മാംഗല്യം: ഭാഗം 9

mangalyam

എഴുത്തുകാരി: അർച്ചന

അലവലാതി പരട്ട ....ഒരു വക പടിയ്ക്കുകയും ഇല്ല..കണ്ടവൻ മാരേ എല്ലാം വായിനോട്ടവും....എന്നും പറഞ്ഞു അലോക് നിന്നു പിറുപിറുക്കുവാൻ തുടങ്ങി.... അവള് എങ്ങനെ പോയാലും എനിയ്ക്ക് എന്താ... അല്ലേൽ അങ്ങനെ ഇപ്പൊ പോണ്ട... എന്റെ ജീവിതം കോഞ്ഞാട്ട ആക്കിയിട്ട്...അങ്ങനെ ഇപ്പൊ അവള് സുഗിയ്ക്കണ്ട....പുല്ല്...എന്നുമ്പപറഞ്ഞു അവളെ കുറെ ചീത്തയും വിളിച്ചതും അവനു കുറച്ചു ആശ്വാസം ആയി.... പിന്നെ പെട്ടന്ന് തന്നെ കുളിച്ചിട്ടു ഇറങ്ങി.... ആദ്യം നോക്കിയത്...സാക്ഷിയെ ആയിരുന്നു.... ഇതിനു കുളിയും നനയും ഒന്നും ഇല്ലേ.... ആഹ് പണ്ടേ ഇല്ലല്ലോ...ഇനി പുതുതായി ശീലിച്ചാൽ കൊള്ളാം...എന്നും പറഞ്ഞു...തലയും തുവർത്തി...വേഷം മാറി...അവൻ താഴേയ്ക്ക് ചെന്നു... നോക്കുമ്പോ...ആവണിയോടും സാക്ഷിയോടും അടികൂടി....സിദ്ധു ഇരിയ്ക്കുന്നു... 3ഉം....ഒരു ചാനൽ തന്നെ കാണുന്നത്...എന്നാലും remortt അവരുടെ കയ്യിൽ വേണം എന്നും പറഞ്ഞു...തർക്കവും...പിടിവലിയും.... ഇതൊക്കെ പിള്ളേരെക്കാൾ കഷ്ടം ആണല്ലോ....എന്നും പറഞ്ഞു...അലോക്...നേരെ ചെന്നു റിമോർട്ട് പിടിച്ചു വാങ്ങി....

ഞാൻ കയ്യിൽ വെച്ചേക്കാം എന്നു പറഞ്ഞപ്പോ...ഇവര് പറയുവാ...ഞങ്ങൾ വെച്ചോലാം എന്നു.... പറ അളിയാ...ഞാനല്ലേ കുഞ്ഞു അപ്പൊ എന്റെ കയ്യിൽ അല്ലെ തരേണ്ടേ....സിദ്ധു. അലോകിന്റെ കയ്യിൽ തൂങ്ങി പരാതി പെട്ടു... ആഹാ...അതെവിടുത്തെ ഏർപ്പട.... ആദ്യം റിമോർട്ട് എടുത്തത് ഞാനാ...അപ്പൊ ഞാൻ പിടിച്ചോളാം...ആവണിയും വിട്ടു കൊടുത്തില്ല... അതൊന്നും പറഞ്ഞാൽ...പറ്റില്ല.. നമ്മൾ മൂന്നു പേരിലും.... മൂത്തത് ഞാനാ...അപ്പൊ അതു ഞാൻ എടുത്തോളം.. (കുട്ടി ഉദ്ദേശിച്ചത്... ആവണിയേക്കാളും...ഒരു മാസം മൂത്തത് നമ്മുടെ നായിക ആണ്...) പോടി...അങ്ങനെ റിമോർട്ട് എടുക്കാം എന്നു വിചാരിയ്ക്കണ്ട....അളിയൻ എനിയ്ക്കെ തരൂ... എന്നും പറഞ്ഞു സിദ്ധു കൊഞ്ചി... ആഹാ.. .ഇതേ എന്റെ ചേട്ടനും കൂടിയ... അപ്പോ റിമോർട്ട് എനിയ്ക്കാ...അല്ലെ ചേട്ട... അങ്ങനെ ആണെങ്കിൽ എനിയ്ക്കും ഉണ്ട് അവകാശം... ഈ നിൽക്കുന്ന മുതലിന്റെ കെട്ടിയോള ഞാൻ...അതായത് ഇങ്ങേരുടെ പാതി...അപ്പൊ ഇങ്ങേരുടെ പാതി മൊത്തത്തിൽ എനിയ്ക്കാ അവകാശം..

