മണിവാക: ഭാഗം 16

manivaka

രചന: SHAMSEENA FIROZ

"നിനക്ക് എന്താടി ഫോൺ എടുക്കാൻ ഇത്ര താമസം..? " ശബ്ദം കേട്ടതും ചന്ദു ഉടമയെ തിരിച്ചറിഞ്ഞു.കാലിൽ നിന്നും തലയിലേക്ക് ഒരു വിറയൽ പാഞ്ഞു പോയി.കയ്യിൽ നിന്നും ഫോൺ ഇപ്പോൾ വീഴുമെന്ന് തോന്നി അവൾക്ക്.. "ചോദിച്ചത് കേട്ടില്ലേ നീ..? " "അ...അ.. " മറുപടി പറയാൻ നാവ് അനക്കിയെങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ല.. "ഞാൻ അങ്ങോട്ട്‌ വരണോ..? " "വേ.. വേണ്ടാ.. " "പിന്നെന്താ നിനക്ക് സംസാരിക്കാൻ ഇത്ര മടി..? ഞാൻ കാത്തിരിക്കുമെന്ന് പറഞ്ഞതല്ലേ..? എന്നിട്ടും നീ എന്താ വരാഞ്ഞത്.? എന്തിനാ മറ്റവളെ പറഞ്ഞയച്ചത്..? " "അത്..ഞാൻ..എനിക്ക് എക്സാം ഉച്ചക്ക്... " "ആ..മതി..മതി..ഇപ്പൊ നിന്നു വിയർത്തതു മതി..നാളെ എനിക്കുള്ള മറുപടി കിട്ടണം.. അതേ സ്ഥലത്തു കാണും ഞാൻ..ഇന്നലത്തെ പോലെ അവളെ പറഞ്ഞു വിടാനാണ് ഭാവമെങ്കിൽ ഒരു വരവ് വരും ഞാൻ അങ്ങോട്ടേക്ക്..പിന്നെ അവിടെന്ന് അപ്പാ അമ്മാന്നൊന്നും പറഞ്ഞു കരഞ്ഞിട്ട് കാര്യമില്ല..കേട്ടല്ലോ..? " വസു മറുപടിക്ക് കാത്തു നിന്നില്ല.. ഫോൺ കട്ട്‌ ചെയ്തു..അത് താൻ അടക്കി പിടിച്ച ചിരി പുറത്തേക്ക് വന്നു പോകുമോ എന്ന് കരുതിയാണ്..അത്രക്കും ചിരി സഹിക്കാൻ കഴിയുന്നില്ലായിരുന്നു..

അവളുടെ അവസ്ഥ എന്തെന്ന് ഊഹിക്കാവുന്നതേ ഉണ്ടാരുന്നുള്ളൂ.. നെഞ്ച് പടാ പടാ മിടിച്ചു ആകെ വിയർത്തു നിൽക്കുന്ന അവളുടെ മുഖം മനസ്സിലേക്ക് വരും തോറും അവന്റെ ചിരി വർധിച്ചു കൊണ്ടിരുന്നു.. മോളെ ചന്ദന..നിന്റെ ഈ പേടി മാറ്റാൻ പറ്റുമോന്ന് ഞാനൊന്നു നോക്കട്ടെ.. വസു ഒരു കുസൃതി ചിരിയാലെ ബെഡിലേക്ക് മറിഞ്ഞു.. ** "നീ എന്താ ഇന്ന് പോകുന്നില്ലേ..? എക്സാം ഉള്ളതല്ലേ ചന്ദു.. അല്ലെങ്കിൽ എട്ടു മണിക്കുള്ള ബസ്സിന് ഏഴരയ്ക്കേ ഇറങ്ങുന്നവളാ.. ഇതിപ്പോ ഏഴേ അൻപതു ആയിട്ടും നീ ഇറങ്ങുന്ന ലക്ഷണം ഒന്നും കാണുന്നില്ലല്ലോ.??" രാവിലെ കോളേജിലേക്ക് പോകാൻ റെഡി ആയിട്ടും വീട്ടിന്ന് ഇറങ്ങാതെ അവിടെയും ഇവിടെയും തപ്പി തടഞ്ഞു നിൽക്കുന്ന ചന്ദുവിനെ കണ്ടു ചിഞ്ചു ചോദിച്ചു.. "അത് ചിഞ്ചു..എനിക്ക് വല്ലാതെ പേടി ആകുന്നു..രാത്രിയിൽ വന്ന കാൾ അയാളുടെതായിരുന്നു.. ഇന്ന് ഒരു മറുപടി കൊടുക്കണമെന്ന് പറഞ്ഞു..വഴിയിൽ ഉണ്ടാകും.. ഇന്നും എന്നെ ആ വഴിക്ക് കണ്ടില്ലങ്കിൽ ഇങ്ങോട്ടേക്കു വരുമെന്നാ പറഞ്ഞത്...നിനക്ക് ഇന്ന് എക്സാം ഇല്ല..ശ്രുതിക്ക് ഉച്ചക്ക് കഴിയും..ഞാൻ എന്ത് ചെയ്യും.." "എന്ത് ചെയ്യാൻ..? നിന്റെ മറുപടി നീ തുറന്നു പറയണം..അതിപ്പോ ഇഷ്ടം ആണെന്നാലും അല്ലെന്നാലും..

