മാംഗല്യം: ഭാഗം 6

mangalyam

എഴുത്തുകാരി: അർച്ചന

ചേട്ട ഞാൻ നോക്കിയിട്ടൊന്നും കണ്ടില്ല...എന്നും പറഞ്ഞു...ആവണി എണീറ്റു മാറി.... ആഹ്..കാണില്ല...നിയൊന്നും...അതേങ്ങനാ എടുക്കാൻ മാത്രമല്ലേ ചുള്ളാപ്പ് ഉള്ളു അത് തരാൻ ഇല്ലലോ...മാറ് അങ്ങോട്ടു...എന്നും പറഞ്ഞു...അലോക്...അവിടെ നിലത്തായി കിടന്ന പേന അങ് എടുത്തു... കണ്ടോ ഇപ്പൊ പെന എന്നും പറഞ്ഞു അലോക് ആ പേന എടുത്തു ആവണിയ്ക് നേരെ കാട്ടി... ശെടാ എന്നിട്ടു ഞാൻ നോക്കിയിട്ട് കണ്ടില്ലെരുന്നല്ലോ...(ആവണി അതിനു മര്യാദിയ്ക്ക് നോക്കണം...ഇത്..വേണം വേണ്ടാതെ...നോക്കിയിട്ടാ..കാണത്തെ എന്നും പറഞ്ഞു...അലോക് തിരിഞ്ഞതും....കണ്ടത് എന്തോ ഓർത്തു നഖവും കടിച്ചു നിൽക്കുന്ന താലി കെട്ടിയ മുതലിനെ അപ്പോഴാണ് അവൻ...അവളുടെ വേഷവും ശ്രെദ്ധിയ്ക്കുന്നത്.... ഒറ്റ നോട്ടമേ കണ്ടുള്ളൂ....... പിന്നെ ഒരു അലർച്ച ആയിരുന്നു.... ടി............ വിളി കേട്ടതും എന്തോ ആലോചനയിൽ ആയിരുന്ന സാക്ഷി ഞെട്ടി...തിരിഞ്ഞു നോക്കുമ്പോൾ കണ്ടത്...ദുർവാസാവ് ആവാൻ പഠിയ്ക്കുന്ന സാദനത്തിനെ.... ഇങ്ങേരു ഇതെന്തിനാ ഇങ്ങനെ വിറയ്ക്കുന്നെ......സാക്ഷി ആത്മ എന്ത് കോലം ആടി ഇത്....നിനക്ക് ഒരു തുണി എടുത്തു ഉടുത്തോടെ....ഇവളെ കൂടി പാഴി കളയാൻ...ആവണിയെ ചൂണ്ടിക്കാട്ടി പറഞ്ഞതും... അതിനു താൻ എന്തിനാ ഇങ്ങനെ ചൂട് ആവുന്നത്....

ഈ പറയുന്നത് കേട്ടാൽ തോന്നും ഞാൻ ഇവിടെ തുണി ഇല്ലാതെ നിൽക്കുവാണെന്നു....താൻ നോക്കേടോ...ഞാനെ മറയ്ക്കേണ്ടത് എല്ലാം മറച്ചിട്ടുണ്ട്....സാക്ഷിയും വിട്ടു കൊടുത്തില്ല.. നിന്നോടൊന്നും പറഞ്ഞിട്ടു ഒരു കാര്യവും ഇല്ല.... ദേ...ഇനി ഇവളെ കൂടി ഒന്നും പടിപ്പിയ്ക്കരുത്...പറഞ്ഞേക്കാം.....(അലോക് അല്ലെങ്കിൽ അവൾക്ക് ഒന്നും അറിയാതെ ഇരിയ്ക്കുവാണ്..... അവൾ ആവണിയെ നോക്കി മനസിൽ പറഞ്ഞു... അവളെ ഒന്നു ദഹിപ്പിച്ചു നോക്കി അലോക് പുറത്തേയ്ക്ക് പോയി.... നാണോം ഇല്ല മാനോം ഇല്ല...അലവലാതി...ഇതിനെയൊക്കെ കെട്ടിയ നേരത്ത്....എന്നും. പറഞ്ഞു പിറുപിറുത്തു അലോക് മുറിയിലേയ്ക്ക് പോയി... അലോക് പോയി എന്നുറപ്പ് ആയതും..... എന്തോന്ന് കോലം ആടി...നിനക്കൊരു തുണി എടുത്തു ഉടുത്തോടാരുന്നോ.... ചേട്ടൻ എന്ത് വിചാരിച്ചു കാണും....ആവണി അവളെ അടിമുടി നോക്കിക്കൊണ്ട് പറഞ്ഞു... ഞാൻ മനപ്പൂർവം അങ്ങേരുടെ മുന്നിൽ വന്നു നിന്നതൊന്നും..അല്ല.. നിന്നോട് ഞാൻ പറഞ്ഞത് അല്ലെടി കോപ്പേ എനിയ്ക്കൊരു ഡ്രെസ്സ് തരാൻ...

