മനസ്സറിയാതെ...💙: ഭാഗം 21

manasariyathe

എഴുത്തുകാരി: CRAZY GIRL

സാജനെ കാറിൽ നിന്ന് താങ്ങി കൊണ്ടവൾ ഫ്ലാറ്റിലേക്ക് നടന്നു.... റീസെപ്ഷനിൽ ചെന്ന് അയാളുടെ മുറിയുടെ കീ വാങ്ങുമ്പോൾ റീസെപ്ഷനിൽ നിൽക്കുന്ന പയ്യന്റെ അർത്ഥം വെച്ചുള്ള ചൂഴ്ന്നു നോട്ടം മനസ്സിലാക്കവേ ഇവയുടെ കണ്ണുകൾ അവനെ കത്തിച്ചോന്നു നോക്കി.... അവൻ പകപ്പോടെ നോട്ടം മാറ്റി കീ അവൾക് നൽകി.... "ആ സാറിന്റെ ഒക്കെ ഒരു യോഗം നോക്കണേ..." സാജനേം താങ്ങി പോകുന്ന ഇവയെ നോക്കി റീസെപ്ഷനിലെ പയ്യൻ തൊട്ടടുത്ത് നില്കുന്നവനോട് പറഞ്ഞു... ലിഫ്റ്റിൽ കയറി അയാളുടെ അപാർട്മെന്റിലെ ഡോർ തുറന്നുകൊണ്ടവൾ അയാളെ ബെഡിലേക്ക് തള്ളി... മലർന്നടിച്ചു കൊണ്ടായാൾ ബെഡിൽ വീണു.... നടുവിന് കൈ വെച്ചവൾ ഒന്ന് നിവർന്നു.... "

സാജന് ബോധം വരുന്നതിനു മുന്നേ ജസ്റ്റ് സെർച്ച്‌ it " ഇവയുടെ ബ്ലൂട്ടൂത് സ്പീക്കറിൽ നിന്നു യാശ്വിന്റെ ശബ്ദം ഉയർന്നു... യാശ്വിനും സഞ്ജുവും ജീവയും കാറിൽ നിന്നു ഇവയുടെ കഴുത്തിലെ നെക്‌ളേസിലെ ക്യാമറ ലോക്കറ്റിൽ നിന്ന് തെളിയുന്ന ദൃശ്യങ്ങൾ ലാപ്പിൽ നോക്കി കാണുകയായിരുന്നു... അവൾ തിരയുന്നതെല്ലാം അവളുടെ ലോക്കറ്റിലൂടെ മൂവരും ലാപ്പിലും കണ്ട് കൊണ്ടിരുന്നു... ഇവ ഷെൽഫ് തുറന്നു മൊത്തമായി കണ്ണോടിച്ചു.... "Take that red file " യാശ്വിന്റെ പറഞ്ഞത് കെട്ടവൾ അവിടെ കിടന്ന ചുവന്ന ഫയൽ എടുത്തു തുറന്നു... ഹോസ്പിറ്റലിലെ ഫയൽ ആണെങ്കിലും അവൾക്കതിൽ പ്രതേകിച്ചു ഒന്നും മനസ്സിലായില്ല.... എങ്കിലും ലോക്കറ്റിൽ കാണാൻ പക്കം അവൾ അത് വെച്ചു...

ജീവയും യാശ്വിനും അതിലേക്ക് ശ്രേദ്ധിച്ചു നോക്കി സഞ്ജു ക്യാമറ ഓൺ ചെയ്തു ലാപ്പിൽ കാണുന്നതെല്ലാം പകർത്തി എടുത്തു.... ഫയൽ തിരികെ വെച്ചവൾ വീണ്ടും മൊതമായി തിരഞ്ഞു നോക്കി.... ഷെൽഫിനുള്ളിലെ ലോക്ക് ചെയ്തു വെച്ച ലോക്കർ പോലെയുള്ള കുഞ്ഞു ഷെൽഫ് അവളുടെ കണ്ണുകളിൽ ഉടക്കി ... അവൾ അത് തുറക്കാനായി ശ്രേമിച്ചെങ്കിലും അത് ലോക്ക് ആയിരുന്നു ... അതിന്റെ കീ അവൾ അവിടമാകെ സെർച്ച്‌ ചെയ്തുകൊണ്ടിരുന്നു.... ഷെൽഫിൽ നിന്ന് അകന്നവൾ മിററിനടുത്തുള്ള ടേബിളിൽ എല്ലാം തിരഞ്ഞു.... പെട്ടെന്നാണ് പുറകിൽ നിന്ന് വരിഞ്ഞു മുറുക്കിയത്... അവൾ ഒന്ന് ഞെട്ടി... തല ഉയർത്തി കണ്ണാടിയിലേക്ക് അവൾ കണ്ണുകളുയർത്തി നോക്കി...

