മണിവാക: ഭാഗം 22

manivaka

രചന: SHAMSEENA FIROZ

"മ്മാ.... " രാവിലെ ഉറക്കമുണർന്നിട്ടും ചിഞ്ചു കട്ടിലിൽ നിന്നും എഴുന്നേറ്റിട്ടില്ല.. പഴയതൊക്കെ ഓർത്തു ഒരേ കിടപ്പായിരുന്നു..അരികിൽ ചൂട് പറ്റിയുറങ്ങുന്ന ശ്രീക്കുട്ടിയുടെ പെട്ടെന്നുള്ള കരച്ചിലാണ് അവളെ ഓർമകളിൽ നിന്നും മുക്തയാക്കിയത്..വേഗത്തിൽ തല ചെരിച്ചു നോക്കി..ആള് ഉണർന്നിട്ടില്ല..ഉറക്കിൽ എന്തോ സ്വപ്നം കണ്ടുള്ള കരച്ചിലാണ്.. മുഖം ചുളിഞ്ഞിരിക്കുന്നു..അവൾ അതിയായ വാത്സല്യത്തോടെ ശ്രീക്കുട്ടിയുടെ കവിളിൽ തഴുകി.. കുനിഞ്ഞു നെറ്റിയിൽ ഒരു മുത്തം വെച്ചു..ഉറക്കം മുറിഞ്ഞു പോകാതെയിരിക്കാൻ ചെറുതായി ഒന്ന് തട്ടി കൊടുത്തു..ശ്രീക്കുട്ടി ഒന്നൂടെ ചുരുണ്ടു കിടന്നതും അവൾ പതിയെ എണീറ്റു ബാത്‌റൂമിലേക്ക് കയറി.കുളി കഴിഞ്ഞു അടുക്കളയിലേക്ക് ചെല്ലുമ്പോൾ കണ്ടു പാർവതി പതിവ് ജോലിയിൽ ഏർപ്പെട്ടിരിക്കുന്നത്.. അവളെ കണ്ടതും ഒന്നു ചിരിച്ചു.. ആ ചിരിക്ക് ജീവൻ ഇല്ലായിരുന്നു.. മുഖത്തെ തിളക്കവും പ്രസന്നതയും നഷ്ടപ്പെട്ടിരിക്കുന്നു..പ്രായം ആകാതെ തന്നെ പ്രായമായതു പോലെ.. "ഇതാ..അപ്പായ്ക്ക് കൊടുത്തിട്ടു വാ.." ചിഞ്ചു തിലകരാമനുള്ള ചായ എടുക്കാൻ തുടങ്ങുമ്പോഴേക്കും പാർവതി അവളുടെ നേരെ കപ്പ്‌ നീട്ടിയിരുന്നു..അവൾ അത് വാങ്ങിച്ചു ഉമ്മറത്തേക്ക് നടന്നു..

