മനസ്സറിയാതെ...💙: ഭാഗം 7

manasariyathe

എഴുത്തുകാരി: CRAZY GIRL

ഇവയ്ക്ക് വല്ലാതെ ദേഷ്യം തോന്നി... മുറിയിലേക്ക് നടന്നുകൊണ്ടവൾ വാതിൽ കാലുകൊണ്ട് തട്ടി... ഡോർ ശബ്ദത്തോടെ അടഞ്ഞു.... ബെഡിൽ വെച്ചിരുന്ന ബുക്കുകൾ ദേഷ്യത്തോടെ എടുത്തുകൊണ്ടവൾ മേശയിലേക്ക് എറിഞ്ഞു... കൈകൾ തരിച്ചു വന്നു... "എനിക്ക് ചോദിക്കാനും പറയാനും ആരുമില്ലെങ്കിലും അവനെന്താ... ഞാൻ ഒറ്റക്കാണ്.. എനിക്ക് അങ്ങനെ മതി... എന്റെ പ്രൈവസിയിൽ കയറി ചോദ്യം ചെയ്യാൻ അവൻ ആരാണ്..."അവളുടെ മുഖം ദേഷ്യത്താൽ വിറച്ചു കൊണ്ടിരുന്നു... കൈകൾ ചുരുട്ടിപിടിച്ചവൾ ഉയർന്ന ദേഷ്യത്തോടെ നിന്നു.... ഡോർ തുറന്നു വന്ന സഞ്ജു ദേഷ്യം കൊണ്ട് വിറക്കുന്ന ഇവയെ കാണെ അവൻ മെല്ലെ ഡോർ അടച്ചു...

ദേഷ്യത്തിന്റെ ചൂടിൽ അവൾ അവൻ വന്നതൊന്നും അറിഞ്ഞില്ല... അവനത് മനസ്സിലായി... അവൻ അവളെ പുറകിൽ നിന്ന് പുണർന്നുകൊണ്ട് തോളിൽ താടി കുത്തി...... ഇവ അനങ്ങിയില്ലാ.... "ഇവാ "അവൻ നേർമയായി വിളിച്ചു... "എന്റെ പ്രൈവസിയിൽ കയറി ചോദ്യം ചെയ്യാൻ അവൻ ആരാണ് സഞ്ജു... എന്നെ ആരു വിളിച്ചോ ഇല്ലയോ... അതൊന്നും അയാളെ ബാധിക്കുന്ന കാര്യമല്ലല്ലോ.... ഞാൻ ഒറ്റയാണ്... എനിക്ക് ആരും വേണ്ടാ ആരും എന്നെ വിളിക്കുകയും വേണ്ടാ... പിന്നെന്തിനാ യാഷ് എന്നോട് ഇങ്ങനെയൊക്കെ പറയുന്നേ..."ഇവ ഉള്ളിലുള്ളതെല്ലാം പുറത്ത് പറഞ്ഞു... സഞ്ജു എല്ലാം കേട്ടുകൊണ്ട് അവളെ തിരിച്ചു നിർത്തി.......

ദേഷ്യത്താൽ അവളുടെ മൂക്കും കവിളും ചുവന്നിരിക്കുന്നു ചുണ്ടുകൾ ദേഷ്യത്താൽ വിറ കൊള്ളുന്നു... സഞ്ജു അവളെ ഇറുക്കെ പുണർന്നു... "നിനക്ക് ഞാനില്ലേ ഇവ... ഏട്ടൻ പേടി കൊണ്ടാ... നീ വിചാരിക്കും പോലെ ഏട്ടൻ അത്ര ദുഷ്ടനോന്നുമല്ല... ഞങ്ങളോട് സ്നേഹം കൊണ്ടാ "സഞ്ജു അവളുടെ പുറം തലോടി ശാന്തമാക്കാൻ നോക്കി... "ആയിക്കോട്ടെ.. നിങ്ങളെ സ്നേഹിക്കുന്നതിനു ബാക്കിയുള്ളവരെ പഴിചാരുന്നതെന്തിനാ... അങ്ങേർക്കു അങ്ങേരുടെ കുടുംബം വലുതായിരിക്കും എന്ന് കരുതി ബാക്കിയുള്ളവരെല്ലാം ശത്രുക്കൾ അല്ലാ... "ഇവ അപ്പോഴും ദേഷ്യത്തോടെ മൊഴിഞ്ഞു കൊണ്ടിരുന്നു...

