മണിവാക: ഭാഗം 11

manivaka

രചന: SHAMSEENA FIROZ

പറഞ്ഞിട്ട് വസു രാധിക വിളമ്പി നൽകിയ ഭക്ഷണത്തിലേക്ക് ശ്രദ്ധ കൊടുത്തു.. "ഇവനെ പോലെ ഉള്ളവരാ എന്നെ പോലുള്ളവർക്ക് പേര് ദോഷം കേൾപ്പിക്കുന്നത്.." പിറു പിറുത്തിട്ട് ശരണും കഴിക്കാൻ തുടങ്ങി.. "അമ്മാ..എനിക്കും വിളമ്പിക്കോ.. " വരുൺ ഉറക്ക ചടവോടെ വന്നിരുന്നു.. "കുളിക്കാതെയോ..എത്ര പറഞ്ഞാലും മനസ്സിലാകില്ലല്ലെ നിനക്ക്..പോയി കുളിച്ചിട്ടു വാടാ.. ക്ലാസ്സ്‌ ഇല്ലെ നിനക്ക്..ഇപ്പോൾത്തന്നെ സമയം എട്ടര ആയല്ലോ..എഴുന്നേറ്റു വരുന്ന നേരം കണ്ടില്ലേ.." രാധിക വരുണിന്റെ കൈയിൽ അടിച്ചു.. "അങ്ങനെ ആണേൽ ശരണേട്ടൻ കഴിക്കുന്നുണ്ടല്ലോ..ഏട്ടനും കുളിച്ചില്ലല്ലോ.. " വരുൺ പറഞ്ഞതും രാധിക ശരണിനെയൊന്നു കൂർപ്പിച്ചു നോക്കി.മറുപടിയായി ശരൺ പല്ല് ഇളിച്ചു..നിങ്ങളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലന്ന മട്ടിൽ വരുണിന് കൂടെ വിളമ്പി കൊടുത്തിട്ടു രാധിക അടുക്കളയിലേക്ക് നടന്നു. "അല്ല..ഏട്ടൻ ഇന്നും രാവിലേ ആണല്ലോ..?? " വരുൺ വസുവിനെ നോക്കി.. "നിന്റെ ഏട്ടന് പിന്നെ വേറെ പണിയൊന്നും ഇല്ലല്ലോ..എപ്പോഴും ജോലി കൂലിയെന്നും പറഞ്ഞു നടന്നോളും..

ഇന്നെങ്കിലും ഇവനൊരു ലീവ് എടുത്തിരുന്നെങ്കിൽ എനിക്കാ ഗീതുവിന്റെ മാര്യേജ്ന് പോകാമായിരുന്നു..എന്റൊപ്പം പഠിച്ചവളാ..ഒഴിവാക്കാൻ പറ്റില്ല.. പക്ഷെ ഒറ്റയ്ക്ക് പോകുന്നത് ഓർക്കുമ്പോഴേ ബോറടിക്കുന്നു.." "അങ്ങനെ എന്നെ പ്രതീക്ഷിച്ചു നീ നിൽക്കണ്ട..വേണമെങ്കിൽ തന്നെ താൻ അങ്ങ് പോയാൽ മതി.. " "ഹൂ..എന്തൊരു ടൈപ്പാടാ നീ.. ഒരു സ്നേഹമില്ലാതെ.. " "ഏട്ടൻ വരുന്നില്ലേൽ വേണ്ടാ ശരണേട്ടാ..ഞാൻ വരാം..എങ്ങനെ ഇന്നൊരു ലീവ് എടുക്കുമെന്ന് ആലോചിച്ചു നിക്കുവായിരുന്നു.. " "നീയും പോകുന്നില്ല..എങ്ങാനും ലീവ് എടുത്തു ഇവന്റെ ഒന്നിച്ചു പോയെന്നു അറിഞ്ഞാൽ അവിടുന്ന് തൂക്കി എടുത്തു കോളേജിൽ കൊണ്ട് വിടും ഞാൻ..അറിയാല്ലോ എന്നെ.." വസു ഭീഷണിയെന്ന പോലെ വരുണിനെ നോക്കി.. "വെറുതെയല്ല ശരൺ ഏട്ടൻ പറയുന്നത്.." വരുൺ പിറു പിറുത്തു.ഉച്ചത്തിൽ പറയാനുള്ള ധൈര്യം ഇല്ലായിരുന്നു.. "അല്ല വസു..നീ ഇന്നലെ ജിത്തുവിന്റെ വീട്ടിൽ പോയിരുന്നോ..? " പെട്ടെന്ന് ഓർത്തെടുത്ത പോലെ ശരൺ ചോദിച്ചു. "മ്മ്..പോയിരുന്നു.. "

