക്കേറ്റ് ഫിലിപ്പ് സെബാസ്റ്റ്യൻ ആണ്.... വിജയം മാത്രം കൈവരിചയാൾ... അതുകൊണ്ട് തന്നെ സാഗർ നിഷ്പ്രയാസം ഇറങ്ങും എന്ന് ജീവക്ക് ഉറപ്പായിരുന്നു..

അതിലുപരി സാഗറിന് വേണ്ടി മുദ്ര വാക്യം വിളിക്കുന്ന ഒരുകൂട്ടം രാഷ്ട്രീയക്കാർ.... ജീവയുടെ മനസ്സ് ആസ്വസ്ഥമായികൊണ്ടിരുന്നു.... തെറ്റ് ചെയ്തവനെ ശിക്ഷിക്കുന്നതിനു പകരം രക്ഷിക്കുമ്പോൾ ആരും അറിയുന്നില്ല വേദന തിന്ന് മരിക്കാതെ മരിക്കുന്ന ഒരു കുഞ്ഞു പെണ്ണിനെ.... ജീവയുടെ മനസ്സിൽ യാമിയുടെ മുഖം തെളിഞ്ഞു... അവന്റെ കണ്ണുകളിൽ നീർത്തിളക്കം ഉരുണ്ടു കൂടി... ചൂണ്ടു വിരാളാൽ അതൊന്നു തട്ടി തെറിപ്പിച്ചതും ജീപ്പ് സഡൻ ബ്രേക്ക്‌ ഇട്ടു നിന്നിരുന്നു.... ജീവ മുഖമൊന്നു ചുളിച്ചു... മെയിൻ റോഡിൽ നിന്നു കോടതിയിലേക്കുള്ള ഷോർട് റോഡിലേക്ക് കയറിതാണു.... അതികം വീടോ ആളുകളോ ഇല്ലാ... ഒരു കാട്ടിടുക്കിൽ ആയത് കൊണ്ട് തന്നെ തണൽ പ്രദേശം ആണ്.... " എന്താടോ... " ജീവ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന അർജുൻ നോക്കി ശബ്ദം ഉയർത്തി.... " സർ അത്... മുന്നിൽ " അർജുൻ മുന്നിലേക്ക് ചൂണ്ടിയപ്പോൾ ആയിരുന്നു ജീവയുടെ കണ്ണുകളും മുന്നിലേക്ക് നീണ്ടത്... ഒരു റെഡ് കളർ പനൽ വാൻ റോഡിൽ തടസ്സമായി നിർത്തിയിരിക്കുന്നു..... ജീവ തന്റെ തൊപ്പിയൊന്നു നേരെ ഇട്ടുകൊണ്ട് ജീപ്പിൽ നിന്നും ഇറങ്ങി.... മുന്നിൽ വാൻ നിർത്തിയിട്ടുണ്ടെങ്കിലും അതിനകത്തു ആരുമില്ല എന്ന് ഓരോ അടി മുന്നോട്ട് നടക്കുമ്പോഴും ജീവ മനസ്സിലാക്കിയിരുന്നു....

ഒരു അപകടം മണത്തത് പോലെ... ജീവ തന്റെ ബുള്ളറ്റ് പോക്കറ്റിൽ നിന്നും തോക്ക് എടുത്തു കൊണ്ട് കൈകളിൽ വെച്ച് വനിനടുത്തേക്ക് ചൂണ്ടി കൊണ്ട് ഓരോ അടിയും വെച്ചു.... എന്നാൽ പെട്ടെന്നായിരുന്നു കാട്ടിനുള്ളിൽ നിന്നും ഒരുവൻ പാഞ്ഞു വന്നു കൊണ്ട് ജീവയുടെ കൈകളിൽ കാലു കൊണ്ട് ചവിട്ടിയത്... കയ്യിലെ തോക്ക് ദൂരേക്ക് തെറിച്ചു പോയതും ജീവ കൈമടക്കി ഒന്ന് കൊടുക്കാൻ കൈകൾ ഉയർത്തി... ടവൽ കൊണ്ട് മുഖം മറച്ചു ബ്ലാക്ക് ക്യാപ് അണിഞ്ഞ ഒരുവൻ... ജീവ കൈകൾ ഉയർത്തി അടിക്കാൻ തുനിഞ്ഞെങ്കിലും ആ കൈകളിൽ. പിടിത്തമിട്ടുകൊണ്ട് ജീവയുടെ നെഞ്ചിലായി കാലു കൊണ്ട് ചവിട്ടിയിരുന്നു... പിന്നിലേക്ക് തെറിച്ചു വീണ നിമിഷം ദൂരേക്ക് വീണ തോക്ക് എടുത്തുകൊണ്ടവൻ വീണു കിടക്കുന്ന ജീവയുടെ നെഞ്ചിലായി വെച്ചിരുന്നു.... ജീവ പകപ്പോടെ കൈകൾ ഉയർത്തി.... അപ്പോഴേക്കും മറ്റു ഗുണ്ടകൾ വന്നു പോലീസ് കോൺസ്റ്റബിൾസിനെ തടഞ്ഞു വെച്ച് സാഗറിനെ വലിച്ചുകൊണ്ട് വാനിലേക്ക് കയറി.... സാഗർ വനിലേക്ക് കയറിയ നിമിഷം ജീവയുടെ നെഞ്ചിൽ നിന്നു തോക്ക് എടുത്തവൻ... അവർക്ക് നേരെ തോക്ക് ചൂണ്ടി കൊണ്ട് തന്നെ പിന്നിലേക്ക് കാലടി വെച്ച് കൊണ്ട് വാനിലേക്ക് വേഗം കയറിയിരുന്നു... നിലത്തു നിന്നു എണീക്കുന്നതിനു മുന്നേ വാൻ പൊടി പറത്തി അവിടെ നിന്നും പാഞ്ഞു പോയതും ബാക്കിയുള്ള കോൺസ്റ്റബിൾ ജീവക്കരികിൽ വന്നു... " സർ... എനി... ഇനിയെന്ത് ചെയ്യും...."