മുൻപ് ചന്ദു ചെയ്തിരുന്നതാണ്.. ഇപ്പോൾ കുറെ നാളുകളായി അതൊക്കെ താൻ ഏറ്റെടുത്തിരിക്കുന്നു.. "തിലകപ്പാ.. " കണ്ണുകൾ അടച്ചു ചാരു കസേരയിൽ ചാഞ്ഞു ഇരിപ്പായിരുന്നു.. അവളുടെ വിളിയിൽ കണ്ണ് തുറന്നു.. അവൾ നീട്ടി പിടിച്ചിരിക്കുന്ന ചായ കയ്യിലേക്ക് വാങ്ങിച്ചു.. "ശ്രീ മോള് ഉണർന്നില്ലേ.. " "ഇല്ല..ഉറക്കമാണ്..ആദ്യത്തെ പോലെ കരച്ചിലും ചിണുങ്ങലുമൊന്നുമില്ല.. ഇപ്പോൾ ഇവിടെ പരിചയമായില്ലെ.." പറഞ്ഞിട്ട് അവൾ അവിടെ തന്നെ നിന്നു,, അയാൾ കപ്പ്‌ തിരികെ നൽകുന്നതും നോക്കി.. ചായ അല്പാൽമമായി കുടിക്കുന്നതിന്റെ ഇടയിൽ അയാൾ രണ്ട് മൂന്നു വട്ടം അവളെ നോക്കിയിരുന്നു.മുഖത്ത് എന്തോ അറിയാനുള്ള ഭാവം..പക്ഷെ ചോദിക്കാൻ മടി..അത് മനസ്സിലാക്കിയ അവൾ തന്നെ ചോദിച്ചു.. "എന്താ തിലകപ്പാ..പപ്പ വിളിച്ചിരുന്നോ എന്നാണോ..? " "അത് മോളെ..ചന്ദു..ചന്ദുവിന് മാറ്റം വല്ലതും..? " ചോദിക്കുമ്പോൾ വളരെ വിഷമം നിറഞ്ഞിരുന്നു അയാളിൽ.. "മാറ്റമൊന്നും ഇല്ലെന്നാണ് പപ്പ പറഞ്ഞത്..എങ്കിലും ഉറപ്പ് തന്നിട്ടുണ്ട് അവളെ പഴയ പടി തിരിച്ചു തന്നോളാമെന്ന്.. തിലകപ്പായ്ക്ക് അവളെ കാണാൻ തോന്നുന്നുണ്ടല്ലേ..? അവൾക്ക് ആരെയും കാണണ്ടന്നാ പറഞ്ഞത്..സാരമില്ല..നമുക്ക് നാളെ പോയി വരാം..അവര് ഇന്ന് നാട്ടിൽ എത്തും.."

അവൾ മറുപടിക്ക് കാത്തു നിന്നില്ല.. പാതി കുടിച്ചു അയാൾ തിണ്ണയിലേക്ക് വെച്ച ചായ കപ്പ്‌ എടുത്തു അടുക്കളയിലേക്ക് നടന്നു.. ** "മോള് ഇതെങ്ങോട്ടാ..? " ശ്രീക്കുട്ടിയെ കുളിപ്പിച്ച് ഒരുക്കി ഒപ്പം അവളും വേഷം മാറി വരുന്നത് കണ്ടു പാർവതി ചോദിച്ചു.. "മോൾക്ക്‌ കുറച്ചു സാധനങ്ങൾ വേടിക്കണം..രണ്ട് മൂന്നു ഉടുപ്പല്ലെ ഇവിടെ ഉണ്ടാരുന്നുള്ളൂ..അതൊക്കെ കഴുകാൻ ഇട്ടേക്കുവാ..ഇവിടെ കൊണ്ട് വന്നിട്ട് എന്റെ ശ്രീ മോൾക്ക്‌ ഒരു കുറവും ഉണ്ടാകരുത്..തിലകപ്പ എവിടെ..ചോദിച്ചാൽ ഞാൻ ടൌൺ വരെ പോയെന്നു പറഞ്ഞാൽ മതി.. ശ്രീ മോളെ..മുത്തശ്ശിക്ക് ടാറ്റാ കൊടുത്തേ.. " ചിഞ്ചു പറഞ്ഞത് പ്രകാരം അവൾ കുഞ്ഞി കൈ പാർവതിക്ക് വീശി കാണിച്ചു..അപ്പോഴാണ് ചൈതന്യ മുറിയിൽ നിന്നും ഇറങ്ങി വന്നത്.. അവൾ ചിഞ്ചുവിനെയോ ശ്രീക്കുട്ടിയെയോ നോക്കിയില്ല.. നേരെ ഹാളിലേക്ക് പോകാൻ തുടങ്ങി.. "ചൈതു..നീ വരുന്നുണ്ടോ ടൗണിലേക്ക്.. " ദീർഘ കാലമായി അവൾ ചിഞ്ചുവിനോട് മിണ്ടാറില്ല..അഥവാ വല്ലപ്പോഴും മിണ്ടുകയാണെങ്കിൽ തന്നെ ആ വാക്കുകൾക്ക് ചിഞ്ചുവിന്റെ നെഞ്ചിനെ കുത്തി പിളർക്കാനുള്ള ശക്തിയുണ്ടാകും..എന്നിട്ടും ചിഞ്ചു അവളോട്‌ ചോദിച്ചു..അത് അവളൊരിക്കലെങ്കിലും പഴയത് പോലെ സ്നേഹത്തോടെ തന്നോട് സംസാരിക്കണമേന്നുള്ള ആഗ്രഹം കൊണ്ടായിരുന്നു..

