മനസ്സറിയാതെ...💙: ഭാഗം 9

manasariyathe

എഴുത്തുകാരി: CRAZY GIRL

തല പൊട്ടും വേദന തോന്നി അവൾക്.... വല്ലാത്ത കനം... കണ്ണുകൾ പോലും തുറന്നു വരുന്നില്ലാ... അവൾ വേദനയോടെ ബെഡിൽ ഇരുന്നു തലക്ക് കൈ താങ്ങി... തല ഉള്ളിൽ നിന്നു കുത്തിപറിക്കുന്ന പോലെ വേദന തോന്നി... മുഖം ചുളിച്ചുകൊണ്ടവൾ കണ്ണുകൾ വലിച്ചു തുറന്നു.... ദേഹത്ത് ചുറ്റി വെച്ച ബെഡ്ഷീറ്റ് കാണെ ഒന്ന് മറിഞ്ഞു കൊണ്ടവൾ ബെഡ്ഷീറ് അടർത്തി മാറ്റി ബെഡിൽ നിന്നു എണീറ്റു... " കോപ്പ്... കുടിച്ചത് കൂടിപ്പോയി " തലയിൽ കൈ താങ്ങി അവൾ മുറിയിൽ നിന്ന് ഇറങ്ങി.... കണ്ണുകൾ തുറക്കാൻ പോലും പാട് തോന്നി... തലക്കടിച്ചത് പോലെ വേദന... തല ഒന്ന് നന്നായി കുടഞ്ഞുകൊണ്ടവൾ കണ്ണുകൾ തുറന്നു നേരെ നിന്നതും...

മുന്നിലെ സോഫയിൽ ഇരിക്കുന്നവനെ കണ്ട് അവളുടെ മുഖം ചുളിഞ്ഞു.... " മൂക്കറ്റം കുടിച്ചു കൂത്താടിയതല്ലേ ...തല പൊന്തില്ല "യാഷ് അവളെ നോക്കി പരിഹാസത്തോടെ പറഞ്ഞതും അവൾ അവനെ തറപ്പിച്ചു നോക്കി... അതവന്റെ പരിഹാസം കൂട്ടിയതെ ഉള്ളൂ... "സഞ്ജു എവിടെ "യാശ്വിൻ നോക്കിയവൾ സംശയത്തോടെ ചോദിച്ചു... "എണീറ്റില്ല അപ്പോഴേക്കും സഞ്ജു... നീ എന്റെ അനിയനെ കൊലക്ക് കൊടുക്കുമോ... നിന്നെ വീട്ടുകാർക്ക് വേണ്ടായിരിക്കും... എന്നാൽ അവനു അങ്ങനെയല്ലാ..."യാഷ് അവളെ നോക്കി അലറി പറഞ്ഞു.... "ഒന്നടങ്ങു യാഷ്...മനുഷ്യനിവിടെ തല പൊട്ടും വേദനയാ... കുറച്ചു കഴിഞ്ഞു വാ അപ്പൊ തന്റെ അലർച്ച കേൾക്കാൻ ഞാൻ റെഡി ആയി നിൽക്കാം

"അവന്റെ അലർച്ച കേട്ട് മുഖം ചുളിച്ചവൾ പറഞ്ഞു .... അവളുടെ സംസാരം കേൾക്കേ അവൻ ചെറഞ്ഞു നോക്കി കൊണ്ട് അവളുടെ അപാർട്മെന്റിൽ നിന്ന് ഇറങ്ങി ശക്തിയോടെ ഡോർ വലിചടച്ചു.... ******************* സഞ്ജു ഉറക്ക പിച്ചോടെ ബെഡിൽ നിന്ന് എണീറ്റു... മുറിയിൽ നിന്ന് ഇറങ്ങിയവൻ കണ്ണുകൾ ചെറുങ്ങനെ തുറന്നു കൊണ്ട് മൊത്തം കണ്ണോടിച്ചു... ഇവയുടെ അപാർട്മെന്റ് ആണെന്ന് കരുതിയതും അവന്റെ കണ്ണുകൾ വീണ്ടും അടഞ്ഞു കൊണ്ട് ആടി നടന്നു കൊണ്ടവൻ സോഫയിൽ മലർന്നു വീണു...ആരുടെയോ കാലിന്മേൽ അവന്റെ തല ചായിച്ചു വെച്ചു... ഇവയുടെ കാലാണെന്ന് കരുതിയതും അവൻ ഒന്നൂടെ നേരെ കിടന്നു... ജീവ മിഴിച്ചവനെ നോക്കി... കണ്ണുകൾ തുറക്കാതെ നടന്നു വരുന്നത് കണ്ടതാ...

