മനസ്സറിയാതെ...💙: ഭാഗം 19

manasariyathe

എഴുത്തുകാരി: CRAZY GIRL

ചാനൽ വാൻ സന്ദീപ് പണിക്കരുടെ വീടിനു മുന്നിൽ നിർത്തി... ഇവയും സഞ്ജുവും പിന്നെ ഡ്രൈവർ ആയി വന്നിരുന്ന അമേകും.... പിന്നെ വാനിൽ നിന്ന് തന്നെ ലൈവ് ആയി ന്യൂസ് ചാനലിലേക്ക് ഇന്റർവ്യൂ പബ്ലിഷ് ചെയ്യാൻ മായയും മാത്രമായിരുന്നു ഇന്റർവ്യൂ ചെയ്യാൻ വന്നത് ... സഞ്ജുവും ഇവയും കൂടെ സന്ദീപ് പണിക്കരുടെ വീടിനു മുറ്റത്തെ പച്ച പിടിപ്പിച്ച ഗാർഡനിൽ കൊണ്ട് വെച്ച ടേബിളിന് ചെയറിനു അടുത്ത് ക്യാമറ സെറ്റ് ചെയ്തു വെച്ചു.... "ഞങ്ങൾ റെഡി ആയി.. Sir നോട്‌ വരാൻ പറഞ്ഞിരുന്നെങ്കിൽ.."അത്യാവശ്യം വിനയം വരുത്തി തന്നെ ഇവ സന്ദീപ് പണിക്കരുടെ അസിസ്റ്റന്റിനോട് പറഞ്ഞു...... കുറച്ചു നേരത്തെ കാത്തിരിപ്പിന് ശേഷം ഖതർ മുണ്ടും ഷർട്ടും അണിഞ്ഞു ഡൈ ചെയ്ത താടിയും മുടിയും വടിവോത്ത ശരീരവുമായി അയാൾ അവൾക്കരികിൽ വന്നിരുന്നു....

"Hi sir i am ഇവാഗ്നി പരമേശ്വരൻ " ഇവ അയാൾക് നേരെ ഷേക്ക്‌ ഹാൻഡ് നൽകാൻ കൈകൾ നീട്ടി... "Okay ഇവാഗ്നി.... Nice to meet you "അയാളും ഷേക്ക്‌ഹാൻഡ് നൽകി.. "സർനു തിരക്കാണെന്ന് അറിയാം ... So ഒരു ചെറിയ ഇന്റർവ്യൂ.... ആദ്യമായി മന്ത്രിയിലേക്ക് കാലെടുത്തു വെച്ച സന്ദീപ് കുമാറേന്ന ചെറിയ ബിസിനസ്‌ കാരനെ പറ്റി നാട്ടുകാർക്ക് അറിയാൻ വേണ്ടി...അത്രയേ ഞങ്ങൾ ആഗ്രഹിക്കുന്നുള്ളു...." ഇവ പുഞ്ചിരി വരുത്തി പറഞ്ഞു.... "അറിയുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല... ഞാനും ആഗ്രഹിച്ചിരുന്നു ഇത് പോലെ ഇന്റർവ്യൂ... എന്നെ പറ്റി നാട്ടുകാരിൽ എത്തിക്കാൻ..."അയാളും സൗമ്യമായി പറഞ്ഞു.....

"Ok സർ എന്നാൽ നമുക്ക് തുടങ്ങാം..."ഇവ സന്ദീപിനോട് പറഞ്ഞതും അയാൾ അവിടെയുള്ള ചെയറിൽ ഇരുന്നു തൊട്ടടുത്തായി ഇവയും...  "സന്ദീപ് പണിക്കർ... പണിക്കറേന്നത് അച്ഛന്റെ പേരാണോ... " ഇവ സാധാ പോലെ ചോദ്യം തുടങ്ങി ... "അല്ലാ ഞങ്ങളുടെ തറവാട്ടിന് പേരാണ് പണിക്കർ.... പണിക്കർ കുടുംബത്തിൽ ജനിക്കുന്ന എല്ലാവരുടെ പേരിലും പണിക്കർ എന്ന പദം ചേർത്തിരിക്കും.... കുടുംബ പാരമ്പര്യം നിലനിർത്താൻ ആണെന്ന് പറയാം..."സന്ദീപ്പും സൗമ്യമായി പറഞ്ഞു.... " ok thats great... സർ ന്റെ ഫാമിലി? " "ഭാര്യ ശോഭ... ഞങ്ങളുടെ തന്നെ ഒരു പാർലർ നോക്കി നടത്തുന്നു... മകൻ സുശാന്ത്‌ പണിക്കർ... തന്റെ സ്ഥാപനങ്ങൾ നോക്കി നടത്തുന്നു... ഇപ്പൊ സിങ്കപ്പൂരിൽ ബിസിനസ്‌ ടൂറിലാണ്..."

"മകനെയും രാഷ്ട്രീയത്തിലേക്ക് കൊണ്ട് വരാൻ... പ്ലാൻ ഉണ്ടോ..."ഇവ തമാശ രൂപേണ ചോദിച്ചു... "ഞാൻ ഒരിക്കലും നിർബന്തിക്കില്ല... അവനു അങ്ങനെ ഒരു താല്പര്യമുണ്ടെകിൽ എതിർകുകയുമില്ല..." ക്യാമർക്ക് മുന്നിൽ അയാൾ പുഞ്ചിരിയോടെ പറഞ്ഞു.. കുറച്ചു നേരം അവൾ കുടുംബത്തെ പറ്റിയും അയാളുടെ ഹോബ്ബിയെ പറ്റിയും ചോദിച്ചറിഞ്ഞു... അവൾ പ്രധാനമായി ചോദിക്കൻ കരുതിയ പേപ്പർ കൈകളിൽ എടുത്തു... "Sp ഹോസ്പിറ്റലിൽ ഈ അടുത്തായി മെഡിക്കൽ സ്റ്റുഡന്റസ് സമരം നടത്തിയിരുന്നു... അവര്ക് വേണ്ട ഉപകരണങ്ങളൊന്നും അവിടെ ഇല്ലെന്നായിരുന്നു സമരത്തിന് കാരണം... സർ നാട്ടുകാരുടെ സുരക്ഷക് വേണ്ടി പണിത ഹോസ്പിറ്റൽ ആണ്...പുതുതായി നമ്മുടെ തലമുറയിൽ പടിച്ചുയരെണ്ടാ ഭാവിയിലെ ഡോക്ടർമാർക്ക് അതിന്റെതായ വിദ്യാഭ്യാസം നൽകേണ്ടത് നിങ്ങളുടെ കടമയാണ്...

ഇവിടെ എവിടെയെങ്കിലും പാളിച്ച പറ്റിയത് പോലെ തോന്നുന്നുണ്ടോ.." ഇവ വളരെ സൗമ്യമായി തന്നെ ചോദിച്ചു... അവളുടെ ചോദ്യങ്ങൾ ഒന്നും അയാളെ സംശയിലേക്ക് നീക്കരുത് എന്നവൾ ഉറപ്പിച്ചിരുന്നു... എങ്കിലും ഹോസ്പിറ്റലിനെ പറ്റി പറഞ്ഞപ്പോൾ അയാളുടെ മുഖത്തെ പുഞ്ചിരി മായാതിരിക്കാൻ കഷ്ടപ്പെടുന്നത് അവളുടെ കണ്ണുകൾ നോട്ട് ചെയ്തിരുന്നു....അവളുടെ ഉള്ളിൽ പരിഹാസം നിറഞ്ഞു... "ഞാൻ കേട്ടിരുന്നു... മെഡിക്കൽ സ്റുഡന്റ്സിന്റെ സമരം നേരം ഞാൻ മകന്റെ കൂടെ ആയിരുന്നു... പിന്നെ പേരിൽ അതേന്റെ ഹോസ്പിറ്റൽ ആണ്... രാഷ്ട്രീയത്തിൽ ഇറങ്ങിയതിനു ശേഷം ഹോസ്പിയലിലെ കാര്യങ്ങളെല്ലാം മാനേജ്മെന്റിനു ഏല്പിച്ചാണ് ഞാൻ മാറി നിന്നത്...

