മനസ്സറിയാതെ...💙: ഭാഗം 8

manasariyathe

എഴുത്തുകാരി: CRAZY GIRL

"Hey ജീവ..." ജീവയെ കണ്ടതും ഇവ അവളുടെ മുറിയിൽ നിന്ന് ഇറങ്ങി ജീവയുടെ അപാർട്മെന്റിലേക്ക് കയറി... "ഇവാഗ്നി... താൻ ഇവിടെ "ജീവ അവളെ സംശയത്തോടെ നോക്കി... "ഇനി മുതൽ ഞാൻ ദേ അവിടെയാണ്..."ഇവാ അവളുടെ മുറി ചൂണ്ടി പറഞ്ഞു... "അപ്പൊ നമ്മൾ ഇനി neighbor ആണല്ലേ "ജീവ കൈകൾ കെട്ടി ചിരിയോടെ ചോദിച്ചു... ഇവ തലയാട്ടികൊണ്ട് സഞ്ജുവിലേക്ക് നോക്കി... അവൻ അപ്പോഴും മിഴിച്ചു നില്കുവാണ്... അത് കാണെ ഇവയുടെ നെറ്റിചുളിച്ചു.. "ഡാ സഞ്ജു "ഇവ അവനെ വിളിച്ചതും അവൻ ഞെട്ടികൊണ്ട് അവളെ നോക്കി... പിന്നെ ബാത്‌ടവൽ മാത്രം ഇട്ട് നിൽക്കുന്ന ജീവയെയും... "ശ്യെ താൻ പോയി തുനി ഉടുക്കെടോ...

നീ ഇങ് വന്നേ ഇവാ" ബോധത്തിൽ വന്നവൻ ഇവയുടെ അടുത്തേക്ക് നടന്നു കൊണ്ട് ജീവയോട് പറഞ്ഞു ഇവയുടെ കയ്യും വലിച്ചു നടന്നു... അവന്റെ പോക്ക് കാണെ ജീവ അമ്പരപ്പോടെ നോക്കി... എന്നാ അവളെ മുറിയിലാക്കി വീണ്ടും തന്റെ മുറിയിൽ കയറുന്ന സഞ്ജുവിനെ കാണെ ജീവ നെറ്റിച്ചുളിച്ചു... "താൻ എനിയും പോയില്ലേ..."അതെ നിർtത്തം നിൽക്കുന്ന ജീവയെ നോക്കി സഞ്ജു ചോദിച്ചു കൊണ്ട്... ടേബിളിൽ വെച്ച ഫുഡിന്റെ പാക്കറ്റും എടുത്തു കാറ്റ് പോലെ ഇവയുടെ മുറിയിൽ കയറി ഡോർ അടച്ചു... ആദ്യത്തെ പകപ്പ് മാറിയതും ജീവക്ക് ചിരി വന്നു..... "Idiott"ജീവ പറഞ്ഞു കൊണ്ട് ഡോർ അടച്ചു... *******************

"ഏട്ടൻ എവിടെ പോകുവാ "സഞ്ജു വീട്ടിലേക്ക് കയറുമ്പോൾ ടീഷർട്ടും സ്പോർട്സ് പാന്റും അണിഞ്ഞു പോകുന്ന യാശ്വിൻ കാണെ സഞ്ജു ചോദിച്ചു... "പുറത്ത് "അത്രമാത്രം പറഞ്ഞുകൊണ്ടവൻ ഷൂസ് ലൈസ് കെട്ടാൻ തുടങ്ങി... "ഹാ നീ വന്നോ...ഞാൻ കരുതി ലേറ്റ് ആകുമെന്ന് "സഞ്ജുവിനെ കണ്ടതും ലക്ഷ്മി പറഞ്ഞു... "ആഹ് ഞാൻ രാത്രി വരാമെന്ന് കരുതിയതാ... ഇവക്ക് എവിടെയോ പോണമെന്നു "സഞ്ചു സോഫയിലേക്ക് ചാഞ്ഞിരുന്നു കൊണ്ട് മൊബൈൽ സ്ക്രോൾ ചെയ്തു പറഞ്ഞു... "നിനക്ക് കൂടെ പോകാമായിരുന്നില്ലേ "ലക്ഷ്മി അവനടുത്തു ഇരുന്നു... "അവൾ കൂട്ടണ്ടേ മമ്മാ..."അവൻ ചിണുങ്ങി കൊണ്ട് ലക്ഷ്മിയുടെ മടിയിൽ കിടന്നു മൊബൈൽ നോക്കുവാൻ തുടങ്ങി...