പക്ഷെ ഇങ്ങനെ കാലിലേക്ക് ചാടി വീഴുമെന്ന് കരുതിയില്ല... അവൻ സ്വയം ബോധത്തിലേക്ക് വന്നതും ജീവ കാലിൽ തല ചായിച്ചു കിടക്കുന്നവനെ തള്ളി... മുന്നിലേക്ക് ചാഞ്ഞവൻ സോഫയിൽ നിന്ന് നിലത്തേക്ക് വീണു... "ഇവാ... എന്തോന്നടി..."വീണതിന്റെ ഞെട്ടലോടെ സഞ്ജു ദേഷ്യത്തോടെ തിരിഞ്ഞതും സോഫയിൽ കോർപ്പിച്ചിരിക്കുന്ന ജീവയെ കാണെ അവന്റെ കണ്ണുകൾ മിഴിഞ്ഞു പോയി.... "താൻ... താനെന്താ ഇവിടെ "സഞ്ജു വിരൽ ചൂണ്ടി പകപ്പോടെ ചോദിച്ചു... പിന്നെന്തൊ ഓർത്ത പോലെ അവൻ ചുറ്റും കണ്ണോടിച്ചു....

ഇവയുടെ അപാർട്മെന്റിൽ അല്ലാ എന്ന് അവൻ അപ്പോഴാണ് മനസ്സിലായത്... "ഞാൻ ഇവയുടെ കൂടെ അല്ലെ... എന്നിട്ട് എങ്ങനെ "മനസ്സിൽ സ്വയം ചോദിച്ചു കൊണ്ടവൻ ഇന്നലെ നടന്നതെല്ലാം മനസ്സിൽ റിവയിൻഡ് ചെയ്തു... പബ്ബിൽ നിന്ന് ഇറങ്ങുന്നതും പാതി എത്തിയപ്പോൾ ബൈക്ക് ചാഞ്ഞതും... ഇവയുമായി റോഡിൽ നിന്ന് സംസാരിച്ചതെല്ലാം ഒരു മിന്നായം പോലെ അവൻ മനസ്സിൽ കണ്ടു... വീണ്ടും മുടികളിൽ കോർത്തുകൊണ്ടവൻ ആലോചിച്ചതും മിന്നി തെളിഞ്ഞു ഏട്ടനെ കണ്ടതെല്ലാം അവൻ ഓർത്തെടുത്തു..... തന്നെ താങ്ങി ബെഡിലേക്ക് എറിഞ്ഞപ്പോൾ മുന്നിൽ നിൽക്കുന്ന രൂപം അവന്റെ കണ്ണുകളിൽ മങ്ങി...

വീണ്ടും വീണ്ടും ഓർത്തെടുത്തതും ആ മങ്ങിയ രൂപം ജീവയുടേതാണെന്ന് അവനു മനസ്സിലായിരുന്നു... സഞ്ജു വേഗം നിലത്തു നിന്നു എണീറ്റു...ജീവ അവന്റെ ഭാവങ്ങൾ എല്ലാം നോക്കി നില്കുവായിരുന്നു... "Sorry sir... ഒരുപാട് നാളത്തെ ശേഷം ഇവയുമായി എൻജോയ് ചെയ്യാം എന്നെ കരുതിയുള്ളു... കുടിച്ചപ്പോൾ ഇത്തിരി കൂടി പോയി..." മുന്നിൽ പോലീസ് ആണല്ലോ ഇരിക്കുന്നെ എന്ന ഓർമ അവനെ വളരെ നിഷ്കളങ്കമായി പറയിപ്പിച്ചു... കുടിച്ചു ലക്ക് കേട്ട് കിടന്നവന്റെ എളിമയോടെയുള്ള സംസാരം കേൾക്കേ ജീവ ചുണ്ടിൽ മന്തഹസിച്ചുകൊണ്ട് എണീറ്റു രണ്ടടി മുന്നിലേക്ക് നടന്നു... തന്നിലേക്കുള്ള ജീവയുടെ നടത്തം കണ്ടതും സഞ്ജു രണ്ടടി പിന്നിലേക്ക് കാലുകൾ നീക്കി...