.അപ്പൊ കയ്യിൽ ഇരിയ്ക്കുന്ന റിമോർട്ടിലും പാതി എനിയ്ക്ക് അവകാശം ഉണ്ട്...സാക്ഷിയും വിട്ടു കൊടുത്തില്ല... അതെന്താടി..നി റിമോർട്ട്. തല്ലി പൊളിച്ചു പാതി എടുക്കോ.... അതൊന്നും ഇവിടെ ഏശില്ല...എനിയ്ക്ക് വേണം...(ആവണി എനിയ്ക്കും...(സിദ്ധു ആർക്കും ഇല്ല....3ന്റെയും വഴക്കു കണ്ടു അലോക് കലിപ്പിൽ പറഞ്ഞി... എനിയ്ക്ക് വാർത്ത കാണണം...3നും വേറെ വല്ലതും ചെയ്യാൻ ഉണ്ടെങ്കിൽ..പോ....എന്നും പറഞ്ഞു അവരെയും തള്ളി മാറ്റി അലോക് tv ചാനൽ മാറ്റി news ഇട്ടു..അതിന്റെ മുന്നിൽ പോയി ഇരുന്നു... സമദാനം ആയല്ലോ...ഹും..ഞാൻ തരാൻ പറഞ്ഞപ്പോ ഭയങ്കര ജാഡ ആയിരുന്നലോ.... പോയപ്പോ സമദാനം ആയല്ലോ...(സിദ്ധു ഞങ്ങളും ചോദിച്ചാലോ....നിനക്കല്ലേ ഭയങ്കര പുതുമ....ഇനി ആർക്കും വേണ്ടലോ....എന്നും പറഞ്ഞു..സാക്ഷി താണ്ടിയ്ക്ക്. കയ്യും കൊടുത്തു..ന്യൂസും നോക്കി..ഇരുന്നു....കൂടെ ബാക്കിയുള്ളവരും.... പെട്ടന്ന് എന്തോ ഓർത്ത പോലെ... ഡെയ്... അടുക്കളയിൽ അമ്മയ്ക്കും അമ്മയിക്കും എന്താ പരിപാടി....എന്തോ ഓർത്ത പോലെ സാക്ഷി ചോദിച്ചു....

അതുകേട്ടതും..സിദ്ധു എണീറ്റു അടുക്കളയിലോട്ട് ഓടി.... ടി...സ്‌പെഷ്യൽ വല്ലതും...ഉണ്ടെങ്കിൽ അവൻ അത് തീർക്കും എന്നു പറഞ്ഞു ആവണി പിറകെ ഓടി... ടി ഞാനും എന്നും പറഞ്ഞു...സാക്ഷിയും പിറകെ ഓടി... ഇതൊക്കെ പിള്ളേരെ കണ്ടു പടിയ്ക്കുവാണോ...അതോ പിള്ളേരാവൻ പടിയ്ക്കുവാണോ...കാഷ്ടം എന്നും പറഞ്ഞു...അലോക് tv യിലേക്ക് നോക്കി.. കുറച്ചു കഴിഞ്ഞതും...3ഉം ഓരോ പ്ളേറ്റിൽ പഴം പൊരിയും ആയി കടന്നു വന്നു... 3ഉം...നല്ല ചൂട് പഴം പൊരി ആരേലും എടുത്തോണ്ട്. ഓടിയാലോ എന്നു കരുതി ആണെന്ന് തോന്നുന്നു...ചൂട് പോലും വക വെയ്ക്കാതെ കുത്തി കേറ്റാൻ നോക്കുന്നുണ്ട്... ഇതുകണ്ടതും അലോക് സാക്ഷിയുടെ പത്രത്തിൽ നിന്നും ഒരു പഴം പൊരി എടുത്തു കൂളായി tv യുടെ മുന്നിൽ പോയി നിന്നു കഴിയ്ക്കുവാൻ തുടങ്ങി.... എന്റെയ അത്.....മര്യാദിയ്ക്ക് തന്നോ.... സാക്ഷി...ദേഷ്യത്തിൽ പറഞ്ഞു... സൗകര്യം ഇല്ല.... നി നേരത്തെ പറഞ്ഞില്ലേ കെട്ടിയോന്റെ പാതി പെണ്ണുംപിള്ളേയ്ക്ക് ആണ്.... അതുപോലെ തന്നെയാ തിരിചും...എന്നും പറഞ്ഞു അലോക് പഴംപൊരി ആസ്വദിച്ചു കഴിയ്ക്കാൻ തുടങ്ങി...