"എന്തിന്..പോയ കാര്യമൊന്നും നീ പറഞ്ഞില്ലല്ലോ..രാത്രി സണ്ണി പറഞ്ഞപ്പോഴാ ഞാൻ അറിഞ്ഞത്.. " "അതിന് ഞാൻ അവിടെ വിരുന്നുണ്ണാനൊന്നും പോയതല്ല.. കമ്പനിയുടെ ന്യൂ വർക്ക്‌ നടക്കുന്നത് ആ ഏരിയയിലാണ്..വഴിയിൽ വെച്ചു ജിത്തുവിനെ കണ്ടു.. അവൻ നിർബന്ധിച്ചതു കൊണ്ട് വീട്ടിൽ കയറി.. " "നീ ചിഞ്ചുവിനെയെങ്ങാനും കണ്ടോ..? " വസുവിന്റെ സ്വഭാവം അറിയുന്നത് കൊണ്ട് മടിച്ചു മടിച്ചാണ് ശരണതു ചോദിച്ചത്. "മ്മ്..കണ്ടു..എന്ത് അഹങ്കാരിയാണ്... അവൾ നിനക്ക് തീരെ മാച്ച് അല്ല ശരൺ.. " "നീ ഇതേ പറയുള്ളുന്ന് എനിക്കറിയാമായിരുന്നു..നിനക്ക് ആദ്യം തൊട്ടേ അവളെ പിടിച്ചിട്ടില്ലല്ലോ... എടാ..അവൾ അത്ര വല്യ അഹങ്കാരി ആണെന്നൊന്നും എനിക്ക് തോന്നിയിട്ടില്ല..കുറച്ച് കുറുമ്പ് കൂടുതലുള്ള കൂട്ടത്തിലാണെന്ന എനിക്ക് തോന്നിയത്.. തോന്നിയതല്ലാ..അത് തന്നെയാ സത്യം.അങ്ങനെയല്ലേ ജിത്തു പറഞ്ഞത്.. " "നിന്നെ പറഞ്ഞിട്ട് കാര്യമില്ല..പ്രേമം തലയ്ക്കു പിടിച്ചാൽ പിന്നെ ഫുൾ പോസിറ്റീവ് ആയിരിക്കും. പ്രേമിക്കുന്ന പെണ്ണിന് എത്രയൊക്കെ നെഗറ്റീവ്സ് ഉണ്ടെങ്കിലും അതൊന്നും കണ്ണിനു കാണില്ല..

ഇക്കണക്കിനു പോയാൽ നിന്റെ ഗതി അതോ ഗതിയായിരിക്കും ശരൺ..പെൺകുട്ടികൾ ആയാൽ അടക്കവും ഒതുക്കവും വേണം..അത് അവൾക്കു തീരെയില്ല...നിന്റെ കാര്യത്തിന് നിന്റെ അമ്മ സമ്മതിക്കുമെന്ന് എനിക്ക് തോന്നുന്നില്ല..ആന്റിക്ക് ഒരുമാതിരി കയറൂരി വിട്ട പെൺകുട്ടികളെ ഒന്നും ഇഷ്ടമല്ലന്ന് നിനക്ക് അറിഞ്ഞൂടെ.. " "എടാ..ഒരുപാട് അടക്കവും ഒതുക്കവും ഉണ്ടായിട്ട് എന്തിനാ..? കൊണ്ട് വന്നു ഷെൽഫിൽ വെക്കാനോ.? നമുക്ക് വേണ്ടത് നമ്മുടെ ലൈഫ് പാർട്ണർസിനെയാണ്..അല്ലാതെ നമ്മള് പറയുന്നതൊക്കെ അനുസരിച്ചു ജീവിക്കുന്ന ഒരു സെർവന്റിനെ അല്ല..ആണോ..നീ തന്നെ പറാ.." "ആണെന്ന് ഞാൻ പറഞ്ഞില്ലല്ലോ ശരൺ..പെൺകുട്ടികൾക്ക് കുസൃതികളും കുറുമ്പുമൊക്കെ ആവാം.പക്ഷെ എല്ലാത്തിനും ഒരു പരിധിയുണ്ട്.. അധികമായാൽ ആൾക്കാരുടെ കയ്യിന്നു വാങ്ങിച്ചു കൂട്ടും.മാത്രമല്ല,, വളർത്തു ദോഷമെന്ന് വീട്ടുകാരെ പറയിപ്പിക്കുകയും ചെയ്യും... പിന്നെ നമ്മളെ കാണുമ്പോൾ തന്നെ പേടിക്കുന്ന ഒരു പെണ്ണിനെ കെട്ടുന്നതിന്റെ ത്രില്ല് വേറെയാണ്..

