മണിവാക: ഭാഗം 20

manivaka

രചന: SHAMSEENA FIROZ

മരണപ്പെട്ടു പോയവളാണ്..എങ്കിലും ചിഞ്ചുവിന് എവിടെയോ സെലിനോട് ദേഷ്യം തോന്നി.. "പറഞ്ഞിട്ട് കാര്യമില്ല..അവൾ മാത്രമല്ല..എത്ര എത്ര പേരാണ് അങ്ങനെ..പ്രണയം തലയ്ക്കു പിടിച്ചു കഴിഞ്ഞാൽ പലരും അന്ധന്മാരാണ്..ബുദ്ധി പറയുന്നത് കേൾക്കില്ല..മനസ്സ് പറയുന്നത് മാത്രമേ കേൾക്കൂ..എന്റെ മോൾ ഒരുകാലത്തും ഇങ്ങനെയൊന്നും ചെയ്തേക്കരുത് കേട്ടോ.." അവസാനം പറഞ്ഞതിൽ ഒരു കളിയാക്കൽ ഉണ്ടായിരുന്നു.. "ഓ..പിന്നെ..അതിന് ഞാൻ ഇവിടെ പപ്പ പറഞ്ഞത് പോലെ അന്ധമായി പ്രണയിച്ചു നടക്കുകയല്ലേ..അഥവാ പ്രണയിച്ചാൽ തന്നെ ഒരുകാലത്തും ഇങ്ങനെയുള്ള വിഡ്ഢിത്തരമൊന്നും ഞാൻ കാണിക്കില്ല..വേറൊന്നും കൊണ്ടല്ല..അങ്ങനെയിപ്പോ ഞാൻ പരലോകത്തേക്ക് എത്തി പപ്പ ഇവിടെ സുഖിക്കണ്ട.. " "ഈ പറഞ്ഞ ടൈപ്പിൽ അല്ലെങ്കിലും മറ്റൊരു രീതിയിൽ നീ പ്രണയിക്കുന്നില്ലേ..അത് നീ എന്നോട് സൂചിപ്പിച്ചിട്ട് ഉള്ളതുമാണല്ലോ..? " "അതൊക്കെയാണ്..എന്ന് കരുതി ഞാൻ പ്രേമിക്കുന്നവനെ എനിക്ക് കിട്ടിയില്ലന്ന് കരുതി ഞാൻ ചാകാൻ ഒന്നും പോകുന്നില്ല പപ്പാ...

ഒരിക്കലും പപ്പ എന്റെ ഒരു ആഗ്രഹങ്ങൾക്കും എതിരു നിൽക്കില്ലന്ന് എനിക്കറിയാം.. പിന്നെ ഞാൻ എന്തിനാ പപ്പാ പേടിക്കണേ.. " "മതി..മതി..സംസാരിച്ചു നിന്നു നേരം പോയത് അറിഞ്ഞില്ല.. ഇനിയും നിന്നു ലേറ്റ് ആക്കിയാൽ ബീച്ച് ഞാൻ ക്യാൻസൽ ചെയ്യുമേ..ഇരുട്ടുന്നതിനു മുന്നേ അങ്ങ് എത്തണം..ഇല്ലെങ്കിൽ നിന്റെ വല്യമ്മച്ചിയുടെ വായിൽ ഇരിക്കുന്നത് മുഴുവൻ ഞാൻ കേൾക്കണ്ടി വരും.." "അയ്യോ ക്യാൻസൽ ചെയ്യല്ലേ..നൈറ്റ്‌ ഷോയും കൂടെ കാണിക്കാമെന്ന് പപ്പ എനിക്ക് വാക്ക് തന്നതാ..പ്ലീസ് പപ്പാ.. ഞാൻ ദേ കയറി..പപ്പ വണ്ടി എടുത്തോ..അല്ലേൽ വേണ്ടാ..വണ്ടി ഞാൻ എടുത്തോളാം..പപ്പ കയറിയാട്ടേ.." ചിഞ്ചു എബ്രഹാമിന്റെ കയ്യിൽ നിന്നും കീ വാങ്ങിച്ചു ഡ്രൈവർ സീറ്റിലേക്ക് കയറി..എബ്രഹാം വന്നു കയറിയതും അവൾ കാർ സ്റ്റാർട്ട്‌ ചെയ്തു.. *** "അയ്യോ..അതിന് ഞാൻ ചന്ദുവിന്റെ വീട്ടിൽ അല്ല.. വല്യമ്മച്ചിയുടെ അടുത്താ ഇപ്പോൾ...അതായത് പപ്പയുടെ വീട്ടിൽ..അവിടെന്നു പോന്നിട്ട് രണ്ട് ദിവസമായി..അപ്പോൾ എന്താ മോനെ ഇനി ചെയ്യുക..? "