സാദനം... താൻ പോടോ..ഞാൻ ഇനിയും പോയി എടുക്കും രണ്ടെണ്ണം....എന്നും പറഞ്ഞു സാക്ഷി വീണ്ടും അടുക്കളായിലേയ്‌ക്ക് പോയി... പിറകെ തന്നെ ബാക്കിയുള്ളതുങ്ങളും..... അന്ന് രാത്രി...എല്ലാരും അവിടെ ആയിരുന്നു..... സിദ്ധു ആണെങ്കിൽ...രാധയുടെ മടിയിൽ കിടന്നു ഉറങ്ങി.... അതേ ഞങ്ങൾക്ക് ഒരു കാര്യം പറയാൻ..ഉണ്ട്...(അച്ഛൻ മാർ... എന്താ....(അലോക്.. ഞങ്ങൾ എല്ലാരും ചെയ്തു പൊന്നതാ.....അതുകൊണ്ട് നിയും ചെയ്യണം......(രാധേവ്... എന്താ കാര്യം.....അത് പറ..(അലോക് ഞങ്ങടെ കുടുംബത്തിൽ ആരു... കല്യാണം കഴിച്ചാലും.....ഞങ്ങടെ കുടുംബ ത്തിലെ കാവിൽ പോയി വിളക്ക് വെയ്ക്കുന്ന ചിട്ട ഉണ്ട്.... നിങ്ങടെയും കല്യാണം കഴിഞ്ഞ സ്ഥിതിയ്ക്ക് അവിടെ പോയി...വിളക്ക് വെയ്ക്കണം....(രാധേവ് അച്ഛൻ ഇതെന്താ തമാശ പറയുവാണോ..... അതു എന്തു ദൂരം ഉണ്ടെന്നു അറിയോ....അതും മലയുടെ മുകളിൽ....രണ്ടു മൂന്നു ദിവസം പിടിക്കും എല്ലാം കഴിഞ്ഞിങ് വരുമ്പോൾ....അലോക് ഞെട്ടലോടെ പറഞ്ഞു... അതിനെന്താ....നിങ്ങള് രണ്ടും കൂടി സാവദാനം പോയിട്ടു ഇങ്ങു വന്നാൽ മതി...

