മാംഗല്യം: ഭാഗം 18

mangalyam

എഴുത്തുകാരി: അർച്ചന

സാക്ഷിയും ആവണിയും സിദ്ധു വും ഹാളിലേക്ക് ചെല്ലുമ്പോൾ അലോക് ഒഴികെ ബാക്കിയെല്ലാം കഴിയ്ക്കാനായി ഇരിപ്പുണ്ടായിരുന്നു.... ഇപ്പോഴാണോ കല്യാണം കഴിഞ്ഞ പെണ്ണ് എണീറ്റു വരുന്ന സമയം....രാധ ക്ലോക്കിലേയ്ക്ക് നോക്കി സാക്ഷിയുടെ നേരെ കണ്ണു ചൂണ്ടി പറഞ്ഞു... ബേ.....😝 എന്നും പറഞ്ഞു സാക്ഷി ഒരു കസേര വലിച്ചിട്ടു ഇരുന്നു...പിറകെ തന്നെ ആവണിയും സിദ്ധുവും.... നി ഒന്നു മിണ്ടതിരുന്നെ...ഇവിടെ എനിയ്ക്കുള്ള പണിയെ ഉള്ളൂ.....അവള് വല്ലതും കഴിയ്ക്കട്ടെ...ശോഭന സാക്ഷിയുടെ ഭാഗം പറഞ്ഞു.. അതു കേട്ടതും സാക്ഷി രാധയെ നോക്കി ഗോഷ്ടി കാട്ടി.. നിയാ...ശോഭനെ ഇവളെ ഇങ്ങനെ പാഴികളയുന്നത്...കല്യാണം കഴിഞ്ഞാലെങ്കിലും നേരെ ആവും എന്നു കരുതി...അതും പോയിക്കിട്ടി.... അല്ല അലോക് എന്തിയെ.....രാധ ചോദിച്ചപ്പോഴാണ്...സാക്ഷിയും അലോകിന്റെ കാര്യം ഓർത്തത്.... #✍ തുടർക്കഥ എവിടെ പോയോ ആവോ......എന്നും പറഞ്ഞു ദോശ കറിയിൽ മുക്കി വായിൽ കുത്തി കയറ്റിയപ്പോഴാണ് അലോക് താഴേയ്ക്ക് ഇറങ്ങി വരുന്നത് കണ്ടത്...

കോളേജിൽ പോകുന്നത് പോലെ ഒരുങ്ങി ആണ് വരവ്.... നിയിത് എങ്ങോട്ടാ മോനെ.... ഇന്ന് ലീവ് ആണെന്ന് അല്ലെ വിചാരിച്ചേ... (ശങ്കർ ലീവ് തന്നെയാണ് അമ്മാവാ.....(അലോക് സാക്ഷിയുടെ അടുത്തു കസേര ഇട്ടിരുന്നു കൊണ്ട് പറഞ്ഞു... പിന്നെ ഇതു എങ്ങോട്ടാ.....(രാധേവ് ഫ്രണ്ട്സിനെ കാണാൻ... കല്യാണം ആയിട്ടും ചിലവൊന്നും തന്നില്ല..എന്നും പറഞ്ഞു...ഇന്നലെ ചിലതു കിടന്നു കയറു പൊട്ടിച്ചു.... അപ്പൊ ഇന്ന് അതു പരിഹരിച്ചേക്കാം എന്നു വിചാരിച്ചു....എന്നും പറഞ്ഞു അലോക് ആഹാരം കഴിയ്ക്കാൻ തുടങ്ങി... സാക്ഷി അവനെ അടിമുടി നോക്കി... ഇങ്ങേർക്ക് ഉമ്മ വെച്ചതിന്റെ യാതൊരു ചമ്മലും ഇല്ലേ.....സാക്ഷി ദോശ വായിൽ വെച്ചു കൊണ്ട് അവനെ ഒന്നു നോക്കി മനസിൽ പറഞ്ഞു.... ശെടാ...അപ്പൊ എനിയ്ക്ക് മാത്രമേ തോന്നിയുള്ളോ...അത് എങ്ങനെ ശെരിയാകും ...... എന്നാലും അങ്ങനെ വിടാൻ പാടില്ലല്ലോ...എന്നും മനസിൽ പറഞ്ഞു സാക്ഷി കുറച്ചുകൂടി അലോകിന്റെ അടുത്തേയ്ക്ക് നീങ്ങി ഇരുന്നു...