"നീ ചന്ദനയുടെ വീട്ടിൽ തന്നെ ഉണ്ടെന്നു കരുതിയാ ഞാൻ വിളിച്ചത്..രണ്ട് ദിവസമായി അവളെ കാണാതെ..എന്തുപറ്റി.. ക്ലാസ്സ്‌ ഇല്ലെ അവൾക്ക്..? " "ഇന്നലെ ലാസ്റ്റ് എക്സാം ആയിരുന്നു..ഉച്ചക്ക് കഴിഞ്ഞു കാണും..ഇന്ന് ലീവ് എടുത്തു..രാവിലെ വിളിച്ചപ്പോൾ വയ്യ, പോകുന്നില്ലന്ന് പറഞ്ഞിരുന്നു.... " "വയ്യേ..? എന്തുപറ്റി..? " വസുവിന്റെ ശബ്ദത്തിൽ ആധി കലർന്നിരുന്നു.. "അങ്ങനെയിപ്പോ എല്ലാ അസുഖവും നിങ്ങളോട് പറയാൻ പറ്റുമോ..? " "പറയാൻ പറ്റാത്ത എന്ത് അസുഖമാ അവൾക്ക് ഉള്ളത്.. " ഉണ്ടായിരുന്ന ഇത്തിരി ആശ്വാസം കൂടി നഷ്ടപ്പെട്ടതായി തോന്നി അവന്.. "അതൊക്കെയുണ്ട്..നിങ്ങൾ അവളോട്‌ തന്നെ ചോദിച്ചാൽ മതി.." "ശെരി..ഞാൻ അവളോട്‌ തന്നെ ചോദിച്ചോളാം..നീ ഞാൻ പറഞ്ഞ കാര്യത്തിന് ഒരു തീരുമാനം ഉണ്ടാക്കി താ.. " "ഇതിലിപ്പോ ഞാൻ എന്ത് തീരുമാനം ഉണ്ടാക്കാനാ..? ഞാൻ അവിടെ ആയിരുന്നെങ്കിൽ വാതിൽ തുറന്നു തന്നേനെ..ഇതിപ്പോ ഇവിടുന്നു എങ്ങനെയാ..? " "അതൊന്നും എനിക്ക് അറിയേണ്ട.. എനിക്ക് വേണ്ട ഹെല്പ് ഒക്കെ ചെയ്തു തരാമെന്നു നീ വാക്ക് തന്നതാണ്..

അല്ലാതെ തന്നെ അവളെ രണ്ട് ദിവസമായി കാണാത്തതിന്റെ വീർപ്പുമുട്ടൽ ഉണ്ടായിരുന്നു.. അതിന്റെ കൂടെ ഇപ്പൊ അവൾക്ക് വയ്യെന്ന് കൂടെ നീ പറഞ്ഞില്ലേ പോത്തേ..അത് കൊണ്ട് ഇനി എനിക്ക് അവളെ കാണാതെ സമാധാനം ഉണ്ടാകില്ല..ഇപ്പോൾ കാണണം..ഒന്നു കണ്ടാൽ മതി..ഞാൻ ഒന്നും ചെയ്യാനൊന്നും പോകുന്നില്ല നിന്റെ ചന്ദുവിനെ.. " "നിങ്ങൾ ഒന്നും ചെയ്യില്ലെന്ന് എനിക്കറിയാം.. അഥവാ ചെയ്താൽ തന്നെ നിങ്ങളെ പരലോകത്തേക്ക് അയക്കാനുള്ള വഴിയും എനിക്കറിയാം..ഞാൻ ഒന്നു ചൈതുവിനെ വിളിച്ചു നോക്കട്ടെ.. ആള് എന്റെ ടൈപ്പ് തന്നെയാണ്.. ചന്ദുവിനെ പോലെ അല്ല..അത് കൊണ്ട് സഹായം പ്രതീക്ഷിക്കാം.. പക്ഷെ അവളോട്‌ കാര്യങ്ങൾ എല്ലാം പറയേണ്ടി വരും..സാരമില്ല.. അങ്ങനെയെങ്കിലും ചന്ദുവിന് ഒരു മാറ്റം വന്നോട്ടെന്നേ അവളും കരുതുകയുള്ളൂ.." "ഓക്കേ..നീ മെസ്സേജ് ചെയ്..