ജീവ നിന്നു കൈകൾ നെഞ്ചിൽ പിണച്ചു കെട്ടി അവനെ നോക്കി... "നിന്റെ ഈ നിഷ്കളങ്കതയുള്ള പറ്റിക്കലുണ്ടല്ലോ... അത് നിന്റെ ഏട്ടന്റെ അടുത്തു മതി... ഈ എന്റടുത്തു വേണ്ടാ കേട്ടോടാ "ആദ്യം പതിയെയും പിന്നെ ശബ്ദം ഉയർത്തിയും പറഞ്ഞതും സഞ്ജു ഞെട്ടികൊണ്ട് തലയാട്ടി.... "പിടിച്ചു കെട്ടി ജയിലിൽ അടക്കാൻ അറിയാഞ്ഞിട്ടല്ലാ... യാശ്വിന്റെ അനിയൻ ആയി പോയി... അല്ലെങ്കിൽ വടിച്ചെടുക്കേണ്ടി വന്നേനെ " സഞ്ജുവിനെ നോക്കി കനപ്പിച്ചു പറഞ്ഞുകൊണ്ടവൻ തിരിഞ്ഞതും സഞ്ജു കൊഞ്ഞനം കുത്തി കൊണ്ട് കാലുകൾ ഉയർത്തി ചവിട്ടാൻ എന്ന പോലെ ആക്ഷൻ ഇട്ടതും മുന്നിലേക്ക് നടക്കാൻ തുനിഞ്ഞ ജീവ പെട്ടെന്ന് തിരിഞ്ഞു കൊണ്ട് ഉയർന്നു പൊന്തിയ അവന്റെ കാലിൽ പിടിയിട്ടു...

സഞ്ജു ഞെട്ടി എന്തേലും പറയുമെന്നെ പിടിത്തമിട്ട അവന്റെ കാലു പിന്നിലേക്ക് തള്ളിയിരുന്നു....ഉയർന്ന ശബ്ദത്തോടെ സഞ്ജു നടുവും കുത്തി വീണു.... "നന്നാവട്ടെ എന്ന് കരുതി രണ്ട് പറഞ്ഞപ്പോൾ പോലീസ് കാരന് നേരെ കാലു ഉയർത്തുന്നോടാ... "നിലത്തു വീണു കിടക്കുന്നവനെ നോക്കി ജീവ കനപ്പിച്ചു പറഞ്ഞതും നടുവിലെ വേദനയിലും സഞ്ജു നന്നായി ഇളിച്ചു കാട്ടി.... ശേഷം മെല്ലെ എണീറ്റുകൊണ്ട് തിരിഞ്ഞു ഇവയുടെ മുറിയിലേക്ക് ഒരു ഓട്ടമായിരുന്നു... എന്നാൽ ചെന്ന് പെട്ടത് യാശ്വിന്റെ മുന്നിലായിരുന്നു.... ഇന്നലെ കുടിച്ചിട്ടുള്ള നടുറോട്ടിലെ പരാക്രമവും വീണ്ടും ഇവയുടെ അപാർട്മെന്റിലേക്ക് പോകുന്നവനെ കാണെ യാശ്വിന്റെ മുഖം മുറുകി....