ഡോ...താൻ എന്നെ രാവിലെ ഉമ്മ വെച്ചത് എന്തിനാ....സാക്ഷി ശബ്ദം താഴ്ത്തി ചോദിച്ചു... വോ ...എനിയ്ക്ക് തോന്നിയിട്ടു.....(അലോക് തനിയ്ക്ക് തോന്നുമ്പോൾ തോന്നുമ്പോൾ ഉമ്മ വെയ്ക്കാൻ ഞാൻ ഞാൻ തന്റെ കെട്ടിയോൾ ആണോടോ.. പറയെടോ....അപ്പോഴത്തെ ഫ്ലോവിൽ സാക്ഷി ശബ്ദം താഴ്ത്തി ചോദിച്ചതും... അലോക് അവളെ അടിമുടി ഒന്നു നോക്കി.... അപ്പോഴാണ് അവളും താൻ പറഞ്ഞകാര്യം ഓർത്തത്...അതു ഓർത്തതും...സാക്ഷി അവനെ നോക്കി വൃത്തി ആയി ഒന്നു ഇളിച്ചു കാട്ടി... എന്റെ പൊന്നു സാക്ഷി....നി ശെരിയ്ക്കും അങ്ങേരുടെ കെട്ടിയോൾ അല്ലെ...പിന്നെ നി എന്ത് കുന്തത്തിനാ അങ്ങനെ പറഞ്ഞത്....സാക്ഷി സ്വയം ചോദിച്ചു.... പിന്നെ ഒന്നും ചോദിയ്ക്കാൻ മിനക്കെട്ടില്ല മര്യാദിയ്ക്ക് ഇരുന്നു കഴിച്ചു.... ആ...അലോക്...എന്തായാലും...നി ലീവ് എടുത്തില്ലേ.... എങ്കിൽ ഒരു 2..3 ദിവസത്തേയ്ക്ക് കൂടി ലീവ് നീട്ടിക്കോ.... രാദേവ് പറഞ്ഞു.. എന്തിനാ...ഇപ്പൊ....(അലോക് ടാ.. എന്തായാലും...നി ലീവ് ആക്കി....എങ്കി അതിന്റെ കൂടെ...

ഞങ്ങൾ അന്ന് പറഞ്ഞില്ലേ. കുടുംബത്തിൽ പോകുന്ന കാര്യം....ഇടയ്ക്കിടെ ലീവ് എടുക്കതെ ഒരുമിച്ചു അങ് ലീവ് പറ....(ശോഭന ഉം.....അലോക് ഒന്നു മൂളി കഴിച്ചു കഴിഞ്ഞതും എഴുനേറ്റ് പോയി.... പിന്നെ ഒന്നും നോക്കിയില്ല....അലോക് പോയതും രണ്ടു ദോശയും കൂടി മൂക്ക് മുട്ടെ തട്ടി....നീണ്ട ഒരു ഏമ്പക്കവും വിട്ടു അവിടെ നിന്നും അങ് എണീറ്റു.. കോളേജിലും സ്കൂളിലും പോവേണ്ടത്തത് കൊണ്ട്....3ഉം കൂടി ഫുഡും തട്ടി വീണ്ടും പോയി കട്ടിലിലേയ്ക്ക് വീണു...ഭയങ്കര ക്ഷീണം അതുതന്നെ.... അന്ന് പിന്നെ 3നും ഉറക്കം ഫോണിൽ കളി...അല്ലറ ചില്ലറ ഉടായിപ്പ് ഇതു തന്നെ ആയിരുന്നു പരിപാടി.... അന്ന് വൈകിട്ട് ആയപ്പോ....സാക്ഷിയുടെ വീട്ടുകാർ സിദ്ധുവിനെയും കൊണ്ട് അവരുടെ വീട്ടിലേയ്ക്ക് പോയി... രാത്രി....ഫുഡും കഴിച്ചു....ആവണിയും ഇഷാനയും ഒത്തു സൊറയും പറഞ്ഞു..കിടക്കാൻ മുറിയിലേയ്ക്ക് വരുമ്പോൾ കണ്ടത്...ബാഗിൽ എന്തൊക്കെയോ എടുത്തു വെയ്ക്കുന്ന അലോകിനെ ആയിരുന്നു....

