മണിവാക: ഭാഗം 21

manivaka

രചന: SHAMSEENA FIROZ

"ചിഞ്ചു..." "മോളെ..ചിഞ്ചു.." എബ്രഹാം താഴെ നിന്നും രണ്ട് മൂന്നു വട്ടം വിളിച്ചു..മറുപടി ഒന്നും കിട്ടാതെ വന്നപ്പോൾ അയാൾ സ്റ്റെയർ കയറി ചിഞ്ചുവിന്റെ മുറിയിലേക്ക് കടന്നു വന്നു..പക്ഷെ അവളെ അവിടെ കണ്ടില്ല.. മുറിയിലെ ടീവി on ആയി കിടക്കുന്നു..ഫാൻ കറങ്ങുന്നു..ഉള്ള എല്ലാ ലൈറ്റ്സും തെളിഞ്ഞു കിടക്കുന്നു..എബ്രഹാം നേരെ ബാൽക്കണിയിലേക്ക് ചെന്നു. അയാൾ ഊഹിച്ചതു പോലെ അവൾ അവിടെ ആട്ടു കട്ടിലിൽ കണ്ണുകൾ അടച്ചു ചാരിയിരുപ്പായിരുന്നു.. "ആരാ ആൾ..സണ്ണി തന്നെയല്ലേ..? " എബ്രഹാം അവൾക്ക് അരികിലായി ഇരുന്നു. "അത് പപ്പാ.. " അവൾ കണ്ണ് തുറന്നു എബ്രഹാമിനെ നോക്കി.. "ഇതുവരെ ഇല്ലാത്തൊരു പ്രോബ്ലം ആണല്ലോ ഇത്..? എന്ന് തുടങ്ങി എന്നോട് കാര്യം പറയാൻ ഇങ്ങനൊരു മടിയും മുഖവുരയുമൊക്കെ.." "പോ പപ്പാ..എനിക്ക് അങ്ങനൊരു മടിയും മുഖവുരയുമൊന്നുമില്ല.. എന്റെ പപ്പയല്ലേ..ഞാൻ എന്തിനാ മടിക്കുന്നത്..അതിന് വേറെ ആളെ നോക്കണം..ഇത് അങ്ങനെയൊന്നുമല്ല പപ്പാ..

പറയാൻ മാത്രം ഒന്നും ആയില്ലന്ന് തോന്നി..എന്റെ ഇഷ്ടം തുറന്നു പറഞ്ഞു ആ മറുപടി എന്തെന്ന് അറിഞ്ഞതിനു ശേഷം പപ്പയോട് പറയാമെന്നു കരുതിയിട്ടാണ്.. പപ്പാ..അത് അവനായിരുന്നു.ആ തിരു രൂപം സണ്ണിയായിരുന്നു പപ്പാ..ഇനിയൊരു വട്ടം ഞാൻ കാണുമെന്നു കരുതിയതല്ലാ.പക്ഷെ ആൾ കൂട്ടത്തിൽ ഒക്കെ ഞാനാ മുഖം തിരയുമായിരുന്നു..ഒടുക്കം കണ്ടു കിട്ടി..പക്ഷെ ഇപ്പോൾ എനിക്ക് സന്തോഷിക്കാൻ ആകുന്നില്ല പപ്പാ.. " "അതെന്താ മോളെ...നിന്റെ പ്രണയം അവൻ അംഗീകരിക്കില്ലന്ന് തോന്നുന്നുണ്ടോ..? അതിനും മാത്രം എന്താ എന്റെ മകൾക്കു ഒരു കുറവ്..? എല്ലാം കൊണ്ടും നീ സണ്ണിയോട് ഒപ്പം നിൽക്കുന്നവൾ തന്നെയാ..അല്ലെങ്കിൽ അതിനേക്കാൾ മുകളിൽ.." "അതൊന്നുമല്ല പപ്പാ..ഞാനൊരു ശരണിന്റെ കാര്യം പറഞ്ഞിരുന്നില്ലേ പപ്പയോട്.. " "ഉവ്വ്..അവനെ നീ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയതല്ലെ..? നിനക്ക് മറ്റൊരാളെ ഇഷ്ടം ആണെന്ന് നീ തുറന്നു പറഞ്ഞതല്ലേ.. പിന്നെന്താ...? " "അത് തന്നെയാ പ്രശ്നം..ആ മറ്റൊരാൾ സണ്ണി അല്ലേ..സണ്ണി ആരാന്ന് അറിയാമോ പപ്പയ്ക്ക്..

