മംഗല്യ താലി: ഭാഗം 50

മംഗല്യ താലി: ഭാഗം 50

രചന: കാശിനാഥൻ

അന്തസ്സുള്ളവനാ ഹരി,, മംഗലത്ത് വീട്ടിലെ ഒരു മണൽത്തരി പോലും ഹരിയ്ക്കു വേണ്ട..അവന്റെ തലച്ചോറ് വെച്ച് അവൻ പ്രവർത്തിക്കും... കണ്ടോ..... കളി തുടങ്ങാൻ പോകുന്നതേയൊള്ളു.. പോളു മഹാലക്ഷ്മിയെ വെല്ലുവിളിയ്ക്കും പോലെ പറഞ്ഞു ടോ.. എന്റെ വീട്ടിൽ വന്നിട്ട് എന്നെ പേടിപ്പിക്കാൻ താനായോ. മഹാലക്ഷ്മി പല്ലിറുമ്മി ഒരിക്കലുമില്ല മാഡം... അത്രത്തോളം ആയിട്ടില്ല ഈ പോൾ. പക്ഷേ എന്റെ ഹരിയെ എനിക്ക് നന്നായി അറിയാം.. മനസാക്ഷിയുള്ളവനാ... ഒപ്പം നല്ല മനസ്സിന്റെ ഉടമയും. അതുകൊണ്ടാണല്ലോ ഭദ്രയെ കൂടെ കൂട്ടിയത്. മാഡത്തിനെ പോലെ പണത്തിനോട് യാതൊരു അത്യാർത്ഥിയും ഒന്നുമില്ലാത്ത ഒരു പച്ചയായ മനുഷ്യൻ. ഒപ്പമുള്ളവരെ ഒക്കെ, ഹരി ഒരുപോലെയാണ് കാണുന്നത്, ഒരിക്കലും പണത്തിന് യാതൊരു മുൻതൂക്കവും ഹരി കൊടുക്കാറില്ല, പകരം, ഹരിയുടെ മനസാക്ഷിയ്ക്ക് അനുസരിച്ച് ഓരോരുത്തരോടും പെരുമാറുന്നത്... ആരൊക്കെ തള്ളി പറഞ്ഞാലും ചവിട്ടിതാഴ്ത്തിയാലും, ഈ ഹരിയോടൊപ്പം ഞാൻ ഉണ്ടാവും. അവന്റെ ഭാര്യ ഉണ്ടാവും, പിന്നെ ഇതിനേക്കാൾ ഒക്കെ ഉപരി മുകളിൽ ഒരുവൻ ഉണ്ട്.. ആ കൈകൾ ഹരിയെ താങ്ങാൻ ഉണ്ടാവും മാഡം.. ഒരു ചതുപ്പ് നിലത്തിലേക്കും അവനെ തള്ളി വിടില്ല. ആ സർവ്വ രക്ഷകൻ അവനെ പടുത്ത് ഉയർത്തിക്കൊണ്ടുവരും. നിങ്ങളുടെ ഒരു സ്വത്തിനും ഒരു അവകാശവും പറഞ്ഞു ഹരി വരില്ല, നിങ്ങളുട കുരുട്ടുകുത്തിയിൽ പല കാര്യങ്ങൾ തെളിഞ്ഞാലും , അതിലൊന്നും മുട്ടുമടക്കുന്നവനല്ല ഹരിനാരായണൻ... ഇന്നീ നിമിഷം ഹരിയെത്ര മാത്രം വിഷമിക്കുന്നുണ്ട് അതെനിക്ക് വ്യക്തമായിട്ട് അറിയാം... ഹരിയും ഭദ്രയും ആരായിരുന്നു എന്നുള്ളത് നിങ്ങളറിയാൻ പോകുന്നതേയുള്ളൂ, ഇപ്പൊ കൊണ്ടുവന്ന് കേട്ടിട്ടുണ്ടല്ലോ ഒരു പണച്ചാക്കിനെ, ഭദ്രയെ പിൻ കാലുകൊണ്ട് നിങ്ങൾ തൊഴിച്ചു കളഞ്ഞതുപോലെ, മൂത്ത മരുമകൾ നിങ്ങളോട് പ്രവർത്തിക്കും.. അതവളുടെ പിൻകാലു കൊണ്ടായിരിക്കില്ലന്ന് മാത്രം.. പിന്നെ ഇന്ന് ഹരിയോട് നിങ്ങൾ ഈ പറഞ്ഞതൊക്കെ ഓർത്ത് ഒരിക്കൽ ഈ മുറ്റത്തിരുന്ന് വിതുമ്പും.. അന്ന് കൂടെ കാണുവാൻ ആരും കാണില്ല, ഈ സ്വത്തും പണവും കെട്ടിപ്പിടിച്ച് മംഗലത്ത് വീട്ടിൽ മഹാലക്ഷ്മി മാഡം നിലവിളിക്കുo... കാലം തെളിയിക്കും, ഇല്ലെങ്കിൽ കണ്ടോളു. അതും പറഞ്ഞുകൊണ്ട് പിന്നിലേക്ക് പോലും നോക്കാതെ വെട്ടിത്തിരിഞ്ഞ് നടന്നുപോയി. ഒരിക്കൽപോലും പോളിൽ നിന്നും ഇങ്ങനെ ഒരു മറുപടി മഹാലക്ഷ്മി പ്രതീക്ഷിച്ചിരുന്നില്ല. ഹരിയെ , ഓഫീസിൽ നിന്ന് പടിയിറക്കി വിട്ടു എന്ന് അറിയുമ്പോൾ, ജീവിക്കാൻ മറ്റു മാർഗ്ഗമില്ലാത്തതിനാൽ അയാൾ തന്റെ ഒപ്പം കൂടുമെന്നാണ് കരുതിയത്. ഹരിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ ആണ് പോൾ. അതുകൊണ്ട് പോളു വഴി, ഹരിയിലേക്ക് വീണ്ടും അടുക്കാമെന്നായിരുന്നു കണക്കുകൂട്ടൽ... എന്നാൽ ഒക്കെ തെറ്റിപ്പോയി പക്ഷേ തോറ്റു പിന്മാറില്ല.... അത് തീരുമാനിച്ച കാര്യമാണ്.,, ഹരിയെ വരുതിയിലാക്കുന്നത് വരെ താൻ പോരാടും, ഈ മഹാലക്ഷ്മിയെ, ആർക്കും അറിഞ്ഞുകൂടാ... കോളിംഗ് ബെല്ലിൽ വിരൽ അമർത്തി അക്ഷമയോടെ മഹാലക്ഷ്മി വാതിൽക്കൽ നിന്നു. ഭാമ വന്നു വാതിൽ തുറക്കുവാൻ ഇത്തിരി വൈകി.. എവിടെയായിരുന്നു നീ ഇത്രയും നേരം, ബെല്ലടിച്ചത് കേട്ടില്ലേ.. ഞാൻ കുളിക്കുവായിരുന്നു, സൂസമ്മ ചേച്ചി, തുണി നനച്ചത് വിരിച്ചിടുകയാണ് പിന്നാമ്പുറത്ത്. വളരെ ഭവ്യതയോട്കൂടി ഭാമ പറഞ്ഞു. അനിരുദ്ധനും ഐശ്വര്യയും എപ്പോഴാണ് ഇറങ്ങിയത്? സെറ്റിയിലേക്ക് വന്നമർന്നിരുന്നു കൊണ്ട് മഹാലക്ഷ്മി ചോദിച്ചു.. ഭാമ അപ്പോൾ വിവരങ്ങളൊക്കെ അവരോട് പറഞ്ഞു. ഫോണെടുത്ത് അവർ അനിരുദ്ധന്റെ നമ്പർ ഡയൽ ചെയ്തു. രണ്ടുമൂന്നു ബെല്ലടിച്ച ശേഷമാണ് അവൻ കോൾ അറ്റൻഡ് ചെയ്തത്. ഹെലോ അനിക്കുട്ടാ. നീ ബിസി ആണോ. ഹേയ് ബിസി ഒന്നുമല്ലഅമ്മേ,... ഞാൻ ഐശ്വര്യയുടെ അച്ഛനുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഐശ്വര്യയുടെ അച്ഛനോ,, അങ്ങനെ ഒരു വേർതിരിവ് ഒന്നും വേണ്ട കേട്ടോ അനിയേട്ടാ, ഏട്ടന്റെ സ്വന്തം അച്ഛനായിട്ട് കണ്ടാൽ മതി. അവന്റെ തൊട്ടരിയിൽ നിന്നും ഐശ്വര്യ പറയുന്നത് കേട്ട് മഹാലക്ഷ്മിയുടെ മുഖം ഇരുണ്ടു. സ്വന്തം അച്ഛനായിട്ട് തന്നെയാ കാണുന്നത്,അതിൽ യാതൊരു മാറ്റവുമില്ല.. അനി മറുപടിയും പറയുന്നുണ്ട്. അച്ഛൻ മാത്രമല്ല കേട്ടോ ഞാനുമുണ്ട് ഇവിടെ.. അടുത്തത് ഐശ്വര്യയുടെ അമ്മ വകയായിരുന്നു കമന്റ്. സ്വന്തം അമ്മയെക്കാൾ ഇഷ്ടമാണ് എന്റെ അമ്മയോട് അനിയേട്ടന്.. എന്തേ പോരേ? അമ്മയ്ക്ക് സന്തോഷമായോ. ചിരിയോടെ ഐശ്വര്യ വീണ്ടും ചോദിക്കുകയാണ്. വിറഞ്ഞുകയറി മഹാലക്ഷ്മി ഫോൺ കട്ട് ചെയ്തു.. മകൻ തിരിച്ചു വിളിക്കുമെന്ന് കരുതി അരമണിക്കൂറോളം അവർ അങ്ങനെ ഇരുന്നു. പക്ഷേ അതുണ്ടായില്ല. ദേഷ്യത്തോടെ അവർ തന്റെ റൂമിലേക്ക് കയറി എന്നിട്ട് വാതിൽ അടച്ചുകുറ്റിയിട്ടു. &&&** ഹരിയേട്ടാ.. നേരം എത്രയായി ഈ കിടപ്പ് തുടങ്ങിയിട്ട്.. കഴിക്കാൻ എഴുന്നേറ്റു വന്നെ. കട്ടിലിൽ കമിഴ്ന്നു കിടക്കുന്നവന്റെ അരികിലേക്ക് ചെന്നിട്ട് മെല്ലെ മുഖം കുനിച്ച് ഭദ്ര വിളിക്കുകയാണ്. ഹ്മ്മ്... സമയം ഇത്രയൊക്കെ ആയല്ലേ... പതിയെ എഴുന്നേറ്റു, എന്നിട്ട് ഭദ്രയെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അവൾ ഹരിയുടെ അരികിലായി ഇരുന്നു. എന്നിട്ട് അവന്റെ വലുത് കൈ എടുത്തു അവളുടെ മടിയിലേക്ക് വെച്ചു. മെല്ലെ വിരലോടിച്ചു. എന്തുപറ്റി ഹരിയേട്ടാ ഇത്രയ്ക്ക് സങ്കടം... എന്നോട് പറയാൻ പറ്റുമോ...ഓഫീസിൽനിന്ന് തിരികെ വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നതാണ്,പക്ഷെ എന്തോ, എനിക്ക് ഏട്ടനോട് ചോദിക്കുവാൻ ഒരു പേടിയായിരുന്നു,,, അർഹതയുണ്ടോ എന്നൊരു തോന്നൽ. എങ്കിലും ഏട്ടന്റെ സങ്കടത്തോടെയുള്ള ഈ മുഖം കാണുമ്പോൾ,,,,, ഇങ്ങനെയൊക്കെ പറയുന്നത് തെറ്റാണെങ്കിൽ എന്നോട് ക്ഷമിക്കണം കേട്ടോ.. ഹരിയേട്ടന്റെ മുഖം ഒരിക്കലും വാടരുത്, ആരുടെ മുന്നിലും തലകുനിക്കരുത്, അതെനിക്ക് സങ്കടമാണ്,, സാവധാനം അവൾ പറഞ്ഞതും , ഹരിയുടെ ഇടനെഞ്ച് പൊട്ടിപ്പോയി.. ഭദ്രയെ കെട്ടിപിടിച്ചു കൊണ്ട് അവൻ കരഞ്ഞപ്പോൾ ആ പാവം പെൺകുട്ടിയെ വിറച്ചു പോയിരുന്നു....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story