തന്റെ അശ്രദ്ധ കുട്ടികളുടെ പഠനത്തിൽ ബുദ്ധിമുട്ടാകുമെന്ന് ഞാൻ കരുതിയില്ല...." "സർ പറഞ്ഞു വരുന്നത് ഹോസ്പിറ്റലിൽ നടക്കുന്നതൊന്നും സർ അറിയുന്നില്ല എന്നാണോ..."ഇവ പുരികം ചുളിച്ചു... "അറിയുന്നുണ്ട്... പക്ഷെ എല്ലാം മാനേജ്മെന്റിനെ ഏല്പിച്ചത് കൊണ്ട് ഞാൻ ഹോസ്പിറ്റലിൽ നിന്ന് കുറച്ചു വിട്ടു നിന്നു എന്ന് മാത്രം... പക്ഷെ ഇങ്ങനെ ഒരു സമരത്തെ പറ്റി അറിഞ്ഞപ്പോൾ ഉടനെ തന്നെ അവര്ക് വേണ്ട എല്ലാം അവിടെ എത്തിച്ചിരുന്നു ഞാൻ... ഇനി ഒരിക്കലും ഞങ്ങളുടെ ഭാഗത്തു നിന്നു ഇങ്ങനെ ഒരു അശ്രദ്ധ ഉണ്ടാകില്ല..." അയാൾ ക്യാമെറയിൽ നോക്കി പറഞ്ഞു... മറ്റെന്തെങ്കിലും ചോദിക്കുന്നതിനു മുന്നേ സന്ദീപിന്റെ അസിസ്റ്റന്റ് മുകേഷ് ഇടക്ക് കയറി വന്നു... സഞ്ജു ക്യാമറ ഓഫ്‌ ചെയ്തു...

സന്ദീപിന്റെ ചെവിയിൽ എന്തോ പറഞ്ഞു നടന്നു നീങ്ങി.... "എനിക്കൊരു മീറ്റിംഗ് ഉണ്ടായിരുന്നു... കഴിഞ്ഞെങ്കിൽ..."സന്ദീപ് ഇവയെ നോക്കി... "Ok സർ.... സഞ്ജു ക്യാമറ ഓൺ " ഇവ പറഞ്ഞത് കേട്ട് സഞ്ജു ക്യാമറ ഓൺ ചെയ്തു... "നമ്മുടെ മന്ത്രി സന്ദീപ് പണിക്കർ എന്ന ഈ ബിസിനസുകാരനുമായുള്ള ഇന്റർവ്യൂയിൽ നിങ്ങൾക് സന്ദീപ് പണികേറിനെ കുറിച്ച് കൂടുതൽ അറിയാൻ പറ്റി എന്ന് കരുതുന്നു... ഇത് വരെ നമുക്ക് സഹകരിച്ചു നിന്ന... സന്ദീപ് പണിക്കറിനോട് നന്ദി പറഞ്ഞുകൊണ്ട് ഈ ഇന്റർവ്യൂ ഇവിടം അവസാനിക്കുന്നതാണ്.... ക്യാമറ man സഞ്ജയ്‌ യോകേഷിനോടപ്പം ഇവാഗ്നി പരമേശ്വരൻ ആസ്‌ത്ര ന്യൂസ്‌ " ക്യാമെറയിൽ നോക്കി ഇവ അത്രയും പറഞ്ഞു നിർത്തി...... 

