മനസ്സറിയാതെ...💙: ഭാഗം 168

manasariyathe

എഴുത്തുകാരി: CRAZY GIRL

" ഈ ചെയ്ത പാപത്തിനു വെറുമൊരു കോടതി കേസ് ആയി കാണുമെന്നു കരുതിയോ നീ .... യാതൊരു ശിക്ഷയും ലഭിക്കാതെ വെറുതെ അങ്ങ് ഇറങ്ങി പോരാമെന്ന് കരുതിയോ നീ.... പക്ഷെ നടക്കില്ല സാഗർ... നിന്റെ ദ്രോഹം.. അത് പരിധി കടന്നു പോയി.... ഇതിനുള്ള ശിക്ഷ... അത് യാമിയുടെ വേദനയെക്കാൾ ഇരട്ടിയായിരിക്കണമെന്ന് ഓരോ നിമിഷവും ഞാൻ ഉറപ്പിച്ചതാണ് " ചെയറിൽ നിന്നു എണീറ്റുകൊണ്ടവൾ അവനരികിൽ ഓരോ കാലടി വെക്കുമ്പോഴും രൗദ്രമായി അവളുടെ വാക്കുകൾ ഉയർന്നു.... ആദ്യത്തെ ഭയം മാറിയവന്റെ ചുണ്ടുകൾ പുച്ഛത്താൽ കോട്ടിയിരുന്നു...അവനറിയാം എനി തനിക്കൊരു രക്ഷയില്ലെന്ന്...അപ്പോഴും ഇരുവരേം ഭയക്കാതെ മരിക്കാൻ അവൻ തീരുമാനിച്ചിരുന്നു.... എന്നാൽ അവന്റെ പരിഹാസത്തോടെയുള്ള ഭാവം കാണെ ഇവയുടെ കൈകൾ മുട്ടുകുത്തിയിരിക്കുന്നവന്റെ പിന്മുടിയിൽ മുറുകി... " ആഹ് " മുടി പറിഞ്ഞു വരുന്ന വേദനയോടെ അവൻ മുഖം ചുളിച്ചു...അവന്റെ കണ്ണുകൾ അവളുടെ മുഖത്തേക്ക് പതിഞ്ഞു.... കത്തിയേരിയുന്ന അവളുടെ കണ്ണിലെ അഗ്നി അവൻ കണ്ടു.... ദേഷ്യത്താൽ ചുവന്ന അവളുടെ മുഖത്തേക്ക് അവന്റെ കണ്ണുകൾ തറഞ്ഞു... ഇത്രയും അടുത്ത് ഇവാഗ്നിയെ ... അവൻ ആദ്യമായിട്ടായിരുന്നു കാണുന്നത്... അവന്റെ കണ്ണുകൾ വിടർന്നു...

. " You Look pretty " അവന്റെ കണ്ണുകൾ അവളുടെ മുഖത്ത് അലഞ്ഞു....അവളുടെ മുഖത്തെ തുടിപ്പ്... അവനിലെ പ്രണയം വീണ്ടും പുറത്തേക്ക് അലയടിച്ചു വന്നിരുന്നു... സാഗറിന്റെ നോട്ടം ഇവയിൽ വെറുപ്പ് തോന്നി പോയി...കേട്ട് നിന്ന സഞ്ജുവിൽ പോലും ദേഷ്യം ഉയർന്നു.... " കേട്ടില്ലെ അവന്റെ അഹങ്കാരം... " സഞ്ജു ദേഷ്യത്തോടെ പാഞ്ഞു വന്നു അവനെ പിന്നിൽ നിന്നു ചവിട്ടിയതും വീണ്ടും സാഗർ മൂക്ക് കുത്തി മുന്നിലേക്ക് വീണിരുന്നു.... നേരിയ വേദനയോടെ നിരങ്ങുന്ന സാഗറിനെ ഇവ പുച്ഛത്താൽ നോക്കി.... അവൻ ഒന്ന് നിരങ്ങിക്കൊണ്ട് സഞ്ജുവിലേക്ക് കണ്ണുകൾ പായിച്ചു.... " ഈ പെണ്ണിന്റെ ദൈര്യാത്താൽ ആണെങ്കിൽ വേണ്ടാ ചെർക്കാ... ഇവളൊരു പെണ്ണാ... എത്രയൊക്കെ കാരാട്ട ആണെങ്കിലും ആണിന്റെ കൈബലത്തിൽ ഒതുങ്ങും ഇവൾ... അത് മറക്കണ്ടാ " സാഗർ രോഷത്തോടെ പറഞ്ഞതും ഇവയുടെ മുഖം മാറിയിരുന്നു.... അവൾ പാഞ്ഞു വന്നവന്റെ നെഞ്ചിൽ ശക്തിയോടെ ചവിട്ടി... " ആഹ്ഹ " വേദനയോടെ സാഗറിന്റെ സ്വരം ആ നാലു ചുവരിൽ ഉയർന്നെങ്കിലും അവൻ തോൽവി സമ്മതിച്ചില്ലായിരുന്നു.... " അതേടാ... പെണ്ണ് തന്നെയാ... വെറും പെണ്ണ് തന്നെയാ ഞാൻ... എന്ന് കരുതി നിന്റെയൊന്നു കൈപിടിയിൽ ഒതുങ്ങുന്ന പെണ്ണല്ല...

വിചാരിച്ചാൽ ലോകം തന്നെ ചുട്ടരിക്കാൻ ശക്തിയുള്ള പെണ്ണ്..." അവളുടെ വാക്കുകളിലെ മൂർച്ച... അത് മതിയായിരുന്നു സാഗറിന്റെ വാ അടക്കാൻ... എങ്കിലും അവൻ അടങ്ങാൻ ഉദ്ദേശിച്ചില്ലായിരുന്നു.... " കെട്ടിവെച്ചു പക വീട്ടാൻ ആർക്കും പറ്റും... ആദ്യം കേട്ടഴിക്ക് നീ... നേർക്കു നേർ...പറ്റുമോ ഈ പീറ പെണ്ണിന് " ഇവയെ വാശി കയറ്റാൻ വേണ്ടി തന്നെ ആയിരുന്നു അവനത് പറഞ്ഞത്... വിചാരിച്ചത് പോലെ അവളിൽ വാശി കയറിയിരുന്നു.... പെണ്ണ്..പെണ്ണ്... എന്ന് പറഞ്ഞു കുഞ്ഞു നാളിലെ കുത്തുനോവിച്ച ആ വാക്ക് അവളിൽ അലോസരപ്പെടുത്തിയിരുന്നു... വീണ്ടും സാഗറിൽ നിന്നു അത് കേൾക്കവേ അവളിൽ ദേഷ്യം ഉച്ചി സ്ഥാനത്ത് കുതിച്ചു.... അവനു മുന്നിൽ പെണ്ണായതിന്റെ പേരിൽ തോറ്റു കൊടുക്കാൻ അവൾ ആഗ്രഹിച്ചില്ല... അവന്റെ കെട്ടുകൾ അഴിക്കാൻ അവൾ കുനിഞ്ഞു... " ഇവാ നോ... നീ എന്താ ചെയ്യുന്നത് " സഞ്ജു അവളെ തടയാൻ എന്ന പോൽ വന്നെങ്കിലും അവളുടെ കൂർത്ത നോട്ടത്താൽ അവൻ പിന്നോട്ട് നീങ്ങി... സാഗറിന്റെ ചുണ്ടിൽ കോണിൽ ഗൂഢമായ ചിരി തെളിഞ്ഞു.... കെട്ടഴിച്ചു അവന്റെ കൈകൾ സ്വാതന്ത്രമായ നിമിഷം പൊടുന്നനെ ഉയർന്നെഴുന്നേറ്റവന്റെ കൈകൾ ഉയർന്നു താഴ്ന്നു.... ഇവ ഒന്ന് ഞെട്ടി...

കണ്ണുകൾ ചിമ്മി തുറന്നപ്പോൾ അവൾ തനിക് പിന്നിൽ നിലത്തു വീണു കവിളിൽ കൈവെച്ചു നിരങ്ങുന്ന സഞ്ജുവിനെ കണ്ടത്..... അവളുടെ കണ്ണുകൾ കുറുകി.... " you... " നിമിഷ നേരം കൊണ്ട് അവന്റെ കഴുത്തിൽ അവളുടെ കൈകൾ മുറുകി വയറ്റിലായി കാൽമുട്ട് കൊണ്ട് ഒന്ന് കൊടുത്തു.... പക്ഷെ അവന്റെ വിടർന്ന കണ്ണുകൾ അതവളെ കൂടുതൽ അലോസരപ്പെടുത്തി.... " your touch make me on ഇവഗ്നി " അവന്റെ വശ്യ സ്വരം അവൾക് സഹികെട്ടിരുന്നു... നെറ്റികൊണ്ടവൾ അവന്റെ നെറ്റിയിൽ ശക്തിയോടെ ഇടിച്ചതു പിന്നിലേക്കവൻ വേച്ചു പോയി.... " ഒറ്റയടിക്ക് നിന്നെ കൊല്ലാൻ അറിയാഞ്ഞിട്ടല്ല... അത്ര പെട്ടെന്ന് നീ മരിക്കരുത്... മരണം മുന്നിൽ കണ്ടു എന്റെ കണ്ണുകളിൽ കിടന്ന് നീ പിടയുന്നത് എനിക്ക് കാണണം.... ഇവാഗ്നിയുടെ വാശി ആണെന്ന് കരുതിക്കോ... " അവളുടെ കണ്ണുകൾ അവനു നേരെ തീ പാറി.... " നീ എനിക്കൊപ്പം വന്നിരുന്നെങ്കിൽ ആ പെണ്ണിനെ ഈ ഗതി വരില്ലായിരുന്നു " സാഗർ അവളെ അടിമുടി നോക്കി പറഞ്ഞു.... " നിനക്കൊപ്പം വന്നാൽ വെറുമൊരു ശവമായിരുന്നേനെ ഞാൻ....ഞാൻ എത്തിച്ചേർന്നത് ചെരെണ്ടടുത്തു തന്നെയാണ് സാഗർ... I belongs to yaash... The one and only യാശ്വിൻ യഥേന്ത്രൻ.... അവന്റെയൊന്നു ഏഴാംയലത്തു നിനക്ക് എത്താൻ സാധിക്കില്ല...

അതിനെന്തൊക്കെ ചെറ്റത്തരം കാണിച്ചാലും " അത് വരെ അവളെ വശ്യതയോടെ നോക്കി നിന്നവൻ അവളുടെ നാവിൽ നിന്നും യാശ്വിനെ പൊക്കി പറയുന്നത് കേൾക്കേ അവന്റെ കണ്ണുകൾ കുറുകിയിരുന്നു.... അവളുടെ മനസ്സിൽ യാശ്വിന്റെ സ്ഥാനം എന്താണെന്ന് മനസ്സിലാക്കാവെ സാഗറിൽ അവളോടും ദേഷ്യം തോന്നിയിരുന്നു.... ഇന്നേവരെ ഒരു പെണ്ണും തന്നെ നോക്കി വേണ്ടെന്ന് പറഞ്ഞിട്ടില്ല... തനിക് വിധേയായി കിടന്നിട്ടെ ഉള്ളു.... ആകെ ഭലം പ്രയോഗിക്കേണ്ടത് വന്നത് യാമിനിയിൽ ആണ്.... പക്ഷെ അതിലും ഒരു സുഗമുണ്ടായിരുന്നു... എന്നാൽ താൻ മറ്റെന്തിനേക്കാളും ആഗ്രഹിച്ചത് ഇവളെയായിരുന്നു... അഗ്നിപ്പോൽ ജ്വലിക്കുന്നവളെ... പക്ഷെ അവളും അവളുടെ ഹൃദയം അവനു സ്വന്തം.... ആ ഒരു ചിന്ത സാഗറിൽ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നിയിരുന്നു.... നിമിഷ നേരം കൊണ്ടവൻ അവൾക് നേരെ പാഞ്ഞു കൊണ്ട് അവളുടെ വയറ്റിലായി ചവിട്ടി.... " ഇവാ " സഞ്ജുവിന്റെ സ്വരം ഉയർന്നു...... വീണ്ടും പക തീരാതെ ഇവക്ക് മുന്നിൽ പോകുന്നവനെ സഞ്ജു പിടിച്ചു വെച്ചു.... അവരെ അവിടെ കൊണ്ടെത്തിക്കുക എന്ന ദൗത്യം മാത്രമായിരുന്നു വാടക ഗുണ്ടകൾക്ക് നൽകിയത്... അതുകൊണ്ട് തന്നെ സാഗറിനെ അവിടെ കൊണ്ടെത്തിച്ചതിനു ശേഷം എല്ലാവരോടും പോകാൻ പറഞ്ഞിരുന്നു....