അടുത്ത് ചെല്ലുമ്പോൾ തന്നെ കയ്യും കാലും വിറയ്ക്കാൻ തുടങ്ങും.. ആ പരിഭ്രമം കാണാനും ആസ്വദിക്കാനും ഒരു പ്രത്യേക ഭംഗിയായിരിക്കും.. " വസു എന്തോ ഓർമയിൽ പറഞ്ഞു.. ആ ഓർമ ചന്ദനയാണെന്ന് അവൻ നിമിഷ നേരം കൊണ്ട് മനസ്സിലാക്കി.. അറിയാതെ തന്നെ ചുണ്ടുകളിൽ ചെറു ചിരി വിടർന്നു.. "അപ്പൊ നിനക്ക് ഈ പെണ്ണിലും പ്രേമത്തിലും വിവാഹത്തിലുമൊക്കെ താല്പര്യം ഉണ്ടല്ലേ..എല്ലാം മനസ്സിൽ ഒളിപ്പിച്ചു വെക്കുവായിരുന്നു.. ഗൊച്ചു കള്ളൻ..സത്യം പറയെടാ..ആരെയാ നീയിപ്പോ ഓർത്തത്.. ചിരിയൊക്കെ വരുന്നുണ്ടല്ലോ.. " "ഓർത്തു..പക്ഷെ അതിപ്പോ നിന്നോട് പറയാൻ എനിക്ക് തീരെ സൗകര്യമില്ല.പിന്നെ ഒന്നിലും താല്പര്യം ഇല്ലാതെ ഇരിക്കാൻ ഞാൻ എന്താ വല്ല സന്യാസത്തിലുമാണോ ഇത്രയും കാലം ഉണ്ടായിരുന്നത്...പ്രേമിച്ചു നടക്കാം..പക്ഷെ എപ്പോഴും അതിൽ തന്നെ ആകരുത്..അതായത് ഏതു നേരവും വായിനോക്കി അവളേം സ്വപ്നം കൊണ്ട് നടക്കരുതെന്ന്..ലൈഫിൽ അത് മാത്രമല്ല ഉള്ളത്..മാറ്റനേകം കാര്യങ്ങൾ ഉണ്ട്..

എല്ലാത്തിനും ഇമ്പോര്ടന്റ്റ്‌സ് കൊടുക്കണം.." "ഓ..ജോലി കാര്യം ആയിരിക്കും.." "അതേ..അതും ഉൾപ്പെടും..സ്വന്തമായി ഒരു ഐഡന്റിറ്റി ഇല്ലാതെ പ്രേമിച്ചു നടന്നിട്ട് എന്തിനാ..പ്രേമിക്കുമ്പോൾ കുഴപ്പം ഇല്ലായിരിക്കാം..ആ ടൈമിലുളള സംഭാഷണങ്ങളെല്ലാം അങ്ങനെയാണല്ലോ..ഞാൻ നിന്റെ ജോലിയൊ സൗന്ദര്യമോ ഒന്നും നോക്കുന്നില്ല, നിന്റെ മനസ് മാത്രമാണ് എനിക്ക് പ്രധാനം... അങ്ങനെയൊക്കെ.. ബട്ട്‌ ആഫ്റ്റർ മാര്യേജ് അതൊന്നും അല്ലെന്നു മനസ്സിലാകും.." "തുടങ്ങി..രാവിലെ തന്നെ എന്റെ കോൺഫിഡൻസ് കളയാൻ വന്നേക്കുന്നു..ആരെന്ത്‌ പറഞ്ഞാലും ഞാൻ ജോലിക്ക് പോകില്ല..ഇതിൽ നിന്നും എന്റെ പിന്തിരിപ്പിക്കാമെന്ന് നീ കരുതണ്ട.. " വസു ഒന്നും മിണ്ടിയില്ല..പറഞ്ഞു കൊടുക്കണ്ട അത്രയും പറഞ്ഞു കൊടുത്തിട്ടുണ്ട്.ഇനി അതിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല.. വേഗത്തിൽ കഴിച്ചു തീർത്തു എണീറ്റു ഓഫീസിലേക്ക് ഇറങ്ങി.. പോകുന്നതിനു മുന്നേ പറഞ്ഞത് ഓർമ ഉണ്ടല്ലോ എന്ന അർത്ഥത്തിൽ വരുണിനെ ഒന്ന് നോക്കാനും മറന്നില്ല. "നിന്റെ ഏട്ടൻ അല്ലെ..