അല്ല..നീയിനി എപ്പോഴാ മടക്കം.. ക്ലാസ്സില്ലേ നിനക്ക്.. " "ഒരാഴ്ചത്തേക്ക് ലീവ് എടുത്തു.. വല്യമ്മച്ചിയുടെ ഓർഡർ ആണ്.. ഇനി ഇവിടുന്നു നേരെ ഫ്ലാറ്റിലേക്ക് ആയിരിക്കും.." "നീ എബ്രഹാം സാർന്റെ മകൾ ആണല്ലെ..? " വസു പെട്ടെന്ന് വന്ന ഓർമയിൽ ചോദിച്ചു.. "അതേ..പപ്പയെ അറിയാമോ..? " "എബ്രഹാം സാർനെ നേരത്തെ പരിചയമുണ്ട്..പക്ഷെ നീ അദ്ദേഹത്തിന്റെ മകൾ ആണെന്ന് അറിയില്ലായിരുന്നു..ഇതിപ്പോ സണ്ണി പറഞ്ഞപ്പോഴാ അറിഞ്ഞത്.. " "വേറെന്തെങ്കിലും പറഞ്ഞോ സണ്ണി..?" ചോദിക്കുമ്പോൾ വളരെ ആകാംഷ ഉണ്ടായിരുന്നു അവളിൽ.. "വേറെന്തു പറയാൻ.. ആ..നിന്റെ പപ്പയുടെ മകൾ ആണ് നീയെന്നു പറയില്ലന്ന് പറഞ്ഞു.. അദ്ദേഹത്തിന്റെ ഒരു ഗുണവും നിനക്ക് കിട്ടിയിട്ടില്ലന്ന്.. " "അത് പറയാൻ അവനാരാ.. വല്യ ഡോക്ടർ ആണെന്നതിന്റെ ഹുങ്ക് ആയിരിക്കും..എനിക്ക് ഒരു ഗുണവും ഇല്ലെങ്കിൽ ഞാൻ സഹിച്ചു..അവനു നഷ്ടമൊന്നും ഇല്ലല്ലോ.. " അവളുടെ ശബ്‌ദത്തിൽ ദേഷ്യം..അത് മറ്റെന്തോ പ്രതീക്ഷിച്ചതു കൊണ്ടായിരുന്നു..വസു ആണെങ്കിൽ അവളുടെ സ്വരം ഉയർന്നതു കേട്ടപ്പോഴേ ചിരിക്കാൻ തുടങ്ങിയിരുന്നു.. "നിങ്ങൾക്ക് ഇപ്പോ ചന്ദുവിനെ കാണണം അല്ലേ..അതിനെന്റെ ഹെല്പ് വേണം അല്ലേ. ഇപ്പോ ഹെല്പി തരാം ഞാൻ..വെച്ചിട്ട് പൊയ്ക്കോ അവിടെന്ന്.. "

"അയ്യോ മോളെ ചതിക്കല്ലേ..അവൻ എന്തെങ്കിലും പറഞ്ഞെന്നു കരുതി നീ എന്നോട് ദേഷ്യപ്പെടുന്നതു എന്തിനാണ്..അവനോട് ഞാൻ നല്ലത് പോലെ പറഞ്ഞിട്ടുണ്ട് നിന്റെ ഗുണങ്ങളെ കുറിച്ച്..ചേട്ടന്റെ മോള് ആരെക്കാളും നല്ലതല്ലേ..ആരൊക്കെ കുറ്റം പറഞ്ഞാലും മോളെ ഞാൻ കുറ്റം പറയുമോ..? " "വേണ്ടാ..ഞാൻ ആദ്യമേ പറഞ്ഞിട്ട് ഉള്ളതാ ചന്ദുവിനോട് ഒട്ടാൻ വേണ്ടി എന്നെ കൂടുതൽ പതപ്പിക്കണ്ടന്ന്.. എന്തായാലും വാക്ക് തന്നു പോയില്ലേ..റിസ്ക് ആണ്..എങ്കിലും ഞാനൊന്നു നോക്കട്ടെ.. " ചിഞ്ചു കാൾ ഡിസ്കണക്ട് ചെയ്തു.. വസു ഫോൺ കയ്യിൽ തന്നെ പിടിച്ചിരുന്നു..മൂന്നാലു മിനുട്ടുകൾക്കുള്ളിൽ ചിഞ്ചുവിന്റെ മെസ്സേജ് വന്നു.. അവന്റെ മുഖത്ത് പുഞ്ചിരി വിടർന്നു..ജാക്കറ്റും ബൈക്കിന്റെ കീയും എടുത്തു വെളിയിലേക്ക് ഇറങ്ങി.. ** കവിളിലൂടെ എന്തോ ഇഴയുന്നത് പോലെ തോന്നിയിട്ടാണ് ചന്ദനയ്ക്ക് ഉറക്കം മുറിഞ്ഞത്.. അസഹനീയമായ വയറുവേദന കാരണം നേരത്തെ കയറി കിടന്നതാണ്..ഇപ്പോഴും നല്ല വേദനയും ക്ഷീണവുമുണ്ട്..