പക്ഷെ ഇവ... അവന്റെ കൈകളിലെ കെട്ടഴിച്ചതാണ് പ്രശ്നമായത്.... സഞ്ജു സാഗറിനെ തന്റെ ശക്തി മുഴുവനും എടുത്തു കൊണ്ട് പിന്നിലേക്ക് തള്ളി അവന്റെ നെഞ്ചിലായി ചവിട്ടി വീഴ്ത്തി... വീണു കിടക്കുന്ന ഇവയെ നോക്കാൻ സഞ്ജുവിന് കഴിയുന്നില്ല... അവന്റെ ശ്രെദ്ധ മുഴുവൻ വീണു കിടക്കുന്ന സാഗർ എഴുനേൽക്കാതിരിക്കാൻ വേണ്ടി ആയിരുന്നു.... ഇവയുടെ മുഖം വേദനയോടെ ചുളിഞ്ഞു... അവൾ വയറ്റിൽ കൈവെച്ചു അൽപ നേരം ശ്വാസമെടുത്തു..... എന്നാൽ അവളിൽ വരുന്ന മാറ്റം... ഇന്നേവരെ ഇല്ലാത്ത എന്തോ ഒന്ന്... അവളുടെ കണ്ണുകൾ വിടർന്നു.... കൈകൾ വയറിൽ മുറുകി..... " ആഹ്ഹ " സഞ്ജുവിന്റെ അലർച്ചയായിരുന്നു അവളെ ബോധത്തിൽ കൊണ്ടെത്തിച്ചത്.... സാഗറിന്റെ നെഞ്ചിൽ പുറം തിരിഞ്ഞു നിൽക്കുന്ന സഞ്ജുവിന്റെ കഴുത്തിൽ വലം കൈകൊണ്ട് മുറുക്കുവായിരുന്നു സാഗർ.... ഇവ ഒരു നിമിഷം വൈകാതെ സാകറിനടുത്തേക്ക് പാഞ്ഞു... അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടിയെങ്കിലും സാഗർ ബാലൻസ് ചെയ്തു നിന്നു.. ശേഷം മുന്നിൽ വിറഞ്ഞു നില്കുന്നവളെ കയ്യേത്തിച്ചു പിടിച്ചവൻ അവളുടെ കഴുത്തിലും ഇടം കൈയാൽ മുറുക്കിയിരുന്നു... സഞ്ജുവും ഇവയും ഒരുപോലെ ശ്വാസത്തിനായി പിടഞ്ഞു.... "

നിങ്ങളോട് ഒരു പകയും എനിക്കില്ല... പക മുഴുവൻ അവനോടാ... യാശ്വിൻ യഥേന്ത്രനോട്.... അവൻ വേദനിക്കണമെങ്കിൽ അവന്റെ വേണ്ടപ്പെട്ടവർക്ക് നോവണം... നിങ്ങൾക് നൊന്താലേ അവൻ കരയൂ... അവന്റെ കണ്ണീരാണ് എനിക്കാനാന്തം " സഗാർ പ്രതികാരദാഹിയെ പോൽ പറയുമ്പോഴും കഴുത്തിലെ അവന്റെ കൈകൾ എടുത്തു മാറ്റാൻ ശ്രേമിക്കുകയായിരുന്നു സഞ്ജുവും ഇവയും.... എന്നാൽ സാഗറിന്റെ കൈകൾ മുറുകുന്നോരും ഇരുവരുടേം ശ്വാസം വിലങ്ങി തുടങ്ങിയിരുന്നു..... ശക്തിയോടെ പുറത്ത് പതിഞ്ഞ പാദം.... നടുവിലെ നട്ടെല്ല് പൊടിഞ്ഞ വേദനയോടെ സാഗർ മുന്നോട്ട് മൂക്കും നെറ്റിയും ഇടിച്ചു വീണു.... ചവിട്ടിന്റെ ശക്തിയോടെ സാഗർ വീണ നിമിഷം നിലത്തെ പൊടിപ്പടലങ്ങൾ ഉയർന്നു പാറിയിരുന്നു.... സാഗറിന്റെ കൈക്കുള്ളിൽ കിടന്നു പിടഞ്ഞ ഇവയും സഞ്ജുവും രണ്ടു വശത്തായി തെറിച്ചു വീണു.... വീണതിനേക്കാൾ പ്രയാസം ഇരുവർക്കും ശ്വാസമെടുക്കാൻ ആയിരുന്നു.... സ്വയം കഷ്ടപ്പെട്ട് ശ്വാസമെടുക്കുമ്പോഴും ഇവയുടെ ചുണ്ടുകൾ വിരിഞ്ഞു.... തൊണ്ടയിൽ കൈവെച്ചു തടവി കൊണ്ടവളുടെ കണ്ണുകൾ മുന്നിലെ ബ്ലാക്ക് ഷൂ അണിഞ്ഞ കാൽപാതങ്ങളിൽ നിന്നും മുകളിലേക്ക് നീണ്ടു.... അവന്റെ വിരിഞ്ഞ നെഞ്ചും... പതിയെ ആ മുഖവും... അവളുടെ ചുണ്ടുകൾ ക്രൂരമായി വിരിഞ്ഞു.... " എനി നീ ശ്വാസത്തിനായി പിടയും " വീണു കിടക്കുന്ന സാഗറിനെ പുച്ഛത്തോടെ അവൾ നോക്കി....