പക്ഷെ ഇത്തവണയും ചിഞ്ചുവിന് നിരാശയായിരുന്നു ഫലം..ചൈതു അവളുടെ ചോദ്യം ഗൗനിക്കാതെ ഹാളിലെ സോഫയിൽ ചെന്ന് ഇരുന്നു.. "നിനക്കെന്താ അവളു ചോദിച്ചത് കേട്ടില്ലേ...നിന്നെക്കാൾ മുതിർന്നതല്ലേ അവൾ.. നിന്റെ സഹോദരിയല്ലേ..ഇങ്ങനെയാണോ അവളോട്‌ പെരുമാറേണ്ടത്..? " ചൈതുവിന്റെ പ്രവർത്തിയിൽ പാർവതിക്ക് ദേഷ്യം വന്നിരുന്നു.അവർ അവളുടെ അടുത്തേക്ക് ചെന്ന് ചോദിച്ചു.. ആ നിമിഷം തന്നെ അവൾ സോഫയിൽ നിന്നും വർധിച്ച കോപത്തോടെ എണീറ്റു.. "അമ്മയോട് ഞാൻ പലവട്ടം പറഞ്ഞിട്ട് ഉള്ളതാണ് ഇവർക്ക് വേണ്ടി എന്നോട് സംസാരിക്കാൻ വരരുതെന്ന്..സഹോദരിയാണ് പോലും സഹോദരി..ആ പദം പ്രയോഗിക്കാൻ തന്നെ എനിക്ക് പേടി ആകുന്നു..സഹോദരി എന്നും പറഞ്ഞു കൂടെ കൊണ്ട് നടന്നതല്ലെ എന്റെ ചേച്ചിയെ..എന്നേക്കാൾ ഏറെയായി ഇവരെ സ്നേഹിച്ചതല്ലേ..എന്ത് തെറ്റായിരുന്നു എന്റെ ചേച്ചി ഇവരോട് ചെയ്തത്..എന്നിട്ടും ഒടുക്കം ഭ്രാന്തിലേക്ക് തള്ളി വിട്ടില്ലേ.. ഒന്നും ആഗ്രഹിച്ചിട്ടില്ലായിരുന്നു എന്റെ ചേച്ചി..ഇവരൊക്കെ കൂടിയാ അതും ഇതുമൊക്കെ പറഞ്ഞു ചേച്ചിയുടെ മനസ്സിൽ ആഗ്രഹം നിറച്ചത്.

.എന്നിട്ട് അവസാനം ചേച്ചിയത് നേടാൻ ആഗ്രഹിച്ചപ്പോൾ ഇവരു തന്നെ അതിനെ തട്ടി തെറിപ്പിച്ചു.. എനിക്ക് പേടിയാ ഇവരെ..ഇനി എന്നോട് അതിനേക്കാൾ വലിയ ക്രൂരത ചെയ്യില്ലന്ന് ആര് കണ്ടു..പറ്റുമെങ്കിൽ എനിക്ക് എന്റെ ചേച്ചിയെ പഴയ പോലെ തിരിച്ചു താ..അല്ലാതെ ഒന്നിനും വേണ്ടി വരണ്ട എന്റെ അടുത്തേക്ക്.. " ചൈതുവിന്റെ കണ്ണുകളിൽ ഒരേ സമയം ദേഷ്യവും വേദനയും പ്രതിഫലിച്ചു..അവൾ ഉടനെ മുറിയിലേക്ക് കയറി വാതിൽ വലിച്ചടച്ചു..അപ്പോഴേക്കും ശ്രീക്കുട്ടി ഭയന്ന് ഉറക്കെ കരയാൻ തുടങ്ങിയിരുന്നു. "മോളെ..അവൾ സങ്കടം കൊണ്ടാ.. മോളതൊന്നും കാര്യമാക്കണ്ട.. " ഒരു വാക്ക് പോലും മിണ്ടാതെ നിശബ്ദമായി നിന്നു തേങ്ങുന്ന ചിഞ്ചുവിനെ ആശ്വസിപ്പിക്കാൻ പാർവതി ഒരു ശ്രമം നടത്തി.. "ഇല്ല പാറുവമ്മാ..എനിക്ക് വിഷമമൊന്നുമില്ല..എല്ലാം ഞാൻ അർഹിക്കുന്നതാണ്..ഒരുപക്ഷെ ചന്ദുവിനെ സ്നേഹിച്ചതിനേക്കാളും ഏറെയായി അവളെന്നെ സ്നേഹിച്ചിരുന്നു..ഞാൻ ആയിരുന്നു അവൾക്ക് എന്നും സ്വന്തം ചേച്ചി..ഞാൻ വേണമായിരുന്നു എല്ലാത്തിനും..