നി ഇവിടെ അരിച്ചു പറക്കാൻ തുടങ്ങിയപ്പോഴും ചോദിച്ചത് അല്ലെ....അപ്പൊ നി പറഞ്ഞു എന്റെ ഡ്രെസ്സിനെക്കാൾ വലുതാ....നി നോക്കുന്നത് എന്നു....പിന്നെ എന്നെ കുറ്റം പറയുന്നോ.... മാറ് അങ്ങോട്ടു ഞാൻ എടുത്തോലാം....എന്നും പറഞ്ഞു സാക്ഷി ആവണിയെ മാറ്റി...അലമാരയിൽ നിന്നും...അവളുടെ...ഡ്രെസ്സ് എടുത്തു ഇട്ടു.... ഇത് നേരത്തെ അങ് ചെയ്ത പോരായിരുന്നോ....(ആവണി വോ...ആ സമയം ഇതു തോന്നിയില്ല...എന്നും പറഞ്ഞു...അവൾ കട്ടിലിലേയ്ക്ക്കിടക്കാൻ ഭാവിച്ചതും.... നി..ഇത് എങ്ങോട്ടാ....(ആവണി ഉറങ്ങാൻ....(സാക്ഷി കോട്ടുവായും ഇട്ടു പറഞ്ഞതും... അപ്പോ ചേട്ടന്റെ കൂടെയോ.......(ആവണി അതെന്താ ഇത്രയും നാളും നിന്റെ ചേട്ടൻ ഒറ്റയ്ക്ക് അല്ലെ കിടന്നത്....ഇനിയും അങ്ങനെ കിടന്നോളും...എന്നും പറഞ്ഞു സാക്ഷി ബെഡിൽ കയറി തലവഴി പുതപ്പ് മൂടിയതും മൂട്ടിൽ ഒരു അടി കിട്ടിയതും ഒത്തായിരുന്നു... നോക്കുമ്പോൾ അമ്മായി...... ടി...പോയി അവന്റെ മുറിയിൽ കിടന്നെ.....(ശോഭന എന്തിനാ......സാക്ഷി....കൊഞ്ചലോടെ ചോദിച്ചതും .. വോ...ഇനി അത് ഞാൻ പറഞ്ഞു തരാം....പോ.. പോയി അവന്റെ മുറിയിൽ കിടക്ക്....ശോഭന പറഞ്ഞതും....സാക്ഷി വേണം വേണ്ടാത്ത പോലെ അവിടന്ന് അങ് എണീറ്റു.... ഒന്നുകൂടി നിഷ്‌കു ആയി നോക്കി എങ്കിലും അതൊന്നും അവിടെ ഏറ്റില്ല...

അവസാനം അവള് ചവിട്ടി തുള്ളി....പുറത്തേയ്ക്ക് ഇറങ്ങിയതും...ആവണി ചിരി ഉള്ളിൽ അടക്കി... സാക്ഷി പോകുന്നതും നോക്കി...ബാക്കി ജനങ്ങൾ...താഴെ നിന്നു.... വീട് കത്തിയ്ക്കുവോ...ആവോ....(ആവണി... വല്ല ഉറക്ക ഗുളികയും പാലിൽ കലക്കി കൊടുത്തു വിടാരുന്നു..ശോഭനെ...രാധേവ് പറഞ്ഞതും... ആ പറഞ്ഞതും ശെരി ആയിരുന്നു...(ശോഭന 3ഉം...ഒരോ ഡയലോഗ് വീതം അവളുടെ പോക്ക് നോക്കി പറഞ്ഞു... സാക്ഷി അലോകിന്റെ മുറിയ്ക്ക്...പുറത്തു ചെന്നു നിന്നു......അടച്ചിട്ട വാതിലിൽ ഒന്നു തട്ടി.... ആദ്യത്തെ പ്രാവശ്യം..തട്ടിയിട്ടും കതക് തുറക്കാതെ രണ്ടാമത്തെ പ്രാവശ്യവും തട്ടി.... മൂന്നാമത് തട്ടാൻ ഭാവിച്ചപ്പോ... കതക് തുറന്നു.... പുറത്തു സാക്ഷിയെ കണ്ടതും...അലോക് ഒന്നു സംശയിച്ചു.... ഉം..എന്താ....അലോക് ചോദിച്ചതും... അവൾ അത് കേൾക്കാത്ത ഭാവത്തിൽ...അകത്തെയ്ക്ക് കയറി... ടി....എങ്ങോട്ട ഈ ഇടിച്ചു കയറി...പോകുന്നത്....അലോക് തന്നെ വക വെയ്ക്കാതെ കയറി പോകുന്ന സാക്ഷിയെ നോക്കി കലിപ്പിൽ പറഞ്ഞു... അമ്മായി പറഞ്ഞു ഇവിടെ കിടക്കാൻ....കെട്ടൊക്കെ കഴിഞ്ഞത് അല്ലെ...