ഞാടി ഞെരമ്പുകൾ പോലും ദേഷ്യത്താൽ തെളിഞ്ഞു വിറഞ്ഞു നിൽക്കുന്ന യാശ്വിനെ ഒരു നോട്ടമേ സാഗർ നോക്കിയുള്ളു... അടുത്ത നിമിഷം തന്റെ കോളറിൽ യാശ്വിന്റെ പിടി വീണിരുന്നു.... സ്വയം എഴുനേൽക്കാൻ തുനിയാതെ തന്നെ യാശ്വിന്റെ കോളറിലെ പിടിയിൽ സാഗർ ഉയർന്നു നിന്നു പോയി... സാഗർ യാശ്വിനെ ഉറ്റുനോക്കി..... അവന്റെ ചുവപ്പ് രാശി പടർന്ന കണ്ണുകളും തെളിഞ്ഞു കാണുന്ന മുഖത്തെ ഞെരമ്പുകളിലും സാഗറിന്റെ കണ്ണുകൾ ഇഴഞ്ഞു..... " പറഞ്ഞതാണ്... കുടുംബത്തിൽ തൊട്ടു കളിക്കരുതെന്ന് പറഞ്ഞതാണ് " യാശ്വിന്റെ സ്വരം ഉയരുന്നോടപ്പം ഇടം കരം സാഗറിന്റെ കവിളിൽ പതിഞ്ഞു നിലത്തേക്കായി വീണ്ടും അവൻ വീണിരുന്നു.... സാഗറിന് വേദന തോന്നി ദേഹമസകാലം വേദനയാൽ പുളയുന്നത് പോലെ തോന്നി.... പക്ഷെ തോൽക്കാൻ അവനു മനസ്സില്ലായിരുന്നു.... പൊട്ടിയ ചുണ്ടിന് അറ്റത്തെ ചോര കൈയാൽ തുടച്ചവൻ യാശ്വിനെ പുച്ഛത്തോടെ നോക്കി..... എത്ര കിട്ടിയിട്ടും അഹങ്കാരം വിട്ടു മാറാത്ത സാഗറിനെ കാണെ യാശ്വിനിൽ സ്വയം കൈവിട്ടു പോയിരുന്നു... കാലിനിടയിൽ നിന്നു ചവിട്ടി മെതക്കുമ്പോൾ അവന്റെ മനസ്സിൽ ഒരൊറ്റ മുഖമേ ഉണ്ടായിരുന്നു.... അവന്റെ കുഞ്ഞനിയത്തിയുടെ.... Icu ബെഡിൽ ചോര കല്ലിച്ച തന്റെ യാമിയുടെ മുഖം മാത്രമേ ആ നിമിഷം യാശ്വിനിൽ ഉണ്ടായിരുന്നുള്ളു..... അവന്റെ കാലുകൾ അവന്റെ മുഖത്തും നെഞ്ചിലും ജനനേന്ദ്ര്യത്തിൽ പോലും ശക്തിയോടെ ചവിട്ടി ചതച്ചു....

വേദനയോട സാഗർ നിലത്തു കിടന്നു പിടഞ്ഞു..... യാശ്വിൻറെ കാൽകീഴിൽ ഇനിയൊരു ഉപയോഗമില്ലാത്ത ചണ്ടി പോൽ സാഗർ പിടഞ്ഞിരുന്നു..... സഞ്ജുവിന്റെ കണ്ണുകൾ പകയോടെ സാഗറിനെ നോക്കി..... തന്നെ ഉപദ്രവിച്ചതിനേക്കാൾ അവന്റെ യാമിയെ ദ്രോഹിച്ചതായിരുന്നു അവന്റെ മനസ്സിൽ... " എന്റെ ഏട്ടൻ നിന്നെ വേദനയാൽ പിടയിപ്പിക്കും.... അത് ഞാൻ ente കണ്ണുകൾ കൊണ്ട് കാണും " അയാളുടെ പിടിയിൽ പെട്ടപ്പോൾ സഗാറിനോട് പറഞ്ഞത് അവൻ ഓർത്തു.... അന്നത് പറഞ്ഞതിന് അയാളിൽ നിന്നു തനിക്ക് കിട്ടിയ അടി..... പക്ഷെ ഇന്ന് ഞാൻ പറഞ്ഞത് പോലെ നടന്നിരിക്കുന്നു.... സഞ്ജുവിന്റെ കണ്ണുകളിൽ പുച്ഛം നിറഞ്ഞു.... " നിനക്ക് പക എന്നോടായിരുന്നില്ലേ.... അതിനു.... എന്റെ അനിയത്തിയെ ഇഴച്ചു കൊണ്ടു വന്നത് എന്തിനായിരുന്നു... ഏഹ്ഹ്.... Tell mee" മുഖമാകെ രക്തത്തിൽ ഒലിച്ചു ദേഹത്തിലെ ഓരോ എല്ലും ചതഞ്ഞു...കണ്ണുകൾ മാടി അടയുന്ന സാഗറിന്റെ കോളറിൽ പിടിച്ചു യാശ്വിൻ വിറഞ്ഞു കൊണ്ട് ചോദിക്കുമ്പോഴും നേരെ ഇരിക്കാൻ പോലും പറ്റാതെ സാഗർ ആലില പോൽ ആടിയിരുന്നു..... അപ്പോഴും ചുണ്ടിന് കോണിൽ വിരിഞ്ഞ പുച്ഛം... ആ രക്തം നിറഞ്ഞ മുഖത്ത് നിന്നു യാശ്വിൻ കണ്ടു.... " ഒരു തവണ.... ഒരൊറ്റ... തവണ... നീ.. നീ തോറ്റില്ലേ.... അത്... അത് മതിയെനിക്ക് " മരിച്ചു പോകും വേദനയിലും സാഗറിന്റെ പുച്ഛം കലർന്ന സ്വരം.... യാശ്വിൻ ദേഷ്യത്തോടെ അവന്റെ കോളറിൽ പിടി ശക്തിയോടെ വിട്ടു....

