മാംഗല്യം: ഭാഗം 4

mangalyam

എഴുത്തുകാരി: അർച്ചന

വീട്ടുകാർ പറഞ്ഞത് അനുസരിച്ചു രണ്ടും അടുത്ത ദിവസത്തേയ്ക്ക് ലീവ് എടുത്തു.... ആവണിയും സാക്ഷിയും ഇല്ലാത്തത് കൊണ്ട് ഇഷാനയും അന്ന് കോളേജിൽ പോയില്ല....പാവം കുട്ടി...ഒറ്റയ്ക്ക് ഇരുന്നു എന്തു ചെയ്യാനാ... അതിരാവിലെ തന്നെ രണ്ടു വീട്ടുകാരും കാറിൽ തന്നെ പുറപ്പെട്ടു..... അതിരാവിലെ തന്നെ ഇറങ്ങിയത് കൊണ്ട് സമയത്തു തന്നെ അമ്പലത്തിൽ എത്താൻ സാധിച്ചു.... വലിയ....ക്ഷേത്രം ആയിരുന്നു..... ദേവി...ആയിരുന്നു പ്രതിഷ്ഠ..... അവിടെ ചെന്നപ്പോൾ മുതൽ...എല്ലാർക്കും നല്ല ഒരു +ve എനർജി ഫീൽ ചെയ്യാൻ തുടങ്ങിയിരുന്നു.... ആവണിയും സിദ്ധുവും...അപ്പൊ തന്നെ അവിടം ചുറ്റി കാണാൻ ഓടി... പിള്ളേരെ സൂക്ഷിച്ചു...പിറകിൽ നിന്നും ശോഭന വിളിച്ചു പറഞ്ഞു.... എവടെ...... നിങ്ങളും കൂടി വേണൊങ്കി...എല്ലാം ഒന്നു നടന്നു കണ്ടോ...പിള്ളേരെ ഞങ്ങൾ അപ്പോഴേയ്ക്കും വഴിപാടിനുള്ളത് ശെരിയാക്കിയിട്ടു വരാം... എന്നും പറഞ്ഞു...അവിടുത്തെ ഓഫീസിലേക്ക് പോയി.... അവര് പോയതും....സാക്ഷിയും...അവിടെ മൊത്തം കണ്ണു കൊണ്ട് ഒന്നു നോക്കി... ഉം..സംഗതി കൊള്ളാം.... നമ്മൾക്ക് ഇങ്ങനെ ഒരു കുടുംബ ക്ഷേത്രം ഉള്ളത് പറഞ്ഞു കേട്ടിട്ടുള്ളത് അല്ലാതെ....ഇവിടെ വരുന്നത് ആദ്യമായിട്ടാ... ആഹാ..നല്ല ചന്ദനത്തിന്റെയും കർപ്പൂരത്തിന്റെയും മണം...

സൂപ്പർ ... എന്നും പറഞ്ഞു...സാക്ഷിയും കാഴ്ച കാണാനായി...ഇറങ്ങി...കുറച്ചു...മുന്നിലേയ്ക്ക് ചെന്നപ്പോൾ തന്നെ കണ്ടു...അതിനോട് ചേർന്നു തന്നെ.. ഒരു കുളം.... ഐവ....എന്നും പറഞ്ഞു...സാക്ഷി അങ്ങോട്ടേക്ക് ഓടി.... പൂക്കളൊക്കെ കാണും ആയിരിയ്ക്കും...എന്നും പറഞ്ഞു..ചാടി തുള്ളി...അങ്ങോട്ടേക്ക് പോയി... പടിക്കെട്ടുകൾ ഇറങ്ങി...അങ്ങോട്ടു ചെല്ലുമ്പോഴാണ് മനസിലാവുന്നത്....അതിലൊന്നും പൂവിന്റെ പൊടിപോലും ഇല്ല കണ്ടുപിടിയ്ക്കാൻ എന്നു....ഒന്നോ രണ്ടോ....മൊട്ടുകൾ മാത്രം.... പിന്നെ ഉള്ളത് വെള്ളം നിറച്ചും മീനുകൾ മാത്രം... കോപ്....അപ്പൊ ഈ സിനിമയിലൊക്കെ കാണുന്ന പോലെ ഒന്നും അല്ലല്ലേ....ഞാൻ ഒരുപാട് പ്രദീക്ഷിച്ചു.... താമര പറിയ്ക്കാൻ കുളത്തിൽ ഇറങ്ങുന്നു....കാൽ തെറ്റി വീഴാൻ പോകുന്നു...അവസാനം നായകൻ വന്നു രക്ഷിയ്ക്കുന്നു... ഇവിടെ അങ്ങനെ വല്ലതും പറ്റിയാൽ വേണൊങ്കി ഒരുത്തൻ വന്നു കാഴ്ച കണ്ടോൻഡ് നിൽക്കും...ഹാ..നമ്മടെ വിധി...എന്നും പറഞ്ഞു...പടിക്കെട്ടിൽ ഇരുന്നു..കാലു വെള്ളത്തിൽ ഇട്ടു കളിച്ചോണ്ട് ഇരുന്നു....