ഇനി എത്ര പറഞ്ഞാലും അവൾ പറയുന്നതിൽ നിന്ന് പിന്മാറില്ല എന്നറിയുന്നത് കൊണ്ട് തന്നെ കൂടുതൽ ഒന്നും പറയാതെ അവൻ അവളുടെ പുറം തലോടി.... "എന്തൊക്കെ ആണേലും ആരുമില്ലെന്ന് നീ പറയരുത് ഇവ... നിനക്ക് ഞാനില്ലേ... നീ പഞ്ചാര കുട്ടൻ അല്ലേടി ഞാൻ "അവൻ ക്യൂട്ട് കളിച്ചു പറഞ്ഞതും അവളുടെ ദേഷ്യത്താൽ വിറഞ്ഞു പോയ ചുണ്ടുകളിൽ നേരിയ പുഞ്ചിരി വിരിഞ്ഞിരുന്നു... ദേഷ്യത്താൽ മുഷ്ടി ചുരുട്ടി പിടിച്ച കൈകളിലെ ഭലം അയഞ്ഞുകൊണ്ടവൾ തന്നെ പുണർന്നിരിക്കുന്ന സഞ്ജുവിനെയും തിരിച്ചും പുണർന്നു... അവൾ തണുത്തെന്ന് മനസ്സിലായതും സഞ്ജു ദീർഘശ്വാസം വിട്ടു..... 💙💙💙💙💙💙💙

ഇടതൂർന്ന അവളുടെ മുടിയിലെക്ക് അവന്റെ മുഖം പൂഴ്ത്തി നിന്നു... കാച്ചിയ എണ്ണയുടെ മണം അവന്റെ നാസികയിൽ തുളച്ചു കയറി... അവന്റെ കൈകൾ അവളുടെ ഇടുപ്പിലെ മറുകിൽ തലോടി കടന്നു പോയി.... അവളിലെ ചിരി ഉയർന്നു... "Why i am addicted to you "അവൻ വിടർന്ന കണ്ണുകളോടെ ചോദിച്ചു... മറുപടിയില്ല പകരം അവളുടെ ചിരി മണികൾ അവന്റെ ചെവിയിൽ പതിഞ്ഞു... അവളിലേക്ക് അടുത്ത് നിൽക്കാൻ നിന്നതും എന്നും പോലെ അവൾ ദൂരേക്ക് മാഞ്ഞു പോയി... വിയർത്തു ഞെട്ടിയവൻ ബെഡിൽ ഇരുന്നു....എന്നും പോലെ ഹൃദയമിടിപ്പ് ഉയർന്നു.... തൊണ്ട വറ്റുന്നത് പോലെ... "ആരാണ് നീ... എന്തിനാണ് എന്നെ നീ അലട്ടുന്നത്...