"മമ്മ ഞാൻ ഇറങ്ങുവാ "യാശ്വിൻ പറഞ്ഞു... "വേഗം വരുമോ " "ഇല്ല വൈകും "അത്രയും പറഞ്ഞുകൊണ്ടവൻ വേഗം ഇറങ്ങി... ബൈക്കിൽ വേഗതയോടെ പോകുമ്പോൾ അവന്റെ മനസ്സിൽ പലതും ഉണ്ടായിരുന്നു.... മാളിനടുത്തുള്ള cctv ഫൂട്ടേജ് ഉള്ളയിടം ചെന്നുകൊണ്ടവൻ സെക്യൂരിറ്റിയോട് ചോദിച്ചു... "എന്തേലും പ്രോബ്ലം ഉണ്ടോ sir " മുന്നിലെ cctv ഫൂട്ടേജ് നോക്കി നിൽകുമ്പോൾ ആണ് സെക്യൂരിറ്റി ചോദിച്ചത് കേട്ട് യാശ്വിൻ ഒന്നുമില്ലെന്ന് പറഞ്ഞു കൊണ്ട് cctv യിൽ ദൃശ്യത്തിൽ ശ്രദ്ധ പുലർത്തി.... "മറ്റൊന്നുമല്ലാ കുറച്ചു മുന്നേ ഒരു പെൺകുട്ടിയും വന്നു നോക്കിയിരുന്നു "സെക്യൂരിറ്റി പറഞ്ഞത് കേട്ട് യാശ്വിൻ നെറ്റി ചുളിച്ചു അയാളിലേക്ക് നോക്കി...

"പെൺകുട്ടിയോ "യാശ്വിൻ സെക്യൂരിറ്റിയെ നോക്കി നെറ്റി ചുളിച്ചു... "അതെ sir... " യാശ്വിൻ സംശയത്തോടെ അയാളെ തന്നെ നോക്കി... പിന്നെ പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്തു കൊണ്ട് ഇവയുടെ ഫോട്ടോ എടുത്തു അയാൾക് നേരെ നീട്ടി... "ഇവളാണോ " "അതെ sir... ഈ കുട്ടി ആണ്... എന്തോ കളഞ്ഞു പോയി അതാരേലും എടുക്കുന്നുണ്ടോ എന്ന് നോക്കാനാണെന്ന് പറഞ്ഞത് "അയാൾ ഓർത്തെടുത്തു പറഞ്ഞു... അയാൾ പറഞ്ഞത് കേൾക്കേ യാശ്വിന്റെ ചുണ്ടിൽ മന്ദഹാസം വിടർന്നു... അപ്പൊ എനിക്ക് മുന്നേ നീ വന്നിരിക്കുന്നു... എനിക്കറിയമായിരുന്നു... നീ അല്ലാ ചെയ്തത് എന്ന് തെളിയിക്കാൻ ശ്രേമിക്കുമെന്ന്... പക്ഷെ ഇത്ര നേരത്തെ... ഞാൻ കരുതിയില്ലാ...

യാശ്വിന്റെ ചുണ്ടിൽ ഗൂഢമായ പുഞ്ചിരി വിരിഞ്ഞു... കുറച്ച് നേരത്തെ പരിശ്രമത്തിന് ശേഷം മാളിൽ നിന്ന് ഇറങ്ങുന്ന മമ്മയും യാമിനെയെയും ഇവയോട് എന്തോ സംസാരിച്ചു റോഡ് മറികടക്കുന്നതും അവര്ക് നേരെ നേരിയാ അകൽച്ചയോടെ മുട്ടിയില്ല എന്ന മട്ടിൽ പോകുന്ന പജെറോ ജീപ്പ്പും... അതൊന്നും അറിയാതെ നടന്നകലുന്ന അവര്ക് പുറകെ ജീപ്പിൽ നിന്ന് ഇറങ്ങിയ രണ്ട് മൂന്ന് പേര് ടവൽ വെച്ചു മുഖം മറച്ചു കേട്ടുന്നതുമെല്ലാം യാശ്വിന്റെ കണ്ണുകൾ പകർത്തിയെടുത്തു... ഒരു നിമിഷം വൈകിയില്ല... വണ്ടിയുടെ നമ്പർ പ്രകാരം ഉടമയെ കണ്ട് പിടിച്ചു ഉടമയുടെ അടുത്തേക്കവൻ പറപ്പിച്ചു വിട്ടു.... കാർ ബൈക്ക് നന്നാകുന്ന വർക്ക്‌ ഷോപ്പിന് അടുത്തവൻ ബൈക്ക് നിർത്തി മുന്നിലേക്ക് നടന്നു...