സഞ്ജു ഉമിനീരിറക്കി യാശ്വിന്റെ മുന്നിൽ നിന്നു.... യാശ്വിന്റെ വായിൽ നിന്നു എന്തൊക്കെയോ വീണു പൊട്ടുന്നത് അറിഞ്ഞെങ്കിലും ഏത് ഭാഷയിലെ വഴക്കാണെന്ന് അവനു മനസ്സിലാക്കാൻ പാട് തോന്നി.... കണ്ണ് പൊട്ടും ചീത്ത പറഞ്ഞു അവസാനം ബൈക്കിന്റെ ചാവി അവന്റെ പോക്കറ്റിൽ നിന്ന് എടുത്തുകൊണ്ടു യാശ്വിൻ കലിയോടെ നടന്നു പോയി.... യാശ്വിൻ പോയതും ചെവിയിൽ തിരുകി വെച്ച ജീവയുടെ മുറിയിൽ നിന്ന് പൊക്കിയ tissue പേപ്പർ സഞ്ജു ചെവിയിൽ നിന്ന് എടുത്തു മാറ്റി... "എന്നോടാ ഏട്ടന്റെ കളി... ഹും "ചുണ്ടും കൊട്ടിയവൻ ഇവയുടെ മുറിയിലേക്ക് നടന്നു.... എന്നാൽ ബൈക്കിന്റെ ചാവി ഏട്ടന്റെ പോക്കറ്റിൽ ആയതിന്റെ മങ്ങൽ അവന്റെ മുഖത്ത് നിറഞ്ഞു... ******************* "

വർഷങ്ങളായി അപകടമുണ്ടാകുന്ന ഈ കുന്നിൻ റോഡ് സർക്കാർ നന്നാകുമെന്ന വിശ്വാസത്തിലാണ് മട്ടാഞ്ചേരിക്കാർ... ഉടനെ ഇതിനൊരു പരിഹാരമുണ്ടാകുമെന്ന് നമുക്ക് കരുതാം...... മഞ്ചേരിയിൽ നിന്നും ഇവാഗ്നി പരമേശ്വരൻ aasthra ന്യൂസ്‌ " യാശ്വിൻ യൂട്യൂബിലൂടെ ഓടുന്ന ന്യൂസ്‌ നോക്കികൊണ്ടവൻ അതിലെ കമന്റ്‌ ഓരോന്നായി കണ്ണോടിച്ചു.... പലരും അവരുടെ നാട്ടുകാരുടെയും റോഡിന്റെ ദയനീയമായ അവസ്ഥയെ പറ്റി പറയ്യുന്നുണ്ട്.... "The girl is awesome "അതിലെ ഒരു കമന്റിൽ അവന്റെ കണ്ണുടക്കിയതും ആ കംമെന്റിനു നൽകിയ ലൈകും റിപ്ലയും കണ്ടവൻ നെറ്റി ചുളിച്ചു...

കമന്റിൽ പലവരും അതെ ശെരിയാണ് എന്ന പോലെ റിപ്ലൈ നൽകിയത് കണ്ടതും അവൻ മൊബൈൽ ഓഫ്‌ ചെയ്തു.... "കാര്യമായ ന്യൂസ്‌ പറയുമ്പോഴാ അവന്റെയൊക്കെ ഒരു അമ്മേടെ awesome "യാശ്വിൻ കൈകൾ ചുരുട്ടി പിടിച്ചു.... ചെയറിലേക്ക് ചാരി ഇരുന്നു.... അവന്റെ കണ്ണുകൾ കേബിനിൽ നിന്ന് തുറന്നിട്ട ഡോറിലൂടെ ഇവയുടെ സീറ്റിലേക്ക് നീണ്ടു.... ഗൗരവത്തോടെ സീറ്റിൽ ചാഞ്ഞിരിക്കുവാണ് അവൾ.... അവൾ ഈ ലോകത്തെ അല്ലാ എന്നവന് തോന്നി.... ഷർട്ടിന്റെ ബട്ടൺ അഴിക്കാൻ നേരം അവളെ ബെഡ്ഷീറ്റിൽ ചുറ്റിപ്പിടിച്ചു ഉയർന്നു നിൽക്കാൻ നേരം കണ്ണുകളിലും മൂക്കിലും വീണു കിടക്കുന്ന കുഞ്ഞു മുടികൾ അവളിൽ ആസ്വസ്ഥതയോടെ മുഖം ചുളിച്ചപ്പോൾ കൈകൾ കൊണ്ട് അത് മേലേക്ക് നീക്കി കൊടുത്തു... "തൊടണ്ടാ മ്മാ... കഷ്ട.. പ്പെട്ട്... ഇഷ്ട....പെടണ്ടാ.... ഇവ... തല... തെറിച്ചവളാ..... അതോണ്ട് ഇഷ്...ടല്യാ... ഞാൻ... ഞാൻ ഒറ്റക്കാ.... അങ്ങനെ... മതി.. ഈ ഇവക്ക് "