ആ സ്നേഹവും സ്ഥാനവും നഷ്ടപ്പെടുത്തിയത് ഞാൻ തന്നെയാണ്..അവളെന്നെ വിളിച്ചത് കേട്ടോ..ഇവരെന്ന്H.. അത്രക്കും വെറുക്കപ്പെട്ടവളായി ഞാനാ മനസ്സിൽ..ഇനി ചന്ദുവിനെ പഴയ പോലെ തിരികെ കിട്ടിയാലും ബാക്കിയൊന്നും പഴയ പോലെ ആകുമോന്ന് എനിക്കറിയില്ല.. പപ്പ ഉറപ്പ് തന്നിട്ടുണ്ട്..അഥവാ ആ വാക്ക് പാലിക്കാൻ കഴിയാതെ പപ്പ പരാജയ പെടുക ആണെങ്കിൽ പിന്നെ ഈ ചഞ്ചല ജീവനോടെ ഉണ്ടാകില്ല ഒരാളുടെ കണ്ണിലെയും കരട് ആയിട്ട്... " തോളിൽ കിടന്നു കരയുന്ന ശ്രീക്കുട്ടിയെ തട്ടിക്കൊടുത്തു ആശ്വസിപ്പിച്ചു അവൾ പുറത്തേക്ക് ഇറങ്ങി..പാർവതിക്ക് ഒന്നും മനസ്സിലാകുന്നില്ലായിരുന്നു..ഒരു മകൾ സ്വബോധം നഷ്ടപെട്ടു ഭ്രാന്തിയായി കഴിയുന്നു..മറ്റവൾ കഴിഞ്ഞതൊക്കെ ഓർത്തു സ്വയം ഉരുകി ഒലിച്ചു ജീവിതം തീർക്കുന്നു..രണ്ടും വേദനാജനകമാണ്.കണ്ടു നിൽക്കാൻ ആകുന്നില്ല..പാർവതി പുറം കയ്യാലെ മിഴിനീർ തുടച്ചു മാറ്റി.. ** "വരുന്നില്ലേ നീ..? " "തീരുമാനിച്ചിട്ടില്ല.. " "എത്രയായി വസു നീയിതു തന്നെ പറയുന്നു..ഇവിടെ ആന്റിയും അങ്കിളുമൊക്കെ എപ്പോഴും നിന്നെ അന്വേഷിക്കുന്നു.. എന്താ ഞാൻ അവരോടു പറയേണ്ടത്..നീയിനി ഒരിക്കലും നാട്ടിലേക്കു വരില്ലന്നാണോ..? എന്താ നീയിങ്ങനെ..? എത്രയെന്ന് വെച്ചാ നിന്നെ ഞാൻ പറഞ്ഞു മനസ്സിലാക്കുക..? "