ഇതിനു തലയ്ക്ക്കുറച്ചെങ്കിലും വെളിവ്‌ കാണും എന്ന കരുതിയത്...ഇതിപ്പോ പിള്ളേരേക്കാൾ കഷ്ടം ആണല്ലോ..... ആ..എന്തെലും ആവട്ടെ... എന്നും പറഞ്ഞു...അലോക്...ഫോണും എടുത്തു അടുത്തു ഉണ്ടായിരുന്ന ആൽതിട്ടയിൽ കയറി ഇരുന്നു... എല്ലാം കഴിഞ്ഞു....വീട്ടുകാർ വന്നു നോക്കുമ്പോ..ഒറ്റ ഒരെണ്ണം ഇല്ല... ഇതൊക്കെ അതിനിടയ്ക്ക് തെണ്ടാൻ പോയോ..... പിള്ളേരെ.....(രാധ വിളികേട്ടതും ഓരോന്ന് ഓരോ മൂലയിൽ നിന്നും തല പൊക്കി.... അവിടേയ്ക്ക് ചെന്നു..... വാ...കയറി..തൊഴുവം....എന്നും പറഞ്ഞു..പിള്ളേരെയും കൂട്ടി അകത്തേയ്ക്ക് ചെന്നു... അകത്തു ചെന്നതും...പിള്ളേരെല്ലാം..ഒരു നിമിഷം പരസ്പരം നോക്കി... ഇവിടെ വല്ല ഹോമവും..ഉണ്ടോ...(ആവണി അഹ് ഇവിടെ ചെറിയൊരു ചടങ്ങോണ്ട്....അതിന്റെ....ഒരുക്കവാ..ഇത്...ആവണിയെയും ബാക്കി ഉള്ളവരെയും നോക്കി രാധേവ് പറഞ്ഞു... ഓഹോ....എന്തായാലും സൂപ്പർ....(സിദ്ധു പിന്നീട് എല്ലാവരും ചേർന്ന്....ചുറ്റി തൊഴുതു.... ദേവിയ്ക്ക് മുന്നിൽ വന്നു നിന്നതും....തിരുമേനി...ഒരു താലവും ആയി വന്നു നിന്നതും ഒത്തായിരുന്നു..... ഇതിൽ ആരാ...വരനും വധുവും...തിരുമേനി ചോദിച്ചതും... ഇവരാണ്.....(ശങ്കർ.... ശങ്കർ പറഞ്ഞത് കേട്ട്...അത്രയും നേരം തൊഴുതു നിന്ന 4ഉം ഞെട്ടി...അവരെ നോക്കി....