ബോധമില്ലാതെ സ്വയം ചുണ്ടിൽ പരിഹാസം നിറച്ചവൾ പറഞ്ഞത് അവൻ ഓർത്തു.... "അവളിൽ ആഴത്തിൽ ഒരു മുറിവുണ്ട് ഏട്ടാ... അതെന്താണ് അവൾ എന്നോട് പറയില്ല ഇനി പറയുകയും ഇല്ലാ... എങ്കിലും അവൾക് കൂടെ എന്നും ഞാൻ ഉണ്ടാകും " സഞ്ജു പറഞ്ഞത് അവൻ ഓർത്തു... വീണ്ടും അവന്റെ കണ്ണുകൾ ഇവയുടെ സീറ്റിലേക്ക് നീണ്ടപ്പോൾ കണ്ടു അവളോട് വാ തോരാതെ സംസാരിക്കുന്ന സഞ്ജുവിനെ.... ******************* സഞ്ജുവും ഇവയും ആസ്ത്രയിൽ നിന്ന് ഇറങ്ങി.... ബൈക്കിന്റെ ചാവി യാശ്വിന്റെ കയ്യിലായത് കൊണ്ട് തന്നെ നടത്തമാണ് ഇരുവരും.... എന്നാൽ പെട്ടെന്നാണ് മുന്നിലൊരു കാർ വന്നു നിന്നത്...

"താനൊക്കെ എവിടെ നോക്കിയാടോ ഓടിക്കുന്നെ "ഇവ കാറിലെ ഡ്രൈവറേ നോക്കി ദേഷ്യപ്പെട്ടു .... എന്നാൽ സഞ്ജു കാറിനകത്തുള്ളവരെ കാണെ ഒന്നും മിണ്ടിയില്ലാ.... കാറിന്റെ പിൻ സീറ്റിൽ 55 ഓളം പ്രായമുള്ള ഒരാൾ ഇറങ്ങി വന്നു... വെള്ള ഷർട്ടും വെള്ള മുണ്ടും ഉടുത്തു അത്യാവശ്യം പ്രായമുള്ള എന്നാൽ പ്രായത്തിന്റെ യാതൊരു ചുളിവുമില്ലാത്ത ഒരാൾ... ഇവ അയാളെ സംശയത്തോടെ നോക്കി.... എന്നാൽ അയാളുടെ കണ്ണുകൾ സഞ്ജുവിലാണ് എന്നവൾ മനസ്സിലാക്കി... അയാൾ മുന്നോട്ട് നടന്നു കൊണ്ട് സഞ്ജുവിന്റെ മുന്നിലായി വന്നു നിന്നു... "സഞ്ജയ്‌ "അവന്റെ പേര് വിളിച്ചുകൊണ്ടയാൾ അവന്റെ മുർദ്ധാവിൽ തലോടാൻ നിന്നതും അവൻ പിന്നിലേക്ക് നീങ്ങി...