"ഞാൻ പറഞ്ഞല്ലോ ശരൺ.. ഞാനൊന്നും തീരുമാനിച്ചിട്ടില്ല..വരണമെന്നു തോന്നുക ആണെങ്കിൽ വരും.." ശരൺ എന്തോ പറയാൻ തുടങ്ങിയെങ്കിലും വസു കാൾ ഡിസ്കണക്ട് ചെയ്തു..ഫോൺ ബെഡിലേക്ക് ഇട്ടു അവൻ കട്ടിലിലേക്ക് ചാരി..കണ്ണുകൾക്ക് കുറുകെ കൈകൾ പിണച്ച് വെച്ചു.. മനസ്സ് എവിടേക്ക് ഒക്കെയോ സഞ്ചരിക്കുകയായിരുന്നു.. പക്ഷെ അതിന് ഭംഗം വരുത്തി കൊണ്ട് അതീവ സ്നേഹത്തോടെയുള്ള ഒരു വിളി അവന്റെ കർണ പടത്തെ തഴുകി. "ദേവേട്ടാ.. " അവൻ മിഴികൾ തുറന്നു നോക്കി.. അരികിൽ തന്റെ താലിക്കും സിന്ദൂരത്തിനും അവകാശിയായ പെൺ രൂപം കണ്ണുകളിൽ ഒളിപ്പിച്ച പ്രണയത്തോടെയും ചുണ്ടിൽ നിറച്ച പുഞ്ചിരിയോടെയും നിൽക്കുന്നു..അത് അവളായിരുന്നു.. സാന്ദ്ര.. സാന്ദ്ര ഫെർനാൻഡസ്... ** പർചേസിംഗ് കഴിഞ്ഞു കഫെയിൽ കയറിയപ്പോഴാണ് ശരൺ വസുവിനു ഫോൺ ചെയ്തത്. താൻ പറയുന്നത് ഒന്നും കേൾക്കാൻ കൂട്ടാക്കാതെ കാൾ കട്ട്‌ ചെയ്തതിന്റെ ദേഷ്യം വസുവിനെ തെറി വിളിച്ചു തീർത്തു ശരൺ.. ബില്ലും പേ ചെയ്തു ഫോണും വാലറ്റും പോക്കറ്റിലേക്ക് ഇട്ടു കൊണ്ട് കഫെയിൽ നിന്നും പുറത്തേക്ക് കടക്കുമ്പോഴാണ് ഒരാളുമായി കൂട്ടിയിടിക്കുന്നത്.. "സോറി.. " ശരൺ പെട്ടെന്ന് തന്നെ ക്ഷമാപണം നടത്തി..

പക്ഷെ ആ മുഖം കണ്ടതും അവനൊരു നിമിഷം അനങ്ങാതെ നിന്നു..പെട്ടെന്നു തന്നെ നോട്ടം അവളുടെ കയ്യിലുള്ള കുട്ടിയിലേക്ക് എത്തി..ഉള്ളിൽ അതിയായ വേദന അനുഭവപ്പെടുന്നത് അവൻ അറിഞ്ഞു.. ആദ്യമായും അവസാനമായും പ്രണയം തോന്നിയ പെണ്ണ്..ഒരിക്കലും തനിക്ക് സ്വന്തമാകുമെന്നു യാതൊരു ഉറപ്പും ഇല്ലായിരുന്നു..എന്നിട്ടും കാത്തിരുന്നു..ഈ കഴിഞ്ഞ രണ്ടര വർഷവും ഇവൾക്കായി കാത്തിരുന്നു..ഇടയിൽ എപ്പോഴോ അറിയാൻ കഴിഞ്ഞു ഇവൾക്ക് ഇവളുടെ പ്രണയം കിട്ടിയിട്ടില്ലന്ന്.. ഇവൾ ആത്മാർത്ഥമായി സ്നേഹിച്ചവൻ ഇവളെ മനസ്സിലാക്കിയില്ലന്ന്..അപ്പോൾ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു.. എന്നെങ്കിലും ഇവൾ തന്നെ മനസ്സിലാക്കുമെന്നും തനിക്ക് ഇവളെ കിട്ടുമെന്നും പ്രതീക്ഷിച്ചു.. ആ പ്രതീക്ഷയുടെ മേലാണ് അച്ഛന്റെ ബിസ്സിനെസ്സ് ഏറ്റെടുത്തു ഗൾഫിലേക്ക് പോയതും ഇപ്പോൾ വീണ്ടും നാട്ടിലേക്ക് വന്നതും.. ശരൺനു തന്റെ കണ്ണുകൾ അനുസരണ കേടു കാണിക്കുമെന്നു തോന്നി..അവൻ വേഗം നോട്ടം തെറ്റിച്ചു..പക്ഷെ എന്തോ കണ്ണിൽ ഉടക്കിയത് പോലെ അവൻ വീണ്ടും അവളെ നോക്കി.. നെറ്റിയിൽ സിന്ദൂരമില്ല..കഴുത്തിൽ താലിയില്ല..ആ മുഖവും ശരീരവും നന്നേ ക്ഷീണിച്ചിരിക്കുന്നു.. പഴയ ഉത്സാഹമോ സന്തോഷമോ കുറുമ്പോ ഒന്നും അവളിലില്ല..കണ്ണുകളിൽ വേദന മാത്രം..ശരണിന് യാതൊന്നും മനസ്സിലാകുന്നില്ലായിരുന്നു..അതേ അവസ്ഥ തന്നെയായിരുന്നു ചിഞ്ചുവിനും.