നിരത്തിയിട്ട വണ്ടികളുണ്ട്... പക്ഷെ ആകെ ശൂന്യം... നെറ്റിച്ചുളിച്ചവൻ മുന്നിലേക്ക് നടന്നതും പ്രധീക്ഷിച്ചത് കണ്ടത് പോലെ അവന്റെ കണ്ണുകൾ വിടർന്നു... നിലത്ത് വീണു വേദനയോടെ പുളഞ്ഞു കിടക്കുന്നവരുടെ നടുക്ക് സ്റ്റൂൾ ഇട്ടു ഇരിക്കുന്നവളെ കാണെ അവന്റെ ചുണ്ടുകൾ വിടർന്നു.... യാശ്വിൻ വന്നത് അറിഞ്ഞതും അവളിൽ ഗൂഢമായ പുഞ്ചിരി വിരിഞ്ഞു... "എനിക്കറിയാമായിരുന്നു നീ ഇതിനു പുറകെ ഉണ്ടാകുമെന്ന്... പക്ഷെ ഇത്ര നേരത്തെ കരുതിയില്ലാ..."കൈകൾ കെട്ടിയവൻ അവളോടായി പറഞ്ഞു... "ഇവാഗ്നി അങ്ങനെയാണ് ചെയ്യാത്ത തെറ്റിന് താൻ എന്നെ പഴിചാരി പറഞ്ഞു അത് തെളിയിക്കേണ്ടത് എന്റേം കൂടി ആവിശ്യമാണല്ലോ "

അവളും ഗൗരവത്തോടെ എന്നാൽ ചുണ്ടിലെ നേരിയ പുഞ്ചിരിയോടെ പറഞ്ഞു... അവൻ ഒന്ന് മന്തഹസിച്ചു കൊണ്ട് ചുറ്റും വേദനയോടെ പുളയുന്നവരെ നോക്കി... അവന്റെ കണ്ണുകളിൽ പക എരിഞ്ഞു.... "ബോധമുണ്ട്... പോകുന്നതിനു മുന്നേ ആരാണെന്ന് തനിക് ചോദിക്കാം...അതിനു വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ" യാശ്വിനോട് പറഞ്ഞവൾ പുറത്തേക്ക് നടന്നു അവന്റെ ബൈക്കിനു ചാരി ഇരുന്നു കയ്യിലെ പൊടി തട്ടി.... അകത്തെ അലർച്ച കേൾക്കേ അവൾ മന്തഹസിച്ചു.... സമയം നീങ്ങിയതും ടീഷർട്ടിന്റെ കൈ മടക്കി ഇറങ്ങി വരുന്നവനെ കാണെ അവൾ നേരെ നിന്നു...അവൻ മുന്നിൽ വന്നു നിന്നതും അവൾ അവനെ ഉറ്റുനോക്കി..

"പ്രധീക്ഷിരുന്നു... Advertisement ചെയ്യില്ലെന്ന് നിരസിച്ച ഏതെങ്കിലും ബ്രാൻഡിന്റെ ഉടമ ആയിരിക്കും എന്ന്... പക്ഷെ... ഇന്നലെ വന്ന നിന്റെ നാട്ടുകാരന്റെ കമ്പനി ആകുമെന്ന് കരുതിയില്ല...."യാശ്വിൻ പറഞ്ഞതും അവളുടെ കണ്ണുകൾ സംശയത്താൽ ചുളിഞ്ഞു... "Its വിഷ്ണു... വിഷ്ണു നമ്പ്യാർ... " യാശ്വിന്റെ നാവിൽ നിന്നു ആ പേര് കേട്ടതും അവളുടെ കൈകളിലെ മുഷ്ടി ചുരുട്ടി പിടിച്ചു....അത് കാണെ യാശ്വിന് ഒന്ന് മന്തഹസിച്ചു.... അവൻ ബൈക്കിൽ കയറി ഇരുന്നതും പ്രധീക്ഷിക്കാതെ അവളും വേഗം കയറി ഇരുന്നിരുന്നു... യാശ്വിൻ നെറ്റിച്ചുളിച്ചവളെ നോക്കി.. "ഹാ ഇത്രയൊക്കെ ചെയ്തു തന്നതല്ലേ യാഷ്.. എന്നെ ആ ടൗണിൽ ഒന്ന് ഇറക്കിയാൽ മതി "അവൾ പറഞ്ഞത് കേട്ടവൻ അമർത്തി മൂളി... തിരികെ ടൗണിൽ ഇറക്കാതെ അവളെ അവളുടെ ഫ്ലാറ്റിനു മുന്നിൽ തന്നെ നിർത്തിയവൻ പോകുമ്പോൾ എന്തുകൊണ്ടോ ദേഷ്യമൊന്നും തോന്നിയില്ലാ...