ശരണിന്റെ ഫ്രണ്ട് ആണ്...വെറുമൊരു സൗഹൃദമല്ല അവർക്ക് ഇടയിൽ..പരസ്പരം വല്ലാത്തൊരു അടുപ്പവും സ്നേഹവുമൊക്കെയാണ്..അത് ഞാൻ മനസ്സിലാക്കിയതാണ്... സണ്ണിയോട് ഞാൻ എന്റെ ഇഷ്ടം തുറന്നു പറഞ്ഞാൽ ഒരിക്കലും അവനത് അംഗീകരിക്കില്ലന്ന് എനിക്കിപ്പോൾ തോന്നുന്നു.. കാരണം ശരൺനെ വേദനിപ്പിക്കാൻ ഈ ജന്മത്തിൽ സണ്ണി തയാറാകില്ല. ശരണിന് എന്നോടുള്ളതു വെറുമൊരു ടൈം പാസ്സ് ആണെന്നാ ഞാൻ കരുതിയത്.അത് പക്ഷെ അങ്ങനെയല്ല..അവൻ വളരെ തീവ്രമായി എന്നെ പ്രണയിക്കുന്നു.. അങ്ങനെയുള്ള സ്ഥിതിക്ക് സണ്ണി എന്നെ അംഗീകരിക്കുന്നതു പോയിട്ട് എന്നെ ഒന്നു കേൾക്കാൻ പോലും തയാറാകില്ല..ശരൺ എന്നെ കാണുന്നതിനും ഇഷ്ട പെടുന്നതിനും എത്രയോ മുന്നേ തന്നെ ഞാൻ സണ്ണിയെ നെഞ്ചിലേറ്റിയതാണ് പപ്പാ.. അല്ലേൽ ഞാൻ ഉറപ്പായും ശരണിനെ വേദനിപ്പിക്കില്ലായിരുന്നു...എനിക്ക് ഒന്നും അറിയുന്നില്ല പപ്പാ..ഇന്നലെ മുതൽ നെഞ്ചിൽ എന്തോ പിടച്ചിൽ പോലെ.. " "എന്താ നിന്നോട് ഞാനിപ്പോ പറയുക..

നിന്റെ ആഗ്രഹത്തിനു ഒരിക്കലും ഞാൻ എതിരു നിൽക്കില്ല..അത് സത്യമാണ്..പക്ഷെ അവർക്ക് ഇടയിലുള്ള സൗഹൃദം നീ കാരണം തകരാൻ പാടില്ല.. അത് തകർക്കും വിധം ആവരുത് നീയൊരു തീരുമാനം എടുക്കുന്നതും നിന്റെ ആഗ്രഹം നേടി എടുക്കാൻ ശ്രമിക്കുന്നതും..അത്രയേ എന്റെ മോളോട് എനിക്ക് പറയാൻ ഉള്ളു.. പ്രണയത്തിനേക്കാളും എത്രയോ വലുതാണ് മോളെ സൗഹൃദം.. അതിന്റെ വിലയും മൂല്യവും ലോകത്ത് ഒരു പ്രണയതിനും നൽകാൻ കഴിയില്ല..അതൊക്കെ മോൾക്ക്‌ നല്ലത് പോലെ അറിയാമെന്ന പപ്പയുടെ വിശ്വാസം.. അതൊക്കെ പോട്ടെ.. ചന്ദുവിന്റെ കാര്യം എന്തായി..നിന്റെ ഏട്ടനോട് അവൾ ഓക്കേ പറഞ്ഞോ..? " "ഇല്ല..പക്ഷെ വസുവാണ് ആള്..എത്ര മെനക്കെട്ടിട്ടായാലും അവൻ അവളെ വീഴ്ത്തും..ഒന്നു വീണു കിട്ടിയാൽ മതിയായിരുന്നു അവൾ..വസുവിനേക്കാൾ നല്ലൊരുവനെ അവൾക്ക് ഇനി കിട്ടാനില്ല.. " "നിനക്ക് അവനെ നല്ലത് പോലെ പിടിച്ചിട്ടുണ്ടല്ലോ..എന്നാൽ അവനു കാര്യമായ ഗുണങ്ങൾ തന്നെ കാണണം..