അസ്ത്രയിലെ മീറ്റിംഗ് റൂമിൽ വെച്ചു ഇവയുടെ ഇന്റർവ്യൂ കാണുകയായിരുന്നു യാശ്വിനു ജീവയും ഇവയും സഞ്ജുവും മായായും മറ്റു കുറച്ചു റിപ്പോർട്ടേഴ്‌സും... നാളത്തെ ന്യൂസ്‌പേപ്പറില് കൊടുക്കേണ്ട അത്യാവശ്യം പോയിന്റെസ് നോട്ട് ചെയ്തു കൊണ്ട് അവർ ഇരുന്നു... യാശ്വിൻ കയ്യിലെ പെൻ കറക്കി ഇരുന്നു... പ്രധീക്ഷിച്ച പോൽ യാതൊരു എവിഡൻസും അവനു ലഭിച്ചില്ലായിരുന്നു ... അവൻ ഇവയെ നോക്കി... അവളുടെ cool ആയ ഇരുത്തം കാണെ അവന്റെ നെറ്റിച്ചുളിഞ്ഞു... "സഞ്ജയ്‌ ഇവ ഒഴികെ എല്ലാവർക്കും പോകാം " യാശ്വിൻ പറഞ്ഞു കഴിഞ്ഞതും ജീവയും ഇവയും സഞ്ജുവും ഒഴികെ മറ്റെല്ലാവരും പോയിരുന്നു... "എന്തെങ്കിലും കിട്ടിയോ ജീവ "യാശ്വിൻ ജീവയെ നോക്കി... "ഈ ഇന്റർവ്യൂയിൽ എന്തെങ്കിലും ക്ലൂ കിട്ടുമെന്നാണ് ഞാൻ കരുതിയത്.. പക്ഷെ നമുക്ക് അനുകൂലമായി ഒന്നും ലഭിച്ചില്ല..."

ജീവ തലയിലെ തൊപ്പി ടേബിളിൽ വെച്ചുകൊണ്ട് നെറ്റി തടവി..... "ഇവാഗ്നിക്ക് ഒന്നും പറയാനില്ലേ "യാശ്വിൻ ഇവയ്ക്ക് നേരെ നീണ്ടു..... "യാഷ് തന്നെയല്ലേ പറഞ്ഞത് അയാൾക് സംശയം തോന്നാത്ത വിധം ഇന്റർവ്യൂ ചെയ്യണം അത് ഞാൻ ചെയ്തിരിക്കുന്നു ..."ഇവ പറഞ്ഞത് കേട്ട് യാശ്വിന്റെ നെറ്റി ചുളിഞ്ഞു... "ശെരിയാണ് പക്ഷെ ഇതിൽ സന്ദീപ് കുമാറിന് ഹോസ്പിറ്റലുമായി ബന്ധമുണ്ട് എന്നല്ലാതെ അവിടെ നടക്കുന്നതൊന്നും അറിയുന്നില്ല എന്ന പോൽ ആണ് അയാൾ സംസാരിക്കുന്നത്... അതിനർത്ഥം.. മെഡിസിൻ സംബന്തിച്ചു കുറ്റകൃത്യങ്ങളും അയാളുടെ അറിവോടെ അല്ലെന്നല്ലേ "യാശ്വിൻ അവളെ ഉറ്റുനോക്കി.... "അത് അയാൾ നമ്മളെ പറഞ്ഞു ധരിപ്പിച്ചതാണ്...."