പതിയെ ഒന്നു കണ്ണ് തുറന്നു നോക്കി വീണ്ടും കണ്ണുകൾ അടച്ചു ഒരു വശത്തേക്ക് തിരിഞ്ഞു കിടന്നു..എന്തോ കണ്ണിൽ ഉടക്കിയത് പോലെ അവൾ ചാടി പിടഞ്ഞെണീറ്റു..മുന്നിൽ അവളെ തന്നെ നോക്കിയിരിക്കുന്ന വസു.. ഉറക്കെ നിലവിളിക്കാൻ വേണ്ടി വാ തുറന്നുവെങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ല..അതിന് മുന്നേ അവൻ അവളുടെ വാ പൊത്തിയിരുന്നു. "എന്താ ഉദ്ദേശം?? ശബ്ദം ഉണ്ടാക്കി എല്ലാരേയും വിളിച്ചുണർത്താനാണോ..? അറിയാല്ലോ നിന്റെ അച്ഛനെ.. പിന്നെ ഇവിടെ എന്തൊക്കെയാ സംഭവിക്കുകയെന്ന് ഞാൻ പറഞ്ഞു തരണോ..? " അവൾ എന്തോ പറയാൻ ശ്രമിച്ചു.. പക്ഷെ പറ്റുന്നില്ല.അത് താൻ വായ മൂടി പിടിച്ചിരിക്കുന്നത് കൊണ്ടാണെന്ന് അവനു മനസ്സിലായി..ഉടനെ കൈ പിൻവലിച്ചു.. "നി.. നിങ്ങൾ.. " അവൾ വാക്കുകൾക്കായി പ്രയാസപ്പെട്ടു.. ആ ചുരുങ്ങിയ നിമിഷം കൊണ്ട് തന്നെ അവൾ തളർന്നു പോയിരുന്നു.. "എത്രവട്ടം പറഞ്ഞു നിങ്ങൾ അല്ലെന്ന്..എനിക്ക് ഒരു പേരുണ്ട്.. അത് വിളിക്ക്.. ഓ..ചോദിക്കാൻ വിട്ടു പോയി.. നിനക്ക് എന്റെ പേരറിയാമോ..? "

അവൾ ഇല്ലെന്ന് തലയാട്ടി.. "ഇല്ലേ..? " അവൻ ഭയപ്പെടുത്തി.. അവളൊന്നു വിറച്ചു..ഭയത്തോടെ വീണ്ടും ഇല്ലെന്ന് തലയാട്ടി..അപ്പോഴേക്കും ചെന്നിയിൽ നിന്നും കഴുത്തിൽ നിന്നും വിയർപ്പു തുള്ളികൾ ഒലിച്ചിറങ്ങാൻ തുടങ്ങിയിരുന്നു.. വസു ഒന്നു ചിരിച്ചു.. ശേഷം ഒന്നുകൂടെ അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നു..അവൾ അറിയാതെ തന്നെ പിന്നിലേക്ക് വലിഞ്ഞു.. "വസുദേവ്.. " അവൻ പറഞ്ഞു..അന്നേരമാണ് അവൾക്ക് മിനിയാന്ന് ചിഞ്ചു തന്നോട് സംസാരിക്കുമ്പോൾ ഇടയ്ക്ക് ഇടെ പറഞ്ഞ വസു എന്ന പേര് ഓർമ വന്നത്.. "ഇനി മറക്കുമോ..? " വസു ചോദിച്ചു..ഇല്ലെന്ന് തലയാട്ടുക അല്ലാതെ വേറെ നിവർത്തിയില്ലായിരുന്നു അവൾക്ക്. "നിന്റെ അച്ഛനോട് പറഞ്ഞു ഈ മുറിയിൽ ഒരു AC വെപ്പിച്ചൂടെ..? അതാകുമ്പോൾ നീയിങ്ങനെ വിയർത്തു കുളിക്കില്ലല്ലോ..? " ചൂട് കൊണ്ടല്ല,, പകരം ഭയം കൊണ്ടാണ് അവളിൽ വിയർപ്പു രൂപപ്പെടുന്നതെന്ന് അവന് അറിയാമായിരുന്നു..എന്നിട്ടും ചോദിച്ചു..അത് അവളുടെ മറുപടി എന്തെന്ന് അറിയാൻ വേണ്ടിയായിരുന്നു..പക്ഷെ അവളൊന്നും മിണ്ടിയില്ല.. "അതൊക്കെ പോട്ടെ..എന്താ നീയിന്നു കോളേജിലേക്ക് പോകാതെ ഇരുന്നത്..? " "ന..നല്ല സുഖമില്ലായിരുന്നു.. " "സുഖമില്ലന്ന് പറഞ്ഞാൽ.. പനിയാണോ..? "