അല്ലാതെ നീയിത്ര പെട്ടെന്നൊന്നും ആരോടും ഇങ്ങനെ കൂട്ട് ആകില്ല.." "യെസ് പപ്പാ..ഇവിടെ വന്നിട്ടും ഞാൻ വസുവിനെ മിസ്സ്‌ ചെയ്തിട്ടില്ല.. ഡെയിലി വിളിക്കാറുണ്ട്.. ഞാൻ വിളിച്ചില്ലേലും വസു ഇങ്ങോട്ട് വിളിക്കും..ഫോട്ടോ ഉണ്ട് കയ്യിൽ.. കാണിച്ചു തരാം.. ഒന്നുമില്ലേലും പപ്പയുടെ ഭാവി മരുമകനല്ലെ.. ഇനി കണ്ടില്ലന്നും കാണിച്ചില്ലന്നും വേണ്ടാ. " ചിഞ്ചു ഫോൺ ഗാലറി ഓപ്പൺ ചെയ്തു വസുവിന്റെ ഒരു ഫോട്ടോ എബ്രഹാമിനു കാണിച്ചു കൊടുത്തു.. "ഇത്..? " എബ്രഹാമിന്റെ മുഖത്ത് ആശ്ചര്യം വിടരുന്നത് അവൾ കണ്ടു.ഒപ്പം സന്തോഷം നിറയുന്നതും. "എന്താ പപ്പാ..വസുവിനെ അറിയാമോ..? വസുവിന് പപ്പയെ അറിയാം കേട്ടോ...എന്നോട് ഇന്നലെ പറഞ്ഞു പരിചയം ഉണ്ടെന്ന്.. പക്ഷെ എങ്ങനെയാണെന്നൊന്നും ഞാൻ ചോദിച്ചില്ല..പപ്പയെ എല്ലാവർക്കും അറിയാമല്ലോ..അങ്ങനെ തന്നെ ആകുമെന്ന് കരുതി.." "തെരേസ വയ്യാതെ കിടന്ന നാളുകളിൽ സണ്ണിക്കൊപ്പം അവന്റെയൊരു സുഹൃത്ത് ഉണ്ടായിരുന്നെന്ന് ഞാൻ പറഞ്ഞിരുന്നില്ലേ..അത് ഇവനാണ്.

യെസ്..വസുദേവ്..വസുദേവ് നായർ.. ഇപ്പോൾ ഓർക്കുന്നു ഞാൻ ആ പേര്..നീ പറഞ്ഞത് ശെരിയാണ്.. ചന്ദുവിന് ഇതിലും നല്ലൊരു പയ്യനെ കിട്ടാനില്ല..She is so lucky.. " "വസുവിന്റെ കാര്യത്തിൽ എനിക്കൊരു ടെൻഷനും ഇല്ല പപ്പ.. ഉള്ളത് മുഴുവനും ചന്ദുവിനെ ഓർത്തിട്ടാ..അവൾ എങ്ങാനും വസുവിനെ പ്രേമിക്കാതെ നിക്കുമോന്ന്..എങ്ങനെ ആയാലും അവരെ സെറ്റ് ആക്കണം..ആ പിന്നൊരു കാര്യം..വസുവിന്റെ കസിൻ ആണ് ശരൺ..വസുവും സണ്ണിയും ചെറുപ്പം മുതലേയുള്ള ഫ്രണ്ട്ഷിപ് ആണ്..പ്ലസ് ടൂ വരെ ഒന്നിച്ചു പഠിച്ചു..ശേഷം ഒരാൾ എഞ്ചിനീയറിങ്ങും മറ്റയാൾ മെഡിസിനും തിരഞ്ഞെടുത്തു. വസുവിന്റെ അച്ഛൻ നല്ല ഒന്നാന്തരം അഡ്വക്കേറ്റ് ആണ്..അമ്മ ഒരു പാവം വീട്ടമ്മ..ഒരു അനിയൻ ഉണ്ട്.. വരുൺ..എല്ലാം വസു തന്നെ പറഞ്ഞതാണ് കേട്ടോ..പിന്നെ ശരൺ..അവൻ ജനിച്ചതും വളർന്നതുമൊക്കെ വിദേശത്താണ്.അവന്റെ ഫാമിലി അവിടെ സെറ്റിൽഡ് ആണ്..എന്നാലും ഈ നാടുമായി ശരണിന് നല്ലൊരു ആത്മബന്ധമുണ്ട്..എല്ലാ അവധിക്കാലത്തും വരും..എംബിഎ കഴിഞ്ഞതാണ്..അച്ഛൻ ബിസ്സിനെസ് കാര്യങ്ങളിൽ ഇട പെടാൻ ആവശ്യപ്പെട്ടപ്പോൾ നാട്ടിലേക്കു ചാടിയതാണ്.