കാമം നിറഞ്ഞ കണ്ണുമായി ദേഹം ചുറ്റിപിടിക്കുന്നവനെ അവൾ മിററിലൂടെ കണ്ടു.....കണ്ണാടി കാണുന്ന അവളുടെ ലോക്കറ്റിലൂടെ മൂവരും അത് കണ്ടു... "ഏട്ടാ അവളോട് പോരാൻ പറ... എനിയും നിൽക്കണ്ടാ എന്ന് പറ " ഇവയെ പുറകിൽ നിന്ന് പുണരുന്ന ദൃശ്യം കാണുന്ന സഞ്ജു വെറുപ്പോടെ പറഞ്ഞു... "അതെ യാശ്വി... അവളോട് പറ.... "ജീവയും യാശ്വിനെ നോക്കി... അവന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു.... "ജസ്റ്റ് ലീവ് it iva "യാശ്വിൻ മുരണ്ടു പറഞ്ഞു... "No യാഷ്... I can manage it "അവൾ പതിയെ മൊഴിഞ്ഞു.... "Hey beautiful... What are you doing " നാവ് കുഴഞ്ഞുകൊണ്ടായാൾ ചോദിച്ചു... "Nothing dear... Am just thirsty " അവളും വശ്യമായി പറഞ്ഞു കൊണ്ട് തിരിഞ്ഞു നിന്നു...

ഇപ്പോൾ ലോക്കറ്റിലൂടെ അയാളുടെ മുഖമാണ് മൂവരും ലാപ്പിലൂടെ കണ്ട് കൊണ്ടിരുന്നത്.... അവളിലേക്ക് ചായൻ നിന്നവനെ അവൾ വശ്യമായി പിന്നിലോട്ട് തള്ളി.... അയാളുടെ ചിരി അവിടമാകെ ഉയർന്നു... പുറമെ വശ്യമായി പുഞ്ചിരിച്ചെങ്കിലും അവളുടെ ഉള്ളം കത്തികൊണ്ടിരുന്നു... അയാൾ തൊട്ട ഓരോ ഭാഗവും അവളിൽ പൊള്ളുന്ന പോലെ തോന്നി... എങ്കിലും അവൾ പിന്മാറാൻ തയ്യാറായില്ല... അപ്പോഴാണ് ബെഡിലേക്ക് മലർന്നു കിടക്കുന്നയാളുടെ കഴുത്തിലെ സ്വർണമാലയിലെ ഒരു കുഞ്ഞു ചാവി അവളുടെ കണ്ണിൽ പെട്ടത്.... അതായിരിക്കും ആ ഷെൽഫിന്റെ താക്കോൽ എന്നവൾക് തോന്നി.... അവൾ ബെഡിലേക്ക് കയറി ഇരുന്നു.... പാതി ബോധത്തിലും അയാളുടെ കണ്ണുകൾ തുറന്നു....

"അഗ്നി just stop it " അയാളുടെ ദേഹത്തേക്ക് കയറി ഇരിക്കുകയാണെന്ന് അറിയവേ യാശ്വിൻ അലറി...... അവൾ അത് അവഗണിച്ചുകൊണ്ട് വീണ്ടും അയാളുടെ കഴുത്തോരം മുഖം ചേർത്തു... യാശ്വിനു സഹിക്കേടും പോലെ തോന്നി.... അവൻ കാറിൽ നിന്ന് ഇറങ്ങി ശക്തിയായി ഡോർ അടച്ചു.... ദേഷ്യം നിയന്ത്രിക്കാൻ ആവാതെ അവന്റെ കൈകൾ കാറിൽ വീശിയടിച്ചു... വേദന തോന്നിയില്ല.. പകരം ചോര തിളക്കുന്ന പോലെ തോന്നി... പെണ്ണാണവൾ... തന്റെ അമ്മയെ പോലെ യാമിയെ പോലെ.... എന്തിനു വേണ്ടി ആണെങ്കിലും ഒരു പെണ്ണിനെ ഇങ്ങനെ അയക്കാൻ പാടില്ലായിരുന്നു.... പക്ഷെ കേൾക്കില്ല... അവൾ അത് കേൾക്കില്ല... She is a bldy idiot .... യാശ്വിൻ മുരണ്ടു...