ശരണിനെ പെട്ടെന്നു കണ്ടതിലുള്ള ഞെട്ടലിൽ ആയിരുന്നു അവൾ..ഇനിയൊരിക്കലും കാണുമെന്ന് കരുതിയതല്ല..മറവിക്ക് നൽകിയിരുന്നു ചില മുഖങ്ങൾ..അതിൽ പെട്ടതാണ് ശരൺ എന്നും അവൾ ഓർത്തു.. പക്ഷെ ആഗ്രഹിച്ചിരുന്നു ഒരു വട്ടം കാണാൻ..അത് എന്തിനായിരുന്നു.. ഉള്ളിലെ വേദനകൾ ഇറക്കി വെക്കാനോ..? അറിയില്ല.. ചിഞ്ചുവിന്റെ കണ് കോണിൽ നനവ് പടർന്നു.. "ചിഞ്ചു..നീ..നീ ഒരുപാട് മാറിപ്പോയി..നന്നേ ക്ഷീണിച്ചു.." എങ്ങനെ തുടങ്ങണമെന്നു ശരണിന് അറിയില്ലായിരുന്നു..ഇങ്ങനെയാണ് നാവിൻ തുമ്പിൽ വന്നത്.. മറുപടിയായി അവളൊന്നു പുഞ്ചിരിച്ചു.. ആ പുഞ്ചിരിയിൽ വിഷാദമല്ലാതെ മറ്റൊന്നും അവനു കണ്ടെത്താൻ ആയില്ല.. "മോൾ..മോൾക്ക്‌ എത്രയായി.. " നെഞ്ച് പിടയുന്നുണ്ടായിരുന്നു.. എന്നിട്ടും അവൻ കൈ നീട്ടി വാത്സല്യത്തോടെ ശ്രീക്കുട്ടിയുടെ കവിളിൽ തൊട്ടു.. "ഒന്നരയായി.. " "മ്മ്..എന്താ പേര്..മോളെന്താ ഒന്നും സംസാരിക്കില്ലെ..സംസാരിക്കാൻ തുടങ്ങിയില്ലേ..മോൾടെ അങ്കിൾ ആണ് ഞാൻ.." ശരൺ വീണ്ടും അരുമയോടെ ശ്രീക്കുട്ടിയെ തഴുകി..അവൾ അപ്പൊത്തന്നെ ഇഷ്ട കേടോടെ മുഖം വെട്ടിച്ചു ചിഞ്ചുവിന്റെ തോളിലേക്ക് അമർന്നു.. "കാര്യമാക്കണ്ട..വാശിക്കാരിയാണ്..