സണ്ണിയോട് വസുവിന് ഉള്ളതിനേക്കാളും ഏറെ അടുപ്പം ശരൺന് ഉണ്ടെന്നു തോന്നും ചില നേരത്ത്..വലിയ കോടീശ്വര പുത്രനാണ്..പക്ഷെ അതിന്റെ ജാടയൊന്നും ശരണിന് ഇല്ല.." "എന്നാൽ മോളിനി ഒന്നും ചിന്തിക്കണ്ട.ശരണിനോട് ഓക്കേ പറഞ്ഞേക്ക്..നിനക്കും ചന്ദുവിനും ഒരേ കുടുംബത്തിലേക്ക് തന്നെ കയറി ചെല്ലാമല്ലോ..നിനക്ക് അവളെ പിരിയുന്നതു ഓർക്കാൻ കൂടെ വയ്യല്ലോ.." "പപ്പ എന്താ എന്നെ കളിയാക്കുകയാണോ..ഞാൻ എന്ത് സീരിയസ് മാറ്റർ പറഞ്ഞാലും പപ്പയ്ക്ക് തമാശയാണ്..സണ്ണി എന്നെ കൊല്ലുക ആണേൽ കൂടി സാരമില്ല..ഞാൻ എന്റെ ഇഷ്ടം എത്രയും വേഗം തന്നെ തുറന്നു പറയും..ഇതിങ്ങനെ മനസ്സിൽ കൊണ്ട് നടക്കാൻ വയ്യ..ഭയങ്കര വീർപ്പു മുട്ടലാണ് പപ്പാ..എന്റെ സമാധാനമൊക്കെ നഷ്ടപ്പെടുന്നതു പോലെ.." "അതൊക്കെ നീ എന്ത് വേണേലും ആയിക്കോളു..എല്ലാം ഞാൻ നിനക്ക് വിട്ടു തന്നിരിക്കുന്നു.പക്ഷെ പപ്പ പറഞ്ഞത് ഒന്നും മറക്കരുത്.മാത്രമല്ല.. സണ്ണി നിന്റെ പ്രണയം അക്‌സെപ്റ് ചെയ്തില്ല എങ്കിൽ അതോർത്തു വേദനിച്ചു നടക്കാൻ പാടില്ല.

.അത് നീ പപ്പയ്ക്ക് വാക്ക് നൽകണം..എന്റെ മകൾ എപ്പോഴും ഹാപ്പി ആയിരിക്കണം..ഒന്നിന്റെ പേരിലും ഒരിക്കലും വിഷമിച്ചിരിക്കാൻ പാടില്ല..അതീ പപ്പയ്ക്ക് സഹിക്കാൻ കഴിയില്ല.." എബ്രഹാം അവൾക്ക് നേരെ തന്റെ കൈത്തലം നീട്ടി പിടിച്ചു.. അവളൊരു നിമിഷം ആലോചിച്ചു.. ശേഷം ഒരു ചെറു പുഞ്ചിരിയോടെ എബ്രഹാമിന്റെ കയ്യിലേക്ക് കൈ ചേർത്തു വെച്ചു.. "എന്നാൽ വാ.. അമ്മച്ചി കഴിക്കാൻ വിളിക്കുന്നുണ്ട്.." "പപ്പ കഴിച്ചോ..?? " "നീ കഴിക്കാതെയോ..? " "എന്നാൽ എനിക്കിന്ന് പപ്പ വാരി തന്നാൽ മതി.. " "നിന്റെ വല്യമ്മച്ചിയും ഇച്ചാച്ചന്മാരും ആന്റിമാരുമൊക്കെ അവിടെ ക്യൂവാണു നിന്നെ ഊട്ടാനും ഉറക്കാനുമൊക്കെ..അതിൽ എവിടെയെങ്കിലും ഇത്തിരി ഗ്യാപ് കിട്ടിയാൽ ഞാനും വാരി തരാം.. " എബ്രഹാം ചിരിയോടെ പറഞ്ഞു.. "എനിക്ക് അമ്മ ഇല്ലെങ്കിലും എന്താ അല്ലേ പപ്പാ..എന്നെ സ്നേഹിക്കാൻ എത്ര പേരാണ്.. " "മോൾക്ക്‌ മമ്മയെ മിസ്സ്‌ ചെയ്യുന്നുണ്ടോ..? " "ഇല്ലാ..ഒരിക്കലുമില്ല..കാരണം എന്നെ ആരും ആ കുറവ് അറിയിച്ചിട്ടില്ല.. മാത്രമല്ല..ഓർമ്മിക്കാൻ അധികമൊന്നും ഇല്ലല്ലോ പപ്പാ..