അതോടെ തീരുമല്ലോ ഈ പ്രശ്നം.. " "ചിഞ്ചു...." "നീയിപ്പോ എന്നെ വിളിച്ചിട്ട് എന്തിനാ..? എത്രയെന്നു വെച്ചാ ഞാൻ നിന്റെ കാര്യത്തിൽ ഇട പെടുക..എല്ലാരുടെ കണ്ണിലും ഞാനൊരു കരട് ആയത് നീ കാരണമാ..നീ എവിടെയും റെസ്പോണ്ട് ചെയ്യാത്തത് കാരണം നിന്റെ എല്ലാ കാര്യങ്ങളിലും എനിക്ക് പ്രതികരിക്കേണ്ടി വന്നു.. നാളെ വിവാഹം കഴിഞ്ഞു രണ്ട് വഴിക്ക് പോകേണ്ടവരാ നമ്മൾ.. അപ്പോഴും എനിക്ക് നിന്റെ കാര്യങ്ങളിൽ ഇങ്ങനെ ഇട പെടാൻ പറ്റുമോ..? ഇല്ലല്ലോ.. ഇനിയെങ്കിലും സ്വന്തമായി നിലപാട് എടുക്കാനും പ്രതികരിക്കാനുമൊക്കെ പഠിക്ക് ചന്ദു..എപ്പോഴും ഇങ്ങനെ പാവം പിടിച്ചു നടന്നാൽ എങ്ങനെയാ.. ഞാൻ ഏതായാലും ഇനി ഇക്കാര്യത്തിൽ തല ഇടില്ല..നിന്റെ അപ്പ തിലക രാമന്റെ വായിൽ ഇരിക്കുന്നത് കേൾക്കാൻ വയ്യെന്റെ ചന്ദു.. " ചിഞ്ചു അവളെ കയ്യൊഴിഞ്ഞു.. അവളോട്‌ അങ്ങനൊക്കെ പറഞ്ഞതിൽ ചെറുതായി വേദന തോന്നിയെങ്കിലും എല്ലാം അവൾക്ക് വേണ്ടി തന്നെയല്ലേന്ന് ഓർത്തപ്പോൾ ചിഞ്ചുവിന് ആശ്വാസം തോന്നി..