വെറുമൊരു സ്വപ്നമാണോ... അതോ ഇനി വരും കാലങ്ങളിലെ യഥാർഥ്യമോ "അവൻ സ്വയം ഹൃദയത്തോട് ചോദിച്ചു.... കാറ്റിൽ വീശിയടിക്കുന്ന തുറന്നിട്ട ജനൽ ഡോറിന്റെ ശബ്ദം കേൾക്കേ അവൻ ജനഭാഗത്തേക്ക് നോക്കി... ശക്തമായ കാറ്റ് അവനെ തഴുകി പോയതും ഇടിമിന്നൽ തെളിഞ്ഞുകൊണ്ട് ശക്തമായ മഴ ഭൂമിയിലേക്ക് പതിച്ചിരിന്നു... കാലിൽ നിന്ന് പുതപ്പ് എടുത്തു മാറ്റി കൊണ്ടവൻ ബെഡിൽ നിന്ന് എണീറ്റു ജനലൊരം നടന്നു... തുറന്നിട്ട ജനൽ അടക്കാൻ കൈകൾ പുറത്തേക്ക് ഇട്ടതും ഗേറ്റിലെ ഓൺ ചെയ്തു വെച്ച ലൈറ്റ്റിന്റെ പ്രകാശത്താൽ ഗേറ്റിനുമുട്ടിയ മതിലിനു മേലെ ഇരിക്കുന്ന രൂപത്തെ കണ്ടവൻ ഒന്ന് ഞെട്ടി....

വീണ്ടും രണ്ട് നിമിഷം സൂക്ഷിച്ചു കണ്ണുകൾ പതിപ്പിച്ചപ്പോൾ ആണ് ശക്തമായ ഇടിമിന്നലുള്ള മഴയത്ത് ഗേറ്റിനു മേലെ കാലുകൾ മടക്കി മുട്ടിന്മേൽ കൈകൾ ചേർത്തു പിടിച്ചു കണ്ണുകൾ അടച്ചു മഴയെ സ്വീകരിക്കുന്ന പോലെ മുഖമുയർത്തി ഇരിക്കുന്നവളേ അവൻ മനസ്സിലായത്... "ഭ്രാന്താണോ ഇവൾക്ക് "അവന്റെ നെറ്റിച്ചുളിഞ്ഞു.. ജനൽകമ്പിയിൽ പിടിച്ചുകൊണ്ടവൻ അവളിൽ തന്നെ നോക്കി നിന്നു... "ഞാൻ പറഞ്ഞതിൽ എന്താണ് തെറ്റ്... നീ പറ സഞ്ജു അവൾ വന്നിട്ട് ഇത്രയും ദിവസമായി ഇന്നേവരേ അവളെ അന്നോഷിച്ചു ആരെങ്കിലും വിളിക്കുന്നത് നീ കേട്ടിരുന്നു പറയ്യ് " അവൾക് വേണ്ടി വാദം പറയാൻ വന്ന സഞ്ജുവിനോട്‌ യാശ്വിൻ ദേഷ്യത്തോടെ ചോദിച്ചു...

"ഈ ദിവസങ്ങളിൽ മാത്രമല്ല .. എന്നവളെ ഞാൻ കണ്ടുമുട്ടിയോ.. അന്ന് മുതൽ ഞാൻ കണ്ടിട്ടില്ല ഏട്ടാ അവളുടെ വീട്ടുകാർ അവളെ വിളിക്കുന്നതോ അവൾ അവരെ വിളിക്കുന്നതോ ഒന്നും..."സഞ്ജു പറഞ്ഞതും യാശ്വിൻ അവളെ പുരികം ചുളിച്ചു നോക്കി.... "എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട് അവൾക് ചോദിക്കാനും പറയാനും കുടുംബമൊന്നുമില്ലേ എന്ന് ... അവൾക് അച്ഛനുണ്ട് അമ്മയുണ്ട് ഒരനിയനുണ്ട്... പക്ഷെ ഇന്നേവരെ അവർ വിളിക്കുന്നതോ... അവരെ പറ്റി പറയുന്നതോ എന്തിനു അവരുടെ ഒരു ഫോട്ടോ പോലും അവൾ കാണിച്ചിട്ടില്ല..... എത്രയൊക്കെ തന്റെടമുണ്ടെന്ന് പറഞ്ഞാലും അവളുടെ മനസ്സിൽ ഒരു വലിയ മുറിവുണ്ട്... അതെനിക് അറിയില്ലാ...