പെട്ടെന്നു ഒന്നും ആരോടും അടുക്കില്ല..സമയം പിടിക്കും.. സായൂജ്യ എന്നാണ് പേര്.. ശ്രീക്കുട്ടിന്ന് വിളിക്കും.." "ചന്ദു..അല്ല..ചന്ദന.. " തീരെ താല്പര്യം ഇല്ലാതെയായിരുന്നു അവൻ ചോദിച്ചത്..ആ താല്പര്യമില്ലായ്മ ചിഞ്ചുവിനു മനസ്സിലായി..അവൾ മറുപടി ഒന്നും പറഞ്ഞില്ല.. ശരൺ പക്ഷെ വീണ്ടും ആ ചോദ്യം ആവർത്തിക്കാൻ തയാറായില്ല.. അല്ലെങ്കിലും എന്തിന് ആവർത്തിക്കണം..അവളെ ചോദിക്കേണ്ട കാര്യം പോലും തനിക്ക് ഇല്ലാ.പക്ഷെ ചിഞ്ചുവിനെ കണ്ടപ്പോൾ ഒന്നു ചോദിച്ചെന്നേയുള്ളൂ.ഒന്നുമില്ലങ്കിലും ഒരു കാലത്തു വസു ജീവനെ പോലെ കൊണ്ട് നടന്ന പെണ്ണല്ലേ..താൻ സ്വന്തം അനിയത്തിയായി സ്നേഹിച്ചവളല്ലെ..ശരണിന്റെ മുഖം എന്തൊക്കെയോ ഓർമകളിൽ ഇരുണ്ടു കെട്ടി. "സ..സണ്ണി.. " വളരെ മടിച്ചു കൊണ്ടാണവൾ അത് ചോദിച്ചത്.. "അവൻ ഇപ്പോൾ ഡൽഹിയിലാണ്.. പഠിച്ചതും നേടിയ എടുത്ത അറിവും കഴിവുമൊന്നും മതിയായില്ലന്ന്.. ഇനിയും കുറെയേറെ അറിയാനും നേടാനും ഉണ്ടെന്ന്.." ശരൺ ചിരിച്ചു..അവൾ ഒന്നു മൂളുക മാത്രം ചെയ്തു..അവൾ എന്തെ വസുവിനെ തിരക്കുന്നില്ല എന്നത് അവനെ വിഷമത്തിലാക്കി. മനഃപൂർവം ആയിരിക്കാം.. അല്ലാതെ ഒരിക്കലും ഇവൾ വസുവിനെ മറക്കില്ല..

സ്വന്തം പപ്പയോളം തന്നെയായിരുന്നു ഇവളുടെ മനസ്സിൽ വസുവിനുള്ള സ്ഥാനം. അവൻ സ്വയം ഉത്തരം കണ്ടെത്തി.എന്നാലും‌ തന്റെ ഉള്ളിലുള്ള മറ്റു ചോദ്യങ്ങളൊക്കെ അവളോട്‌ ചോദിക്കണമെന്നുണ്ടായിരുന്നു.. അതിന് അല്പ നേരത്തെ ഒരു സംസാരം ആവശ്യമാണെന്ന് തോന്നി.. ചോദിക്കാൻ വേണ്ടി വായ തുറന്നതും അവൾ ഇങ്ങോട്ട് ചോദിച്ചു.. "ശരണിന് തിരക്കുണ്ടോ..? എനിക്ക് അല്പം സംസാരിക്കാൻ ഉണ്ടായിരുന്നു.. " അവൾക്ക് എന്താണ് തന്നോട് സംസാരിക്കാൻ ഉള്ളതെന്ന് ഓർത്തു അവനൊരു നിമിഷം ചിന്തയിൽ ആണ്ടു എങ്കിലും തന്റെയും ആഗ്രഹം അതുതന്നെയല്ലേന്ന് ഓർത്തു ഉടനെ സമ്മതം അറിയിച്ചു. "Of course..വാ അങ്ങോട്ട് ഇരിക്കാം.." അവൻ അവളെ കഫെയിലേക്ക് തന്നെ ക്ഷണിച്ചു.. "വേണ്ടാ..മറ്റെവിടെയെങ്കിലും.. " "ഓക്കേ.. " അവൻ ചുറ്റിനും നോക്കി.. എല്ലാടത്തും ഉച്ച വെയിലാണ്. കുറച്ച് ദൂരെയായി ഒരു തണൽ മരവും അതിന് കീഴെ ഒരു വിശ്രമ സ്ഥലവും പോലെ കാണപ്പെട്ടു.. അവൻ അവളെയും കൂട്ടി അങ്ങോട്ട്‌ നടന്നു........ തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story