കാമത്താൽ അയാളുടെ കണ്ണുകൾ കൂമ്പി അടഞ്ഞു... മദ്യത്തിന് ലഹരിയാൽ തന്റെ മുന്നിൽ നില്കുന്നവൾ ആരാണെന്ന് പോലും അയാൾക് അറിയണമെന്നില്ല... കാമത്തിന് സുഖത്തിൽ ഏത് പെണ്ണിലേക്കും ലയിച്ചു ചേരാൻ മാത്രമായിരുന്നു അയാളുടെ മനസ്സ് പുലമ്പിക്കൊണ്ടിരുന്നത്... അയാളിൽ നിന്ന് അകന്നു മാറിയതും അയാൾ കണ്ണുകൾ വലിച്ചു തുറന്നവളെ നോക്കി.... മങ്ങിച്ച പോലെ അയാളുടെ കണ്ണുകൾ അവൾക് നേരെ നീണ്ടു... ടേബിളിലെ മദ്യ കുപ്പി കയ്യിലെടുത്തുകൊണ്ടവൾ അയാൾക് നേരെ നടന്നു തൊട്ടടുത്തായി ഇരുന്നു.... സാജന്റെ കണ്ണുകൾ തിളങ്ങി... കയ്യിൽ കരുതിയ മദ്യ കുപ്പി അവൾ അയാളുടെ ചുണ്ടോടു അടുപ്പിച്ചതും അവളെ കൺചിമ്മാതെ നോക്കിയവൻ മുഴുവനായി കുടിച്ചു തീർത്തു... അയാളുടെ കണ്ണുകൾ അടഞ്ഞു പോയി ബോധം മറഞ്ഞയാൾ ബെഡിലേക്ക് വീണു... ഇവയുടെ ചുണ്ടുകളിൽ പുച്ഛം നിറഞ്ഞു....

സഞ്ജു ആശ്വാസത്തോടെ തൊട്ടടുത്തു ഇരിക്കുന്നവന്റെ തോളിൽ നെറ്റി മുട്ടിച്ചു.... അവൻ ശ്വാസം പോലും നിലച്ചു പോയിരുന്നു...അവളെ ഒറ്റക്ക് അയാളുടെ കൂടെ.... കുറച്ചു നേരം ലാപ്പിൽ തെളിഞ സാജനുമായുള്ള ഇവയുടെ നിമിഷങ്ങൾ.... സഞ്ജു ശ്വാസം നേരെ വിട്ടു... അവളൊരിക്കലും ആരിലും തോൽവി സമ്മതിക്കില്ല എന്നറിയാം... പക്ഷെ എന്തിന്റെ പേരിലാണെങ്കിൽ പോലും നാളെ അവൾക് നേരെ എന്തേലും മോശമായി വരുമോ എന്നവന് ഭയം തോന്നി.... അവൻ ആസ്വസ്ഥതയോടെ ജീവയുടെ തോളിൽ നെറ്റി മുട്ടിച്ചു നിന്നു.... "സഞ്ജു are you okay "ജീവ അവന്റെ മുടിയിൽ വിരൽ കടത്തി വിട്ടു.... "മ്മ്ഹ്ഹ് "അവൻ ആസ്വസ്ഥതയോടെ അല്ലെന്ന് മൂളി.... ജീവ വലം കൈകൊണ്ടവന്റെ തലക് പിന്നിലെ മുടിയിൽ തലോടി.... സഞ്ജു അനങ്ങാതെ നിന്നു.... ജീവ അവനെ തലോടി കൊണ്ട് തന്നെ ലാപ്പിൽ നോക്കി...

അവൾ അയാളുടെ കഴുത്തിലെ സ്വർണ മല അഴിക്കുന്നതും അതിലെ താക്കോൽ എടുത്തു ഷെൽഫിൽ നിന്നു വേണ്ട ഫൈലിന്റെ ഫോട്ടോസ് ഒക്കെ എടുത്തുകൊണ്ടു തിരികെ ചെയിൻ അയാളുടെ കഴുത്തിൽ തന്നെ അണിഞ്ഞു... ശേഷം ഇവ കഴുത്തിലെ ലോക്കറ്റ് അഴിച്ചെടുത്തുകൊണ്ട് അയാളുടെ ഷർട്ടിന്റെ പോക്കറ്റിലെ പെന്നിൽ അത് ഫിറ്റ്‌ ചെയ്തു വെച്ചു.... പുറത്തിറങ്ങാനായി തുനിഞ്ഞതും പിന്നെ എന്തോ ഓർത്ത പോലെ അവൾ അയാളുടെ പേഴ്സിൽ നിന്നു പണം എടുത്തുകൊണ്ടു അവിടെ നിന്നും ഇറങ്ങി.... ഇവ അവിടെ നിന്നും ഇറങ്ങുമ്പോൾ കണ്ടു അവളെ ഉഴിഞ്ഞു നോക്കുന്ന ആ റീസെപ്ഷനിലെ പയ്യന്മാരെ.... "എത്രയാ മോളെ ഫീസ് "അവളെ നോക്കി വശ്യമായി ചോദിച്ചതും അവൾ പുഞ്ചിരിയോടെ അവർക്കരികിൽ ചെന്നു... ഇരുവരും അവളെ നോക്കി നിന്നു....