എനിയറിയുകയും ഇല്ലായിരിക്കും... പക്ഷെ എത്ര പോക്കാണെങ്കിലും ഇവ എനിക്ക് എന്നും ബെസ്റ്റാണ്... ഏട്ടൻ വഴക്ക് പറഞ്ഞോളൂ അവഗണിച്ചോളു... പക്ഷെ അവളെ വേദനിപ്പിക്കരുത്... അത്രയേ ഈ എനിക്ക് പറയാനുള്ളു " സഞ്ജു പറഞ്ഞുകൊണ്ട് പോയത് അവൻ ഓർത്തു... വീണ്ടും കണ്ണുകൾ അവിടേക്ക് നീങ്ങിയതും അവൾ അതെ ഇരുത്തമായിരുന്നു... ഒന്നൂടെ നോക്കികൊണ്ടവൻ ജനൽ അടച്ചുകൊണ്ട് ബെഡിൽ വന്നു ... കണ്ണിന്മേലെ കൈകൾ വെച്ചു മലർന്നു കിടന്നു... "മോനെ കൊണ്ട് പോകാനെന്താ ആരും വരാഞ്ഞത്... വന്നിട്ട് ഇന്നേവരെ വിളിചുമില്ലല്ലോ ..." "എനിക്കെങ്ങനാ അറിയാനാ "ദേഷ്യത്താൽ മൊഴിഞ്ഞുകൊണ്ടവൻ വാതിക്കൽ വന്നു നിന്നു....

അവന്റെ കണ്ണുകൾ ആ വലിയ കെട്ടിടത്തിന്റെ ഗേറ്റിന്മേൽ തങ്ങി നിന്നു...വരില്ലെന്ന് അറിയാം എങ്കിലും നേരിയ പ്രധീക്ഷ ആ കുഞ്ഞു മനസ്സിൽ നിലനിന്നിരുന്നു.... എല്ലാരുമുണ്ട് എന്നാൽ ആരുമില്ലാഞ്ഞൊരു അവസ്ഥ... ഒറ്റപ്പെടൽ.... വേദനയാണ്... ഹൃദയം മുറിഞ്ഞു പോകുന്ന പോലെയുള്ള വേദനയാണ്.... കണ്ണുകൾ ഇറുക്കെ അടച്ചുകൊണ്ടവൻ ചെരിഞ്ഞു കിടന്നു.... പക്ഷെ കണ്ണിൽ തെളിഞ്ഞു വന്നത് ആ കുഞ്ഞു രൂപം... പതിയെ അത് മാഞ്ഞുകൊണ്ട് ഗേറ്റിംമേലെ മഴയത്ത് ഇരിക്കുന്നവളുടെ ദൃശ്യം അവനിൽ നിറഞ്ഞു നിന്നു... അവൻ ആസ്വസ്ഥതയോടെ വേഗം ബെഡിൽ നിന്നു എണീറ്റു നടന്നു...

ഡോർ തുറന്നുകൊണ്ടവൻ താഴേക്ക് നടന്നു താഴെ ഒരു കുടയെടുത്തു കൊണ്ട് ഹാളിലെ ഡോർ ചാരിയിരിക്കുന്നത് കൊണ്ട് തന്നെ വേഗം തുറന്നുകൊണ്ടവൻ പുറത്തേക്ക് നടന്നു.... അവളിലേക്ക് നടക്കുമ്പോഴും അവന്റെ കണ്ണുകൾ അവളിൽ തന്നെ തങ്ങി നിന്നു... " അഗ്നി... " ചിന്തകളിൽ നിന്ന് ഞെട്ടിയവൾ താഴേക്ക് നോക്കി... കുടയും പിടിച്ചു നിൽക്കുന്ന യാശ്വിൻ കാണെ അവളുടെ കണ്ണുകൾ വിടർന്നു.... "മഴയല്ലേ ഇറങ് താഴെ "അവൻ പറഞ്ഞതും ആദ്യത്തെ അമ്പരപ്പ് മാറിയതും... കാലുകൾ താഴെ ഇറക്കി വെച്ചു ഗേറ്റിൽ നിന്ന് താഴേക്ക് തുള്ളി... മുന്നിലേക്ക് ചാഞ്ഞവളെ അവൻ കൈകൾ കൊണ്ട് താങ്ങി നിർത്തി... അപ്പോഴാണ് മുടിയിലും മുഖത്തും പറ്റികിടക്കുന്ന മഴ വെള്ളത്തിനിടയിലും ചുവന്നു കലങ്ങിയ അവളുടെ കണ്ണുകൾ അവൻ കണ്ടത്... "R u crying "യാശ്വിൻ നെറ്റിച്ചുളിച്ചു