ഇവ പറഞ്ഞതും മൂവരും മനസ്സിലാക്കാതെ അവളെ നോക്കി... "അവൾ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു കൊണ്ട് ഗാലറിയിൽ നിന്ന് രണ്ട് ഫോട്ടോസ് അവര്ക് നേരെ നീട്ടി..." മെഡിസിന്റെ പിക്ചർ ആയിരുന്നു.... മൂവരും ഫോട്ടോയിൽ നിന്ന് കണ്ണെടുത്തു ഇവക്ക് നേരെ ദൃഷ്ടി പതിപ്പിച്ചു.... "സന്ദീപ് പണിക്കറിന് മീറ്റിംഗ് ഉണ്ടെന്ന കാരണത്താൽ ആണ് വേഗം ഇന്റർവ്യൂ നിർത്തിയത്.... ഇന്റർവ്യൂ കഴിഞ്ഞതിനു ശേഷം സഞ്ജുവും മായയും മൈക്ക് സെറ്റ് എല്ലാം വാനിൽ കൊണ്ട് വെക്കാൻ നേരം വെള്ളം വേണമെന്ന പേരിൽ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഞാൻ കയറിയിരുന്നു...." ഇവ പറയുന്നത് മൂവരും കാതോർത്തിരുന്നു... "Mrs സന്ദീപ് . അതായത് ശോഭ സന്ദീപ്... എന്നെ സ്വീകരിച്ചു സോഫയിൽ ഇരുത്തിയിരുന്നു .... ആ നേരമായിരുന്നു മീറ്റിംഗിന് പോകാനായി സന്ദീപ് ഇറങ്ങി വന്നത്...

തനിക് വെള്ളം നൽകുന്നതോടപ്പം ഷുഗറിന്റെ പിൽസ് അദ്ദേഹത്തിന് അവർ നൽകിയിരുന്നു... ആ ഷുഗർ കുറക്കാനുള്ള മെഡിസിന്റെ ഫോട്ടോ ആണ് നിങ്ങൾ ഇപ്പൊ കണ്ടത്...." ഇവ ഒന്നൂടെ ഫോൺ അവര്ക് നീട്ടി... ജീവ അതിലേക്ക് നോക്കി... അപ്പോഴേക്കും ഇവ മറ്റൊരു ഫയൽ അവര്ക് മുന്നിൽ വെച്ചിരുന്നു... "ഇതാണ് sp ഹോസ്പിറ്റലിൽ ഷുഗർ പെഷ്യയെന്റ്സിന് നൽകുന്ന മെഡിസിൻ....ഈ ഫോണിൽ കാണുന്നത് സന്ദീപ് പണിക്കർ ഷുഗറിന് കഴിക്കുന്ന മെഡിസിൻ... രണ്ടും രണ്ട് ബ്രാൻഡ് ആണ്... ഓരോ നാട്ടിലും അദ്ദേഹം ഹോസ്പിറ്റലുകൾ കെട്ടി ഉയർത്തുമ്പോൾ എന്തിനു സ്വന്തം ഹോസ്പിറ്റലിൽ കാണിച്ചിട്ടും അവിടുത്തെ കേസുവാളിറ്റിയിൽ നിന്ന് മെഡിസിൻ വാങ്ങാതെ മറ്റൊരു ബ്രാൻഡിൽ അതും മറ്റൊരു ഷോപ്പിൽ നിന്ന് മെഡിസിൻ വാങ്ങി കഴിക്കുന്നു....ഇതിൽ നിന്ന് തന്നെ മനസിലാക്കാം...