അടുപ്പവും തോന്നിയില്ല... പകരം ചെറിയ തോതിൽ ഒരു അത്ഭുതം തോന്നി.... ഒന്നിലും വകവെക്കാതെ നടക്കുന്ന അവളോടും അവളുടെ പ്രവർത്തിയോടും... ******************* "മായേടെ വീട്ടിൽ ആരൊക്കെ ഉണ്ട് "സഞ്ജു അവളുടെ ചെയറിനടുത്തു ഇരുന്നുകൊണ്ട് അവളുടെ ടേബിളിൽ കൈ താങ്ങി കൈക് മുകളിൽ തല വെച്ചു അവളേം നോക്കി ഇരുന്നു ചോദിച്ചു.. "അച്ഛനും അമ്മയും ഞാനും "മായ അവനെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു... "ആഹാ ഒറ്റമോളാണല്ലേ "അവൻ അവളിലേക്ക് ഒന്നൂടെ അടുത്തിരുന്നു ആവേശത്തോടെ ചോദിച്ചു... അവൾ ചിരിച്ചുകൊണ്ട് അവനിൽ നിന്ന് കണ്ണുകളെടുത്തു കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്തു....

അവന്റെ നോട്ടം തന്നിലേക്ക് തന്നെയാണെന്ന് അറിയവേ അവൾക് ആകാശം മുട്ടെ പൊങ്ങിയത് പോലെ തോന്നി.... "Hey ഇവ വന്നു " അവൻ വേഗം അവൾക്ടുത്തു നിന്നു എണീറ്റു ഇവയുടെ സീറ്റിലേക്ക് പോയി... മായ അവൻ പോകുന്നത് മങ്ങിയ മുഖത്തോടെ നോക്കി... ഇവയുടെ തോളിൽ ചാഞ്ഞു കിടക്കുന്നവനെ കാണെ അവളുടെ മുഖം മങ്ങിക്കൊണ്ടിരുന്നു.... അവൾ ഇരുണ്ട മനസ്സോടെ കമ്പ്യൂട്ടറിലേക്ക് തിരിഞ്ഞു....  "ഇവാ നീ ഇന്നലെ എന്നോട് പറയാതെ പോയത് മമ്മയെയും യാമിയെയും അപകടപെടുത്താൻ ശ്രമിച്ചവരുടെ അടുത്തേക്ക് ആയിരുന്നു അല്ലെ..." ഇവയുടെ തോളിൽ ചാഞ്ഞു കൊണ്ട് സഞ്ജു കടുപ്പിച്ചു ചോദിച്ചതും അവൾ മൂളി...

"അതെന്താ നിനക്ക് എന്നെയും കൊണ്ട് പോയാൽ... ഇനി ഇമ്മാതിരി പണിക് ഒറ്റക്ക് പോയാൽ ഉണ്ടല്ലോ "സഞ്ചു അവളോട് കനപ്പിച്ചു പറഞ്ഞു.. "ആരു പറഞ്ഞു ഞാൻ ഒറ്റക്കാണെന്ന്.. എന്റെ കൂടെ യാഷ് ഉണ്ടായിരുന്നു "മുന്നിലെ കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്ത് കൊണ്ടവൾ പറഞ്ഞു.... "അതറിഞ്ഞു... ഏട്ടൻ തന്നെയാ എന്നോട് ഇതൊക്കെ പറഞ്ഞത്... ബൈ തെ ബൈ നിങ്ങൾ തമ്മിലുള്ള പ്രശ്നമൊക്കെ തീർന്നോ "സഞ്ജു അവളെ കണ്ണുകൾ വിടർത്തി നോക്കി... "അതിനു ഞങ്ങൾ തമ്മിൽ എന്ത്‌ പ്രശ്നം "ഇവ അവനെ നെറ്റിച്ചുളിച്ചു നോക്കി "അല്ലാ കണ്ടാൽ കീറി പറിക്കാൻ നിൽക്കാൻ ചീറ്റ പുലികൾ ആയിരുന്നല്ലോ രണ്ടും അതുകൊണ്ട് ചോദിച്ചതാ..