കോൺസ്റ്റബിൾ പരിഭ്രാന്തിയോടെ പറഞ്ഞു... " വണ്ടിയെടുക്ക് " ജീവ അലറി കൊണ്ട് പറഞ്ഞതും അവന്റെ ഭാവം കാണെ ഇരുവരും ജീപ്പിലേക്ക് പാഞ്ഞു കയറിയിരുന്നു... എന്നാൽ കോൺസ്റ്റബിൾ ജീപ്പിനടുത്തേക് പോയെന്ന് കാണെ ജീവയുടെ ചുണ്ടുകൾ വിരിഞ്ഞു..... " എത്രയൊക്കെ മുഖം മറച്ചു നടന്നാലും. വേഷം മാറിയാലും... നിന്റെ കണ്ണും... കൈ സ്പർശവും എനിക്ക് മനസ്സിലാകും സഞ്ജു " ആ വാൻ പോയ ഭാഗത്തേക്ക് കണ്ണുകൾ പായിച്ചു കൊണ്ട് ചുണ്ടിന് കോണിൽ വിരിഞ്ഞ മന്ദഹാസത്തോടെ ജീവ മൊഴിഞ്ഞു... കാലുകൊണ്ട് കയ്യിലെ തോക്കിൽ ചവിട്ടി തെറിപ്പിക്കുന്നേരം അവനിലേക്ക് തിരിഞ്ഞു അടിക്കാൻ കൈയ് ഉയർത്തിയപ്പോൾ കണ്ടതാണ് അവന്റെ കണ്ണുകൾ... അത് സഞ്ജുവാണെന്ന് മനസ്സിലാക്കാൻ അവന്റെ കാപ്പി കണ്ണുകൾ തന്നെ മതി എനിക്ക്.... കൈകൾ ഉയർത്തിയ തന്റെ കയ്യിലെ അവന്റെ പിടിത്തം.... തന്റെ കൈകളിൽ അവനാണ് പിടി മുറുക്കിയതെങ്കിലും ചുവന്നത് അവന്റെ വിരലുകൾ ആണ്....സഞ്ജുവാണെന്ന് മനസ്സിലാക്കാൻ വേറെന്ത് വേണം.... തന്റെ ഈ കൈയിൽ ഒതുങ്ങും അവൻ... പക്ഷെ അവൻ ജയിക്കട്ടെ...അവന്റെ ഭാഗത്തു തന്നെയാണ് ശെരി..... അതുകൊണ്ടാണ് യാതൊരു ശക്തിയും ഉപയോഗിക്കാതെ അവനു കിടന്നു കൊടുത്തത്......