അയാൾക്കറിയാം അയാളുടെ ഹോസ്പിറ്റലിൽ വില കുറിഞ്ഞ വലിയ ഭ്രാന്റുകളുടെ പേര് നൽകി വ്യാജമായ ആരുടെയോ പരീക്ഷണതിൽ നിന്ന് ഉണ്ടാക്കിയ മരുന്നുകളാണ് വിൽക്കുന്നതെന്ന്... അല്ലെങ്കിൽ എന്തുകൊണ്ട് അയാൾക് സ്വന്തം ഹോസ്പിറ്റലിലെ മെഡിസിനുകൾ ഉപയോഗിച്ചൂടാ " ഇവ പറഞ്ഞ് നിർത്തിയതും ജീവയുടെ യാശ്വിന്റെയും കണ്ണുകൾ വിടർന്നിരുന്നു.... "അതിനർത്ഥം ഇതിനു പിന്നിൽ അയാൾ തന്നെയാണ് എന്ന് ഉറപ്പിക്കാം അല്ലെ "ജീവ ഇവയെ നോക്കി... "ഒരു സംശയവുമില്ല... ചുണ്ടിൽ പുഞ്ചിരി നിറച്ചു കഥറും ധരിച്ചു നാട്ടുകാരെ സേവിക്കാൻ എന്ന പേരിൽ ഹോസ്പിറ്റലുകൾ പണിത് പണം വാരി കൂട്ടുകയാണ് അയാൾ....ഇന്നത്തെ ഇന്റർവ്യൂയിൽ പുഞ്ചിരിയോടെ നിന്നിരുന്ന അയാളുടെ ഉൾമുഖം എനിക്ക് വ്യക്തമായിരുന്നു...." ഇവയിൽ പുച്ഛം കലർന്നു.... യാശ്വിൻ അവളെ നോക്കി കാണുകയായിരുന്നു...

ലക്ഷ്യത്തിൽ എത്തിച്ചേരുക അതാണ്‌ അവളുടെ ലക്ഷ്യം....തീയിൽ കൊത്തിയെടുത്ത അഗ്നിയാണവൾ... അവന്റെ ചുണ്ടുകൾ വിടർന്നു.... "So അടുത്ത പ്ലാൻ എന്താണ് "എല്ലാം കേട്ട് തലപെരുത്ത് നിൽക്കുന്ന സഞ്ജു മൂവരേം സംശയത്തോടെ നോക്കി ചോദിച്ചു.... ഇവ യാശ്വിനിൽ തിരിഞ്ഞു ... യാശ്വിന്റെ ചുണ്ടിലെ ഗൂഢമായ പുഞ്ചിരി അവളിലും പകർന്നിരുന്നു.... ******************* ജീവയുടെ ജീപ്പ് ബെൻസു കാറിനു പുറകെ വട്ടമിട്ടു.... സാജൻ സക്കറിയ .. സന്ദീപ് പണിക്കരുടെ പേർസണൽ ഡോക്ടർ... Sp ഹോസ്പിറ്റലിലെ മാനേജ്മെറ്റ് കൈകാര്യം ചെയ്യുന്നതിൽ മുഖ്യ പങ്കുള്ളവൻ.... സന്ദീപ് പണിക്കർ പാർട്ടി പ്രവർത്തകൻ ആയത് കൊണ്ട് തന്നെ തെളിവുകൾ ഒന്നുമില്ലതെ പോലീസ് സ്റ്റേഷനിൽ ഇങ്ങനെയൊരു ആശയം പങ്കു വെക്കാൻ ജീവ തുനിഞ്ഞില്ല....

സ്റ്റേഷനിൽ തന്നെ സന്ദീപ് പണിക്കാരുടെ പാർട്ടി പിൻഗാമികൾ ഉണ്ട്... അതുകൊണ്ട് തന്നെ തക്കതായ എവിഡൻസ് ലഭിക്കാതെ ഇങ്ങനെ ഒരു കേസ് പുറത്ത് വിട്ട് റിസ്ക് എടുക്കാൻ ജീവ തുനിഞ്ഞില്ല... വൈകിയത് കൊണ്ട് തന്നെ സഞ്ജു ബൈക്ക് പാർക്ക്‌ ചെയ്തു ചാവി പോക്കറ്റിൽ ഇട്ടുകൊണ്ട് അസ്ത്രയിലേക്ക് ഓടി.... പെട്ടെന്നായിരുന്നു ഷൂ ലൈസ് ലൂസ് ആയത് അറിയാതെ അതിൽ തടഞ്ഞവൻ മുന്നിലേക്ക് മൂക്കും കുത്തി വീഴാനായി ചാഞ്ഞത്... എന്നാൽ മുന്നിലേക്ക് വീഴാതെ ക്യാപ് ടീഷർറ്റിന്റെ കഴുത്ത് കഴുത്തിൽ മുറുകികൊണ്ടവൻ മുന്നിലേക്ക് ചായാതെ നേരെ നിന്നു.... ഹൂഡീ ഡ്രെസ്സിൽ അറ്റാച്ച് ആയിട്ടുള്ള തൊപ്പിയിലെ വലിച്ചു വീഴാൻ ആയവനെ നേരെ നിർത്തി... അവന്റെ തൊപ്പി വിട്ടുകൊണ്ട് ജീവ സഞ്ജുവിനു മുന്നിൽ വന്നു നിന്നു... "ആർക്കു വായി ഗുളിക വാങ്ങാൻ പോകുവാടാ..."ജീവ അവനെ ഉഴിഞ്ഞു നോക്കി ചോദിച്ചു...