പെട്ടെന്നാവളുടെ പുഞ്ചിരി മാഞ്ഞുകൊണ്ട് ചോദിച്ചവന്റെ കോളറിൽ പിടിച്ചു അവൾക്കടുത്തേക്ക് അടുപ്പിച്ചു... "നിന്റെ അമ്മേടെ ഫീസ് പറയടാ... എന്നിട്ട് ഞാൻ പറഞ്ഞു തരാം " അവന്റെ കവിളിൽ കുതിപിടിച്ചു കൊണ്ടവൾ പറഞ്ഞുകൊണ്ട് ശക്തിയോടെ തള്ളി പുറത്തേക്ക് നടന്നു.... ദേഷ്യം തോന്നി അവൾക്.... പുറത്തേക്ക് വന്നു കാറിനടുത്തു എത്തിയതും ആരുടെയോ കൈകൾ അവളെ പൊതിഞ്ഞു കൊണ്ട് അകന്നു നിന്നു... രണ്ടുനിമിഷം ഒന്നും മനസ്സിലാകാതെ അവൾ നിന്നു...പിന്നെയാണ് ദേഹത്തിലെ ജാക്കറ്റ് അവൾ കാണുന്നത്... അവൾ മുന്നിൽ നിൽക്കുന്ന യാശ്വിനെ നോക്കി.... "പോകാം "അവൻ ഭാവവെത്യാസമില്ലാതെ ചോദിച്ചു.... അവളിൽഡ ദേഷ്യമെല്ലാം മാഞ്ഞു പോയിരുന്നു... അവൾ ഒന്നൂടെ ദേഹം മറച്ചു വെച്ച ജാക്കറ്റിൽ ഒന്ന് നോക്കി... പിന്നെ കുസൃതി ചിരിയോടെ യാശ്വിനെയും... "എന്നെ കെയർ ചെയ്യണ്ട യാഷ് "അവൾ അവനെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു...

" കൂടുതൽ വിളച്ചിലെടുക്കാതെ വണ്ടിയിൽ കയറെഡി "യാശ്വിൻ അവളെ നോക്കി കനപ്പിച്ചു പറഞ്ഞെങ്കിലും അവളിലെ പുഞ്ചിരി മാഞ്ഞില്ലായിരുന്നു... ഇവയും യാശ്വിനും കാറിൽ കയറിയതും പിന്നിലെ സീറ്റിലേക്ക് നോക്കി... ജീവയുടെ തോളിൽ ചാഞ്ഞു സഞ്ജു ഉറങ്ങിയിരുന്നു... "ബൈക്ക് നാളെ വന്നു എടുക്കാം ജീവ "യാശ്വിൻ പറഞ്ഞത് കേട്ട് ജീവ മൂളി.. കയ്യിലെ ലാപ് എല്ലാം റെഡി ആക്കി വെച്ചുകൊണ്ട് തോളിൽ നെറ്റിമുട്ടിച്ചു മയങ്ങുന്നവന്റെ തല അവൻ മടിയിൽ വെച്ചു കൊടുത്തു.... മടിയിൽ ഒന്ന് മുഖം ഉരസിക്കൊണ്ട് സഞ്ജു നല്ല പോലെ കിടന്നു.... ജീവ മുന്നിലിരിക്കുന്നവരെ നോക്കി... യാശ്വിൻ ഡ്രൈവിംഗ് ആണ്... ഇവ പുറത്തേക്കും കണ്ണിട്ടു ഇരിക്കുന്നു... അവന്റെ കണ്ണുകൾ സഞ്ജുവിലേക്ക് നീങ്ങി... മടിയിൽ തല ചയിച്ചു ഉറങ്ങുന്നവന്റെ മുടിയിൽ അവൻ തലോടി... ഇടക്കെപ്പോഴോ മുടിയിൽ തലോടുന്ന ജീവയുടെ കൈകൾ സഞ്ജു വലിച്ചു കൊണ്ട് ഇറുക്കെ പുണർന്നു കിടന്നു.... ജീവയിൽ ചെറുച്ചിരി മോട്ടിട്ടു....................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story