ജീവ ഓർത്തുകൊണ്ട് തലയൊന്നു കുടഞ്ഞു ജീപ്പിനടുത്തേക്ക് നടന്നു... ജീപ്പിലേക്ക് കയറുന്നേരം പ്രതിയെ നഷ്ടപ്പെടുത്തിയ ഒരു പോലീസുകാരന്റെ ദേഷ്യവും പരിഭ്രാന്തിയും അഭിനയിക്കാൻ ജീവ മറന്നില്ല..... എന്നാൽ വാനിൽ ഇരുന്നവൻ സീറ്റിലേക്ക് ചാഞ്ഞു കണ്ണുകൾ അടച്ചു.... " i am sorry jeeva.... ഇതല്ലാതെ വേറെ മാർഖമില്ല എനിക്ക്... എന്റെ അനിയത്തിയെ ദ്രോഹിച്ചവന് ഒരു ശിക്ഷയും നടപ്പിലാകാതെ ഇറങ്ങി വരുന്നത് കാണാൻ എനിക്കാവില്ല.... I am really sorry " സഞ്ജു കണ്ണുകൾ അടച്ചു മനസ്സിൽ പറഞ്ഞു... ജീവയ്ക്ക് നെഞ്ചിൽ തോക്ക് ചൂണ്ടിയെതിന്റെ വേദനയും ജീവയുടെ ജോലി മനസ്സിലാക്കാതെ ജീവക്ക് എതിരായി പ്രവർത്തിക്കെണ്ടി വന്നതിന്റെയും സങ്കടം സഞ്ജുവിൽ നിറഞ്ഞു.... അവന്റെ മനസ്സ് വല്ലാതെ ആസ്വസ്ഥമായിയിരുന്നു... എന്നാൽ കൈകൾ രണ്ടും... കണ്ണും കെട്ടിയിട്ട് വായിൽ തുണി കയറ്റി വെച്ചിട്ടും പിടയുന്ന സാഗറിനെ കാണെ സീറ്റിൽ നിന്നു കണ്ണുകൾ തുറന്നു ചാഞ്ഞു കൊണ്ടവൻ സാഗറിന്റെ കവിളിൽ ആഞ്ഞടിച്ചു.... ജീവക്ക് എതിരായി നിൽക്കേണ്ടി വന്നതിന്റെ സങ്കടവും ദേഷ്യമായി ആ അടിയിൽ സാഗറിനോട് തീർത്തു... " അടങ്ങി നിൽക്കെടാ നായെ... നീ കാരണമാ... " സഞ്ജു അവനു നേരെ വിരൽ ചൂണ്ടി അലറിയതും അടിയുടെ ആകാദത്തിൽ സാഗർ വേദനായാൽ ഒന്ന് അടങ്ങി പോയിരുന്നു.....

പുറകിൽ കെട്ടിയ കൈകളും മൂടി കെട്ടിയ കണ്ണുകളും...പിന്നിൽ നിന്നു ആരുടെയോ തള്ളാലോടെ സാഗർ മുന്നോട്ട് നടന്നു.... " വിടെടാ...നിന്നെ ഒന്നും വെറുതെ വിടില്ല ഞാൻ... വിടെടാ എന്നേ " അപ്പോഴും അവൾ ദേഷ്യത്താൽ മുരണ്ടതും ആരുടെ കാൽമുട്ട് അവന്റെ നടു പുറത്തായി വന്നു പതിഞ്ഞിരുന്നു.... സാഗർ മുന്നിലേക്ക് മൂക്കും കുത്തി വീണു.... എങ്കിലും അവൻ എഴുനേൽക്കാൻ ഒരു ശ്രമം നടത്തി.... കൈകൾ പിന്നിൽ കൂട്ടി കെട്ടിയത് കൊണ്ട് തന്നെ നിരങ്ങികൊണ്ടവൻ മുട്ടുകുത്തി ഇരിക്കാൻ മാത്രമേ സാധിച്ചുള്ളൂ..... എന്നാൽ മുട്ടുകുത്തി ഇരുന്ന നിമിഷം അവന്റെ കണ്ണുകളിലെ കെട്ടഴിഞ്ഞു വീണു... പ്രയാസപ്പെട്ടവൻ കണ്ണുകൾ ചുളിച്ചു തുറന്നതും അവന്റെ കണ്ണുകൾ പകപ്പോടെ അതിലുപരി ഞെട്ടലോടെ മിഴിഞ്ഞു..... നെറ്റിയിൽ നിന്നും വായിൽ നിന്നും ദേഹത്ത് നിന്നും ചോരയൊലിച്ചു ബോധമില്ലാതെ ചെയറിൽ കെട്ടിയിട്ടിയിരുന്നു സേതുനാരായൺ.... സാഗറിന്റെ കണ്ണുകൾ പകപ്പോടെ സൈഡിലേക്ക് നീണ്ടപ്പോൾ കണ്ടു കാലിന്മേൽ കാലു കയറ്റി വെച്ചിരിക്കുന്നവളെ.... ഇവാഗ്നി.... നേരിയ ഭയത്തോടെ അവന്റെ ചുണ്ടുകൾ മൊഴിഞ്ഞു.... എന്നാൽ അവളുടെ ചുണ്ടിൽ ഗൂഢമായൊരു മന്ദഹാസമായിരുന്നു..... വിശപ്പേറ്റ സിംഹത്തിനു മുന്നിൽ ജീവനുള്ള മാനിനെ കണ്ടുകിട്ടിയത് പോലെ അവളുടെ കണ്ണുകൾ തിളങ്ങിയിരുന്നു................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story