"ഹ്മ്മ് താങ്ക്സ് "സഞ്ജു മെല്ലെ പറഞ്ഞു... "ഏഹ് എന്ത് " ജീവ ചെവി അവനു നേരെ നീട്ടി... കോപ്പ് പറയേണ്ടിയിരുന്നില്ല .. വായിനോക്കി പോലീസ്... സഞ്ജു പിറുപിറുത്തു... "താങ്ക്സ് എന്ന്..."സഞ്ജു ഡ്രസ്സ്‌ നേരെ ആക്കി... മുടി മേലേക്ക് ഒതുക്കി കൊണ്ട് പറഞ്ഞു.... "Its my duty "ഒതുക്കി വെച്ച അവന്റെ മുടിയിൽ വിരൽ കടത്തി കുടഞ്ഞുകൊണ്ട് ജീവ പറഞ്ഞു മുന്നോട്ട് നടന്നു... നല്ല പോലെ സ്പെയിക് ആക്കി വെച്ച മുടിയിൽ വിരൽ കടത്തി കുളവാക്കിയതിന്റെ ദേഷ്യത്തിൽ സഞ്ജു കാൽ ഉയർത്തി അവനെ ചവിട്ടും പോലെ ആക്ഷൻ ഇട്ടു.... "ഹ്ഹ്.. എപ്പളും ഇയാളെ കാണണമല്ലോ...എല്ലാ പെമ്പിള്ളേർക്കും അയാളെ മതി... അയാളെക്കാളും handsome ഞാൻ അല്ലെ.... ഹും പറഞ്ഞിട്ടെന്താ ഇപ്പോഴത്തെ പെമ്പിള്ളേർക് ഒരു സെലക്ഷനുമില്ല..... എന്റെ മായക്ക് മാത്രമാ ഇത്തിരിയെങ്കിലും ബുദ്ധി ഉള്ളത്... പക്ഷെ ചിലനേരം കാലേ വാരി നിലത്തടിക്കാൻ തോന്നും..."

പലതും മനസ്സിൽ പറഞ്ഞുകൊണ്ടവൻ മായക്ക് സീറ്റിൽ വന്നിരുന്നു.... സഞ്ജുവിനെ കണ്ടെങ്കിലും അവളുടെ മുഖം ഇരുണ്ടിരുന്നു... "എന്ത് പറ്റി മായേ നിന്റെ മുഖമെന്താ കടന്നൽ കുത്തിയത് പോലെ "സഞ്ജു വീർതിരിക്കുന്ന അവളുടെ കവിളിൽ കുത്ത് കൊടുത്തു... "ഒന്നുമില്ല..."അവൾ കമ്പ്യൂട്ടറിൽ കണ്ണുകൾ പതിപ്പിച്ചു തറപ്പിച്ചു പറഞ്ഞു "അങ്ങനെ അല്ലല്ലോ... ന്റെ മായ കൊച്ചിന് എന്തോ പ്രശ്നമുണ്ട്..."അവൻ അവൾക്കടുത്തേക്ക് നീങ്ങി ഇരുന്നു ടേബിളിൽ കൈ കുത്തി തല കയ്യിൽ താങ്ങി അവളെ നോക്കി പറഞ്ഞു... "ശെരിയാ എനിക്ക് പ്രശ്നമുണ്ട്... എന്റെ പ്രശ്നം ഇവഗ്നിയാ... സോൾവ് ചെയ്യാൻ പറ്റുമോ നിനക്ക് "മായ അവനെ നോക്കി പറഞ്ഞതും അവന്റെ കുസൃതി നിറഞ്ഞ മുഖം ഗൗരവത്തിലേക്ക് മാറിയിരുന്നു... "അതിനു ഇവ എന്താ നിന്നെ ചെയ്തേ..."അവന്റെ ശബ്ദത്തിൽ നേരിയ കടുപ്പം ഉയർന്നു... "ഇവാഗ്നി നിന്റെ ഫ്രണ്ടൊക്കെ ആണ്...