സാക്ഷി പുച്ഛത്തോടെ പറഞ്ഞു... ആണോ.... അമ്മ അങ്ങനെ പനതും പണയും.... അതുകേട്ട് മോള്..ഇങ്ങോട്ടു എഴുന്നള്ളണ്ട...... കേട്ടോടി.... ഇറങ്ങി പോടി എന്റെ മുറിയിൽ നിന്ന്....(അലോക് അങ്ങനെ ഇറക്കി വിടാൻ അല്ല... ഇങ്ങോട്ടു അവളെ കെറ്റിയത്....അവള് ഈ മുറിയിൽ തന്നെ കിടക്കും...ഇവരുടെ സംസാരം..കേട്ട്...ശോഭന പറഞ്ഞു.. എന്താ..അമ്മേ... ഇപ്പഴേ..എന്റെ മുറി കൊടുക്കാൻ..പറഞ്ഞാൽ....എങ്ങനാ....(അലോക് പിന്നെ എപ്പോ പറയണം.....അവള് ഇനി നിന്റെ മുറിയിലാ കിടക്കുന്നത്...ഇനി അതിൽ മാറ്റം..ഇല്ല.... കഥകടച്ചിച്ചു കിടക്കാൻ നോക്ക്..രണ്ടും..രാധേവ് കൂടി തറപ്പിച്ചു പറഞ്ഞതും...അലോക് ചാടി തുള്ളി കതക് വലിച്ചടച്ചു.... വീടൊന്നു കുലുങ്ങിയോ ആവോ...... അലോക്. കതകും അടച്ചു...കലിപ്പിൽ മുഷ്ടിയും ചുരുട്ടി തിരിഞ്ഞതും കണ്ടു...കട്ടിലിൽ കിടക്കുന്ന മുതലിനെ..... ഇറങ്ങടി...ഇത് എന്റെ ബെഡാ... അമ്മ ഈ റൂം ഷെയർ ചെയ്യാനെ പറഞ്ഞുള്ളു....അല്ലാതെ എന്റെ കട്ടിലിൽ കിടക്കാൻ പറഞ്ഞില്ല....അലോക് ചൂടായതും...

സാക്ഷി..ഇതൊക്കെ വേറെ ആരോടെങ്കിലും പറ എന്ന രീതിയിൽ തലയിൽ കൂടി പുതപ്പ് എടുത്തു മൂടി.... ആഹാ..നല്ല മണം... ഇങ്ങേരു വിരിപ്പൊക്കെ എന്നും കഴുകും എന്നു തോന്നുന്നു...സാക്ഷി അല്ലുവിന്റെ വിരിപ്പ് മണത്തു നോക്കി സ്വന്തം വിരിപ്പിനെ ഓർത്തു കൊണ്ട് പറഞ്ഞു.... നിനക്ക് കട്ടിലിൽ കിടന്നാലെ ഉറക്കം വരൂ അല്ലെ...കാണിച്ചു തരാം...നി ഇനി ഒരിയ്ക്കലും എന്റെ കട്ടിലിൽ കിടക്കില്ല...മോളെ...എന്നും പറഞ്ഞു..എന്തൊക്കെയോ..ചിന്തിച്ചു ഉറപ്പിച്ചു കൊണ്ട്....അലോക് ചുണ്ടിൽ ഒരു പുഞ്ചിരി ഓടെ....ദേഹത്തെ ഷർട്ട് മാറ്റി....മീശ ഒന്നു പിരിച്ചു വെച്ചു.... ചെയ്യുന്നത് തെണ്ടിതരം ആണെന്ന് അറിയാം...എന്നാലും ഈ മരുതയെ ഓടിയ്ക്കാൻ ഇതല്ലാതെ വേറെ വഴി ഞാൻ കാണുന്നില്ല...എന്നു മനസിൽ പറഞ്ഞു....അവളുടെ അടുത്തേയ്ക്ക് ചെന്നു..... കുറച്ചു നേരം കഴിഞ്ഞും അതിന്റെ അനക്കം ഒന്നും ഇല്ലെന്നു അറിഞ്ഞു...മുഗത്തെ പുതപ്പ് മാറ്റി...നോക്കാൻ ഭാവിച്ചതും...അവളുടെ വയറിൽ കൂടി...പുതപ്പിന് പുറത്തുകൂടി...ഒരു കൈ ഇഴയുന്നത് അറിൻഞ്ഞതും...അവള്...ഞെട്ടി...മുഗത്തെ പുതപ്പ് മാറ്റി നോക്കിയതും...കണ്ടത് കള്ള ചിരിയോടെ....അവളുടെ അടുത്തു കിടന്നു...അവളെ തന്നെ നോക്കുന്ന അലോകിനെ ആണ്..... അവളുടെ നോട്ടം കണ്ടതും ഐഡിയ ഫലിച്ച പോലെ....അവൻ..ഒന്നു കൂടി അവളോട് ചേർന്നു കിടന്നു...മുഗത്തു പതിഞ്ഞു കിടന്ന...നനഞ്ഞ മുടി..അവൻ ചൂണ്ടു വിരലാൽ വകഞ്ഞു... മാറ്റി..... ......... തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story