ചിഞ്ചുവിന്റെ ആ മാറ്റം എന്ത് കൊണ്ടെന്ന് ചന്ദുവിന് മനസ്സിലായില്ല.. അല്ലെങ്കിൽ താൻ പറയാതെ തന്നെ തന്റെ കാര്യങ്ങളിൽ ഇട പെട്ടിരുന്നവളാ.. താൻ എതിർത്താലും പിന്മാറില്ലായിരുന്നു.. ഇതിപ്പോ ആവശ്യപ്പെട്ടിട്ട് പോലും തന്നെ കയ്യൊഴിഞ്ഞു.. ചന്ദുവിന്റെ കണ്ണുകളിൽ നീർ മുത്തുകൾ ഉരുണ്ടു കൂടി.. ** വൈകുന്നേരം ചന്ദു ദൂരെ നിന്നുമേ നോക്കി വസു ഉണ്ടോ എന്ന്.. ഇല്ലാ എന്ന് കണ്ടതും അതുവരെ ഉച്ചത്തിൽ മിടിച്ചു കൊണ്ടിരുന്ന ഹൃദയമിടിപ്പ് സാധാരണ ഗതിയിലേക്ക് മാറി.. ഇതുവരെ കാലുകൾ പതിയെയാണ് ചലിച്ചത്. ഇപ്പോൾ ആശ്വാസം നിറഞ്ഞത് കാരണം വേഗം മുന്നോട്ടു നടക്കാൻ കഴിയുന്നു..പക്ഷെ പെട്ടെന്നായിരുന്നു അവളുടെ എല്ലാ സമാധാനവും തല്ലി കെടുത്തി കൊണ്ട് വസുവിന്റെ ബൈക്ക് അവൾക്ക് മുന്നിൽ വന്നു നിന്നത്.. "ഞാൻ വരുമ്പോഴേക്കും മുങ്ങാമെന്ന് കരുതിയോ..? " അവൾ ഇല്ലെന്ന് തലയാട്ടി.. "മ്മ്..വേഗം പറാ..സമയം ഇല്ല കളയാൻ.. " "എ..എന്ത്..?" "ഇന്നലെ രാത്രിയും കൂടെ ഞാൻ വിളിച്ചു ഓർമിപ്പിച്ചതല്ലേ.. എന്നിട്ടും നീ മറന്നോ..? " "അത്..ഞാൻ..എനിക്കിഷ്ടമല്ല.. " അവൾ ഇല്ലാത്ത ധൈര്യമൊക്കെ സംഭരിച്ചു കൊണ്ട് പറഞ്ഞു.. അത് കണ്ടു വസുവിന് ചിരി വന്നു.. പക്ഷെ അവൻ ഗൗരവം വിട്ടില്ല.. അവൾ പേടിച്ചു വിറക്കുന്നത് കാണാനാണു രസം..

"ആർക്കു ഇഷ്ടമല്ലന്ന്..നിനക്കോ നിന്റെ അച്ഛനോ..?" "എ..എനിക്ക് തന്നെ..എനിക്ക് പഠിക്കണം.." അവളുടെ മറുപടി കേട്ടതും ഒതുക്കി പിടിച്ച അവന്റെ ചിരി അറിയാതെ പുറത്തേക്ക് വന്നു പോയി.. "അതിനു നിന്നോട് പഠിക്കണ്ടന്ന് ഞാൻ പറഞ്ഞോ..?? പഠിച്ചോളു.. ഒരു അദ്ധ്യാപിക ആവണം എന്നല്ലേ പറഞ്ഞത്..ആയിക്കോളു.. എനിക്ക് ഒരു വിരോധവുമില്ല.. " അവൾക്ക് മറുപടി ഇല്ലായിരുന്നു.. തലയും താഴ്ത്തി പിടിച്ചു നിന്നു.. "നിന്റെ വല്ലതും താഴെ കളഞ്ഞു പോയോ..? മുഖത്തേക്ക് നോക്കടി.." അവന്റെ ശബ്ദം പൊങ്ങിയതും അവൾ അറിയാതെ തന്നെ അവന്റെ മുഖത്തേക്ക് നോക്കി പോയി.. "ഞാൻ പറഞ്ഞല്ലോ..കളയാൻ സമയമില്ല..പെട്ടെന്ന് വേണം മറുപടി..എളുപ്പം പറഞ്ഞാൽ നിനക്ക് എളുപ്പം പോകാം.. അല്ലെങ്കിൽ ഇവിടെ തന്നെ നിൽക്കണ്ടി വരും..ഇന്ന് വീടെത്തില്ല നീ.. " "എനിക്കിഷ്ടമല്ല..എന്നെ ശല്യം ചെയ്യരുത്..അപ്പ അറിഞ്ഞാൽ പിന്നെ എന്നെ പഠിക്കാൻ പോലും വിടില്ല..എനിക്ക് പോകണം.. " അവൾ കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു..അവൻ ഒന്നും മിണ്ടിയില്ല..