ന്നാൾ ഞാൻ നിന്നെ സ്നേഹിക്കുന്നവളാ ജീവിതകാലം മുഴുവൻ ജീവിക്കേണ്ടത് നമ്മളാ... അവൾക്കൊരു കുടുംബമായാൽ അവൾ അവളുടെ പാട്ടിനു പോകും നിനക്ക് ഞാൻ മാത്രമേ ഉണ്ടാകുള്ളൂ... നിന്റെ ഫ്രണ്ട് ആയത് കൊണ്ടല്ലേ നിന്റെ ഏട്ടൻ അതായത് എംഡി അവൾക് ഇത്രയും പരിഗണന നൽകുന്നത്... ഇവിടെ വന്നിട്ട് ഒരു വർഷമായി... നമ്മളോടൊന്നും ഇത് വരെ ഒരു പ്രോജെക്ടിനെ പറ്റിയും ഡിസ്‌കസ് ചെയ്തിട്ടില്ല... എന്തിനും ഏതിനും ഇവാഗ്നി... നിന്റെ ഫ്രണ്ട് ആയത് കൊണ്ടാണ് അവൾക് ഇത്രയും പരിഗണന... അവളെക്കാൾ അവകാശം എനിക്കല്ലേ... ഞാൻ അല്ലെ നിന്റെ പെണ്ണ് " അത്രയും പറഞ്ഞു നിർത്തുമ്പോൾ അവൾ ദേഷ്യത്താൽ വിറച്ചിരുന്നു.....

എങ്കിലും ശബ്ദം താഴ്ത്തി പറയാൻ അവൾ ശ്രേമിച്ചു... എന്നാൽ എന്നും നിഷ്കളങ്കമായി നില്കുന്നവന്റെ മുഖം വീർത്തു വന്നു.... ശക്തിയോടെ ഇരുന്ന ചെയർ തട്ടിമറ്റിയവൻ എണീറ്റു പോയി... എല്ലാവരും ശബ്ദം കേട്ട് മായയുടെ സീറ്റിലേക്ക് നോക്കി... ദേഷ്യത്തോടെ നടന്നകലുന്ന സഞ്ജുവിനെ കാണെ എല്ലാവരും മുഖം ചുളിച്ചു മായയെ നോക്കി... മായക്ക് അസ്വസ്ഥത തോന്നി... അതിലുപരി നേരിയ ഭയവും ഇത്രയും കാലം മനസ്സിൽ വെച്ചു നടന്നതെല്ലാം പെട്ടെന്നുള്ള ദേഷ്യത്തിൽ പൊട്ടി പോയി... സഞ്ജുവിന്റെ ദേഷ്യം.... ആദ്യമായിട്ടാണ് ഇങ്ങനെ..... അവൾ ഓർത്തു... ഹ്മ്മ് അല്ലെങ്കിലും അവളെ പറഞ്ഞാൽ അവനു പിടിക്കില്ല... അപ്പോഴും അവളുടെ ചുണ്ടുകൾ കോട്ടി..................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story