ഇതെന്താ...ഇവര് പറയുന്നേ....ആവണി സിദ്ധുവിനോട് ചോദിച്ചു.. എനിയ്ക്ക് അറിയില്ലെടി......സിദ്ധുവും കൈ മലർത്തി... ഇങ്ങോട്ടു നീങ്ങി നിൽക്ക്കുട്ടികളെ... അലോകിനെയും സാക്ഷിയെയും നോക്കി തിരുമേനി പറഞ്ഞു... ഇവിടെ ഇതെന്താ ഈ നടക്കുന്നെ....അലോക്. കലിപ്പിൽ ചോദിച്ചതും... നി ദേഷ്യ പെടുന്നത് എന്തിനാ.... നിങ്ങടെ കല്യാണം തീരുമാനിച്ചത് അല്ലെ..... അതുകൊണ്ട്താലി കെട്ട് അതിനു മുന്നേ നടത്താൻ ഞങ്ങൾ തീരുമാനിച്ചു....(ശോഭന... ദൈവമേ....i am trapped..(സാക്ഷി ആത്മ അല്ല... അമ്മായി...അതിനു അന്ന് നടത്തിയ പോരെരുന്നോ.... ഇതിപ്പോ ഒരു ഒരുക്കവും ഇല്ലാതെ....ദേ നോക്കിയേ ഞങ്ങളുടെ കോലം....സാക്ഷി...എന്തൊക്കെയോ പറഞ്ഞു...അവരുടെ മനസ് മാറ്റാൻ നോക്കി... എന്തിനാ അന്ന് ആക്കുന്നെ.... അന്ന് നടത്തിയാലും ഇന്ന് നടത്തിയാലും...ഒരുപോലെ തന്നെ അല്ലെ..... അലോകെ.. നി ആ താലി വെടിച്ചു ഇവളുടെ കഴുത്തിൽ കെട്ടിയെ....രാധ പറഞ്ഞതും...അലോക്...ആ പൂചാരിയെയും താലിയെയും മാറി മാറി നോക്കി.... നോക്കി നിൽക്കാതെ അങ് കെട്ടി കൊളു കുട്ടിയെ...സമയം വൈകുന്നു...

അ... അത്...എനിയ്ക്ക്. കുറച്ചു വെള്ളം...അലോക് വിക്കി വിക്കി പറഞ്ഞതും...അടുത്തു നിന്ന ആൾ മോന്തയിൽ കുറച്ചു വെള്ളം എടുത്തു കൊടുത്തു...അലോക്. കുടിയ്ക്കാൻ തുടങ്ങിയതും... ആവശ്യത്തിനു കുടിച്ചോളൂട്ടോ....ഇനി എത്ര വെള്ളം കുടിയ്ക്കാൻ കിടക്കുന്നു... പൂജാരി എന്തോ അർദ്ദം വെച്ചു പറഞ്ഞതും. .അലോക് മൊന്ത മാറ്റി വെച്ചു...അയാളെ ഒന്നു ഇളിച്ചു കാട്ടി... ആ...ഇനി കെട്ടിക്കോളൂ.....ദാ.. താലി..എന്നും പറഞ്ഞു അയാൾ പൂജിച്ച താലി എടുത്തു അലോകിന്റെ കയ്യിൽ കൊടുത്തു....അവനാണെങ്കി ആ താലിയും കയ്യിൽ പിടിച്ചു സാക്ഷിയെ ഒന്നു നോക്കി... അതേ...പോറ്റി.... എനിയ്ക്ക്....(സാക്ഷി.. ഇയാൾക്കും വെള്ളം വേണോ.....(പൂജാരി .......... നോക്കിക്കൊണ്ട് നിൽക്കാതെ അങ്ങോട്ടു കെട്ടട....(രാധേവ്.. അമ്മേ.....അലോക് നിഷ്‌കു ആയി ചോദിച്ചതും... കെട്ടട.....ശോഭ പറഞ്ഞതും...ഇനി വേറെ വഴി ഇല്ല എന്നു ഉറപ്പായതും...അലോക്...കണ്ണടച്ചു.. ഒരു ദീർഘ ശ്വാസം എടുത്തു...അവളുടെ കഴുത്തിൽ താലി കെട്ടി....പൂജാരി നീട്ടിയ സിന്ദൂരവും തൊട്ടു കൊടുത്തു.... പൂർത്തിയായി....രണ്ടുപേരുടെയും ആത്മ... ഏയ്‌....എന്നും പറഞ്ഞു...ബാക്കി രണ്ടു മുതലുകൾ സന്തോഷത്തിൽ കയ്യടിച്ചു.... ആദ്യം കാര്യം ഒന്നും ആവണിയ്ക്കും സിദ്ധുവിനും മനസിലായില്ല എങ്കിലും കേട്ടു നടന്നപ്പോൾ കാര്യം കത്തി....