സാഗർ പിന്നിലേക്ക് തലയടിച്ചു വീണു..... " such... Fckngggg bstaarddd... " യാശ്വിൻ നെറ്റി തടവി മുരണ്ടു.... സാഗർ വായിൽ നിറഞ്ഞ രക്തം കലർന്ന ഉമിനീർ തുപ്പി..... നിലത്തു നിന്നു കഷ്ടപ്പെട്ട് എഴുനേറ്റു... അവന്റെ കണ്ണുകൾ അവനെ ചുട്ടരിച്ചു നോക്കുന്ന ഇവയിലേക്ക് നീണ്ടു..... അവൻ ചുണ്ടോന്നു കോട്ടി.... എനി ആഗ്രഹിച്ചിട്ട് കാര്യമില്ലെന്ന് സാഗറിന്റെ മനസ്സ് ഉരുവിട്ടു...... പക്ഷെ വീണ്ടും സഗാറിനരികിൽ പാഞ്ഞു വന്നു യാശ്വിൻ അവന്റെ കോളറിൽ വന്നു പിടിച്ചു.... " എന്തിനായിരുന്നു അത്.... ഏഹ്... യാമിനി... അവളെ ദ്രോഹിച്ചപ്പോൾ എന്ത്‌ സന്തോഷമാണ് നിനക്ക് ലഭിച്ചത്.... പക നമ്മൾ തമ്മിൽ. ആയിരുന്നില്ലേ.... പിന്നെ എന്തിനാണ് ആ പെണ്ണിനെ നീ " യാശ്വിൻ പറഞ്ഞു നിർത്തുന്നതിനു മുന്നേ ഉള്ള ശക്തി ഉപയോഗിച്ച് സാഗർ അവനെ പിന്നിലേക്ക് തള്ളിയിരുന്നു.... " ഹ്ഹ്ഹ്.... നീ കാരണം.... നിന്നോടുള്ള പക കാരണം.... നിന്റെ വേദന കാണാൻ വേണ്ടി....പക്ഷെ ഞാൻ അനുഭവിക്കുന്ന വേദന ഇപ്പോഴും നീ അറിഞ്ഞിട്ടില്ല യാശ്വിൻ....എന്റെ വേദനയുടെ ഒരംശം നിനക്കില്ല.....എന്നിലെ തലച്ചുറ്റും പറക്കുന്ന കുറ്റബോധം.... അത് നീ കാരണമാണ്... നീ മാത്രം..." സാഗർ ആ വേദനയിലും അലറി... യാശ്വിനെ പകയോടെ നോക്കി പറഞ്ഞവൻ കിതച്ചു.... വേദനയാൽ മുഖം ചുളിച്ചു....അവിടമുള്ളവരുടെ പുരികം ചുളിഞ്ഞിരുന്നു....

സാഗർ വായിൽ നിറഞ്ഞ രക്തം. വീണ്ടും തുപ്പി ചുണ്ട് തുടച്ചു.... " നിനക്ക് സന്തോഷിക്കാം...നീ കാരണം ഞാൻ ദ്രോഹിച്ചത് നിന്റെ സ്റ്റെപ് സിസ്റ്ററേ അല്ലേ...ദേ ആ കിടക്കുന്ന തന്റെ ശത്രുവിന്റെ തന്തക്ക് പിറന്നവൾ....കുറച്ചു കഴിഞ്ഞാൽ നീ മറക്കും അത്.... എന്നാൽ ഞാനോ.....നീ കാരണം ഞാൻ അനുഭവിച്ചത് നിനക്കറിയില്ല... നീ കാരണം എനിക്ക് നഷ്ടപെട്ടത് എന്റെ അച്ഛനെ ആണ്.... നീ കാരണം എനിക്ക് കൊല്ലേണ്ടി വന്നത് എന്നേ ജനിപ്പിച്ച എന്റെ അച്ഛനെ ആണ്... ഈ കൈകൊണ്ട് ഞാൻ കൊന്നത് എന്റെ അച്ഛനെ ആണ്.... " ആദ്യം ഭാവബേധമില്ലാതെ കെട്ടിരുന്നവർ പിന്നീട് സാഗർ പറയുന്നത് കേൾക്കേ ഞെട്ടിയിരുന്നു.... അവന്റെ മുഖത്തേക്ക് അവരുടെ കണ്ണുകൾ തറഞ്ഞു പോയി.... എന്നാൽ സാഗറിന്റെ ഹൃദയം പിടഞ്ഞു.... ശരീരത്തിനേക്കാൾ വേദന അവന്റെ മനസ്സിന് തോന്നി... അവന്റെ മനസ്സ് പിന്നിലേക്ക് നീണ്ടു...... SP ഹോസ്പിറ്റലിൽ നടക്കുന്ന കുറ്റകൃത്യം കണ്ട് പിടിച്ചു നാടാകെ പരത്തിയ ആസ്ത്ര ന്യൂസ്‌.... സമരവും ഹോസ്പിറ്റലിൽ നിയമ വിരുദ്ധമെല്ലാം കണ്ട് പിടിച്ചതോടു കൂടെ ഹോസ്പിറ്റൽ അടച്ചു പൂട്ടാനുള്ള നോട്ടീസ് വന്നു... ഹോസ്പിറ്റൽ സീൽ വെച്ചു അടച്ചതും... ആദ്യമായി പണിക്കർ... ലണ്ടണിൽ business നോക്കി നടത്തുന്ന മകനെ വിളിച്ചു വേവലാതിയോടെ നാട്ടിലെ കാര്യങ്ങൾ പറഞ്ഞത്....