ഇങ്ങേരു ഈ രാത്രിയിൽ കെട്ടും കെട്ടി എങ്ങോട്ടേയ്ക്ക് പോകുവാ...സാക്ഷി മനസിൽ പറഞ്ഞു കൊണ്ട് അവന്റെ അടുത്തേയ്ക്ക് ചെന്നു... നിങ്ങളീ രാത്രിയിൽ ഇത് എങ്ങോട്ടാ.....സാക്ഷി അവൻ റെഡിയാക്കി വെച്ച ബാഗിലേയ്ക്കും അവന്റെ മുഖത്തേയ്ക്കും ഒന്നു നോക്കി..... നാളെ രാവിലെ നമ്മൾ പോകും...അതിനുള്ള ഒരുക്കവാ.....നി പോയി നിനക്ക് ആവശ്യം ഉള്ള ഒന്നു രണ്ടു ജോഡി കൂടി ഇതിൽ എടുത്തു വെയ്ക്ക്....(അലോക് എന്തിന്...ഇട്ടോണ്ട് പോകുന്ന ഡ്രെസ്സ് പോരെ.... പോയിട്ടു വൈകിട്ട് ഇങ്ങു വരാലോ...കുറച്ചു നേരത്തെ ഇറങ്ങിയാൽ മതി....(സാക്ഷി ഹലോ....മോള് കരുതുന്ന പോലെ അല്ല.... ഇവിടുന്നു നല്ല ദൂരം ഉണ്ട്...അതിരാവിലെ ഇറങ്ങിയാൽ പോലും...വൈകുന്നേരം ആകും അങ് എത്താൻ.....വൈകിട്ട് എന്തായാലും മല കയറാൻ നടക്കില്ല..... പിന്നെ അന്ന് എവിടെ എങ്കിലും സ്റ്റേ ചെയ്ത് പിറ്റേന്ന് രാവിലെയെ അങ്ങോട്ടു പോകാൻ പറ്റൂ....(അലോക് പുല്ല്....കണ്ട കാട്ടു മുക്കിലൊക്കെ കൊണ്ട് അമ്പലവും പണിതു വെച്ചു....

മനുഷ്യന്റെ ഊപ്പാട് വരുത്താൻ..... നാശം...എന്നും പറഞ്ഞു ചാടി തുള്ളി...സാക്ഷി 2 ദിവസത്തേയ്ക്ക് ആവശ്യം ആയ ഡ്രെസ്സ് എടുത്തു വെച്ചു....ബാഗും അടച്ചു...നേരെ ചെന്നു ബെഡിലേയ്ക്ക് വീണു.... അലോക് ഒന്നു ഫ്രഷ് ആയി വന്നപ്പോഴേയ്ക്കും സാക്ഷി ഉറങ്ങിയിരുന്നു.....അലോക് അവള് കിടക്കുന്നത് ഒന്നു നോക്കി....ഫാനും ഓണ് ചെയ്തു....പുതപ്പെടുത്തു അവൾക്ക് നന്നായി പുതച്ചു കൊടുത്തു...രാവിലെ 4 മണിയ്ക്ക് അലറവും സെറ്റ് ചെയ്തു....ലൈറ്റും അണച്ചു...അലോകും ആ പുതപ്പിന് ഉള്ളിലേയ്ക്ക് കയറി....കിടന്നു... അവൻ കിടനനതും എന്നത്തേയും പോലെ സാക്ഷി അവനോട് ചേർത്തു അവന്റെ നെഞ്ചിൽ തല വെച്ചു കിടന്നു..... അതുകണ്ടതും അവനും അവളെ പൊതിഞ്ഞു പിടിച്ചു...കണ്ണടച്ചു................ തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story