ഞങ്ങൾക്ക് യാതൊരു പരാതിയും ഇല്ല....അല്ലെ അളിയാ...രാധേവ്...ശങ്കരനോട് പറഞ്ഞു... ശങ്കറും അത് ശെരി വെച്ചു... അല്ല.. അച്ഛാ... ഈ കുടുംബ ക്ഷേത്രവും കാവും...അടുത്തടുത്ത് അല്ലെ വരേണ്ടേ...പിന്നെ എങ്ങനെ....രണ്ടും രണ്ടേടത്തു വരും....സാക്ഷി...ചോദിച്ചതും... അതൊക്കെ കുഴീൽ കിടക്കുന്നവരോട് ചോദിയ്ക്കണം....അവരുടെ ആചാരങ്ങൾ ആയിരുന്നു...അതു ഞങ്ങളും തുടർന്നു... പിന്നെ കാണാനും നല്ല സ്ഥലം ആയത് കൊണ്ട്... ഞങ്ങൾ...കുറച്ചു ദിവസം...അവിടെയൊക്കെ നല്ലതു പോലെ കറങ്ങി കണ്ടിട്ടാ തിരിച്ചു പോകുന്നത്....കൂടാതെ നല്ല തണുപ്പും രാധയെ കണ്ണു കാണിച്ചു ശങ്കർ പറഞ്ഞതും...അവരുടെ മുഗം ചുവന്നു തുടുത്തു... ഞങ്ങൾ നാലു പേരും ഒരുമിച്ച...അവിടെ പോയത്.... ഇനി നിങ്ങൾ...പോണം.... അതും ഒരുമിച്ചു.... വേറെ ആരും വരാൻ പാടില്ല.....(രാധേവ് എനിയ്ക്ക് ഇപ്പോഴൊന്നും എന്തയാലും പറ്റില്ല......അലോക് തറപ്പിച്ചു പറഞ്ഞതും... അതിനു നാളെ തന്നെ പോണം എന്നു പറഞ്ഞില്ലല്ലോ....അതിനു ചില കാലവും സമയവും ഉണ്ട്..അല്ലാതെ അങ്ങോട്ടേക്ക് ഒന്നും ചെന്നു കയറാൻ പറ്റില്ല...പ്രത്യേകിച്ചു മോളുടെ സമയം നോക്കിയേ പോകാൻ പറ്റു...(ശോഭന അതേത് സമയം..സാക്ഷി അടുത്തിരുന്ന ആവണിയെ ചുരണ്ടി... എന്തായാളുംഎം.നിന്റെ മോശ സമയം...ആവും...

(ആവണി ഉം..ശെരിയ...അല്ലാതെ നിന്റെ ചേട്ടന്റെ കൂടെയൊക്കെ അല്ലെ പോകുന്നത്...പിന്നെ പറഞ്ഞിട്ടു കാര്യം ഇല്ല...എന്നും പറഞ്ഞു....സാക്ഷിയും. ആവണിയും അവര് പറയുന്ന ബാക്കി ഓരോന്നും കേട്ടൊണ്ട് ഇരുന്നു... അവസാനം..എല്ലാരും കൂടെ എന്തൊക്കെയോ തീരുമാനിച്ചു ഉറപ്പിച്ചു യോഗം പിരിച്ചു വിട്ടു.... ടി...ഞാൻ ഒരു കാര്യം ചോദിയ്ക്കട്ടെ.....(ആവണി എന്ത്.... അല്ലെടി....ഞാൻ മിയ്ക്ക കഥയിലും കണ്ടിട്ടുള്ള പോലെ..ഇങ്ങനെ കാട്ടിന്റെ ഉള്ളിലേയ്ക്ക് പോണ്... നായിക കാട്ടിൽ...അകപ്പെട്ടു പോകുന്നു...അല്ലെങ്കിൽ...വെള്ളത്തിൽ വീഴുന്നു... നായകൻ രക്ഷിയ്ക്കുന്നു ...പിന്നെ കാട്ടിൽ റൊമാൻസ്...അങ്ങനെ വല്ലതും നടക്കൊടി...(ആവണി ചോദിച്ചതും... പ്..ഭാ..... നിനക്ക് റൊമാൻസ് ഉണ്ടാക്കാൻ എന്റെ ജീവിതമേ കിട്ടിയുള്ളൂ.... അതെന്താ നായകൻ വെള്ളത്തിൽ പോയാൽ പുളിയ്ക്കോ.....സാക്ഷി കലിപ്പായി.... അല്ല...ഞാൻ ഒരു സാധ്യത ചോദിച്ചെന്നെ ഉള്ളു....(ആവണി. ഞാൻ വെള്ളത്തിൽ പോയാലും...നീന്തി പോരോടി പന്നി....നി പോയി കിടന്നു ഉറങ്ങാൻ നോക്ക്...എന്താണോ ആവോ..