മകൻ സന്തോഷത്തോടെ ജീവിക്കട്ടെ എന്ന് കരുതുന്നത് കൊണ്ട് തന്നെ ഒരുവിധം പ്രശനം എല്ലാം പണിക്കർ സ്വയം തീർപാടാക്കുമായിരുന്നു...എന്നാൽ ആദ്യമായി ആണ് എല്ലാം നഷ്ടപെട്ടത് പോലെ പണിക്കർ മകനെ വിളിച്ചു കാര്യം പറഞ്ഞത്... പലയിടത്തും പല സാമ്പാദ്യങ്ങൾ ഉണ്ടെങ്കിലും കേരളത്തിലെ sp ഹോസ്പിറ്റൽ അതിൽ നിന്നു ലഭിക്കുന്ന വരുമാനം തങ്ങൾക്കുള്ള എല്ലാ കെട്ടിടങ്ങൾ വിറ്റു പോയാലും കിട്ടില്ല.... അതുകൊണ്ടാണ് ലൺഡണിൽ നിന്നും എല്ലാം ഇട്ടെറിഞ്ഞു നാട്ടിലേക്ക് വന്നത്.... എന്നാൽ നാട്ടിൽ അച്ഛനെതിരെ നടക്കുന്ന വാർത്തകൾ.. താനും അച്ഛനും പണ്ട് തൊട്ടേ ചെയ്തുവരുന്ന..... ഇന്നേ വരെ ആരും കണ്ട് പിടിക്കാത്ത പലതും കണ്ട് പിടിച്ചത് ആസ്ത്ര ന്യൂസ്‌ മുകേനെ.... താങ്കൾക് നഷ്ടമായത് ഒന്നും രണ്ടും കോടിയുടെ നഷ്ടമല്ല....നൂറു കോടിയുടെ നഷ്ടം.... വർഷങ്ങളായി റിസ്ക് എടുത്തു പലരേം കൊന്നും തട്ടിപ്പും പറ്റിച്ചും ഉണ്ടാക്കിയതെല്ലാം ആസ്ത്ര ന്യൂസ്‌ കാരണം ഒറ്റയടിക്ക് കൈവിട്ടു പോകുന്നത് കാണെ ഭ്രാന്ത് പിടിച്ചൊരു അവസ്ഥ.... അന്ന് രാത്രി അച്ഛന്റെ ഭാഗത്താ തെറ്റ് അച്ചൻ സൂക്ഷിക്കണമായിരുന്നു... അറിഞ്ഞപ്പോൾ തന്നെ ആസ്ത്ര ന്യൂസുകാരെ കൊന്ന് കളയണമായിരുന്നു എന്ന് പറഞ്ഞു വന്ന പണിക്കറേ സാഗർ സമാധാനിപ്പിച്ചെങ്കിലും എല്ലാം തിരിച്ചു പിടിക്കാൻ അവന്റെ കയ്യിൽ ഒരൊറ്റ മാർഗമേ ഉണ്ടായിരുന്നുള്ളു....

അന്ന് മദ്യം കഴിച്ചു കൂടെ കിടന്ന അച്ഛനെ പിടയുന്ന ഹൃദയത്തോടെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലുമ്പോൾ അവന്റെ കണ്ണുകൾ ജീവന് തുല്യം സ്നേഹിക്കുന്ന അച്ഛന് വേണ്ടി നിറഞ്ഞിരുന്നു.... " അച്ഛൻ പറയാറില്ലേ ഇതെല്ലാം എനിക്ക് വേണ്ടിയാണെന്ന്.... പറഞ്ഞു ആശിപ്പിച്ചിട്ട് എങ്ങനെ ഇതൊക്കെ കൈവിട്ടു പോകുന്നത് നോക്കി നിൽക്കാൻ ആകും... I am sorry അച്ഛാ..." ചലനമില്ലാതെ കിടക്കുന്ന അച്ഛന്റെ നെറ്റിയിൽ അവസാനമായി ചുംബിച്ചവൻ പറഞ്ഞു.... പിറ്റേന്ന് മരണ വാർത്ത അറിഞ്ഞു വന്ന യാശ്വിനെ സാഗർ പ്രതേകം നോട്ട് ചെയ്തിരുന്നു.... എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ കൈവിട്ടു പോയ ഹോസ്പിറ്റലും ബിൽഡിങ്ങും എല്ലാം തിരികെ പിടിക്കുന്ന തിരക്കിൽ ആയിരുന്നു.... പണിക്കറുടെ മരണം..... അച്ഛന്റെ തെറ്റ് തിരുത്താൻ മകന് ഒരു അവസരം.... അച്ഛന്റെ മരണത്തോട കൂടെ ആ സിമ്പതി നേടി അച്ഛന്റെ പാർട്ടിക്കാരെ തന്നെ മുൻനിർത്തി സീൽ ചെയ്തതെല്ലാം തിരിച്ചു പിടിച്ചു.... എല്ലാം നേടിയെടുക്കുമ്പോഴും അച്ഛനെ കൊന്ന പാപം അവനിൽ ചുറ്റും വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു.... ഉറക്കമില്ലാത്ത രാത്രികൾ... കണ്ണടക്കുമ്പോൾ കാലിട്ടടിച്ചു ഒരു ശ്വാസത്തിനായി പിടയുന്ന അച്ഛൻ.... ആ ഓർമ.....സാഗറിന് കുറ്റബോധത്താൽ നീറിയിരുന്നു.... എന്നാൽ. പിന്നീട് അതിനെല്ലാം പകയായി മാറാൻ അധിക നേരം വേണ്ടി വന്നില്ല....ജീവനോളം തന്നെ സ്നേഹിച്ച തന്റെ അച്ഛനെ കൊല്ലാൻ കാരണ അവനായിരുന്നു ....