"ഹ്ഹ്... Never ever... ഇവാഗ്നി പരമേശ്വരൻ കരയാറില്ല... അതറിയില്ലേ യാശ്വിൻ "ചുണ്ടുകളിൽ പരിഹാസം നിറച്ചവൾ പറഞ്ഞു... അവൻ ഒന്നും പറഞ്ഞില്ലാ...കാരണം അവൻ വെക്തമായി കണ്ടിരുന്നു കള്ളം പറയാത്ത അവളുടെ കണ്ണുകൾ പറയുന്നത്... "ഹ്മ്മ് വാ "അവൻ വിളിച്ചതും അവൾ വേഗം മുന്നോട്ട് നടന്നു... എന്നാൽ മുന്നോട്ട് നടക്കുന്നവളുടെ കൈകളിൽ പിടിത്തമിട്ടവൻ കുടക്കുള്ളിൽ അവളെ നിർത്തി... "എന്നിൽ അധികാരം സ്ഥാപിക്കുന്നത് എനിക്കിഷ്ടമല്ല യാഷ്.. Leave me "അവന്റെ കൈക്കുള്ളിൽ നിന്ന് കൈകൾ കുടഞ്ഞവൾ കനപ്പിച്ചു പറഞ്ഞു... "എന്ന പോടീ "അവളെ കുടയിൽ നിന്ന് തള്ളിയവൻ പറഞ്ഞുകൊണ്ട് മുന്നിലേക്ക് നടന്നു....

"അഹങ്കാരി "അവൻ സ്വയം മൊഴിഞ്ഞു നടന്നു... "Rascal "തള്ളി പോകുന്നവനെ നോക്കി അവൾ ചുണ്ടുകൾ കൂർപ്പിച്ചു പറഞ്ഞു.... ******************* "ഹച്ച് " "ഈ തണുപ്പും വെച്ചു ഇന്ന് പോകണോ മോളെ... ഒരു രണ്ട് ദിവസം കൂടെ നിന്നൂടെ "ലക്ഷ്മി മൂക്ക് തുടക്കുന്നവളെ നോക്കി പറഞ്ഞു... "വേണ്ട ആന്റി... ഇന്ന് പോയാൽ പെട്ടെന്ന് എല്ലാം ready ആകാം... "അവൾ ബാഗ് കയ്യിലെടുത്തു പറഞ്ഞു "ഞങ്ങളോട് ദേഷ്യമാണോ ചേച്ചി "യാമിനി സങ്കടത്തോടെ ചോദിച്ചു... "ഹേയ്... എനിക്കെന്തിനാ ദേഷ്യം... "ഇവ അവളുടെ കവിളിൽ തട്ടി... "എനിയും വരണേ... സ്വന്തം വീട് പോലെ കരുതണം... ഫ്ലാറ്റ് പറ്റിയില്ലെങ്കിൽ മോൾ ഇങ്ങോട്ട് തന്നെ വരണം "ലക്ഷ്മി അവളുടെ മുർദ്ധാവിൽ തലോടി...