അവളുടെ മുഖത്തും ശബ്ദത്തിലും നന്നേ ക്ഷീണം കണ്ട അവൻ കൈ നീട്ടി അവളുടെ നെറ്റിയിൽ തൊട്ടു നോക്കാൻ ഒരുങ്ങി..പക്ഷെ അപ്പോഴേക്കും അവൾ പിന്നിലേക്ക് നീങ്ങിയിരുന്നു.. "എന്താടി..? " "പോകാമോ..? ആരേലും എണീറ്റു വന്നാൽ പ്രശ്നമാകും. എങ്ങനെയാ നിങ്ങൾ അകത്തേക്ക് വന്നത്..? " അവളിൽ വല്ലാതെ ഭയം നിറഞ്ഞിരുന്നു.. "അതൊന്നും ചിന്തിച്ചു നീ തല പുകക്കണ്ട..ഏതായാലും ഇതിനു അകത്തേക്ക് വരാൻ അറിഞ്ഞിട്ടുണ്ടെങ്കിൽ പോകാനും എനിക്കറിയാം..ഇപ്പോ ഞാൻ ചോദിച്ചതിനുള്ള മറുപടി പറയ്.. എന്താ നിനക്ക്..നന്നേ ക്ഷീണം ഉണ്ടല്ലോ..? " അവന്റെ മുഖം ഗൗരവത്തിലേക്ക് മാറി..ഇല്ലെങ്കിൽ അവൾ വായ തുറക്കില്ലന്ന് അവന് അറിയാമായിരുന്നു. "വയറു വേദനയാ.. " "അതെന്താ..വയറ്റേക്ക് പിടിക്കാത്തതു വല്ലതും കഴിച്ചോ നീ..? " അവൾ ഇല്ലെന്ന് തലയാട്ടി.. "പിന്നെന്താടീ..നിനക്ക് വായ തുറന്നു പറയാൻ മേലേ..എന്ത് ചോദിച്ചാലും ഒരു തല കുലുക്കൽ.. " "പി..പീരിയഡ്സ് ആണ്.. " അവന്റെ ശബ്ദം പൊങ്ങിയതും അവൾ താനേ പറഞ്ഞു പോയി.. ഇതാണോ ടീ പറയാൻ പറ്റാത്തത്രേം വല്യ അസുഖം..ഇത്രേം നേരം മനുഷ്യൻമാരിവിടെ മുള്ളിൻ മേലെയാ നിന്നത്..ശെരിയാക്കി തരാടീ നിന്നെ..

അവൻ മനസ്സിൽ ചിഞ്ചുവിനെ നല്ലത് പോലെ തെറി വിളിച്ചു.. "മരുന്ന് ഒന്നും ഇല്ലേ..? " ഒരു നിമിഷത്തെ മൗനത്തിനു ശേഷം ചോദിച്ചു. "ഉവ്വ്.. " പറയുമ്പോൾ അവളുടെ കണ്ണുകൾ മേശമേലുള്ള ഇഞ്ചിയും ഉലുവയും തിളപ്പിച്ച വെള്ളത്തിലേക്ക് നീണ്ടിരുന്നു..അത് കണ്ടു അവനും നോക്കി.. "അതല്ല..മെഡിസിൻ ഇല്ലേ..? " "ഇല്ല..വേദന പതിവ് ഉള്ളതാണ്..അത് കുടിച്ചാൽ മാറ്റം ഉണ്ടാകാറുണ്ട്.." "ഇപ്പോഴും വേദനയുണ്ടോ..? " അവൾ ഇല്ലെന്ന് തല അനക്കി.. അത് കണ്ടു അവൻ അവളെ തറപ്പിച്ചു നോക്കി.. അവൾ അപ്പോൾത്തന്നെ ഇല്ലെന്ന് വായ തുറന്നു പറഞ്ഞു.. "ഇല്ലേ..? " അവൻ ദേഷിച്ചു ചോദിച്ചു. "ഉണ്ട്..വേദനയുണ്ട്.. " എല്ലാം വായിന്ന് അറിയാതെ വീഴുന്നതാണ്.അവളുടെ പേടിച്ചരണ്ട മുഖം ഭാവം കണ്ടു അവൻ ചിരിച്ചു.. "ശെരി..കിടന്നോ.." അവൻ പറഞ്ഞുവെങ്കിലും അവൾ കിടക്കാൻ മടിച്ചു.. "കിടക്കാൻ അല്ലേ പറഞ്ഞത്..എല്ലാം രണ്ട് വട്ടം പറയണം..എന്നാൽ മാത്രമേ നിനക്ക് അനുസരിക്കാൻ കഴിയുകയുള്ളൂ അല്ലേ..? " വീണ്ടും ശബ്ദം ഉയർന്നു..അവൾ വേഗം ഒരു ഭാഗത്തേക്ക്‌ കിടന്നു.. "ഇനി ഉറങ്ങിക്കോ.."