ഞാൻ കൊച്ചായിരിക്കുമ്പോഴേ പോയതല്ലേ..പപ്പയ്ക്ക് മിസ്സ്‌ ചെയ്യുന്നുണ്ടോ..? " പറഞ്ഞത് അങ്ങനെയാണെങ്കിലും അമ്മയെ ഓർക്കവേ തന്നെ ചിഞ്ചുവിന്റെ കണ്ണുകളിൽ മിഴിനീർ തിളങ്ങി.. "മ്മ്..മിസ്സ്‌ ചെയ്യുന്നുണ്ട്..ഒരുപാട്.. കാരണം എനിക്ക് ഓർക്കാൻ ഒരുപാട് ഓർമ്മകൾ തന്നിട്ടാണ് അവൾ പോയത്..അവിടെ പാർവതിയും ഇവിടെ നിന്റെ വല്യമ്മച്ചിയും ആന്റിമാരും മത്സരിച്ചു മത്സരിച്ചു നിന്നെ സ്നേഹിച്ചപ്പോൾ നീ നിന്റെ അമ്മയുടെ കുറവ് അറിഞ്ഞില്ല.. പക്ഷെ എന്റെ കാര്യത്തിൽ മറ്റൊരാൾക്കും അവളുടെ കുറവ് നികത്താൻ ആയിട്ടില്ല..ഈ ജന്മം മുഴുവനും നൽകേണ്ട സ്നേഹം ആ ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് തന്നെ അവളെനിക്ക് തന്നിരുന്നു.. പക്ഷെ എനിക്ക് മതിയായിട്ടില്ല.. അവളുടെ സ്നേഹം അനുഭവിച്ചു മതിയായിരുന്നില്ല..അതിന് മുന്നേ പൊക്കളഞ്ഞു..പക്ഷെ പോകുന്നതിനു മുന്നേ അവളെനിക്ക് നിന്നെ തന്നു..

അത് കൊണ്ട് ഞാനീ ജീവിതത്തിൽ വളരെ സന്തോഷവാനാണ്.." എബ്രഹാമിന്റെ കണ്ണുകളും ഈറനായി തുടങ്ങിയിരുന്നു.. ശബ്ദം ഇടറിയിരുന്നു.. "പപ്പാ.. " ചിഞ്ചു വേദനയോടെ വിളിച്ചു.. ആ നേരം തന്നെ എബ്രഹാം അവളെ മാറോടണച്ചു പിടിച്ചു.. "പാറുവമ്മ പറഞ്ഞിരുന്നു പപ്പയ്ക്ക് അമ്മയെന്നാൽ ജീവൻ ആയിരുന്നെന്ന്.. എങ്ങനെയാ പപ്പ അമ്മയെ സ്നേഹിച്ചത്.. എവിടുന്നാ കണ്ടു മുട്ടിയത്..എപ്പോഴാ പ്രണയം തോന്നിയത്.. പപ്പയുടെയും അമ്മയുടെയും ലവ് സ്റ്റോറി പറഞ്ഞു താ പപ്പാ.. " എബ്രഹാമിന്റെ മൂഡ് മാറ്റാനായി അവൾ ചിണുങ്ങി ചോദിച്ചു.. "എത്രവട്ടം പറഞ്ഞു തന്നിട്ടുണ്ടടീ ഞാനത്..കൂടെ കൂടെ കേട്ടാൽ നീ വഷളായി പോകും.ഇപ്പോൾത്തന്നെ നീ എന്നെ പറയിപ്പിക്കുന്നുണ്ട്.. നീ വാ..ഇനിയും താഴേക്ക് കണ്ടില്ലേൽ നിന്റെ വല്യമ്മച്ചി മുകളിലേക്ക് ഒരു വരവ് വരും.. " എബ്രഹാം അവളെയും കൂട്ടി താഴേക്ക് ഇറങ്ങി......... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story