"അത് വേണ്ട ആന്റി... കൂടുതൽ അടുത്താലേ വെറുത്തു പോകും "അവൾ കുസൃതിയോടെ പറഞ്ഞുകൊണ്ട് മറുപടി കാക്കാതെ തിരിഞ്ഞു നടന്നു... "Ok യാഷ്... "യാശ്വിനോടും യാത്ര പറഞ്ഞുകൊണ്ടവൾ വീട്ടിൽ നിന്ന് ഇറങ്ങി... അവൾക്കൊപ്പം അവളുടെ ബാഗ് പിടിച്ചുകൊണ്ടു സഞ്ജുവും... മീഡിയക്ക് അടുത്ത് തന്നെ ഫ്ലാറ്റ് കിട്ടിയിരുന്നു ഒരു പത്ത് മിനിറ്റ് മാത്രം ദൂരമേ ഉള്ളു .... " fourth ഫ്ലോർ ലിഫ്റ്റിനു അടുത്തുള്ള റൂം... നീ ഫുഡ്‌ വാങ്ങി വാ..."സഞ്ജുവിനോട് പറഞ്ഞുകൊണ്ട് ഇവ ബാഗ് എല്ലാം എടുത്തു ലിഫ്റ്റിൽ കയറി... റൂമിന്റെ ഡോർ തുറന്നു ബാഗേല്ലാം ഒരു മുറിയിൽ കയറ്റി വെച്ചുകൊണ്ടവൾ റൂമിൽ നിന്ന് ഇറങ്ങി ഹാൾ ആകെ കണ്ണോടിച്ചു നടന്നു...

ഫുഡ്ടും വാങ്ങി സഞ്ജു ലിഫ്റ്റിൽ കയറി ഫോർത് ഫ്ലോറിൽ ഇറങ്ങിയതും ലിഫ്റ്റിനടുത്തുള്ള രണ്ട് ഓപ്പോസിറ്റ് മുറി കാണെ അവൻ നെറ്റി ചുളിച്ചു.. അവൻ ഓപ്പോസിറ്റ് മുറിയുടെ നടുക്ക് നിന്നു ഏത് മുറിയാണെന്ന് കൺഫ്യൂഷനോട് നോക്കി... അപ്പോഴാണ് വലത്തേ ഭാഗത്തെ മുറിയിലെ ഹാളിൽ ബാഗ് കണ്ടത്... അവൻ വേഗം അതിനകത്തേക്ക് കയറി.... ഹാളിലെ ബാത്‌റൂമിൽ നിന്ന് ശബ്ദം കേട്ടുകൊണ്ടവൻ ടേബിളിൽ ഫുഡ്‌ വെച്ചു പാക്കറ്റ് പൊളിച്ചു.. "ഇവാ ചൂടാറുന്നതിനു മുന്നേ വാ കഴികാം "സഞ്ചു വിളിച്ചു പറഞ്ഞു പ്ലേറ്റിൽ പൊറോട്ടയും കറിയും ഒഴിച്ചു... ബാത്‌റൂമിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ടതും അവൻ തല ചെരിച്ചു നോക്കി...

ബാത്‌റൂമിൽ നിന്ന് ഇറങ്ങി വരുന്നയാളെ കണ്ടതും അവന്റെ കണ്ണുകൾ മിഴിഞ്ഞു... അരക്ക് ബാത്ത് ടവൽ കെട്ടി കുളിച്ചിറങ്ങിയ ജീവ മുന്നിൽ നില്കുന്നവനെ കണ്ടു നെറ്റിച്ചുളിച്ചു നോക്കി... "നീയെന്താ ഇവിടെ "ജീവ മുന്നോട്ട് നടന്നു... സഞ്ജു പകപ്പോടെ ചുറ്റും നോക്കി... "ഇവാ "ജീവ പറഞ്ഞതിന് മറുപടി നൽകാതെ അവൾ ഒച്ചതിൽ വിളിച്ചു... "സഞ്ജു ഇതാണ് മുറി നീയെന്താ അവിടെ " എതിർ മുറിയിലെ വാതിക്കൽ നിന്ന് പറയുന്ന ഇവയെ കണ്ടതും സഞ്ജു ഇവയെയും പിന്നെ ബാത്ത് ടവലിൽ നിൽക്കുന്ന ജീവയെയും മാറി മാറി നോക്കി നിന്നു പോയി............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story