നിനക്ക് ഒന്ന് പറഞ്ഞു നന്നാക്കാൻ മേലേ.. " "ഓ..നന്നാക്കാൻ അങ്ങോട്ട്‌ ചെന്നാലും മതി..ശരണേട്ടൻ വിഷമിക്കണ്ട..ഏട്ടന്റെ കൂടെ ഞാനുണ്ട്..അമ്മയെ സോപ് ഇടാം.. ലീവ് എടുത്താൽ ഏട്ടനോട് പറയരുതെന്ന് പറയാം..ഞാൻ ഏതായാലും എന്റെ ഏട്ടനെ പോലെ ആകാൻ പോകുന്നില്ല.. ശരൺ ഏട്ടനെ പോലെ ആയിക്കോളാം.അതാകുമ്പോൾ വലുതാകുമ്പോ ജോലിക്ക് ഒന്നും പോകണ്ടല്ലോ.." വരുൺ ഇളിച്ചു കാണിച്ചു.. "ഓ..ആ കാര്യത്തിൽ മാത്രം.." "അതേ..ബാക്കി എല്ലാ കാര്യത്തിലും എന്റെ ഏട്ടനാ എന്റെ റോൾ മോഡൽ..എനിക്ക് പഠിക്കാനും ജോലി ചെയ്യാനും ഇത്തിരി മടിയായി പോയി..അല്ലെങ്കിൽ ഞാൻ അക്കാര്യത്തിലും എന്റെ ഏട്ടനെ പോലെ ആയേനെ.." "അപ്പൊ കുളിയും വൃത്തിയുമൊക്കെയോ..അതിൽ എന്താ നീ നിന്റെ പൊന്നു ചേട്ടനെ പോലെ ആകാത്തത്.." "അത്..അതുപിന്നെ ഞാൻ ശരൺ ഏട്ടനെ കണ്ടല്ലേ പഠിക്കുന്നത്.." വരുൺ വീണ്ടും പല്ല് ഇളിച്ചു.. "ദേ..എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കണ്ട..എണീറ്റു പോടാ തെണ്ടി.. "

വസുനോടും വരുണിനോടും ഉള്ള ദേഷ്യത്തിൽ ശരൺ രണ്ട് ഇഡ്ഡലി കൂടെ പ്ലേറ്റിലേക്ക് എടുത്തിട്ടു.. ** വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞു വരുന്ന ചന്ദനയ്ക്കു ആരോ തന്നെ ഫോളോ ചെയ്യുന്നതായി തോന്നി.. അവൾ അല്പം ഭയത്തോടെ തിരിഞ്ഞു നോക്കി.. സാഗർ ആണ്..കൂടെ അവന്റെ കൂട്ടുകാരനും..ബൈക്ക് ഒരു സൈഡിൽ ഒതുക്കി നിർത്തി തന്റെ പിന്നാലെ നടന്നു വരുന്നു.. കോളേജിലെ തന്റെ സീനിയർ.. പലവട്ടം ഇഷ്ടം പറഞ്ഞു പിന്നാലെ വന്നിട്ടുള്ളതാണ്.അപ്പോഴൊക്കെ വിരട്ടി വിടാനും തന്നെ രക്ഷിക്കാനും ചിഞ്ചു ഉണ്ടായിരുന്നു..പക്ഷെ ഇപ്പോൾ ശ്രുതി പോലുമില്ല കൂടെ..എന്ത് ചെയ്യും..അവളുടെ ഭയം ഇരട്ടിച്ചു.. ചിഞ്ചുവും ശ്രുതിയും തന്റെയൊപ്പം ഇല്ലന്ന് ഉറപ്പിച്ചിട്ടാണ് അവൻ തന്റെ പിന്നാലെ വന്നതെന്ന് അവൾക്കു മനസ്സിലായി..കയ്യും കാലും വിറച്ചിട്ട് മുന്നോട്ടു നടക്കാൻ ആവുന്നില്ല.എങ്കിലും അവൾ സർവ ശക്തിയുമെടുത്തു മുന്നിലേക്ക് നടന്നു.. "ചന്ദന... " അപ്പോഴേക്കും പിന്നിൽ നിന്നും വിളി വന്നിരുന്നു..അവൾ നിന്നില്ല.. നടത്തം ഓട്ടമായി മാറി..റോഡ് എന്നോ വഴിയെന്നോ നോക്കിയില്ല.. തിരിഞ്ഞു നോക്കാതെ ഓടി.. പെട്ടെന്നാണ് ഒരു കാർ അത് വഴി വന്നതും അവൾ അതിന്റെ മുന്നിലേക്ക് ആഞ്ഞു പോയതും.. ഒരു നിമിഷം അവൾ കിതപ്പ് അടക്കി നിന്നു..അതിൽ നിന്നും ഇറങ്ങി വന്ന ആൾ രൂപത്തെ കണ്ടു അവളുടെ മുഖത്ത് അതിയായ ആശ്വാസം നിറഞ്ഞു..... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story