താലി കേട്ട് കഴിഞ്ഞു....പരസ്പരം മാലയും..ഇട്ടു..അവിടെ വെച്ചു തന്നെ...എല്ലാം..പൂർത്തിയാക്കി... ഹോ...അങ്ങനെ അതു കഴിഞ്ഞു...വീട്ടുകാർ പരസ്പരം നോക്കി പറഞ്ഞു... കെട്ട് കഴിഞ്ഞതും അലോക്...കഴുത്തിൽ കിടന്ന ഹാരം ഊരി.കയ്യിൽ പിടിച്ചു പുറത്തേയ്ക്ക് നടന്നു... സാക്ഷി ആണെങ്കി...ഇതിൽ കൂടുതൽ ഇനി എന്നാ പണി കിട്ടാനാ എന്ന ഭാവത്തിലും... അവസാനം..എല്ലാരും ഒന്നുകൂടി തൊഴുതു... പുറത്തേയ്ക്ക് ഇറങ്ങിയതും കണ്ടു...കാറിൽ ചാരി നിൽക്കുന്ന അലോകിനെ.... അവര് വരുന്നത് കണ്ടതും അവൻ കാറിനുള്ളിലേയ്ക്ക്. കയറി...പിറകെ തന്നെ ബാക്കിയുള്ളവരും.... തിരിച്ചു പോകുമ്പോഴും...ആവണിയും സിദ്ധുവും അല്ലാതെ ആരും ഒന്നും മിണ്ടിയില്ല...വല്ലോം ചോദിച്ചാൽ...രണ്ടെണ്ണം അവരെ എടുത്തു വെളിയിൽ കളയും എന്നു ഉറപ്പായി... ..അതുകൊണ്ട്. തന്നെ വേറെ ആരും മിണ്ടിയില്ല.... വീടെത്തുന്ന വരെയും ആരും പരസ്പരം ഒന്നും മിണ്ടിയില്ല... വീടെത്തിയതും അലോക്...കാറിൽ നിന്നും ഇറങ്ങി...അകത്തേയ്ക്ക് പോകാൻ ഭാവിച്ചതും... എങ്ങോട്ട...ചവിട്ടി കുലുക്കി....

അകത്ത് കയറാൻ വരട്ടെ...എന്നും പറഞ്ഞു... ശോഭന... അലോക്കിനെ തടഞ്ഞു.... സാക്ഷിയെയും അവനെയും ചേർത്തു നിർത്തി... അകത്തേയ്ക്ക്കയറി...ഒരു കത്തിച്ച നിലവിളക്കും ആയി പുറത്തേയ്ക്ക് വന്നു... ഇനി ഇതും കൂടിയേ ബാക്കി ഉണ്ടയിരുന്നുള്ളു.....അലോക് വിളക്ക് നോക്കി...മനസിൽ പറഞ്ഞു...സാക്ഷിയെ നോക്കുമ്പോൾ അവിടെയും ഏകദേശം അതേ ഭാവം... നിങ്ങൾ വിളക്കും വാങ്ങി..അകത്തേയ്ക്ക്. കയറു...ഞങ്ങൾ 3ഉം കുറച്ചു നേരം കഴിഞ്ഞു വരാം... പെൻവീട്ടുകാർ ഇപ്പൊ കയറുന്നത് രീതി അല്ലല്ലോ..എന്നും പറഞ്ഞു...സിദ്ധുവിനെയും കൂട്ടി അവര് പോയി.... പറയുന്നത് കേട്ടാൽ തോന്നും എല്ലാം നാട്ടു നടപ്പ് അനുസരിച്ചാണ് നടന്നത് എന്നു.... ഹും മകൾക്കിട്ടു പണിത...al ബ്ലഡി kudumbams.... സാക്ഷി...പിറുപിറുത്തു... വലതു കാൽ വെച്ചു കയറി വാ മോളെ..എന്നും പറഞ്ഞു...ശോഭന വിളക്ക് സാക്ഷിയ്ക്ക് നേരെ നീട്ടി... അവൾ വിളക്കും വാങ്ങി...നിഷ്‌കു ആയി...എല്ലാരേയും ഒന്നു നോക്കി... നോക്കി നിൽക്കാതെ കയറു ഏട്ടത്തി.....(ആവണി നിന്റെ ഒരു കോട്ടത്തി... പോടി...പട്ടി.. അവള് കേൾക്കാൻ മാത്രം പറഞ്ഞു സാക്ഷി വിളക്ക് വാങ്ങി അകത്തേയ്ക്ക്. കയറി............... തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story