ഒരു നിമിഷം കൈ കെട്ടി അവളെ തന്നെ നോക്കി നിന്നു.. മറുപടി ഒന്നും കിട്ടാത്തതിനെ തുടർന്ന് അവൾ വീണ്ടും തല ഉയർത്തി അവനെ നോക്കി. "എന്ത് പറഞ്ഞാലും അപ്പ.. അച്ഛനോടുള്ള ബഹുമാനവും ഭയവും വളരെ നല്ലതാണ്.. പെൺകുട്ടികൾക്ക് ഏറ്റവും കൂടുതലായി വേണ്ടതും അത് തന്നെയാണ്.. ഒരു പെൺകുട്ടി എത്രത്തോളം നല്ലതാണെന്ന് മനസ്സിലാക്കാൻ അവൾ അവളുടെ അച്ഛനു കൊടുക്കുന്ന സ്ഥാനത്തിൽ നിന്നും വിലയിൽ നിന്നും മനസ്സിലാകും.. പക്ഷെ ഒന്നും അമിതമാവരുത് ചന്ദന.. നിന്നെ പറഞ്ഞിട്ടും കാര്യമില്ല..നിന്റെ അച്ഛൻ നിന്നെ വളർത്തിയ രീതി,,ആ വീട്ടിലെ ചിട്ടകൾ,,നിനക്കുള്ള നിയന്ത്രണങ്ങൾ.. അതെല്ലാമാണ് നിന്നെ ഇങ്ങനെയാക്കിയിരിക്കുന്നത്.. നീ എന്നെ എത്ര തന്നെ ഇഷ്ടമല്ലന്ന് പറഞ്ഞാലും അത് ഞാൻ ചെവി കൊള്ളാൻ പോകുന്നില്ല.. കാരണം അത് നിന്റെ മനസ്സിൽ നിന്നും വരുന്ന മറുപടിയല്ല.. നിന്റെ അച്ഛനോടുള്ള ഭയത്തിൽ നിന്നും വന്നതാണ് നീ ഇപ്പോൾ നൽകിയ മറുപടി..അതിനർത്ഥം നീയെന്നെ സ്നേഹിക്കുന്നു എന്നല്ല..

ഇനി സ്നേഹിക്കാം എന്നാണ്.. ഏതായാലും നിന്റെ ഇഷ്ടമല്ലന്ന മറുപടി കേട്ടു നിന്നോടുള്ള എന്റെ ഇഷ്ടം ഞാൻ മറക്കാൻ ഒന്നും പോകുന്നില്ല..ഞാൻ വിളിക്കും..ഫോൺ എടുക്കണം..ഇല്ലെങ്കിൽ പറഞ്ഞത് പോലെ തന്നെ വരും ഞാൻ അങ്ങോട്ട്‌ ..ഇപ്പൊ പൊയ്ക്കോ.. " അവളൊരു നിമിഷം പോലും പിന്നെ അവിടെ നിന്നില്ല.. ജീവൻ തിരിച്ചു കിട്ടിയ പ്രതീതിയോടെ വീട്ടിലേക്ക് നടന്നു.. വസു പതിവ് കുസൃതി ചിരിയാലെ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.. ** വൈകുന്നേരം വീട്ടിൽ എത്തിയ ചന്ദുവിനോട് ചിഞ്ചു വസുവിനെ കുറിച്ച് യാതൊന്നും ചോദിച്ചില്ല.. ചന്ദുവിന് പറയണമെന്ന് ഉണ്ടായിരുന്നു..പക്ഷെ ഇനി ഇക്കാര്യം പറഞ്ഞു ചെന്നാൽ അവൾ ദേഷ്യപ്പെടുമോന്ന് കരുതി ചന്ദു ഒന്നും പറയാൻ പോയില്ല.. രാവിലെ അവൾ അങ്ങനൊക്കെ പറഞ്ഞതിന്റെ സങ്കടം തന്നെ ആവോളം ഉണ്ടായിരുന്നു..ഇനി അതിന്റെ കൂടെ അവൾ ദേഷ്യപ്പെടുക കൂടെ ചെയ്താൽ സഹിക്കാൻ പറ്റിയെന്ന് വരില്ല........ തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story