അവൻ കൈ നീട്ടി അവളുടെ തലയിൽ തലോടി..അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.. "നീ എന്തിനാണ് ഇങ്ങനെ ഭയപ്പെടുന്നത്..ഞാൻ ഒന്നും ചെയ്യില്ലെന്ന് പറഞ്ഞിട്ട് ഉള്ളതല്ലേ..? കാണാതിരിക്കാൻ വയ്യ.. അത് കൊണ്ടാ ഒന്നു കാണാമെന്ന് കരുതി ഓടി വന്നത്..ഞാൻ അടുത്ത് വരുമ്പോഴും തൊടുമ്പോഴും നീ എന്തിനാണ് ഇങ്ങനെ കണ്ണ് നിറയ്ക്കുന്നത്.ഇത്രയ്ക്കു ഭയപ്പെടാൻ അതിനും മാത്രം മോശമായി പെരുമാറിയിട്ടുണ്ടോ ഞാൻ നിന്നോട്..? ഇഷ്ടം ആണെന്നല്ലെ പറഞ്ഞുള്ളു.. എനിക്ക് നിന്നെ വേണം എന്നല്ലേ പറഞ്ഞുള്ളു..അതിന് നീ ഇത്രമാത്രം തളരുന്നത് എന്തിനാണ്..? " "ഞാൻ..അത്..അതല്ല... " സങ്കടം കൊണ്ട് അവൾക്ക് വാക്കുകൾ മുറിഞ്ഞു പോയിരുന്നു... "ഞാൻ പോയേക്കാം..ഉറങ്ങിക്കോ.. ഇങ്ങനെ കരയുന്നത് കാണാൻ വയ്യ.." അവൻ എഴുന്നേറ്റതും അവൾ എന്തോ തോന്നലിൽ അവന്റെ കയ്യിൽ പിടിച്ചു.. അവൻ അത്ഭുതത്തോടെ അവളെ നോക്കി.. "എന്റെ അപ്പ ഒരിക്കൽ പോലും എന്നെ ഇത്രേം കെയർ ചെയ്തിട്ടില്ല.. എന്നോട് ഒരുപാട് സ്നേഹമാണ്.. അതെനിക്കറിയാം..ആ മനസ്സ് നിറയെ എന്നോടും ചൈതുവിനോടുമുള്ള അതിയായ സ്നേഹമാണ്..പക്ഷെ ഒരിക്കൽ പോലും അത് പ്രകടിപ്പിച്ചിട്ടില്ല.. ഞാൻ ആഗ്രഹിക്കുന്നുണ്ട് മതി വരുവോളം അപ്പയുടെ സ്നേഹവും വാത്സല്യവും അനുഭവിക്കാൻ..

അത് പക്ഷെ ഇങ്ങനെ ഭയന്ന് കൊണ്ടല്ല.. അങ്കിൾ ചിഞ്ചുവിനോട് പെരുമാറുകയും അവളെ കെയർ ചെയ്യുന്നതുമൊക്കെ കാണുമ്പോൾ ഞാൻ ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട് അപ്പയും അതുപോലെ ആയിരുന്നെങ്കിൽ എന്ന്..എനിക്ക് വയ്യാതെ ആകുമ്പോൾ എന്നേക്കാൾ ഏറെ ആധി പിടിച്ചു എന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോകാറുണ്ട്..പക്ഷെ ഒരു തവണ പോലും എന്റെ അടുത്ത് വന്നിരുന്നു എന്താ മോളെ നിനക്ക് എന്ന് ചോദിക്കാറില്ല..എന്റെ അടുത്ത് ഒന്നു വന്നിരുന്നാൽ മതി.. ഒന്നു തലോടിയാൽ മതി.. അതൊന്നും അപ്പ ചെയ്യുന്നില്ല.. അമ്മ പറയാറുണ്ട്.. ഞാൻ ഉറങ്ങി കിടക്കുമ്പോൾ ഒക്കെ വന്നു അപ്പ എന്നെ തഴുകാറുണ്ടെന്ന്..അത് പക്ഷെ ഞാൻ ഉണർന്നു ഇരിക്കുമ്പോൾ ആയിരുന്നെങ്കിലോ.. ഞാൻ എത്ര സന്തോഷവതിയായേനെ..അമിതമായ സ്നേഹവും സ്വാതന്ത്ര്യവും അപ്പയിൽ നിന്നും ഞങ്ങൾക്ക് ലഭിക്കുന്നുണ്ടെന്നു തോന്നിയാൽ ഞങ്ങൾ വഴി തെറ്റി പോകുമോ എന്ന് അപ്പ ചിന്തിക്കുന്നുണ്ടാകും.. അത് കൊണ്ടായിരിക്കാം അപ്പ ഞങ്ങളോട് ഇങ്ങനെ.. " അവന്റെ കണ്ണുകളിൽ വീണ്ടും അത്ഭുതം തിങ്ങി..അവൾ ഇത്രമാത്രം സംസാരിക്കുമോ എന്ന് അവൻ ചിന്തിച്ചു..ചിഞ്ചു പറഞ്ഞത് ഒക്കെയും സത്യമാണ്..അവളുടെ മനസ്സിൽ ഒരുപാട് ആഗ്രഹങ്ങൾ ഉണ്ട്..