മനുഷ്യന് ഭയങ്കര ക്ഷീണം...എന്നും പറഞ്ഞു...ഗുഡ് നെറ്റും പറഞ്ഞു സാക്ഷി നേരെ അലോകിന്റെ മുറിയിലേയ്ക്ക് വിട്ടു... ഒരു കോട്ടു വായും ഇട്ടു... ഞെരി പിരി കൊണ്ട്...കതകും അടച്ചു...ബെഡിലേയ്ക്ക് നോക്കിയതും കണ്ടു...ഒരു ബെഡ്ഡു മുഴുവൻ കയ്യടക്കി പിടിച്ചിരിയ്ക്കുന്ന മുതലിനെ.... അതേ എനിയ്ക്ക്ക്കിടക്കണം... അങ്ങോട്ട് നീങ്ങി കിടന്നെ.....(സാക്ഷി കുളിയ്ക്കാതെ എന്റെ കൂടെ കിടക്കാം എന്നു നി വെറുതെ വ്യാമോഹിയ്ക്കണ്ട.... പോയി...പെറം കഴുകിയിട്ടു കിടക്കാൻ വന്നാൽ മതി...ഇല്ലേൽ അവിടെ കിടക്കാം....എന്നും പറഞ്ഞു അലോക്ക് കമിഴ്ന്നങ് കിടന്നു... അതൊന്നും പറ്റില്ല എനിയ്ക്ക് ഉറക്കം വരുന്നുണ്ട്.... വേണൊങ്കി...ഇട്ടിരിയ്ക്കുന്ന വേഷം മാറ്റാം...(സാക്ഷി പറ്റില്ല...എന്നു പറഞ്ഞില്ലേ.... ഇനിയും നിന്നു താളം ചവിട്ടി...കിടക്കാൻ ആണ് ഭാവം എങ്കിൽ...മോള്.ഇന്ന് കിടന്നു കുളിയ്ക്കും...അലോക് താക്കീത് പോലെ പറഞ്ഞതും...സാക്ഷി പിന്നെ നിന്നു മിനക്കെട്ടില്ല.... അവസാനം..കയ്യിൽ കിട്ടിയ ഒരു ടോപ്പും എടുത്തു... അവള് കുളിയ്ക്കാൻ പോയി... നിന്നെ ശെരിയാക്കാൻ പറ്റുവോന്നു ഞാൻ ഒന്ന് നോക്കട്ടെ...

അവളുടെ പോക്കും നോക്കി...അലോക് പറഞ്ഞു....കൊണ്ട് നേരെ കേറി കിടന്നു... അവളാണെങ്കി....ഒരു കാക്ക കുളിയും കുളിച്ചു...കഷ്ടി മുട്ടുവരെ ഇറക്കം ഉള്ള ഒരു ടോപ്പും എടുത്തു ഇട്ടു ഇറങ്ങി.... സൗണ്ട് കേട്ട്...അലോക് നോക്കുമ്പോൾ...പെണ്ണ് ഒരു കുട്ടി ഉടുപ്പും ഇട്ടു നിൽക്കുന്നു.... ടി.......ഒറ്റ വിളി ആയിരുന്നു..... വിളി കേട്ട് സാക്ഷി തെറ്റി അടിച്ചു വീണില്ല എങ്കിലേ ഉള്ളു... എന്താടോ....തനിയ്ക്ക്... ഒരുപാട് സൗണ്ട് ഉണ്ടെങ്കി...വല്ല അംബല കമ്മിറ്റിയ്ക്ക് വാടകയ്ക്ക്. കോഡഡോ.... എപ്പോഴും നിലവിളിച്ചോണ്ട് ഇരിയ്ക്കും....സാദനം..എന്നും പറഞ്ഞു...തലയൊന്നു തുടച്ചു...നേരെ ബെഡിലേയ്ക്ക്കിടക്കാൻ ഭാവിച്ചതും... തല നേരെ ചൊവ്വേ തുടയെടി... എന്നിട്ടു...ഈ ടോപ്പിന്റെ കൂടെ വല്ല പാന്റും ഇട്ടു നി കിടന്നാൽ മതി..... തല വേണൊങ്കി തോർത്താം... ഈ വേഷം ഒന്നും മാറ്റാൻ പറ്റില്ല...എന്നും പറഞ്ഞു അവൾ വീണ്ടും നന്നായി തല തുവർത്തി.... ടി...മര്യാദിയ്ക്ക് പറയുവാ.. ഈ വേഷം മാറ്.... അലോക്. കലിപ്പായി... ഇല്ലെങ്കി എന്തോ ചെയ്യും...താൻ മാറ്റി തരോ... എങ്കി..മാറ്റഡോ....എന്നും പറഞ്ഞു..സാക്ഷി...കൂളായി നിന്നതും.... നിന്നെകൊണ്ട്. തുണി ഉടുപ്പിയ്ക്കാൻ പറ്റുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ....എന്നും പറഞ്ഞു...അലോക് അവളെ തള്ളി മാറ്റി...അലമാരയിൽ പരതാൻ തുടങ്ങി.... ഈശ്വര...കളി കാര്യം ആയോ...