ആസ്ത്ര ന്യൂസ്‌ താങ്കൾക്കെതിരെ പ്രവർത്തിച്ചില്ലെങ്കിൽ ഇങ്ങനെ ഒന്നും ഉണ്ടാകില്ലായിരുന്നു..... ഓർമ്മകൾ ചികഞ്ഞെടുത്തത് പോലെ സാഗറിന്റെ മനസ്സിൽ കഴിഞ്ഞു പോയ ഓരോന്നും കടന്നു വന്നു.... അവന്റെ കണ്ണുകളിൽ. പക നിറഞ്ഞു... അവൻ യാശ്വിനരികിൽ ശരീരത്തിലെ വേദന വക വെക്കാതെ പാഞ്ഞു ചെന്നു അവന്റെ കോളറിൽ പിടിയിട്ടു.... " നീ... നീ കാരണമാണ് എനിക്കെന്റെ അച്ഛനെ കൊല്ലേണ്ടി വന്നത്.... ഇപ്പോഴും ഞാൻ അനുഭവിക്കുന്ന വേദന നീ അറിഞ്ഞിട്ടില്ല.... സ്വന്തം അച്ഛനെ കൊല്ലേണ്ടി വന്ന മകന്റെ അവസ്ഥ നീ അറിഞ്ഞിട്ടില്ല " പകയോടെ സാഗർ അലറി... എന്നാൽ യാശ്വിനു ചുണ്ടിൽ പുച്ഛം വിരിഞ്ഞു..... കോളറിൽ പതിഞ്ഞ സാഗറിന്റെ കൈകൾ യാശ്വിൻ തട്ടിയെറിഞ്ഞു .... " നീ ചെയ്ത പാപം... അത് മറ്റുള്ളവരുടെ തലയിൽ കെട്ടിവെക്കാൻ നോക്കിയത് തന്നെ തെറ്റ്.... സ്വന്തം അച്ഛനെ പോലും കൊല്ലാൻ മടിയില്ലാത്ത നീ ഈ ഭൂമിക്ക് ഭാരം തന്നെയാണ്.... " യാശ്വിൻ പറഞ്ഞതും സാഗറിന്റെ കണ്ണുകൾ കുറുകി.... സ്വന്തം അച്ഛനെ കൊല്ലാൻ മടിയില്ലാത്ത നീ... യാശ്വിന്റെ ആ വാക്കുകൾ സാഗറിനെ തളർത്തി കളഞ്ഞിരുന്നു... അതിലുപരി ദേഷ്യം ഇരട്ടിച്ചിരുന്നു...... നിറഞ്ഞ ദേഷ്യത്തോടെ ചോര തുപ്പി യാശ്വിനിലേക്ക് പായാൻ തുനിഞ്ഞ അതേ നിമിഷം അവന്റെ പിന്നിലൂടെ കുത്തി ഇറങ്ങിയ ഇരുമ്പ് അവന്റെ വയറ്റിന് പുറത്തായി തുളഞ്ഞു കയറിയിരുന്നു.... നിന്നനിൽപ്പിൽ സാഗറിന്റെ കണ്ണുകൾ മിഴിഞ്ഞു....

അവന്റെ കണ്ണുകൾ ചോരയാൽ ചുവന്നു..... സഞ്ജുവും ഇവയും ഞെട്ടിത്തരിച്ചു പോയി.... യാശ്വിൻ പകച്ചു നിന്നു.... വയറ്റിലെ ഇരുമ്പിൽ പിടി മുറുക്കിയവൻ ഇടറുന്ന കാലുകളോടെ പിന്തിരിഞ്ഞു നോക്കി..... പിന്നിലുള്ള ആളെ കാണെ അവന്റെ കണ്ണുകൾ തുറിച്ചു പോയി.... " അ... അമ്മാ " അവന്റെ സ്വരം ശോഭയുടെ കാതുകളിൽ തുളച്ചു കയറി.... എന്നാൽ അവന്റെ വയറ്റിൽ കയറിയ അഗ്രഹം ശോഭ വലിച്ചൂരിയ നിമിഷം വായിലൂടെ ഒലിച്ച ചോരയോടെ സാഗർ നിലത്തേക്ക് വീണു പിടഞ്ഞിരുന്നു..... പിടയുന്ന മകനെ നോക്കവേ ശോഭയുടെ കണ്ണുകൾ ഒഴുകി.... നൊന്തു പ്രസവിച്ച മകൻ വയറ്റിൽ. പിടി മുറുക്കി പിടയുന്നത് കാണെ ശോഭയുടെ കരച്ചിലിൻ ചീളുകൾ പുറത്തേക്ക് വന്നു.... പതിയെ പതിയെ പൊട്ടികരച്ചിലായി മകനരികിൽ ആ സ്ത്രീ തളർന്നു ഇരുന്നു പോയിരുന്നു.... " ജനിപ്പിച്ച അച്ഛനെ കൊന്ന ദ്രോഹി.... എങ്ങനെ തോന്നിയെടാ എന്റെ ഏട്ടനെ.... നിന്നെ കൈപിടിച്ച് നടത്തിയത് എന്റെ അച്ഛനല്ലേ.... നിന്റെ ആഗ്രഹങ്ങളെല്ലാം നടത്തി തന്നത് നിന്റെ അച്ചൻ അല്ലെ... നിനക്ക് ശേഷം എന്റെ വയറ്റിൽ വളർന്ന തുടിപ്പിനെ നിന്നോടുള്ള സ്നേഹത്താൽ വേണ്ടെന്ന് വെക്കാൻ പറഞ്ഞത് നീ ശ്വാസമുട്ടിച്ചു കൊന്ന നിന്റെ അച്ഛനാണ്... ആ മനുഷ്യനെ നീ....