."സഞ്ജു കൂസൽ ഇല്ലാതെ പറഞ്ഞു കൊണ്ട് അവളിലേക്ക് ചാഞ്ഞിരുന്നു... "ആയിരിക്കാം അതിനുമൊരു കരണം ഉണ്ടാകും... പക്ഷെ ആ ദേഷ്യമൊന്നും ചില അവസരങ്ങളിൽ കൊണ്ട് വരേണ്ടതില്ല... കാരണം ചില നേരം ഒരേ ലക്ഷ്യത്തിലേക്ക് നോട്ടമിടുന്ന ശത്രുവും മിത്രവും ഒറ്റക്കെട്ടായി നിന്നാലേ വിജയത്തിലേക്ക് കടക്കൂ .." ഇവ പറഞ്ഞതും സഞ്ജു മനസ്സിലായത് പോലെ ഇരുന്നു.... "സഞ്ജയ്‌ "യാശ്വിന്റെ അലർച്ച അവിടെ മുഴങ്ങിയതും സഞ്ജു ഞെട്ടലോടെ എണീറ്റു നിന്നു... മുന്നിൽ ഗൗരവത്തോടെ നിൽക്കുന്ന യാശ്വിൻ കാണെ അവൻ ഉമിനീരിറക്കി.. "കഴിഞ്ഞ വീക്കിലെ ഫയൽസിലെ ഇമ്പോര്ടന്റെ കോൺടെന്റ് എല്ലാം ടൈപ്പ് ചെയ്തു വെക്കാൻ പറഞ്ഞത് ചെയ്തോ "യാശ്വിൻ അവനെ കടുപ്പിച്ചു ചോദിച്ചതും സഞ്ചു തല കുനിച്ചു ഇല്ലെന്ന് തലയാട്ടി... "വർക്ക്‌ time വർക്ക്‌ ചെയ്യണം...

അല്ലാതെ ലൂസ് ടോക്ക്കിന്‌ നിൽക്കരുത്..."അവനു നേരെ കൈ ചൂണ്ടി ദേഷ്യപ്പെട്ടുകൊണ്ട് യാശ്വിൻ പോയതും സഞ്ജു ദീർഘാശ്വാസം വിട്ടു അവനെ നോക്കി നിൽക്കുന്ന എല്ലാവരേം നോക്കി വളിച്ച ചിരി നൽകി അവൻ ഇവയെ നോക്കി... ചിരിച്ചു മറിയുന്ന അവളെ കാണെ അവന്റെ കണ്ണുകൾ കൂർത്തു... "നീ പൊടി മരംകേറി "അവളെ നോക്കി ചുണ്ട് കൂർപ്പിച്ചവൻ പറഞ്ഞതും അവളിലെ ചിരിയുടെ ആക്കം കൂടിയാതെ ഉള്ളു....  അഞ്ചു മണി ആയതും ഒരുവിധം അസ്ത്രയിൽ നിന്ന് എല്ലാവരും ഇറങ്ങിയിരുന്നു.... ഇവ ബാഗിൽ കഴുത്തിലൂടെ ഇട്ടു കൊണ്ട് സഞ്ജുവിനൊപ്പം ഇറങ്ങി... "ഇനിയെന്താ പരിവാടി "സഞ്ചു അവളെ നോക്കി... "റൂമിൽ പോകണ്ടാ... വന്നിട്ട് ഫുൾ ജോബിൽ തന്നെ അല്ലേ... നമുക്കും ഒരു മൈൻഡ് ഫ്രീ ആക്കണ്ടേ " ഇവ അവനെ നോക്കി വശ്യമായി പറഞ്ഞു... "നീ എന്താ ഉദേശിച്ചേ "അവൻ അവളെ ഉഴിഞ്ഞോന്നു നോക്കി...

"നീ മനസ്സിൽ കരുതിയത് തന്നെ... അങ്ങ് വിട് പഞ്ചാരെ "അവന്റെ താടിയിൽ പിടിച്ചു തല ആട്ടി കൊണ്ടവൾ പറഞ്ഞതും അവനു ചിരി വന്നിരുന്നു.... രണ്ടുപേരും പിന്നൊന്നും ചിന്തിക്കാതെ ബൈക്ക് പറപ്പിച്ചു വിട്ടിരുന്നു.... പബ്ബിലെക്ക് കാൽ കുത്തിയതും ചെവി പൊട്ടും വിധം ഡിജെ സോങ്ങിന്റെ ശബ്ദം ഇരുവരുടേം കാതിൽ തുളച്ചു കയറി... പാട്ടിന്റെ ഈണത്തിൽ തുള്ളി നടന്നുകൊണ്ടവർ അവിടെയുള്ള ചെയറിൽ ഇരുന്നു... ഇവ ബാഗ് അവിടെ വെച്ചു കൊണ്ട് ഡാൻസ് കളിക്കുന്നവരിൽ കണ്ണുകൾ നീക്കി... കൂടെ അവളുടെ ശരീരവും പാട്ടിനോത്തു ആടികൊണ്ടിരുന്നു... ഇവ ഇന്ന് വളരെ ഹാപ്പി ആണെന്ന് സഞ്ജുവിന് തോന്നി...