പക്ഷെ എല്ലാം അച്ഛന്റെ നല്ല മകൾ ആവാൻ വേണ്ടി മൂടി കെട്ടി വെക്കുകയാണ് അവൾ.. പ്രണയത്തിനും സ്നേഹത്തിനും അപ്പുറം അവന് അവളോട്‌ അതിയായ വാത്സല്യവും ഇത്രയൊക്കെ കാര്യങ്ങൾ ഉള്ളിൽ ഉണ്ടായിട്ടും അതൊന്നും പുറമെ പറയാതെ അച്ഛനെ അക്ഷരം പ്രതി അനുസരിക്കുകയും അച്ഛന്റെ സന്തോഷങ്ങൾക്ക് പ്രാധാന്യം നൽകുകയും ചെയ്യുന്ന അവളോട്‌ ഒത്തിരി ബഹുമാനവും തോന്നി അവന്.. "നിനക്ക് എങ്ങനെ ഇത്ര പാവമാകാൻ കഴിയുന്നു ചന്ദന.. ഇന്നത്തെ കാലത്തു നിന്നെ പോലെയുള്ള പെൺകുട്ടികൾ ഉണ്ടാകുമോ.. ഇല്ലാ.. എവിടെയും കാണാൻ കിട്ടില്ല.. നിന്നെപ്പോലെ നീ മാത്രം..ദിവസം ചെല്ലും തോറും നിന്നോടുള്ള സ്നേഹവും പ്രണയവുമൊക്കെ വർധിക്കുകയാണല്ലോടീ.. " അവൻ അവൾക്ക് അരികിൽ തന്നെയിരുന്നു..പതിയെ കുനിഞ്ഞു അവളുടെ തൂ നെറ്റിയിൽ മൃദുവായി ചുംബിച്ചു..അത് അവൾ പ്രതീക്ഷിക്കാത്തതായിരുന്നു... ഒരു പുരുഷനിൽ നിന്നും ആദ്യമായി കിട്ടിയ ചുംബനം.. അതിൽ നിറയെ സ്നേഹവും കരുതലുമാണെന്ന് അവൾ തിരിച്ചറിഞ്ഞു.. എങ്കിലും ഉടൽ ഒന്നാകെ വിറക്കുകയായിരുന്നു.. താൻ തെറ്റിലേക്ക് സഞ്ചരിക്കുകയാണോ എന്ന തോന്നൽ അവളുടെ കണ്ണുകളെ വീണ്ടും കര കവിയാൻ പ്രേരിപ്പിച്ചു..

"ഹൂ..നീ എന്താടി ഇങ്ങനെ..ഞാൻ ആദ്യമായിട്ട് തരുന്ന ഉമ്മയല്ലേ.. അത് നിറ പുഞ്ചിരിയോടെ സ്വീകരിക്കേണ്ടതിന് പകരം കണ്ണും നിറച്ചു കിടക്കുന്നു..കണ്ണ് തുടയ്ക്കടീ..ഇല്ലേൽ വീണ്ടും തരും ഞാൻ..വേണോ അത്..?" "എന്നോട്..എന്നോട് ഇങ്ങനെയൊന്നും പെരുമാറരുത്. ഞാൻ ചീത്തയാകുന്നതു പോലെ.. " അവളുടെ ശബ്ദം ചിലമ്പിച്ചിരുന്നു.. അത് കേട്ടു അവനു ചിരി സഹിക്കാൻ കഴിഞ്ഞില്ല..ഉറക്കെ ചിരിച്ചു.. "അയ്യോ..പതുക്കെ.. " പെട്ടെന്ന് അവൾ എണീറ്റു അവന്റെ വായ മൂടി..അവനൊരു നിമിഷം അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു..ശേഷം തന്റെ ചുണ്ടിനു മേലേ ഇരിക്കുന്ന അവളുടെ കയ്യിലേക്കും..അപ്പോൾ മാത്രമാണ് താൻ എന്താണ് ചെയ്തതെന്ന ബോധം അവൾക്ക് വന്നത്..വേഗത്തിൽ കൈ പിൻവലിച്ചു.. "ചന്ദന..അല്ല..ചന്ദു... " അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി ആർദ്രമായി വിളിച്ചു.. അവളുടെ മിഴികൾ വിടർന്നു.. എന്തോ ആദ്യമായി കേട്ട ഭാവം.. ആ കണ്ണുകളിൽ എവിടെയോ പ്രണയം ഉള്ളതായി തോന്നി അവന്.. "സത്യം പറ ചന്ദന..നിന്റെ മേലിൽ ഇത്രേം നിയന്ത്രണങ്ങൾ ഇല്ലായിരുന്നെങ്കിൽ ഉറപ്പായും നീ ഇതിനോടകം എന്നെ പ്രണയിക്കുമായിരുന്നില്ലേ.. അല്ല.. പ്രണയിക്കാൻ തുടങ്ങുമായിരുന്നില്ലേ..? " "ഇല്ലാ.. " അവൾ ഞെട്ടലോടെ പറഞ്ഞു..