അതയാൾക് പിടിച്ചില്ലെങ്കിലും പുറത്ത് പ്രകടിപ്പിച്ചില്ല.... "വാ ഇവ നമുക്ക് പോകാം "അയാളെ കൂർത്തു നോക്കിയവൻ ഇവയുടെ കയ്യിൽ പിടിച്ചു മുന്നിലേക്ക് നടക്കാൻ തുടങ്ങിയതും അവൻ തടസ്സമായി അയാൾ മുന്നിൽ വന്നു നിന്നിരുന്നു.... "നടന്നിട്ടാണോ പോകുന്നെ "അയാൾ അവനെ നെറ്റിച്ചുളിച്ചു നോക്കി... "ആണെങ്കിൽ തനിക്കെന്താ "സഞ്ജുവിന്റെ ശബ്ദം ഉയർന്നു... "സഞ്ജയ്‌ ആരോടാ നീ ശബ്ദമുയർത്തുന്നെ "അയാൾ നേരിയ കടുപ്പത്തോടെ പറഞ്ഞു... അവൻ അത് അവഗണിച്ചു കൊണ്ട് അയാളെ മറികടന്നു മുന്നിലേക്ക് നടക്കാൻ തുടങ്ങിയതും അയാൾ സഞ്ജുവിന്റെ കയ്യിൽ പിടിത്തമേറിയിരുന്നു.... ഇവ ഒന്നും മനസ്സിലാക്കാതെ ഇരുവരേം നോക്കി നിന്നു...

"വിട്..."സഞ്ജു ദേഷ്യത്തോടെ അയാളുടെ കൈകൾ കുടഞ്ഞു... "മോനെ " വീണ്ടും അവനിലേക്ക് അടുക്കാൻ നിന്നതും പെട്ടെന്ന് പുറകിൽ നിന്നു അവന്റെ കൈകൾ വലിച്ചു കൊണ്ട് പുറകിലാക്കി അവൻ മുന്നിൽ വന്നു നിന്നിരുന്നു... സഞ്ജുവിനെ പുറകിലാക്കി അയാൾക് നേരെ നിൽക്കുന്ന യാശ്വിൻ കാണെ അയാളുടെ കണ്ണുകളിൽ ദേഷ്യം നിറഞ്ഞു.... "എന്റെ അനിയന് മുന്നിൽ വരരുത് എന്ന് പറഞ്ഞതല്ലേ "പതിയെ ആണെങ്കിലും അവന്റെ സ്വരത്തിൽ കടുപ്പം നിറഞ്ഞിരുന്നു.... അയാൾ ഒന്നും മിണ്ടിയില്ലാ... യാശ്വിനു പുറകിൽ നിന്ന് വെറുപ്പോടെ നോക്കുന്ന സഞ്ജുവിലേക്ക് അയാൾ നോക്കി... "സഞ്ജയ്‌ ഞാനാ പറയുന്നേ ഇവൻ നിങ്ങളെയൊക്കെ പെരുവഴിയിൽ ആകും..

"അയാൾ സഞ്ജുവിനെ നേരെ പറഞ്ഞു കൊണ്ട് തിരികെ നടന്നു കാറിൽ കയറി പോയതും യാശ്വിന്റെ മുഷ്ടി ചുരുട്ടി പിടിച്ചിരുന്നു.... സഞ്ജു യാശ്വിന്റെ തോളിൽ മെല്ലെ പിടിച്ചു... യാശ്വിൻ ഒന്നും മിണ്ടാതെ തിരിഞ്ഞു കാറിലേക്ക് നടന്നു കയറി പോയി... സഞ്ജു അവൻ പോകുന്നതും നോക്കി നിർവികരമായി നിന്നു... അപ്പൊഴും ഒന്നും മനസ്സിലാക്കാതെ ഇവ കാറുമായി പോകുന്ന യാശ്വിനെയും... ദയനീയമായി നിൽക്കുന്ന സഞ്ചുവിനേം നെറ്റി ചുളിച്ചു നോക്കി... ******************* മുന്നിൽ ഓർഡർ കൊടുത്ത കോഫി എത്തിയതും ഇവ ഒരു സിപ് കുടിച്ചു ഓപ്പോസിറ്റ നേരെ ഇരിക്കുന്നവനെ നോക്കി... എന്നും വാ തോരാതെ സംസാരിക്കുന്നവൻ അയാളെ കണ്ടത് മുതൽ നിശബ്ദമാണ്...