മുന്നിലെ കുഞ്ഞു സിൽവർ ഗ്ലാസിൽ നീല ആൽക്കഹോലിക് ഡ്രിങ്ക് വന്നതും ഇവ ഒറ്റയടിക്ക് കുടിച്ചു കൊണ്ട് പ്ലേറ്റിലെ മുറിച്ചു വെച്ച ചെറു നാരങ്ങ വായിട്ട് കടിച്ചു... അത് കാണെ സഞ്ജുവിന്റെ നാവ് പുളിക്കുന്നത് പോലെ അവന്റെ മുഖം ചുളിച്ചു കൊണ്ട് മൂക്ക് ഇറുക്കെ പിടിച്ചവൻ ഡ്രിങ്ക് ഒറ്റയടിക്ക് കുടിച്ചു... കരൾ പുകയുന്നത് പോലെ അവൻ തോന്നി... കുറച്ചു നേരം വേണ്ടി വന്നു അവൻ ഒന്ന് നേരെയാകാൻ... അപ്പോഴും കൂസൽ ഇല്ലാതെ അഞ്ചാറുവട്ടം ഡ്രിങ്ക് വായിലേക്ക് കമിഴ്ത്തുന്നവളെ അവൻ മിഴിച്ചു നോക്കി... "കരൾ കത്തി പോകുമെടി "അവളുടെ കുടി കാണെ അവൻ പറഞ്ഞു... "കത്തുന്നുണ്ടേൽ അങ്ങ് കത്തി വെന്തു തീരട്ടെടാ...

"അവൾ വശ്യമായി പറഞ്ഞുകൊണ്ട് ചിരിച്ചു... സഞ്ജു തല കുടഞ്ഞു.... ആൽക്കഹോളിക്കിന്റെ അംശം അവളുടെ ശരീരത്തിൽ പ്രവർത്തിക്കാൻ തുടങ്ങി... കണ്ണുകൾ മാടി അടയുന്നുണ്ടെങ്കിലും ചെയറിൽ നിന്നു എണീറ്റുകൊണ്ടവൾ ഡാൻസ് കളിക്കുന്നവരുടെ ഇടയിൽ ചെന്നു പാട്ടിനോത്തു ഡാൻസ് തുടങ്ങി... സഞ്ജു ചിരിയോടെ അവളെ നോക്കി മുന്നിൽ നിരത്തിയിട്ട കളർ ഡ്രിങ്ക്സ് എല്ലാം കുടിച്ചു... അവനും അവൾക്കൊപ്പം ആടാൻ തുടങ്ങി.... ഇടയ്ക്കിടെ ദേഹത്ത് മുട്ടുന്നവരെയൊക്കെ നോട്ടം കൊണ്ടവൾ നേരിട്ടു... അതുകൊണ്ട് തന്നെ പലരും അവളുടെ നോട്ടത്തിൽ പിൻവാങ്ങി പോയിരുന്നു.... *******************

" എനിക്കൊന്നും ചെയ്യാൻ കഴിയില്ല യാഷ്... തെളിവ് വേണം... അതില്ലാതെ ചെറു കരു നീക്കാൻ പോലും തനിക്കാകില്ല... " കാർ ഡ്രൈവ് ചെയ്യുന്ന യാശ്വിനോടായി ജീവ പറഞ്ഞു... "തെളിവ് കണ്ടെത്തിയാൽ പുറം ലോകം കാണാത്ത വിധം പൂട്ടുമോ നീ "യാശ്വിൻ അവനെ ഗൗരവത്തോടെ നോക്കി... "ഓഫ്‌കോഴ്സ്... തെളിവ് ഉണ്ടേൽ അവനു വേണ്ടി എത്ര കൊമ്പത്തിൽ നിന്നു സപ്പോർട്ട് വന്നാലും... ഞാൻ നോക്കില്ല... ചങ്ങലക്കിട്ടു പൂട്ടിയിടും..."ജീവ ഉറച്ച വാക്കോടെ പറഞ്ഞു നിർത്തി... സിഗററ്റ് പ്രൊമോഷന് വേണ്ടി വന്നതായിരുന്നു ക്യാമൽ കമ്പനിയിൽ (സാങ്കല്പികം )വിഷ്ണുവും എംപ്ലോയീസും... ഒരു harmful പ്രോഡക്ടിനു പ്രൊമോഷന് വേണ്ടി തന്റെ ചാനലിൽ advertisement ചെയ്യില്ല എന്ന് പറഞ്ഞതും കുറച്ചു വാക് തർക്കങ്ങൾ ഒക്കെ ഉണ്ടായെങ്കിലും തന്റെ വാക്കിൽ നിന്ന് യാശ്വിൻ പിന്മാറിയില്ല... ഇരുണ്ട മുഖത്തോടെ ഇറങ്ങി പോയവരിൽ വിഷ്ണു ഇവയിൽ തന്നെ നോക്കി നില്കുന്നത് കേബിനിൽ നിന്ന് കണ്ടത് കൊണ്ടാണ് അവനടുത്തേക്ക് നീങ്ങിയത്...