ഇനി ഇങ്ങേരു എന്നെ......യോ...എന്റെ ചാരിത്ര്യം......എന്നും പറഞ്ഞു സാക്ഷി..അലോക് ചെയ്യുന്ന...കാര്യം നോക്കി കൊണ്ട് നിന്നു... കുറച്ചു കഴിഞ്ഞു....അലോക്. കയ്യിൽ എടുത്ത സാദനം കണ്ടതും അവളുടെ കിളി...കൂടും കുടുക്കയും എടുത്തു നാട് വിട്ടു... ഇങ്ങേരിതും കൊണ്ട് ഇനി എവിടെ പോകുവാ...എന്നു വിചാരിചതും....സാക്ഷി...നിമിഷ നേരം കൊണ്ട്...ആ അലമരയോട് ചേർന്നതും ഒത്തായിരുന്നു.... എന്താ ചെയ്യാൻ പോകുന്നത് എന്നു മനസ്സിലാക്കുന്നതിന് മുൻപ്....അലോക അവളെ ചുറ്റി പിടിച്ചും.കയ്യിൽ ഇരുന്ന സാദനം...അവളുടെ ഇടുപ്പിൽ ചുറ്റി കെട്ടി കൊടുത്തു... അഴിച്ചു കളായതിരിയ്ക്കാൻ നല്ല ബലത്തിൽ തന്നെ കെട്ടി.....അവളെ നേരെ നിർത്തി... സാക്ഷി ഒരു നിമിഷം....അവനെയും...അവൻ ഉടുപ്പിച്ചു തന്ന കള്ളി മുണ്ടിലേയ്ക്കും ഒന്നു നോക്കി.... ഇനി..കിടന്നോ എന്നും പറഞ്ഞു....അലോക് നേരെ പോയി കട്ടിലിലേയ്ക്ക് ഒരു വീഴ്ച ആയിരുന്നു..... കാലൻ...ഞാനെന്ത...തൊഴിലുറപ്പിന് പോവേണാ....കൈലിയും ഉടുത്തു... താൻ ഉടുപ്പിച് തന്നതാ തന്നു...ഒന്നു മയത്തിൽ കെട്ടിത്തന്നൂടാരുന്നോ...ഇതു മനുഷ്യന് ഇടുപ്പു ഇറുവുന്നു.... എന്നും മനസിൽ പറഞ്ഞു സാക്ഷി അതൊന്നു ലൂസ് ആക്കാൻ നോക്കി.... എവടെ....കൈ പോയത് മിച്ചം... അവസാനം....ആ കോലത്തിൽ തന്നെ ബെഡിലേയ്ക്ക് വീണു............... തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story