"സഞ്ജു"ഇവ വിളിച്ചതും അവൻ അവളെ നോക്കി... "പറയാൻ പറ്റാത്തതാണേൽ വേണ്ട... നിങ്ങളുടെ ഫാമിലി മറ്റെറിൽ തലയിടാനും എനിക്ക് ആഗ്രഹമില്ല... പക്ഷെ ഇന്നേവരെ കാണാത്ത സഞ്ജുവിന്റെ മറ്റൊരു മുഖമാണ് ഇപ്പോൾ ഞാൻ കാണുന്നത്... എന്താണ് നിനക്ക് പറ്റിയത്... ഈ വേദന നിഴലിച്ച ഭാവത്തിന് കരണം അയാൾ ആണോ... ആരാണ് അത് " ഇവ അവനെ ചോദ്യപ്പൂർവം നോക്കി... സഞ്ജുവിൽ വേദന കലർന്നൊരു പുഞ്ചിരി വിരിഞ്ഞു.... "അതാരാണെന്നോ... അറിയണോ ഇവ... അതാരാണെന്ന് അറിയണോ നിനക്ക്..... എന്നാൽ കേട്ടോ... അത് എന്റെയും യാമിയുടെയും പപ്പയാണ്.... " സഞ്ജു പറഞ്ഞതും ഇവ അവനെ പകച്ചു നോക്കി.... *******************

യാശ്വിനു വല്ലാതെ ദേഷ്യം തോന്നി.... അവൻ വേഗം യാമിയുടെ സ്കൂളിന് ഗേറ്റിനു സൈഡിൽ കാർ നിർത്തി... വേഗം കാറിൽ നിന്ന് ഇറങ്ങി... സഞ്ജുവിനെ കാണാൻ വന്നത് പോലെ ഇവിടേം വന്നിട്ടുണ്ടാകും എന്നവന് ഉറപ്പായിരുന്നു.... "യദുവേട്ടാ "യാമിനിയുടെ വിളി കേട്ടതും യാശ്വിൻ ദൂരെ സ്കൂൾ. ബസ്സിൽ നിന്ന് ഇറങ്ങി വരുന്നവളെ കണ്ടു... "ഞാൻ നോക്കുവായിരുന്നു ഏട്ടൻ വരുന്നുണ്ടോ എന്ന് "അവൾ അവനടുത്തു വന്നു പറഞ്ഞതും അവൻ അവളെ നെഞ്ചിലേക്ക് ചേർത്തു നിർത്തിയിരുന്നു... നഷ്ടപ്പെടുമോ എന്ന ഭയം അവന്റെ ഉള്ളിൽ നിറഞ്ഞിരുന്നു.... "അയാൾ... അയാൾ വന്നിരുന്നോ "അവൻ അവളെ നെഞ്ചിൽ നിന്ന് അടർത്താതെ ചോദിച്ചു...

യാമിനി പുഞ്ചിരിയോടെ ഏട്ടനെ തിരികെ പുണർന്നു... "ഹ്മ്മ് പക്ഷെ ഞാൻ മിണ്ടിയില്ല ഏട്ടാ... എനിക്ക് എന്റെ ഏട്ടൻ മതി "അവൻ കൊഞ്ചലോടെ പറഞ്ഞതും അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞിരുന്നു... അവളെ നെഞ്ചിൽ നിന്ന് അടർത്തി മാറ്റിയാവാൻ അവളുടെ തോളിലെ ബാഗ് ഊരിയെടുത്തുകൊണ്ട് അവളുടെ കയ്യും പിടിച്ചു കാറിന്റെ അടുത്തേക്ക് നടന്നു... "പോകുമ്പോൾ ഐസ് ക്രീം വാങ്ങി തരണേ "അവൾ അവന്റെ കയ്യിൽ തൂങ്ങി ചോദിച്ചു... അതിനു അവൻ അവൾക് നേരെ പുഞ്ചിരിച്ചു... അവന്റെ ജീവനാണ് സഞ്ജുവും യാമിയും... വളർന്നു വലുതായെങ്കിലും അവരെ വിട്ടൊരു ജീവിതം അത് മാത്രമാണ് ഈ ഭൂമിയിൽ അവനെ ഭയപ്പെടുത്തുന്നത്.............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story