അവനൊന്നു ചിരിച്ചു. "നിന്നെ മാറ്റി എടുക്കണമെന്നാണ് ഞാൻ വിചാരിച്ചത്..അതായത് ഈ പേടി തൊണ്ടി സ്വാഭാവമൊക്കെ മാറ്റി ഒരു ധൈര്യ ശാലി ആക്കണമെന്ന്..പക്ഷെ വേണ്ടാ.. ഞാൻ ആദ്യമായി കണ്ട ചന്ദന ഇങ്ങനെയായിരുന്നു..എനിക്ക് പ്രണയം തോന്നിയത് ഈ ചന്ദനയോടാണ്..ഇനിയൊരു പക്ഷെ ഞാൻ നിന്നെ മാറ്റി എടുത്താൽ അത് ഞാൻ ഇഷ്ടപ്പെട്ട ചന്ദന അല്ലാതെയായി മാറും..അത് വേണ്ടാ..ഈ നിന്നെ സ്നേഹിക്കാൻ തന്നെയാ രസം..ഞാൻ അടുത്ത് വരുമ്പോൾ വിയർക്കുകയും ഞാൻ ഒച്ച എടുക്കുമ്പോൾ ഭയന്ന് വിറക്കുകയും ചെയ്യുന്ന നിന്നെ കാണാൻ ഒരു പ്രത്യേക ഭംഗിയാണ് മോളെ..ഇനിയും നിന്നാൽ ഞാൻ നിന്നെ വല്ലതും ചെയ്തു പോകും.. നീ കിടന്നോ..വയ്യാത്ത നിന്നെ ഡിസ്റ്റർബ് ചെയ്യാൻ ആഗ്രഹം ഉണ്ടായിട്ടല്ല..നിന്നെ കണ്ടില്ലേൽ ഞാൻ ഇന്ന് ഉറങ്ങില്ലായിരുന്നു.. ഇനിയിപ്പോ പോയി സുഗമായി കിടന്നുറങ്ങാം..അല്ലേൽ വേണ്ടാ.. നീ ഉറങ്ങ്..എന്നിട്ട് വേണം എനിക്ക് പോകാൻ.." ഒന്നും മിണ്ടാതെ തന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുന്ന അവളെ പിടിച്ചു അവൻ ബെഡിലേക്ക് കിടത്തി..

കാലിന് താഴേക്ക് കിടക്കുന്ന പുതപ്പ് എടുത്തു അവളെ നെഞ്ചോളം പുതപ്പിച്ചു.. "ഉറങ്ങിക്കോ.." അവൻ അതിയായ സ്നേഹത്തോടെ നെറുകിൽ തലോടി കൊടുത്തു.. അവൾക്ക് അവനോട് പോകാൻ പറയണമെന്നുണ്ടായിരുന്നു.പക്ഷെ അവൻ ഒച്ച എടുത്തു പേടിപ്പിക്കുമോ എന്ന് കരുതി ഒന്നും മിണ്ടാതെ കിടന്നു.. അവൾ തന്റെ മുഖത്തേക്ക് തന്നെ നോക്കുന്നത് കണ്ടു അവൻ കുസൃതിയായി കണ്ണടച്ച് ചിരിച്ചു കാണിച്ചു..അവൾക്ക് എന്തോ ആ ചിരി നേരിടാൻ ആയില്ല..കണ്ണുകൾ അടച്ചു..ഉള്ളിലൂടെ എന്തൊക്കെയോ ചിന്തകൾ കടന്നു പോകുന്നുണ്ടായിരുന്നു..അച്ഛന്റെ മുഖമാണ് കൂടുതലായും കടന്നു വന്നത്..അതോടൊപ്പം ചിഞ്ചു മിനിയാന്ന് പറഞ്ഞ കാര്യങ്ങളും.. എല്ലാം കൂടെയായി മനസ്സു വല്ലാതെ അസ്വസ്ഥതമാകുന്നുണ്ടായിരുന്നു..പക്ഷെ കൂടുതൽ ചിന്തിച്ചു അസ്വസ്ഥത പെടാൻ ആയില്ല..അതിന് മുന്നേ വയറു വേദനയുടെ ആധിക്യത്തിലും അവന്റെ സ്നേഹ പൂർണമായ തലോടലിലും അവൾ നിദ്രയെ പുൽകിയിരുന്നു....... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story