നിന്റെ സ്വാർത്ഥതക്ക് വേണ്ടി..... ഈ അമ്മയെ വിധവയാക്കിയിട്ട് എന്താടാ നിനക്ക് ലഭിച്ചത് " മകന്റെ നെഞ്ചിൽ പൊതിരെ തല്ലി ശോഭ പറയുമ്പോൾ... അടയാൻ പോകുന്ന കണ്ണുകളോടെ സാഗർ എല്ലാം കേൾക്കുന്നുണ്ടായിരുന്നു.... അവന്റെ കണ്ണിൽ നിന്നു ചൂട് കണ്ണുന്നീർ ഒഴുകി.....മനസ്സിൽ അച്ഛന്റെ ചിത്രം....ഹൃദയം കീറിമുറിഞ്ഞ വേദന അവന് ഹൃദയത്തിൽ അനുഭവപ്പെട്ടു.... " ആഹ്ഹ " അവസാനമായി അമ്മയോട് ക്ഷമ ചോദിക്കാൻ വാ തുറന്നവൻ വേദനയോടെ വായിലൂടെ ഒഴുകിയ രക്തത്തോട് കൂടെ അവന്റെ ശ്വാസം നിലച്ചു പോയി.... പതംപറഞ്ഞുകൊണ്ടിരുന്ന ശോഭ ഞെട്ടി.... കണ്ണുകൾ തുറന്നു ചലനമില്ലാതെ... ശ്വാസമെടുക്കാതെ കിടക്കുന്ന മകനെ അവർ നോക്കി അലറി കരഞ്ഞു.... " അപ്പു..... മോനെ...... എന്റെ മോനേ... " പൊട്ടിക്കരഞ്ഞു കൊണ്ടവർ സാഗറിന്റെ നെഞ്ചിൽ മുഖം പൂഴ്ത്തുമ്പോൾ ആർക്കും ഒരിറ്റു സഹതാപം തോന്നിയില്ലായിരുന്നു... ഇതിലും വലിയ ശിക്ഷ അവനു ലഭികാനില്ല... സ്വന്തം അച്ഛനെ കൊന്ന് നീറി കഴിഞ്ഞവൻ സ്വന്തം അമ്മയുടെ കൈയാൽ മരണപെട്ടിരിക്കുന്നു.... ജനിപ്പിച്ച സ്ത്രീയുടെ കൈകൊണ്ടുള്ള മരണം... അത് തന്നെയാണ് അവൻ അർഹിച്ചത്..... മരിച്ചു കിടക്കുന്ന സാഗറിന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കരയുന്ന ദൃശ്യം കണ്ണുകൾ കൊണ്ട് ഒപ്പിയെടുത്തു ഇവ ഓർത്തു.....

" യാശ്വി " ജീവയുടെ സ്വരം.... ഒരുനിമിഷം എല്ലാവരുടെയും കണ്ണുകൾ ശോഭയിൽ നിന്നും സാഗറിൽ നിന്നും മാറി ജീവയിലേക്ക് നീണ്ടു.... നിലത്തു ചോരയിൽ ചലനമറ്റു കിടക്കുന്ന സാഗറിനെ കാണെ ജീവ തലയിലെ തൊപ്പി എടുത്തു... പുറകേ വന്ന കോൺസ്റ്റബിൾസും.... സഞ്ജു ജീവക്കരികിൽ ചെന്നു..... " ആന്റിയാ.... സാഗറിനെ " " അല്ലാ....അയാളാണ്...അയളാണ് സാഗറിന്റെ മരണത്തിനു പിന്നിൽ " സഞ്ജു പറയാൻ തുനിഞ്ഞതും യാശ്വിൻ വിലക്കി കൊണ്ട് ദൂരെ ചെയറിൽ ബോധമില്ലാതെ ഇരിക്കുന്ന സേതുനാരായണനെ ചൂണ്ടി..... കൊല്ലണം എന്നുള്ള മനസ്സോടെ തന്നെ വന്നതാണ്.... പക്ഷെ അയാൾ കാരണമാണ് എനിക്കെന്റെ സഞ്ജുവിനെയും യാമിയെയും കിട്ടിയത്...എങ്കിലും ചെയ്ത തെറ്റ് പൊറുക്കാൻ ആവില്ല..... സാഗറിന്റെ കൊലയാളി സേതുനാരായൺ ആണെന്ന് അറിഞ്ഞാൽ ഇറങ്ങാത്ത വിധം പണിക്കറുടെ പാർട്ടിക്കാർ അയാളെ പൂട്ടിക്കോളും..... യാശ്വിൻ ഓർത്തു..... " Take him " ജീവ കൂടെ വന്ന കോൺസ്റ്റബിൾസിനോട് പറഞ്ഞതും അവർ വേഗം ചെന്നു ചെയറിലെ സേതുനാരായണൻറെ കെട്ട് അഴിച്ചു അയാളെ എഴുനേൽപ്പിക്കാം ശ്രേമിച്ചെങ്കിലും കാലു നിലത്തുറക്കാതെ കുഴഞ്ഞു പോയിരുന്നു.... പാതി ബോധത്താൽ വേദനയാൽ സേതു അലറി കരഞ്ഞു പോയി.... യാശ്വിൻ ഇവയെ ഒന്ന് നോക്കി..... അയാളുടെ കാലൊന്നും ഞാൻ തല്ലിയൊടിച്ചേ ഇല്ലാട്ടോ എന്ന ഭാവമായിരുന്നു അവളിൽ...................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story