വിഷ്ണു അവരുടെ എംപ്ലോയീസ് ആണെങ്കിലും അതികം തർക്കത്തിന് ഒന്നും നിന്നില്ല... അതുകൊണ്ട് തന്നെ ഇവയെ പറ്റി അങ്ങനെ പറഞ്ഞപ്പോൾ വിശ്വസിച്ചു... മറ്റൊന്നും കൊണ്ടല്ല അവളുടെ സ്വഭാവത്തെ പറ്റി ചെറിയൊരു അറിവ് ഉള്ളത് കൊണ്ടത് തന്നെയാണ്.... എന്നാൽ മമ്മയ്ക്കു യാമിനിക്കും അപകടം വന്നത് അവൾ വഴിയാണെന്ന് തോന്നിയെങ്കിലും താൻ പറഞ്ഞപ്പോളെല്ലാം എല്ലാം കേട്ടു നിന്നു അവസാനം പൊട്ടി തെറിച്ചു പോയപ്പോൾ അവൾ അല്ലാന്ന് എന്ന് മനസ്സിലാക്കിയിരുന്നു... കരണം അവളെ അറിഞ്ഞടുത്തോളം ചെയ്തത് എന്താണെങ്കിലും ആർക്കു മുന്നിലും തുറന്നു പറയാൻ യാതൊരു മടിയും ഇല്ലാത്തവൾ ആണ് ഇവാഗ്നി പരമേശ്വരൻ....

അതുകൊണ്ട് തന്നെ അന്നത്തെ ആ ഗുണ്ടകളെ അവൾ കണ്ട് പിടിക്കുമെന്ന് തനിക് ഉറപ്പുണ്ടായിരുന്നു.... പക്ഷെ ഇപ്പോഴും അവര്ക് നേരെ തെളിവുകൾ ഇല്ലാ... യാശ്വിൻ നെറ്റി തടവി... "Hey.... അത് നിന്റെ ബ്രദർ അല്ലെ..." ജീവ ചൂണ്ടി പറഞ്ഞതും യാശ്വിൻ ചിന്തകളിൽ നിന്ന് ഉണർന്നു കൊണ്ട് ജീവ ചൂണ്ടിയിടം നോക്കി.. സമയം പതിനൊന്നു മണി ആയിരിക്കുന്നു... അതുകൊണ്ട് തന്നെ വണ്ടികളെല്ലാം കുറവാണ്... സ്ട്രീറ്റ് ലൈറ്റ്റിന്റെ വെളിച്ചത്തിൽ യാശ്വിൻ കണ്ടു റോഡിന്റെ സൈഡിൽ മറിഞ്ഞു കിടക്കുന്ന ബൈക്കും റോഡിനരികിൽ ഇരിക്കുന്ന സഞ്ജുവിനെയും... യാശ്വിൻ വെപ്രാളംത്തോടെ വണ്ടി നിർത്തി... വേഗം കാറിൽ നിന്ന് ഇറങ്ങി... ജീവയും...

എന്നാൽ അടുത്തേക്ക് നടന്നെത്തിയതും യാശ്വിന്റെ വേവലാതി ഒക്കെ മാറി... കൈകൾ ചുരുട്ടി പിടിച്ചിരുന്നു.... റോഡ് സൈഡിൽ ബൈക്ക് മറിച്ചിട്ടിട്ട് രണ്ടും കൂടെ റോഡിൽ ഇരുന്നു ചിരിച്ചു മറിയുകയാണ്.... ആളെ കൊണ്ട് പറയിപ്പിക്കാൻ... യാശ്വിൻ മുരണ്ടു... "ഇതിനൊക്കെ ജയിലിൽ അടച്ചിട്ടു രണ്ടു കൊടുക്കണം... നിന്റെ അനിയൻ ആയത് കൊണ്ടാ "ജീവ പറഞ്ഞത് കേട്ട് യാശ്വിൻ കടുപ്പിച്ചു കൊണ്ട് റോഡിൽ ഇരുന്നു കഥ പറഞ്ഞു ചിരിക്കുന്നവരെ നോക്കി... "Hey യാഷ്... "യാശ്വിൻ കണ്ടതും ഇവ നാക്ക് കുഴഞ്ഞു കൊണ്ട് അവനു നേരെ കൈകൾ ഉയർത്തി... "ഏട്ടാ... ഏട്ടനെന്താ രണ്ടായേ... അയ്യോ ഏട്ടൻ നാലായി..."സഞ്ജു ബോധമില്ലാതെ പറഞ്ഞതും യാശ്വിൻ അവനെ പിടിച്ചു എഴുനേൽപ്പിച്ചു...

"വീട്ടിലെത്തട്ടെ... നിന്നെ നാലായി വെട്ടിനുറുക്കും ഞാൻ "യാശ്വിൻ കലിയോടെ പറഞ്ഞു... സഞ്ജു അതൊന്നും കേൾക്കാതെ യാശ്വിന്റെ കവിളിൽ മുത്തി... " i love you ഏട്ടാ "അവൻ നാക്ക് കുഴഞ്ഞു പറഞ്ഞു... ആൽക്കഹോലിക്കിന്റെ മണം യാശ്വിന്റെ മൂക്കിൽ ഇരിച്ചു കയറി... പിന്നിലേക്ക് ചാഞ്ഞു പോകാൻ നിന്ന സഞ്ജുവിനെ ജീവയും ഇറുക്കെ പിടിച്ചു....കുടിച്ചവന്റെ ബോധം പോയിരുന്നു... യാശ്വിനും ജീവയും അവനേം പിടിച്ചു മുന്നോട്ട് നടന്നു... പെട്ടെന്ന് ജീവ നിന്നു... "ഹെയ് യാശ്വി... അപ്പൊ ഇവാഗ്നി " പുറകെ റോഡിൽ മറിഞ്ഞു കിടക്കുന്നവളെ നോക്കി ജീവ പറഞ്ഞു.... "അതവിടെ കിടക്കട്ടെ "യാശ്വിൻ മുരണ്ടു... "അവൾ ഒരു പെണ്ണാണ്..."ജീവ യാശ്വിൻ ഉറ്റുനോക്കി...

"അതവൾക്കും തോന്നണ്ടേ "ദേഷ്യത്തോടെ സഞ്ജുവിനെ ജീവയിലേക്ക് ചേർത്തു നിർത്തി ... സഞ്ജു ജീവയിലേക്ക് ചാഞ്ഞു.... ജീവ അവനെ ഇറുക്കെ പിടിച്ചു കാറിനടുത്തേക്ക് നടന്നു... കാലുകൾ നിലത്തു ഉറക്കാതെ സഞ്ജു ആടി ആടി നടന്നു.... യാശ്വിൻ ഇവയെ റോഡിൽ നിന്ന് എടുത്തു ഉയർത്തി...തോളിലിട്ടുകൊണ്ട് കാറിൽ കയറ്റി.... ******************* യാശ്വിൻ തന്നെ ഇവയുടെ പോക്കറ്റിൽ നിന്നു അവളുടെ അപാർട്മെന്റിലെ കീ എടുത്തുകൊണ്ടു ഡോർ തുറന്നു കൊണ്ട് അവളേം ഉയർത്തികൊണ്ട് അകത്തേക്ക് കയറി... അവളെ ബെഡിലേക്ക് എറിഞ്ഞു കൊണ്ടവൻ നേരിയ കിതപ്പോടെ അവളെ കണ്ണുകൾ കൂർപ്പിച്ചു നോക്കി... കുടിച്ചു കൂത്താടി നടക്കുന്നു...

ഇതിനെയൊക്കെ ഉണ്ടാക്കിയവരെ പറഞ്ഞ മതിയല്ലോ... യാശ്വിൻ പിറുപിറുത്തു.. "I am so hot... ചൂടെടുക്കുന്നു..."ബോധമില്ലാതെ അവൾ കഴുത്തെല്ലാം തടവി പറഞ്ഞു... അവൻ തിരിഞ്ഞു നിന്നു സ്വിച്ച്ബോർഡ് കണ്ട് പിടിച്ചു fan ഇട്ടു തിരിഞ്ഞു നിന്നു ഇവയിലേക്ക് നോക്കിയതും അവന്റെ കണ്ണുകൾ മിഴിഞ്ഞു പോയി... ബോധമില്ലാതെ ഇട്ടിരുന്ന ഷർട്ടിന്റെ ബട്ടൺ അഴിക്കുന്നവളെ കാണെ വേഗം യാശ്വിൻ പകപ്പോടെ അടുത്തേക്ക് വന്നുകൊണ്ട് അവൾ കിടന്ന ബെഡ്ഷീറ്റിന്റെ അറ്റം വലിച്ചു അവളെ ബെഡ്ഷീറ്റിൽ ചുരുട്ടി വെച്ചു... "ഹ്മ്മ്..."നേരിയ കുറുകലോടെ അവൾ മയക്കത്തിലേക്ക് വഴുതിയതും അവൻ നെറ്റിയിലെ വിയർപ്പ് തുടച്ചു.............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story